mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Ramayana

എന്തിന്.?

കരിപ്പക്കാരിത്തി സീതേന അയോദ്ധ്യേന്ന് പൊറത്താക്കി. വാത്മീകിക്ക് കണ്ടപ്പാട് അതിശയോം ബേജാറും തോന്നി. സീത  പ് രാകിക്കൊണ്ടും കരഞ്ഞോണ്ടും ഇങ്ങനെ പറഞ്ഞു.

"കൊട്ത്താ കൊള്ള്ന്നെ ബൗസില്ലെ ആളല്ലേപ്പാ, എട്ത്താ പൊങ്ങാത്ത സ്വത്തില്ലെ ആളല്ലേപ്പ പിന്നെന്തെ ഓന് പൊറത്താക്ക്ന്നേയ്ന്.? ” 

വാത്മീകി സീതേനേം കൂട്ടീറ്റ് ആശ്രമത്തിലേക്ക് പോയി. എന്നിറ്റ് സന്ദേഹപ്പെട്ടു.

“രാമായണം എയ്തീറ്റ് കയിഞ്ഞല്ലോപ്പാ, രാമന്റെ കീർത്തി എങ്ങോട്ടെല്ലോ പാടി നടക്കാനും തൊടങ്ങി. ഈന്റെട്ക്ക് ഇങ്ങൺത്തൊരു അറുവല ഇണ്ടാവൂന്ന് വിചാരിച്ചിറ്റ. എന്തായാലും നീയെന്റെ ആശ്രമത്തില് കയ്ഞ്ഞൊ; പേറ് കയ്യോളം നിന്നോ.... പേറ് കയ്ഞ്ഞാല് മക്കള പറഞ്ഞയ്ക്കാ."

വാത്മീകി സീതയോട് പിന്നേം ചോദിച്ചു.

“അല്ല സീതേ, രാമനെന്തിന് നിന്ന പൊറത്താക്ക്യേത്? നീ നല്ലൊരു പെണ്ണല്ലേ? " 

"എന്റെ വയറ്റിൽത്തെ കുഞ്ഞി രാമന്റേതല്ലെന്ന് നാട്ട്കാരിലാരോ പറഞ്ഞു.രാവണന്റേതോലും " 

"ഹമ്പടാ വമ്പാ.... "


ട്വിസ്റ്റ് 

“മണ്ഡോദരി ഈ പെണ്ണ് കുഞ്ഞി എന്റെ ജീവനെട്ത്തെ അടങ്ങൂ.... അതോണ്ട് നീയൊരു കാര്യാക്ക് ; അയിന പെട്ടിലാക്കീറ്റ് താ,നദീല് ഒവ്ക്കിവിട.ഘോരവനത്തിലെ പൊഴെലാവ്മ്പൊ ഏതെങ്കിലും കാട്ട് വാസികളുടട്ക്കെങ്കിലും ബത്ക്കും.ഏതായാലും ലങ്കേന്ന് ഈ കുഞ്ഞീന ഒഴിവാക്ക." 

രാവണൻ പറഞ്ഞു.

അങ്ങനെ സീതക്കുഞ്ഞീന രാവണൻ പെട്ടീലാക്കീറ്റ് നദീല് ഒവ്ക്കി.മണ്ഡോദരി ഒന്നും മീണ്ടീറ്റ;വിതുമ്പി.മിണ്ടീറ്റ് കാര്യൂല്ല.ഓറൊന്ന് വിചാരിച്ചാല് പിന്നയില് മാറ്റുണ്ടാവിലപ്പ.

 

1) അയോദ്ധ്യ 

സരയൂനദിക്കരേല് അയോദ്ധ്യാരാജ്യം ഇണ്ടായ്ന്. അഞ്ജനേരേം കേസരീരേം കുഞ്ഞ്യാണ് ദശരഥൻ.ദശരഥൻ ബെല്ല്യോരു രാജാവാര്ന്നു. അത്രക്കും ബെല്ല്യാളൊന്ന്വല്ല.പത്ത് രഥം ഒന്നിച്ച് പായിക്കും. ഏടേം നോക്കാണ്ട് അമ്പ് തൊട്ത്ത് തൊട്ത്ത് ഭയങ്കര ബേഗത്തില് പോവും. അങ്ങനെ കുതിച്ചിറ്റ് പോയ്ക്കോണ്ടിരിക്കുമ്പം ഒര് യുദ്ധത്തിനെടേല് ചകം ചതുപ്പില് പോയി. കുതിരേരെ ബേഗം അറിയാവുന്ന കൈകേയി എന്താക്കീന്ന് വെച്ചാല് ആണിക്ക് പകരം സ്വന്തം ചുണ്ട് വെരല് ചക്രത്തിന്റെടേല് വെച്ചു. കൈകേയീരെ ബെര്ലില്ലതോണ്ട് ചക്രം ഊരി തെറിച്ചിറ്റ. ചതുപ്പ്ന്ന് ചക്രം കേറ്റി. കുതിര തെളിക്കാരൻ പൊറത്തെറങ്ങീറ്റ് നോക്കുമ്പം കൈകേയീരെ ബെരല് മുറിഞ്ഞിറ്റ് ചോര ബന്നിന്. കൈകേയീരെ കണ്ണ്ന്ന് ബള്ളം ബന്നിന്. ദശരഥൻ കാര്യം അന്വേഷിച്ചപ്പാട് കുതിര തെളിക്കാരൻ പറഞ്ഞു.

"ചക്രത്തിന്റെ ആണി തെറിച്ചു ; പുതിയത്ടണം." 

മുമ്പിലെ യുദ്ധത്തിലേക്ക് ദശരഥൻ കൊറേ അമ്പ് വിട്ടു. അതിനിടേല് കുതിര തെളിക്കാരൻ ചക്രത്തിന്റെ ആണി മാറ്റി. കൈകേയി മോഹാലസ്യപ്പെട്ട് ബീണു. അതൊന്നും ശ്രദ്ധിക്കാണ്ട് ദശരഥൻ മുന്നോട്ടെന്നെ പോയി. അവസാനം അയോദ്ധ്യാരാജ്യത്തിന്റെ വടക്കേ അതിർത്തി കോസലരാജ്യം വരെ നീണ്ടു. വിജയാരവത്തിനെടേല്, അയോദ്ധ്യാസന്നിധീലെ കൂടീറ്റ് ദശരഥൻ മുമ്പോട്ട് പോയി. 

"കൈകേയീ ... നീയെന്തിന് യുദ്ധത്തിന് പോയത്.? "

മന്ഥര ശാസിച്ചു.

"യുദ്ധത്തില് നീ അമ്പ് തറച്ചിറ്റ് ചത്ത്നെങ്കിലോ.?"

കൈകേയി കണ്ണിറുക്കീറ്റ് കള്ളച്ചിരിയോടെ പറഞ്ഞു 

"അതോണ്ട് എപ്പൊ ചോയ്ച്ചാലും ക്ട്ട്ന്ന രണ്ട് വരം കിട്ടി."

"ഹമ്പടി ഭയങ്കരീ ...." മന്ഥര പറഞ്ഞു.

കൈകേയി കൊറച്ച് ജ്ഗ്ഗ്റ്ള്ളോളാണ്. ബിചാരിച്ചാല് എന്തും നടത്തും.അതോണ്ട് ദശരഥന് ഓളോട് നല്ലോണം സ്നേഹണ്ട്. 

"എന്റെ പെണ്ണ് എനക്ക് ബേണ്ടീറ്റോ,രാജ്യത്തിന് ബേണ്ടീറ്റോ സൊന്തം ബെരല് കളഞ്ഞിലെ. അതെന്നെ ബില്ല്യൊരു കാര്യോല്ലെ.? നിനക്കെന്തന്ന് ബേണ്ടത് കൈകേയീ.... നീ എപ്പോ ചോയ്ച്ചാലും രണ്ട് കാര്യം ഞാൻ സാധിച്ചുതരും. നീ അത് ഇപ്പൊ ചോയ്ക്ക്ന്നൊ.?"

"ബേണ്ട പിന്ന ചോയ്ക്കാം." 

പുത്രമ്മാറില്ലാത്തോണ്ടാവണം ദശരഥന്റെ മോത്തെപ്പോഴും വിഷാദാണ്. അടുത്ത രാജാവിനെപ്പറ്റി അയാളിപ്പളേ ചിന്തിക്ക്ന്നുണ്ട്.അവരെ വളർച്ച പെട്ടെന്നാണെങ്കില് ഞാൻ ചാവുമ്പളേക്കെങ്കിലും രാജ്യത്തിന് ആരെങ്കിലും അവകാശീണ്ടാവൂലെ, അത് നല്ലതല്ലേ. ഇത്ര ബെല്ല്യ പോരാളിയായിറ്റും മക്കളെ ഇണ്ടാക്കാൻ പറ്റീറ്റാന്ന് പറഞ്ഞാല് നാണക്കേടല്ലെ. 

വസിഷ്ഠൻ ദശരഥന്റെ അട്ത്തിര്ന്നിറ്റ് പറഞ്ഞു.

"നമ്മക്ക് ഒരു യാഗം നടത്ത്യാലോ.?, എന്നങ്കില് കാര്യോല്ലം ശരിയാവും."

ദശരഥൻ തലയാട്ടി. ഇത്രേം ബില്ല്യൊരു രാജ്യം അനാഥാവ്വാണ്ടിരിക്കാൻ അതുംചെയ്യാം, അയിന്റെപ്പറോം ചെയ്യാം.എല്ലം നിങ്ങൊ ശരിയാക്കിത്തരണം."

വസിഷ്ഠൻ ഒന്ന് പുഞ്ചിരിച്ചിറ്റ് പറഞ്ഞു. 

"ഋഷ്യശൃംഗനെ വരുത്ത്യാലൊ,ഓനാവുമ്പം ഇങ്ങൺത്തെ കാര്യത്തിനെല്ലം ബല്ല്യ ഉഷാറാണ്." 

സുമിത്രക്ക് കുഞ്ഞീല്ല, കൗസല്യക്ക് കുഞ്ഞീല്ല, കൈകേയിക്കും കുഞ്ഞീല്ല... ദശരഥാ അങ്ങ് അട്ടർ പരാജയാണ് ട്ടാ..... 

അങ്ങനെ സരയൂനദിക്കരേരെ മണൽപ്പരപ്പില് യാഗം തൊടങ്ങി. രാക്കൊണ്ടെ മുതല് സന്ധ്യ വരെ യാഗം. യാഗത്തിലുണ്ടാക്കിയ പായസം കുടിച്ചാല് മൂന്നാക്കും കരിപ്പാവും. സൂര്യന്ണ്ടായാലല്ലേ ജീവണ്ടാവു, ജീവന്ണ്ടായാലല്ലേ ലോകോണ്ടാവൂ, ലോകോണ്ടായാലല്ലേ അയോദ്ധ്യ ഇണ്ടാവൂ, അയോദ്ധ്യണ്ടായാലല്ലേ ദശരഥന്ണ്ടാവൂ ..... ദശരഥൻ പറഞ്ഞു .  

"നിങ്ങൾ എന്റെ മുത്താണ്, തങ്കക്കുടാണ്, പൊന്നുംകുടാണ്."

അങ്ങനെ സൗമിത്ര മുത്തും, കൗസല്യ തങ്കക്കട്ടീം, കൈകേയി പൊന്നുംകുടോം ആയി. ഋഷ്യശൃംഗന്റെ യാഗത്തില് ബീജുണ്ടാക്കുന്ന പായസുണ്ടായി. അങ്ങനെ മൂന്നാളേം കൂട്ടീറ്റ് ദശരഥൻ കൊട്ടാരത്തിലേക്ക് പോയി. ഋഷ്യശൃംഗന് സ്ഥലോം പൊന്നും കൊട്ത്തിന്ട്ട്വോ. പക്ഷേ ഋഷ്യശൃംഗൻ കൊറച്ച് കന്നുകാലികളെ മാത്രേ മേണിച്ചിറ്റു. കന്നു കാലികളേം തയ്ച്ചോണ്ട് ഋഷ്യശൃംഗൻ കടലോരത്തിലേ കൂടീറ്റ് കാട്ടിലേക്ക് പോയി. ദശരഥന്റെ ഒക്ക വസിഷ്ഠനും പടയാളികളും പണിക്കാറും പോയി.ദശരഥന്റെ കുതിരേരെ ഒച്ച കേട്ടാലെന്നെ പേടിക്കുന്ന നാട്ടാരെല്ലാം,അന്തംവിട്ട്റ്റ് ഇങ്ങനെ അപ്യേരെ പോക്കും നോക്കിക്കൊണ്ടിര്ന്നു. സന്ധ്യക്കായതോണ്ട് കാണാൻ നല്ല പാങ്ങ്ണ്ടായിന്.

രാമനും ലക്ഷ്മണനും ശത്രുഘ്നനും അയോദ്ധ്യേല് ഓടിച്ചാടി നടന്നു. ദശരഥന്റെ രാജ്യത്തിന്റെ പൗറ് കാണണം.നല്ലോണം സമ്പത്ത്, എപ്പളും ഉത്സവം മാതിര്യെന്നെ. ഒച്ചേം ബഹളോം കുട്ടികളേം കൊണ്ട് അയോദ്ധ്യ നല്ലൊരു വിനോദസഞ്ചാരകേന്ദ്രം മാതിരിയായി. രാമന് കുട്ടിക്കളി കൊറവാണ്. എന്നാൽ ബാക്കി മൂന്നാൾക്കും ഭയങ്കര കുട്ടിക്കള്യാണ്. അമ്മമാരെല്ലാം ബാക്കിയുള്ളോരെ നോക്കാൻ ബേണ്ടീറ്റ് രാമന ഏൽപ്പിക്കും.രാമൻ ഭയങ്കര കാര്യത്തില് അവരെ സംരക്ഷിക്കും. അസ്ത്രവിദ്യേല് രാമന് നല്ല കഴിവുണ്ടായ്ന്. ഭരതനും ശത്രുഘ്നനും അത്ര ബെല്ല്യ ഇഷ്ടം രാമ നോട് കാട്ടീറ്റ. എന്നാൽ ലക്ഷ്മണൻ 

"ഏട്ടാ .. ഏട്ടാ ..." ന്ന് ബിളിച്ചിറ്റ് വാല് മാതിരി എല്ലാട്ത്തേക്കും പോവും. അതോണ്ട് ഓനും രാമനും ഭയങ്കര ബന്ധായി.ബെൽതാവുംതോറും രാമന് പക്വത കൂടിവന്നു.നാട്ട്കാരോട് സംസാരിക്കാനും അവരെ പ്രശ്നം അറിയാനും രാമന് താൽപര്യൂണ്ടായി.ദശരഥന് അത് ബല്ല്യ സന്തോഷുണ്ടാക്കി.രാജകുമാരന്മാരാവുമ്പോ പഠിച്ചാമാത്രം മതി.യുദ്ധങ്ങളെക്കുറിച്ച് വസിഷ്ഠൻ നല്ലോണം പഠിപ്പിച്ചു.ചതുരംഗക്കളീല് രാമന്റെ താൽപ്പര്യത്തിന പുകഴ്ത്തി ദശരഥനോട് ഒരുവട്ടം പറഞ്ഞു.

"നീയെന്തിന് പേടിക്കണ് ദശരഥാ ... നാല് എന്തിനും പോന്ന ആങ്കുട്ട്യോളല്ലെ നിനക്കില്ലത്. നാലാളും നാല്ഭാഗത്ത് നിന്നാലെന്നെ ഒരാളും അയോധലേക്ക് കാല്കുത്തീല്ല."

ദശരഥന് സന്തോഷായി.ദശരഥൻ ചോദിച്ചു.

"എന്നെന്തെങ്കിലും എന്റെ മക്കളെ പഠിപ്പിക്കാന്ണ്ട.? "

വസിഷ്ഠൻ എണ്ണിനോക്കി. ഗദ,അസ്ത്രം,വാള്, കുന്തം,ദ്വന്ദ്വം എല്ലാം കയ്ഞ്ഞു. 

"എന്ന് നാട്ടുകാരുടെ പ്രശ്നങ്ങളെന്തെന്നറിഞ്ഞാല് രാജാവാകാനുള്ള യോഗ്യതയായി."

രാമൻ കൊറച്ചൊക്കെ നാട്ട്കാരോട് മിണ്ടലും പറയലൂണ്ട്.ബാക്കീല്ല്യപ്യ നല്ലതന്നെ. രാമനെക്കാണുമ്പം പേടിക്ക്ന്ന്.അതോണ്ട് രാമനായിരിക്കും അടുത്ത രാജാവാകാനുള്ള യോഗ്യത.

"കൗസരെ ഭാഗ്യം."

ദശരഥൻ പറഞ്ഞു.സൗമിത്രയ്ക്ക് ലക്ഷ്മണനേം, കൈകേയിക്ക് ഭരതനേം ശത്രുഘ്നനേം കിട്ടി. യാഗം മൂലം ഇണ്ടായ കുഞ്ഞ്ങ്ങളായതോണ്ട് ആ ക്ഷത്രിയകുടുംബത്തിന് ബ്രാഹ്മണരായ സന്യാസിമാരോട് നല്ലോണം ബഹുമാനോം കടപ്പാടും ഇണ്ടായ്ന്.അവരുടെ മീട് കറുക്കുന്നതും ചൊവക്കുന്നതും ദശരഥനില് വല്ലാത്ത വേദനം ആകാംക്ഷേം ഇണ്ടാക്കാറുണ്ട്. വസിഷ്ഠൻ സൂചിപ്പിച്ചു. 

"നാള വിശ്വാമിത്രൻ ബര്ന്നോലും കൊട്ടാരത്തിലേക്ക്."

"വിശ്വാമിത്രൻ ബര്ന്നതെന്തിന് കൊട്ടാരം സന്ദർശിക്കാനോ കുമാരന്മാറെ വിദ്യകള് കാണാനോ.? "

"രണ്ടുണ്ടാവും."

വില്ലെട്ക്ക് രാമ,നേരെ നോക്ക് രാമ, എന്നിറ്റ് അയക്ക് രാമ ചിറകടിച്ചുയര്ന്ന പക്ഷീരെ നെഞ്ചിലേക്കോ,കണ്ണിലേക്കോ,  ദുഷ്ടന്മാരെ മാറിലേക്കോ... ഏട്ത്തേക്കെങ്കിലും അയക്ക്." 

വിശ്വാമിത്രൻന്ന് പറഞ്ഞിറ്റ് ഒരു മഹർഷിണ്ടായിന്. ഒരു ദെവസം കൊട്ടാരം സന്ദർശിക്കാൻ ബേണ്ടീറ്റ് വന്നപ്പാട് കുമാരൻമാറെല്ലം കണ്ടു.എല്ലാരെ വിദ്യകളും കണ്ടിറ്റ് കൂട്ടത്തില് കൊറച്ച് ധൈര്യൂള്ള തലയെടുപ്പുള്ള രാമനെ മാത്രം ഇഷ്ടപ്പെട്ടു. എന്നിറ്റ് ദശരഥനോട് പറഞ്ഞു.

നിന്റെ മോന് നല്ലോണം കഴിവുണ്ട്.ഓന എന്റൊക്ക അയക്ക്വൊ? നമ്മൊ യാഗം നടത്ത്ന്നട്ത്ത് രണ്ട് രാക്ഷസന്മാറ് എപ്പഴും ശല്ല്യ പ്പെട്ത്ത്ന്ന്."

"ന്ങ്ങൊ യാഗം നടത്തി, ന്ങ്ങോ പായസം തന്നു... കുട്ടികളുണ്ടായി. ആ കടപ്പാട് ഞാൻ മറക്ക്വൊ.?, മറക്കൂല.... അതോണ്ട് കൊണ്ട് പോയ്ക്കോ.... നോക്കണം, എന്റെ കുഞ്ഞിയല്ലാണ്ട് ബേറാരും നമ്മക്കില്ല. ചെരിദിച്ചിറ്റ് കൊണ്ടോണുട്ട്വൊ."

ദശരഥൻ വിനയത്തോടും സങ്കടത്തോടും കൂടീറ്റാണ് പറഞ്ഞത്.

"ഏട്ടനേട പോയാലും ഞാനും ബര്ന്ന്." 

ലക്ഷ്മണൻ ഒക്കക്കൂടി, ഓൻ ചെർപ്പത്തിലേ അങ്ങനെന്നെ ഏട്ടന്റൊക്കേന്നെ കൂടും. കാട്ടില് പഴം പറിക്കാൻ പോവുമ്പഴും കാലീന മേയ്ക്കാൻ കോണ്ടാവുമ്പോളും അസ്ത്രവിദ്യ പഠിക്കാൻ പോവ്പോളും എല്ലാത്തിനും ഒക്കെണ്ടാവും. അപ്പൊ വിശ്വാമിത്രൻ പറഞ്ഞു.

എന്നങ്കില് ഓനും ബന്നോട്ട്പ്പാ."

അങ്ങനെ മൂന്നാളും കൂടീറ്റ് നടന്നിറ്റ് പോയി. യാഗസ്ഥലത്ത് എത്ത്യപ്പാട് എല്ലാരും കുമാരന്മാറ വണങ്ങി സൽക്കരിച്ചിരുത്തി. രാമൻ അപ്പാട് യാഗം നടത്താൻ പറഞ്ഞിറ്റ് മേലോട്ട് നോക്കിക്കൊണ്ടിരുന്നു.കറുത്ത മേഘം കണ്ടപ്പാട് കൊടുങ്കാറ്റോ പേമാരിയോ ബന്നിറ്റ് എല്ലാം തവിട് പൊട്യാക്കൂന്ന് മഹർഷിമാർക്ക് തോന്നിച്ച ഇണ്ടായി.മാരീചൻന്നും സുബാഹന്നും പറഞ്ഞ രണ്ടാൾക്കാരോലും പ്രശ്നൂണ്ടാക്കല്.അപ്യ രാക്ഷസന്മാറോലും. പൂർണ്ണവളർച്ച എത്ത്യേത് മനുഷ്യൻ.അമിത വളർച്ചേള്ളത് രാക്ഷസൻ, പകുതി വളർന്നത് കൊരങ്ങന്മാറ്.ആ അത് പോട്ട് ... യാഗം തൊടങ്ങ്യപ്പാട് മേഘങ്ങള് കറ്ക്കാൻ തൊടങ്ങി.മഴവന്നാല് യാഗാഗ്നി ചണ്ടായിറ്റ് തീ കെടും.രാമൻ പെട്ടെന്നഴുന്നേറ്റ് കരിമേഘത്തിനട്ത്തേക്ക് അമ്പ് വിട്ടു . ഒര് നെലവിളി കേട്ടു.രണ്ടാളും ചത്ത് ബീണൂന്ന് മഹർഷിമാറ് പറഞ്ഞു.അവരെല്ലാരും പിന്നേം ശ്രീമാനെ തൊഴുതു.വിജയിരെ നെറ്റീല് ഭസ്മം വലിച്ചു.വിശ്വാമിത്രന് സന്തോഷായി.അവര് മഹർഷിമാരോടെല്ലാം യാത്ര പറഞ്ഞിറ്റ് നടന്നു. വിശ്വാമിത്രന് സന്യാസിമാർക്കെടേല് ശ്രേഷ്ഠപദവി ലഭിച്ചതോണ്ട് നല്ലോണം അഭിമാനിച്ചു.എന്നിറ്റ് രാമലക്ഷ്മണന്മാറോട് പറഞ്ഞു.

"മക്കളേ,നിങ്ങക്ക് കൊറച്ച് പണി കൂടീണ്ട്.ബാ ..." 

നമ്മക്ക് അങ്ങോട്ട് നടക്കാ കാട്ടിലേകൂടി അവര് മൂന്നാളും നടന്നിറ്റ് പോയി. മരച്ചില്ലകളോണ്ട് മൂടിയ ഇരട്ടു നിറഞ്ഞ കാടെത്തി. വിശ്വാമിത്രൻ പറഞ്ഞു.

"ഇത് താടകരെ സ്ഥലാണ്."

പേടി ഉള്ള്ന്ന് പൊർത്തേക്ക് ബന്നു.രാമൻ ഒന്ന് പുഞ്ചിരിച്ചു.ശേഷം താടകരെ സ്ഥലത്ത് രാമൻ ബില്ലിന്റെ ഞാൺ ബലിച്ച് വിട്ടു.ഞാണൊലി കേട്ടപാട് താടകക്ക് ദേഷ്യം ബന്നു.

"ആര്ടാത് ... നമ്മുടെ സ്ഥലത്ത്ന്ന് ഉഷാറാക്ക്ന്ന്."

അപ്പ്യ രണ്ടാളും യുദ്ധം ചെയ്യാൻ തൊടങ്ങി. ലക്ഷ്മണനും വിശ്വാമിത്രനും യുദ്ധം നോക്കിക്കൊണ്ട് നിന്നു. താടകക്ക് ബില്ലൊരു മൊലേം,ബില്ലൊരു തൊടേം,ബില്ലോരു ചന്തീം ഇണ്ടായ്ന്, കറുപ്പോണ്ട് ചുറ്റും കെട്ടീറ്റ് കാട്ടിലകള് കൊണ്ട് മറച്ച താടകനെ കണ്ടാല് കാരിച്ചിക്കുട്ടീനെ മാതിരിണ്ടായ്.ചീള ചെക്കനായ രാമൻ കറ്ത്തിറ്റെങ്കിലും കാണാൻ നല്ല പാങ്ങ്ണ്ടായ്ന്. ചക്ക പല്ലിച്ചി ചത്തു,ഉണ്ടക്കണ്ണി ചത്തു,പൊന്തത്തലച്ചി ചത്തു. ചെറുവാക്കത്തിരെ വായ് മാതിരിയെല്ലെ നഖോം ഇണ്ടായിറ്റ് രാമനോട് മുട്ടാൻ പറ്റീറ്റ, ബില്ലെ പർവ്വതം മാതിരീല്ലെ താടക ബീണു.വിശ്വാമിത്രൻ സന്തോഷിച്ചു.

"എന്നെല്ലാർക്കും അയിലെ കൂടീറ്റ് നടക്കാലോപ്പാ... നല്ലതെന്നേപ്പാ."

അതും കയിഞ്ഞിട്ട് പോവുമ്പൊ വിശ്വാമിത്രൻ പറഞ്ഞു.

"രാമാ ... നമ്മക്ക് ഗൗതമമുനീരെ ആശ്രമത്തില് ഒന്ന് കേറീറ്റ് പോവ്വാ.... "

“ആയിപ്പ.... അയിനെന്തേ.? "

രാമൻ പറഞ്ഞു.ആട എത്ത്യപ്പാട് രാമന് ബേണ്ടാര്ന്നുപ്പാന്ന് തോന്നി,ഗൗതമ മുനീരെ ആശ്രമം ഒരു ഗ്രഹണം പിടിച്ച സ്ഥലംമാതിരി ഇണ്ട്.കൊറേ ബാതലും ബണ്ണാംബലേം എല്ലാമായിറ്റ് ഒരുമാതിരി സാധനം.

"രാമ , ആ കല്ലിലൊന്ന് ചവ്ട്ടറോപ്പാ ... "

രാമൻ പറഞ്ഞത് മാതിരി ചെയ്തു. കല്ലനങ്ങാൻ തൊടങ്ങി.കല്ലിന് ജീവൻ കിട്ടി. ആ കല്ല് നല്ലൊരു പെണ്ണായി മാറി. രാമനോള നല്ലോണം ഇഷ്ടായി. എന്ത് രസംകാണാൻ. കദളിപ്പഴം മാതിര്ണ്ട്. ഒന്ന് രുചിക്കാനുള്ള ആശ ഇണ്ടായിനെങ്കിലും വിശ്വാമിത്രൻ ഇല്ലതോണ്ട് ബേണ്ടാന്ന് തോന്നി. ഒന്നുല്ലെങ്കില് ബെല്ല്യ യോദ്ധാവിന്റെ മോനല്ലെ താൻ. അതുമാത്രോല്ല, മുനി യാഗം നടത്തീറ്റല്ലെ ഞാനായിന്. അപേരെ ആശ്രമത്തില് കേറീറ്റ് തോന്ന്യാസം കളിക്കുന്നത് ശരിയല്ലല്ലോ. ആ പെണ്ണിനെ കണ്ടിറ്റ് ആകൃഷ്ടനായ രാമന്റെ മുഖം വിശ്വാമിത്രൻ ശ്രദ്ധിച്ചിന്. 

വിശ്വാമിത്രൻ താക്കീതോടെ പറഞ്ഞു. 

“രാമാ, അമ്പും വില്ലും എടുത്തിറ്റ് നീ ബന്നേ... ഓള തൊട്ടാല് പ്രശ്നാന്ന്... ആ കഥ ഞാൻ പോന്ന ബയിക്ക് പറഞ്ഞ് തരാം."

"ബാ... ഏട്ട..."

ലക്ഷ്മണനും പറഞ്ഞു. 

"അപേരെ കാര്യം അപ്യക്കല്ലേ അറിയൂ. എന്തെങ്കിലും പ്രശ്നണ്ടാവും."

രാമനും വിചാരിച്ചു. അഹല്ല്യോട് യാത്രേം ചോയിച്ചിറ്റ് രാമനും ലക്ഷ്മണനും വിശ്വാമിത്രനും കൂടീറ്റ് നടന്ന് പോയി. പോകുന്ന ബയീന്ന് വിശ്വാമിത്രൻ രാമലക്ഷ്മണന്മാർക്ക് കഥ പറഞ്ഞുകൊടുത്തു. 

“അഹല്യേന പണ്ട് കണ്ടാൽ നല്ല പാങ്ങ്ണ്ടായിന്. നിങ്ങൊ ഇപ്പൊ കണ്ടിറ്റെ, അയിനേക്കാളും മൊഞ്ച്ണ്ടായിന്. ഈ സൗന്ദര്യം ദേവേന്ദ്രൻ ഒരു ദെവസം കണ്ടു. ഇന്ദ്രന് നല്ലോണം പൂതി തോന്നി, ഗൗത മമഹർഷി തപസ്സ് ചെയ്യാൻ വീട് വിട്ട്റങ്ങിയ സമയത്ത് ഇന്ദ്രൻ വേഷം മാറി ഗൗതമമഹർഷീരെ മാതിരിയായി. 

"എന്റോൻ ഇത്രേം ബേഗം ബന്നോ.? ഓറ് പറഞ്ഞിനല്ലാപ്പാ ഞാൻ തപസ്സിന് പോവ്വാണ്ന്ന്. അതോണ്ട് കൊറച്ച് നാള് നീ തനിച്ചേ ഇണ്ടാവുന്ന്. 

ഇന്ദ്രന്റെ രൂപം കണ്ടപ്പാട് ഓക്ക് സംശായി. ഗൗതമന്റെ ഗമേണ്ട്, ഗൗതമന്റെ നെറൂണ്ട്, രൂപൂണ്ട്, പറച്ചിലൂണ്ട്. അഹല്യ അത് പുരുവനാണ്ന്ന് വിചാരിച്ചിറ്റ് ആള നല്ലോണം പരിചരിച്ചു. ഒന്ന്കില് നല്ല സ്ഥലം കിട്ടീറ്റ്ണ്ടാവില്ല, അല്ലെങ്കില് ആരെങ്കിലും ശല്ല്യപ്പെടുത്തീറ്റ്ണ്ടാവും. 

ഇന്ദ്രൻ ഓള ചൊൽപ്പടിക്കാക്കാൻ ബേണ്ടീറ്റന്നെ ബന്നത്. 

കൊറേ വർഷം കയിഞ്ഞിറ്റ് ഗൗതമമുനി ബന്നു. ഇന്ദ്രനെ കണ്ടപാട് കാര്യം മനസ്സിലായി. അപ്പോന്നെ ഇന്ദ്രനെ ശപിച്ചു. നിനക്ക് ആയിരം ലിംഗുണ്ടാവട്ടെ.' അവസാനം ആയിരം കണ്ണനാക്കി ചുരുക്കി. ഇന്ദ്രൻ പെട്ടെന്നന്നെ ദേവലോകത്ത് പോയി. അഹല്ല്യേന ശപിച്ചിറ്റ്

ഒരു കല്ലാക്കി മാറ്റി. ശാപം മാറണോങ്കില് നല്ലൊരു കാര്യം പറഞ്ഞുകൊട്ത്തു. 'എപ്പളാണോ കന്യകനായ ഒരാള് നിന്നെ സ്പർശിക്കുന്നത് അപ്പൊ നിനക്ക് സ്വന്തം രൂപം കിട്ടും. ആ നിയോഗം നിനക്കല്ലെ രാമ. അതോണ്ടല്ലേ ഓള് നിന്നെ തൊഴുതോണ്ട് നിന്നത്. എന്നാലും നീ ആണല്ലെ... ഓളെ കണ്ടപ്പാട് നിന്റെ മനസ്സ് പതറിയത് ഞാൻ കണ്ടിന്. അതോണ്ട് നമ്മക്ക് മിഥിലാപുരി വരെ ഒന്ന് പോവ്വാം. ആട ഒരു രാജാവുണ്ട്. ജനകൻ, ഓന് സീതാന്ന് പറഞ്ഞിറ്റ് ഒരു പുത്രി ഇണ്ട്. ഓക്ക് കല്ല്യാണാലോചന നടക്ക്ന്നുണ്ട്. സ്വയംവരാണ്. നമ്മക്ക് പോയിറ്റ് നോക്കാം. എന്തന്ന് സംഭവിക്കൂന്ന് അറിയാലൊ. കിട്ട്യാല് നിനക്കൊരു പെണ്ണ്. പോയാല് പോട്ട്. വിധിച്ചിറ്റാന്ന് കര്ത്യാ മതി. രാമലക്ഷ്മണന്മാറ് മുനീരൊന്നിച്ച് നടന്നു. രണ്ടാൾക്കും നല്ല കുശിയായി... മംഗലം കയിക്കാലോപ്പാ.... 

മിഥിലാപുരിക്ക് പോകുമ്പം വിശ്വാമിത്രൻ രാമന് സീതേരെ കഥ പറഞ്ഞുകൊടുത്തു. അങ്ങ് ലങ്കേല് രാവണൻ എന്ന് പറഞ്ഞിറ്റ് ഒര് രാക്ഷസന്ണ്ടായ്ന്. രാക്ഷസൻന്ന് പറഞ്ഞാല് ദേവന്മാറ് പണ്ട് പറ്റിച്ചിറ്റ് കളഞ്ഞ കൂട്ടരന്നെ. അമൃത് കിട്ട്യപ്പൊ അപ്യേന പുറന്തള്ള്യ കൂട്ടരന്നെ. ദേവന്മാറെ ബുദ്ധിശക്തിയോണ്ട് രാക്ഷസന്മാറ പറ്റിച്ചു. അമൃത് ദേവമ്മാറെട്ത്തു. ചരലും മണ്ണും അസുരന്മാർക്ക് കൊടുത്തു. രാവണനെന്താക്കി, ത്രിമൂർത്തികളില് ശിവനെ പ്രസാദിപ്പിച്ചിറ്റ് ചന്ദ്രഹാസം മേടിച്ചു. രാവണന്റെ കോട്ടേലേക്ക് ആരും കടക്കീല. അത്രയ്ക്ക് അയാളെ എല്ലാർക്കും പേട്യാണ്. ആ രാവണന്റെ മോളാണ് സീത. സീത പെറ്റ് ബീണപ്പാട് രാവണന് അശരീരി ഇണ്ടായി. ഈ കുഞ്ഞി നിന്റെ മരണത്തിന് കാരണമാവൂന്ന്. ഒടനെ രാവണൻ സീതേന പെട്ടീലാക്കീറ്റ് കടലിലെറിഞ്ഞു. മയന്റെ സഹോദരി മഡോദരിയിലുണ്ടായ പെണ്ണല്ലേ സീത. ഓള് ചോര കുഞ്ഞായിരിക്കുമ്പളല്ലേ രാവണൻ കളഞ്ഞത്. സീതപ്പെട്ടി അഴിമുഖം വഴി പൊഴേലേ കൂടീറ്റ് മിഥിലാനദീതീരത്തെത്തി. അപ്പൊ പെണ്ണ് കുഞ്ഞീന കളഞ്ഞ രാവണന എല്ലാരും ചീത്ത പറഞ്ഞു. ആ പെണ്ണ് കുഞ്ഞിരെ ഭാവി എന്താവുപ്പാന്ന് ആവലാതി പറഞ്ഞു. എപ്പോഴോ ആ പെട്ടിക്കുഞ്ഞി കരേലടിഞ്ഞു. അയിന്റെ മോളില് ചേറ് കുന്ന്കൂടി. ഒരുദെവസം കൃഷിക്കാര് ഊവുമ്പൊ ഒര് പെട്ടി കിട്ടി. കൃഷിക്ക് ഊവുമ്പളോ യാഗത്തിനൂവുമ്പളോ... എന്തെങ്കിലലാട്ട്... ആ പെട്ടി ജനകസന്നിധിയിലെത്തിച്ചു. അങ്ങനെ ജനകൻ സീതേന പോറ്റാൻ തൊടങ്ങി. മെലിഞ്ഞ് മൊഞ്ചത്തിയായ സീത രാവണന്റെ പുത്ര്യാണ്. അതോണ്ട് ലങ്കേരെ തേജസ്സും ഐശ്വര്യോം ഇണ്ടാവും.വിശ്വാമിത്രൻ കഥ പറഞ്ഞോണ്ടിരുന്നപ്പാട് രാമന്റെ ചിന്തേല് സീതേരെ രൂപുണ്ടായി. അത്രക്കും നല്ല സീതേന്നും ആയിരിക്കില്ല. ഒന്നൂല്ലെങ്കിലും രാക്ഷസന്റെ പുത്രിയല്ലേ. 

"ഏട്ട സൂക്ഷിച്ച് നടക്കണം. ബയ്ക്ക് മുള്ള്ണ്ട്."

രാമൻ പിന്നെ തായലോട്ടും മോൾളോട്ടും എട്ത്തോട്ടും ബലത്തോട്ടും നോക്കീറ്റ് നടക്കാൻ തൊടങ്ങി. വിശ്വാമിത്രൻ കഥ തൊടർന്നു. 

എല്ലാ ലോകോം സൃഷ്ടിക്കുന്ന ആളല്ലോപ്പാ ബ്രഹ്മാവ്. ബ്രഹ്മാവിന്റെ പുത്രനല്ലേപ്പാ പുലസ്ത്യര്. പുലസ്ത്യരെ പുത്രനാണല്ലൊ വൈശ്രവണൻ, ഓൻ അപ്പൊ കുബേരനായിറ്റ്, പുലസ്ത്യരെ നോക്കാൻ ഇഷ്ടപ്പെടാതെ മുത്തച്ഛനായ ബ്രഹ്മാവിന്റട്ത്ത് നിന്നു. പുലസ്ത്യര് തൊണ്ടനായി... ഗോവ് ന്ന് പറഞ്ഞിറ്റ് ഒരോള്ണ്ടായ്ന്. വൈശ്രവണൻ നോക്കാത്തോണ്ട് ഓളേം പറഞ്ഞയച്ചു. എന്നെന്തന്നാക്കല്.!? മുത്തച്ഛന്റട്ത്ത്ന്ന് ശിവസംഖ്യേം,ധനേശ്വരത്വോം അമരത്വല്ലം മേണിച്ചിറ്റ് വൈശ്രവണൻ കുബേരനാവാൻ തൊടങ്ങി. പുലസ്ത്യര് തപസ്സ് ചെയ്യാൻ ബേണ്ടീറ്റ് കാട്ടിലേക്ക് പോയി. മഹാമേരു പർവ്വതത്തിന്റട്ത്തെത്തുമ്പോണ്ട് അട്ത്തുള്ള നദീല് കൊറേ വയസറിയിച്ച പെണ്ണ് പുള്ളമ്മാറ് കുളിക്ക്ന്ന്.പുലസ്ത്യര് പറഞ്ഞു 

"എന്നാരെങ്കിലും എന്റെ തപസ് ഇല്ലാണ്ടാക്കാൻ ബേണ്ടീറ്റ് ഇങ്ങോട്ട് ബന്നാല്, ന്ങ്ങക്കെല്ലം കരിപ്പാക്കീറ്റ് ബിടും."

പിന്നാരും അങ്ങോട്ട് പോയിറ്റേയില്ല. എന്നാൽ തൃണബസൂന്ന് പറയുന്ന രാജാവിന്റെ മോള്ണ്ടായി ന്. ഓള് തോഴിമാരേം അന്വേഷിച്ച് അറിയാതെ ആട്ത്തേക്ക് പോയിപ്പോയി. പുലസ്ത്യനോള പൊൽപടി ആക്കീറ്റ് ബിട്ടു. തൃണബന്ധു ചോയ്ക്കാണ്ടിരിക്ക്വോ ഓന്റെ പുന്നാര മോളല്ലേത്.മോളേം കൂട്ടീറ്റ് പോയി; പുലസ്ത്യന്റെ ആശ്രമത്തിലേക്ക്. പിന്നെന്താക്കല് അങ്ങനെ പുലസ്ത്യന കെട്ടി. എന്തായാലും വൈശ്രവണൻ ബെര്ന്നില്ലല്ലോ. വയസ്സാവുമ്പോ നോക്കാനൊരാളായിലെ, എന്നിറ്റ് ഓന് വിശ്രവസ്ന്ന് പേരൂട്ടു. ബ്രഹ്മാവെന്താക്കി, കുബേരന് കൊറേ സ്വത്തും ധനോം ലങ്കേല് കൊട്ത്തു. യക്ഷന്മാരുടെ രാജാവായിറ്റ് കുബേരൻ മാറി. നല്ല കൊട്ടാരം, വിമാനം, നല്ല ഭക്ഷണം. ലങ്ക അന്ന് പളപളാന്ന് മിന്നി. ഇതെല്ലാം അനുഭവിക്കുമ്പോ കുബേരന് വിശ്രവസ്സിനെ ഓർമ്മ ബന്നു. ഒന്നൂല്ലേങ്ക് എന്റെ അനിയനാവേണ്ടവനല്ലെ ഓൻ. ബെറ്തെ കാട്ട്ല് ഒറ്റക്കന്നെ ന്ക്ക്ന്ന്. മൂന്ന് രാക്ഷസ സുന്ദരികളെ ഓന പരിചരിക്കാനായിറ്റ് അയച്ചു. വിശ്രവസ്സിനുണ്ടായ മോനല്ലേപ്പാ നമ്മളെ "രാവണൻ, ബില്ലോരു കരച്ചിലിന്റെ പകല്ലേ ഓന്റെ മനസ്സിലില്ലത്. കുംഭകർണനും,വിഭീഷണനും ശൂർപ്പണഖേം,ഖരനെല്ലാം ഇണ്ടായി. ബെൽതായപ്പാട് കുബേരനോട് നല്ലോണം പകയായി. രാവണനെന്താക്കി അനിയമ്മാറേം കൊണ്ട് പോയി ലങ്ക ആക്രമിച്ചിറ്റ് കുബേരന ആട്ന്ന് പറഞ്ഞയച്ചു. കുബേരൻ ഗന്ധമാതക പർവ്വതത്തില് പോയി. രാവണൻ ലങ്കേല് രാക്ഷസന്മാറ കൊണ്ടെന്നിറ്റ് ഭണണോം തൊടങ്ങി. ദേവമ്മാറ് ശത്രുക്കളായി. രാവണൻ ശിവനെ പ്രസാദിപ്പിച്ചിറ്റ് എങ്ങനേല്ലം ദേവമ്മാറോട് പിടിച്ച് നിന്നു. രാവണൻ പാവോന്നേപ്പ.

മിഥിലാപുരി എത്താനായി. കൊറേ രാജാക്കമ്മാറ് വില്ലൊടിക്കാൻ നോക്കീറ്റ് തോറ്റ കഥ ആട പോയപ്പാട് കേട്ടു. വിശ്വാമിത്രനെ കണ്ടപ്പാടേന്നെ ജനകന് സന്തോഷായി. നാണംകുണുങ്ങിയും കരുത്തുള്ളാളുമായ സീതേന കണ്ടപ്പാടന്നെ രാമന് എന്തെന്നില്ലാത്ത സന്തോഷായി. സീതേരെ തലമുടി രണ്ട് ഭാഗത്തേക്കും പിന്നീറ്റ്ണ്ടായിന്. മെലിഞ്ഞിറ്റ് സുന്ദരിയായ സീത കച്ച കൈകൊണ്ടൊതുക്കീറ്റ് രാമന നോക്കിക്കൊണ്ടിരുന്നു. എല്ലാരും ബന്നിറ്റ് തോറ്റിറ്റ് പോയി, നീ മാത്രേ ഒരു പ്രതീക്ഷ ഇല്ലൂ. സീതേരെ മുഖം അങ്ങനെ പറഞ്ഞു. രാമൻ സീതേന കണ്ടപ്പാടന്നെ " കൊണ്ടറ ബില്ല് "ന്ന് പറഞ്ഞു. എട്ട് തേരില് കെട്ടിയ ബില്ലും ബണ്ടി കണ്ടപ്പാടെന്നെ ലക്ഷ്മണൻ രാമനെ തോണ്ടി. 

"ഏട്ട കയ്യോ.... അത് കാണുമ്പോന്നെ പേട്യാന്ന്." 

വിശ്വാമിത്രൻ പുഞ്ചിരിച്ചിറ്റ് അനുഗമിച്ചു. നല്ല ബുദ്ധീം വിവേകോം ഉള്ള സീതേന നിനക്ക് കിട്ടും. 

"നീ പോയിറ്റ് ബില്ലെട്ത്തിറ്റ് ഒടിക്ക്... പോട്."

