നോവൽ
കൂട്ടുകാർ
- Details
- Written by: Remya Ratheesh
- Category: Novel
- Hits: 5055
ഭാഗം 1
കടലിനടിയിലെ വെള്ളാരം കല്ലുകൾക്കിടയിലൂടെ കൈയും, കാലും കൊണ്ട് ശക്തിയായി തുഴഞ്ഞ് നീന്തുകയായിരുന്നു മല്ലേശ്വർ. അഗാധമായ ആ ജലനിധിയുടെ നീലപരപ്പിലെ ഉൾക്കാഴ്ച്ചകൾ അവൻ്റെ ഉള്ളിൽ വിസ്മയം വിടർത്തി. വർണ്ണച്ചിറകുകൾ വീശി കൊണ്ട് ചെറുതും, വലുതുമായ മത്സ്യങ്ങൾ അവനെ തഴുകി കൊണ്ട് കടന്നു പോയ്ക്കൊണ്ടിരുന്നു.