നോവൽ
നോവലുകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
ഭാഗം 6
"ഹലോ..."
തന്റെ മുഖത്തിന് നേർക്ക് വിരൽ ഞൊടിക്കുന്ന ശബ്ദം കേട്ട് ദക്ഷ കണ്ണ് ചിമ്മി, ജീൻസും ടോപ്പുമിട്ട ആണിനെപ്പോലെ മുടി മുറിച്ചിട്ട ഒരുത്തി, കണ്ടപ്പോൾ തന്നെ അവൾക്ക് ദേഷ്യം മുഖത്തേക്ക് ഇര ച്ചുകയറി...
"അതേ മെറ്റൽ എവിടേക്കാ ഡമ്പ് ചെയ്യണ്ടത്... കുട്ടീ നിന്നോടാ ചോദിച്ചത്... ചെവി കേൾക്കില്ലേ?"
അഗ്നി എരിയുന്നു.... താപം സഹിക്കാൻ കഴിയാതെ ദീനരോദനങ്ങൾ.... ഭൂമിയെ അപ്പാടെ കുലുക്കിമറിക്കാൻ പോന്ന ചുവടുകൾ വയ്ക്കുന്ന മഹാദേവൻ.... സതിയുടെ വിയോഗത്തോടെ ഉഗ്രകോപിയായി മാറിയ ദേവൻ സർവ്വനാശത്തിനെന്ന പോലെ താണ്ഡവം തുടർന്നു.... ദേവന്മാരുൾപ്പടെ ഭൂമിയിലെ സകല ജീവജാലങ്ങളും ഭയന്നു വിറച്ചു...
- Details
- Written by: Shikha P S
- Category: Novel
- Hits: 2034
മനുഷ്യബന്ധങ്ങളുടെ കഥപറയുന്ന നോവൽ ആരംഭിക്കുന്നു. കഥപറച്ചിലിന്റെ പതിവ് ശൈലിയിൽ നിന്നും ഈ നോവൽ അൽപ്പം വഴിമാറി സഞ്ചരിക്കുന്നു. വായനക്കാർക്ക് ഇത് പുതിയ ഒരു അനുഭവമായിരിക്കും. Plagiarism is a crime. Contact mozhi for film adaptation.
1 - ജൂലൈ 13
മുറിയിലെ അലമാര തുറക്കുന്ന നേരിയ ശബ്ദം അയാളെ ജാഗരൂഗനാക്കി. എത്രയോ നേരമായി ഉറക്കമില്ലാതെ കിടക്കുകയായിരുന്നു. അരികിൽ ഏതാണ്ട് അഅതേ അവസ്ഥയിൽ അയാളുടെ ഭാര്യയും. അല്ലങ്കിലും ജൂലൈ പതിമൂന്നിന്റെ രാവുകളിൽ അവർക്കു രണ്ടാൾക്കും ഉറങ്ങാൻ കഴിയുകയില്ലല്ലോ! നേരിയ ആലസ്യത്തിലേക്കു വഴുതി വീഴുകയായിരുന്നു, അപ്പോളാണ് ...
- Details
- Written by: Freggy Shaji
- Category: Novel
- Hits: 3560
നോവൽ ആരംഭിക്കുന്നു.
ടൗണിൽ നിന്ന് കുറച്ചു മാറി പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമം. വയലും കുന്നും പുഴയും എല്ലാം ഉള്ള കൊച്ചു ഗ്രാമം. വലിയ തറവാട് വീടാണ് മുല്ലശ്ശേരി. ആ ഗ്രാമത്തിലെ തന്നെ മുന്തിയ തറവാട്ടുകാർ. ഏക്കർ കണക്കിന് നിലവും, കൃഷിയും കച്ചവടവും ഒക്കെ ഉള്ള വലിയ തറവാട്. ഭാഗം വെച്ച് ഓരോരുത്തരും മാറി താമസിക്കുന്നു. ചുറ്റുവട്ടത്ത് തന്നെയാണ് ബന്ധുക്കൾ എല്ലാവരും.
- Details
- Written by: രാജേഷ് ആട്ടീരി
- Category: Novel
- Hits: 3260
അന്ന് മേഘനാഥന്റെ ആദ്യത്തെ കച്ചേരിയാണ്. വെളുത്ത ജുബ്ബയും മുണ്ടും ധരിച്ചു പക്കമേളക്കാരുടെ നടുവിൽ സൂര്യതേജസ്സോടെ അതാ അവനിരിക്കുന്നു! അവനു മുന്നിൽ അനന്തസാഗരമായ സദസ്സ്. അവൻ സദസ്സിനെ വന്ദിച്ചു. ഒരു നിമിഷം കണ്ണുകളടച്ചു കൈകൂപ്പി വിശ്വചൈതന്യത്തെ സ്മരിച്ചു.
- Details
- Written by: Abith kane
- Category: Novel
- Hits: 1216
ഒന്ന് - ഹാരിയുടെ ഡയറി ഡിസംബർ 1937.