രാമൻ ധനുഷ് പേടകം തൊറന്നു. അപ്പർത്ത് താളമേളം ഇണ്ടായി. പെരുമ്പറേം കൊരവേം എല്ലാം ഇണ്ടായി. ബില്ലെട്ത്ത് കൊലച്ചു. അത് പൊട്ടിപ്പാളീസായി. മേഘങ്ങളെടേന്ന് പൂക്കൾ അവിടെല്ലാം ബീണു. അത് ചെലപ്പോ പ്രണയമഴ ആയിരിക്കുന്ന് തോന്നി. അത് കണ്ടപ്പാട് ജനകന് സന്തോഷായി. “രാമൻ ബില്ലൊടിച്ചു. ജനകന് കണ്ണ് നനഞ്ഞു. ലക്ഷ്മണൻ ശ്രീരാമന് ജയ് വിളിച്ചു. 

"ആരും ബില്ലൊടിച്ചിറ്റേങ്കില് ജന്മനാ വിധവയാവുന്ന് തോന്നിയ സീതക്ക് ഭർത്താവിനെ കീട്ടിലേപ്പാ... അത് നല്ല കാര്യോല്ലെ..."

വിശ്വാമിത്രൻ ജനകന്റെ ചെവീല് പറഞ്ഞു. 

"ഇത്രേം ബില്ല്യ പരീക്ഷയോന്നും ഒരു മംഗലത്തിന് ബേണ്ടീറ്റ് ആയിക്കൂടട്ട്വൊ.... ജനകൻ ചിരിച്ചു. 

“കൊറച്ച് കൂടിപ്പോയല്ലെ... "

ജനകൻ രാമനോടും ലക്ഷ്മണനോടുമായി ചോദിച്ചു. 

"നീങ്ങോ ഏട്ന്ന് മക്കളേ ബര്ന്ന്.?"

"അയോന്ന്."

"ആരെ മക്കോപ്പാ...? "

"ദശരഥന്റെ."

ജനകൻ പിന്നെ ദശരഥനെ ആളയപ്പിച്ച് ബിളിപ്പിച്ചു. ദശരഥൻ പറഞ്ഞു. 

"എന്നങ്കില് നമ്മക്ക് എല്ലാരെ മംഗലും ഒന്നിച്ച് നടത്ത്യാലൊ.? ചെലവ് കൊറയോല്ലൊ."

അങ്ങനെ അയോദ്ധ്യേന്ന് എല്ലാരും കുടുംബസമേതം മിഥിലാപുരിലെത്തി. കൊറച്ച് നാട്ട്കാരും ബന്ധുക്കളും ഇണ്ടായ്ന്. മിഥുലാപുരീലെ വഴികളും മൈതാനങ്ങളും അലങ്കരിച്ച് വർണപ്രഭമാക്കി. 

മാണ്ഡവിക്ക് ഭരതനെ കിട്ടി, ഊർമ്മിളക്ക് ലക്ഷ്മണനെ കിട്ടി, ശത്രുഘ്നന് ശ്രുതികീർത്തീന കിട്ടി, സീതക്ക് രാമനേം കിട്ടി. അങ്ങനെ ബില്ലൊരു മംഗല പരിപാടി കയിഞ്ഞു. എല്ലാരും കൂടീറ്റ് അയോദ്ധ്യേലേക്ക് തേരില് പോവുമ്പോണ്ട് പരശുരാമൻ മുമ്പില് നിക്ക്ന്ന്. പരശുരാമനെ അറിയാലോപ്പാ, ക്ഷത്രിയന്മാറ കണ്ണെട്ത്താ കണ്ടുട. ബ്രാഹ്മണ കുലത്തില് സാത്വികഭാവം വെടിഞ്ഞിറ്റ് രൗദ്രഭാവം കൊണ്ട് നടക്കുന്നത് പരശുരാമൻ മാത്രേ ഇല്ലൂ. പരശുരാമൻ രാമന നല്ലമാതിരി കണ്ടു. മുനിശ്രേഷ്ഠാന്നും ബിളിച്ചിറ്റ് തേരെറങ്ങി. മറ്റ് പിറകൈ വന്ന തേരുകളെല്ലാം രാമന്റെ തേരിനേം കവച്ചിറ്റ് പോവാൻ തൊടങ്ങി. സീതേരെ മൊഖത്ത് ചെറിയൊരു ഭയം ഇങ്ങനെ ബര്ന്ന്ണ്ട്. 

"എന്തേപ്പാ...? "

രാമൻ ചോയിച്ചു. പരശുരാമന് നല്ലോണം ദേഷ്യം വന്നു. കാരണം എന്താന്ന് വെച്ചാല് രാമന്റെ മോത്ത് പേടിയൊന്നും ഇണ്ടായിറ്റ. ആള് നല്ല പ്രസന്നവദനനായിരിക്കുന്നത് കണ്ട പാട് പരശുരാമന് കൊറച്ചിലായി. 

രാമൻ ചോയിച്ചു. 

"നിങ്ങൾ വിശ്വാമിത്രന്റെ ബന്ധുവല്ലേ.? "

പരശുരാമൻ കൊറച്ച് പേടിപ്പിക്കുന്ന മാതിരി പറഞ്ഞു. 

"ആണെങ്കില് നിനക്കെന്താക്കണം.?"

രാമൻ ചിരിച്ചോണ്ട് പറഞ്ഞു. 

"ഒന്നൂല്ല, ബെർതെ ചോയിച്ചത്പ്പ."

"ഉം' എന്ന് മൂളിറ്റ് പറഞ്ഞു. 

"അതെല്ലാം ആട നിക്കട്ട്, നീ ബില്ലൊടിച്ചിറ്റ് മംഗലം കയിച്ചുന്നറിഞ്ഞു."

രാമൻ സീതേന ചൂണ്ടീറ്റ് പറഞ്ഞു. 

"അതാണ് ഞാൻ മംഗലം കയിച്ച പെണ്ണ്."

പരശുരാമൻ ചിരിച്ചു. എന്നിറ്റ് കൊറച്ച് ഹുങ്കോടെ സീതേന നോക്കീറ്റ് കള്ളച്ചിരി ചിരിച്ചിറ്റ് ചോദിച്ചു. 

"എന്റട്ത്തും ബില്ലുണ്ട്. ഇതൊടിക്കാൻ പറ്റ്വൊ.?" 

പരശുരാമന്റെ പരിഹാസം രാമന് അത് പിടിച്ചിറ്റ.

"നിങ്ങൾ വിശ്വാമിത്രന്റെ ബന്ധുവായതോണ്ട് ഞാനൊന്നും പറയില്ല. അധികം കച്ചറാക്ക്യാല് എനക്കല്ല നിങ്ങക്കെന്നെ കൊറച്ചല്. അതോണ്ട് ബേണ്ട് കളിക്കാണ്ട് മാറിപ്പോയ്ക്കോ."

പരശുരാമൻ കൊറച്ചുകൂടി ഒച്ചയെട്ത്തിറ്റ് രാമന്റെ അട്ത്തേക്ക് പോയി. 

"എടാ, കള്ള ക്ഷത്രിയാ... നമ്മളട്ത്ത്ന് വിദ്യ പഠിച്ചിറ്റ് നീ ബില്ല്യ ആളാക്കണ്ട. ഇന്നാ പിടിക്ക് ബില്ല്. ഞാണ് വലിച്ചാല് നിനക്കെന്നോട് ഗുസ്തിയെങ്കിലും ചെയ്യാ."

രാമൻ പിന്നേം ചിരിച്ചോണ്ട് ബില്ല് മേണിച്ചിറ്റ് ഒരമ്പ് അയില് കെണിച്ചു. എന്നിറ്റ് പറഞ്ഞു. 

"സംഭവം മഹർഷിമാരാണ്. അസ്ത്രവിദ്യേം, മന്ത്രാല്ലം പറഞ്ഞ് തര്ന്ന്ണ്ട്. പക്ഷേ, പരശുരാമാ, നിങ്ങൊ ബ്രാഹ്മണനാണ്, ഞാൻ ക്ഷത്രിയനും. അഥവാ അങ്ങന്റെ മുന്നില് തോറ്റാല് നാണക്കേട് എനക്കല്ല, നിങ്ങക്ക് തന്ന്യാണ്. അതോർത്തിറ്റ് എന്നോട് കളിച്ചാ മതി. അത് മാത്രോല്ല, നിങ്ങൊ എന്ന ചൊറിയാൻ വന്ന സ്ഥിതിക്ക്, തോറ്റാല് ഒന്ന്കില് ക്ഷത്രിയര ഇനിമേലാൽ ഉപദ്രവിക്കാൻ പാടില്ല. ഇല്ലെങ്കില് ബ്രാഹ്മണകുലം വിട്ടിറ്റ് ക്ഷത്രിയനായ്ക്കോ... അയില് യാതൊരു പ്രശ്നൂല്ല."

പരശുരാമൻ അങ്ങോട്ടം ഇങ്ങോട്ടം ഇല്ലാണ്ട് നിന്നു. അസ്ത്രവിദ്യേല് രാമൻ അഗ്രഗണ്യനെന്നെന്ന് പരശുരാമനറിയാം. അമ്പിന്റെ മൊന കൊണ്ടിറ്റ് ചോര തെറിക്കുന്നത് മാതിരി വെയർപ്പുതുള്ളികൾ മണ്ണിലേക്ക് തെറിച്ചു. ദൂരെ വിശ്വാമിത്രനേം പേറിക്കൊണ്ട് വരുന്ന രഥം കണ്ട് പരശുരാമൻ സ്വൽപം ജാള്യതയോടെ രാമനോട് പറഞ്ഞു. 

 "എന്ന കൺക്കത്തെ വിവരൂല്ലാത്ത ബ്രാഹ്മണന്റെ കണക്കൊന്നും നീ വില്ല് എടുക്കൂലാന്ന് എനക്കറിയാം. നീ എന്നോട് പൊറ്ക്ക്. എൻക്ക് ബില്ല്യ കഴിവൊന്നുല്ല. പെട്ടെന്ന് ദേഷ്യം സങ്കടോല്ലം ബരും; പോട്ട് രാമ, നീ ആ ബില്ല് തന്നെ... ഞാൻ പോട്ട്."

പരശുരാമന്റെ കണ്ണ് ദൂരെ വിശ്വാമിത്രന്റെ തേരില് ഒടക്കിനിൽക്കുന്നത് രാമൻ കണ്ടു. രാമൻ ചിരിച്ചു. സീതക്ക് സന്തോഷായി. സീത പരശുരാമനെ ഗൗനിച്ചിറ്റ് നോക്കി. പരശുരാമന് രാമനേക്കാളും പൊക്കോം നെറും ശൗര്യോം ഓള് കണ്ടു. മുഖം കുനിച്ചു. അപ്പളേക്കും വിശ്വാമിത്രന്റെ തേര് ഗുലുമാല് സ്ഥലത്തെത്തി. ലക്ഷ്മണൻ മുമ്പിലേ പോയതോണ്ട് സംഭവം അറിഞ്ഞിറ്റേയില്ല. 

"എന്ത് എന്തെന്ന് പ്രശ്നം.?"

"ഒന്നൂല്ല."

രാമൻ പറഞ്ഞു. 

വിശ്വാമിത്രൻ പറയുന്നത് കേക്കാൻ നിക്കാതെ പരശുരാമൻ നടക്കാൻ തൊടങ്ങി. മഴുവിന്റെ പ്രകാശത്തിന നോക്കീറ്റ് വിശ്വാമിത്രൻ വിളിച്ച് കൂകി. 

"രാമാ... ധർമ്മം എന്തന്ന്ന്ന് നിനക്കറിലേ...? വിദ്യകളും മന്ത്രങ്ങളും പറഞ്ഞുകൊടുക്കാനെ നമ്മക്കവകാശുള്ളൂ. പ്രയോഗിക്കാനൊന്നും അവകാശൂല്ല. സമ്പാദിക്കാനൊന്നും കയ്യ. രൗദ്രഭാവം, പക, വിദ്വേഷം ഒന്നും ആയിക്കൂട രാമ. നിന്റെ മനസ്സ് കളങ്കപ്പെട്ടിറ്റ്ണ്ട്. നീ ആദ്യം ആ മഴു ഏടേങ്കിലും വലിച്ചെറിയ്, എന്നിറ്റ് മന്ത്രം ചൊല്ല്. നല്ലത് ചെയ്യ്. രാമൻ നമ്മളെ എത്ര സഹായിച്ചുന്നറിയോ. ഇപ്പോ ഓൻ നമ്മളെ ബന്ധുവാണ്. ഹേയ്... നീ കേൾക്കുന്നുണ്ടോ...? "

പരശുരാമന്റെ ചെവീല് ശബ്ദം നന്നായിറ്റ് കേറീറ്റ്ണ്ടായ്ന്. പരശുരാമൻ മഴുവെട്ത്തിറ്റ് പടിഞ്ഞാറോട്ട് അന്തോം കുന്തോം ഇല്ലാ ത്തൊരേറ് കൊട്ത്തു. വഴീന്ന് കൊറേ ക്ഷത്രിയന്മാറ് ചിരിച്ചിറ്റ് കളിയാക്കി. അപ്പോ അപ്പോ പിന്നേം വഴി അന്വേഷിച്ച് നടന്നു. മഴു അറ ബിക്കടലിന്റെ നട്ക്ക് പോയിറ്റ് വീണിറ്റ്ണ്ടായിന്. പരശുരാമൻ മുമ്പോട്ട് നടക്കുന്ന കണക്കെ കടല് പിന്നോട്ട് പിന്നോട്ട് പോയി. സ്രാവും മത്തീം ഐലേം എല്ലാം തിരിച്ച് ആഴക്കടലിലേക്ക് തന്നെ പോയി. മഴൂന്റെ അട്ത്തെത്ത്യപ്പൊ,പെറകോട്ട് വലിഞ്ഞ കടലിനെ നോക്കീറ്റ് നിന്ന്. നല്ല കരയായിറ്റ് അത് മാറി. പരശുരാമൻ യക്ഷന്മാറ കൊണ്ടന്നു. ആട്ത്തേക്ക് ബര്ന്ന മെൻച്ചമ്മാറ പഠിപ്പിക്കാനും തൊടങ്ങി. രാമൻ വിശ്വാമിത്രനോട് നന്ദീം പറഞ്ഞിറ്റ് തേരില് കേറി, രഥം മെല്ലെ അന ങ്ങാൻ തൊടങ്ങി. സീത രാമന്റെ വലത്തെ കൈ പിടിച്ചിറ്റ് ചിരിച്ചു. രാമന് സന്തോഷായി. പിന്നെ പുന്നാരം മാതിരി പറഞ്ഞു. 

"നിങ്ങളക്കാളും പാങ്ങ് പരശുരാമൻ."

രാമന്റെ മോത്ത് ജാള്യത ഇണ്ടായി. രാമൻ ഓളെ മോത്തേക്ക് തലോടി. സീത പറഞ്ഞു. 

"ബീട്ടിലേക്കെത്തീറ്റ് പോരേ."

രാമൻ സീതേരെ മടീല് തലവച്ചിറ്റ് കെടന്നു രാമൻ പറഞ്ഞു. 

"നീയെന്റെ സീതപ്പെണ്ണല്ലേ...?"

ഭരതനും ശത്രുഘ്നനും ഭാര്യമാരേം കൂട്ടീറ്റ് കേകയ ദേശത്തേക്കായിരുന്നു പോയത്. കൈകേയീം ഒന്നിച്ചുണ്ടായിനി. അയോദ്ധ്യേല് ആകെ ബഹളായി. നാട്ട്കാരെല്ലാം രാമനേം സീതേനേം കാണാൻ ഒന്നിച്ച് കൂടീറ്റ്ണ്ടായ്ന്. അയോദ്ധ്യ പൂക്കളും ദീപോം കൊണ്ട് അലങ്കരിച്ചു. ആർപ്പ് വിളീം ചീരീം കളീം അങ്ങോട്ടുമിങ്ങോട്ടും കെട്ടിപ്പിടിക്കലും, കുറീടലും പാല് കുടിക്കലും പഴം തിന്നലും... ആ രാത്രീല് ആട ആരും ഒറങ്ങീറ്റ്ണ്ടാവീല. ഒരു ഭാഗത്ത് മദ്യസേവേം ഇണ്ടായിന്. ചോറും കറീം ഇണ്ടായിന് 

അങ്ങനെ സീത ബലത്തെ കാല് വച്ചിറ്റ് കൊട്ടരത്തിനുള്ളിലേക്ക് കേറി; ഊർമ്മിളേം കേറി. രാമനും ലക്ഷ്മണനും ബയ്യേന്നെ പോയി. വിശ്വാമിത്രൻ എല്ലാരേം അനുഗ്രഹിച്ചു. 

"നന്നായി ബരും മക്കളേ... "

ബില്ലൊരു ഭാരം ഒയിഞ്ഞത് മാതിരി ദശരഥൻ ദീർഘശ്വാസം ബിട്ടു. വിശ്വാമിത്രന കെട്ടിപ്പിടിച്ചിറ്റ് കരഞ്ഞു.

"നന്ദീണ്ട്.... നല്ലോണം നന്ദീണ്ട്. നിങ്ങളെ മാതിരി മുനീന ഞാനിന്നവരെ കണ്ടിറ്റ. എന്റെ കുഞ്ഞോള തിരിച്ചിറ്റ് കൊണ്ടന്നിലെ... അതെന്നെ ബില്ല്യ കാര്യോല്ലെ..."

എന്നിട്ട് രാജഗുരുവായ വസിഷ്ഠനോട് പറഞ്ഞു. 

"രാജ്യ ഭാരോല്ലം രാമന് കൊട്ത്തിറ്റ് ബേണം എൻക്കൊന്ന് സ്വസ്തായിട്ട് ശ്വാസം ബിടാൻ.


അദ്ധ്യായം - 2 - ലങ്ക  

സിംഹളദേശം കാണുമ്പോ എല്ലാ രാജാക്കന്മാർക്കും തോന്നും; അതുമാതിരിയാവണോന്ന്. പാറക്കുന്ന് കൊത്തീറ്റ് കൊട്ടാരുണ്ടാക്കി. വാതിലിന്റെ അപ്പറൂം ഇപ്പറൂം സിംഹത്തിന്റെ തലകൊത്തി. രണ്ടുമൂന്ന് പാറക്കുന്ന് തൊരന്ന് ബില്ലൊരു കൊട്ടാരം. ലങ്കേലാകെ പ്രശ്നായി. രാവണനങ്ങോട്ടുമിങ്ങോട്ടും നടന്നു. 


" ഇപ്പോ ആരെങ്കിലും ബിട്ടിറ്റ് മോളെ അവസ്ഥ എന്തായിരുന്നറിയാലോപ്പാ... "

മാരീചന അയിന് ബേണ്ടീറ്റ് അയച്ചു. മണ്ഡോദരി കെടക്ക പായീന്ന് എണീക്കുന്നില്ല. മാരീചൻ കാട്ടിലെല്ലാം അലഞ്ഞു. താടകേരട്ത്ത് പോയി. താടക ആടില്ല; യമലോകത്ത് പോയിന്. ഖരന്റെ അട്ത്ത് പോയി. കിഷ്കിന്ധല് പോയി. അങ്ങനെയങ്ങനെ നടന്നിറ്റ് ലങ്കേലേക്കെന്നെ എത്തി. എന്നിറ്റ് രാവണനോട് ചോയിച്ചു. 

"ആ കുഞ്ഞിക്കപ്പോ എത്ര വയസ്സായിറ്റ്ണ്ടാവും.?"

"പതിനെട്ട്... പത്തൊമ്പത്. ഒഴിവാക്യാല് നമ്മളെ കുലത്തിന് നെരക്ക് കാര്യാണോ? പണ്ട് പ്രജാപതി സമുദ്രം ഇണ്ടാക്ക്യപ്പോ രക്ഷിക്കാൻ ദേവന്മാറ കണ്ടിറ്റല്ലൊ. അസുരന്മാറും യക്ഷമ്മാറുമല്ലെ ഇണ്ടായിറ്റൂ. ആ കുലത്തില് പെറന്ന ഞാനല്ലെ സ്വന്തം മോള കടലില് ചാടാൻ കൂട്ട് നിന്നത്. മോശോല്ലെ മാരീച...."

പിന്നെ അന്തപുരത്തിലേക്ക് പത്ത് തലേം കൊണ്ട് പോയി. മണ്ഡോദരിരെ സങ്കടം കണ്ടപ്പാട് പത്ത് തലേം ഉള്ളിലിട്ടിറ്റ് ഓളട്ത്ത് ഇരുന്നു. 

"നീ കരയണ്ട മണ്ഡോദരീ... ഓള് ഏട ഇണ്ടെങ്കിലും നമ്മക്ക് പെരതീറ്റ് എട്ക്കാ... കൊറച്ച് രാക്ഷസന്മാറ കൂടി അയക്കാം. നീ കരയുമ്പം എൻക്കും ബേജാറാണ്."

എന്നങ്കിലും രാവണന് ചെല നിരാശ ഇണ്ടായിരുന്നു. നമ്മളെ ചർളും മണ്ണും തീറ്റിച്ച ദേവമ്മാറൊക്കയായിരിക്കും ഓളെ കൂട്ട്, ഋഷിമാരോട് യുദ്ധം ചെയ്യുമ്പോ കൊറേ രാക്ഷസമ്മാറ് ചത്തിറ്റ് പോയിന്. താടകന കൊന്നാലും, സുബാഹുവിന കൊന്നാലും... 

രാവണൻ പറഞ്ഞു. 

"ഞാനെന്നെ പോവ്വാ... മിഥിലാപുരിക്ക്... ഞാനെന്നെ പോവ്വാ... നീ കരയാതിരിക്ക് മണ്ഡു."

മണ്ഡോദരി ചിരിക്കുന്നത് മാതിരി തോന്നി. രാവണൻ വിമാനത്തില് കടലും കടന്നിറ്റ് മിഥിലാപുരിക്ക് പിടിച്ചു. അപ്പഴേക്കും രാമൻ സീതേനേം കൊണ്ട് അയോദ്ധ്യേലേക്ക് പോയി. രാവണൻ ചെന്നപ്പാട് മംഗലപ്പരിപാടിയെല്ലാം കയിഞ്ഞിറ്റ് സാധനങ്ങളെല്ലാം എടുത്ത് വെക്കുന്ന ആൾക്കാരെ കണ്ടു. ജനകനോട് സംസാരിക്കാൻ ബേണ്ടീറ്റ് കൊട്ടാരത്തില് കേറി. ജനകൻ നല്ല രീതില് രാവണനെ എതിരേറ്റു. രാവണൻ പറഞ്ഞു. 

"നാരദൻ ലങ്കേല് ബന്നിറ്റ്ണ്ടായിനി. ഞാൻ പണ്ട് കളഞ്ഞ പുത്രി ഇപ്പളും ജീവിച്ചിരിക്കുന്നുണ്ടെന്നും, ഓൾക്ക് കല്ല്യാണപ്രായം ആയീന്നും പറഞ്ഞു. എൻക് ഓള ഒന്ന് കാണാൻ കയ്യോപ്പ.? "

ജനകൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു. 

"മരിക്കാൻ ബേണ്ടീറ്റ് ഉപേക്ഷിച്ച കുഞ്ഞീന നിങ്ങോന്തിന് അന്വേഷിക്കുന്നത്. ഓള കണ്ടാലെന്നെ നിങ്ങൊ പിന്നേം കൊല്ലാനല്ലെ നോക്കൂ... "

രാവണന്റെ കണ്ണ്ന്ന് രണ്ട് തുള്ളി പൊറത്തേക്ക് കണ്ടു. 

"കൊല്ലാനൊന്ന്വല്ലപ്പ... മോള കാണണം. ഓളെ പുരുവനേം കാണണം. അതല്ലാതെ വേറൊന്നും ഇല്ലപ്പാ... എന്തെങ്കിലാട്ട് ഞാനച്ഛനല്ലെ... കാണന്നുത് എന്റെ അവകാശോല്ലെ....?"

ജനകൻ പിന്നേം മന്ദഹസിച്ചു. 

"അയോദ്ധലേക്ക് പോക്കൊന്നും നടക്കൂല. ബേണോങ്കില് ദൂരത്ത് നോക്കാനുള്ള ഏർപ്പാടാക്കിത്തരാം... അതന്നെ ഓളും ഓനും നിന്നെ കാണാനൊന്നും പാടില്ല. ബെർതെ നോക്കീറ്റ് പോവ്വാ... ഓള് കണ്ടാല് ചെലപ്പോ വാളെടുക്കും. നല്ലോണം ആയുധാഭ്യാസോല്ലം പഠിച്ചോളാണ്. മാത്രോല്ല രാമൻ ദൂരത്ത്ന്നെ അമ്പയച്ചാലെന്നെ തീർന്നു,ഓനും നല്ല ചെക്കനന്നെ."

രാവണന്റെ കണ്ണ് ചൊവക്കാൻ തൊടങ്ങി, പല്ല് കടിക്കാൻ തൊടങ്ങി. രണ്ട് ഭാഗത്തിനും തല പൊർത്തേക്ക് ചാടാൻ ധൃതികൂട്ടി. മൈരാവണൻ പൊർത്തേക്ക് ബന്നു. 

"താനാരാ... എന്റെ കുഞ്ഞീന കാണാൻ എനക്ക് നിന്റെ ശീപ്പാട്ടൊന്നും ബേണ്ട. നീ ഓള ബളർത്തീന്നല്ലെയുള്ളൂ... എന്റെ ചോരേങ്കില് സീതേന ഞാൻ കാണും. അപ്യേന രണ്ടാളേം ലങ്കലേക്ക് കൂട്ടിക്കൊണ്ടോവും. കാണണ...? ലങ്കേല് ഞാൻ പറഞ്ഞ ഒരാളും അനുസരിക്കാതിരിക്കീല.ശിവഭഗവാന്റെ കടാക്ഷാം കൊണ്ട് നടക്കുന്ന എന്നോട കളി.!? ഓനും ഓളും എനി ലങ്കേല് നിന്നാമതി. 

ജനകൻ പിന്നേം മന്ദഹസിച്ചു."

"നീ പറഞ്ഞത് ശര്യന്നെ രാവണ. എനക്കോള വയൽന്ന് കിട്ട്യതാണ്. എന്നെങ്കില് ഓക്കതറീല."

ജനകൻ ഭൃത്യരോട് രാവണന് പഴങ്ങളും പഴച്ചാറും കൊടുക്കാൻ ആജ്ഞാപിച്ചു. പിന്നെ രാവണനോടായി പറഞ്ഞു. 

"അയോദ്ധല് സദാ ദേവാനുകൂലികളും ഋഷിവര്യന്മാറും കാണും. നിന്റെ വർഗ്ഗത്തിന കാണുന്നതന്നെ അവർക്കലർജിയാണ്. അവരെന്നും തോൽപ്പിക്കാതെ രാമനേം സീതേനേം കാണാനെന്നെ പറ്റീല. അവര് പറഞ്ഞാല് രാമനെന്തും ചെയ്യും. നിന്നെ കൊല്ലണംന്ന് അവര് പറഞ്ഞാ കൊല്ലും. അതുകൂടാണ്ട് ദശരഥന അറിയാലോ... പത്ത് രഥങ്ങള ഒന്നിച്ച് പായിച്ചിറ്റ് യുദ്ധം ചെയ്യാനറിയാവുന്ന യോദ്ധാവാണ്. ഈ സമയത്ത് ലങ്കക്ക് അയോദ്ധ്യേന ഒന്നും ചെയ്യാൻ കയ്യ ബേവോളം കാത്തിലെ, എനി ആവോളം കാക്ക്. കൊർച്ച് നാള് കാത്ത് നിക്ക്. ഓനും ഓളും ലങ്കലേക്കെന്നെ ബരും. ഒപ്പം താമസീക്കേം ചെയ്യും."

രാവണൻ കൊർച്ച് ശ്വാസം ദീഘനേരം ബിട്ടു. പിന്നെ സമാധാനത്തോടെ നിന്നു. ഐരാവണൻ രാവണനെ പൊതിഞ്ഞു. പൊർത്തേക്ക് ബരാൻ നിരീച്ച തലകൾ അകത്തേക്കെന്നെ പോയി. വിയർപ്പാറി. നിശ്വാസം ബിട്ടിറ്റ് ചോദിച്ചു. 

"എങ്ങനെയാണ് എന്റെ മോള് അസ്ത്രവിദ്യ പഠിച്ചോ? സുന്ദരിയാണോ? തന്റേടമുണ്ടോ? വിവേകമുണ്ടോ.?"

അപ്പോ ജനകന്റെ കണ്ണ് നെറഞ്ഞു. 

"മിഥുലാപുരിക്ക് സീത അലങ്കാരല്ലായിരുന്നില്ല; ആവശ്യമായിരുന്നു. വിശ്വാമിത്രന്റെ അട്ക്കന്ന് എല്ലാ വിദ്യകളും പഠിച്ചിന്. പോരാഞ്ഞിറ്റ് സുന്ദരിയും കുലീനയും. ഓള് നിങ്ങളെക്കാളും തേജസ്വിയും നിപുണയുമാണ്... ഓളക്കുറിച്ചോർത്ത് എനി ബേജാറാകണ്ട. അവൾക്ക് ചേർന്നോനെ കണ്ട് പിടിക്കാനാണ് എട്ടായിരം കുതിരശക്തിയുള്ള ബില്ലുണ്ടാക്യേത്. എല്ലാരും തോറ്റ് മടങ്ങ്യപ്പൊ ഞാൻ പേടിച്ചു. പക്ഷേ, ഒരാളത് ഒടിച്ചു. അപ്പൊ എൻക്ക്ണ്ടായ ആശ്വാസം പറഞ്ഞറിയിക്കാൻ പറ്റ്ന്നില്ല. അത്രക്കും ബെൽതായിരുന്നു. അതോണ്ട് ദശ രഥന്റെ മൂന്ന് ആണ് മക്കക്കും എന്റെ സഹോദരീരെ പെണ്ണ് കുഞ്ഞ്ങ്ങള കൊട്ത്തു. എന്ന്പ്പൊ അവരെ എന്തെങ്കിലും ആക്യാല് അത് എന്നെക്കൂടി ബാധിക്കുന്ന പ്രശ്നാണ്. അതോണ്ട് രണ്ട് രാജ്യങ്ങളെ നേരിടാനുള്ള ശക്തി ഒറ്റക്ക് ലങ്കക്കില്ല. നീ പോകുന്നതാണ് നല്ലത്."

രാവണൻ മഡോദരിരെ രോഗാവസ്ഥ പറഞ്ഞു. 

"തെളീം ബറ്റും കുടിക്കാതെ ഓള് കെട്ക്ക്ന്നുണ്ട്. ഞാനെന്താക്കല്.? " 

ജനകൻ ഒന്നും കേട്ടതായി ഭാവിച്ചില്ല. രാവണൻ തിരിച്ച് നടന്നു. ജനകൻ ചെറിയൊരു ചിരി ചിരിച്ചു. 

" എന്നങ്കില് അങ്ങനെ ആയിക്കോട്ട്പ്പാ... "

രാവണൻ അനുയായികളേം കൊണ്ട് വിമാനത്തില് കേറി. അത് കണ്ടപ്പോ ജനകൻ തെല്ല് അമ്പരന്നു. അത് കുടലിന്റെ മോളിലെ പറന്നു. രാവണന് സംശ്യായി. എന്നങ്കിലും എങ്ങന്യാണ് സീത എന്നെ കൊല്ലാൻ കാരണവാവുന്നത്.?രാവണൻ ശിവഭഗവാനെ പ്രാർത്ഥിച്ചു. ശിവൻ പറഞ്ഞു. 

"സത്യയുഗത്തിൽ നീ മരിക്കുന്നില്ല. രാവണ, ത്രേതായുഗത്തിന്റെ അന്ത്യത്തിൽ ഒര് സന്ത് കാണുന്നുണ്ട്. അത് സത്യായിക്കൊള്ളണോന്നുമില്ല. ഞാനില്ലാത്ത തക്കത്തിനാവും നിന്റെ അന്ത്യം. അതുവരെ ചന്ദ്രഹാസം നിന്നെ രക്ഷിക്കും. ദേവകളെ അടക്കി നിർത്താൻ ആ ആയുധം മതിയാവും. നിനക്ക് സർവ്വ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ... രാക്ഷസന്മാരുണ്ടായാലെ ലോകത്ത് വിദ്യകൾ പ്രചരിക്കുകയുള്ളൂ. പരീക്ഷകനുണ്ടായാലെ പരീക്ഷണവസ്തു നല്ലതാണൊ ചീത്തയാണൊ എന്നറിയാൻ പറ്റൂ. അസത്യമുണ്ടായാലെ സത്യത്തിന് നിലനിൽപ്പുള്ളൂ. ജനനമുണ്ടായാലെ മരണമുള്ളൂ. മരണ മുണ്ടായാലെ ചിന്തകൾക്ക് സ്ഥാനമുള്ളൂ. അതുകൊണ്ട് ശാശ്വതസത്യം നിന്നിൽത്തന്നെ കുടികൊള്ളുന്നു."

രാവണൻ ചോദിച്ചു. 

"പിന്നെന്തിന്പ്പ ചിരഞ്ജീവികൾ.? "

ശിവൻ ശാന്തനായി പറഞ്ഞു. 

"ചിരഞ്ജീവികളല്ല അവർ. ഉപയോഗശൂന്യരാണ്. പ്രവർത്തി എന്നത് പുരോഗമനപാതയാണ്. പ്രവർത്തിക്കുക, ഇല്ലെങ്കിൽ മരിക്കുക. ഈ അവസ്ഥ ദേവഗണങ്ങൾക്ക് അപരിചിതമാണ്. അവരുടെ പ്രവർത്തികൾ വളരെ ലോലമാണ്. കാരണം അവർക്ക് മരണമില്ലല്ലൊ. അവർ മടിയന്മാരാണ്; ബലഹീനരും. പക്ഷേ, നീ സദാചി ന്തിച്ചുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് നിന്റെ ബുദ്ധിവൈദഗ്ധ്യവും ആവശ്യങ്ങളെ സൃഷ്ടിക്കാനുള്ള കഴിവും മറ്റാർക്കും ഉണ്ടാവാൻ വഴിയില്ല."

"എന്റെ മോക്ക് എന്നെ കണ്ടാല് മനസ്സിലാവ്വോ.?"

"നിന്നെ കണ്ടിറ്റ് മനസ്സിലാവാൻ നീ അവക്ക് വേണ്ടി എന്താ ചെയ്തത്,ഒന്നും ചെയ്തിട്ടില്ല. കഠിനകഠോരഹൃദയം മൂലം നീ അവളെ ഉപേക്ഷിച്ചു. അവൾ മരിച്ചു എന്ന് കണക്കുകൂട്ടി. ഗൃഹപരിപാലകന്മാരാരും നാളെ ഈ വാർത്തയറിഞ്ഞാൽ നിനക്കൊപ്പം നിൽക്കാൻ വഴിയില്ല. അതാണ് മനുഷ്യന്മാർക്കിടയിൽ ദേവന്മാരുണ്ടാക്കുന്ന ന്യായം. ആ ന്യായമാണ് നാളെ പ്രചരിക്കാൻ പോകുന്നത്. നീ അപ്പോൾ വില്ലനാകുമെന്നതിൽ തർക്കമില്ല."

രാവണന് പേടിയായി.രാവണൻ ചോദിച്ചു.

"രാമനെന്ന കൊല്ല്വോപ്പ.?"

"എനിക്ക് മരണത്തെപ്പറ്റി മാത്രമേ അറിയാൻ പറ്റൂ. കൊല്ലു ന്നതാരാണെന്ന് എനിക്കറിയില്ല. സ്ഥിതിയുടെ ആൾ വിഷ്ണുവാണ്. ഒരു ജീവൻ നിലനിൽപിനായി മറ്റൊരു ജീവനെ മൂടിക്കളയു ന്നു. അത് എന്നെ ബാധിക്കുന്നില്ല. എന്റെ അറിവോടുകൂടി നിനക്കൊന്നും സംഭവിക്കില്ല. കാരണം നീയെന്റെ ഭക്തനാണ്. ദേവന്മാർ അത്ര നല്ലവരൊന്നുമല്ല; അവരും അധർമ്മികളാണ്. അവരെ ഒന്നും ചെയ്യാൻ കഴിയാതെ പോയത് നിങ്ങളുടെ ബുദ്ധിശൂന്യതകൊണ്ടു മാത്രമാണ്. വിഷ്ണുവിന്റെ മോഹിനീവേഷം നിങ്ങളെ പറ്റിച്ചുകടന്നെങ്കിൽ, അതെന്നെ മോഹിപ്പിക്കുകയാണുണ്ടായത്. അതിന് പ്രതി കാരമായി മോഹിനീവേഷം പൂണ്ട് വിഷ്ണുവുമായി ഞാൻ ലൈംഗികബന്ധം നടത്തി. ഞാൻ തൃപ്തനാണ്. കോപം ശമിപ്പിച്ചത് അങ്ങനെയാണ്. സ്ഥിതി വിഷ്ണുവിന്റെ കാര്യമാണ്. സ്വാഭാവികമായും നിങ്ങൾക്കുണ്ടാകുന്ന പ്രതികാരബുദ്ധി നല്ലതെന്നോ ചീത്തയെന്നോ പറയാൻ എനിക്കാവില്ല. പക്ഷേ, മനുഷ്യജീവിതത്തെ അത് ബാധിച്ചാൽ അല്ലെങ്കിൽ ദേവഗണങ്ങൾ വിഷ്ണുവിനോട് പരാതി പറഞ്ഞാൽ, അവനിടപെടാതിരിക്കാനാവില്ല."

രാവണന്റെ പ്രാർത്ഥന കയിഞ്ഞപ്പാട് പാർവ്വതി ശിവനോട് പറഞ്ഞു.

"നമ്മളെ രാവണന കാത്തോളണൂട്ടൊ.... നിങ്ങള മാത്രം വിശ്വസിച്ചിറ്റാണ് ഓൻ ശക്തിക്ക് ബേണ്ടീറ്റ് പ്രാർത്ഥിക്കുന്നത്. "

ശിവൻ ഒന്നും മിണ്ടാതെ വിദൂരതേല് കണ്ണും നട്ടിരുന്നു. ലങ്കേല് ചെന്നപാട് രാവണന് ഉൾഭയം ഉണ്ടായി.രാവണൻ അജയ്യനാവാൻ വേണ്ടി യാഗം നടത്താൻ തൊടങ്ങി.കുറേ ഋഷിമാരെയും വരുത്തി.യാഗസ്ഥലത്ത്ന്ന് എണീറ്റൂട... എണീറ്റാല് യാഗം മുടങ്ങി , എല്ലാം നഷ്ടപ്പെടും.അങ്ങനെ നഷ്ടപ്പെട്ടാല് ഇന്ദ്രനോട് പക വീട്ടാൻ പറ്റീല.ഒരു യുദ്ധത്തില് ഇന്ദ്രൻ ഐരാവതത്തിന്റെ കൊമ്പോണ്ട് രാവണന്റെ കൈയ്യില് കുത്തീറ്റ് ചോര ബന്നിന്. അന്നേരം പാറ മാതിരി ഉറച്ച കൈ ആയതോണ്ട് രാവണന് പേടിയൊന്നും തോന്നീറ്റ; അതോന ഏശീറ്റുല്ല. ഏകദേശം ആറര ഏഴടി പൊക്കോം, അതിനൊത്ത ഉറച്ച ശരീരോം,.. കണ്ടാലെന്നെ ഏകദേശാക്കും പേട്യാവും. വിഷ്ണൂനോടും പക വീട്ടണം. ഇന്ദ്രനോടും പക വീട്ടണം. ലങ്കേല് ഒരു തടസ്സൂല്ലാതെ യാഗം നടന്നോണ്ടിരിക്ക്ന്നുണ്ട്. രാവണൻ യാഗത്തിന് മുമ്പിലിരിക്കുന്ന്ണ്ട്. വെളീല് എന്ത് അറുവല ഇണ്ടായാലും എണീറ്റൂട. എണീച്ചാല് യാഗത്തിന്റെ ഫലം പോവും. രാവണൻ ഋഷിമാരെ മന്ത്രോച്ചാരണം അതേപോലെ ഏറ്റ്ചൊല്ലുന്നുണ്ട്. യാഗശാലക്ക് പൊറത്ത് മണ്ഡോദരി, ധ്രൂമാക്ഷൻ, വജ്രദംഷ്ട്രൻ, അകമ്പനൻ, പ്രഹസ്തൻ... എല്ലാ രുണ്ട്. രാവണന്റെ മോൻ മേഘനാഥൻ ഒരു വലിയ കൊരങ്ങിനൊപ്പം കളിക്കുന്ന്ണ്ട്. സാധാരണ കൊരങ്ങോള് ലങ്കേല് ഇണ്ടാവാറില്ല. ഈ കൊരങ്ങ് ഏട്ന്ന് ബന്നൂന്ന് എല്ലാരിക്കും സംശുണ്ടായിര്ന്നു. എല്ലാരും പേടിച്ചോണ്ടിരുന്നു; കൊരങ്ങെങ്ങാനും യാഗം തടസ്സപ്പെടുത്ത്വോന്ന്. കൊരങ്ങിന്റൊപ്പരം കളിക്കുന്നത് രാവണന്റെ മോൻ മേഘനാഥനായതോണ്ട് ആരും ഒന്നും പറഞ്ഞിറ്റ. രാവണന്റെ മനസ്സില് ദേവന്മാ റാരെങ്കിലും യാഗം തടസ്സപ്പെടുത്ത്വോന്നുള്ള പേടിയും അത് കലർന്ന ദേഷ്യവും ഇണ്ടായി. രാവണൻ കൊരങ്ങ് യാഗശാലക്കടത്ത് ബര്ന്ന്ണ്ടോന്ന് ശ്രദ്ധിച്ചോണ്ടിര്ന്നു. മണ്ഡാദരിക്കടുത്ത് ഇരിക്കാൻ ശ്രമിക്കുന്ന കൊരങ്ങിന രാവണന് അത്ര പിടിച്ചിറ്റ. മണ്ഡോദരീരെ മുടി പിടിച്ച് വലിച്ച് കൊരങ്ങ് കവിളില് ഉമ്മ വയ്ക്കാനും തൊടങ്ങി. രാവണന്റെ ആജ്ഞയില്ലാതെ ലങ്കേലാരും അനങ്ങില, മേഘനാഥൻ കൊരങ്ങിന്റെ കളി കണ്ടിറ്റ് സന്തോഷിക്കുന്നത് കാണുമ്പോ രാവണൻ എണീറ്റ് അലറി. 

"കൊല്ല്ട അയിന."

കൊരങ്ങല്ലെ... അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞിറ്റ് ആടില്ലെ ആളുകള കളിപ്പിച്ചു. കോയീന പിടിക്കാൻ പോന്ന മാതിരി, യാഗശാലക്ക് ചുറ്റും കൂട്യപ്പേല്ലം കൊരങ്ങിന്റെ ബയ്യെ പാഞ്ഞു. ഋഷിവര്യന്മാര് മൂക്കത്ത് വെരല് വെച്ചിറ്റ് അയ്യോന്നാക്കി. രാവണൻ തെല്ല് ജാള്യതയോടെ സ്വബോധം വീണ്ടെടുത്തു. അജയ്യയാഗം മുടങ്ങീന്നറിഞ്ഞു. 

"അതാരാണ്.? "

രാവണൻ ചോദിച്ചു. 

"അത് ബാലീ പുത്രനായ അംഗദനാണ്." ഋഷിവര്യന്മാർ ഉത്തരം പറഞ്ഞു. 

അംഗദൻ യാഗക്കളത്തിലും തീക്ക് മീതേം തുള്ളീറ്റ് കടലും കടന്നിറ്റ് പോയി. രാവണൻ" ഛെ " ന്ന് പറഞ്ഞിറ്റ് നെലത്ത് കുത്തി. ഋഷിവര്യന്മാറെ മനസ്സില് അതൊന്നും ഇണ്ടായിറ്റ. രാക്ഷസനല്ലെ... ഇത്രേ ഇണ്ടാവൂ മനശക്തി. അംഗദനോടുള്ള വിരോധത്തിന് ബാലീന കാണാൻ രാവണൻ കിഷ്കിന്ധേലേക്ക് പോയി. എന്തന്ന് പറയ്ന്നത്... കിഷ്കിന്ധേല് ബാലിസൈന്യം രാവണനേം കാത്തിറ്റ് നിക്ക്ന്നുണ്ട്. പുഷ്പക വിമാനത്തില് കൊറച്ച് ആൾക്കാര് മാത്രേ രാവണന്റൊക്ക ഇണ്ടായിറ്റു. രാവണനും ബാലീം തമ്മില് ബെല്ല്യ യുദ്ധം നടന്നു. കൊരങ്ങമ്മാരുടെ ഉന്തലും മാന്തലും കാരണം രാവണന് അധികനേരം യുദ്ധം ചെയ്യാൻ കയിഞ്ഞിറ്റ. ബാലി രാവണന വാല് കൊണ്ട് വരിഞ്ഞു കെട്ടി ഏഴ് സമുദ്രോം കറങ്ങിവന്നു. അവസാനം രാവണൻ കൊരങ്ങന്മാരുടെ രാജാവിനോട് മാപ്പ് പറഞ്ഞു. അതോണ്ട് എന്ത് സഹായം ചോയ്ച്ചാലും രാവണന് ചെയ്ത് തരാമെന്ന് ബാലി പറഞ്ഞു. അങ്ങനെങ്കില് ദേവമ്മാറോടുള്ള യുദ്ധത്തില് സൈന്യത്തിന തന്നാമതീന്ന് രാവണൻ കരാറൊപ്പിട്ടു. അവര് മിത്രങ്ങളായപ്പോ കിഷ്ക്കിന്ധേന്ന് കൊറേ പഴോം നിറച്ച വട്ടീം കേറ്റീറ്റ് വിമാനത്തില് ലങ്കലേക്ക് ബന്നു. ലങ്കേല് എല്ലാരും ഉൾച്ചിരിയോടെ രാവണന വരവേറ്റു. രാവണൻ ബല്ല്യ ദേഷ്യത്തിലായിരുന്നു. 

