നോവൽ
കുന്തിരിക്കത്തിൻ്റെ ഗന്ധമുള്ള പെൺകുട്ടി
- Details
- Written by: Molly George
- Category: Novel
- Hits: 1600
നേഴ്സറിക്ലാസിൻ്റെ മുറ്റത്തേയ്ക്ക് നടന്നടുക്കുന്ന ജാൻസിയെ ദൂരെവെച്ചേ കൊച്ചുറാണി കണ്ടു.
"റ്റീച്ചറേ.. ദേ.. എൻ്റെ മമ്മി വന്നു. ഞാമ്പൂവാണേ. റ്റാറ്റാ.. ചിന്നൂ.. കുഞ്ഞാറ്റേ.. റ്റാറ്റാ.. ടിട്ടുമോനേ.. റ്റാറ്റാ.." അവൾ ബാഗെടുത്ത് തോളിലൂടെയിടാനൊരു ശ്രമം നടത്തി. ശാലിനി ടീച്ചറവളുടെ ബാഗു വാങ്ങി ഇരുകൈകളും ബാഗിൻ്റെ വള്ളിയിലൂടെ കടത്തി ബാഗ് തോളിലിട്ടു കൊടുത്തുകൊണ്ട് ടീച്ചർ ചോദിച്ചു.