ഞാൻ ഉണരുമ്പോൾ ഏകദേശം അഞ്ചു മണിയായി കാണും. എൻഡ്രി അടക്കം, ബാക്കിയുള്ളവരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. വണ്ടി അതിവേഗം പച്ചപ്പിനിടയിലൂടെ കുതിച്ചു. ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്ന അലക്സാണ്ടറിന്റെ മുഖത്തേക്ക് നോക്കി. എന്തോ പെട്ടെന്ന് ചെയ്തുതീർക്കണം എന്നൊരു ഭാവം ആയിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് ഞാൻ കണ്ടത്. അദ്ദേഹത്തിന്റെ കട്ടിയാർന്ന മീശയും ക്ലീൻ ഷേവ് ചെയ്ത മുഖവും കണ്ടാൽ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്നെ പറയൂ. ഞാൻ അല്പനേരം പുറത്തേക്ക് നോക്കിയിരുന്നു. വന്യമായി കിടക്കുന്ന മരങ്ങൾക്കിടയിൽ ഒന്നോ രണ്ടോ വീടുകൾ മാത്രമേ കാണാൻ കഴിഞ്ഞുള്ളൂ. തികച്ചും ഭീകരമായൊരു അന്തരീക്ഷം. പ്രകൃതിയുടെ മനോഹാരിത ഒപ്പിയെടുക്കാൻ എനിക്ക് സാധിച്ചില്ല. അതിരു വിട്ടുനിൽക്കുന്ന വൃക്ഷങ്ങളെല്ലാം എന്നെ ഉറ്റു നോക്കുന്നത് പോലെ. വീണ്ടും ഉറക്കത്തിലേക്ക് വീഴാൻ ഞാന് ശ്രമിച്ചെങ്കിലും എനിക്ക് അതിന് സാധിച്ചില്ല.
- Details
- Written by: Shyju Neelakandan
- Category: Novel
- Hits: 514
എഴുപതുകളുടെ പകുതിയിലാണ് ശംഭു ജന്മം കൊള്ളുന്നത്. ചിങ്ങക്കൂറില് മേട മാസത്തിലെ മകം നാളില് അസുരഗണത്തില് ജനനം. അമ്മ കാഞ്ചന അച്ഛന് അപ്പുണ്ണി. സര്ക്കാരാപ്പീസിലെ ക്ലാര്ക്കായ അപ്പുണ്ണി, കോഴിക്കോട്ടങ്ങാടിയില് പ്ലാന് എസ്റ്റിമേറ്റ് വര പഠിക്കാന് പോയിരുന്ന കാഞ്ചനയെ കണ്ട് മോഹിച്ച് പ്രേമിച്ച് വിവാഹം ചെയ്ത് കൊണ്ടു വന്നതാണ്.
- Details
- Written by: Molly George
- Category: Novel
- Hits: 1450
നേഴ്സറിക്ലാസിൻ്റെ മുറ്റത്തേയ്ക്ക് നടന്നടുക്കുന്ന ജാൻസിയെ ദൂരെവെച്ചേ കൊച്ചുറാണി കണ്ടു.
"റ്റീച്ചറേ.. ദേ.. എൻ്റെ മമ്മി വന്നു. ഞാമ്പൂവാണേ. റ്റാറ്റാ.. ചിന്നൂ.. കുഞ്ഞാറ്റേ.. റ്റാറ്റാ.. ടിട്ടുമോനേ.. റ്റാറ്റാ.." അവൾ ബാഗെടുത്ത് തോളിലൂടെയിടാനൊരു ശ്രമം നടത്തി. ശാലിനി ടീച്ചറവളുടെ ബാഗു വാങ്ങി ഇരുകൈകളും ബാഗിൻ്റെ വള്ളിയിലൂടെ കടത്തി ബാഗ് തോളിലിട്ടു കൊടുത്തുകൊണ്ട് ടീച്ചർ ചോദിച്ചു.
- Details
- Written by: Freggy Shaji
- Category: Novel
- Hits: 2536
വെളുപ്പിനെ അമ്പലത്തിൽ നിന്നുള്ള പാട്ട് കേട്ടിട്ട് ശ്രീബാല മിഴികൾ ചിമ്മി തുറന്നു. തന്നെ ചുറ്റി പിടിച്ചിരുന്ന നന്ദന്റെ കൈകൾ എടുത്തുമാറ്റി, എഴുന്നേറ്റു അവള്.. മഞ്ഞു മാസമായതുകൊണ്ട് തന്നെ പുലരിയിൽ പ്രത്യേക കുളിർമ്മയായിരുന്നു. നെറുകയിൽ തൊട്ട് വെച്ച് ശ്രീബാല എഴുന്നേറ്റ് ബാത്റൂമിലേക്ക് കയറി.
- Details
- Written by: Rabiya Rabi
- Category: Novel
- Hits: 1769
ഭാഗം - 1
അതെ .... ബിയ്യാത്തൂന് എല്ലാമെല്ലാം അവളുടെ ഭർത്താവും സുന്ദരനും സുമുഖനുമായ ഒപ്പം സ്നേഹസമ്പന്നനുമായ ബീരാൻ ആണ്. ദൂരെ ഒരു കുഗ്രാമത്തിലാണ് അവരുടെ താമസം. ഓലകൊണ്ടു മേഞ്ഞ സുന്ദരമായ ഒരു വീട് തന്നെയാണ് അവരുടെത്. രണ്ടുമൂന്നു മുറികൾ ഉള്ള ഒരു വീട്.