"എന്തായത്.?"

കുംഭകർണ്ണൻ ചോദിച്ചു. 

രാവണൻ പൊട്ടിച്ചിരിച്ചോണ്ട് പറഞ്ഞു. 

"കൊരങ്ങന്റെ കയ്മ്മ പൂമാല കിട്ട്യാലില്ലെ അവസ്ഥില്ലെ, അതെന്നെ ഇണ്ടായത്." 


അദ്ധ്യായം -3 - ഏട രാമാ പോന്ന് 

അയോദ്ധ്യ ആഘോഷത്തിന്റെ അങ്ങേ അറ്റത്തായിരുന്നു. കേകയത്ത് പോയിരുന്ന ഭരതനും ശത്രുഘ്നനും തിരിച്ചെത്തി. സീതേം രാമനും ഇണക്കിളികള മാതിരി കൊട്ടാരത്തിൽ വിലസി. രാമന്റെ കറപ്പുനിറത്തെ ശരീരത്തിന സീത ആകാംക്ഷയോടെയും അമ്പരപ്പോടെയും നോക്കി.


സീതേരെ ചെമ്പിച്ച ദേഹോം തലമുടിയും രാമനും അദ്ഭുതതമായി തോന്നിയിരുന്നു. ഓളെ പേശികളെല്ലാം ദൃഢപ്പെട്ടതും വലിഞ്ഞുമുറുകിയതുമായിരുന്നു. കണ്ണുകൾ ദീർഘദർശനത്തോളം കുഴിയിൽ വീണ് നീണ്ടതുമായിരുന്നു. ദശരഥൻ രഹസ്യ സ്വഭാവത്തോടെ ഇതെല്ലാം വീക്ഷിക്കുന്നുണ്ടായിരുന്നു. 

വസിഷ്ഠൻ ദശരഥനോട് സംസാരിച്ചു. 

"ചെക്കൻ പെണ്ണിന്റൊന്നിച്ച് ഇങ്ങനെ നടന്നാല് അയോദ്ധ്യേന ആര് നോക്കും? സുബാഹൂനേം മാരീചനേം ഒതുക്കി, താടകേന കൊന്നു, അഹല്യക്ക് മോക്ഷം കൊടുത്തു, വില്ലൊടിച്ച് സീതേനേം നേടി, പരശുരാമന്റെ അഹങ്കാരോം ഇല്ലാതാക്കിവന്ന രാമൻ കുടുംബനാഥനിലേക്ക് മാത്രം ഒതുങ്ങാല് പ്രശ്നാവിലെ. ബേഗം രാജ്യഭരണം ചെക്കനെ ഏൽപ്പിക്കണം."

ദശരഥന് അത് സന്തോഷുണ്ടാക്കുന്ന വാക്കായിരുന്നു. ദശരഥൻ രാമനെ വിളിക്കാൻ ആള വിട്ടു. 

രാമൻ പൂന്തോട്ടത്തില് സീതൊക്കൊപ്പം കിന്നാരം പറഞ്ഞാണ്ടിരിക്ക്യായിരുന്നു.ഒരു കാവൽക്കാരൻ വന്ന് പറഞ്ഞു.

" രാമ നിന്ന വിളിക്കുന്ന്ണ്ട്."

രാമൻ എണീറ്റ് പോയി. സീത ഒറ്റക്കായി.

പിന്നെ ദശരഥൻ രാമന് സ്വന്തം കടമേനക്കുറിച്ചിറ്റ് പറഞ്ഞ് കൊട്ത്തു.

"നമ്മള് ക്ഷത്രിയമ്മാറല്ലെ... അതോണ്ട് രാജ്യം നമ്മളല്ലെ നോക്കണ്ടത്. നാട്ട്കാരെ ഇഷ്ടം നോക്കീറ്റ് ബേണം തീരുമാനം എട്ക്കാൻ അവർക്ക് എന്തെന്ന് ചെയ്താലാണ് നല്ലത് ബര്ന്നത് അതാണ് രാജാവിന്റെ കർമ്മം. നാട്ട്കാര് നാള എന്താവണോന്നാണൊ രാജാവ് ആഗ്രഹിക്കുന്നത് അതാണ് രാജാവിന്റെ ലക്ഷ്യം."

രാമൻ വിരസമായിറ്റ് എല്ലാം കേട്ടു. 

"അച്ഛൻ മരിച്ചിറ്റല്ലൊ.! എന്നെക്കാളും ആരോഗ്യണ്ടല്ലൊ.! പിന്നെന്തിന് പേടിക്ക്ന്നത്.?"

ദശരഥൻ പുഞ്ചിരിച്ചു. 

"നിനക്ക് ഞാൻ പറയുന്നത് മനസ്സിലാവ്ന്ന്ണ്ട രാമ.?

"കൊറച്ചൊക്കെ." 

രാമൻ മറുപടി പറഞ്ഞു. 

ആ സമയത്ത് നാട്ട്കാർക്ക് ദാനം നൽകാൻ ഭരതൻ വന്ന് വിളിച്ചു. ഭരതന്റെ രാജ്യശ്രദ്ധ ദശരഥന് സന്തോഷുണ്ടാക്കി. രാമൻ അപ്പോന്നെ സീതേരട്ത്തേക്ക് പോയി. സീത അപ്പൊ വാൾപ്പയറ്റ് അഭ്യസിക്കുന്ന്ണ്ടായിന്. രാമനെ കണ്ടപ്പൊ വാള് താഴെ വച്ചു. കച്ച മുറുക്കിയത് സീതേന കാണുമ്പം ദേവലോക സുന്ദരിമാതിരി ഇണ്ടായ്. അയോദ്ധ്യക്കത് വസന്തകാലമായിരുന്നു. ജനങ്ങൾ സമ്മാനം വാങ്ങി ദശരഥനെ വാനോളം പുകഴ്ത്തി. വസിഷ്ഠൻ എല്ലാം കണ്ട് ആഹ്ലാദിച്ചു. ദശരഥന്റെ അട്ത്ത്ണ്ടായിര്ന്ന ഭരതനെ കണ്ടപ്പോ മാണ്ഡവിക്ക് നല്ലോണം സന്തോഷായി. കുശധ്വജ പുത്രീരെ കൊടിയടയാളം കൊട്ടാരത്തില് വിലസിനടന്നു. ദാനധർമ്മ ചെയ്തേന് ശേഷം ദശ രഥൻ രാമന പിന്നേം വിളിച്ചു. എന്നിറ്റ് ചോയിച്ചു. 

"രാമാ... നിനക്കെന്തേ ഈലൊന്നും ബില്ലെ താൽപ്പര്യൂല്ലാത്തത്.?"

"ഒന്നൂല്ല, ഒര് ബേജാറ്. എല്ലാരും പറയുന്നത് നിങ്ങക്ക് യുദ്ധം ചെയ്യാനും,നാട്ട്കാരെ കാര്യം നോക്കാനും മാത്രേ അറിയൂന്ന്. നമ്മള് നാലാളും നിങ്ങളെ ശരിക്ക് പുത്രമ്മാറല്ലാന്ന്."

ദശരഥൻ പറഞ്ഞു. 

"അങ്ങനെ ചിന്തിക്കല രാമ, കൊറേക്കാലം കുഞ്ഞീണ്ടായ്റ്റാന്നത് സത്യോന്നെ. യാഗം നടത്തീറ്റാണ് നിങ്ങളെ കിട്ട്യേതെന്നുള്ളതും ശരിയെന്നെ. എന്നാലും നിങ്ങളെന്റെ മക്കളല്ലെ കുഞ്ഞീ... നാട്ട്കാരെ വാക്ക് കേട്ടിറ്റ് കാര്യം നടത്താൻ പോയാല് നിനക്കയിനേ സമയൂണ്ടാവൂ. നീ ഒര് കാര്യാക്ക്, രാജ്യകാരോല്ലം നോക്ക്.ഞാൻ കൊറച്ച് വിശ്രമിക്കട്ട്. "

ദശരഥൻ കൊറേനേരത്തേക്ക് പഴേ കാര്യത്തിലേക്ക് പോയി. വെട്ടിപ്പിടിക്കലും യുദ്ധം ചെയ്യലും; രാത്രീന്നില്ല, പകലെന്നില്ല... ഓട്ടോന്നെ, ഓട്ടം, വെട്ട്, കുത്ത്, കൊല, പണം, സ്ഥലം, പെണ്ണ്. 

" അങ്ങനെങ്കില് രാമാ... ഈ രാജ്യത്തുള്ള ഏകദേശാളും നിന്റെ അമ്മമാറെന്നെ രാമ, നീ പേടിക്കണ്ട, അവരേല്ലം അനുഗ്രഹം നിനക്ക്ണ്ടാവും. കാട്ട്ലേക്ക് പോയാല് ഗുഹനുണ്ടാകും, ആകാശത്തില് പോയാല് ജഢായുണ്ടാവും, കരേല് പോയാല് രഥൂണ്ടാവും, നേര് പറഞ്ഞ് തരാൻ ഋഷിമാര്ണ്ടാവും, കച്ചോടത്തിന് വൈശ്യര്ണ്ടാവും, സേവനത്തിന് ശുദ്രര്ണ്ടാവും സിംഹാസനത്തിന് അയോദ്ധ്യേണ്ട്, ഭാര്യമാരായിറ്റ് കൈകേയീം സൗമിത്രേം, കൗസല്ല്യേംണ്ട്. എനക്ക് വയസ്സായില്ലേ രാമ... കൂട്ടത്തില് നിന്നെ മാത്രേ സ്വഭാവുഗുണോം കഴിവും ഇണ്ടായിറ്റ് കാണ്ന്നില്ലൂ."

രാമനപ്പൊ ആത്മവിശ്വാസം കൂടുന്ന മാതിരി തോന്നി. 

" എന്തെങ്കിലാട്ട്."എന്ന് പറഞ്ഞിറ്റ് രാമൻ പോയി. സീത പൂന്തോട്ടത്തില് വലത്തോട്ട് തിരിഞ്ഞിറ്റും കെട്ടിതൊഴുതിറ്റും വലത്ത് വച്ചിറ്റും കളിക്കുന്ന്ണ്ട്. രാമൻ അതും നോക്കീറ്റങ്ങനെ നിന്നു. ചെലപ്പൊ സീതേരട്ത്ത് പോയാലോന്ന് തോന്നും, രാമൻ പോയിറ്റ സീത വലിഞ്ഞമർന്നിറ്റ് തൊവുത് രാമന്റട്ത്ത് പോയി.

"എന്ത്യെ... ഇങ്ങനെ നോക്കിക്കൊണ്ടിര്ക്കുന്നത്.?"

രാമൻ ഗൗരവത്തില് മുഖം കാട്ടി. 

" ഒന്നൂല്ല."

"എന്തോ ഇണ്ട് പറീപ്പ. "സീത പിന്നേം ചോദിച്ചു.

രാമന്റെ ഒളിച്ചു വെക്കലൊന്നും സീതേരെട്ത്ത് നടക്കീലാന്നൊറപ്പായപ്പൊ രാമൻ പറഞ്ഞു.

"രാജാവാണോലും."

"അതിനെന്തെ.? "

"രാജാവാകുമ്പം കൊറച്ച് ഗമേല്ലം ബേണം. ഞാൻ രാജാവായാല് നിനക്കെന്തന്ന് ബേണ്ടത്.?" 

രാമൻ ചോദിച്ചു.സീത ചിരിച്ചോണ്ട് പറഞ്ഞു. 

" ഈ രാജ്യത്തെ സ്ത്രീകളെല്ലം സുരക്ഷിതരായിരിക്കണം.രാമൻ നീതിസാരത്തിലെ വാക്കുകള് പറയാൻ തൊടങ്ങി. 

" ചെറുപ്പത്തില് അച്ഛനുമമ്മേം നോക്കീലെ....? വയസറിയിച്ചാല് മംഗലം കയ്യും. മംഗലം കഴിഞ്ഞാല് നിന്നെ ഞാൻ നോക്കുന്നത് മാതിരി പുരുവോമ്മാറ് നോക്കും. വയസായാല് നമ്മളെ മക്കള നിന്നെ നോക്കീലെ.. പിന്നെന്തിന് നീ പേടിക്കണ്.?"

സീത ചിരിച്ചു. 

"അത് ശര്യന്നേപ്പാ... എനക്ക് പേടിക്കണ്ട, നല്ലൊരു പുരുവന കിട്ടീലെ; എല്ലാരെ കാര്യോം അത് മാതിരിയല്ലല്ലോ.!"

അപ്യേരെ സംസാരത്തില് പ്രണയത്തിന്റെ കൊഞ്ചല് പൊർത്തേക്ക് കണ്ടു. 

ഋഷികളെ വര്ത്തി, സുമന്ത്രരെ വര്ത്തി, കൊച്ച് രാജാക്കന്മാരെ വര്ത്തി സേനാനികളെ വര്ത്തി, ഗ്രാമത്തലവമ്മാറ വര്ത്തി, നാട്ടു കാരണവമ്മാറെ വര്ത്തി നടത്തിക്കോണ്ടിര്ന്ന യോഗത്തില് മന്ഥരേം ഇണ്ടായ്ന്, മന്ഥര അതിഥിയായതോണ്ട് ദശരഥൻ ഒന്നും പറഞ്ഞിറ്റ. സുമന്ത്രര് രാമന്റെ ഗുണഗണങ്ങള് ഓരോന്ന് പാടിക്കേൾപ്പിച്ചു. ആർക്കും രാമന്റെ കാര്യത്തില് എതിരഭിപ്രായോന്നും ഇണ്ടായിറ്റ, ദശരഥൻ സന്തോഷത്തോടെ യോഗം പിരിച്ചുവിട്ടു. എല്ലാരും പോയിറ്റും മന്ഥര മാത്രം രാജ്യസഭേല് കൊറേനേരം ഇരുന്നു. ദശരഥൻ അതൊന്നും കാര്യാക്കീറ്റ, കേകേയത്തിന് വെറപ്പിച്ച ഞാനെ ന്തിന് മൊടന്തീരെ ചീന്തേന പറ്റീറ്റ് ചിന്തിക്ക്ന്ന്.? ദശരഥൻ അങ്ങനെ ചിന്തിച്ചു. 

"എണെ നിന്റെ മോന രാജാവാക്ക്ന്ന.?"

മന്ഥര കൗസല്യയോട് ചോയിച്ചു. 

"അയ്നെന്ത്യേപ്പ ഇത്ര അതിശയം കാണാനില്ലത്? ഓനക്കുറിച്ച് ആരും പൊട്ടൊന്നും പറയില്ലല്ലൊ."

മന്ഥര പിന്നെ സൗമിത്രേരെ അട്ത്ത് പോയി. 

"സൗമിത്രേ, നീ ന്ക്കറൊ,... ഞാനൊരു സംഗതി പറയട്ടല്ലോ."

"എന്തന്ന് സംഗതി മന്ഥരേ?" 

"കൗസലരെ മോനില്ലേ രാജാവാന്നാലും."

"അയ്ന് നിനക്കെന്താക്കണം,? ആയിക്കോട്ടല്ലോപ്പാ..."

മന്ഥര പിന്നേം നടന്നു. " കൈകേയീ... നീ ഇങ്ങോട്ട് ബെർലോ."

" എന്തേ അമ്മായി.?"

" രാമൻ രാജാവാന്നോലും."

"അത് നല്ലകാര്യോല്ലെ.?" മന്ഥര ചിരിച്ചു. 

"നീയൊരു പൊട്ടിപ്പെണ്ണന്നേപ്പ."

"എന്ത് പൊട്ടിപ്പെണ്ണ്... എനക്ക് പൂപറിക്കാൻ പോവാന്ണ്ട്."

"നീ നീക്കറൊ... ഞാനൊന്ന് പറയട്ട്."

"ന്നാ... പറി."

"എണേ പൊട്ടത്തി... ദശരഥന്റെ ഭാര്യമാരില് ആരാണ് രാജാവിന്റെ മോളായിറ്റില്ലത്.?"

"അത്... ഞാൻ."

"ആരാണ് വേട്ടക്കും യുദ്ധത്തിനും ഒന്നിച്ച് പോവ്വാൻ ധൈര്യം കാണിക്കല്.?"

“അത് ഞാൻ."

"മിനിയാന്ന് ജനങ്ങൾക്ക് ദാനധർമ്മം നടത്താൻ കൂടെ സാധനം എട്ത്ത് കൊട്ക്കാൻ നിക്ക്ന്നതാര്." 

"അത് എന്റെ മോൻ ഭരതൻ. "

"ചളീല് തേർചക്രം കുടുങ്ങ്യപ്പാട് വെർല് വെച്ചിറ്റ് ചക്രം പൊന്തിച്ചതാര്.?"

"അത് ഞാനെന്നെ."

"എന്നങ്കില് നിന്റെ മോൻ രാജാവായെങ്കിലേ ശര്യാവൂ....ദശരഥന്റെ ജീവൻ രക്ഷിച്ച ഭാര്യേല്ലെ നീ."

"ന്ങ്ങൊ കുനിഷ്ടും കൊണ്ട് പോ തള്ളേ.... "

കൈകേയി ആദ്യം പറഞ്ഞു. 

“കുനുഷ്ടല്ല കൈകേയീ... നീ പറയുന്നത് കേക്ക്. അയോദ്ധ്യേല് എല്ലാട്ത്തും,ഭൂമീല് പലേട്ത്തും കീർത്തി എത്തിച്ച നിന്റെ കഴിവ് നിന്റെ മോന്ണ്ടാവീലെ.? അതോണ്ട് നിന്നോട് അന്ന് ചോയിക്കാൻ പറഞ്ഞ വരം നീയിപ്പം ചോയ്ക്കണം. ഭരതൻ രാജാവായാല് നിനക്കും ഗുണം കിട്ടും, കേകേയ രാജ്യത്തിനും ഗുണം കിട്ടും. പിന്നെ എല്ലാം നിന്റെ കയ്മ്മകിട്ടും. രാമന അഭിഷേകം ചെയ്ത് കേറ്റ്യാല് നടക്കൂല. ഇന്ന് നടന്ന യോഗത്തിലെ തീരുമാനം നടപ്പിലാക്കുന്നേയ്ന് മുമ്പെ ചോയിക്കണം." 

കൈകേയി കുറേനേരം ചിന്തിച്ചു. പിന്നെ പറഞ്ഞു. 

"അപ്പോ രാമന് വിഷമാവീലെ.?"

മന്ഥര ചീത്ത ബിളിച്ചു. 

"രാമനല്ല കേമൻ, നീ നിന്റെ കുഞ്ഞിരെ കാര്യോല്ലെ നോക്കണ്ടത്; മറ്റപ്പ്യേരെ കാര്യൊ... എണെ മണ്ടത്തി, രാജാവായാല് അധികം യുദ്ധത്തിലൊന്നും പങ്കെടുക്കണ്ട, രാജകാര്യം നോക്കിറ്റ് നടന്നാ മതി.... ഋഷിവര്യമ്മാറെപ്പോലും അദ്ഭുതപ്പെടുത്തുന്ന ബാലനല്ലേ രാമൻ അപ്പൊ ഭരതനെ രാജാവാക്യാല് ജനങ്ങള് രാമപക്ഷത്ത് പോവും. അതോണ്ട് ഓന ഈട നിർത്തിക്കൂട, പെട്ടന്നന്നെ കാട്ടിലേക്ക് പറഞ്ഞയക്കണം." 

"എന്നങ്കിലും എന്റെ മോന് കയ്യോ.?"

മന്ഥര പറഞ്ഞു. 

"ഒന്നൂല്ലെങ്കിലും ഓനും യാഗചൈതന്യത്തില് ഇണ്ടായതല്ലെ.അതോണ്ട് പ്രശ്നൂല്ല.കയ്യും."

കൈകേയി സന്ദേഹത്തോടെ ചോദിച്ചു.

"ഞാനൊന്ന് ചോയിച്ച് നോക്കട്ട്,അന്ന് രണ്ട് വരം തരാന്ന് പറഞ്ഞിന്; ഇപ്പൊ ഓർമ്മ ഇണ്ടാവ്വോന്നറീല. "

മന്ഥര ഭയങ്കരത്തില് പറഞ്ഞു. 

"അഥവാ ഓനെന്തെങ്കിലും മുട്ടാപ്പോക്ക് നിന്നോട് പറയന്നുണ്ടെങ്കില് എന്നോട് പറഞ്ഞാ മതി. ബാക്കി കാര്യം ഞാൻ ചെയ്തോള...."

കൈകേയി പൂ പറിക്കാൻ പോകാതെ സ്വന്തം മുറീല് പോയി. കൊറേ സമയം ആലോചിച്ചു. കൗസല്യ കൈകേയിയോട് ചെയ്തിട്ടുള്ള അനിഷ്ട സംഭവോല്ലാം ഒരു കൂമ്പാരമായിറ്റെടുത്ത് സ്വന്തം 

ഹൃദയത്തിലേക്ക് പ്രതിഷ്ഠിച്ചു. ദേഷ്യം വരുത്തി. തീ ആളിപ്പടർന്നു. രക്തസമ്മർദ്ദമുണ്ടായി; അതിൽ മോഹാലസ്യമുണ്ടായി. മോഹാലസ്യം വിളിച്ചു പറയപ്പെട്ടു. ദശരഥൻ ബന്നു, കൗസല്യ ബന്നു, രാമലക്ഷ്മണന്മാർ ഭരതശത്രുഘ്നന്മാർ ബന്നു, സൗമിത്രേം വസിഷ്ഠനുമെത്തി. 

ദീനതയോടെ കൈകേയി എല്ലാരേം നോക്കി പുഞ്ചിരിച്ചു. 

"ഞാനും ദശരഥ മഹാരാജാവും മാത്രം മതി, ബാക്കിയെല്ലാവരും പോയ്ക്കൊ."

അങ്ങനെ എല്ലാരും പോയി.

"എന്തേ കൈകേയി.?" 

ദശരഥൻ ഭയങ്കര സ്നേഹത്തേടെ ചോയിച്ചു. കൈകേയി സൗമ്യത മോത്ത് ബെര്ത്തീറ്റ് പറഞ്ഞു. 

"നിങ്ങൊ പണ്ട് എനക്ക് രണ്ട് വരം തരാന്ന് പറഞ്ഞിറ്റെ." 

"പറഞ്ഞിന്... അയിന്.? " 

"അതെനക്ക്പ്പൊ ബേണം."

"ചോയ്ച്ചോ... തരാലോ."

"നിങ്ങൊ ഭരതന രാജാവാക്കണം, രാമന പതിനാല് കൊല്ലം കാട്ടിലേക്കും അയക്കണം." 

ദശരഥന് ദേഷ്യോം സങ്കടോം ഒരുമിച്ച് ബന്നു. 

"നീ എന്തന്ന് പറയ്ന്നത് കൈകേയി, ആര് നിന്ന പിരി കേറ്റ്യേത്.? "

കൈകേയിരെ സാമർത്ഥ്യം തെളിഞ്ഞോണ്ട് ബന്നു. നെറ്റില്ണ്ടായ നനഞ്ഞ തുണി മാറ്റീറ്റ് പറഞ്ഞു. 

"നിങ്ങളെ ജീവൻ ഒരിക്ക ഞാൻ രക്ഷിച്ചപ്പാട് രണ്ട് വരം തരാന്ന് പറഞ്ഞിന്, എപ്പൊ ചോയിച്ചാലും തരാന്ന് പറഞ്ഞിന്. ബില്ലെ രാജാ വായിറ്റ് പറഞ്ഞ വാക്കിന് ബെലയില്ലാണ്ടായാല് പിന്നെ ജനങ്ങള് നിങ്ങളെ എങ്ങനെ വിശ്വസിക്കും.? ദശരഥന്റെ വാക്ക് പയേ ചാക്ക് മാതിരി കീറിപ്പറഞ്ഞതല്ലല്ലൊ. ഇന്നന്നെ രാമനോട് പറയണം. എന്നിറ്റ് പൂയം നാളില് ഭരതനെ രാജാവാക്ക്യാല് പ്രശ്നം തീർന്നു."

അപ്പൊ ദദശരഥൻ ബോധം കെട്ടിറ്റ് ബീണു. എല്ലാരും ഓടി കൂടി. രാജതൽപ്പത്തില് ദശരഥനെ കെടത്തി. വിശറി വീശി കൗസല്ല്യേം സൗമിത്രേം ഒക്കത്തിര്ന്നു. വസിഷ്ഠന് കാര്യം പിടികിട്ടി. സീതേരൊപ്പം കളിച്ചോണ്ടിരുന്ന രാമന ബിളിച്ചുകൊണ്ട് ബന്നു. രാമൻ ദശരഥന്റെ കാലിന്റെ ബാത്ക്ക ഇരുന്നു. ദശരഥൻ എല്ലാരോടും പൊർത്ത് പോവ്വാൻ പറഞ്ഞു.ആട രാമനും ദശരഥനും മാത്രമായി.

"രാമ, എനക്ക് നിന്നോട് കാര്യായിറ്റ് പറയാനുണ്ട്. നിന്നോട് ഞാൻ എങ്ങന്യാണ് പറയല്.?"

രാമൻ കൂളായിറ്റ് പറയാൻ പറഞ്ഞു. 

"നിന്നോട് സ്നേഹൂല്ലാഞ്ഞിറ്റൊ നിന്നെ ശ്രദ്ധിക്കാത്തോണ്ടന്ന്വല്ല, എന്നങ്കിലും നിന്നോടെങ്ങനെ പറയല്.? വെഷമൂണ്ട്. വെഷ മോല്ലം പോട്ട്ന്ന് ബെക്കാൻ പറ്റ്ന്നില്ല. കൊർച്ച് കടന്ന പ്രശ്നാണ്. എന്റെ മോന ഞാനെങ്ങനെ കാട്ടിലേക്ക് അയക്ക്ല്."

"മനസ്സിലായിറ്റ." രാമൻ പറഞ്ഞു. 

"നിന്റമ്മ കൈകേയിക്ക് പണ്ട് ഞാനൊരു സത്കർമ്മം ചെയ്തേന് രണ്ട് വരം കൊട്ക്കാന്ന് പറഞ്ഞിന്. അതോള്പ്പൊ ചോയിച്ചു. ഓളത് അന്ന് മേണിച്ചിറ്റ,..അല്ല, ഓക്ക് ഓളെ മോനോടല്ലേ നല്ലോണം ഇഷ്ടുണ്ടാവൂ. അതോണ്ട് ഓള് ഇന്ന് ആ വരം ചോയിച്ചു. ഓളെ മോന രാജാവാക്കണോലും, നിന്നെ പതിനാല് കൊല്ലം കാട്ടിലേക്ക് അയക്കണോലും. എനക്കതിന് പറ്റ്വൊ.? രാജാവായ എന്റെ വാക്ക് പാലിക്കാതിരിക്കാനും പറ്റീല." 

രാമൻ ഒന്നും പറയാതെ മുറി വിട്ട് പോയി. ദശരഥൻ അത് കണ്ടപ്പൊ പിന്നേം ബോധം കെട്ടു. പൂന്തോട്ടത്തില് കളിച്ചോണ്ടിരുന്ന സീതേരെ അടുത്ത് പോയി. 

"സീതേ... കല്ല്യാണം കയിഞ്ഞിറ്റ് നമ്മൊ ഏട്ത്തേക്കും പോയിറ്റല്ലോ.നമ്മക്ക് ഹണിമൂണ് കാട്ടിലാക്യാലൊ.?"

സീത ഒര് തുമ്പീന കയ്യോണ്ട് പിടിച്ചിറ്റ് പറഞ്ഞു. 

"ഞാൻ മിഥുലാപുരീന്ന് ഈടത്തേക്കെത്തീലേ, അതെന്ന ബല്ല്യ കാരോല്ലേ. എനക്ക് ബോറടിക്കുന്നോന്നുല്ല." 

"അതല്ല സീതേ, നമ്മക്ക് കാട്ടിലേക്ക് പോയാലോ.... പതിനാല് കൊല്ലം."

സീത അതിശയത്തോടെ ചോയിച്ചു. 

“പതിനാല് കൊല്ലാ... ഒന്നോ രണ്ടോ ആഴ്ച്ചേല്ലെ മധുവിധൂന് പോലില്ലൂ. കൂടിപ്പോയാ ഒന്നോ രണ്ടോ മാസം. പതിനാല് കൊല്ലോന്ന് പറയുമ്പോ ഈട്ന്ന് മാറിത്താമസിക്കാന്ന് പറഞ്ഞാപോരേ...? ആടേന്നെ ജീവിച്ചാപോരേ... പിന്നെന്തിന് ഇങ്ങോട്ട് ബര്ന്ന്.?"

രാമന് ചെറുതായിറ്റ് അലോസരുണ്ടായി. 

"അതല്ല സീതേ, എനക്ക് ബേറേം മൂന്ന് അനിയമ്മാറില്ലെ... അപ്യക്കും രാജ്യത്തില് അവകാശൂല്ലെ... അതാണ്. പതിനാല് കൊല്ലം കയിഞ്ഞിറ്റ് രാജാവാകാ..."

സീത ആശങ്കയോടെ ചോയിച്ചു. 

"അതിന് അപ്യ അവകാശം ചോയിച്ചൊ.?"

"അപ്യ ചോയിച്ചിറ്റപ്പ. കൈകേയിയമ്മക്ക് ഒരേ നിർബന്ധം; ഭരതന രജാവാക്കണംന്ന്."

"ആക്കിക്കോട്ടല്ലൊ... അയിന് നമ്മോന്തിന് കാട്ടിപ്പോന്ന്.?

 "എന്നോടൊറ്റക്കാണ് പോവ്വാൻ പറഞ്ഞത്. അന്ന് നമ്മൊ കാട്ട്ലേക്ക് പോയിറ്റ് മിഥുലാപുരിക്ക് ബരുമ്പം ഒന്നിച്ച് വിശ്വാമിത്ര നുണ്ടായിന്, ലക്ഷ്മണനുണ്ടായിന്... അതോണ്ട് ബില്ല്യ പ്രയാസോന്നുണ്ടായിറ്റ. ഇപ്പൊ ഒന്നിച്ചാരുല്ലല്ലൊ.? നിനക്കാവുമ്പം കാട്ട്ലും തോട്ട്ലും നടന്നിറ്റ് ബല്ല്യ പരിചൂണ്ടല്ലൊ. നീ ബെര്ന്നില്ലെങ്കില് ഞാനൊറ്റക്കന്നെ പോവപ്പ."

സീതക്കപ്പെട്ട ചൊടി ബന്നു. 

"നിങ്ങള കാട്ട്ലേക്ക് ബിട്ടിറ്റ് ഞാനീട ഓറ്റക്ക് നിക്കാനാ...? എന്നിറ്റ് ബേണം നാട്ട്കാരെല്ലാം ഓനോട് കൂറില്ലാത്തതെന്ന് പറയാൻ. ഞാനും ബര്ന്ന്. എനിക്കാണെങ്കി നായാട്ടിനെല്ലാം പോയിറ്റ് ചെറിയ പരിചോല്ലുണ്ട്."

രാമന് സന്തോഷായി. രാമൻ സീതേന കെട്ടിപ്പിടിച്ചു. സീത പറഞ്ഞു. 

"ലക്ഷ്മണനേം കൂട്ടിക്കോ... ഏട്ടാ ഏട്ടാന്ന് പറഞ്ഞിറ്റ് പെറകെ ബര്ന്ന അനിയനല്ലെ. സൂചിപ്പിച്ചാ മതി; അപ്പൊ ഓൻ ബരും."

രാമൻ സന്ദേഹത്തോടെ ചോയിച്ചു. 

"അപ്പോ ഊർമ്മിളയോ.?"

"ഊർമ്മിള മിഥുലാപുരിക്ക് പോയ്ക്കോളും. ഒന്നുരണ്ടാഴ്ച്ചെങ്കില് പ്രശ്നോല്ല; പതിനാലുകൊല്ലോന്നും കാട്ടിലേക്ക് ഓള ഓളെ അച്ഛനയക്കീല, കൊട്ടാരത്തില് ആരുല്ലാഞ്ഞിറ്റ് അച്ഛന് പൊഞ്ഞാറാവുന്നൂന്ന് പറയ്ന്ന്ണ്ടായിന്. എന്ന പിന്ന ചളീംകണ്ടത്ത് കിട്ട്യേതല്ലെ

അതോണ്ട് ചോയ്ക്കാനും പറയാനൊന്നും നിക്കീല, പോവണ്ടാന്നും പറീല."

രാമൻ കെട്ടിപ്പിടിത്തം മത്യാക്കീറ്റ് പറഞ്ഞു. 

"ഞാൻ ലക്ഷ്മണനോട് ചോയ്ച്ചോക്കട്ട്, ഓന അധികം നിർബന്ധിക്ക്ന്നില്ല. ബെര്ന്നെങ്കില് ബെരട്ട്. ഓനാവുമ്പം ഒന്നിച്ചെന്നെ നിക്കും. 

ലക്ഷ്മണൻ കൈകേയിയോട് ദേഷ്യപ്പെട്ടിറ്റ്, ദശരഥന്റെ കെടക്ക വരെ പോയിറ്റ്, രാമന്റട്ത്തേക്ക് ബന്നു. ലക്ഷ്മണന്റെ കണ്ണ് നെറ യ്ന്ന്ണ്ടായിന്. 

"ഏട്ട.. ഏട്ടൻ കാട്ടിലേക്ക് പോന്ന.? "

രാമൻ ഭയങ്കര സാത്വിക ഭാവത്തില് "ഉം'ന്ന് മൂളി. 

"എന്നാ ഞാനും ബര്ന്ന്." 

"ബന്നോ... അതിനെന്തേ. പക്ഷേ, കൊറേ നിബന്ധനേണ്ട്. 

"എന്ത് നിബന്ധന.?"

"ആദ്യത്തേത് രാജകീയ വേഷം ഇടാൻ പാടില്ല. എലയോ,മൃഗത്തിന്റെ തോലൊ അങ്ങനെ എന്തെങ്കിലും ഇടണം. ഈട്ന്ന് ഭക്ഷണോന്നും കൊണ്ടാവാൻ പറ്റീല, കാട്ട്ലേക്കെത്ത്യാല് നമ്മുടെ രാജ്യായിറ്റ് ഒരു ബന്ധവും പാടില്ല. ആരണ്യം കയിഞ്ഞാല് ദണ്ഡകാരണ്യം; ബല്ല്യ കാട്. അങ്ങനെ കാട്ട് പഴോം പറിച്ച് തിന്നിറ്റ് ജീവിക്കണം. പതിനാല് കൊല്ലം കയിഞ്ഞാല് നാട്ടിലേക്ക് ബരാ. അപ്പളേക്കും മുടീം ജഢേം ബന്നിറ്റ് നമ്മൊ മുനിമാരമാതിരിണ്ടാവും."

ലക്ഷ്മണൻ ഭയങ്കര കാര്യത്തില് പറഞ്ഞു. 

"ഏട്ടാ മന്ഥര അമ്മായി ഈട ബന്നിറ്റ്ണ്ടായിന്. ഓറായിരിക്കും കൈകേയിയമ്മേന പിരി കേറ്റി ബിട്ടത്. ഭരതന് നാട്ട്കാരുമായിട്ടൊന്നും ബല്ല്യ പരിചയോം അടുപ്പോന്നൂല്ല. ഏട്ടൻ കാട്ട്ല് പോയാല് ഭരതൻ നന്നായിറ്റ് രാജ്യം ഭരിച്ചാല് പിന്ന ഒരിക്കലും ഏട്ടന് രാജ്യം കിട്ടൂല. മാത്രോല്ല, പതിനാല് കൊല്ലം ബരേന്നും ഇനി അച്ഛന്ണ്ടാവീല. അപ്പൊ അയിനെടേല് അച്ഛൻ മരിച്ചാല് ഏട്ടന അനുകൂലിക്കാനൊന്നും ആരുണ്ടാവീല, നാട്ട്കാര് രണ്ടുമൂന്ന് കൊല്ലം കയ്യുമ്പം രാമന മറക്കും. രാമനെപ്പറ്റി പാടുന്ന പാട്ട് നിക്കും. പിന്നെ ഭരതന്റെ ഭരണത്തിന പറ്റീറ്റായിരിക്കും പറയല്, കാട്ട്ലേക്ക് പോന്ന തീരുമാനം നല്ലോണം ആലോചിച്ചിറ്റെട്ത്താ മതി."

രാമൻ പിന്നേം സാത്വികഭാവം മുഖത്ത് വര്ത്തി. 

"ലക്ഷ്മണാ മനുഷമ്മാറ് ജനിക്കും മരിക്കും. അതിനെടേല് കൊറച്ച് കാലം ജീവിക്കും. അതിനൊന്നും രേഖ ഇണ്ടാക്കേണ്ടത് ജീവിക്കുന്നവരെ പണിയല്ല, മറ്റ്ള്ളവരുണ്ടെങ്കിലെ ഞാൻ എന്നൊന്നുള്ളൂ. അത് ബോധപൂർവ്വം ഇണ്ടാവ്ന്നതല്ല. നമ്മളിലെന്തോ ഉണ്ട് എന്ന് അവര് കണ്ടെത്തുന്നതാണ്. അവരത് കണ്ടെത്തീറ്റെങ്കിലും ജീവിതം ജീവിച്ചെന്നെ തീർക്കണം. സീതക്ക് അത്യാവശ്യം തല്ലാക്കാനും ഓടാനും ചാടാനെല്ലം അറിയും. നിനക്ക് അസ്ത്രവിദ്യേം അറിയാം. നമ്മക്ക് അത്ര വയസ്സായിറ്റൂല്ല. അതോണ്ട് പതിനാല് കൊല്ലം അത്ര ബില്ല്യ സംഭവോന്ന്വല്ല. അച്ഛന അറിയ്ന്ന കൊറേ ആൾക്കാര് കാട്ട്ല്ണ്ട്. അപ്പ്യേല്ലം നമ്മളൊന്നിച്ചുണ്ടാവും. "

രാമൻ പോകും വഴി ലക്ഷ്മണനും പോയി. രോഗശയ്യേല് പിന്നേം രാമൻ ദശരഥനെ കണ്ടു. ദശരഥൻ രാമനെ കരഞ്ഞോണ്ട് വരവേറ്റു. 

രാമൻ പറഞ്ഞു. 

"നമ്മൊ ഒര് വിനോദയാത്രക്ക് പോന്നെന്ന് വിചാരിച്ചാമതി. കാട്ട്ലേക്ക് പോകുന്നൂന്ന് അറിഞ്ഞപ്പാടെ സീതക്കും ലക്ഷ്മണനും ഭയങ്കര സന്തോഷം. രാമന്റെ രാജ്യാഭിഷേകം അലങ്കോലപ്പെട്ടേല് സങ്കടോന്നും ബേണ്ട. ഭരതന് എന്നെക്കാളും നന്നായിറ്റ് രാജ്യം ഭരിക്കാൻ കയ്യും. 

രാമൻ ആടയാഭരണങ്ങൾ ഉപേക്ഷിച്ചു. സീതേം ലക്ഷ്മണനും അതനുകരിച്ചു. മുറീന്ന് പൊർത്തെറങ്ങ്യപ്പാട് ഭരതൻ രാമന കാണാനെത്തി. 

"ഏട്ട, എനക്ക് രാജ്യം ഭരിക്കാനൊന്നും അറീല, രാജ്യധർമ്മം എന്തെന്നും അറീല, എന്തെങ്കിലും പറഞ്ഞ് തന്നിറ്റ് പോ. എങ്ങനെങ്കിലും പിടിച്ച് നിക്കണ്ടെ.? അമ്മേരെ മുമ്പിലെങ്കിലും."

രാമൻ അനുഗ്രഹിച്ച് പറഞ്ഞു. 

"നിനക്ക് പ്രത്യേകിച്ച് ഇഷ്ടാന്നൂല്ലാന്നേട്ടനറിയാം. നീ നല്ലൊരു സേവകനാകണം. പ്രജകൾക്ക് എന്താണോ ഇഷ്ടം അതെന്നെ നിന്റേം ഇഷ്ടം. പ്രജകൾക്ക് നല്ലത് ബര്ന്നതെ ചെയ്തൂടു. മറിച്ചായാല് രാജാവ് മരിച്ചെന്ന് ആൾക്കാര് പറയും. രാജ്യം ദാരിദ്ര്യത്തിലാണെങ്കിൽ കയ്യുന്നതും യുദ്ധം ഒഴിവാക്കണം. അതിർത്തി വലുതാക്കലൊന്നും ഇനി വേണോന്നില്ല. അച്ഛനന്നെ പരമാവധി നേടീറ്റ്ണ്ട്. 

ബ്രാഹ്മണരെ ഉപദേശം തേടണം. ക്ഷത്രിയരെ യുദ്ധതന്ത്രം പരിശീലിപ്പിക്കണം. വൈശ്യരെ കച്ചോടത്തിന് ഉപയോഗിക്കണം. ശൂദ്രരെ പണിയെടുപ്പിക്കണം; എന്നെങ്കിലെ രാജ്യത്തിന് ഐശ്വര്യം ഇണ്ടാവൂ. ജനങ്ങളെ വെറുപ്പിക്കാനൊന്നും പാടില്ല. നിന്റെ കുട്ടിത്തം മാറ്റണം. ആൾക്കാരോട് നല്ല പാങ്ങില് പെരുമാറണം. നാട്ട് രാജാക്കമ്മാറുടെ യോഗം ഒരു മാസത്തില് ഒരിക്കലെങ്കിലും ചേരണം. "

അങ്ങനെ രാമന്റെ ഉപദേശം കേട്ടിറ്റ് ഭരതൻ കൈകേയീരെ അട്ത്തേക്ക് പോയി. 

കൈകേയീം മന്ഥരേം എന്തെല്ലോ പറഞ്ഞിറ്റ് ചിന്തയിലാണ്ടിരിക്കുന്ന്ണ്ടായിന്. 

"നാളേല്ലെ പൂയ്യം നാള്. അയോദ്ധ്യേല തെരക്ക് കൂടിലെ. ഋഷി വര്യമ്മാറ് വന്നിലെ, നാട്ട് രാജ്യത്ത് ആൾക്കാരും എത്തി... എന്നിറ്റും എന്തേ രാമൻ പോവ്വാത്തത്.?"

സുമന്ത്രർ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. എന്തെല്ലാമൊ സംഭവിച്ചത് മാതിരി തോന്നിനെങ്കിലും വ്യക്തായിറ്റൊന്നും അറിയുന്നില്ല. ആരെല്ലോ എന്തെല്ലോ കുശ്കുശ്ക്ക്ന്നുണ്ട്.

"രാമൻ പോയോ.? "

തെളിയാത്ത ഒര് ചോദ്യം കൊട്ടാരത്തില് അങ്ങുമിങ്ങും പാറിനടക്കുന്ന്ണ്ട്. ദശരഥൻ എണീക്കാൻ കയ്യാണ്ട് മുറീലെന്നെ ആയി. കൈകേയീം മന്ഥരേം പൊർത്തെക്കെന്നെ ബര്ന്നില്ല. സൗമിത്രക്കും കൗസല്യക്കും സംഗതി എന്തെന്ന് പോലും അറിഞ്ഞിറ്റ. അലങ്കാരപണിയെല്ലാം എട്പിടീന്ന് നടക്കുന്നുണ്ട്. മേൽനോട്ടക്കാര് ഒച്ചവച്ചിറ്റ് ഒരു താളോല്ലം ഇണ്ടാക്കുന്ന്ണ്ട്. സുമന്ത്രര് ദശരഥന കാണാനായിറ്റ് മുറിയിലേക്ക് പോയി. ദശരഥന്റെ കണ്ണ് കലങ്ങീറ്റ്ണ്ടായിരുന്നു. സുമന്ത്രരെ മോത്തേക്ക് പോലും നോക്കുന്നില്ല. രാമലക്ഷ്മണമ്മാറ കാണ്ന്ന് പോലും ഇല്ല. രാത്രി ഭയങ്കര രസം തോന്നീനെങ്കിലും, ചെല മുഖങ്ങള് എന്തെല്ലോ ഒളിച്ച് വെക്കുന്ന മാതിരി. കൊറേ ആൾക്കാരെല്ലം രാമനേം ഭരതനേം പറ്റി എന്തെല്ലോ സംസാരിക്കുകയാണ്. സീത പതിവുമാതിരി പൂമാല കോർക്കുന്നുണ്ട്. കാര്യം എന്തെന്നത് ഓളോട് ചോയ്ക്കാന്ന് വെച്ചിറ്റ് ഓളട്ത്തേക്ക് പോയി. സീത പതിവുമാതിരി സുമന്ത്രരെ ഗൗനിച്ചു. 

"എന്തേപ്പ.?"

സുമന്ത്രര് കൗതുകത്തോടെ ചോയിച്ചു. 

"ഈട എന്തന്ന് പ്രശ്നം.?" ദശരഥനാട സുഖല്ലാണ്ടിരിക്കുന്ന്ണ്ട്. കൈകേയീന പൊർത്തേക്ക് കാണുന്നില്ല. ഭരതൻ ഗമേല് നടക്കുന്നൂണ്ട്. രാമനേം ലക്ഷ്മണനേം കാണുന്നേയില്ല. എന്തോ പറ്റിറ്റ്ണ്ട്."

സീത നല്ല പാങ്ങില് ചിരിച്ചു. സൗമ്യതയോടും സ്നേഹത്തോടും പറഞ്ഞു. 

