മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

കുമ്മാച്ചിറ പാലം കടന്ന് കരിമ്പനക്കാവിന്റെ കിഴക്കുവശത്തുകൂടെ കുത്തനെയുള്ള കയറ്റം കയറിയാൽ പൂവത്തേൽകുന്നിന്റെ മുകളിലെത്തും. കുന്നിന്റെ നിറുകയിൽ കാണുന്ന പൂവത്തേൽ മേരിയുടെ വീടിന്റെ പിറകിലെ തേക്കുമരം കണ്ടോ?

ആമരത്തിന്റെ മുകളിൽ നിറയെ നീറിന്റെ കൂടുകളാണ്. നീറു കുടുംബങ്ങൾ ഏറുമാടത്തിലെന്നതുപോലെ ചുറ്റും കാണുന്ന വലിയ കുന്നുകളിലെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് സന്തോഷത്തോടെ കഴിയുന്ന കാലം. ഏറ്റവും രസമായി തോന്നുന്നത് കുന്നുകളുടെ മുകളിൽ കൊടിമരംപോലെ തലയുയർത്തി നിൽക്കുന്ന ടെലിഫോൺ ടവറുകളാണ്. പടിഞ്ഞാറ് വെള്ളം നീക്കിപ്പാറയിൽ രണ്ടു ടവറുകൾ. കിഴക്ക് പള്ളിക്കുന്നേലും പഞ്ചായത്ത് പുറകിലും ഓരോ ടവറുകൾ. വടക്ക് വീരമലച്ചെരുവിലെ ടവറിന്റെ തല കാണാം. വടക്കു കിഴക്കായി പുത്തൻപള്ളി സൈഡിലുണ്ട് വേറെ രണ്ടു ടവറുകൾ. തീർന്നില്ല, കിഴക്കിന്റെ അങ്ങേ കോണിൽ പഴമറ്റം സൈഡിൽ മറ്റൊരു ടവർ. ദൂരെ വടക്കു പടിഞ്ഞോട്ടു നോക്കിയാൽ പുറപ്പുഴ ടവർ. അങ്ങനെ ഒൻപതു ടവറുകൾക്കു നടുവിലാണ് നമ്മുടെ തേക്കുമരം. 

റാണി ഈച്ചകള്ൾ മുട്ടയിട്ട് വിശ്രമിക്കുകയായിരുന്നു. വേലക്കാരി ഉറുമ്പുകൾ എല്ലാ മുട്ടകളെയും നല്ലവണ്ണം പരിചരിച്ചിരുന്നു മുട്ടകൾ ഓരോന്നായി വിരിഞ്ഞു തുടങ്ങി. ഒരു മുട്ട മാത്രം വിരിയുന്നില്ല. സേവക ഉറുമ്പുകൾ അതിനു കാവൽ ഇരുന്നു. റാണിക്ക് വലിയ വിഷമം തോന്നി. തന്റെ മുട്ട വന്ധ്യമാവുകയാണോ?

അതിനു വിരിയാനുള്ള കരുത്തില്ലേ? 

അങ്ങിനെ ആവില്ലെന്നവൾ ആശ്വസിച്ചു.

അതു വിരിയും, വിരിയാതിരിക്കില്ല. പക്ഷേ, എന്തോ പന്തി കേടുണ്ട്. പതുക്കെപ്പതുക്കെ ആ മുട്ടയുടെ തോടിൽ ഒരു കറുപ്പു ബാധിക്കുന്നതായി തോന്നി.അത് ഇടയ്ക്കിടെ ഇളകുന്നുണ്ട്.

ദിവസങ്ങൾക്കു ശേഷം അതിന്റെ തോടുപൊട്ടി, ഒരു വിചിത്ര ജീവി പുറത്തു വന്നു.നീണ്ട കാലുകൾ, ഇരുകാലിൽ നിവർന്നു നില്ക്കാവുന്ന ശരീരം, വളരെ വലിയ തല, ഭീകരമായ മുഖം, തലയിൽ എഴുന്നു നിൽക്കുന്ന രണ്ടു സ്പർശനികൾ, ഉരുണ്ട കണ്ണുകൾ, അരിവാൾ പോലെ മൂർച്ചയുള്ള ചുണ്ടുകളും ഉള്ള ഭീകരജീവി.

