മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
എടീ ! നീ ഇത് സെറ്റാക്കിത്തരണം. നിന്റെ ചങ്ങായിച്ചിയല്ലെ. അയിന് ? ങ്ങൾ മുസ്ലിം അല്ലേ ഓൾ ഹിന്ദുവും. പ്രേമത്തിന് കണ്ണും മൂക്കും ഉണ്ടോ? ജാതി ഇല്ലാ മതം ഇല്ലാ ഓൾക്ക് അമ്പലത്തിൽ ഇടക്കിടെ പോണം. അനക്കറിയോ ഞാൻ ഓക്കുവേണ്ടി അമ്പലംവേണേൽ പെരേല് പണിയും ഓളെ പെരുത്തിഷ്ടാണ്.
ആ ജ്ജ് എന്താ ഒറ്റക്ക് . ഇണ്ക്ക് ഞാൻ ഒന്നിനെ സെറ്റാക്കിതരാം.. ന്താ ! മാണ്ട നിക്ക് പ്രേമിക്കാൻ പൂതിഇല്ല ആണോ നീ ബഷീറിന്റെ മതിലുകൾ വായിച്ചിട്ടുണ്ടോ. പരസ്പരം മതിലിനപ്പുറത്തൂന്ന് പ്രേമിച്ച ... പിന്നെ സുഹ്റയെയും മജീദിനെയും വായിച്ചിട്ടുണ്ടോ . ഖലീല് ജിബ്രാന്റെ കഥകള് വായിച്ചിക്കോ ? ഇതൊന്നും വായിക്കാത്ത മൊയന്താണോ നീ. എന്തായാലും ജ്ജ് ഈ കത്ത് ഓക്ക് കൊട് . മറുപടി ഓളെക്കൊണ്ട് എഴുതിച്ച്ന്റെ കയ്യില് തരണം അതാണ് നെന്റെ മുടുക്ക് ഒക്കെ... ബെല്ലടിച്ചു ഞാൻ പോട്ടെ കൂയ് ! മൊയന്തേ . ന്തായി ! ന്റെ മൊഞ്ചത്തിക്ക്കൊടുത്തോ. ഓള് പറഞ്ഞ് ! ങ്ങളെ ഇഷ്ടം അല്ലാന്ന്. വേണെങ്കിൽ ഞ് നോക്കിക്കോന്ന്. ഞ് ...മതി മ്മക്ക് .ഇത് സെറ്റ് മൊഞ്ചത്തിക്ക് കൊടുക്കാനായി വച്ച ലെറ്ററെല്ലാം വായിച്ച് പ്രേമം തലക്ക് കയറിയ ഈ മൊയന്ത് കത്ത് കൾ എല്ലാം കീറി ഓനെ അങ്ങ് കേറി പ്രേമിച്ച് കെട്ടിയ വിവരം ഞാനല്ലാതെ ആരും അറിഞ്ഞില്ല.