"ഭരതനോലും അട്ത്ത യുവരാജാവ്. അച്ഛൻ പറഞ്ഞിനോലും. ഞാനും രാമനും ലക്ഷ്മണനും കൂടീറ്റ് നാള കാട്ട്ല് പോവും. കാട്ടില് പതിനാല് കൊല്ലം നിക്കണം. "

സുമന്ത്രര് ബായില് അപ്പൂട്ട മാതിരി ബായും പൊളിച്ചിറ്റ് നിന്നു. കണ്ണ്ന്ന് വെള്ളം ബന്നു. 

"രാമനേട പോയി.?"

"ഓറ് വിശ്വാമിത്രന കാണാൻ വേണ്ടീറ്റ് പോയിന് കാട്ടില് ബയി അറിയണ്ടെ,അയിന് ബേണ്ടീറ്റ്. " 

വാർത്ത കേട്ടപ്പാടെന്നെ സുമന്ത്രര് ഭയങ്കര ദേഷ്യത്തില് ആട്ന്ന് പോയി. സീത ചെർതായിറ്റ് ചിരിച്ചിറ്റ് പൂ കോർക്കാൻ തൊടങ്ങി. തിരിച്ചുബന്ന രാമൻ സീതേന കാണാൻ ബന്നു. 

"സീതേ, നീ ബര്ന്ന.?, കാട്ട്ല് കൊറേ മൃഗങ്ങളുണ്ടാവും, രാക്ഷസമ്മാറുണ്ടാവും ഇഴജന്തുക്കളുണ്ടാവും ദുഷ്ടമ്മാറെല്ലാം ഇണ്ടാവും. മിഥിലേല് നിനക്ക് രാജകുമാരീന മാതിരി കയ്ഞ്ഞൂടെ.? വെർതെ പതിനാല് കൊല്ലം കാട്ട് വാസീന മാതിരി ജീവിക്കണ, ഇത് എന്നെ മാത്രം ബാധിക്കുന്ന പ്രശ്നോല്ലെ.? അതോണ്ട് ഞാൻ മാത്രം പോയാ പോരെ.... ലക്ഷ്മണൻ പിന്നെ ചെർപ്പത്തിലേ ഒക്കിണ്ടായതോണ്ട് പ്രശ്നോല്ല."

സീത ചോദിച്ചു. 

"അതെങ്ങനേപ്പാ, ഇത് നിങ്ങളെ മാത്രം പ്രശ്നാവല് എന്റെ അച്ഛനുമമ്മേം രാജകുമാരിയായിറ്റല്ല എന്നെ വളർത്തീത്. നല്ല മോളായിറ്റായിരുന്നു. അതോണ്ടെന്നെ അമ്മ പറഞ്ഞിന് ഭർത്താവിന് ദുഃഖം ബരുമ്പം ഒന്നിച്ചെന്നെ നിക്കണംന്ന്. സന്തോഷത്തോടെ പ്രശ്നം പരിഹരിക്കാൻ ആവേശം കൊട്ക്കണംന്ന്."

രാമൻ കൊറേ സമയം ചിന്തിച്ചു. ശരീ'ന്നും പറഞ്ഞിറ്റ് അവ്ത്തേക്ക് പോയി. 

അയോദ്ധ്യേല് പൂയ്യം നാളില് ബവുസു കെട്ട പ്രഭാതുണ്ടായി.സീതേരെ പൂന്തോട്ടത്തില് മുടിവന്ന പൂവൊന്നും വിരിഞ്ഞിറ്റ. ദശരഥൻ കെടന്നെട്ത്തെന്നെ. രാമൻ ഓരോ അമ്മമാരോടായിറ്റ് യാത്ര ചോയിച്ചു. സുമന്ത്രരെ തേര് കൊട്ടാരത്തിന്റെ മുമ്പില് നിർത്തി. 

കാട്ടുവാസിരെ മാതിരി പുള്ളമ്മാറ കണ്ടപ്പാട് അമ്മമാറെ കണ്ണ്ന്ന് വെള്ളം ബന്നു. ഭരതന്റെ മുഖം കുറ്റബോധം കൊണ്ട് താണിരുന്നു. കൈകേയി ഇല്ലാത്ത ധൈര്യം ഇണ്ടാക്കിയെടുത്തു. 

"ഓളൊരു പൗറ്. "

സുമന്ത്രർ കുശുകുശുക്കി. 

"ഏഷണിച്ചി."

മന്ഥരേരെ ചിരീന നോക്കീറ്റ് പറഞ്ഞു. ദശരഥന്റെ കാലും തൊട്ടിറ്റ് അവര് പോയി. 

"ഏട രാമാ പോന്ന്.? "

"കാട്ട്ലേക്ക്. "

"എന്തിന്.? "

"അച്ഛൻ പറഞ്ഞു കാട്ട്ലേക്ക് പോണംന്ന്. "

"ഒക്ക ആരെല്ലൂണ്ട്.? "

"സരയൂ നദിവരെ സുമന്ത്രരെ തേര്ണ്ടായിന്. ഇപ്പൊ ഞാനും ലക്ഷ്മണനും സീതേം ഗുഹനും മാത്രേ ഇല്ലൂ."

കാട്ട്തോലും ധരിച്ച്, കാട്ട് വള്ളി കൊണ്ട് മുടികെട്ടി, അമ്പും വില്ലും തോളിലിട്ട്, തുകൽ സഞ്ചീല് വെള്ളം നെറച്ച് അവര് നടന്നു. 


അദ്ധ്യായം -4 - ആശ്രമം, കാട്, മരം, പുഴ 

ഗുഹനൊരു കാട്ടുവാസിയല്ലെ, വേടനല്ലെ, ഒളിയമ്പ് പഠിച്ചോനല്ലെ. ഹമ്പോ.! ഗുഹനില്ലാണ്ട് ആ കാട്ടിലെ കൂടീറ്റ് എങ്ങനേപ്പാ നടക്കല്. പണ്ട് ദശരഥന യുദ്ധത്തില് സഹായിച്ചിനിന്നല്ലാണ്ട് നാട്ട്നീതി എന്തെന്ന്ന്ന് ഗുഹനറീല. കാട്ട് ഭാഷേല്ലാതെ അറീല.


എന്നങ്കിലും അങ്ങോട്ടും ഇങ്ങോട്ടും ആംഗ്യം കാണിച്ചിറ്റും എങ്ങനെല്ലോ പറഞ്ഞൊപ്പിച്ചിറ്റും രാമനും കൂട്ടുരും ഗുഹന്റെ മുമ്പില് പിടിച്ചു നിക്കുന്ന്ണ്ട്. കുശപ്പുല്ലരിഞ്ഞിറ്റ് പാവാട മാതിരി ഉടുക്കും. വല്ല മാനിന്റേയോ പുലീരേയോ തോലെട്ത്തിറ്റ് മേത്തേക്കിടും. കോയീരെ പീലി എട്ത്തിറ്റ് തലക്ക് കുത്തും. മാനിറച്ചീം മുയലിറച്ചീം ചുട്ടിറ്റ് തിന്നും. കാട്ടിന്റെ മുക്കും മൂലേം അപ്യക്കറിയാ, ചുട്ട് തിന്നുന്ന കേങ്ങ്, മുറിഞ്ഞാല് പെരട്ട്ന്ന ചെടീരെ എല, തലക്ക് തേക്കുന്ന താളി... അപ്യക്കെല്ലം അറിയും. രാമനെ കാണുമ്പം ഗുഹന് കൂറ് തോന്നല്ണ്ട്. അതിശത്തോടെ അവന നോക്കും. ഇറച്ചി തിന്നുവോ; ഇല്ല, മീൻ തിന്ന്വോ; ഇല്ല. എന്നാല് മധുരക്കേങ്ങ് പൂങ്ങ്യാല് തിന്ന്വോ, ഒരാണ്ട് വാറ്റിയ പഴച്ചാറ് കുടിക്ക്വോ, പുല്ലിന്റെ കട്ടിലില് ഇര്ന്നോ അപ്യേരെ സ്നേഹം കണ്ടപ്പാട് സീരേരെ കണ്ണ് നെറഞ്ഞു. പഞ്ഞീരെ കെടക്കേം പട്ട് മെത്തേം കളഞ്ഞിറ്റ്, ഊഞ്ഞാലും രാജകൊട്ടാരോം വെടിഞ്ഞിറ്റ് എന്തായാലും അയിലിരിക്ക്ന്നേയ്നക്കാളും രാജകീയ സുഖോല്ലം തോന്നുന്ന്ണ്ട്. എടക്കെടക്ക് പുല്ലിന്റെ നാര് വന്നിറ്റ് പൊറത്തേക്ക് കുത്തുന്ന മാതിരി. 

സുമന്ത്രരെ തേര് രാമന്റെ ആജ്ഞയ്ക്ക് വേണ്ടീറ്റ് കാത്ത് നിക്കുന്ന്ണ്ട്. രാമൻ പോയ്ക്കോപ്പാന്ന് പറഞ്ഞു. സുമന്ത്രര് പോയിറ്റ 

ഗുഹൻ തലയാട്ടി. ആ തലയാട്ടല് രാമന്റെ നേർക്കുള്ള കള്ളച്ചിരി മാതിരി ഇണ്ടായിന്. 

"ചങ്ങാടോന്നും ബല്ല്യ പ്രശ്നൂല്ലെ കാര്യോല്ലപ്പ. എട മപ്പാണു, ചിങ്ങാണു, ചന്താച്ചി മൊള കൊത്ത്, കോർത്ത് കെട്ട്, നാളാവുമ്പോഴേക്ക് ചങ്ങാടം പൊഴല് കാണണം."

രാമനപ്പൊ ഗുഹന്റെ നേതൃസ്ഥാനത്തോട് അസൂയ തോന്നി. രാമൻ ചെർതായിറ്റ് ചിരിച്ചു. 

സുമന്ത്രര് ദൂരത്ത് ചോയിച്ചു. 

"ഞാനും ബന്നോട്ട, എൻക്ക് തിരിച്ച് പോവാൻ തോന്നില്ല."

"അതെന്തേ.?"

"ഒന്നൂല്ല... എന്നും ഉള്ളിലോട്ട് പോയാല്... ബില്ല്യ വനോല്ലെ, മൃഗങ്ങളൊ രാക്ഷസമ്മാറോ ബന്നാലൊ.? നീ മൂത്ത മോനല്ലെ രാമ, നിന്ന കയിച്ചിറ്റല്ലെ നാട്ട്കാർക്ക് ആരൂല്ലൂ. നാട്ട്കാരെ സങ്കടോല്ലം നീ കണ്ടതല്ലേ.? , ഞാനീട ഇണ്ടന്ന് ദശരഥരാജാവറിഞ്ഞാല് ചെലപ്പൊ രോഗം ഭേദായാലോ.? ഭരതൻ ഭരിച്ചാലും രാമൻ ഭരിച്ചാലും രാജ്യം നിലനിൽക്കും. പക്ഷെ, ഭരതൻ ഭരിച്ചാല് എടുപ്പ് കൊറയും, രാമൻ ഭരിച്ചാല് എടപ്പ് കൂടും, അത്രേയില്ലു." 

രാമന് ദേഷ്യം ബന്നോന്ന് സംശുണ്ട്. സുമന്ത്രരെ മണ്ടത്തരം കേട്ടിറ്റ് ചിരിച്ചു. 

"അപ്പൊ നമ്മൊ കാട്ടിലെത്തീന്ന് ആര് പോയിറ്റ് പറയും.?" 

"ഓ... അത് ശര്യന്നെ. എന്നാ ഞാൻ പോവ്വാണ്.." 

സുമന്ത്രരെ തേര് തിരിച്ചു. അഞ്ച് ബില്ലോരു മരങ്ങളെ മോളില് മൊളയോണ്ടും ഊയ്യോണ്ടും ഇണ്ടാക്യ വീട്, കാട്ട് വള്ള്യോണ്ട് കെട്ടീറ്റ്, കാട്ടുമണ്ണും പുല്ലും വച്ചുണ്ടാക്കിയ ചൊമര്, കാളക്കൊമ്പും ആനക്കൊമ്പും അലങ്കാരത്തിന് വച്ചിറ്റിണ്ട്. പുലിനഖത്തില് കോർത്ത മാല, അസ്ഥികൊണ്ടുണ്ടാക്കിയ ആയുധങ്ങള്, ഒണങ്ങാനിട്ട മൃഗത്തോലുകൾ ഗുഹന്റെ കൊട്ടാര ത്തിന് അപ്പുറും ഇപ്പുറൂമായിറ്റ്ണ്ട്. കൊറേ മരങ്ങളില് ഏറ്മാടം മാതിരി കുടിലുണ്ട്. ഗുഹന്റെ ആൾക്കാര് ആട താമസിക്കുന്നുണ്ട്. രണ്ടായി രത്തോളം ആൾക്കാരുണ്ടാവും. കുഞ്ഞോളും പെണ്ണുങ്ങളും ആണുങ്ങളുമടക്കം. ആളുകൾക്ക് അങ്ങോട്ടുമിങ്ങോട്ടും നടക്കാൻ മരത്തിന് മോളിലേകൂടിറ്റെന്നെ വഴീണ്ട്. രണ്ട് കവാടം മാത്രേ ഇല്ലൂ. ഭൂമീന്ന് പത്തടിവരെ ഉയരത്തില് ഒരു വടവൃക്ഷം തൊരന്ന് പടിണ്ടാക്കി. അതിലേ കൂടീറ്റ് നടന്നാല് രാജപാതേലേക്ക് എത്താ. 

ശ്രീരാമനും സീതേം ലക്ഷ്മണനും അതിഥിസൽക്കാരം കയിഞ്ഞപ്പാട് ഗുഹന്റൊന്നിച്ച് മോളിലേക്ക് നടന്നു. മരക്കട്ടകൾ തുരന്നുണ്ടാക്കിയ കസേരേല് അവരെ ഇര്ത്തി. പിന്നെ കാടിനെപ്പറ്റി പറയാൻ തൊടങ്ങി. യുദ്ധത്തില് പങ്കെടുക്കുന്ന യോദ്ധാവിനെക്കാളും കഴിവ് വേണം കാട്ട്ല് നടക്കണോങ്കില്. നല്ല ധൈര്യം ബേണം, താള ബോധം ബേണം. ആന, പുലി, സിംഹം, പാമ്പ് തൊടങ്ങി കൊറേ പേടിപ്പിക്കുന്ന മൃഗങ്ങളുണ്ടാവും. എപ്പൊ അയിറ്റിങ്ങൊ മേത്തേക്ക് ബീവ്ന്നെന്ന് പറയാൻ പറ്റീല. കാട്ടമ്പാണ് നല്ലത്. യുദ്ധത്തിന്റെ നിയ മോന്നും കാട്ടിലില്ല. വെട്ടിന് വെട്ട്, പല്ലിന് പല്ല്, കൊല്ലണോന്ന് രണ്ടൂട്ടം ചിന്തിക്കണ്ട, പേടിപ്പിക്കുന്ന എന്തിനെക്കണ്ടാലും കൊല്ലണം. വെശക്കുമ്പോ വേണോങ്കില് വേട്ടക്കെറങ്ങ. മൂന്ന് ദൈവസത്തിലധികം ഒരു ഭക്ഷണസാധനവും വെക്കരുത്. ബെക്ക്ന്നുണ്ടെങ്കില് ഒണക്കണം. ബാക്കില്ലെ ഭക്ഷണം വെൽച്ചെറിഞ്ഞാല് കുറുക്കനോ കിളിയോ ബന്നിറ്റ് തിന്നോളും. അത് കുഴിച്ച് മൂടിക്കൂട. കണ്ണില് നോക്കീറ്റ് നടക്കണം. വല്ല പുലീരെയോ സിംഹത്തിന്റെയൊ കാൽപാദം കണ്ടാല് ആ ബയിക്ക് പോവേ ബേണ്ട. പരസ്പരം മനസിലാക്കാൻ ശബ്ദൂണ്ടാക്കണം. കാട്ടുവൈദ്യം പഠിക്കണം, മുറിവോ ചതവോ അട്ടയോ പനിയോ എന്തെങ്കിലും ബന്നാലോ? മുള്ള് നോക്കണം, കല്ല് നോക്കണം, വഴുക്കല് നോക്കണം, മരങ്ങള് നോക്കണം. നടക്കുമ്പോ ഉശാറായിറ്റെന്നെ ബേണം, അരുവിയിൽ വെള്ളം കുടിക്കാനും പൊഴേൽ വെള്ളം കുളിക്കാനും അലക്കാനും മാത്രേ എട്ത്തൂടു, അരുവി ജലം കൈക്കുളിമ്പിളിലെട്ത്തിറ്റ് കലക്കാതെ കുടിക്കണം. തുകലിന്റെ സഞ്ചിയിലോ ഊയിരെ തണ്ടിലൊ വെള്ളം നെർച്ചിറ്റ് കൊണ്ടോണം. ചൂരൽ വളച്ചിറ്റ് കാട്ട് വില്ലുണ്ടാക്കീറ്റ്, കഴമ്പ് ചെത്തീറ്റ് അമ്പുണ്ടാക്കണം. തുഴച്ചില് പഠിക്കണം, മലകേറ്റോം മലയിറക്കോം ശ്രദ്ധിക്കണം. 

രാമൻ എല്ലാം കേട്ടു. പുതിയത് പഠിക്കുന്നതിന്റെ ഉന്മേഷം ഇണ്ടായിനെങ്കിലും സീതേനേം ലക്ഷ്മണനേം ഓർത്തപ്പാട് ബേജാറ് തോന്നി. 

"നാള ഗംഗാനദി കടക്കണം."

"അതിനെന്തപ്പാ.... ചങ്ങാടം നാളെന്നെ ശരിയാവും."

സീത അന്ന് കാട് കാണാനുള്ള ആർത്തീല് ഒർങ്ങീറ്റേയില്ല. രാമൻ ചോദിച്ചു. 

"സീതേ, എങ്ങനേണ്ട് മധുവിധു യാത്ര.? "

"അടിപൊളി ഞാനിത്രക്കും ബിജാരിച്ചിറ്റ." 

പിറ്റേ ദിവസം അവര് മൂന്നാളം ഗംഗാനദി കടന്നു. 

ബില്ല ഊയി പുഴേലേക്ക് കുത്തീറ്റ് ബില്ലിക്കണം. അപ്പൊ ഒഴുക്കിനേക്കാളും വേഗത്തില് ചങ്ങാടം മുമ്പോട്ടുപോകും. കലക്ക് വെള്ളം കണ്ടിറ്റ് പേടിക്കണ്ട. ഒഴുക്ക് കണ്ടിറ്റ് നെലവിളിക്കണ്ട. നട്ക്കെന്നെ നിന്നോ, രാത്രിയാവുമ്പളേക്ക് കരേലെത്തും. ചങ്ങാടം ഏടേങ്കിലും പിടിച്ച് കെട്ടീറ്റ് നിങ്ങോ പോയ്ക്കോ. എന്തെങ്കിലും സഹായം ബണോങ്കില് "ഗുഹോയ്...' എന്ന് ഒച്ചീണ്ടാക്കാ മതി... ഞാനീടേന്നെണ്ട് രാമ.ഗുഹൻ അപ്യക്ക് മാർഗനിർദേശം കൊടുത്തു.


രാമ... രാമാ...ന്ന് രണ്ടുട്ടം ബിളിച്ചിറ്റ് ദശരഥൻ പോയി. കൈകേയീന ചീത്ത ബിളിച്ചിന്, മന്ഥരേന പ്രാഗീന്. കർമ്മം ചെയ്യണംന്ന് വസിഷ്ഠൻ പറഞ്ഞു. നാട്ടുകാരെല്ലാം മൃതദേഹം കാണാൻ വരി നിന്നു. 

"എന്താണ്, അൽഭുതോന്നെപ്പാ.. "

"ഏട്ടന കാട്ടിലേക്കയച്ചിറ്റ് നോക്കറൊ അനിയൻ രാജാവായിറ്റ് വെലസ്ന്ന്... എന്ത് കുടുംബോപ്പായിത്.? " നാട്ട്കാര് പറഞ്ഞു.

ശത്രുഘ്നൻ മന്ഥരയോട് പറഞ്ഞു. 

"മന്ഥരേ, നിന്റെ സ്വന്തിരിയാണ് എല്ലാറ്റിനും കാരണം. ആൾക്കാരെല്ലാം പറയാൻ തൊടങ്ങി; ഭരതന് ഒന്നും അറില്ലാന്ന്. നമ്മക്ക് മന്ഥരക്ക് രണ്ട് പൊട്ടിച്ചാലൊ ഏട്ട.? "

ഭരതന് അത് അത്ര ബില്ലെ കാര്യായിറ്റ് തോന്നീറ്റ. 

"സ്ത്രീകളെ അപമാനിക്കുന്നത് അത്ര ബില്ല്യ കാര്യോന്നൊല്ല. ഒന്നൂല്ലേല് രഘുവംശോല്ലെ നമ്മള്... അതോണ്ട് ബേണ്ട. "

സുമന്ത്രര് ബന്നു മൃതദേഹം കണ്ടു. കണ്ണ് നെറഞ്ഞു. 

"രാമന ഗുഹന്റട്ത്താക്കീന്. ഗംഗാനദി കയിഞ്ഞിറ്റിണ്ടാവും. ഗംഗേല് ബില്ല്യ ഒവ്ക്ക്ണ്ടാവും. അവരാദ്യായിറ്റായിരിക്കും അത്രേം ബില്ല്യ നദി കാണ്ന്നത്.വെള്ളപ്പാച്ചില് കാണുമ്പം അവര് പേടിക്കീലായിരിക്കും." 

"കർമ്മം ചെയ്യണോങ്കില് ഏട്ടൻ ബേണ്ടേ.? ഏട്ടനില്ലാതെ എങ്ങനെ ശര്യാല്.? എൻക്കിനി ഈ രാജ്യം ബേണ്ട. അച്ഛനെ കൊന്ന മോൻന്നല്ലെ നാട്ടാര് പറയൂ. ഞാൻ പോന്ന്; രാമനേട്ടന കണ്ടിറ്റ് ബര്ന്ന്, ഏട്ടൻ ബന്നാല് കൂട്ടും. കൂട്ട്യാലെ എൻക്ക് സമാധാനാവൂ. "


മാരീചൻ ബന്നിറ്റ് രാവണനോട് പറഞ്ഞു. 

"നല്ലൊരു വിദ്യ കിട്ടീറ്റ്ണ്ട്. ക്ഷത്രിയമ്മാറോട് പകയില്ലെ ഒരാളുണ്ട്; പരശുരാമൻ. ഒരിക്ക രാമനും സീതേം മംഗലം കയിച്ചിറ്റ് പോരുമ്പൊ അപ്യേന ചൊറിഞ്ഞിന്. ആ ഋഷി ചെലപ്പൊ അസുരമ്മാറെ ഭാഗം കൂടാൻ സാധ്യതേണ്ട്. രാമനും സീതേം കാട്ടിക്ക് പോയി. പതിനാല് കൊല്ലം കാട്ട്ല് നിക്കണോലും, ഓന്റച്ഛനോന കൊട്ടാരത്ത്ന്ന് പൊർത്താക്കി."

അത് കേട്ടപ്പോ രാവണന് കൊറച്ച് ആശ്വാസായി. 

ദണ്ഡകാരണ്യത്തിലെത്ത്യാല് ഖരനോട് പറഞ്ഞിറ്റ് അപ്യേന കാണാലൊ. രാജകുമാരീന മാതിരി ഈട കയ്യേണ്ട പെണ്ണല്ലെ ഓള്. ആ കാട്ട് വാസീരൊന്നിച്ച് ഓളെ ജീവിതം പോയിലേ.."

രാവണൻ പരശുരാമന്റെ അട്ത്ത് പോയി. 

പരശുരാമൻ പറഞ്ഞു. 

"ശര്യന്നെ, ഞാനമ്മേന കൊന്നോനെന്നെ. എന്നങ്കിലും കൊർച്ച് കയിഞ്ഞിറ്റ് ഞാനെന്നെ അമ്മേന ജീവിപ്പിച്ചു. സ്യമന്തപഞ്ചകം ഇണ്ടാക്യ ആളെന്നെ, എന്നെങ്കിലും ക്ഷേതിയരെ ശല്ല്യൂല്ലാത്ത ഭൂമി ഞാനുണ്ടാക്കി കടലിലേക്ക് മഴുവെറിഞ്ഞു. യക്ഷമ്മാറ കുടിയേറ്റി. ഞാൻ അസുരപക്ഷത്തും നിക്കീല, ദേവന്റെക്കേം നിക്കീല. മനുഷ്യമ്മാറൊക്കെ നിക്കൂ. വല്ല്യമ്മ ക്ഷേത്രിയനാക്കണംന്ന വിചാരത്തില് അച്ഛനെണ്ടാക്കി. ഞാൻ അവസാനം ക്ഷത്രിയനായി. ബ്രാഹ്മണന് പൂജ ചെയ്യാനും അറിവുണ്ടാക്കാനേ കയ്യൂ, നീ ബേറാള നോക്കിക്കൊ. എല്ലെങ്കിലേ എന്നെക്കൊണ്ട് കച്ചറാന്ന് ആൾക്കാരെല്ലം പറയുന്നണ്ട്. ഇതും കൂടി ആയാല് തീർന്നു; പിന്നെ പറയേ ബേണ്ട. "

രാവണൻ നിരാശനായി. പകരം ബീട്ടണ്ടെ രാമനോട്, താനും കൂടാന്നെല്ലം പറഞ്ഞിറ്റും ഒരു കാര്യൂണ്ടായിറ്റ. പരശുരാമനുണ്ടാക്യ ഭൂമി നെർച്ചും മണലും, ചളീം ആയിരുന്നു. 

"ഈട നട്ടാലെന്തെങ്കിലും മൊളക്ക്വൊ.?"

"മൊളപ്പിക്കണം."

പരശുരാമൻ രാവണനെ യാത്രയാക്കി. 


കാട് കണ്ടപ്പാട് രാമൻ പേടിച്ചിലെ,! പാമ്പിനമാതിരി കാട്ടു വള്ളി പടർന്നിറ്റില്ലെ, പൊന്തേന്ന് പാമ്പ് എത്ത്യോക്കുന്നില്ലെ, പുറ്റില്ലേ.. തായ വിശ്വസിച്ചിറ്റ് കെടക്കാൻ പറ്റ്വോ.?, പഴം കൊണ്ടെന്നിറ്റ് ബെച്ചാല് കൊരങ്ങമ്മാറ് കൊണ്ടാവൂലെ.? കെടക്കുമ്പം പാമ്പ് ബന്നിറ്റ് കൊത്ത്യാലോ.? 

"ലക്ഷ്മണാ... നമ്മക്കീടെല്ലം വൃത്ത്യാക്കണം. ആശ്രമം മാതിരി കുടിലാക്കണം. വെള്ളം നെറക്കാൻ, വെള്ളം കുടിക്കാൻ... എല്ലാറ്റിനും പാത്രം ബേണം.കരിങ്കല്ലിന്റെ കുട്ടുവായാലും മതി.കണ്ടാല് പേടിക്കാത്ത രീതീല് ബേണ്ടേ. ഇല്ലെങ്കില് കുറ്റിക്കാടിന കണ്ടിറ്റ് രാത്രീല് അമ്പയച്ചാല് ചത്ത്വൊ ബത്ക്കിയോന്ന് നോക്കാൻ പോവ്വൂല്ലെ.? പൂന്തോട്ടം വേണം. ഇരി ക്കാനും കെടക്കാനും സ്ഥലം ബേണം. പൊഴേലേക്കും അരുവിലേക്കും ബയി ബേണം. ഊഞ്ഞാല ബേണം."

കേട്ടപാതി കേക്കാത്ത പാതി ലക്ഷ്മണൻ വെട്ടുകത്തിയെട്ത്തിറ്റ് കാടെല്ലാം വെട്ടി. സീതേം കൂടാൻ നോക്കി. 

"നിങ്ങൊ ആട ഇരുന്നോട്ടി. "

ലക്ഷ്മണൻ പറഞ്ഞു. 

കുശപ്പുല്ല് മേഞ്ഞിറ്റ് കുടിലുണ്ടാക്കി. പഴങ്ങള് വെക്കാൻ പുല്ലാഞ്ഞി ചെത്തീറ്റ് കൂട്ട ഇണ്ടാക്കി. പൂന്തോട്ടത്തിന് അതിരിട്ടു. കാട്ടു വള്ളിം കാട്ടുതൂണും കൊണ്ട് കുടിലിന് മച്ച്ണ്ടാക്കി. കാട്ടുമണ്ണ് കൊഴച്ചിറ്റ് ചൊമരുണ്ടാക്കി. ചേടിക്കല്ല് തയച്ചിറ്റ് ചൊമരില് ചിത്രാം വരച്ചു. മരത്തടി തൊരന്നിറ്റ് വെള്ളം നെറക്ക്ന്ന കുട്ടുവം.സീത വേലീമ്മല് കരിയോണ്ടും,ചേടിയോണ്ടും വരച്ച 

ചിത്രങ്ങള് കണ്ടപ്പൊ രാമൻ പറഞ്ഞു. 

"ചിത്രകൂടം."

ലക്ഷ്മണൻ പത്ത് ദൈവസം പണയട്ത്തിറ്റ് വഴീം വെട്ടി. രാമനും സീതേം കുടിലിന്റെ ഉള്ളിലേക്ക് പോയി. ഗുഹൻ തന്നയച്ച പഴങ്ങളും ചാറും തീരാറായി. ഒരു ദെവസം സന്ധ്യയ്ക്ക് പൊഴ കടന്നിറ്റ് കൊറേ ആൾക്കാര് ബര്ന്നത് കണ്ടു. അത് ഭരതനും കൂട്ടരുമാണെന്ന് രാമന് മനസ്സിലായി. അപ്യേന സന്തോഷത്തോടെ വിളി ച്ചിരുത്തി. 

"എന്താ ഭരതാ...? " 

ഭരതൻ ഒച്ചത്തില് കരഞ്ഞു. 

"അച്ഛൻ പോയേട്ടാ... പോയി." 

രാമൻ ദീർഘനിശ്വാസം വിട്ടു. " ഹൂ..." 

അയോദ്ധ്യേന കുറിച്ചിറ്റ് ഓർത്തു. ഇപ്പൊ ആൾക്കാര് അച്ഛന്റെ ഗുണഗണങ്ങളെക്കുറിച്ച് വാഴ്ത്തിപ്പാടുന്നുണ്ടാവും. 

"എന്റച്ഛാ..." രാമൻ വിളിച്ചു. 

സീതേരെ കണ്ണ്ന്ന് വെള്ളം വന്നു. 

"അച്ഛൻ മരിച്ചിലെ... എനി രാജ്യത്ത് വന്ന് ഭരിച്ചൂടെ.? മന്ഥരമ്മായീന പറഞ്ഞയച്ചു. അയോദ്ധലിപ്പൊ ബില്ല്യ രസൂല്ല. നിങ്ങ വന്നാലെ ശരിയാവൂ."

രാമൻ പോവാനൊന്നും കൂട്ടാക്കിറ്റ,

"ഞാൻ ബന്നാല് അച്ഛൻ സ്വർഗത്തിന്ന് കരയും. എന്റെ മോൻ ബാക്കിന് കൊള്ളാത്താനാണല്ലോന്ന് പറയും." 

"നാട്ട്കാരെല്ലം പറയ്ന്ന് രാമന കൊണ്ടരണംന്ന്."

"നിന്നെ പരിചരണാവുമ്പം അവര് പൊര്ത്തപ്പെടും. നീ പേടിക്കണ്ടാന്ന്."

രാമൻ ചുമലില് തട്ടി. ചിത്രകൂടം കണ്ടപ്പാട് ഭരതന് സന്തോഷായി. ആശ്രമം മാതിരി ഇണ്ടല്ലോ. അല്ലലില്ലാതെ കഴിയാലോ.രാമൻ പറഞ്ഞു. 

"എൻക്ക് സന്തോഷേയില്ലു. ഈ കാട് എനിക്ക് വിനോദയാത്രക്കില്ല സ്ഥലാണ്. എൻക്ക് തോന്ന്ന്ന് പരശുരാമന അപമാനിച്ചേയ്നില്ല ശിക്ഷയാവൂന്ന്. കൊറേ മഹർഷിമാര കാണുമ്പൊ, അവരോട് സംസാരിക്കുമ്പോ, നല്ല ചിന്ത ഇണ്ടാവുമ്പോ ആശ്വാസോല്ലുണ്ട്. ഇതെനക്ക് കിട്ട്ന്ന ഒണർവ്വ് തന്ന്യാണ്. നീ തിരിച്ച് പോയിറ്റ് നല്ല പാങ്ങില് രാജ്യം ഭരിക്ക്. ബാക്കി പിന്നെ നോക്കാം. പതിനാല് കൊല്ലം കയിഞ്ഞപ്പാട് ഞാൻ ബരും. എന്തെങ്കിലും സംശുണ്ടെങ്കില് വസിഷ്ഠഗുരുല്ലെ, സുമന്ത്രരില്ലെ... പിന്നെന്തേ.? പോട്ട്...നടക്കട്ട്, പോടാ...അഥവാ ഇപ്പൊ ഞാൻ ബന്നാല് കൈകേയിയമ്മേന ധിക്കരിക്കുന്നത് മാതിരിയാവൂലെ... എല്ലാരേം ചോയിച്ചിന് ന്ന് പറഞ്ഞാ മതി."

ഭരതൻ തലേല് ചൊമന്നിറ്റ് സ്വർണ്ണച്ചെരിപ്പ് കൊണ്ടെന്നിറ്റ്ണ്ടായിന്. രാമനോടത് ഇടാൻ പറഞ്ഞപ്പൊ ചെരിപ്പ് കോർക്കാനേ പറ്റ്ന്നില്ല. ബില്ലൊരു കാലല്ലെ രാമന്റേത്. ആ ചെക്കന്റെ ചെരിപ്പ് കണക്കാവ്വൊ.? 

ഭരതൻ പറഞ്ഞു. 

"ആ ചെരിപ്പ് തലേല് ബെച്ചിറ്റല്ലെ ഞാൻ ബന്നത്. എൻക്കത്ടാൻ അർഹതില്ലാത്തോണ്ടല്ലെ ഏട്ടനത് ഇട്ടോക്കണംന്ന് പറഞ്ഞത്. എന്തായാലും അയോദ്ധ്യേല് പോന്നില്ല. നന്ദിഗ്രാമില് തലസ്ഥാനൂണ്ടാക്കാം... ഏട്ടൻ ബര്ന്നത് വരെ ഏട്ടന് ബേണ്ടീറ്റ് ഈ ചെരിപ്പ് ചെര്തിക്ക. ഞാൻ നന്ദിഗ്രാം ഭരിക്കാ. ഏട്ടൻ ബന്നിറ്റ് അയോദ്ധ്യ ഭരിച്ചാമതി." 

രാമന്റെ പാദം തൊട്ട് ശത്രുഘ്നനും ഭരതനും അപ്യേന അനുഗമിച്ചു. എന്നങ്ങോട്ട് ബില്ല്യൊരു വനാണ്. മനുഷ്യമ്മാറ തിന്ന്ന്ന രാക്ഷസമ്മാറുണ്ടാവും. എടക്ക് ഏടേങ്കിലും ആശ്രമങ്ങള് കണ്ടാലായി. മൃഗങ്ങളുണ്ടാവും. പക്ഷികളും പാമ്പുകളുണ്ടാവും. കിട്ടുന്ന ആശ്രമത്തിലെല്ലാം നിക്കാ. ചിത്രകൂടം വിടുമ്പൊ രാമനൊന്ന് തിരിഞ്ഞുനോക്കി. അത് കാണാൻ അത്രക്കും രസൂണ്ടായിന്. എടങ്ങാറാക്കുന്ന് തോന്ന്യാല് ഒന്നും നോക്കണ്ട, അപ്പ കൊല്ലണം... എന്തായാലും.അവര് നിശ്ചയിച്ചു.സീത ദൂരത്ത്ന്ന് ഒരാശ്രമം കണ്ടു. അത് സുതീഷ്ണാശ്രമായിരുന്നു. മുനിമാരെല്ലം ഒരു യാഗത്തിലായിരുന്നു. അവര് ആരെയൊ കാത്ത് നിക്കുന്നത് മാതിരി തോന്നി. രാമനേം കൂട്ടരേം ആയിരുന്നു കാത്തിരുന്നത്. അവരെല്ലാം രാമന്റെ കാലില് വീണു. രാമ...രാമാ...ന്ന് ഉച്ചത്തില് സ്തുതിക്കാനും തൊടങ്ങി. 

"നിങ്ങെന്ത്യേപ്പ കളിക്ക്ന്ന്, കാല് പിടിക്കാൻ മാത്രം നിങ്ങളത്ര അറിവൊന്നും നമ്മക്കില്ല. നിങ്ങള് പറയുന്നത് മാതിരി അനുസരിലല്ലെ നമ്മൊ ചെയ്യലില്ലൂ. നമ്മളക്കാളും ബൽതല്ലെ നിങ്ങൊ പറയ്, എന്തെന്ന് ബേണ്ടത്.?  

ഭയം കൊണ്ട് ഋഷിമാരെല്ലാം കരയാൻ തൊടങ്ങി. സീത രാമന തോണ്ടി. ഏതെങ്കിലും രാക്ഷസമ്മാറ് ബര്ന്നുണ്ടാവും. രാമൻ ഒരസ്ത്രോട്ത്തിറ്റ് മോളിലേക്ക് വിട്ടു. അത് പത്ത് നൂറെണ്ണായിട്ട് രക്ഷ മാതിരി ആശ്രമത്തിന്റെ പരിസരങ്ങളിലെല്ലാം വീണു. കുഴിബോംബ് മാതിര്യാണ്. അമർത്തിച്ചവിട്ട്യാല് മോൾലേക്ക് ശൂംം..ന്ന് പറഞ്ഞിറ്റ് കേറും. കൂർത്ത മൊനേള്ള അമ്പുകള് കുത്തനെ ഭൂമിക്കകത്തിര്ന്നു. കനത്ത കാൽപാദം അമർത്ത്യാല് സംഗതി ഉള്ളിലേക്ക് കേറും. കാറ്റത്ത് പറക്ക്ന്ന ഒടലല്ലെ മുനിമാർക്ക്. അവര് അയിന്റെ മോളില് ചവിട്ട്യാലും ഒന്നും പറ്റീല. എല്ലാരിക്കും സന്തോഷായി. അപ്യ രാമനെ കുശാലാക്കി. രണ്ട് മൂന്ന് ദിവസം കൈഞ്ഞിറ്റ് രാമനും കൂട്ടരും ആടന്ന് പോയി.  


ഐരാവണൻ പറഞ്ഞാല് മൈരാവണൻ കേക്കീല. മൈരാവണൻ പറഞ്ഞാല് ഐരാവണനും കേക്കീല. എന്തെന്ന് ആക്കല് രാജ്യം ഭരിക്കണോങ്കില് ഐരാവണൻ ബേണം, യുദ്ധം ജയിക്കണമെങ്കില് മൈരാവണൻ ബേണം, തപസ്സ് ചെയ്യണോങ്കില് ഐരാവണൻ ബേണം, ദേവമ്മാറെ കൊല്ലണമെങ്കില് മൈരാവണൻ ബേണം. പ്രണയിക്കാനും ശൃംഗരിക്കാനും ഐരാവണൻ ബേണം, കക്കാനും കളവ് പറയാനും മൈരാവണൻ ബേണം. ഇന്ദ്രനായിറ്റ് യുദ്ധം ചെയ്തപ്പാണ് ഐരാവതത്തിന്റെ കുത്തേറ്റിറ്റ് ഇടത് തൊട മുറിഞ്ഞിറ്റ്ണ്ടായിന്, വിഷ്ണുവായില്ലെ യുദ്ധത്തില് സുദർശനചക്രം ഒരന്തീറ്റ് വലതുകൈ മുറിഞ്ഞെയ്ന്റെ പാട്, എന്നിറ്റല്ലെ വിഷ്ണു രാമനോട് സ്നേഹം കാട്ടുന്നത്. രാവണന്റെ മോള് സീതാന്ന് അറിഞ്ഞിറ്റല്ലെ, അമ്പ് പൊട്ടിച്ചിറ്റ് ഓളെന്നെ കെട്ടീത്. എന്റെ രാവണാ നീയിത്ര പൊട്ട നായിപ്പോയല്ലോ..... ഐരാവണൻ മൈരാവണന ഉപദേശിച്ചു.

"ദണ്ഡകാരണ്യം ഭരിക്കുന്നത് ഖരനല്ലെ; ഖരനോട് പറഞ്ഞാപ്പോരെ സീതേന പിടിക്കാൻ. സീതേന പിടിച്ചാല് രാമനോട് കാര്യം പറഞ്ഞൂടെ. എങ്ങനെങ്കിലും നന്നാക്കിക്കൂടെ ഓന."

മൈരാവണൻ പറഞ്ഞു. 

"നേരാക്കാനൊന്നുല്ല; കൊല്ലണം."

ഐരാവണൻ പറഞ്ഞു. 

"കൊന്നൂടപ്പ.ഒന്നൂല്ലെങ്കില് നിന്റെ മോളല്ലെ സീത. ഓളെ പുരുവനല്ലേ രാമൻ.അപ്യക്കതില്ലെങ്കിലും നമ്മൊ അത് നോക്കണ്ടെ."

വലതുകൈയ്യും എടതുകയ്യും കൂട്ടിപ്പിടിച്ചിറ്റ് തിരിമ്മിക്കൊണ്ട് രാവണൻ അങ്ങോട്ടുമിങ്ങോട്ടും നടന്നു.ഐരാവണൻ പിന്നെം തുടർന്നു.

"നീയല്ലെ കുബേരന്റെ വിമാനം കട്ടത്, കൊട്ടാരം കട്ടത്, സീതേന നദീലൊഴുക്കീത്, രാക്ഷസമ്മാറെല്ലം കൊലക്ക് കൊട്ത്തത്... ഈന്റേല്ലം പാപം നീ ഏടക്കൊണ്ടോയിറ്റ് കളയല്." 

"അല്ല, രാവണൻ നല്ലോനന്നേപ്പ. എന്ത് പാങ്ങില് രാജ്യം ഭരിക്കുന്നുണ്ട്, വ്യാപാരം നടത്തുന്ന്ണ്ട്. സഹോദരീസഹോദരമ്മാറ നോക്ക്ന്നുണ്ട്, വ്യാപാരം നടത്തുന്ന്ണ്ട്, കടലിലും കരേലും ബന്ധ ണ്ടാക്ക്ന്നുണ്ട്, ശിവനെ പ്രീതിപ്പെട്ത്തീറ്റ് അസ്ത്രം നേടുന്ന്ണ്ട്. രാവണന് എന്ത് ഭക്തി... എന്ത് ബഹുമാനം, എന്ത് പെരുമാറ്റം. ശ്ശോ... അതിശയോന്നെപ്പാ... "

"ഇത് രാക്ഷസനൊന്ന്വല്ലപ്പ, അല്ലേയല്ല."


അദ്ധ്യായം -5 - പഞ്ചവടി മുതൽ ലക്ഷ്മണരേഖ വരെ

പഞ്ചവടിക്കപ്പുറം ഘോരവനോലെ ദണ്ഡകാരണ്യം. ആടേല്ലെ ഖരനില്ലത്, ശൂർപ്പണഖയില്ലത്. തടിച്ചുരുണ്ട മൂക്ക്, ബില്ല്യ കണ്ണ് (വട്ടത്തില്), ചുരുണ്ട മുടി പൊന്തക്കാട് മാതിരില്ലത്, എണ്ണമയമുള്ള കറുത്ത ദേഹം ഒരുതരം ബൊഗ്ലിച്ചി, എന്നങ്കിലും നല്ല ആകൃതീണ്ട്.