ജനിച്ച നിമിഷം മുതൽ അതു വളരാൻ തുടങ്ങി, വളർന്നു വളർന്ന് കുന്നിലും ഉയരത്തിൽ വളർന്ന്, ഭീമാകാരനായ ഡയനോസേറിനെപ്പോലെ തലയുയർത്തി അവൻ നടന്നു. അവനെ കണ്ട മനുഷ്യരും മറ്റു ജീവികളും പേടിച്ചു വിറച്ചു. ശാന്തനാണ്, എന്നാൽ ഉപദ്രവിക്കാനാണെന്നറിഞ്ഞാൽ, കടിച്ചു കീറും. കുരച്ചു ചാടിയെത്തിയ വീട്ടു പട്ടികളും, കൊത്താനെത്തിയ കാക്കകളും കുറുനരിയും കുസൃതിക്കുരങ്ങന്മാരും അവന്റെ കടിയുടെ വേദനകൊണ്ടു പുളഞ്ഞു.

അവന്റെ സ്പർശനി ഉയർത്തിപ്പിടിച്ച്, എപ്പോഴും എന്തോ ശ്രദ്ധിച്ചു കൊണ്ടിരിക്കും. ചില പ്രത്യേക തരം ചലനമുദ്രകൾ കാട്ടി അവൻ നൃത്തം വെച്കുന്നതു പോലെ തോന്നും.

രാക്ഷസനെറുമ്പിന്റെ ചിത്രവും നൃത്തവും ചലനങ്ങളും പത്രവാർത്തയായി. ടെലിവിഷൻ ചാനലുകൾ അവന്റെ വിവരങ്ങൾ നിത്യവും പങ്കു വെച്ചു. ആഎറുമ്പു ഭീമൻ ഭരണ കർത്താക്കളുടെയും ശാസ്ത്ര സമൂഹത്തിന്റെയും സുരക്ഷാ ഭടന്മാരുടെയും ഉറക്കം കെടുത്തി. സർക്കാർ പ്രഗത്ഭരായ ജന്തുവർഗ ശാസ്രജ്ഞന്മാരുടെ പാനലിനെ വിദഗ്ധ പഠനത്തിന് നിയോഗിച്ചു. അവനു ചുറ്റും കാണുന്ന ക്യാമറക്കണ്ണുകളും സ്കാനറുകളും പഠനോപകരണങ്ങളും നിരന്നു. വായുസേന ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ സജ്ജമായി നിലയുറപ്പിച്ചു. പക്ഷേ, അവന്റെ ശാന്തതയും, ആഹ്ലാദ നൃത്ത ചലനങ്ങളും അവരെ അമ്പരപ്പിച്ചു. 

ഒരു ദിവസം അഴികണ്ണിത്തോട്ടിലെ വരപ്രസാദം കിട്ടിയ പുളവൻ, കുന്നുകയറി രാക്ഷസനുറുമ്പിന്റെ അടുത്തെത്തി.

ഉറുമ്പ് പുളവനെ അഭിവാദ്യം ചെയ്തു.

പരിചയക്കാരെപ്പോലെ പെരുമാറി.  

പുളവന് ഏതു ഏതു ജന്തുവിന്റെ ഭാഷയും സംസാരിക്കാൻ കഴിയും.

ഉറുമ്പ് പറഞ്ഞു: " സലാം സഖാവേ, ഞാൻ മുട്ടയ്ക്കുള്ളിൽ കിടന്നപ്പോൾ താങ്കളുടെ കഥകൾ കേട്ടിട്ടുണ്ട്. മുട്ടത്തോടിനുള്ളിസെ അരണ്ട വെളിച്ചത്തിൽ മയങ്ങുമ്പോൾ, അങ്ങയുടെ വൈജ്ഞാനിക സന്ദേശങ്ങൾ സ്വപ്നത്തിലൂടെ ശ്രവിച്ചിട്ടുണ്ട്. നേരിൽ കാണാൻ കാത്തിരിക്കുകയായിരുന്നു. താങ്കളെന്നെ തേടിവരുമെന്ന് ഞാനറിഞ്ഞിരുന്നു. താങ്കൾ മാളം വിട്ടിറങ്ങിയപ്പപ്പോൾ മുതൽ എന്റെ സ്പർശനിയിൽ പ്രകമ്പന വിചികൾ പതിച്ചുകൊണ്ടിരുന്നു."

പുളവൻ ചോദിച്ചു: " അതെങ്ങനെയാണ് സാധിക്കുന്നത്?"