അരക്കെട്ട് തുള്ളിക്കളിക്ക്ന്ന്. കാല് നൃത്തം ചവിട്ടല്ണ്ട്. ശബ്ദം കൂകിപ്പറക്കല്ണ്ട്. കാട്ടില പറിച്ചിറ്റ് കുപ്പായോം പാവാടേം ധരിക്കും. കാട്ട് തേൻ കുടിച്ചിറ്റ് പാട്ട് പാടും, എന്നിറ്റ് കാട്ടിലേ കൂടീറ്റ് ബെർതെ നടക്കും. ഗുഹന്റെ ആൾക്കാര് ചെൽപ്പോല്ലം ആ കുട്ങ്ങല്ണ്ട്. മാനോ മുയലോ മറ്റോ മുമ്പില്ണ്ടാവും. അവരേല്ലം കയ്യോടെ പിടിച്ചിറ്റ് ശൂർപ്പണഖ കൊല്ലും. എന്നിറ്റ് തിന്നും. ശൂർപ്പണഖേരെ കൂറ്റ് കിളിനെ പോലെയായിരുന്നു. അതോണ്ട് വേടമ്മാറെല്ലാം ഓളെ ശബ്ദത്തിന്റൊന്നിച്ചന്നെ നടക്കും. കാട്ട് വെറക് കൂട്ടീറ്റ് തീ കത്തിക്കും. അയിലേക്ക് കൊടലും തലേം അരിഞ്ഞ ശവത്തിന പറക്കീടും. പതം വന്ന എറച്ചീലേക്ക് കാട്ടുമൊളകരച്ചതും ഉപ്പും കാട്ടുവള്ളിയും ചതച്ച് വിതറിവിടും. പിന്നെ പാകമായ എറച്ചി വെളമ്പും. എന്നിറ്റ് ഉച്ചത്തില് ശബ്ദൂണ്ടാക്കും. ആ ശബ്ദം പോലും നല്ലൊരു സംഗീതം മാതിരി തോന്നും. രാക്ഷസമ്മാറെല്ലം ബരും; കൂട്ടത്തില് ഖരനുണ്ടാവും. അവര് വല്ല കാട്ട് മൃഗങ്ങളെ ചുട്ടുതിന്നുന്നട്ത്ത് നിന്ന് വര്ന്നതാവും. എപ്പളെങ്കിലും കിട്ടുന്നതല്ലൊ മനുഷ്യന്റെ എറച്ചി അതോണ്ട് അവര് ഏക്കറ പൊർത്തെട്ക്കും. രാക്ഷസമ്മാറ് പരസ്പരം എറച്ചിക്കഷണത്തിന് പോരടിക്കുന്നത് ശൂർപ്പണഖ കണ്ട് നിക്കും. ഖരൻ 'നല്ല പാങ്ങ്ണ്ട്.' എന്ന് പറഞ്ഞിറ്റ് നല്ലോണം തിന്നും. ശൂർപ്പണഖ തമ്മില് തല്ലുമ്പം കയ്യടിച്ചിറ്റ് ഉഷാറാക്കും. രാക്ഷസയോദ്ധാക്കള് കാണാൻ പറ്റ്ന്ന ഓളെ ശരീരഭാഗങ്ങളിലേക്ക് കൊതിയോടെ നോക്കും. ഓളെ എട്പ്പും തുടിപ്പും കണ്ടാല് കൊതിക്കാത്ത ഒരാളും ഇണ്ടാവീല. കാൽച്ചിലമ്പിന്റെ നാദം കേട്ടാല് മതിമറക്കാത്ത ഒര് താളബോധക്കാരനുണ്ടാവീല. അരക്കെട്ടിന്റെ ഇളക്കം കണ്ടാല് കണ്ണെടുക്കാത്ത ഒരു സൗന്ദര്യാസ്വാദകനുണ്ടാവീല. ലങ്കാദേശത്തിന്റെ മങ്ക ലാവണ്യത്തിന്റെ പ്രതിരൂപമായിരുന്നു ഓള്. രാവണന്റെ പെങ്ങളെങ്കിലും ഓക്ക് രാവണന അത്ര ഇഷ്ടോന്നില്ല. ദേവമ്മാറ ഓക്ക് നല്ലോണം ഇഷ്ടായിരുന്നു. രാവണന് ദേവമ്മാറ കണ്ടുകൂടായിരുന്നു. ശൂർപ്പണഖ അതോണ്ടെന്നെ ലങ്കേന്ന് ചൊടിച്ചിറ്റ് കടല് കടന്നിറ്റ് കോളനി രാജ്യായ ദണ്ഡകാരണ്യത്തില് വന്നു. രാവണൻ സ്നേഹൂല്ലതോണ്ട് ഓളോടൊന്നും പറഞ്ഞിറ്റ. 

"പോട്ട്പ്പ, ഖരന്റട്ത്തേക്കല്ലെ... എന്റെ കുഞ്ഞിപ്പെങ്ങോല്ലെ..." 

ശൂർപ്പണക്ക് ഏട ബേണോങ്കിലും പോവ്വാ ആരും ചോയ്ക്കീല. അങ്ങനെ പോവുമ്പോണ്ട് പഞ്ചവടീല് പൊന്തിയ പുതിയ കൂര കാണ്ന്ന്. 

"ആര്പ്പാത്, ഇങ്ങനെ നമ്മളോട് ചോയിക്കാതെ നമ്മളെ കാട്ട്ല് കൂര കെട്ട്യേത്.?"

ആട ഒരു മനുഷ്യൻ; നല്ല പാങ്ങില്ലെ ഒരു മനുഷ്യൻ. അവളുടെ നോട്ടത്തില് നല്ല രസൂള്ള മനുഷ്യൻ. പരന്ന നെറ്റി, വിരിഞ്ഞ മാറ്, തെളിഞ്ഞ കണ്ണ്. കുറ്റി മുടി. എന്ത് രസൂപ്പാ കാണാൻ.! കാമോല്ലാപ്പാ തോന്ന്ന്ന്. കൊല്ലാൻ തോന്ന്ന്നില്ലല്ലോപ്പാ... ശൂർപ്പണഖ കൊറേസമയം ആലോചിച്ചു. ഒരു ദേവന മംഗലം കയ്ക്കണംന്ന് ഓക്ക് ആഗ്രഹുണ്ടായിന്, ഇവന കണ്ടാലറിയാ... ദേവനന്നെ. .... മൂന്നാള്ണ്ട്റോ. ലക്ഷ്മണനേം സീതേനേം ഓള് കണ്ടു. ഓക്ക് സന്തോഷായി. രണ്ടാള തിന്നാം. ഒരാളെ മംഗലം കയ്ക്കാം. അന്നോള് കൂടാരത്തിന്റെട്ത്തെന്നെ കൂടീറ്റ് നടന്നിറ്റ് പോയി. രാമൻന്ന് പേരും മനസ്സിലാക്കി. 

ഗോദാവരി നദിക്കരേല് രാമൻ കുളിക്ക്ണ്ടായിന്. ശൂർപ്പഖ നദീലെ കൂടീറ്റ് നീന്തീറ്റ് ബന്നു. കാട്ടിലകൾ ഇളകാൻ തൊടങ്ങ്യേത് കൊണ്ട് മൊലകൾ പൊർത്തേക്ക് ചാടീറ്റ്ണ്ടായിന് തുടകളിലെ പച്ചിലകള് നദീലെ കൂടീറ്റ് ഒഴുകുന്ന്ണ്ടായ്ന്. ഒരു കാമശിലമാതിരി വെള്ളത്തില് നിന്ന ശൂർപ്പണഖേന രാമൻ കണ്ടു. രാമൻ ഭയങ്കര ആകാംക്ഷേല് രൂപത്തിനെ നോക്കി. മുമ്പ് അഹല്യക്ക് മോക്ഷം കൊട്ത്തപ്പാട് തോന്ന്യ അതേ മാതിരി ഒരു പൂതി രാമന്ണ്ടായിന്. ശൂർപ്പണഖേരെ ശൃംഗാരച്ചിരീം നോക്കീറ്റ് രാമനങ്ങനെ നിന്നു. 'എനക്ക് ഒര് ഓള്ണ്ടല്ലോപ്പ, സീതാന്ന് പറഞ്ഞിറ്റ്. ഓള എനക്ക് മറക്കാൻ കയ്യീലല്ലോപ്പാ... രാമൻ മുഖം താഴ്ത്തി. അച്ഛൻ എന്ന കാട്ട്ല് പറഞ്ഞയച്ചപ്പാട് ഒന്നും നോക്കാതെ കൂടെ ബന്നോളല്ലെ ഓള്, എന്നെ കൊല്ലാൻ ബെര്ന്ന രാക്ഷസമ്മാറ കണ്ടപ്പൊ കുന്തത്തോണ്ട് രക്ഷിച്ചോളല്ലേ സീത, കാട്ടിലെ വഴിയെല്ലാം താണ്ടുമ്പൊ എന്നോട് പറയും നോക്കീറ്റ് നടക്കണം, കൂർത്ത കല്ല്ണ്ട്, കൂർത്ത മുള്ള്ണ്ട്, എന്നെല്ലം. എന്നങ്കിലും ശൂർപ്പണഖരെ ശബ്ദം രാമനം വശീകരിച്ചിന്. ശൂർപ്പണഖ, ഓള് ചോയ്ച്ചു. 

" രാമ, എന്നെ മംഗലം കയ്ക്ക്വോ..."

രാമൻ ആത്മസംയമനത്തോടെ മൗനം പൂണ്ട്, ഓള് അട്ത്തേക്ക് ബര്ന്നതറിഞ്ഞപ്പൊ പിറകിലോട്ട് പോയി. പിറകീന്ന് ആരോ കല്ലെട്ത്തെറീന്ന മാതിരി സീത ശൂർപ്പണഖരെ മേലേക്ക് ചാടിവീണു. ശൂർപ്പണഖക്ക് കൊറേ അടി കൊണ്ടൂന്ന് ഒർപ്പാക്യേന് ശേഷം രാമൻ രണ്ടാളേം പിടിച്ച് മാറ്റി. സീതേരെ അടികൊണ്ട് ശൂർപ്പഖേരെ ശരീരത്തില് ചൊവന്ന് തടിച്ച പാട് പൊന്തിവന്നിന്. രണ്ടാളും ശാന്തരായി. പാറക്കല്ലില് നിന്നു. രാമൻ പറഞ്ഞതോണ്ട് മാത്രം സീത അടങ്ങി. ഇപ്പൾത്തെ കാലത്താര്ന്നെങ്കില് തൊണ്ണൂറ് കിലോ ഭാരൂള്ളോളും അമ്പത്ത് കിലോ ഭാരൂള്ളോളും തമ്മില് ഗുസ്തി നടക്കുന്നത് നിയമത്തിന് വിരുദ്ധാവ്വായിരുന്നു. 

ശൂർപ്പണഖ നല്ല ഇലവസ്ത്രങ്ങള് ധരിച്ച് വാദത്തിനായി വീണ്ടും വന്നു. കരിങ്കല്ലിന് നടുവിലായി രാമനും ലക്ഷ്മണനും ഇരന്നു. സീതേം ശൂർപ്പണഖം അഭിമുഖായി ഇരുന്നു. 

രാമൻ ചോദിച്ചു. 

" നീ ആര്ണെ.? നീ എന്തിന് ഈട്ത്തേക്ക് ബന്നത്.? ഇപ്പൊ ഞങ്ങൊ എന്തന്ന് ആക്കണ്ടത്.?"

ശൂർപ്പണഖ വളരെ മയത്തില് പറഞ്ഞു. 

"എന്റെ പേര് ശൂർപ്പണഖ. ലങ്കാധിപതിയായ രാവണന്റെ പെങ്ങളാണ്. എന്റൊന്നിച്ച് ഏട്ടൻ ഖരനും രാക്ഷസമ്മാറും ഈ വനത്തില്ണ്ട്. ലങ്കലേക്ക് വിശിഷ്ടവസ്തുക്കള് കയറ്റി അയക്കാനാണ് ദണ്ഡകാരണ്യം കോളനിമാതിരി ഏട്ടൻ അടക്കിവച്ചിരിക്കുന്നത്. നാഗമാണിക്യം, മുത്തുകൾ, രത്നങ്ങൾ എല്ലാം നമ്മളട്ത്തേക്ക് കയറ്റി അയക്കും. ഞാനും ഏട്ടനും ഒരിക്കലും കോളൊക്കീല, ജന്മനാ നമ്മൊ അസുരമ്മാറായതോണ്ട് എല്ലാട്ത്ത്ന്നും പുച്ഛവും അവഗണനയും മാത്രേ കിട്ടലില്ലു. അമൃത് കിട്ടാത്തോണ്ട് അമരമ്മാറാവാനും കയ്ഞ്ഞിറ്റ. മനുഷ്യമ്മാറെല്ലാം ദേവമ്മാറൊന്നിച്ച് കൂടി. എന്നിറ്റും ഏട്ടൻ മനുഷ്യമ്മാറ ഉപദ്രവിക്കുന്നത് ഞാൻ കണ്ടിറ്റ. ദേവമ്മാറോട് യുദ്ധം ചെയ്യല്ണ്ട്. തിന്മേന വിജയിപ്പിക്കലാണ് നമ്മളെ ലക്ഷ്യോന്ന് ദേവമ്മാറ് പ്രചരണം നടത്തി. ഇപ്പൊ നമ്മളെ കാണുമ്പോ മനുഷ്യര് പേടിച്ചോട്ന്ന്. ഏട്ടൻ ദേവമ്മാറ പ്രീതിപ്പെടുത്തി വരം വാങ്ങി ലങ്കേന ബില്ല്യ രാജ്യാക്കി മാറ്റി. മനുഷ്യമ്മാറ സംരക്ഷിക്കാനാണ് ഏട്ടൻ വരം വാങ്ങ്ന്നത്. ദേവമ്മാറ മാതിരി ഒരു സ്ഥാനം അപ്പൊ ഞങ്ങക്ക്ണ്ടാവ്വൊല്ലൊ.! എന്നങ്കിലോ ഏട്ടൻ അയിന് വേണ്ടീറ്റ് കൊറേ യുദ്ധം ചെയ്തു, കട്ടു, കടം പറഞ്ഞു. ഞാൻ കണ്ടെത്തിയ വഴി മറ്റൊ ന്നാണ്. ദൈവപുത്രനായ നിങ്ങളെ മംഗലം കയ്ചാല്, നമ്മളെ വംശത്തിലും ദൈവികാംശം ഇണ്ടാവിലെ.... എന്നെ നിങ്ങോ മംഗലം കയ്ക്കണം. എന്നങ്കില് അസുരമ്മാറും ദേവമ്മാറും ഒന്നായിറ്റ് ദേവാസുരപുത്രമ്മാറുണ്ടാവീലെ... "

രാമൻ ചിരിച്ചോണ്ട് സീതേരെ മോത്തേക്ക് നോക്കി. സീത ചെറ്തായിറ്റ് മന്ദഹസിച്ചു. രാമൻ പറഞ്ഞു. 

"അതെല്ലം പോട്ട്... ഞാനൊരു ചോദ്യം ചോയ്ക്കും. അയിന് ശരിയുത്തരം പറഞ്ഞാല് നിനക്ക് രാമന്റെ ഭാര്യാവാം. ഒരു സ്ത്രീക്ക് വേണ്ട ഗുണങ്ങളെന്താണ്.?"

ശൂർപ്പണഖ സ്ത്രീ-പുരുഷനെന്ന് ആദ്യായിറ്റ് കേൾക്കുകയായിരുന്നു. ഇഷ്ടം തോന്നുമ്പോ സംബന്ധം നടത്തുക, അല്ലെങ്കില് വിട്ടു കളയുക, പ്രകൃതി തോന്നിക്കും രീതീല് ജീവിക്കുക ... ഇതല്ലേ ശൂർപ്പഖക്കറിയൂ. ശൂർപ്പണഖ വിയർത്തു. 

"ഗുണത്തിനും പൊതുനിയമങ്ങളുണ്ടോ... അത് മറ്റുള്ളാരെല്ല പറയേണ്ടത്.?"

ദേഷ്യോം സങ്കടോം ബന്നിറ്റ് നെലത്ത് മാന്താൻ തൊടങ്ങി. കൈവെരലിന്റെ എടേന്ന് ചോര പൊടിയാൻ തൊടങ്ങി. രാമനോളോട് സഹതാപം ഇണ്ടായി. സീത നല്ല ശബ്ദത്തില് ശ്ലോകം ചൊല്ലി. 

"കാര്യേഷു മന്ത്രി
കരണേഷു ദാസി
രൂപേഷു ലക്ഷ്മി
ശയനേഷു വേശ്യ 

ഷ്ടകർമ്മനാരി കുലധർമ്മ പത്നി."

ശ്ലോകം ചൊല്ലു മുഴുമിക്കവെ, രാമൻ പിന്നേം ചോദ്യം ചോയിച്ചു. 

"ഈല് ഒരു ഗുണം മാത്രേ നിനക്കില്ലൂ... അതേതെന്നറിയോ.?"

ശൂർപ്പണഖക്ക് ശ്ലോകം എന്തെന്ന് പോലും മനസിലായിറ്റ, ഓള് നാണത്തോടെ രാമനെ നോക്കി. 

"എന്ത് ഗുണം, നിങ്ങോ പറയറൊ..." 

"ശയനേശുവേശ്യ."

എല്ലാരും ചിരിച്ചു. ആ ചിരി ശൂർപ്പണഖക്ക് ബില്ല്യ നാണക്കേടായി. 

"എന്നെക്കാണാൻ സീതേനെക്കാളും പാങ്ങില്ലേ.? കൊറച്ച് കർത്തിനിന്നെല്ലെയില്ലൂ സീതേനെക്കാളും ബില്ല്യ മൊല എൻക്കില്ലെ.? ഓളക്കാളും തടിയെൻക്കില്ലെ.? ആരോഗ്യൂല്ലെ.? പിന്നെന്ത്യെ പ്രശ്നം.? "

രാമൻ പറഞ്ഞു.  

"ഒരു നാരീനെന്നെ കൊണ്ട് നടക്കാൻ എനക്ക് കയ്യ്ന്നില്ല. പിന്നെല്ലെ രണ്ടാള്, സീതേന്നെ കഷ്ടപ്പാടെല്ലാം സഹിച്ചിറ്റ് ഒന്നിച്ച് നിക്ക്ന്ന്. നിന്ന സഹായിക്കാൻ ഒരാക്ക് പറ്റും. നീ ചോയ്ച്ചോക്ക്. എന്റനിയൻ ലക്ഷ്മണന് പെൺസുഹൃത്തുക്കളൊന്നല്ല. ഓൻ ചെലപ്പൊ നിന്ന കൊണ്ട് നടക്കും." 

ലക്ഷ്മണൻ ശൂർപ്പണഖേന നോക്കീറ്റ് ചിരിച്ചു. 

ശൂർപ്പണഖക്ക് ആരെങ്കിലും കിട്ട്യാമതീന്നായി. ലക്ഷ്മണനായാലും, രാജാക്കമ്മാറല്ലെ. മൂവർ സംഘത്തിന്റൊക്ക നടക്കാലൊ. ലക്ഷ്മണൻ സീതേന നോക്കി. സീത ചെറുചിരീല് എല്ലാം ഒതുക്കി. 

"എൻക്കെന്റെ ഊർമ്മിള ഇണ്ടല്ലോപ്പാ. തിരിച്ച് ചെല്ലുമ്പൊ നിന്ന എന്റൊക്കെ കണ്ടാല് ഞാനെന്ത്യെ ഓളോട് പറയല്, കാര്യം നിന്നെക്കാണാൻ നല്ല പാങ്ങ്ണ്ട്. പാങ്ങ്ണ്ടായിറ്റൊന്നും ഒരു കാര്യൂല്ല; വിവരം തീരെ ഇല്ല. അറിവും കൊറവാണ്. പോകുന്ന വഴിക്ക് വെശക്കുമ്പൊ നീ നമ്മള പിടിച്ചിറ്റ് തിന്നാലോ.? മനുഷ്യമ്മാറെ രുചി നീ അറിഞ്ഞതല്ലെ. നിന്നെ വിശ്വസിക്കാനൊന്നും പറ്റീല."

അപ്പൊ ശൂർപ്പണഖ പാട്ട് പാടി നൃത്തം ചെയ്യാൻ തൊടങ്ങി. ഏതോ കാട്ട് വാസികളുടെ അട്ത്തൂന്ന് പഠിച്ച പാട്ടായിരുന്നു അത്. സീത അഭ്യാസമുറകള് ഒന്നൊന്നായി പരിശീലിക്കാനും തൊടങ്ങി. ശൂർപ്പണഖേരെ ലാസ്യഭാവം കണ്ട് ലക്ഷ്മണനും രാമനും മുഖം താഴ്ത്തി. രാമൻ ലക്ഷ്മണനോട് പറഞ്ഞു. 

"രണ്ട് ചെവീം മൂക്കും അരിഞ്ഞിറ്റ് വെള്ളത്തിലിട്."

ലക്ഷ്മണൻ ശഠേന്ന് എണീറ്റ് " ടിക് ടിക് ടിക് " ന്ന് അരിഞ്ഞ് വെള്ളത്തിലിട്ടു. ശൂർപ്പണഖ ഉച്ചത്തിലലറി. അതുപോലും സംഗീതം മാതിരിണ്ടായിന്. ഖരന്റെ അട്ത്ത് ഒച്ചയെത്തി. പതിവിലും നല്ല ഒച്ച. ഖരനും ആൾക്കാരും പഞ്ചവടിലേക്ക് തിരിച്ചു. 

പൊഴ നീന്തി വര്ന്ന രാക്ഷസമ്മാറെ കണ്ടിറ്റ് രാമൻ ഹമ്മേന്ന് ശബ്ദൂണ്ടാക്കി. 

ആകാശത്ത്ന്ന് ബില്ല്യ പക്ഷീരെ ചെറകടി കേട്ടു. ജഢായു... പതിനഞ്ച് കഴുകചിറകുകൾ; കട്ടിയുള്ള പായകൾ തുന്നി ഘടിപ്പിച്ചമാതിരി കൈകൾ, ഒതുക്കമുള്ള കൂർത്ത നഖങ്ങളോടു കൂടിയ കാലുകൾ, കഴുകന്റെ കൊക്ക് പോലെ വളഞ്ഞ വായ, കുഴിയിൽ വീണ ചെറിയ കണ്ണു കൾ... രാമന് ബന്ധുവാണോ ശത്രുവാണോന്ന് അറിയാൻ പറ്റാണ്ടായി. ഖരസൈന്യത്തിന കൊത്തിപ്പറക്കുന്നത് കാണുമ്പോ നമ്മളെ ഭാഗ്യോന്നെന്ന് ആശ്വസിച്ചു. ജഢായു പറന്നിറ്റ് ബന്നിറ്റ് രാക്ഷസമ്മാറ ഓരോന്നിനെയായിറ്റ് കൊത്തിയെട്ത്തിറ്റ് ദൂരെ മലമുകളില് കൊണ്ട്ട്ടു. ഗരുഢപ്പട കണ്ടപ്പാടെന്നെ രാക്ഷസമ്മാറ് അമ്പരന്നു. ഖരന് ശൂർപ്പണഖേന കണ്ടപ്പാട് നല്ലോണം ബേജാറായി. മൂക്കൂല്ല, ചെവിയൂല്ല.. എന്നെന്തന്നാക്കല്.?

"എടാ രാമാ, നീ ആര്ടാ.? നമ്മളെ കാട്ട്ല് ബന്നിറ്റ് എന്റെ അനിയത്തീരെ മൂക്ക് ചെത്താൻ.? " 

എല്ല്, കുന്തം, വടി, അമ്പ് അങ്ങോട്ടുമിങ്ങോട്ടും ഗുസ്തി പിടിച്ചു. കൊറേ ശവങ്ങള് പൊഴേലേ കൂടീറ്റ് ഒവ്വിപ്പോയി. 

രാമൻ തീബാണം ഖരന്റെ മാറിലേക്ക് അയച്ചു. ശൂംം.. ഖരൻ ഭസ്മമായി. കൊറേ രാക്ഷസമ്മാറ് ജീവനും കൊണ്ടോടി. അയില് അകമ്പനൻ ഇണ്ടായിരുന്നു... ശൂർപ്പണഖ നീന്തി അപ്പറം കരക്കെത്തി. രാക്ഷസമ്മാറ കൊത്തിപ്പറന്ന് പോയ ജഢായുസൈന്യം പാറക്കെട്ടിലേക്കെന്നെത്തി. ആപത്തില് സഹായിച്ചേയ്ന് രാമൻ ജഢായൂനോട് നന്ദി പറഞ്ഞു. 

ജഢായു സ്വയം പരിചയപ്പെടുത്തി. 

"എന്റെ പേര് ജഢായു... നിന്റച്ഛന്റെ സുഹൃത്താണ്. ദണ്ഡകാരണ്യത്തില് പ്രവേശിക്കുമ്പൊ നോക്കണം; അത് രാവണൻ കോട്ടയാണ്. കൊറേ രാക്ഷസമ്മാറ് ആടേണ്ടാവും."

രാമൻ സുന്ദരമായി പുഞ്ചിരിച്ചു. 

"നമ്മക്ക് കൊറേ സുഹൃത്ത്ക്കളെ കിട്ടീന് വേടമ്മാറായിറ്റും താപസമ്മാറായിറ്റും രാജാക്കമ്മാറായിറ്റും. ആദ്യായിറ്റാണ് ഒര് പക്ഷി ക്കൂട്ടം സഹായിക്കാൻ ബെര്ന്നത്. എന്തായാലും നന്ദീണ്ട്."

ജഢായു പറഞ്ഞു. 

"അങ്ങനെങ്കില് ഈട കുടില് കെട്ടീറ്റ് താമസിച്ചിറ്റ് പോയാമതി. എനി ആരും ഇങ്ങോട്ട് ബരീല."

ജഢായു പ്രത്യേക രീതില് ഒച്ചേണ്ടാക്കി. അപ്പോന്നെ കൊറേ പക്ഷികള് തണ്ടും വടീമായിറ്റ് പറന്നെത്തി. ഒര് പക്ഷിക്കൂട് മാതിരി വീട്ണ്ടാക്കി. ഒറ്റത്തൂണില് അയിന നിർത്തി. ആട്ത്തേക്ക് ഏണിപ്പടി കെട്ടി, മോളില് കുശപുല്ല് വിരിച്ചു. ഗോദാവരിക്കപ്പുറത്ത് കൊച്ചരുവിരെ കരേല് അപ്യക്കില്ലെ കൂടാരുണ്ടാക്കി. ജഢായു ചിറകുവീശി ബാക്കില്ലെ പൊടിയെല്ലാം തട്ടിത്തെറിപ്പിച്ചു. ജഢായന്റെ ശക്തി ശരിക്കും രാമനറിഞ്ഞു. രാമന് നല്ലോണം ധൈര്യം വന്നു. 

ജഢായു പറഞ്ഞു. 

"ഞാൻ ന്ങ്ങക്ക് സദാകാവലുണ്ടാവും. ആ വടവൃക്ഷത്തിന്റെ മോളിലാണ് ഞാൻ നിക്ക്ന്നത്. എന്റെ കണ്ണ് നിങ്ങളോടോപ്പോന്നെ ഇണ്ടാവും. നിങ്ങൾ ധൈര്യായിറ്റ് നിന്നോ. ദശരഥന അങ്ങനൊന്നും എനക്ക് മറക്കാൻ കയ്യീല."

നാണം കൊണ്ട് സീത മുഖം താഴ്ത്തി. ജഢായു പറഞ്ഞു. 

"കുടിലിനകത്ത് താമസിക്കുന്നതായിരിക്കും നല്ലത്."

സീതയും രാമനും കുടിലിനകത്ത് പോയി. ലക്ഷ്മണൻ വില്ലെട്ത്ത് വെളിയിൽ ഉലാത്തിക്കൊണ്ടിരിന്നു. ജഢായുസൈന്യം മോളിലേക്ക് പറന്നുപോയി. കിടക്കുമ്പൊ സീത ദീർഘനിശ്വാസം വിട്ടു. അന്നത്തെ സന്ധ്യേല് ഓള് നല്ലോണം സുന്ദരിയായത് മാതിരി രാമന് തോന്നി. സീത ശത്രുക്കളോട് പോരാടുമ്പൊ എന്തൊരു ഭംഗ്യാണ്. ചാടിവെട്ട്, കുത്തിമറിച്ചിൽ, പാറിത്തൊടുക്കൽ എല്ലാം അറിയുന്നല്ലൊ പെണ്ണിന്. സീതേരെ കവിളില് നുള്ളി. രാമൻ പുൽമെത്തേല് ചാഞ്ഞോണ്ട് പറഞ്ഞു. 

"ഇന്ന് നിന്നെ കാണാൻ എന്തൊരു പാങ്ങ്."

"ഇല്ലെങ്കില് നിങ്ങൊ ശൂർപ്പുന്റൊക്ക പോവട്ടീലെ.? ഞാൻ അപ്പോന്നെ ബന്നോണ്ടായി." 

" നിന്നെ ഞാൻ ചാട്വോ സീതേ.? ശൂർപ്പൂന്റത്ര കനൂല്ലല്ലൊ നീ... ശൂർപ്പൂനക്കാളും കാണാനും പാങ്ങ്ണ്ട്. പിന്നെന്തേ.? നീയില്ലാണ്ട് എനക്ക് ജീവിക്കാൻ പറ്റ്വോ സീതേ.?"

സീതേരെ മടീല് തലേം വെച്ചിറ്റ് കെടന്നിറ്റ് രാമൻ ചോദിച്ചു. 

"എന്താണ് ദേവിക്ക് ഈട നിന്നിറ്റ് നല്ലതെന്ന് തോന്ന്യേത്.? " 

"എനിക്കിഷ്ടപ്പെട്ടത് വാൽമീകീരെ ആശ്രമാണ്." സീത പറഞ്ഞു. 

"ആട കുയിൽ നാദങ്ങൾ, മയിൽ നൃത്തങ്ങൾ, കുഞ്ഞുമുയലുകൾ, മാൻപേടകൾ, തുമ്പികൾ, പൂക്കൾ, വണ്ടുകൾ, കുരങ്ങുകൾ."

രാമൻ സീതക്ക് വാൽമീകീരെ കഥ പറഞ്ഞുകൊട്ത്തു.

"വാത്മീകി ബില്ലൊരു കള്ളനായിരുന്നു. പണക്കാരെ ബീടെല്ലാം കൊള്ളയടിച്ചിറ്റ്, ഒരു പൊട്ടക്കെണറ്റില് സ്വർണ്ണം കൊണ്ടോയിറ്റ്ടും. അങ്ങനെ അതെല്ലം ബില്ല്യ നിധികുംഭായിറ്റ് മാറി. ആ നിധികുംഭം എട്ക്കാൻ വേണ്ടീറ്റ് നോക്യപ്പാട്ട് അയില് നെർച്ചും മൂർഖൻ പാമ്പ്. അങ്ങനെ അയാക്ക് നല്ല മനസ്താപൂണ്ടായി. കഷ്ടപ്പെട്ടിറ്റ് രാത്രീം പകലും കക്കാൻ നടന്നിറ്റ് ഒരു ഗുണോം കിട്ടീറ്റ... എന്തെന്നാക്കല് വിധ്യന്ന്യേപ്പ, കൂലില്ലാത്ത പണി ഇനി ബേണ്ട. ഏടേങ്കിലും കുടിലും കെട്ടീറ്റ് ദേവനാമോം ചൊല്ലീറ്റ് നിക്കാ... അങ്ങനെ നല്ലോനായി."

"നിങ്ങൊ ഇത് മുമ്പ് പറഞ്ഞിന്." 

"അയിനെന്തേ, എന്ന ഒരിക്ക കൂടി കേട്ടൂടെ...?"

സീത പിന്നേം രാമന്റെ തലേല് തടവാൻ തൊടങ്ങി. 

"അത്രിമഹർഷീരെ ആശ്രമോം നല്ലതന്നെ. ആട്ന്ന് അനസൂയ ദേവി കൊറേ ഉപദേശം തന്നിന്. ഭർത്താവുണ്ടിറ്റേ ചോറ് ബെയ്ച്ചൂട്വോലും, ഭർത്താവൊറങ്ങീറ്റെ ഒറങ്ങിക്കൂട്വോലും, ഭർത്താവെണീക്ക്ന്നേയ്നക്കാളും മുമ്പെ എണീക്കണോലും, ഭർത്താവിന്റെ ഇഷ്ടാണ് നിന്റേം ഇഷ്ടം... അങ്ങനെല്ലാം പറഞ്ഞ് തന്നിന്. "

അന്നവര് കെട്ടിപ്പിടിച്ച് കിടന്നു. ലക്ഷ്മണൻ താഴത്ത് ആവനാഴില് അസ്ത്രം നെറച്ചോണ്ടിരുന്നു. 

"കണ്ടിന ശൂർപ്പൂന്റെ മൂക്ക് ചെത്ത്യേത്, ചെവി മുറിച്ചത് കണ്ടിന.?"

അകമ്പനൻ ആദ്യം ലങ്കേലെത്തീറ്റ് കാര്യം പറഞ്ഞു. 

"എല്ലാം പോയി. ദണ്ഡകാരണ്യത്തില് രാവണന് എനി ആരൂല്ല. ഖരന അപ്യ കൊന്നു. പഞ്ചവടിക്ക്പ്പറം അവര്ണ്ട്. എന്നും ഒന്നും ചെയ്തിറ്റേങ്കില് അപ്യ എല്ലാം കൊണ്ടാവും. എന്നെന്തെന്നാക്കല് പ്പാ....? "

രാവണന് ശിവന പൂജിക്കേണ്ട സമയത്തല്ലെ അകമ്പനൻ ബന്നിറ്റ് പറഞ്ഞത്. 

"എന്തന്നാക്കല്, ഒരു രാജ്യസഭ കൂട്യാല് എന്തെങ്കിലും വഴീണ്ടാവൂന്നാ തോന്നുന്നത്.? "

കുംഭകർണ്ണൻ ഒരു ഭാഗത്ത്, വിഭീഷണൻ ഒര് ഭാഗത്ത്, പിന്നെ കൊറേ രാക്ഷസമ്മാറും. 

മണ്ഡോദരി സഭേലേക്ക് ഓടിക്കിതച്ചിറ്റ് എത്തി. അതുകണ്ട പാട് രാവണന് ഇരിക്കപ്പൊറുതിയില്ലാണ്ടായി. രാവണന്റെ കണ്ണ് നെറയുന്നത് കണ്ടപ്പൊ കുംഭകർണ്ണൻ ഗർജ്ജിച്ചു. പത്താളെ ശരീരോം നൂറാളെ ത്രാണ്യൂള്ള കുംഭകർണ്ണന്റെ ഗർജനം ലങ്കേന വെറപ്പിച്ചു. പാത്രം വടിച്ചോണ്ടും നെല്ല് കുത്തി ക്കോണ്ടും മറ്റെന്തെല്ലോ പണിയെടുത്ത് കൊണ്ടിരിക്കുന്ന ആളുകളെല്ലം അങ്ങോട്ടുമിങ്ങോട്ടും നോക്കി 'ഹമ്മേ' ന്ന് വിളിച്ചു. ലങ്കേലെ ജനങ്ങളെല്ലാം രാജസന്നിധിലെത്താൻ തൊടങ്ങി. 

"എന്തന്ന്പ്പ ആക്കല്.? "

രാവണൻ തലക്ക് കയ്യും കൊട്ത്തിറ്റിരുന്നു. പ്രഹസ്തനുണ്ടായിന്, ധൂമാക്ഷനുണ്ടായിന്... എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി. അകമ്പനൻ പറഞ്ഞു. 

"സീത ഇല്ലോണ്ടാണ് രാമന് നല്ലോണം ബലോള്ളത്ത്. സീത ഇല്ലാണ്ടായാല് രാമൻ ഹൃദയം സ്തംഭിച്ചിറ്റ് ചാവും.ഓന്റെ പകുതി ബലം കൊറയും. "

ശൂർപ്പണഖ എടേല് കേറി പറഞ്ഞു. 

"ഓള് എത്ത്യാല് തെളച്ച എണ്ണീലിട്ടിറ്റ് മൊരിച്ചെടുക്കണം. ഓളെ വെണ്ണമാതിരീള്ള തൊലി കരിക്കണം. ഓളെ സൗന്ദര്യം കണ്ടിറ്റാണ് രാമൻ എന്നെ കല്ല്യാണം കയ്ക്കാത്തത്. കൂർത്ത മൊഖോം തെളിഞ്ഞ ചിരീം കണ്ടിറ്റാണ് രാമൻ മയങ്ങ്യേത്. വൃക്ഷക്കറ കൊണ്ടുകെട്ടിയ പൊന്തമുടി, പുലിത്തോലോണ്ട് കുപ്പായം, നല്ല ഓട്ടം... അയിനെക്കാളും നല്ല ആയുധാഭ്യാസം. എന്നെക്കണ്ടിറ്റ് രാമന്റെ മനസെളകീന്, എന്റെ ഏട്ടാ... ഏട്ടനല്ലാതെ എനിക്കാരില്ലത്, നിന്നോടല്ലാതെ ഞാനാരോട് സങ്കടം പറയല്.? ഏട്ടനെന്നെ സഹായിച്ചിറ്റേങ്കില് പിന്നെ ഏട്ടൻ രാവണനല്ലാന്ന് ഞാൻ എല്ലാരോടും പറയും. ഇപ്പോന്നെ പോണം."

എല്ലാരും ബേജാറോടെ ശൂർപ്പണഖേന നോക്കി. ചോരേല് കുളിച്ചിറ്റ് ഒര്മാതിരയായി മൊഖം കാണുമ്പൊ എല്ലാർക്കും പേടിയായി. രാവണൻ എന്തന്നാക്കല്. സീതേന കൊല്ലാൻ കയ്യ; സ്വന്തം മോളല്ലെ. ഇങ്ങനെ പോയാല് കൊല്ലാതിരിക്കാനും കയ്യ. എല്ലാം മനസ്സില് പറഞ്ഞതിന് ശേഷം സീതേരെ ബലഹീനത എന്താണെന്ന് വിവരിക്കാൻ ആവശ്യപ്പെട്ടു. 

"രാമനോളം സീതക്ക് ബേറൊന്നൂല്ല. ഇല്ലെങ്കില് ഓളെന്റെ മേലേക്ക് ചാടി ബീവ്വൊ.? നല്ലോണം അറിവും ബുദ്ധിയെല്ലുണ്ട്. മെലിഞ്ഞിറ്റാണ്. മൃഗങ്ങളോട് വല്ലാണ്ടിഷ്ടൂണ്ട്. മാനിന്റേം, മുയലിന്റേം,അണ്ണാന്റേം ഒന്നിച്ച് കളിക്കാൻ കൂടല്ണ്ട്. "

മണ്ഡോദരീന നോക്കീറ്റ് രാവണൻ മന്ദഹസിച്ചു. മാരീചനോട് ചോയിച്ചു. 

"നമ്മൊ ഇപ്പൊ എന്തന്നാക്കല്.? "

മാരീചന് ഒന്നും അറീല, തല്ലാൻ പറയുമ്പൊ തല്ലും, കൊല്ലാൻ പറയുമ്പൊ കൊല്ലും. അല്ലാണ്ട് ബുദ്ധീം വെവരോന്നും നടക്ക്ന്ന കാര്യോല്ല. കൂട്ടത്തിലിണ്ടായിരുന്ന വിഭീഷണന് ഇതൊന്നും അത്ര പിടിച്ചിറ്റ.

"ഏട്ടാ... ഏട്ടനിപ്പൊ ചെയ്യുന്നത് ബേണ്ടാതീനാണ്. ശൂർപ്പണഖ എന്തെങ്കിലും കുത്തക്കേട് ഒപ്പിച്ചിറ്റ്ണ്ടാവും. അല്ലാതെ ദേവമ്മാറൊന്നും അത്ര പെട്ടെന്ന് ചെവീം മൂക്കൊന്നും അരീല. മിഥിലാപുരി മാതിരിയോ കിഷ്കിന്ധ മാതിരിയോ ഒന്നല്ല അയോദ്ധ്യ, കൃഷിക്കാരെയൊ, കൊരങ്ങമ്മാറെയൊ നാടന്നൊല്ല അത്. ദേവാസുര യുദ്ധത്തിന് പോയ ദശരഥന്റെ പുത്രനാണ് രാമൻ. ബെർതെ ബേണ്ടാത്ത പണിക്കൊന്നും പോണ്ട. രാമന്റെ ഭാര്യാണ് സീത, പിന്നെ നോക്കാന്ണ്ട... ആര്യമ്മാറോട് കളിക്കുന്നത് അത്ര നല്ലതല്ല. രാമന്റൊക്ക എത്ര ആളുണ്ടാവൂന്ന് നമ്മുക്ക് ചിന്തിക്കാൻ പോലും പറ്റീല. ഓന്റെ യുദ്ധ തന്ത്രങ്ങളെന്തെന്ന് കണ്ടിറ്റെന്നെ അറിയണം. ലങ്കക്ക് അത്രേന്നും ബലോന്നുല്ല."

രാവണന് ഭാവമാറ്റം ബര്ന്നത് എല്ലാരും കണ്ടു. എല്ലാരും വിഭീഷണനോട് ഇരിക്കാൻ പറഞ്ഞു. 

മൈരാവണൻ ബന്നു. 

"വിഭീഷണാ... ചൊക്ലി പുള്ളറെ പേടിപ്പിക്കുന്ന മാതിരി എന്റട്ത്ത് വർത്തമാനം പറയലട്ട. നമ്മക്ക് കടലില് ആൾക്കാര്ണ്ട്. ദേവേന്ദ്രൻ യുദ്ധത്തില് പേടിച്ചോട്യേത് നീ കണ്ടിന.എന്റെ പകുതി ബലം പോലും ദേവമ്മാർക്കില്ല; ബുദ്ധീം ഇല്ല. നിന്റെ വർത്തമാനം കേട്ടാല് രാമന്റെ തേരാളീരത് മാതിരീണ്ട്. സത്യത്തില് നീ ലങ്കേരെ ചോറ തിന്നുന്നത്... അയോദ്ധ്യേരെ ചോറ.? കൊർച്ചെങ്കിലും സ്വന്തം വർഗ്ഗത്തോട് കൂറ് ബേണോടാ... അമൃത് കടത്തീറ്റ് വീതം വെച്ചപ്പൊ നമ്മക്ക് കിട്ടീനാ... നമ്മക്കെന്തെ ബായീല്ലെ.? സീതേന തട്ടിക്കൊണ്ടരണം; എന്നിറ്റ് ലങ്കേല് നിർത്തണം. അങ്ങനെ വിടാനൊന്നും പറ്റീല."

പെട്ടെന്ന് തന്നെ ഐരാവണനിലേക്ക് മാറി. പിന്നെ തുരുതുരാ കണ്ണ്ന്ന് ബെള്ളം ബരാൻ തൊടങ്ങി. 

"എന്റെ മോളാണ്; ഞാൻ കൊല്ലീല."

"ഇട്ട് മൂടാനില്ലെ സ്വത്തില്ലെ രാവണാ നീയെന്തിനിങ്ങനെ പേടിക്ക്ന്നത്.? "

പേടിയൊന്ന്വല്ലാന്ന് തോന്ന്ന്ന്. കുറ്റബോധൂണ്ടോന്നറീല.

"നിന്റെ വാക്ക് കേക്കാനല്ലെ ആൾക്കാരെല്ലാം ബന്നത്. നീയെന്തെങ്കിലും പറഞ്ഞിറ്റെങ്കില് ഒന്നിനും കൊള്ളാത്താനാവിലെ.? വിഭീഷണൻ പറഞ്ഞ മാതിരി ചെയ്താല് മൊത്തം അസുരമ്മാറേം വഞ്ചിക്കുന്ന മാതിരിയാവിലെ.? സീതേന തട്ടിക്കൊണ്ടന്നാല് നിന്റെ മോക്ക് പുരുവനില്ലാതാവിലെ.? എന്തായാലും നീ എന്തെങ്കിലും പറയ്." 

ഐരാവണൻ സാത്വികനായി അങ്ങനെ ഇരുന്നു. വിഭീഷണന്ണ്ടപ്പൊ ഉസാറാക്ക്ന്ന്.

"ഇതൊന്നും ശരിയാവീല. രാമനും രാവണനും യുദ്ധം നടന്നാല് രാമനല്ലെ ജയിക്കൂ, അങ്ങനില്ലെ ചരിത്രം മാത്രോല്ലെ ഇണ്ടായിറ്റൂ... എന്നുണ്ടാവൂ. നാട്ട്കാര് പറയുന്നത് മാതിരി എല്ലം ശരിയല്ല. രാവണൻ ഭയങ്കരനെന്നെ ഒറ്റക്കൊത്തിന് ഭൂമി പെളർക്കുന്നോനെന്നെ, കടലില് ബന്ധം സ്ഥാപിച്ചോനെന്നെ, ലങ്കേരെ രാജാവന്നെ. എന്നങ്കിലും അയോദ്ധ്യേല് വെള്ളൂല്ലാണ്ട് ആൾക്കാര് തൊണ്ട പൊട്ടീറ്റ് ചാവുന്നത് കണ്ടിറ്റ് ശനിദേവനോട് യുദ്ധം ചെയ്ത ദശരഥന്റെ മോനല്ലെ രാമൻ. അച്ഛന്റെ കൊണം മോനില്ലാണ്ടിരിക്ക്വൊ.? രാമനെ നിസ്സാരനാക്കി കാണാൻ എൻക്ക് കയ്യീല. പിന്നെ നിങ്ങളെ ഇഷ്ടം. നിങ്ങോ ആക്ക്ന്ന മാതിരിയാക്ക്. എൻക്കീട ഇരിക്കാനെന്നെ പറ്റ്ന്നില്ല. ഞാൻ പോന്ന്."

കൊർച്ച് നിന്നിറ്റ് പിന്നേം പറഞ്ഞു. 

"ആരെങ്കിലും ഒന്നിച്ച് ബെര്ന്നുണ്ടെങ്കി ബന്നൊ, നമ്മക്ക് രാമനോട് മാപ്പ് ചോദിക്കാലൊ. എന്നിറ്റ് പ്രശ്നോല്ലം തീർക്ക, രാമനറീലല്ലൊ രാവണന്റെ സഹോദരിയാണ് ശൂർപ്പൂന്ന്."

പിന്നെ രാവണനെ നോക്കിപ്പറഞ്ഞു. 

"നീ മാത്രോല്ല രാജ്യത്തിന് അവകാശിയായിറ്റില്ലത്. എൻക്കുണ്ട്റോ അവകാശം. നിനക്കെന്തെ തോന്ന്യേത് ഒറ്റക്കെന്നെ ആൾക്കാരെ പൊട്ടമ്മാറാക്കീറ്റ് വെലസാന്നാ.? നീയല്ല ലങ്ക. ലങ്കേല് വേറേം കൊറേ ആൾക്കാര്ണ്ട്, രാജാവിന്റെ ഒരു യോഗ്യതേം നിനക്കില്ല. രാക്ഷസാനായിറ്റ് ജീവിക്ക്ന്നുണ്ടെങ്കില് ശര്യാണ്. നിന്നെക്കാണുമ്പൊന്നെ ആൾക്കാർക്ക് പേട്യാണ്. നിന്റെ മുമ്പ്ന്ന് പറഞ്ഞാ ഒരുത്തനേം നീ ബാക്കി വെക്കുല, അതോണ്ടല്ലെ ആരും ഒന്നും പറയാത്തത്,എന്നയിന് നോക്കണ്ട. നിങ്ങോ ആരെങ്കിലും ബര്ന്നുണ്ടെങ്കി ബാ... നിന്റെ മഞ്ഞക്കുറി, നിന്റെ തെയ്യം കെട്ടിക്കൊ, ഞാൻ പോന്ന്."

ശൂർപ്പണഖക്ക് വിഭീഷണനോട് ദേഷ്യം ബന്നു. ഓള് അലറിക്കൊണ്ട് പറഞ്ഞു. 

"ഏട്ടാ... സീതേന കൊല്ല്ന്ന... എല്ലെങ്കില് ഞാൻ പോയിറ്റ് കൊല്ലും. എല്ലെങ്കില് ഈട്ത്തേക്ക് കൊണ്ട്വാ. ലങ്കേരെ മര്യാദ എന്തെന്ന് ഈട്ന്ന് കാണിച്ചുകൊട്ക്ക, എന്നോട് കൂറ് കാട്ടാണ്ടിരുന്നാപ്പിന്നെ ഞാനെന്തിന് ജീവിക്ക്ന്ന് എൻക്കാരുണ്ടായിലേങ്കില് ഞാനട പോല്.? രാവണന്റെ അനിയത്തീരെ മൂക്ക് ചെത്തീറ്റ് പകരം ചോയിച്ചിറ്റേങ്കില് നാണക്കേടല്ലേ.? ഞാനെങ്ങനെ നാട്ട്കാരെ മോത്ത് നോക്കല്...? മിന്നലോട്ട് മീഡ്ട്ടിറ്റ് നടക്കല്.?,ഓള കൊന്നിറ്റ് ബന്നാലും വിഷയോന്നൂല്ല." 

ഐരാവണൻ സാവധാനത്തില് പറഞ്ഞു. 

"സീതേന കൊല്ലാനൊന്നും പറ്റീല; ബേണോങ്കില് ഈട കൊണ്ടെന്നിറ്റ് തടവിലിടാ. അതും സ്ത്രീകളോട് മര്യാദയായിറ്റ് പെരു മാറീറ്റല്ലാതെ അതും നടക്കീല. അഥവാ ഓള കൊന്നാല് രാവണന്റെ പേരിനല്ലെ മോശം.? എങ്ങനെ സീതേന കൊണ്ട് വര്ന്നത് ന്ന് പോലും അറീല. എന്നിറ്റാന്ന് കൊല്ലുന്നതിന കുറിച്ചിറ്റ് പറേന്ന്," 

രാവണന് എല്ലാരോടും എന്റെ മോളാന്ന് സീതാന്ന് പറയണംന്ന്ണ്ടായിന്. എന്നാല് ആരും വിശ്വസിക്കില്ലാന്ന് ഒറപ്പും ഇണ്ടായ്ന്. തങ്കക്കുടം മാതിരില്ലെ കുഞ്ഞീരെ അച്ഛൻ രാക്ഷസനാണ്ന്ന് പറഞ്ഞാ ആൾക്കാരെന്നെ വെലയില്ലാത്തോനായിറ്റ് കാണീലെ.? ഇപ്പോ ശൂർപ്പണഖേരെ മൂക്ക് മുറിച്ചേയ്ന് പകരം ഒന്നും ചെയ്തിറ്റേങ്കില് പകുതി വെല പോവും. പറയണ്ടാന്ന് തീരുമാനിച്ചിറ്റ് രാവണൻ ഇരുന്നു. 

"എന്നാർക്കെങ്കിലും എന്തെങ്കിലും ബുദ്ധി തോന്നുന്നുണ്ടൊങ്കില പറയാമൊ.? " 

ആരും ഒന്നും മിണ്ടീറ്റ. കുംഭകർണ്ണൻ എണീച്ചിറ്റ് ബില്ല്യ ഒച്ചേല് പറഞ്ഞു. 

"നിങ്ങളെ മണ്ടക്ക് രണ്ട് കൊട്ട് തരേണ്ടങ്കില് ഇപ്പൊ പറയ് എങ്ങനെ സീതേന കൊണ്ടരാന്ന് പറഞ്ഞിറ്റേങ്കില് ഒന്നിനേം ബെച്ചക്കീല."

അത് കേട്ടപ്പാട് നാട്ട് കാരില് കൊർച്ചാളെല്ലം പോയി. വിഭീഷണനും സഭ വിട്ടിറ്റ് പോയി.

"എന്തങ്കിലാക്കട്ട്. "

അത് നോക്കീറ്റ് രാവണൻ പറഞ്ഞു. 

"വിമതമ്മാറ് എല്ലാട്ത്തും ഇണ്ടാവും. ആപത്ത് വര്മ്പോ വിട്ടിറ്റ് പോവുന്നത് അത്ര ബില്ല്യ കാര്യോന്നല്ല. ഒന്നിച്ചിറ്റ് നിക്കുന്നോനാണ് നല്ലോൻ, ഓന്റൊന്നിച്ച് ആരും പോവാത്തോണ്ട് നമ്മോല്ലം ഒന്നിച്ച് നിക്കണം. ഓൻ രാമന്റൊന്നിച്ച് കൂട്യാലും ബല്ല്യ പ്രശ്നോന്നുല്ല. ഓന ആദ്യം കൊല്ലണംന്നെ ഇല്ലൂ. എന്റനിയന ഞാനെന്നെ കൊല്ലുന്നത് ചിന്തിക്കാനെന്നെ പറ്റ്ന്നില്ല. "

ഐരാവണന്റെ കണ്ണ് നെറഞ്ഞു. 

"നോക്കറോ ഓൻ പോന്ന്, നന്ദില്ലാത്തോനമാതിരി. ഭസ്മോം വലിച്ചിറ്റ് ഒറ്റ്കാരനപ്പോലെ പോവുന്നത് നോക്കറൊ... ഞാനൊന്ന് പറഞ്ഞാല് ആൾക്കാര് ഓന കൊല്ലും. എന്നിറ്റും ഒന്നും ആക്കാത്തത് ഇച്ഛക്ക്ണ്ടാവ്മ്പളേയില്ലെ ഓന ഞാൻ കാണ്ന്ന്. ഞാൻ വാരിക്കൊട്ത്ത ചോറ് തിന്നിറ്റല്ലെ എന്റനിയൻ വളർന്നത്. രാക്ഷസമ്മാറെ ശക്തീല് വിശ്വസിക്കാണ്ട് കിരീടോം വെച്ചിറ്റ്, ഗോപിക്കുറീം വെലിച്ചിറ്റ്... ഏട്ത്തേക്ക്, എന്തിന്.? വിഭീഷണാ... എനി നീ ലങ്കേരെ പടി ചവിട്ട്യാല് കാല് തച്ചിറ്റ് പൊളിക്കും. കൈസാട്... പോടാ... നീ പോയിറ്റ് ബല്ല്യാളായിറ്റ് ബാ....നമ്മൊ ഇടെന്നെ ഇണ്ടാവും." 

ഇതെല്ലാം കേട്ടോണ്ടിരുന്ന മാരീചൻ പെട്ടെന്ന് എണീറ്റു പറഞ്ഞു. 

"രാക്ഷസമ്മാറ് ജയിക്കും. നിങ്ങൊ ആട ഇരിക്കറൊ.എന്തെന്ന് ബേണ്ടെന്ന് ഞാൻ പറയാ... എനക്ക് ആൾമാറാട്ടം അറിയാലൊ, സീതക്ക് ഓമനമൃഗങ്ങളോട് ബല്ല്യ ഇഷ്ടോല്ലെ.... അങ്ങനെങ്കില് ഒര് കെണീണ്ട്. ഞാൻ മാൻപേടയായിറ്റ് സീതേനെ കാട്ട്ലേക്ക് കൊണ്ടോ വും. ഞാൻ പറയുന്ന സ്ഥലത്ത് എത്ത്യാല് പിന്നെ ഓളേം കൊണ്ട് വിമാനത്തില് നിന്നു പറന്നൊ. രാമനിതുവരെ വിമാനം കാണാത്തോനായതോണ്ട് എൾപ്പത്തില് ഓന പറ്റിക്ക."

രാവണന് മാരീചന്റെ ബുദ്ധി നല്ലോണം ഇഷ്ടപ്പെട്ടു. 

"നീയെന്നെ ലങ്കക്ക് പറ്റ്യ നേതാവ്." 

രാവണൻ മാരീചന്റെ ചൊമലില് തട്ടി. 

"നീയെന്റെ അല്ല,നമ്മളെ എന്തിനും കൊള്ളുന്ന ചെക്കൻ. നിന്നെ കണക്കെ എല്ലാരും ചിന്തിച്ചാല് നമ്മൊ ഏട എത്തും."

എല്ലാരും രാവണന് ജയ് വിളിച്ചു. എല്ലാരും രാക്ഷസമ്മാർക്ക് ജയ് വിളിച്ചു. രാവണൻ നന്നായിറ്റൊന്ന് ചിരിച്ചു. ആ ശബ്ദം ലങ്കേരെ പാറക്കെട്ടിലെല്ലാം തട്ടീറ്റ് എങ്ങോട്ടെല്ലോ പോയി. എല്ലാരിക്കും സന്തോഷായി. രാവണനും സന്തോഷായി. 

ജഢായുസൈന്യത്തിലെ കഴുകമ്മാറെ ചിറകുകളില് ചെലത് അറ്റ് വീണിരുന്നു. പീലികൾ ഉതിർന്ന് വീണത് യോജിപ്പിച്ച്, പച്ചിലകളിൽ ചെലത് അരച്ച് മുറിവിൽ പുരട്ടി. സീതേം ലക്ഷ്മണനും ഓടിക്കൊണ്ടിരുന്നു. മുളങ്കമ്പുകൾ കൊത്തിയെട്ത്ത് കെട്ടിവച്ചു. ഒരു കഴുകയോദ്ധാവിന്റെ പീലികൾ യഥാസ്ഥാനം കോർത്ത് തുന്നിപ്പിടിപ്പിക്കുകയായിരുന്നു സീത. ചിറകറ്റ് പോയവരേയും കൊക്കുകൾ പോയ വരേയും ശുശ്രൂഷിച്ച ശേഷം അവർ മുമ്പോട്ട് നടന്നു. ജഢായു സൈനികർക്ക് കാവലെന്നോണം അവിടെത്തന്നെ ഇരുന്നു. ജഢായുവിനോട് യാത്ര ചോദിച്ച് രാമനും സംഘവും യാത്രയായി. രാമൻ എല്ലാരോടുമായി പറഞ്ഞു. 

"നിങ്ങളെ ശക്തി എന്തെന്ന് ഇപ്പൊ നമ്മക്ക് ശരിക്കും മനസ്സിലായി. ചെറക് കൊണ്ടടിച്ചപ്പൊ ബീണ് പോയ രാക്ഷസമ്മാറും, കൊക്കുകൊണ്ടുമ്മ വച്ചപ്പൊ കണ്ണറ്റ് പോയവരും ഇപ്പൊ ഗതികിട്ടാതെ ദണ്ഡകാരണ്യത്തില് ശുശ്രൂഷ കിട്ടാതെ നടക്ക്ന്നുണ്ടാവും. സീതേ... ഇത്രേം നല്ല പാങ്ങില് ആൾക്കാരെ പരിചരിച്ച നിന്നെ കിട്ട്യേത് എന്റെ ഭാഗ്യോന്നെ. കാട്ടിലെ കണക്കറിയുന്ന നിന്നെ കിട്ട്യേത് എന്റെ ഭാഗ്യാന്നെ. നിന്റെ ശുശ്രൂഷകൊണ്ട് എല്ലാരിക്കും പെട്ടെന്നെന്നെ സുഖം കിട്ടും." 

സീത പുഞ്ചിരിച്ചു. അപ്പൊ ലക്ഷ്മണൻ പറഞ്ഞു. 

"നിങ്ങൊ കാട്ട്ലേക്ക് പോന്നൂന്ന് പറഞ്ഞപ്പാടെന്നെ ഏട്ടി ഒന്നിച്ചു വന്നു. എന്നങ്കിലൊ ഞാൻ കാട്ട്ലേക്ക് പോന്നൂന്ന് പറഞ്ഞപ്പാട് ഊർമ്മിള അപ്പത്തന്നെ മിഥുലാപുരിക്ക് പോയി...ഏട്ടനിമ്മാതിരി ഒരാളെ കിട്ടാൻ പുണ്യം ചെയ്യണം."

അത് കേട്ടപ്പാട് സീത സ്വന്തം കഥ പറയാൻ തൊടങ്ങി. 

"ഞാൻ മിഥുലാപുരിലെ ജനകന്റെ ശരിക്കും മോളല്ല. അസ്ത്രവിദ്യേം വൈദ്യോം പഠിച്ചിരുന്നൂന്നല്ലാതെ എനക്ക് ആട ബില്ല്യ അവകാശോന്നുല്ല. ജനകനച്ഛന്റെ ശരിക്ക് പുത്രി ഊർമ്മിളയാണ്. എന്ന ഓവ് ചാല്ന്ന് കിട്ട്യേതല്ലെ; ജനകനച്ഛന് കുട്ട്യോളില്ലാത്ത കാലത്തല്ലെ അത്. എന്നങ്കിലും ഓളെക്കാളും മൂത്തത് ഞാനായ തോണ്ട് എന്തായാലും ഞാൻ പറഞ്ഞതല്ലേ ഓള് കേക്കൂ... ഓക്കാണെങ്കില് കാടിനെക്കുറിച്ചിറ്റ് ഒന്നും അറീല. ഘോരവനത്തില് വേഗത്തില് നടക്കാനൊന്നും അറീല, ഞാനാണ് വരണ്ടാന്ന് പറഞ്ഞത്. അതോണ്ട് ലക്ഷ്മണന് വിഷമുണ്ടായെങ്കില് എന്നോട് മാപ്പാക്കണം. നമ്മളെ ജീവന് ബല്ല്യ സുരക്ഷേന്നും ഇല്ലല്ലോപ്പ. ജനകനച്ഛൻ ചെറുപ്പത്തിലേ ഓള എന്ന്യാണ് ഏൽപ്പിക്കല്, " സീതേ.. കുഞ്ഞീന നോക്കണം, പൈക്കുമ്പം വീട്ടിലേക്ക് ബന്നോട്ട്. ഞാൻ വിദ്യ പഠിക്കുമ്പൊ ഓള് നോക്കിനിക്കും. എന്നിറ്റ് പറയും. പെണ്ണുങ്ങൊ ഇതൊന്നും പഠിക്കണോന്നില്ലാന്ന്, എന്ന മിഥിലേരെ യുവറാണിയാക്കാനായിരുന്നു അച്ഛന്റെ ചിന്ത. എൻക്കറില്ലായിരുന്നു. എന്നെക്കാളും അവകാശം ഊർമ്മിളക്കാന്നെന്ന്. അതോണ്ടല്ലെ ഞാൻ വന്നാലും ഓള് ബരാൻ പാടില്ലാന്ന് എൻക്ക് തോന്ന്യേത്. തെറ്റെങ്കില് പൊർക്കണം ലക്ഷ്മണാ..."

ലക്ഷ്മണൻ എല്ലാം കേട്ടുനിന്നു. മിഥുലയിലെ യുവറാണി ഊർമ്മിളയാണെന്നറിഞ്ഞതിൽ ലക്ഷ്മണന് സന്തോഷൂണ്ടായിരുന്നു.അവർ ഒരു അരുവിക്കരേലെത്തി. മിന്നുന്ന സൂര്യപ്രകാശം 

 എല്ലായിടത്തും കണ്ടു. ലക്ഷ്മണൻ പറഞ്ഞു. 

"ചേച്ചി, നമ്മൊ കാട്ട്ല് നടക്കാൻ തൊടങ്ങീറ്റ് ഏഴ് വർഷോല്ലെ ആയിറ്റൂ. ആ ജലദർപ്പണത്തിലേക്ക് നോക്കറൊ... മുടീം താടീയെല്ലാം ബളന്നിറ്റ്, ശരിക്കും കാട്ടുവാസികള മാതിരിയെന്നെയായി. ഇപ്പൊ കണ്ടാല് അയോദ്ധ്യേരേം മിഥിലേരേം മേൽവിലാസം ആര് തരും.? രാജകുമാരീകുമാരമ്മാറെന്ന് പറഞ്ഞാല് കളിയാക്കും. ഇപ്പൊ നമ്മളെ ചിന്തേല് കാടും കാട്ടുമൃഗങ്ങളും മാത്രേ ഇല്ലൂ, അന്നന്നത്തെ തിന്നാനുള്ള വകേനക്കുറിച്ചിറ്റെ ചിന്തയില്ലൂ. രാജ്യകാര്യൊ ജനഹിതോ ഒന്നും നമ്മക്ക് ചിന്തിക്കണ്ട. അതെന്തെങ്കിലും ആകട്ട്,... ഭരതൻ ഇപ്പൊ നന്ദിഗ്രാമില് ഏട്ടന്റെ ചെരിപ്പും മുമ്പില് വെച്ചിറ്റ് ഭരിക്കുന്ന്ണ്ടാവും. ഈ ദൈവങ്ങള് എത്ര ക്രൂരമ്മാറാണ്. വിഷ്ണുവായാലും ശിവനായാലും രണ്ടും കണക്കാണ്. നമ്മളെ കോമാളികളാക്കീറ്റ് കാട്ട്ലേക്കയച്ചു. അയോദ്ധ്യേരെ ഇരിപ്പിടം നന്ദിഗ്രാമത്തിലേക്കാക്കി. എന്നെന്തല്ലം കാണേണ്ടിബരും.? "

സീത ലക്ഷ്മണനോടായി പറഞ്ഞു. 

"ശിവനും കണക്കെന്നെ വിഷ്ണുവും കണക്കെന്നെ ശിവനെല്ലാറ്റിനേം ഇല്ലാതാക്ക്ന്ന്, വിഷ്ണു എല്ലാറ്റിനം ജീവിപ്പിക്ക്ന്ന്, സ്ഥിതി ഇണ്ടാക്ക്ന്ന്. ബ്രഹ്മാവിനെ നോക്ക്; അന്തമില്ലാതെ സൃഷ്ടിച്ചുവിട്ന്ന്. എന്നിറ്റൊ അവരെ കളികണ്ട് രസിക്ക്ന്ന്. മനുഷ്യരെ രക്ഷി ക്കുമെന്ന് രാക്ഷസറും ദേവമ്മാറും പറയ്ന്ന്. എന്നങ്കില് നമ്മള രക്ഷിക്കാൻ നമ്മളെ മനസിനല്ലെ പറ്റൂ. കൊല്ലാൻ ബര്ന്നോനോട് മന്ത്രം ചൊല്ല്യാല് അസ്ത്രം നമ്മളെ ചങ്കില് തർക്കീലെ... സ്വന്തം ജീവനെ സ്നേഹിക്കാത്തോര് ആരെങ്കിലുണ്ടാവ്വൊ.? മനുഷ്യനറിയാ, ജീവിക്കാനും മരിക്കാനും. പിന്നെന്തിന് നമ്മൊ വേവലാതിപ്പെടണം. പൂജിക്കേണ്ടവരെ പൂജിച്ചും ഭജിക്കേണ്ടവര ഭജിച്ചും നമ്മക്ക് ജീവിക്ക, അയില് ഒര് തെറ്റൂല്ല. നമ്മളിപ്പൊ കാട്ട് വാസികളാണ്. ഇങ്ങനെം കൊറേ ആൾക്കാരെ കാണാൻ പറ്റീലെ..നമ്മൊ വിചാരിച്ചു അയോദ്ധ്യേം മിഥിലേം മാത്രേ ലോകത്തുള്ളൂന്ന്. ഇപ്പോന്നെ എത്രതരം ആൾക്കാരെ കണ്ടു. എത്ര ജീവിതങ്ങളെ കണ്ടു. മൃഗങ്ങളേം നര ഭോജികളേം കണ്ടു. എന്നെത്ര കാണാനുണ്ട്. ആർക്കും ശല്ല്യുല്ലാണ്ട് ജീവിക്കുന്ന മഹർഷിമാരെ കണ്ടു. എല്ലം ഒരു നിമിത്തായിരിക്കും."

രാമൻ പറഞ്ഞു. "അയോദ്ധ്യേനക്കാളും നല്ലതന്നെ എന്തായാലും ഇത്. നാട്ട്കാരെ പരാതീം ഇല്ല; വീട്ടുകാരെ ഉപദേശുല്ല. എന്നില്ലെ ആറ് കൊല്ലം ഈടെന്നെ താമസിച്ചാലൊ.? "

ലക്ഷ്മണന് പേടി തോന്നി. " ദണ്ഡകാരണ്യം രാവണന്റെ കോളനിയല്ലേ. ചെലപ്പൊ ഓൻ ബന്നാലോ.? നമ്മള് ചെയ്തത് ഓനിപ്പൊ അറിഞ്ഞിറ്റ്ണ്ടാവും."

സീത പറഞ്ഞു. "വാത്മീകി ആശ്രമം മാതിരിയുള്ള ഏടേങ്കിലും നിക്കാ. അതാവുമ്പം നല്ല ഓമനമൃഗങ്ങളെ താലോലിച്ചിറ്റും കളിച്ചിറ്റും സമയം പോവും. ഈ പൊഴേല് നീന്തിക്കളിക്കാനും പാചകം ചെയ്യാനുമല്ലാതെ മറ്റെന്തെന്നില്ലത്.? "

രാമൻ പറഞ്ഞു. " അങ്ങാട ഒരു വനൂണ്ട്. പ്രമോദവനമെന്നാണ് പറയുന്നത്. ആട എപ്പളും വസന്തകാലം മാതിരിയെന്നെ, പുല്ല് മാത്രം തിന്ന് ജീവികളെ ആട ഇല്ലൂ. ചുള്ളിക്കമ്പ് പെറുക്ക്ന്ന കിളികളെ ആട ഇല്ലൂ. നമ്മക്കാട പോവ്വാ. "

പ്രമോദവനത്തിലെത്തിയോരാരും ഇണ ചേരാതിര്ന്നിറ്റ, പ്രണയിക്കാതിര്ന്നിറ്റ, എളം തണുപ്പും ചെറിയ കാറ്റും ആട സദാനിലനിന്നിരുന്നു. കൂവളത്തിനടീല് സീതേരെ മടീല് തലേം ബച്ചിറ്റ് രാമൻ കെടക്കുന്ന്ണ്ടായിന്. ലക്ഷ്മണൻ ഒരു കുടില് നിർമ്മിച്ചിറ്റ് അയിന് ചുറ്റിലും അതിര്ണ്ടാക്കി. എന്നിറ്റ് ഏതോ കാട്ട് വള്ളി എട്ത്തിറ്റ് ചുറ്റും കെട്ടി. ഒരു മുയൽക്കുഞ്ഞീന ലാളിക്ക്ന്ന മാതിരി സീത രാമന ലാളിച്ചു. തലയിൽ തലോടി. സീത പറഞ്ഞു. 

"രാമാ.. വല്ല ഓമനമൃഗത്തിനേം കിട്ടീനെങ്കില് നല്ലതാട്ടി." രാമൻ പുഞ്ചിരിച്ചു. 

"നിനക്കോമനിക്കാനല്ലെ ഞാനില്ലത്."

സീത കാല് ഒന്ന് കൊടഞ്ഞു. രാമൻ എണീറ്റിരുന്നു. അപ്പൊ ദൂരത്ത് കൂടീറ്റ് ഒര് മാൻകുട്ടി നടന്ന് പോയി. നല്ല സുഗന്ധം പരത്തുന്ന കസ്തൂരിമാനായിരുന്നു അത്. 

സീത പറഞ്ഞു. 

"രാമ, എന്ത് രസോയിന കാണാൻ അയിന പിടിച്ചിറ്റ് താ.? നിങ്ങൊ കാട്ട് പഴം ശേഖരിക്കാൻ പോവുമ്പൊ എനക്ക് ഒരു കൂട്ടായിലെ. ഒന്ന് പിടിച്ച് താപ്പാ..." 

മാൻപേട സീതേരെ അട്ത്ത് ബന്നിറ്റ് കയ്യില് ഒരന്തി. രാമൻ പിടിക്കാൻ ശ്രമിക്കുമ്പൊ അങ്ങോട്ടുമിങ്ങോട്ടും തുള്ളിക്കോണ്ടിരുന്നു. രാമൻ ശ്രദ്ധിക്കാത്തപ്പൊ സീതേരെ കാലില് നാവ് മുട്ടിച്ചു. സീത കുളിരുള്ള തണുപ്പോടെ കാല് പിൻവലിച്ചു. എന്നിറ്റ് അയിന വാരിയെട്ക്കാൻ നോക്കി. അത് മുമ്പോട്ട് തുള്ളി. സീതേരെ കളി കണ്ടിറ്റ് രാമന് വല്ലാണ്ടിഷ്ടായി. 

"നിനക്കയ്ന ബേണ,?" 

സീതക്ക് ദേഷ്യം ബന്നു. " അതല്ലെ മലയാളത്തില് ഞാൻ നേരത്തെ പറഞ്ഞത്. അയിന കിട്ട്യാല് എൻക്കൊരു കൂട്ടായിലെ."

ലക്ഷ്മണൻ അട്ത്ത് ബന്നു. 

"രസൂണ്ട്. നല്ല മണൂണ്ട്. ചെലപ്പൊ കസ്തൂരിമാനായിരിക്കും."

"ഏയ് പുള്ളിപ്പുള്ളി കുത്ത്ണ്ട്. അപ്പൊ പുള്ളിമാനായിരിക്കും." സീത പറഞ്ഞു.

രാമൻ പറഞ്ഞു. " ഞാനിപ്പൊ പിടിച്ചോണ്ടരാ.."

എന്നിറ്റ് അയിന്റെ ബയ്യേന്നെ നടന്നു. മാനിന്റെ കരച്ചിലും മണോം ലക്ഷ്യാക്കീറ്റ് നടന്നു. ലക്ഷ്മണൻ ഏട്ടീന നോക്കണോട്ടൊന്നും പറഞ്ഞു. അമ്പും വില്ലും എടുത്തിറ്റ് രാമനെണീച്ചപ്പാടെന്നെ മാൻ എത്തണ്ടട്ത്തേക്കെത്തി. രാമൻ ബയ്യേന്നെ പാഞ്ഞു. ആ പാച്ചല് കണ്ടപ്പാട് രാമന് സംശ്യായി. സാധാരണ നുകിരിപ്പഴം കണ്ടാല് മാൻ ആട ചുറ്റിപ്പറ്റി നടക്കും. വിശപ്പില്ലാതെ ബെർതെ പായ്യൊ.? രാമനെന്താക്കി ഒരമ്പട്ത്തിറ്റ് ഉന്നം പിടിച്ചു. പിന്നെത്തോന്നി ബേണ്ടാന്ന്. മാനിന് തേറ്റ ഇല്ലത് മാതിരി രാമന് തോന്നി. ശരിക്ക് നോക്ക്യപ്പാട് പുലീരെ മാതിര്യൊ സിംഹത്തിന്റെ മാതിരിയൊ തോന്നി. ഒരമ്പ് കൊട്ത്താല് ചത്ത പാടറിയാലൊ.? മാനിന്റെ മാതിരീണ്ടെങ്കിലും ഓട്ടം കണ്ടിറ്റ് ചീറ്റപ്പുലീന മാതിരീണ്ട്. ചീറ്റപ്പുലീരെ അലർച്ച കേട്ടിന്, മാനിന്റെ കരച്ചിലൊന്നും കേട്ടിറ്റ. എന്തായാലും മാനെന്ന് തോന്നുന്നില്ല. 

ബെച്ചോക്ക, ചത്താലറിയാലൊ എന്ത് സാധനോന്ന്. കൊന്നിറ്റ് സീതക്ക് കൊട്ത്തിറ്റും ബെല്ല്യ കാര്യോന്നൂല്ല. സീത അയിനക്കണ്ടാല് ബെൽച്ചും കരയീലെ.? അട്ത്ത അമ്പെയ്തിറ്റ് ഒന്ന് നോക്ക. എന്തായാലും മാനല്ലപ്പാത്. അമ്പ് തൊട്ത്തു. മാൻ മറഞ്ഞിറ്റ് വീണു. 

"ലക്ഷ്മണാ... സീതേ...ന്ന് " വിളിച്ചിറ്റ് മാൻ വീണു. സീത അത് കേട്ടിലെ...സീത പറഞ്ഞു.

"രാമന്റെ ഒച്ച മാതിരി, ലക്ഷ്മണാ... രാമന് കാട്ട്ല് പാഞ്ഞിറ്റ് അത്ര പരിചോന്നുല്ല. എന്നേടേങ്കിലും പോയിറ്റ് എന്തെങ്കിലും ആയിറ്റ്ണ്ടാവ്വോ.? നീ പോയിറ്റ് നോക്കറോ.."

"എന്തിന് നോക്ക്ന്ന് ഏട്ടന തോപ്പിക്കാനൊന്നും ആരിക്കും പറ്റീല."

സീത പറഞ്ഞു. " അതല്ല ലക്ഷ്മണാ... ഞാനിപ്പൊ കേട്ടതാണ്; കാടിന്റെ ഉള്ളീന്ന് രാമൻ ബിളിക്കുന്നത് മാതിരി. നീ പോയിറ്റൊന്ന് നോക്ക്,

ഞാനീടീരിക്ക."

ലക്ഷ്മണൻ ചോദിച്ചു. 

"ഈട ഇരിക്കാനാ.? ഏട്ടീന ഒറ്റക്കാക്കീറ്റ് പോവ്വാന... നടന്നതെന്നെ. ഓ... അതാട പോയിറ്റിരിക്ക്. ആ കുടിലിന്റെ ബാത്ക്ക. ഞാനയിന് ചുറ്റും സുരക്ഷ ബെച്ചിറ്റ്ണ്ട്. ആട പോയിറ്റിരിക്ക്. ഞാൻ നോക്കട്ടെ."

അമ്പ് കൊണ്ടിറ്റ് ചോര ഒലിപ്പിച്ചോണ്ട് മാൻ പിന്നേം പാഞ്ഞു. മനുഷ്യമ്മാറ മാതിരി സംസാരിക്കുന്ന മാനിന്റെ നേരെ രണ്ടാമത്ത 

അമ്പും വിട്ടു. ലക്ഷ്മണൻ ശബ്ദം കേട്ട ഭാഗത്തേക്ക് പോയി. രാമന്ണ്ട് മാനിന്റെ ബയ്യെ പായ്ന്ന്. ലക്ഷ്മണനും ഒന്നിച്ച് പാഞ്ഞു. 

പ്രമോദവനത്തിന് ചുറ്റും ലക്ഷ്മണരേഖ ഇണ്ടായ്ന്. രാവണന്റെ പുഷ്പകവിമാനം വനത്തിന് അരകിലോമീറ്ററ് അപ്പറത്ത് നിന്നു. രാവണൻ വേഷം മാറാൻ തൊടങ്ങി. ഒരു മഹർഷീരെ വേഷം ധരിച്ചു. പ്രമോദവനത്തിന് അപ്പുറുള്ള മരത്തിന്റെ ചോട്ടില് അവശനായിറ്റിരുന്നു. ഇപ്പൊ രാവണനെക്കണ്ടാല് വെള്ളം കുടിച്ചിറ്റ് കൊറേക്കാലായീന്ന് തോന്നും. എന്തെങ്കിലും തുന്നിറ്റ് വർഷങ്ങളായീന്ന് തോന്നും. ഏടയോ തപസ്സവസാനിപ്പിച്ചിറ്റ് ബറ്റും ബള്ളൂം കുടിക്കാനുള്ള ശ്രമത്തിലാണെന്ന് തോന്നും. ഞരങ്ങ്ന്നുണ്ട്, ഏക്കം ബലിക്കുന്ന്ണ്ട്. കണ്ണെടക്കെടക്ക് ചിമ്മുന്നുണ്ട്. ഞെരക്കം കേട്ടൂന്ന് തോന്ന്ന്ന്, മുറിവേറ്റ രാമനാവൂന്ന് വിചാരിച്ചിറ്റ് സീത ബേഗം ബന്നു. മുനീന കണ്ടപ്പാട് ലക്ഷ്മണരേഖ ലംഘിക്കാതെ എന്താണെന്ന് ചോദിച്ചു. 

"തപസ്സ് ചെയ്തിറ്റ് ബര്ന്നത് മോളെ.... കുടിക്കാനെന്തെങ്കിലും കിട്ടീറ്റേങ്കില് ഞാനിപ്പൊ ചാവും. നീ കൊറച്ച് വെള്ളോന്റെ നാവിലുറ്റിക്ക്, എനക്ക് എണീക്കാൻ പറ്റ്ന്നില്ല. എന്റെ ഉള്ളിൽത്തെ ബെള്ളോല്ലം വറ്റി; ബേഗം... ബേണം മോളെ..." 

സീത തുകൽസഞ്ചീം എട്ത്തിറ്റ് ബന്നു. ലക്ഷ്മണരേഖ കണ്ടിറ്റ് ഒന്ന് നിന്നു. എന്നങ്കിലും വയ്യാണ്ട് കെടക്കുന്ന ആ മുനി ശ്രേഷ്ഠനക്കണ്ടപ്പാട് ഒന്നും നോക്കീറ്റ; ലക്ഷ്മണരേഖ കടന്നിറ്റ് അയാളെ അട്ത്തെത്തി. വെള്ളം കുടിച്ചിറ്റ് ഏണീറ്റിറ്റ് സീതേരെ തലമ്മ കൈവെച്ചു. ഋഷി ഒര് പഴോട്ത്തിറ്റ് ഓക്ക് കൊടുത്തു. ഓള് ബോധംകെട്ടു. നല്ല കുട്ട്യോളുണ്ടാവൂന്ന് പറഞ്ഞപ്പാട് സീത വിശ്വസിച്ചു. നിന്നനിപ്പിലെന്നെ ടപ്പേന്ന് പറഞ്ഞിറ്റ് ബീണു. രാവണൻ ഓള തോളില് കെടത്തീറ്റ് വിമാനത്തിലിട്ടു. വിമാനം പൊന്താൻ തൊടങ്ങി. സീത നല്ല ഒറക്കം. ജഢായു ഇതെല്ലാം നോക്കിക്കൊണ്ട് മേലെ ഇരിക്ക്ണ്ടായിന്. വിമാനം പൊന്തുമ്പോ രാവണന്റെ അട്ത്തേക്ക് പറന്നിറ്റെത്തി. അങ്ങ്ന്നും ഇങ്ങ്ന്നും കഴുകമ്മാറ് ആക്രമിക്കാൻ വരുമ്പൊ രാവണൻ ചന്ദ്രഹാസം എട്ത്തിറ്റ് വീശാൻ തൊടങ്ങി. ചന്ദ്രഹാസത്തിന്റെ വെളിച്ചം കൊണ്ട് എല്ലാരും താഴെ ബീണു. ജഢാ യുമാത്രം ബാക്കിയായി. ജഢായു പറഞ്ഞു. 

"നിനക്ക് നാണൂല്ലെ രാവണാ... ഇങ്ങനെ മറ്റാളെ ഭാര്യേനേം കട്ടിറ്റ് പോവ്വാൻ രാമനനിതറിഞ്ഞാല് നിന്ന ബാക്ക്യാക്ക്വൊ.? അല്ല, നിന്റെ ഭാര്യേന ഇങ്ങനെ ആരെങ്കിലുമാക്ക്യാല് നീ എന്താക്കും.? ബെർതെ തല്ല് കൊണ്ടിറ്റ് ചാവണ്ട. നീ ഓള എട്ത്തട്ത്തന്നെ കൊണ്ടാക്ക്. "

ചന്ദ്രഹാസത്തിന്റെ പ്രഭേല് ജഢായു തായ ബീവ്വാത്ത്യേയ്ല് രാവണന് സംശയൂണ്ടായി. രാവണൻ ഉച്ചത്തില് അട്ടഹസിച്ചു. മൈരാവണൻ ബന്നു. 

"നീയാര്ടാ അത് ചോയിക്കാൻ നിന്നെ കൊന്നിറ്റ് കമ്പീല് കോർത്തിറ്റ് ഫ്രൈയാക്കും. കൂടുതൽ കളിച്ചാല് കളി പഠിപ്പിക്കുട്ടാ... രാവണനോടാ... നിന്റെ കളി.?"

പെട്ടെന്ന് ഐരാവണൻ പൊർത്ത് ചാടി. 

"ജഢായു, ഞാൻ ഇവളെ അച്ഛനാണ്. അതോണ്ട് നീ പറഞ്ഞ ഞ്യായത്തിനൊന്നും ഒരർത്ഥവുമില്ല. സ്വന്തം മോള തട്ടിക്കൊണ്ടോവ്ന്നത് പാപോം അല്ല. ഇവളെന്ന് ലങ്കേല് നിന്നാമതി. ആ കൊടും കാട്ട്ല് എൾക്കാനൊന്നും എനക്ക് മനസ്സില്ല." 

ജഢായന് അത്ഭുതായി. വെട്ടൊന്ന് മുറി രണ്ടല്ലേപ്പ; എല്ലാരും രാവണനക്കുറിച്ച് പറയല് നോക്കറൊ... എന്ത് തങ്കപ്പെട്ട മനസ്സ്. ജഢായു ഒന്നും പൊർത്ത് കാണിക്കാതെ പറഞ്ഞു. 

"എന്റെ ചങ്ങാത്യാണ് അയോദ്ധ്യേലെ ദശരഥൻ; ഓന്റെ മോനാണ് രാമൻ. ഓന് വെഷമുണ്ടാക്കുന്ന കാര്യോന്നും ഞാൻ ചെയ്യൂല. ഓന് ഞാൻ വാക്ക് കൊട്ത്തിന്. അതോണ്ട് എന്നെ കൊല്ലാതെ നിനക്ക് സീതേനേം കൊണ്ട് ഈട്ന്ന് പൂവ്വാൻ പറ്റീല. ദശരഥന്റെ മരുവോളല്ലെ സീത... ഓളേണ്ട ഇങ്ങനെ ചെയ്യല്.? നിനക്കെന്തെ പ്രാന്താ.? എന്ന കൊന്നിറ്റ് ബേണോങ്കില് നീ കൊണ്ടോയ്ക്കോ."

അപ്പളേക്കും സീതേരെ ബോധം തെളിഞ്ഞു. സീത കണ്ണ് തൊറക്കുമ്പോണ്ട് ജഢായു പറന്ന് പോയിറ്റ് രാവണന്റെ രത്നം പതിച്ച കിരീടം തട്ടിത്തെറിപ്പിക്ക്ന്ന്, പെട്ടെന്നന്നെ മൈരാവണൻ 

പൊറത്തെറങ്ങി. ചന്ദ്രഹാസം വീശാൻ തൊടങ്ങി. സീത ചാടിയെണീറ്റ് രാവണന ഒര് ചവുട്ട്; രാവണന് കുൽക്കേയില്ല. രാവണൻ ഒരു വെട്ട് ജഢായൂന്റെ ചെറക് നോക്കീറ്റ് കൊടുത്തു. ജഢായൂന്റെ ചെറക് വിമാനത്തിലും ജഢായു ഭൂമിലേക്കും പോയി. മൈരാവണൻ അട്ടഹസിച്ചു. ജഢായൂന്റെ കരച്ചില് സീതേന വല്ലാണ്ട് ഭയപ്പെടുത്തി. 

"എടാ മുടി പൊലയാ" ന്ന് വിളിച്ചിറ്റ് സീത രാവണന തല്ലാൻ രണ്ട് ചുവട് പൊറകോട്ട് മാറി. മരാവണനുമായിറ്റ് മൽപ്പിടുത്തം നടത്തി. ഒരു കുഞ്ഞീനമാതിരി കളിപ്പിച്ചോണ്ട് രാവണൻ യുദ്ധം ചെയ്തു. കിഷ്കിന്ധേരെ മോളിലേകൂടീറ്റ് വിമാനം പോയി. സീത ആഭരണം അരേല്ണ്ടായത് എട്ത്തിറ്റ് പൊർത്തേക്കിട്ടു. മൈരാവണൻ ചിരിച്ചു. മൈരാവണന്റെ ശരീഷഭാഷ സീതക്ക് വെറുപ്പുണ്ടാക്കാൻ കാരണമായി. അവൾ പതുങ്ങിയിരിക്കുന്നത് കണ്ടപ്പാട് ഐരാവണൻ വന്നു. 

"സീതേ.. നീയെന്റെ മോളാണ്; എന്റെ പൊന്നും കട്ടി. നീ പേടിക്കണ്ട മോളെ... എന്ന് നിനക്ക് ലങ്കേല് നിക്ക "

സീത ഒച്ചത്തില് പോട്യോടെ പറഞ്ഞു. 

"നിങ്ങൊ എന്റെ അച്ഛനല്ല. എൻക്ക് അച്ഛനില്ല. ഞാൻ ജനകന്റെ മോളാണ്. മിഥിലാപുരീലാണ് വളർന്നത്. എന്റെ നാട് അതാണ് ലങ്കേല്ല."

"അല്ല മോളെ... ഞാനാണ് നിന്റച്ഛൻ, ചെർപ്പത്തില് ഒരശരീരി ഇണ്ടായി. ഈ പെണ്ണ് കുഞ്ഞി നിങ്ങളെ കൊല്ലൂന്ന്. അങ്ങനെ കൊട്ടാരഗുരൂന്റെ വാക്ക് കേട്ടിറ്റാണ് നിന്നെ പൊഴേല് ഒവ്ക്ക്യേത്. "

പെട്ടെന്ന് മൈരാവണൻ ബന്ന് ചന്ദ്രഹാസം സീതക്ക് നേരെ വീശി. സീത ഒഴിഞ്ഞ് മാറി. ഐരാവണൻ ബന്ന് മൈരാവണനെ പിടിച്ച് മാറ്റി. 

"നീ എന്തന്ന് കളിക്ക്ന്നത് അത് നമ്മളെ രക്തോല്ലെ.? എന്റെ കുഞ്ഞീന കൊല്ലാൻ എന്തധികാരാണ് നിനക്കില്ലത്.?" 

മൈരാവണൻ പറഞ്ഞു. 

"ഈ ലോകം രക്ഷിക്കുന്നത് രാക്ഷസമ്മാറായിരിക്കണം. അങ്ങനേങ്കില് എൻക്ക് കൊർച്ചും കൂടി ആയുസ് ബേണം. അയിന് ഉവള് മരിച്ചേ മതിയാവു. നമ്മൊ പ്രജാപതിക്ക് വാക്ക് കൊട്ത്തതാണ്. എൻക്കോള കൊല്ലണം; ഞാൻ കൊല്ലും... ഇപ്പൊ കൊല്ലും."

ഐരാവണൻ പറഞ്ഞു. 

"ഇന്ന് നീയവള കൊന്നാല് അസുരവർഗ്ഗോം ദേവവർഗ്ഗോം തമ്മില് എന്ത്യെ വ്യത്യാസുള്ളത്.? ഇതുവരെ ദേവകളോട് നീ നടത്തിയ പ്രതി രോധപ്രവർത്തനോല്ലം ബെർതെ ആവൂലേ.? നിന്റെ ചൈതന്യം നശിക്കീലെ.? ആൾക്കാരെ മോത്തേക്ക് നോക്കാൻ പറ്റ്വൊ.? നിന്റെ ധർമ്മ യുദ്ധത്തിന പറ്റീറ്റ് ലോകത്തിന് കൊറച്ച് മതിപ്പില്ലെ. നീയിത് ചെയ്താല് ബെറും അസുരനായിറ്റ് മാത്രം മാറും. നിന്റെ നേട്ടൊല്ലം ഇല്ലാതാവും. എന്ന് നീ ഓള ബിട്ടാലും നിന്നോട് പ്രതികാരം ചെയ്യാൻ ബേണ്ടീറ്റ് ലങ്കേല് ബരും. ഇനിയുളളകാലം മോളൊന്നിച്ച് ആർക്കും കച്ചറയില്ലാത്ത മാതിരി ഇങ്ങനെ സന്തോഷത്തോടെ കഴിഞ്ഞൂടെ, തൽക്കാലം ലങ്കേല് നിർത്ത്. അച്ഛനോ ബിൽത് ഭർത്താവോന്ന് ഇവള് തീരുമാനിക്കട്ട്, അസുരയാവണൊ ദേവതയാണോന്ന് ഇവള് തീരുമാനിക്കെട്ട്, മണ്ഡോദരിക്ക് സന്തോഷാവും."

ഐരാവണൻ ദേഷ്യം അടക്കിക്കൊണ്ട് പറഞ്ഞു. 

“ആ ദേവന്റെ മോന്റൊക്ക എന്ന് ഇവള് കയ്യണ്ട. ദേവാസുര യുദ്ധത്തില് ഓന്റെ അച്ഛൻ ദേവമ്മാറെ സൈഡല്ലെ നിന്നത്. ദേവമ്മാർക്ക് ഒത്താശ ചെയ്യുന്ന ഋഷിവര്യമ്മാറുമായിറ്റല്ലെ ഓന്റെ കൂട്ട്. ഓന്റൊന്നിച്ച് എന്റെ മോള് നടക്കണ്ട. എന്നിറ്റ് കാട്ട്ലേക്ക് അയച്ചിന്; അതും എന്റെ കോളിനിലേക്ക്. രാമനേം കൊല്ലണം. ആയിറ്റ സമയം കിട്ടും."

ഐരാവണൻ പുഞ്ചിരിച്ചു. സീതേരട്ത്ത് പോയി. 