"ഈ സ്പർശനികൾ കണ്ടോ? ഇതിൽ നിന്ന് പ്രസരിപ്പിക്കുന്ന സൂക്ഷ്മ തരംഗങ്ങൾക്ക് ഈ പ്രപഞ്ചത്തിന്റെ ഏതു കോണിലുമുള്ള ജൈവജൈവ ഘടകങ്ങളുടെ ഉള്ളിൽ കടന്നുചെന്ന് ചിന്തകളെ അറിഞ്ഞു തിരിച്ചുവരാൻ, പ്രകാശ വേഗത്തിന്റെ പത്തിലൊന്നു സമയം മതി."

"അത്ഭുതമായിരിക്കുന്നല്ലോ."

"താങ്കളുടെ പ്രകൃതി സംരക്ഷണ ദൗത്യങ്ങളെക്കുറിച്ച് പ്രപഞ്ച മനസ്സ് എന്നോടു സംവദിച്ചിരുന്നു. താങ്കൾക്ക് കൂട്ടായി, പ്രകൃതി പരിപാലനത്തിൽ പങ്കു ചേരണമെന്നും അറിയിച്ചിരുന്നു."

"അതെയോ? താങ്കളെങ്ങനെയാണ് ഇത്രയും വലുതായത്?"

"ചുറ്റിലും നോക്കൂ. ഒൻപതു ടെലിഫോൺ ടവറുകൾക്കു നടുവിലാണ് എന്റെ അമ്മയുടെ കൂട്. അമ്മയിട്ട മുട്ടകളിൽ വികിരണങ്ങൾ ജനിതകമാറ്റം വരുത്തി. 

അത്, യാദൃച്ഛികമാകണമെന്നില്ല, നിയതിയുടെ തീരുമാനമായിരുന്നിരിക്കാം.

എനിക്ക് ശരീരം മാത്രമല്ല, സംവേദനക്ഷമതയും മറ്റേതൊരു ജന്തുവിനേക്കാളും പതിൻമടങ്ങാണ്.

നിങ്ങളെപ്പോലെ ഭക്ഷണം വെള്ളം വായു ഒന്നും ആവശ്യമില്ല. ഊർജം ചിന്തയിലൂടെ ബ്രഹ്മാണ്ഡത്തിന്റെ ഏതറകളിൾ നിന്നും സംഭരിക്കാം. തണുപ്പും ചൂടും കാറ്റും മഴയും ഇടിയും മിന്നലും എന്നെ സ്പർശിക്കുകയില്ല. ഉറങ്ങുകശും ഉണരുകയും വേണ്ട. ഏതു യാന്ത്രിക കൈകളേക്കായിലും ബലിഷ്ഠമാണ് എന്റെ കൈകളും ചുണ്ടും. എന്താ താങ്കളുടെ സംരക്ഷണ യജ്ഞത്തിന് ഇത്രയും യോഗ്യതകൾ പോരേ?"

"മതി, മതി! പെഗാസ്സസിനെപ്പോലും ചോർത്താനുള്ള ശക്തി, ഏതു ദുഷ്ട ചിന്തയുടെയും ഉറവിടം തേടാനും വേരോടെ പിഴുതു നശിപ്പിക്കുവിനും സഹായിക്കും."

നോക്കൂ, എനിക്ക് കയ്യും കാലും ചലിപ്പിക്കാതെ, വായകൊണ്ടു കടിക്കാതെ, അതിയങ്ങൾ കാട്ടാൻ കഴിയും! അതാ, ആ കാണുന്ന വലിയകല്ല്. ചെറിയൊരു ഭൂകമ്പം ഉണ്ടായാൽ പോലും ഇളകി ഉരുണ്ട് താഴോട്ടു പതിച്ച് വീടുകൾക്കും വസ്തുക്കൾക്കും ആളുകൾക്കും, ജീവികൾക്കും സസ്യങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താം. ഞാനിതാ ആകല്ലിനെ മന:ശക്തികൊണ്ട് ഉയർത്തി മാറ്റി വെക്കുന്നു."

നോക്കിനില്ക്കെ ആ കല്ല് തനിയെ ഉയർന്നു. സുരക്ഷിതമായ ഒരു സ്ഥാനത്തേക്ക് മാറിയീരുന്നു.

"അത്ഭുതം മഹാത്ഭുതം! നമുക്കൊരുമിച്ച് പ്രപഞ്ച ശക്തിയുടെ കല്പനയ്ക്കനുസരിച്ച് പ്രവർത്തിക്കാം."

(അത്ഭുതങ്ങളുടെ പരമ്പരകൾ തുടർന്നു വരുന്ന കഥകളിൽ)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