"മോളെ... മോളിത് കണ്ടിറ്റ് പേടിക്കണ്ടാട്ട്വൊ. ലങ്കേല് നിനക്ക് ഒരു കൊറവും ഇണ്ടാവീല. നീ സുന്ദരിയാണ്; ആയുധകലാനിപുണയുമാണ്. നീ പേടിക്കുന്നത് കാണുമ്പോ അച്ഛന് വെഷമാണ്. രാവണനങ്ങന്യാണ്. എന്തല്ലോ ഒരു ജന്മം. നിനക്ക് എന്താവശ്യൂണ്ടെങ്കിലും എന്നോട് പറഞ്ഞാമതി. രാവണൻ ഇങ്ങന്യാണ്. എന്റെ അമരത്വമായിരുന്നു ലക്ഷ്യം. അത് എന്ന് എന്തെങ്കിലാട്ട്. ഒര് ലങ്കക്കാരിക്കില്ലെ എല്ലാ പരിഗണനയും ആനുകൂല്യോം നിനക്ക് ലഭിക്കും. കൂടാണ്ട് അതിഥി, രാവണപുത്രി അങ്ങനെ കൊറേ പരിഗണന."

രാവണന്റെ തേജസാർന്ന രൂപം കണ്ട് സീത കാൽ തൊട്ട് വന്ദിച്ചു. 

ദൂരെ നിക്ക്ന്ന മൈരാവണന കണ്ട് പേടിച്ചു. ഐരാവവണൻ ചിരിച്ചു. “അച്ഛാ' എന്ന് വിളിച്ചെങ്കിലും ശബ്ദം പുറത്തേക്ക് വന്നിറ്റ ഐരാവണനും മൈരാവണനും ഒരേ ഉടലിൽ പ്രവേശിച്ചു. 

സീത മനസ്സിൽ പറഞ്ഞു. 

"എന്റെ രാമൻ വരും; എന്നെ കൊണ്ടോവും. എന്നാലും എന്റെ രാമാ, ഈ രാവണൻ കൊള്ളാട്ടൊ."

"നീയെന്തിന് ബന്നത്.? അപ്പൊ സീതേരടുത്ത് ആരില്ലത്.? രാമൻ മാനിനേം കൊന്നിറ്റ് തിരിച്ച് ബരുമ്പോ ചോദിച്ചു. ലക്ഷ്മണൻ പറഞ്ഞു. 

"അപ്പൊ ഒച്ച കേട്ടിന്, ഏട്ടന്റെ ഒച്ച. ലക്ഷ്മണാ... സീതേന്ന് പറഞ്ഞിറ്റ്. ഞാൻ ബിചാരിച്ചു വഴിയറിയാതെ പോയിറ്റ് ഏടേങ്കിലും കൊക്കേല് ബീണൂന്ന്. അപ്പൊ ഒന്നും ആയിറ്റാല്ലെ.?" 

"എന്താവാൻ.? അത് മാനൊന്ന്വൊല്ല; നരീരെ മീട് ഒരര മെൻച്ചൻ. എന്നങ്കിലും നീ സീതേനെ ഒറ്റക്കാക്കീറ്റ് ബര്ണ്ടായിര്ന്നു.

"ഏട്ടിക്കൊന്ന്വായിറ്റ്ണ്ടാവീല. ഞാൻ ഒരു വരയിട്ടിറ്റ് ബന്നത്; അമ്പോണ്ട്. ആട്ന്ന് അനങ്ങണ്ടാന്നും പറഞ്ഞിന്. "

രാമനും ലക്ഷ്മണനും എത്തുമ്പോളേക്ക് സീതയില്ല. " ലക്ഷ്മണാ... നീ ശരിക്ക് നോക്ക്. ഞാനിങ്ങോട്ട് പൂവ്വാ... ഇപ്പൊ രാമന്റെ മീട് പേടിച്ചിറ്റും കരഞ്ഞിട്ടും എന്തോ മാതിരി

"ഏടപ്പാ സീത പോയത്, നിങ്ങൊ കണ്ടിനാ.?" കിളികളോടും മരങ്ങളോടും ചോദിച്ചു. 

"നിങ്ങൊ എന്റെ സീതേനെ കണ്ടിനാ... ഓളില്ലാതെ എനക്ക് ഒറക്കം ബരീല, ഇര്ന്നാല് ഇര്ത്തം കൊള്ളീല നടന്നാല് നടത്തം തീരില, തിന്നാല് ഉള്ളിലെട്ക്കീല. എന്റെ സീതേന കണ്ടിനാ.? "

പ്രമദവനത്തിലെ കിളികളെല്ലാം രാമന്റെ ഒച്ച കേട്ടപ്പൊ ദൂരെ പറന്ന് പോയി. മരങ്ങൾ ഇലകള് പൊഴിച്ചു. രാമന്റെ സങ്കടം നോക്കറൊ. ഓനുപ്പൊ ഏടേങ്കിലും പോയിറ്റ് ചാവും. ലക്ഷ്മണൻ ഓൻ കുത്തിനിർത്തിയ അമ്പിനെ നോക്കിക്കൊണ്ട് ചുറ്റും നടന്നു. 

"അങ്ങനെ ബെരീലല്ലൊ, എന്റെ രേഖക്കകത്തൂന്ന് നടക്കീലല്ലൊ." എന്നല്ലാം പിറുപിറുക്കുന്നുണ്ട്. 

"സീതേരെ പാദസരത്തിന്റെ കിലുക്കം കേട്ടിനാ ആരെങ്കിലും.? "

ഓള് എപ്പളും കുളിക്ക്ന്ന പൊഴക്കരേല് പോയി. എപ്പളും കുടിക്കാൻ ബെള്ളെടുക്ക്ന്ന അരുവീല് പോയി. ഏട പോയിറ്റും ഒരു കാര്യൂല്ല. ആരോടു ചോയ്ച്ചിറ്റും ഒരു കാര്യൂല്ല. സീതേന ആരും കണ്ടിറ്റ രാമൻ കൊറേ സമയം സീതേനേം നെനച്ചോണ്ടിരുന്നു. 

“ഓളൊന്നിച്ച് ബർത്താനം പറഞ്ഞാണ്ട് നടക്കാൻ നല്ല പാങ്ങ്ണ്ടായിന്. തല തൊടേല് വെച്ചിറ്റ് കെടക്കാനും,ഓള് പാകം ചെയ്ത ഭക്ഷണം കഴിക്കാനും നല്ല പാങ്ങ്ണ്ടായ്ന്. സീതയില്ലാതെ നിക്കാൻ പറ്റൂലപ്പാ... "

രാമൻ പിന്നേം ഭ്രാന്തമായി മാതിരി അങ്ങോട്ടുമിങ്ങോട്ടും നടന്നു. 

"എന്തന്നാക്കല്, എന്ന് സീതേനെ കിട്ടലേട്ന്ന്,ഓള് ഏട പോയതായിരിക്കും.? സീതേ... സീതേ... "

ആ വിളി കാട്ടില് ഒരു കിടുക്കം കൊടുത്തു. 

"ഏട്ടീ... ഏട്ടീ..." ലക്ഷ്മണനും സീതേനെ ബിളിച്ചോണ്ട് നടന്നു. കാട്ട്ല് കൊറേ സമയം നടന്നിറ്റ് അവർ ഒറങ്ങാൻ കെടന്നു. രാമൻ സീതയോട് മനസില് വിലപിച്ചു.

“ഓള് എടക്കെടക്ക് പറയല്ണ്ട്പ്പാ... നിങ്ങൾ ബില്ല്യ രാജാവല്ലെ, ഞാൻ രാജകുമാരിയൊന്ന്വല്ല. ഇങ്ങനെ പറഞ്ഞിറ്റ് നീ പോയതാ... നിന്റെ മാതിരി പയറ്ററിയുന്ന പെണ്ണ്ങ്ങള ഞാൻ കണ്ടിറ്റേയില്ല. മിഥിലപുത്രിയായ സീതേന വേണ്ട എനക്ക്, എന്റൊന്നിച്ച് കാട്ട്ലേക്ക് വന്ന സീതേന മതി. രാജ്യത്തിന്ന് പോയി; അമ്മേം ബെർത്തു, അച്ഛനും ബെർത്തു കാട്ടിലുമായി. എന്നി നീയും കൂടി പോയാല് ഞാനെന്തിന് ജീവിക്ക്ന്ന്.? എല്ലാരും രാമന രാജകുമാരനും ശ്രേഷ്ഠനുമാക്കിയപ്പൊ നീ മാത്രം എന്ന സ്നേഹിച്ചു. എല്ലാരും അസൂയയോടെ നോക്ക്യപ്പൊ നീ മാത്രം നിസാരമായി നോക്കി. നിന്റെ കാട്ടലെ കൂടീറ്റില്ലെ നടത്തം എത്ര നോക്ക്യാലും മത്യാവീല്ല. എലേല് ചവിട്ട്ന്നത് പോലും എലക്ക് വേദന എട്ക്കാത്ത മാതിരി, പാവത്തിന മാതിരി നടക്കും. യുദ്ധത്തില് പരിക്കേറ്റപ്യേന ശുശ്രൂഷിക്കുന്നേയ്ല് നിനക്കില്ലെ വിരുത് ഒന്ന് വേറെന്നാണ്. സീതേ എനക്ക് വേണ്ടിറ്റെങ്കിലും നീ ദേവതേനമാതിരേങ്കിലും പ്രത്യക്ഷപ്പെട്, വാത്സല്യത്തോടെ ഒന്ന് തലോട് തലോട്. എന്നെ തലോടീറ്റ് ഒർക്കാൻ എനിക്കിനി ആരില്ലത്.? സീതേ... നിന്നെ കാണാഞ്ഞിറ്റ് ഋഷിവര്യമ്മാറ് ചോയിക്കീലെ...നീ ഏട പോയീന്ന്.? ഞാനെന്തന്ന് അവരോട് പറയല് മുനിപത്നിമാരുടെ വാത്സല്യത്തിന് പാത്രായ നിന്നെ മാത്രാണ് എനിക്കിഷ്ടം. നിന്ന മാതിരി ഒര് പെണ്ണിന ഞാൻ കണ്ടിറ്റേയില്ല; ശരീരവടിവിലും സംസാരചാതുരീലും നീയെന്നെ ബിൽത്."

സീതേനെ കാണാഞ്ഞിറ്റ് പൊഞ്ഞാറായിറ്റ് രാമൻ അന്ന് ശരിക്ക് ഒറങ്ങീറ്റ. ലക്ഷ്മണൻ എടക്കെടക്ക് കരഞ്ഞോണ്ട് " ഏട്ടാ... ഏട്ടാ " ന്ന് ബിളിക്കുന്ന്ണ്ട്. രാമൻ ഒന്നും മിണ്ടീറ്റ്. 

"നിങ്ങൊ എന്ന രണ്ട് ബായ്ക്കാട്ങ്കിലും പറയ് ഏട്ടാ... അതോണ്ടെങ്കിലും എനക്ക് സമാധാനാവട്ട്."

രാമൻ പറഞ്ഞു. 

"നാള രാവിലെ നമ്മക്ക് പോവ്വാ... ചെലപ്പൊ സീത നമ്മളെ അന്വേഷിച്ചിറ്റ് ബന്നിറ്റ്ണ്ടാവും. അല്ലെങ്കില് ഏതെങ്കിലും മൃഗത്തിനെ കണ്ടിറ്റ് അയിന്റെ ബയ്യെ പോയിറ്റ്ണ്ടാവും. അത്രേ പറ്റിറ്റ്ണ്ടാവൂ."

രാമന്റെ മനസ്സില് ഒന്നിച്ച് പഴം ശേഖരിക്കാൻ പോയത്, തേനീച്ച കൂടെടത്തത്, കാട്ട് പൂച്ചെടികള് ശേഖരിച്ചത്... ഓർമ്മേല് വന്നു. കണ്ണ് സദാ നനഞ്ഞോണ്ടിരുന്നു. ബില്ലൊരു കല്ലെട്ത്തിറ്റ് നെഞ്ചില് കുത്ത്ന്ന മാതിരി തോന്നി. രാവിലെയാവാൻ തിടുക്കം കാണിച്ചോണ്ടിര്ന്നു. അന്നത്തെ രാത്രിക്ക് നീളം കൂടുതല്ണ്ടായ്ന്. എട ക്കെട്ക്ക് അങ്ങോട്ടുമിങ്ങോട്ടും നോക്കി രണ്ടാളും അന്നൊറങ്ങീറ്റ.

രാവിലെ നേരത്തെ നടക്കാൻ തൊടങ്ങി. സീതയില്ലാണ്ട് രാമന് നിക്കാൻ കയ്യപ്പ. ഓൻ കരഞ്ഞോണ്ട് പോന്നത് കാണുമ്പോന്നെ എന്തോ ബേജാറ്. ആരെങ്കിലും പറഞ്ഞ് കൊട്ക്കോപ്പാ.. സീതേന രാവണൻ കൊട്ടോണ്ട് പോയീന്ന്. ഇല്ലെങ്കില് ഓൻ നെഞ്ച് പൊട്ടീറ്റ് ചത്താലൊ.? ചാവ്വോന്നില്ല; ഓൻ ക്ഷത്രിയനല്ലെ.? അത്രക്ക് കരളൊറപ്പില്ലാണ്ടിരിക്ക്വൊ.? എന്നങ്കിലും മംഗലം കയിഞ്ഞിറ്റ് അത്രയല്ലെ ആയിറ്റൂ. ഒര് കുഞ്ഞ്യായിനെങ്കില് സാരൂല്ലാന്ന് പറയാ. ഇതിപ്പൊ രാമനേം വിശ്വസിച്ചിറ്റ് കാട്ട്ലേക്ക് വന്നു. എന്ന് ഓളില്ലാണ്ട് നാട്ടിലേക്ക് പോയാല് നാട്ടാര് എന്തന്ന് പറയല്, ബെല്ല്യ യോദ്ധാവോലും സ്വന്തം ഓള നോക്കാൻ കയ്യാത്തോൻ രാജ്യം നോക്കലെങ്ങനേന്നല്ലെ.!?

"ലക്ഷ്മണാ, നീ ബേഗം നടക്ക്. ചെലപ്പൊ ഇതായിരിക്കും നമ്മളെ നിയോഗം. "

രാമനും ലക്ഷ്മണനും വേഗം നടന്നു. ബയിക്ക് ഒരു വൃദ്ധനായ പക്ഷി ചെറകില്ലാതെ വീണുകെടക്കുന്ന്ണ്ടായ്ന്. മരത്തിന്റെ മോളില് ചെറകിന്റെ ബാക്കി ഞേലുന്ന്ണ്ട്. " രാമാ... രാമാ "ന്ന് രണ്ടൂട്ടം ബിളിച്ചു. രാമൻ അട്ത്തേക്ക് പോയി. കാണുമ്പോ ജഢായൂന മാതിരിയ്ണ്ട്. 

"എന്തന്നായത്പ്പാ...?" രാമൻ ചോദിച്ചു. 

ജഢായു കഥേല്ലം പറഞ്ഞു. 

"ലങ്കേല് രാവണൻന്ന് പറഞ്ഞിറ്റ് ഒരു രാജാവ്ണ്ട്. ആ രാജാവ് നിന്റെ സീതേനേം കൊണ്ട് പോയി രാമാ..., നീ അഗസ്ത്യകൂടത്തിലെത്തണം. അഗസ്ത്യന് മാത്രേ ഭാവി പ്രവചിക്കാനറിയൂ. നിന്നെക്കുറിച്ച് എന്തെങ്കിലും അറിയുന്നത്, രാവണനെക്കുറിച്ച് എന്തെങ്കിലും അറിയുന്നത് ഓർക്കായിരിക്കും. ജ്യോതിഷോം വൈദ്യോം ഒക്കെ അറിയും. നീ ബേഗം പോട്." 

രാമൻ പറഞ്ഞു. 

"സീത ഇണ്ടായിനെങ്കില് ഈ ചെറക് തുന്നിതരട്ടി."

ഒരമ്പെയിറ്റ് ചെറക് താഴെ വീഴ്ത്തി. എന്നിറ്റ് രാമനും ലക്ഷ്മണനും കൂടി ചെറക് പിടിപ്പിച്ചു. മരുന്ന് പെരട്ടി. നടന്നു. പിന്നെ അവ രൊന്നും സംസാരിച്ചിരുന്നില്ല. 


അദ്ധ്യായം - 6 - വിമത ശബ്ദങ്ങൾ 

രാവണൻ സീതേനേം കൊണ്ട് ലങ്കേലെത്തുമ്പളേക്ക് ലങ്കേല് നല്ലോണം ആള്ണ്ട്. നോക്ക്മ്പളേക്ക് കുബേരൻ ആൾക്കാരേം കൂട്ടീറ്റ് ലങ്കേന ആക്രമിക്കാൻ വേണ്ടീറ്റ് ബന്നിറ്റ്ണ്ട്. യക്ഷമ്മാരെങ്കിലും യുദ്ധത്തിന് മോശോന്ന്വല്ല. 


രാവണന്റെ തലേലില്ലെ കിരീടം കണ്ടപ്പാട് കുബേരൻ കളിയാക്കി.

"വില്ലാളിവീരനായ കള്ളനെത്തി. സീതേന കട്ടത് കൂടാണ്ട് കുബേരന്റെ പുഷ്പകവിമാനം കട്ടിലെ, കൊട്ടാരം കട്ടിലെ,സ്വർണ്ണഭണ്ടാരം കട്ടിലെ.

സീത ചോദിച്ചു. 

"നിങ്ങൊ എന്ത്യേ കട്ടതെന്ന് ഞാൻ ചോയ്ക്കുന്നില്ല. എന്നെ കൊണ്ടെന്നത് മാതിരി അയാളെട്ത്തുന്നും എന്തെങ്കിലും കൊണ്ടെന്നി ണ്ടാവും. അത് തിരിച്ച് കൊട്ത്താല് പ്രശ്നം തീർന്നിലെ. " 

മൈരാവണൻ പെട്ടെന്ന് വന്നു. സീതേന ഒര് തള്ളിന് മണ്ഡോദരീരെ മുമ്പിലേക്കിട്ടു. കുബേരന്റെ സൈന്യത്തോട് കുംഭകർണ്ണൻ ഏറ്റ്മുട്ടുന്ന്ണ്ട്. എന്തായാലും കുബേരൻ ജയിക്കാനൊന്നും പോന്നില്ല. എന്നങ്കിലും ചെലപ്പൊ എന്തെല്ലോ വിളിച്ച് പറഞ്ഞാലോ കുബേരൻ ഒന്നൂല്ലേങ്കില് മുത്തപ്പന്റെ മോനല്ലെ. അതോണ്ട് ഓൻ പറയ്ന്നത് ആൾക്കാര് വിശ്വസിക്കും. ഓന പിടിച്ചിറ്റ് തൊറങ്കലിലടച്ചാല് പ്രശ്നോല്ലം തീരും. രാവണൻ കുബേരന്റെ അട്ത്തേക്ക് പോയി. കുബേരൻ വാദങ്ങള് നെരത്താൻ തൊടങ്ങി. 

"ബ്രഹ്മാവ്, എന്റെ മുത്തച്ഛൻ തന്നതാണ് ഈ ലങ്കേം ധനോം അമരത്വോല്ലം. നീ എന്ന തച്ചിറ്റ് പറഞ്ഞയച്ചിറ്റ് സുഖിക്കേണ്ട. ഈ യക്ഷമ്മാറെല്ലം കൊന്നിറ്റ് ബേണോങ്കില് എട്ത്തൊ.നിനക്ക് എന്ന കൊല്ലാൻ എന്തായാലും പറ്റീല. നിനക്ക് എന്റെ സ്വത്ത് തട്ടിയെട്ക്കാൻ എന്തധികാരൂല്ലത്.? ഏതോ വേശിപ്പെണ്ണിനുണ്ടായ നിന്നെ ഞാൻ സഹോദരനായിറ്റ് കൂടി കാണീല. ഞാൻ മുത്തച്ഛന്റട്ത്ത് നിന്നിറ്റേങ്കില് നിനക്കെങ്ങനെ ഈ സ്വത്തുണ്ടാവട്ടി.? എറങ്ങിക്കൊ, എന്റെ സ്വത്ത് എൻക്ക് വേണം."

മൈരാവണൻ കുബേരന പിടിച്ച് ഒരേറ്. എന്നിറ്റ് ലങ്കേരെ തടങ്കലിലാക്കി. പിന്നെ യക്ഷമാറെല്ലം വെരട്ടിയോടിച്ചു. എല്ലാരും പിരിഞ്ഞു. എല്ലാം ശാന്തമായി. കുംഭകർണ്ണന്റെ ചൊമലില് തട്ടി അഭിനന്ദിച്ചു. 

"നീയ്ണ്ടെങ്കില് പിന്നെന്തിന് പേടിക്ക്ന്ന്.? "

അന്ന് ലങ്കേല് സ്ത്രീകള് പന്തംകൊളുത്തീറ്റ് നൃത്തം ചവിട്ടി. മുക്കോമ്മാറ് കൊണ്ടെന്ന ബില്ല്യബില്ല്യ മീനെല്ലം പൊരിച്ചിറ്റ് രാത്രി ഭക്ഷണാക്കി. പിന്ന സീതേന തോഴിമാറ ഏൽപ്പിച്ചിറ്റ് രാവണൻ കുബേരന്റെ അട്ക്കലേക്ക് പോയി. രാവണന് പിതൃസഹോദരനോട് ദേഷ്യമാണ് തോന്നിയത്. 

"നിങ്ങക്കെന്തിന് ഇത്രേം സ്വത്ത്, ബെർതെ പൂജിച്ചോണ്ടിരിക്കലല്ലെ നിങ്ങളെ പണി.? നിങ്ങൾക്കറിയാലൊ ദേവമ്മാറോട് എൻക്കില്ലെ പക അത് തീരണോങ്കി കൊറച്ച് സമ്പത്തും നാലാൾക്കാരും ബേണം. അസുരമ്മാറ് ദരിദ്രരല്ലാന്ന് അപ്യ അറിയണം. എന്നി ബ്രഹ്മാവല്ല, ശിവനെന്നെ നേരിട്ട് ബന്ന് പറഞ്ഞാലും ലങ്ക യക്ഷമ്മാർക്ക് തരീല. ഞാൻ തപശക്തീം വരശക്തീം കൊണ്ട് ലങ്കേന നല്ലൊരു രാക്ഷസക്കോട്ടയാക്കീറ്റ് മാറ്റീറ്റ്ണ്ട്. നിന്റത് കട്ടിറ്റൊ തോപ്പിച്ചിറ്റൊ ജയിലിലടച്ചിറ്റൊ എങ്ങനെങ്കിലും ഞാൻ നേടും. കാരണം ഞാനാണ് ലങ്കാധിപൻ നീയല്ല."

കുബേരൻ പുച്ഛത്തോടെ മുഖം കാണിച്ചു. രാവണൻ അത് വകവെച്ചിറ്റ. പിറ്റേ ദിവസം കുബേരന ജയിലില് കണ്ടിറ്റ. കാവൽക്കാർക്ക് രത്നങ്ങള് കൊട്ത്തപ്പാട് അപ്യ ഓന തൊറന്ന് വിട്ടു. ഓൻ ഗന്ധമാദക പർവ്വതത്തിലേക്ക് പോയി. കുബേരൻ ജയില് ചാട്യേതറിഞ്ഞിറ്റ് രാവണന് ദേഷ്യോന്നുണ്ടായിറ്റ. എന്തന്നാക്കണം ഓന്റെ സ്വത്തെല്ലം എന്റട്ത്ത്ണ്ട്. ഓന്റെ പിതൃസ്വത്തില് എൻക്കും അവകാശൂണ്ട്. 

പ്രമോദവനം മാതിരി ഒരു സ്ഥലത്തന്നെ സീതേന ആക്കണംന്ന് രാവണന് നിർബന്ധൂണ്ടായിന്. ഓള്ന്നല ഒറങ്ങീറ്റാന്ന് പെണ്ണ്ങ്ങള് പറഞ്ഞു. അതിന് ബേണ്ടീറ്റ് അശോകമരത്തിന്റെ ചോട്ടിലെ സ്ഥലം ശരിയാക്കാൻ രാവണൻ പറഞ്ഞു. രണ്ടുമൂന്ന് ദിവസത്തിനുള്ളില് അത് ശര്യായി. പിന്ന സീതേന ആട നിർത്തി. ഒരാശ്രമം മാതിരുല്ലെ വീട്. എടക്കെടക്ക് പോയിറ്റ് സീതയോട് സംസാരിക്കും. സീത പാവത്തിനമാതിരി പത്ങ്ങും. ഇവളെങ്ങനേപ്പാ എന്ന കൊല്ലാൻ കാരണാല്.? രാവണന് എത്ര ചിന്തിച്ചിറ്റും അത് പിടികിട്ടീറ്റ.

രാമനും ലക്ഷ്മണനും എന്തെന്നാക്കണ്ടെന്ന് തിരിയാതെ കൊറേ നടന്നു. ആ നടത്തം എങ്ങനേന്ന് പറയാനൊക്കീല.പായ്ന്നതൊ നടക്ക്ന്നതോന്നറീല. തെക്കോട്ടല്ലെ പോവണ്ടത്. നടന്ന് നടന്ന് പോയി, കൊറേ കെതച്ചു. പമ്പാസരസിന് തീരത്ത് ഒരാശ്രമം കണ്ടു. ആട്ത്തേക്ക് നടന്നു. ശബര്യാശ്രമം. കാട്ട് വള്ളി കൊണ്ടും ചെടികള് കൊണ്ടും തിങ്ങിനെറഞ്ഞിറ്റ്ണ്ടായിന്. 

ശബരി അപ്യേന ചിരിച്ചോണ്ട് നല്ല പാങ്ങില് സ്വീകരിച്ചിര്ത്തി. വിശിഷ്ഠമായ ഫലങ്ങള് നൽകി. ലോകത്തില് കൊറേ ശത്രുക്കളുള്ള, ഋഷികളെ സ്നേഹത്തോടെ പരിപാലിക്കുന്ന അയോദ്ധ്യേലെ രാമനില്ലെ ഭക്ഷണം ആദ്യം രുചിച്ചിറ്റ് വെളമ്പി. 

"എന്തന്ന് രാമാ, നിന്റെ പ്രശ്നം.? ബന്നപ്പളേ ഒര് ഘനോം ചിന്തേം.?"

രാമൻ നടന്നതെല്ലാം പറഞ്ഞു. 

"സീതേന തട്ടിക്കൊണ്ടോയ രാവണൻ, എൻക്ക് സീതയില്ലാതെ നേരെ ഒറക്കം പോലും ബര്ന്നില്ല. "

ശബരി അതിശയം മാതിരി പറഞ്ഞു. 

"രാവണനാ.... പത്ത് ലക്ഷത്തോളം രാക്ഷസപ്പട ഓന്റട്ത്ത്ണ്ട്. പത്ത് നൂറ് സേനാധിപമ്മാറ്ണ്ട്. ദണ്ഡകാരണ്യം ഓന്റെ കോളനിയായിറ്റ്ണ്ടായിന്. അത് നിങ്ങൊ തകർത്തിലെ. ലങ്കലേക്ക് പോണോങ്കില് വിമാനം വേണം. അല്ലെങ്കില് കടലിലെ കൂടീറ്റ് പാലം കെട്ടണം. അങ്ങനത്തെ നിയോഗുണ്ടെങ്കില് നീയാട എത്തും. അയിന് അഗസ്ത്യന കണ്ടാമതി. രാവണന് കൊറേ വ്യക്തിത്തുണ്ട്. ഓന അത്രപെട്ടന്ന് കൊല്ലാൻ പറ്റീല."

അപ്പൊ രാമൻ ഗുഹസൈന്യത്തിനക്കുറിച്ചും ജഢായു സൈന്യത്തിനക്കുറിച്ചും പറഞ്ഞു. ശബരി ചിരിച്ചു. 

"രാമ, രാവണന വെല്ലുവിളിക്കാൻ അത് പോര. സൈനിക ബലം കൂട്ടണം. രാമ നിനക്കിപ്പൊ നല്ല സമയോല്ലാന്ന് തോന്ന്ന്ന്. നീയാകെ തളർന്നിറ്റ് എല്ലും തോലുമാവാനായി."

പിന്ന എന്തോ ഓർത്തിറ്റ് പിടികിട്ടുമാതിരി ശബരി പറഞ്ഞു. 

"കിട്ടി കിട്ടി; ഒര്ത്തന്ണ്ട്. കൊർച്ച് പോണം. കിഷ്കിന്ധവരെ എത്തണം. കിഷ്ക്കിന്ധേല് ബാലീന്ന് പറഞ്ഞിറ്റ് വാനരന്ണ്ട്. ഓനാണ് മുമ്പ് രാവണന തോപ്പിച്ചത്. ആട്ത്തേക്കെത്തീറ്റ് വാനരപ്പടേരെ സഹായം ചോയ്ക്കണം. അവരോടാവുമ്പൊ രാവണന് പിടിച്ച് നിക്കാൻ പറ്റീല. ഇന്നീട നിന്നിറ്റ് നാള രാവിലെ അങ്ങോട്ട് പോയാമതി. കൊറേ നടക്കാന്ണ്ട്. ബാലിയോട് സംസാരിക്കുമ്പൊ സൂക്ഷിക്കണം. ബില്ല്യ ധൈര്യശാലിയാണ്. രാവണന വാലില് കെട്ടീറ്റ് ഏഴ് സമുദ്രങ്ങൾ താണ്ടിയോനാണ് ബാലി, ബാലീന പാട്ടിലാക്കാൻ പറ്റീല, രാവണനും ബാലീം പിന്ന ബില്ലെ ചങ്ങായിമാരായി. അത് മാത്രോല്ല, എന്തോ സൈനികകരാറിലും ഒപ്പ് വെച്ചിന്. ലങ്കേന ആരെങ്കിലും ആക്രമിച്ചാല് അപ്പൊ ബാലിസൈന്യം ഒന്നിച്ച് കൂടും. കടലിലും രാവണന് സൈന്യൂണ്ട്. ശിവന്റെ കൊറേ വരം കിട്ടീറ്റ്ണ്ട്."

രാമൻ ശബരീരെ വർത്തമാനം കേട്ടിറ്റ് ചിരിച്ചു. 

"ഹോ... നീയൊന്ന് ബള്ളപ്പല്ല് കാണിച്ചോല്ല്വോപ്പാ... എനക്ക് ചത്താമതി. "

ശബരി ചിരിച്ചോണ്ട് പറഞ്ഞു. രാമൻ കിഷ്കിന്ധനക്കുറിച്ചിറ്റ് ചിന്തിച്ചോണ്ട് കെടന്നു. 

"കാണാൻ പോവുന്നത് കൊരമ്മാറെയാണ്. നമ്മളെ ബുദ്ധിയൊന്നും അയിറ്റ്ങ്ങക്ക് ഇണ്ടാവീല." ലക്ഷ്മണൻ പറഞ്ഞു. 

ശബരി പറഞ്ഞു. 

"നിങ്ങൊ പൊർത്ത് കെടക്കണ്ട മക്കളെ അവത്തേക്ക് ബാ... ഈ അമ്പും വില്ലും കൊണ്ട് നടന്നാല് ഒന്നും നടക്കീല. രണ്ടുമൂന്ന് വാള് എന്റെ കൈമ്മേണ്ട്. പത്ത് പതിനഞ്ച് ദിവസം തിന്നാനും കുടിക്കാനും ഇല്ലത് തരാ... അതെല്ലാം എട്ത്തേച്ചിറ്റ് നാള രാക്കൊണ്ടെ എറങ്ങണം; രാക്കൊണ്ടെ നടന്നാല് ക്ഷീണം തോന്നീല. ബാ... മക്കളെ ഉള്ളില് കെടക്ക്."

രാമനും ലക്ഷ്മണനും ശബരീരൊന്നിച്ച് പോയി. ശബരി നല്ല തോലിൻ വസ്ത്രം കൊടുത്തു. അതിട്ടപ്പാട് കാടത്തം മാത് മാതിരി തോന്നി. പിന്നെ അവര് കെടന്നു. രാവിലേക്കില്ലതെല്ലം ശബരിയന്നെ ശര്യാക്കി. പത്ത് ലിറ്ററ് ബെള്ളം, പഴച്ചാറ്, ഒണങ്ങിയ പഴങ്ങള്... അങ്ങനെ എന്തെല്ലൊ... ഒരുർളില്ലെ ബണ്ടീം കൊട്ത്തു, സാധനോല്ലം കൊണ്ടാവാൻ.വാളിനക്കൊണ്ട് കാട് വെട്ടീറ്റ് ബയി ആക്കാനും പറഞ്ഞു. എല്ലാം മൂളിക്കേട്ടോണ്ട് രാമനും ലക്ഷ്മണനും ഒറ്റക്കായി. 

രാവിലായപ്പാട് ശബര്യോട് പോന്നൂന്ന് പറഞ്ഞിറ്റ് ലക്ഷ്മണനും രാമനും നടന്നു. അപ്പോ അവരെ പിന്നാലെന്നെ കബന്ധൻന്ന് പറഞ്ഞിറ്റില്ലെ ഒര് രാക്ഷസൻ നടക്കുന്ന്ണ്ടായിന്. ഭയങ്കര വേഗത്തില് നടക്കുന്ന്ണ്ടോന്ന് ശ്രദ്ധിക്കാനും പറ്റീറ്റ, ആരോ ഇണ്ടെന്ന് സംശയം തോന്ന്യപ്പാട് ലക്ഷ്മണൻ തിരിഞ്ഞ് നോക്കി. ഒരു രാക്ഷസന്ണ്ട് അട്ത്തേക്ക് ബര്ന്ന്, ലക്ഷ്മണൻ കാട്ട് വള്ളി വലിച്ചെടുത്തിറ്റ് കുരുക്കാക്കീറ്റ് കബന്ധന്റെ ചങ്കിലിട്ടു. പിന്ന ഒര് മരത്തിന്റെ ബല്ല്യ തടീരെ മോളിലേക്കിട്ടിറ്റ് തൂക്കി. രാമൻ ഇത് കണ്ടപ്പാട് കാട്ടുവള്ളിയെട്ത്തിറ്റ് കബന്ധന്റെ രണ്ട് കയ്യും കെട്ടി. കബന്ധൻ ബെൽച്ചും കരഞ്ഞു. പിന്ന ഒച്ചത്തില് പറഞ്ഞു. 

"നിങ്ങൊ ഋഷ്യമൂകാചലത്തില് കയ്യുന്ന സുഗ്രീവന കണ്ടാമതി. എല്ലാം ശര്യാവും. രാമന് ആകെ കുറ്റബോധം തോന്നി. ഒറ്റവെട്ടിന് വള്ളി കഷ്ണം കയ്ച്ചു. കബന്ധൻ തായബീണിറ്റ് ചൊമച്ചു. രാമലക്ഷ്മണമ്മാറ് രണ്ടു കയ്യും തുന്നിക്കൊട്ത്തു.

ലക്ഷ്മണൻ പറഞ്ഞു. 

"നിന്റെ രൂപം കണ്ടപ്പാട് ഞാൻ ബിചാരിച്ചു നമ്മളെ കൊല്ലാൻ ബെര്ന്നത് ന്ന്. രാക്ഷസമ്മാറെല്ലം അക്രമികളെന്നല്ലെ നമ്മൊ പഠിച്ചത്; അതോണ്ടാണ്. ഒന്നും കരുതരുത്."

കബന്ധൻ ഓടിപ്പോയിറ്റ് സുഗ്രീവനെ കാണണംന്നും പറഞ്ഞിറ്റ് നടന്നു. കിഷ്കിന്ധയിലേക്ക് സ്വാഗതം 

"രാമൻ ബെര്ന്നുണ്ടോലും നമ്മളെ കാട്ട്ലേക്ക് രാമൻ ബെര്ന്നുണ്ടോലും. കബന്ധന്പ്പൊ പറഞ്ഞിറ്റ് പോയതേയില്ലൂ. 

ഋഷ്യമൂകാചലത്തില് കുന്നിന്റെ മോളില് പേടിച്ചോണ്ട് സുഗ്രീവനിരക്കുന്ന്ണ്ടായിന്. ആട തന്നെ ഹനുമാനൂണ്ട്. ഹനുമനാൻ സുഗ്രീവനമാതിരിയൊന്നൊല്ല. നല്ല വണ്ണൂണ്ട്, നീളൂണ്ട്. മോത്ത് ബൗസൂണ്ട്. സുഗ്രീവനക്കണ്ടാമതി പേടിച്ചിറ്റ്, മുഖാല്ലം കരിവാളിച്ചിറ്റ്ണ്ട്.

"ഭരണം കിട്ടണോങ്കില് രാമന ഒന്നിച്ച് കൂട്ടണം. അല്ലാണ്ട് നടക്കീല. ഓനക്കൊണ്ട് ബാലീന കൊല്ലിക്ക." സുഗ്രീവൻ ഹനുമാനെ ബിളിച്ചിറ്റ് പറഞ്ഞു. 

"രാമനേം ലക്ഷ്മണനേം ഏടക്കണ്ടാലും ഇങ്ങോട്ട് കൊണ്ടരണം."

ഹനുമാൻ ചോദിച്ചു. 

"എങ്ങനേപ്പാ കൊണ്ട്വര്ന്ന്.? അല്ലെങ്കില് അപ്യേന്തിന് ഇങ്ങോട്ട് ബര്ന്ന്.,?"

"സീതേന പര്തീറ്റല്ലെ ബര്ന്നത്. ദശരഥന്റെ മോനല്ലെ, രഘു വംശോല്ലെ, ക്ഷത്രിയനല്ലെ.? എന്തെങ്കിലും കഴിവില്ലാണ്ടിരിക്ക്വൊ.? ഓനക്കൊണ്ട് നമ്മക്ക് ഉപകാരൂണ്ട്. നമ്മളക്കൊണ്ട് ഓനും ഉപകാരുണ്ടാവും. എത്രകാലം ഇങ്ങനെ ഒളിച്ച് നിക്കല്, നീ പോയിറ്റ് അപ്യേന കൂട്ടീറ്റ് ഈട്ത്തേക്ക് ബാ."

ഹനുമാൻ ചിരിച്ചു. 

"കബന്ധന് നല്ല പാങ്ങില് തല്ല് കൊണ്ടിനിന്നല്ലെ പറഞ്ഞത്. എന്നങ്കില് രാമന്റെ ഭക്തനായിറ്റെന്നെ പോവാ. പൊക്കിപ്പറഞ്ഞാല് ബീവാത്ത ഒരു യോദ്ധാവും ഇണ്ടാവില, ഒന്ന് തള്ളിക്കൊട്ക്ക, ആത്മരതിയില്ലാത്തോര് രാജാക്കമ്മാറായിറ്റ്ണ്ടാവീല. ബില്ലോൻ രാമൻന്ന് പറയാ... "

ഹനുമാൻ സുഗ്രീവന്റെ ചെറിയ താവളത്തിന് പൊർത്തേക്ക് കടന്നു. സുഗ്രീവന്റെ അവസ്ഥ കണ്ടിറ്റ് ചിരിച്ചു. പെണ്ണൂല്ല, മണ്ണൂല്ല... സ്വാഹ. ഇങ്ങനത്തേന്നും അവസ്ഥ കൊട്ത്തൂടപ്പ. ആർക്കും, ഉം... എന്തെങ്കിലാട്ട്. 

രാമനും ലക്ഷ്മണനും കിഷ്ക്കിലെ കൂടീറ്റ് ഋഷ്യമൂകാചലോം പെര്തീറ്റ് നടന്നു. ആട ജീവികള കണ്ടപ്പാട് അപ്യക്ക് അതിശയായി. മെൻച്ചെനെന്ന് പറയാൻ പറ്റീല, കൊരങ്ങനെന്ന് പറയാനും പറ്റീല. പൂർണായിറ്റ് വളരാത്ത മനുഷ്യക്കാരങ്ങിന മാതിരീണ്ട്. പെട്ടെന്ന് മുമ്പില് കൊറച്ച് തണ്ടും തടിയല്ലെ കൊരങ്ങൻ ഗദ തായബച്ചിറ്റ് തൊഴുതോണ്ട്. രാമനും ലക്ഷ്മണനും അതിശയായി. 

"ഇതാര്പ്പാ... നിന്റെ പേരെന്തെന്ന്.? " രാമൻ ചോദിച്ചു. 

ഹനുമാൻ ഗമേല് പറഞ്ഞു. 

"ഹനുമാൻ... ഞാൻ നിങ്ങളെ ഭക്തനാണ്."

രാമന് സന്തോഷായി. ഒര് ആരാധകന കണ്ടൂലൊ. രാമൻ ലക്ഷ്മണനെ നോക്കീറ്റ് ചിരിച്ചു. ഹനുമാൻ എണീച്ചിറ്റ് പറഞ്ഞു. 

"എന്ന സുഗ്രീവൻ ഇങ്ങോട്ടയച്ചതാണ്. നമ്മൊ ഇപ്പൊ ഋഷ്യ മൂകാചലത്തിലാണ് നിക്കുന്നത്. സുഗ്രീവന്റെ മന്ത്രിയാണ് ഞാൻ."

രാമൻ ചിരിച്ചു. രാജ്യൂല്ലാത്ത സുഗ്രീവന് മന്ത്രിയാ, 

ഹനുമാൻ പറഞ്ഞു. 

"ഞങ്ങൊ എപ്പൊ ബേണോങ്കിലും പിരിഞ്ഞ് പോകുന്ന തരത്തില് ഒരു ഭരണം നടത്തുന്ന്ണ്ട്. ഞാൻ നിങ്ങള സുഗ്രീവന്റട്ത്ത് എത്തിക്ക. നിങ്ങൾ ബാലീരെ കയ്യ്ന്ന് കിഷ്കിന്ധ സുഗ്രീവന് കൊട്പ്പിക്കണം. സുഗ്രീവന ഭരണത്തിലടിപ്പിക്കുന്നില്ലാന്ന് മാത്രോല്ല, ഓന്റെ ഓള് രുമേനേം വിട്ട് കൊട്ക്കുന്നില്ല. എന്ത് മെൻച്ചനായിരിക്കും.! സുഗ്രീവന് കിഷ്കിന്ധ കിട്ട്യാല് ലങ്കേലേക്ക് എല്ലാരും ബരും."

രാമൻ ഹനുമാനോട് സുഖോന്നല്ലെന്ന് ചോദിച്ചു. ഹനുമാൻ സുഖോണെന്നും പറഞ്ഞു. പിന്നെ വർത്തമാനം പറഞ്ഞിറ്റ് അവര പാട്ടിലാക്കി. ഓനറിയുന്ന നല്ലനല്ല പഴോല്ലം പറച്ചിറ്റ് കൊട്ത്തു. കാട്ട്ലെ കൂടീറ്റ് നടക്കുമ്പോണ്ട് ചെറിയ കാട്ട് ചെടികളുടെ മുകളില് കൊറേ ആഭരണങ്ങള് കാണ്ന്ന്. രാമൻ കണ്ടപ്പാടെന്നെ അതെട്ത്തു. അത് സീതേരെന്നറിഞ്ഞപ്പാട് രാമന് സങ്കടായി. ഈന്റെ മോളിലേ കൂടീറ്റായിരിക്കും രാവണൻ 

സീതേന കൊണ്ടായത്. 

"ബേഗം ബാ... സുഗ്രീവന കാണാലൊ. രാവണനും ബാലീം ബില്ലെ ചങ്ങാതിമാരാണ്." 

അശോകവനീല് സീതക്ക് ഒറക്കം ശരിയാവുന്നില്ല. കെടത്തം ശരിയാവുന്നില്ല. രാമനെക്കാണാഞ്ഞിറ്റ് പൊഞ്ഞാറാവുന്നൂന്ന് തോന്ന്ന്ന്.രാവണൻ കൊറേ സമയം കാട് ചിന്തിച്ചോണ്ടിരിക്കുന്ന സീതേനേം നോക്കിക്കൊണ്ടിരിന്നു. 

"എന്തെങ്കിലും എടങ്ങേറ്ണ്ടെങ്കില് പറേണം." 

രാവണന്റെ ബർത്താനം കേട്ടിറ്റും സീത മിണ്ടീറ്റൊന്നൂല്ല. 

"എന്തെങ്കിലും മിണ്ടറോ സീതേ... "

സീതക്ക് ചൊടിബന്നു. ഓള് നിസാരായിറ്റ് രാവണനെ നോക്കി. 

"എൻക്കറിയ സീതേ... നിനക്കത്രേല്ലെ വയസ്സായിറ്റു. നല്ലോണം ജീവിതം അർമാദിക്കണ്ടെ പ്രായോല്ലിത്... എൻക്കറിയാ... ഞാനെന്താക്കല്.? നിന്റെ വിധിയായിരിക്കും."

സീത പറഞ്ഞു. 

"എൻക്കിതൊന്നും പുത്തരിയല്ല രാവണാ. മംഗലം കയിഞ്ഞ പാട് കൊടുംകാട്ടിലേക്ക് മധുവിധൂന് പോയോളാണ് ഞാൻ. ഞാൻ ബര്ന്നില്ലാന്ന് പറഞ്ഞിനെങ്കില് രാമൻ ശരീന്ന് മൂളട്ടി. എന്നങ്കിലും ഞാൻ ബന്നോണ്ട് ലങ്ക കാണാൻ പറ്റീലെ, രാമനില്ലാന്നില്ലെ കൊറവുണ്ട്. അതെല്ലാം ഞാൻ ശര്യാക്കും. എന്റെ മനസ്സിനെ നിയന്ത്രിക്കാൻ എൻക്കറിയാ. പട്ടിണീം ഇല്ലായ്മേന്നും എനക്ക് പുത്തരിയല്ല. നിന്റെ സപ്പോർട്ടും എൻക്ക് ബേണ്ട. നീ ഒന്നും തരേം ബേണ്ട. പുഷ്പകവിമാനത്തിന്ന് എന്റച്ഛൻന്ന് പറഞ്ഞത് കളവ് പറഞ്ഞത് എൻക്കറിയ. നിങ്ങള കാണുമ്പൊ എനക്ക് തോന്ന്ന്നത് കല്ല്യാണം കയ്ക്കാനാണ്, ഈട്ത്തേക്ക് കൊണ്ടെന്നതതിനാണെന്നറിയ. അതൊന്നും നടക്കീല, മനസ്സില് വച്ചാമതി. പോയേട്ത്തെല്ലം മക്കളും ബന്ധുക്കളൂണ്ടല്ലൊ. കടലിലൂണ്ട്, കരേലൂണ്ട്. അതോണ്ട് എന്റെ മുമ്പില് അധികം നിക്കണ്ട. ബേഗം പോയ്ക്കോ."

രാവണൻ രോഷാകുലനാവ്ന്നുണ്ടോന്ന് കൊറേ സമയം നോക്കി. മണ്ഡോദരി സീതക്ക് കുടിക്കാൻ പാലും കൊണ്ടു വന്നു. സീത മണ്ഡോദരീന വന്ദിച്ചു. അമ്മേന്ന് ബിളിച്ചു. മണ്ഡോദരി ചിരിച്ചു. രണ്ടിറ്റ് കണ്ണീര് ബീണു. സീത എന്തെന്ന് ചോദിച്ചപ്പാട്, എന്നോട് പൊറ്ക്കണേ...മോളേന്ന് പറഞ്ഞിറ്റ് ഒറ്റപ്പോക്ക്. കാവർ ഭടമ്മാറ് സീതക്ക് കൊർച്ചപ്പർത്തായി ഉലാത്താൻ തൊടങ്ങി. കൊറച്ച് പരിചാരക സ്ത്രീകള് കുശലം അന്വോഷിക്കാൻ ബേണ്ടീറ്റ് വന്നു. രാവണൻ എല്ലാം നോക്കീറ്റ്, ചിരിച്ചോണ്ട് രാജസന്നിധിലേക്ക് പോയി. ശൂർപ്പണഖ അതുവഴി അശോകവനീല് പോന്ന്ണ്ടായിന്. രാവണൻ ദേഷ്യത്തോടെ നോക്കി. സീതേന കണ്ടപ്പാട് ഓള് അടിമുതല് 

വിയർക്കാൻ തൊടങ്ങി. "എടീ..."ന്നും ബിളിച്ചിറ്റ് ഒറ്റപ്പാച്ചില്. തേവിടിശീന്നും ബിളിച്ചിറ്റ് ഒറ്റച്ചാട്ടം. സീത നിസ്സംഗയായിറ്റ് നിന്നു. നോക്കാലൊ... ഓളെന്തന്ന് ആക്ക്ന്ന്ന്ന് നോക്കട്ടല്ലൊ. ചെത്ത്മൂക്കി പഴയ അനുഭവം വെച്ചിറ്റ് ഒന്നും ചെയ്തിറ്റ.ചെയ്താല് പിന്നേം കൊണ്ടാലോ, സീത അടവും പയറ്റുമെല്ലാം എട്ക്കും. സീത ശൂർപ്പണഖേന പുച്ഛത്തോടെ നോക്കി. പഴയ വീറും വാശിയൊന്നും സീതേരെ മോത്തില്ല. ഭയങ്കരമായ നിരാശയോ, ഈ ലോകത്തിനോട് പുച്ഛോ അങ്ങനെയെന്ത ആണ്. ശൂർപ്പണഖ കൂക്കാൻ തൊടങ്ങി. 

"നീ എന്തന്ന് ബിചാരിച്ചിന്, രാക്ഷസികളെല്ലാം മന്ദബുദ്ധികളെന്നാ.? നമ്മള കാണാൻ പാങ്ങില്ലതും ഉസാറുള്ളതുമായ പെണ്ണ്ങ്ങളെ കണ്ടിന നീ.? നിന്റെ ഓനില്ലേ... രാമൻ,പൊട്ടൻ. നീയാര് ഭൂലോകരംഭേ....? നിന്ന അത്രക്ക് ഇഷ്ടപ്പെടാൻ,നിനക്ക് ബേണ്ടീറ്റ് ചാവാൻ നടക്കുന്ന്ണ്ടല്ലൊ ഓൻ, ഓന് വല്ല വെവരൂണ്ട.? നീ അയിനക്കാളും പൊട്ടത്തി. എന്റെ ഏട്ടനക്കൺക്കത്തെ ഓന തപസ്സിര്ന്നാ നിനക്ക് കിട്ടീല.എന്നിറ്റ് ഓളെ കവര,... മംഗലം കൈക്കാൻ കൊണ്ടന്നതോന്ന്,! ഞാനെല്ലം കേട്ടിന്,ഓന്റെ കാല് കവ്വാനില്ലെ യോഗ്യതേണ്ട നിൽക്ക്. എന്നിറ്റ് അന്തപുരത്തില് നിക്കാതെ അശോകവനീല് ബന്നിറ്റ് നിക്ക്ന്ന്."

ശൂർപ്പണഖ വാളെട്ക്കാൻ ബേണ്ടീറ്റ് കൊട്ടാരത്തിന്റെ അകത്തേക്ക് പോയി.തിരിച്ച് വരുമ്പൊ രാവണൻ പിടിച്ചു. 

"ഏടെണെ ബാളെട്ത്തിറ്റ്.? " ശൂർപ്പണഖ പറഞ്ഞു. 

"ഓളനിയൻ എന്റെ മൂക്കും ചെവീം മുറിച്ചു. ഞാനോളെ തലേട്ക്കും."

രാവണൻ ചിരിച്ചു. 

"ശൂർപ്പൂ... നെനക്കെന്തെ പ് രാന്ത.? ഓള് നിന്റെ തലേട്ക്കും. നിനക്കറീലെ, ലങ്കക്കാര് ആതിഥ്യമര്യാദയില്ലോരാണെന്ന്. ഈട്ത്തേക്ക് ബന്നിറ്റ് കൊല്ലാൻ നോക്യാല് നമ്മക്കല്ലെ മോശം, ശൂർപ്പൂ. നീയിപ്പം പ്രതികാരം ചെയ്താല് ഓളും നീയും തമ്മിലെന്ത്യേ വ്യത്യാസല്ലെ.? പിന്ന 

ഓക്കില്ലെ ശക്തീന കൊർച്ചിറ്റൊന്നും കാണണ്ട. വിമാനത്തിന്ന് ഓളോട് മൽപ്പിടത്തം നടത്തീന്. നിന്ന സുഖായിറ്റ് ഓള് തോപ്പിക്കും. നീ ലങ്കേന്ന് തോറ്റാല് നമ്മക്കന്നെ അയിന്റെ മോശം. എന്തായാലും നിന്റൊക്ക ഞാനിണ്ടാവീല. അതെന്റെ മോളാണ്. നിന്നെക്കാളും ബന്ധം ഓളോടെക്കണ്ട്."

മൈരാവണൻ പൊർത്ത് ബര്ന്നത് കണ്ടപ്പൊ ശൂർപ്പണഖക്ക് പേടിയായി. 

"നീയും കണക്കെന്നെ, വിഭീഷണനും കണക്കെന്നെ. ശൂർപ്പണഖ പേടിച്ചിറ്റ് പൊറകോട്ട് പോവ്വാൻ തൊടങ്ങി. പിന്ന വാള് വെക്കെണ്ടട്ക്ക ബച്ചിറ്റ് ഒറ്റപ്പോക്ക്. 

ബാലി രാജധാനീല് വാലിന്റെ രോമം ശര്യാക്കിക്കൊണ്ടിരിക്കുന്ന്ണ്ട്. കിഷ്ക്കിന്ധേലെ രാജപാതേലെ കൂടീറ്റ് സേനാനായകനെന്ന് തോന്നിക്കുന്ന ഒരു വാനരൻ നടന്ന് ബെര്ന്നൂണ്ട്. 

"ഒരാള് കിഷ്ക്കിന്ധേല് കടന്നിറ്റ്ണ്ട്. മൂകാചലത്തിനട്ത്തുള്ള മരത്തിന്റെ മോള്ന്ന് കൊരങ്ങമ്മാറ് പറഞ്ഞതാണ്. 

ബാലിക്ക് പേടിയൊന്നും തോന്നീറ്റ. അത്രക്ക് ധൈര്യൂള്ളാള് ലോകത്ത്ണ്ട.? രണ്ട് മൂന്ന് നരച്ച രോമം പിഴുതെറിഞ്ഞു. രാവണന തോപ്പിച്ചോനല്ലെ ഞാൻ. പിന്ന എന്നപ്പിടിക്കാനാരാണ്.? എന്നങ്കിലും എല്ലാ മരത്തിന്റെ കൊമ്പിലും കൊറേ ആൾക്കാരെ ഇര്ത്തണം,നമ്മളെ രഹസ്യസേനക്കാർക്ക് പണിയായി. അത്രേന്നെ.!എന്നിറ്റ് ചിരിച്ചു. 

"അപരിചിതരായിറ്റാരക്കണ്ടാലും പിടിച്ചോണ്ട് ബരണം." ബാലി ഉത്തരവിട്ടു.

സൈനിക വാനരൻ ശരീന്ന് പറഞ്ഞിറ്റ് നടന്നു. 

ബാലീരെ സൈനികർക്ക് പ്രത്യേകത ഇണ്ടായിന്. പൊതപ്പ് മാതിരില്ലെ രോമത്തില് വെള്ത്ത ചേടിക്കളറ് പൂശും. കരിക്കട്ടേം കരിതിരീംകൊണ്ട് കണ്ണെഴുതും. പച്ചോല കൊണ്ടും, കട്ടിയുള്ള മരപ്പട്ട കൊണ്ടും പോർചട്ട ഇണ്ടാവും, അതെല്ലാം ബാലീണ്ടാക്യ വസ്ത്രധാരണത്തിന്റെ രീത്യാണ്. 

ഓൻ പോയപ്പാട് ബാലി രുമേരെ മുറിയിലേക്ക് പോയി. ചുള്ളി കമ്പും കാട്ട് തടി കൊണ്ടും സുന്ദരമായ മുറി. കണ്ണാടി വെള്ളം ബെല്ലൊരു മരക്കുട്ടകേല്ണ്ട്. രാജകുമാരിമാറ് മാത്രം ധരിക്കുന്ന ചന്ദനത്തോലികൊണ്ടുള്ള ഉടപ്പും ഇട്ടിറ്റ് ഓളിരിക്കുന്ന്ണ്ടായിന്. ബാലീന കണ്ടപ്പാട് ഓളെണീച്ചു. സങ്കടം മാതിരി മുഖാക്കി. 

ബാലി പറഞ്ഞു. 

"എൻക്കറിയ.... നിനക്ക്പ്പളും സുഗ്രീവന്റട്ത്തെത്താൻ കൊതീണ്ട്ന്ന്. ഞാനോന്റെ ഏട്ടനല്ലെ, അപ്പൊ എൻക്കല്ലെ രാജ്യാവകാശം. രാജ്യത്തിന് ബേണ്ടീറ്റ് എന്നെ കൊല്ലാൻബന്നാ ഞാൻ വീട്വോ.? അതോണ്ടല്ലെ നിന്നെ കൂടി ഞാൻ ഈട ആക്യേത്. എനക്ക് നിന്നോട് അത്രക്ക് കാമോന്നുല്ല. അല്ലെങ്കിലും വാനരമ്മാർക്ക് ഭാര്യാന്നില്ലെ പദവീം, വിവാഹോന്നില്ലെ ചടങ്ങൊന്നൂല്ല. ഏതെങ്കിലും 

ഒരു വാനരൻ ഒര് ഇണേന മാത്രം വിശ്വസിച്ചിറ്റ് ജീവിക്കുന്നത് നീ കണ്ടിന.? വാനരമ്മാറ് കൂട്ടം കൂട്ടായിറ്റാണ് ജീവിക്കുന്നത്. അവർക്ക് ഭാര്യാന്നില്ലെ പദവി ഞാനുണ്ടാക്കിക്കൊട്ത്തതാണ്. അല്ലാതെ അപ്യേരെ സംസ്കാരം അതൊന്ന്വൊല്ല."

രുമ പാവത്തിന മാതിരി ബാലീന നോക്കി. അപ്പൊ താര അട്ത്തേക്ക് വന്നു. രുമേന മാന്തീറ്റ് പരിക്കേൽപ്പിച്ചു. കൊറേ മുറിവ്, ചോര... ബാലിക്ക് ചൊടിബന്നു. താരേരെ മണ്ടക്ക് നാല് ബീക്ക് വച്ച് കൊട്ത്തു. താര പ്രത്യേകതരം കൊരങ്ങിന്റെ ശബ്ദൂണ്ടാക്കി കരഞ്ഞു. 

"നിന്റെ ഒച്ച കേൾക്ക്മ്പ. മൻച്ചമ്മാറ മാതിരീണ്ട്."

താര പറഞ്ഞു. 

"എന്ന് നമ്മൊ മെൻച്ചമ്മാറ മാതിരി ജീവിക്കണം. അല്ലാതെ കൊരങ്ങിനമാതിരിയല്ല." 

"അപ്പൊ നീ ഇപ്പൊ രുമയോട് കാണിച്ചത് മയൻച്ചമ്മാറ് ചെയ്യുന്ന പണിയാണൊ.? ആദ്യം നീ നിന്റെ നഖം വെട്ട്. നിന്റെ നഖം കണ്ടാലെന്നെ കൊരങ്ങിന്റെ നഖം മാതിരീണ്ട്."

താര പറഞ്ഞു. 

"കിഷ്ക്കിഡേല് ഒരു മെൻച്ചൻ കടന്നൂന്ന് അറിഞ്ഞു. അയാളെ കിട്ട്യാല് അവരെ രീതിയല്ലം പഠിച്ചെടുക്കാമായിരുന്നു."

ബാലി രുമയോട് മാപ്പ് ചോദിക്കാൻ പറഞ്ഞു. എന്നിറ്റ് രാജസന്നിധിയിലേക്ക് പോയി. രുമക്ക് നാണക്കേട്ണ്ടായിന്. പിന്നെ രുമേന സമാധാനിപ്പിച്ചു. 

"നീയിങ്ങനെ ബേജാറാവേണ്ട കാര്യോന്നൂല്ല. പിന്നെ മറ്റെന്തെങ്കിലും മോഹം ഉള്ളിലുണ്ടെങ്കില് നടക്കീല. സുഗ്രീവന്റെ വിധവയായിറ്റ് ഇങ്ങനെ നടക്കാനെ പറ്റൂ. ബാലി പറഞ്ഞത് മാതിരി സുഗ്രീവവൻ ചത്തു. ഓന്പ്പൊ ആ ഹനുമാനേം കൂട്ടീറ്റ് വിമതസേന ഉണ്ടാക്കീലെ.? ഋഷ്യമൂകാചലം ഇല്ലെങ്കില് ഓനെപ്പളേ ചത്തിറ്റ്ണ്ടാട്ടി. രാജ്യ ത്തിന്റെ വിളകള് കട്ടിറ്റും ധാന്യങ്ങള് കൊണ്ടോയിറ്റും പാത്തും പങ്ങീറ്റ് ഓന്റെ കാലം നടക്കും. സുഗ്രീവന കൊല്ലുന്നത് ബാലീരെ ചിന്തേലില്ലെ കാര്യോല്ല; ഓനെന്നെ സ്വയം ചത്തോളും. ഈ കൊരങ്ങമ്മാറ നേരാക്കിയെട്ക്കലാണ് ലക്ഷ്യം. സുഗ്രീവന്റെ ആവശ്യോന്നും നടക്കീല, ഏട്ടന്ണ്ടാവുമ്പൊ അനിയന്ണ്ടാ രാജ്യം കിട്ടല്.!? അധികം കളിച്ചാല് ഓന ബെട്ടീറ്റ് ബായക്ക്ട്ടൊട്ക്കും."

രുമേരെ പേടിച്ച മുഖം കണ്ടപ്പാട്,ഒരു കദളിപ്പഴം ഉലിഞ്ഞ് തിന്നിറ്റ് താര മുറിവിട്ടിറ്റ് പൊറത്ത് പോയി. 

ബാലി രാജസഭ കൂടി. നിരവധി വാനരശ്രേഷ്ഠമ്മാറ് ബാലി സൈന്യത്തിലുണ്ടായിരുന്നു. ദ്വന്ദ്വയുദ്ധം, ഗദയുദ്ധം, ഒളിയുദ്ധം അറിയുന്നവർ. ചാടിവെട്ട്, പറന്ന് വെട്ട്, തൂങ്ങിവെട്ട് ഇവയെല്ലാം അവര് അഭ്യസിച്ചിരുന്നു. 

ബാലി പറഞ്ഞു തുടങ്ങി. 

"ഹനുമാൻ സേനാന്ന് പറഞ്ഞിറ്റ് പുതിയ സംഘം കിഷ്ക്കിന്ധേല് കയ്യുന്ന്ണ്ട്. നല്ല ബുദ്ധി ശക്തീം ബലോം അപ്യക്ക്ണ്ട് അപ്പനെ ചെറുത്ത് നിന്നിറ്റേങ്കില് പോക്കെന്നെ കാര്യം. 

അപ്പൊ ഒരാളെണീച്ചിറ്റ് പറഞ്ഞു. 

"ഹനുമാൻസേന ഇപ്പൊ സുഗ്രീവന്റെ ഒന്നിച്ചാണില്ലത്. ബാലി കേറാമലേലായതോണ്ട് നിങ്ങക്ക് ആട്ത്തേക്ക് പോവാനും പറ്റീല. ഹനുമാന്റെ ആൾക്കാര് കിഷ്ക്കിന്ധേരെ പലേട്ത്ത്വായിറ്റ് ജീവിക്കുന്ന്ണ്ട്. അവരെ അടിച്ച് ഓടിക്കണം. ഹനുമാൻ സേനയിലേക്ക് കൊറേ ആൾക്കാര് ചേര്ന്ന്ണ്ട്. അയിറ്റങ്ങള പായിച്ചിറ്റേങ്കില് ഒരു രക്ഷേം കിട്ടീല. നമ്മുടെ വാഴത്തോട്ടൊല്ലം നശിപ്പിക്കുന്ന്ണ്ട്. ഹനുമാന് മനുഷ്യഭാഷേം സംസ്കാരോല്ലം കൊറച്ചറിയ, അതോണ്ടാണ് പരിഷക്ക്കാരവാദികളെല്ലാം ഓന്റൊന്നിച്ച് പോകുന്നത്. ബാലി ചെയ്യുന്നതും അത് തന്നെങ്കിലും, ഹനുമാന്റൊന്നിച്ച് ആൾക്കാര് കൂടി വരുന്ന്ണ്ട്." 

ബാലി കൊറേസമയം മിണ്ടാതിരുന്നു. എന്നെന്തന്നാക്കല്ന്ന് പിന്ന ചോദിച്ചു. ഹനുമാനുമായിറ്റ് ബന്ധുണ്ടാക്കണംന്ന് ഏകദേശാൾക്കാരും പറഞ്ഞു. ബാലിക്കത് കൊറച്ചിലുമാതിരി തോന്നി. സുഗ്രീവന്റെ ഒന്നിച്ചല്ലെ ഹനുമാൻ; അങ്ങനെങ്കില് ഓന രാജാവാക്കേണ്ടി വരില്ലെ. അത് ബേണ്ട, രണ്ട് മെൻച്ചമ്മാറ് നമ്മളെ രാജ്യത്ത് ബന്നിന് ന്ന് അറിഞ്ഞു. ആയിറ്റങ്ങള ഏട കണ്ടാലും പിടിച്ചിറ്റ് ഈട കൊണ്ടരണം. ഉം... എല്ലാരും പോയ്ക്കൊ. എല്ലാരും പോയി. 

രാമലക്ഷ്മണമ്മാറേം കൊണ്ട് ഹനുമാൻ ഋഷ്യമൂകാചലത്തിലെത്തി; വഴീന്ന് കദളിപ്പഴോം മറ്റ് പഴങ്ങളും പറിച്ച് തിന്നോണ്ട്. ഹനുമാന് അപ്യേരെ ഭാഷ നല്ല പാങ്ങില് അറിയിന്ന്ണ്ടായിന്. യാത്രക്കെടേല് ഹനുമാൻ ശ്രീരാമന്റെ ഭക്തനാണെന്ന് പറഞ്ഞു. രാമനത് നല്ലോണം സുഖിച്ചു. ഋഷ്യമൂകാചലത്തില് രാജകീയ അലങ്കാരങ്ങളൊന്നും ഇണ്ടായിറ്റ. കൊറേ മരക്കല്ലിന്റെ ഇരിപ്പിടോം മരത്തടികള് കൊണ്ടുണ്ടാക്കിയ കുന്തങ്ങളും. സുഗ്രീവന്റെ മുഖൂള്ള കൊടി ആട പാറിക്കളിക്കുന്ന്ണ്ടായിന്. സുഗ്രീവന്റെ ഇരുമ്പിന്റെ ഗദേണ്ടായിന്. കൊറേ വെറകുകള് കൂട്ടിയിട്ടിറ്റ്ണ്ടായിന്. അത് രാത്രിക്ക് തീക്കായാനായിരിക്കും. സുഗ്രീവന്റെ ഇരിപ്പിടം കരിങ്കല്ല് കൊണ്ടായിരുന്നു. കൊറച്ച് ചിത്രപ്പണിയെല്ലാം അയില് ചെയ്തിറ്റിണ്ട്. സുഗ്രീവന്റെ സർവ്വസൈന്യാധിപൻ ജാംബവാനായിരുന്നു. ജാംബവാനെ നോക്കിറ്റ് ചിരിച്ചോണ്ട് ഹനുമാന്റേം രാമലക്ഷ്മണമ്മാറുടെ വരവും കണ്ടിറ്റ് സുഗ്രീവൻ അവരെ അട്ത്തേക്ക് പോയി. 

"ബാ... ബാ... ഇരിക്കിരിക്ക്." ധൃതി കൂട്ടി.

രാമന്റെ ജഡപിടിച്ച് മുടീലെ പശവേര് കൊണ്ടുള്ള കെട്ടും മനുഷ്യന്റെ രൂപോം സുഗ്രീവൻ അതിശയത്തോടെ നോക്കി. കൊരങ്ങന്റെ മുഖോം മനുഷ്യന്റെ ശരീരവുമുള്ള സുഗ്രീവനെക്കണ്ടപ്പൊ അതിശയോന്നും തോന്നീറ്റ, ഹനുമാനെ മുമ്പെ കണ്ടില്ലെ, അതോ ണ്ടായിരിക്കും. 

"എന്തെന്ന്പ്പാ...നിങ്ങക്ക് വേണ്ടത്. കിഷ്ക്കിന്ധേല് ബന്നാളേന്നും ബെർതെ അയക്കലില്ല. എന്ത് ചോയിച്ചാലും കൊട്ക്കേണ്ടത് നമ്മളെ കടമയാണ്. ഇല്ലെങ്കില് വനാരമ്മാറെന്ന് പറഞ്ഞിറ്റ് ജീവിച്ചിരിക്കുന്നേയിലെന്ത് കാര്യം.? "

ഹനുമാന്റത്ര നെഞ്ച് വിരിവൊന്നും സുഗ്രീവനില്ല. എന്നങ്കിലും നയത്തില് കാര്യം പറയാനറിയാം. ഹനുമാന്റെ യുദ്ധഗുണോംണ്ടെന്ന് തോന്നുന്നില്ല. സുഗ്രീവന്റെ രോമം ചെമ്പിച്ചിറ്റും ഹനുമാന്റെ രോമം കർത്തിറ്റും ആണ്. രൂപംകണ്ടിറ്റായിരിക്കും ബാലി ഹനുമാന ഒന്നും ചെയ്യാത്തത്. ഹനുമാന്റെ പേശീബലം ഇല്ലെങ്കിലും, ഹനുമാന്റെ സംസാരവ്യക്തതയില്ലെങ്കിലും സുഗ്രീവനറിയുന്ന ഭാഷേല് പറയ്ന്ന്ണ്ട്. ഹനുമാനത് നല്ല രീതില് പറഞ്ഞ് കൊട്ക്കുന്ന്ണ്ട്. എന്നങ്കിലും സുഗ്രീവന പെണക്കീറ്റ് ഹനുമാനേം കൂട്ടീറ്റ് പോവ്വാൻ പറ്റീല. സുഗ്രീവന്റെത്ര ആൾബലം ഹനുമാനില്ലല്ലൊ. രണ്ട് കരിങ്കല്ലില് അപ്പുറും ഇപ്പുറുവായിറ്റ് രാമനും സുഗ്രീവനും ഇര്ന്നു. ഹനുമാൻ നടക്കും. ജാംബവാൻ സുഗ്രീവന്റെ വലത് ഭാഗത്തും ലക്ഷ്മണൻ രാമന്റെ എടത് ഭാഗത്തും നിന്നു. കൊരങ്ങമ്മാറ് ആടേം ഈടേമായിറ്റ് പഴങ്ങള് വെക്കുകേം ആയുധോണ്ടാക്കുകയും ചെയ്യ്ന്നുണ്ട്. ഒരു ഒളിസങ്കേതത്തിലെത്തിയ മാതിരി രാമന് തോന്നിച്ച് ഇണ്ടായി. രണ്ട് സേവകമ്മാറ് ചെന്തേങ്ങ കൊത്തീറ്റ് രാമലക്ഷ്മണമ്മാർക്ക് കൊടുത്തു. 

"ചെന്തെങ്ങിന്റെ എളന്നറാണ്; കുടിച്ചൊ." സുഗ്രീവൻ പറഞ്ഞു. 

സുഗ്രീവനും അവര് എൾന്ന് കൊടുത്തു. ലക്ഷ്മണൻ ആവേശത്തോടെ പറഞ്ഞു. 

"ഏട്ടി ഇത് വഴി പോയിരുന്നെന്ന് ഒറപ്പായി." 

"സീതേരെ കൊറച്ചാഭരണം നമ്മക്ക് കിട്ടി. സീതേല്ലാണ്ട് നമ്മക്ക് തിരിച്ച് പോവാൻ പറ്റീല അതോണ്ട് നിങ്ങൾ സഹായിക്കണം. അയിനാണ് നിങ്ങളേം അനേഷിച്ചിറ്റ് ബന്നത്." രാമനുരിയാടി.

സുഗ്രീവൻ ഹനുമാനെ നോക്കിറ്റ് ചിരിച്ചു. എൾന്നറിന്റെ കൊറച്ച് ബെള്ളം കുടിച്ചിറ്റ് പറഞ്ഞു. 

"സഹായോല്ലം തരാം. അയിന് മുമ്പ് ബാലീന കൊല്ലണം. ബാലി രാവണന്റെ ബില്ല്യ ചങ്ങാതീയാണ്. അതോണ്ട് ഓന്റട്ത്ത്ന്ന് നിങ്ങക്ക് ഒര് സഹായോം കിട്ടീല."

രാമൻ നിസ്സാരായിറ്റ് പറഞ്ഞു. 

"എന്നങ്കില് ഓന കൊല്ലാ."

സുഗ്രീവൻ പിന്നേം കള്ളച്ചിരിയോടെ പറഞ്ഞു. 

"വാനരമ്മാറ് നിസ്സാരക്കാറൊന്ന്വല്ല. മരത്ത്മ്മന്ന് മരത്ത്മ്മലേക്ക് എത്ര വേഗത്തില് ബേണോങ്കിലും ചാടും. ബേണ്ടിവന്നാല് കടല് നീന്തിക്കടക്കാനും ചാടിക്കടക്കാനും കയ്യും. ലങ്ക കടലിനക്കരേല്ലെ. അതോണ്ട് നിങ്ങക്കെന്തായാലും നമ്മളൊന്നിച്ച് കൂട്യാല് നഷ്ടാന്നും ഇണ്ടാവീല."

രാമൻ ഒന്ന് ചിരിച്ചിറ്റ് കൊറേ സമയം ചിന്തിച്ചു. കൊറച്ച് ബെക്ട് പറയ്ന്ന്ണ്ടെങ്കിലും സഹിക്കാൻ പാടൊന്നുല്ല. 

"ഋഷീരെ ശാപംകൊണ്ട് ഈ സ്ഥലത്തേക്ക് ബാലി ബരീല എന്റെ ഏട്ടന പേടിച്ചിറ്റാണ് ഞാനീട നിക്ക്ന്നത്. രാജ്യസ്വത്തില് തുല്ല്യാവകാശല്ലെ, എൻക്ക് സ്വത്ത് തര്ന്നില്ലാന്ന് മാത്രോല്ല, വാനരസംഘത്തില് അംഗമാക്കാനും മുതിര്ന്നില്ല. എന്റെ ഭാര്യ രുമേന കാണാൻ പോലും തമ്മിക്ക്ന്നില്ല. ഓനോട് എന്തായാലും ജയിക്കാൻ പറ്റൂന്ന് തോന്ന്ന്നില്ല. ചതീലെ കൂടിറ്റെ ചെയ്യാൻ പറ്റൂ. എന്റെ വിമതസേനക്ക് ഇത്ര ബല്ല്യ കരുത്തൊന്നും ഇണ്ടായിറ്റ, ജാംബവാന് ബാലി ശല്ല്യായപ്പാട് ഓറ് എന്റൊന്നിച്ച് കൂടി. ഹനുമാൻ പിന്ന ബന്നു. ഇപ്പൊ നിങ്ങളും. എന്തായാലും നമ്മക്കിപ്പൊ ശക്തി കൂടി."

സുഗ്രീവൻ പറഞ്ഞ് തീർന്നപ്പാട് രാമൻ പുഞ്ചിരിച്ചു. ലഹരി നൽകുന്ന പഴങ്ങള് അവരെ മുമ്പില് നെരന്നു. തേങ്ങേരെ പൊങ്ങും കൊണ്ടന്നു. എല്ലാരും തിന്നിറ്റും കുടിച്ചിറ്റും സന്തോഷിച്ചു. തീ കൂട്ടി പാട്ട് പാടി, ആട്ടമാടി. അയിന്റെടേല് സുഗ്രീവൻ പറഞ്ഞു. 

"എന്ന രാജാവാക്കീറ്റ് കിഷ്കിന്ധേല് വാഴിക്കണം. എന്നങ്കിലെ ഞാനെന്റെ ആൾക്കാര തരൂ." 

രാമൻ സന്തോഷത്തോടെ പറഞ്ഞു. 

"മെൻച്ചമ്മാറെക്കാളും കൊരങ്ങമ്മാറാണ് നല്ലത്. ഇത്രേം സ്നേഹം എൻക്ക് ബേറേടേം കിട്ടീറ്റപ്പ."

വിഭീഷണൻ സീതേന കാണാൻ ബേണ്ടീറ്റ് ലങ്കേലേക്കെത്തി. രാവണൻ വിഭീഷണന കണ്ടപ്പാട് വിമതൻന്ന് കളിയാക്കി. 

"എന്തേപ്പ ബന്നത്.? "

വിഭീഷണൻ പറഞ്ഞു. 

"ഏട്ടൻ പിന്നേം എന്തോ ഒപ്പിച്ചെന്നറിഞ്ഞു. സീതേന തട്ടിക്കൊണ്ടന്നിനോലും. ഒന്ന് കണ്ടിറ്റ് പോവ്വാലോന്ന് വിചാരിച്ചിറ്റ് ബന്നത്. എൻക്കോള കാണാൻ പറ്റോ.? "

രാവണൻ പറഞ്ഞു. 

"കാണ്ന്നേയ്ന് എൻക്കൊന്നുല്ല. നിന്റെ അച്ഛന്റെ പേര് വിശ്രവസ്സ് എന്നല്ലെ. എന്റച്ഛന്റെ പേരും കുംഭകർണ്ണന്റെ അച്ഛന്റെ പേരും അതന്നെ. അതോണ്ട് അധികം ബില്ലാളാക്കാനൊന്നും നിക്കണ്ട. കുംഭകർണ്ണൻ എന്റൊന്നിച്ചില്ലടത്തോളം നിനക്ക് രാജ്യോന്നും കിട്ടൂല. ഓന ചാക്കിലാക്ക്യാല് കാര്യം നടക്കും. അപ്പൊ നിനക്ക് രാജ്യം കിട്ടും. മൂന്ന് മക്കൊ ഇല്ല്യേല് രണ്ടാള് എനക്കൊപ്പാണ് നീ ഒരാളും; നിനക്ക് മനസ്സിലായോ.? "

വിഭീഷണൻ പറഞ്ഞു. 

"മറ്റാളെ ഭാര്യേന തട്ടിക്കൊണ്ടന്നതന്നെ ബില്ല്യ തെറ്റ്. കുബേരന കൊള്ളയടിച്ചിറ്റ് ഇണ്ടാക്യ ഈ കൊട്ടാരോം വാസസ്ഥലൂല്ലെ, വിമാനൂല്ലെ, ആഭരണൂല്ലെ, എന്തിന് ഈട്ത്തെ നാട്ടുകാരില്ലെ.? ഈ പാപോല്ലം ഏട കൊണ്ടോയിറ്റ് കളയല്.?യക്ഷമ്മാറെല്ലം ഈട്ന്ന് ഓടിച്ചിറ്റ് സ്വന്താക്ക്യേതല്ലെ ഇത്.? ലങ്ക കുബേരന്റേതാണെന്ന് തിരിച്ചറിഞ്ഞാല് നിങ്ങക്ക് നല്ലത്."

രാവണൻ മൗനം പൂണ്ടു. എന്നിറ്റ് സീതേന കണ്ടോന്ന് പറഞ്ഞു. 

വിഭീഷണന്റൊന്നിച്ച് രണ്ടുമൂന്നാൾക്കാരും ഇണ്ടായിന്. അവര് അശോകവനത്തിലേക്ക് പോയി. സീത ദൂരത്തേക്ക് നോക്കീറ്റ് ബെർതെ ഇരിക്കുന്ന്ണ്ടായിന്. വിഭീഷണനെ കണ്ടപ്പാട് എണീച്ചു. തൊഴുതു. വിഭീഷണനും വിനയപൂർവ്വം തൊഴുതു. എന്നിറ്റ് പറഞ്ഞു. 

"രാമനേം അന്വേഷിച്ചിറ്റ് ഞാൻ പോന്ന്ണ്ട്. എനക്ക് രാവണനോട് ബല്ല്യ ഇഷ്ടോന്നില്ല. നിങ്ങൊ പേടിക്കണ്ട. നല്ലോണം ഭക്ഷണം കയിക്കണം. രാവണൻ ലങ്കേന മുടക്കുന്നേയിന് മുമ്പ് രക്ഷിക്കണം."

സീതേന ആശ്വസിപ്പിച്ചിറ്റ് വിഭീഷണൻ നടന്നു. വിഭീഷണൻ രാവണനോട് കുബേരനെക്കുറിച്ചിറ്റ് അന്വേഷിച്ചു. രാവണൻ അയിനും ഉത്തരോന്നും പറഞ്ഞിറ്റ.

വിഭീഷണൻ ആട്ന്ന് ആൾക്കാരേം കൂട്ടീറ്റ് ഗന്ധമാദകപർവ്വതത്തില് കുബേരനക്കാണാൻ വേണ്ടീറ്റ് പോയി. കുബേരന്റെ വാസസ്ഥലം കണ്ടപ്പാട് ബേജാറായി. എങ്ങനെ ജീവിച്ചോണ്ടിരുന്ന ആളായിരുന്നു.! ഇപ്പൊ ഒന്നൂല്ലല്ലൊ; ഇല്ലതെല്ലം കൊണ്ടോയിലെ. 

കുബേരൻ വിഭീഷണനെ കണ്ടപ്പാട് യക്ഷമ്മാ വിളിച്ചുവരുത്തി. വിഭീഷണൻ ഒരു വെള്ളരിപ്രാവിനെ കുബേരന്റട്ത്തേക്ക് പറത്തിവിട്ടു. അത് കണ്ടപ്പൊ കുബേരന് പേടിയെല്ലം പോയി. എന്തായാലും യുദ്ധം ചെയ്യാൻ ബേണ്ടീറ്റ് ബന്നതല്ല. കുബേരന്റെ അട്ത്തെത്ത്യപ്പാട് കൊറേ പഴം കൊണ്ടെന്നിറ്റ് മുമ്പില് വെച്ചു. എന്നിറ്റ് വീഞ്ഞിന്റെ മരക്കുപ്പി പൊട്ടിച്ചിറ്റ് കൊറച്ച് വിഭീഷണന് കൊട്ത്തു, എന്നിറ്റ് പറഞ്ഞു. 

"രാവണൻ കൊണ്ടായേല് ബാക്കീല്ലതാണ്. ഞാൻ വിചാരിച്ചു നീ കൊല്ലാൻ ബന്നതാണ്ന്ന്."

വിഭീഷണൻ കാര്യം പറയാൻ തൊടങ്ങി. 

"ഏട്ടന എൻക് തീരെ പിടിക്കുന്നില്ല. ഓന്റെ അഹങ്കാരോം ഹുങ്കും വർത്താനോം പ്രവർത്തീം ഒന്നും ശര്യല്ല. പിന്നെന്തന്നാക്കല്.? ഓനങ്ങനെ ആയിപ്പോയിലെ.? ഓന് ലങ്കേന രക്ഷിക്കാനൊന്നും കയ്യ, നിങ്ങൊ ഇണ്ടാമ്പൊ എന്ത് പാങ്ങ്ണ്ടായിന് ഇപ്പൊ കാണണം; കൊറേ എല്ലും കൊട്ടും, ചോരേം കരിങ്കല്ലും എല്ലം. നിങ്ങൊ നമ്മളെ വല്ല്യച്ഛനല്ലെ.? ഓന്റെ ദുഷ്ടത്തരം ഇല്ലാണ്ടാക്കാൻ എന്തന്നാക്കല്.?" 

കുബേരൻ വെറുതെ ചിരിച്ചേയ്ന് ശേഷം പറഞ്ഞു. 

"ശിവനക്കണ്ടാല് നടക്കും. ഓനാണ് രാവണന് ഭയങ്കര പിന്തുണ. കൊല്ല്ന്നേയിന്റെ ആള് ശിവനല്ലെ. അതോണ്ട് ഓനോട് ചോയ്ക്കന്നതാണ് നല്ലത്. വിഷ്ണൂന്റട്ത്ത് പോയാലും മതി. പക്ഷേ, വിഷ്ണു നിന്ന ആട കേറ്റീല."

വിഭീഷണൻ ചോദിച്ചു. 

"അയിനിപ്പൊ കൈലാസംവരെ പോണ്ടേ.? ആട ചെന്നാല് എന്തെങ്കിലും കാര്യൂണ്ടാവ്വൊ.? 

പാർവ്വതിക്ക് രാവണന ഭയങ്കര ഇഷ്ടാണ്. ശിവന് ബേണ്ടീറ്റ് അധികം കഷ്ടപ്പെടാന്നോനല്ലെ രാവണൻ. അതോണ്ട് ആ പെണ്ണ്ങ്ങൊ ആട ഇണ്ടെങ്കില് കാര്യം നടക്കൂല." 

കുബേരൻ പറഞ്ഞു. 

"നീ പറഞ്ഞത് ശര്യന്നെ. ശിവന വിശ്വസിച്ചാല് ചതിക്കുന്ന കൂട്ടത്തിലല്ല. നീ ശിവഭക്തനായിറ്റ് പോയാല് കാര്യം നടക്കും."

വിഭീഷണൻ കുബേരനോട് നന്ദി പറഞ്ഞിറ്റ് അവരോട് യാത്ര ചോയിച്ചു. കുബേരൻ അപ്യക്ക് പോവ്വാനില്ലെ സൗകര്യം ചെയ്തുകൊടുത്തു. 

വിഭീഷണൻ കൈലാസത്തില് പോമ്പളേക്ക്ണ്ട് ശിവൻ കൊറേ കാലികളോടും യക്ഷമ്മാറോടും മിണ്ടീറ്റിരിക്ക്ണ്. വിഭീഷണൻ ശിവന നോക്കീറ്റ് കൊറേ സമയം നിന്നു. ഭയങ്കര ശക്തനായിരുന്നു; സംസാരത്തിലും നടപ്പിലും. ശിവൻ വിഭീഷണന കണ്ടപ്പാട് ഗൗരവത്തില് നിന്നു. അപ്പൊ ഓന് പേട്യായി. 

"എന്റെ പേര് വിഭീഷണൻ. ലങ്കാധിപതി രാവണന്റെ അനിയനാണ്."

ശിവൻ ബെർതെ മൂളി. 

" നിങ്ങൊ ബിചാരിക്കുന്ന മാതിരോന്ന്വല്ല കാര്യങ്ങള്. രാവണൻ നിങ്ങളെ ഭക്തൻന്നറിയ. എന്നങ്കിലും അയാളിപ്പൊ ചെയ്യുന്നത് കേട്ടാല് പേട്യാവും. കുബേരന ലങ്കേന്ന് പൊർത്താക്കി. അയാൾടെ സ്വത്തെല്ലം കൊള്ളയടിച്ചു. ദേവമ്മാറോട് ബെർതെ യുദ്ധം ചെയ്തിറ്റ് ബാക്കി അസുരമ്മാറേം കൊല്ലും. ഇപ്പൊ ദശരഥപുത്രന്റെ ഭാര്യേനേം കട്ടിറ്റ് ലങ്കേല് ബന്നിറ്റ്ണ്ട്. എന്തന്നാക്കല്.? ഒരു ഭരണാധികാരിക്കില്ലെ ഒരു ഗുണോം ഓനില്ല. ഇങ്ങനെ തോന്ന്യാസം ചെയ്യാൻ തൊടങ്ങ്യാല് ഇതേടപ്പോയിറ്റ് നിക്കല്.? എല്ലാരേം വെറുപ്പിച്ചാല് അപ്യ ബെർതെ ഇരിക്ക്വൊ.? ഒന്നികില് നിങ്ങോ ബിളിച്ചിറ്റൊന്ന് ഗുണദോഷിക്കണം. ഇല്ലെങ്കില് ഓന് കൊടുത്ത വരോല്ലം തിരിച്ചെട്ക്കണം. ഇത് രണ്ടും ചെയ്തിറ്റേങ്കില് ഓൻ ചെയ്യുന്നതെന്തെന്ന് ഓനെന്നെ അറീല."

ശിവൻ പതിഞ്ഞ സ്വരത്തില് പറഞ്ഞു. 

"നിങ്ങൊ രാമന്റൊന്നിച്ച് കൂട്യാല് തീർന്നിലെ.? "

വിഭീഷണൻ പിന്നേം കുരുട്ട് കെണിയോണ്ട് ചോദിച്ചു. 

"രാമൻ നമ്മളെ ഒന്നിച്ചുകൂടൂന്ന് എന്ത്യെ ഇത്ര ഒറപ്പ്.? " 

ശിവൻ പറഞ്ഞു. 

"രാമന് രാവണന തോപ്പിക്കണോങ്കില് ലങ്കേരെ മുക്കും മൂലേം അറിയണ്ടെ.? അയിന് ഒരാള് ബേണ്ടെ.? നിങ്ങളെ കണ്ടാല് അപ്പൊ പിടിച്ചിറ്റ് കൂട്ടും. ഒര് പേടീം ബേണ്ട. കുംബകർണ്ണനേം കൂടി ഒന്നിച്ച് കൂട്ട്യാല് രാവണന്റെ പകുതി ശക്തീം പോവും. അങ്ങനെന്തെങ്കിലും ചെയ്താപ്പോരേ.? "

വിഭീഷണന് അത് നടക്കുന്ന് തോന്നീറ്റ. 

"കുംഭകർണ്ണൻ ആറ് മാസം ഉറക്കോം,ആറ് മാസം തീറ്റേമല്ലെ.പിന്നെങ്ങനെ ഒന്നിച്ച് കൂട്ടല്.? ഓന തീറ്റിക്കണോങ്കില് ആനക്ക് കൊട്ക്കുന്നത്ര ബേണം. അത്ര വരുമാനുണ്ടെങ്കില് ഞാൻ സ്വന്താ യിറ്റ് ഒര് രാജ്യം കണ്ടെത്തട്ടി. അത് നടക്കീല." 

വിഭീഷണൻ പറഞ്ഞു. 

"എന്നങ്കില് ഒര് കാര്യാക്ക്. "

പറഞ്ഞു തുടങ്ങവെ പാർവ്വതി ആടുത്തേക്ക് വന്നു. നിങ്ങൾ പോയ്ക്കോന്നും പറഞ്ഞു. വിഭീഷണനും കൂട്ടരും പോയി. രാമന കണ്ടാല് കാര്യം നടക്ക്വോലും. 

പാർവ്വതി ചോദിച്ചു. 

"ആ കോമ്പ്റ് മീടന് എന്തോന്നോലും ബേണ്ടത്.?" 

ശിവൻ പറഞ്ഞു. 

"രാവണൻ ചാവണം, രാജ്യം കിട്ടണം."

പാർവ്വതി നെടുവീർപ്പിട്ടിറ്റ് പറഞ്ഞു. 

"ദേവേന്ദ്രന്റെ ആഗ്രഹോം അതെന്നെ, വിഷ്ണൂന്റെ ആഗ്രഹോം അതെന്നെ, കുബേരൻ പ്രാർത്ഥിക്ക്ന്നതും അതെന്നെ. സ്വാഭാവികമായിറ്റും ബ്രാഹ്മാവും അതെന്നെ ആഗ്രഹിക്കാനാവും. പാർവ്വതി ശിവനോട് അനുകമ്പയോടെ ചോദിച്ചു. 

"രാവണന നഷ്ടപ്പെടുത്യാല് രാക്ഷസകുലത്തിന് ആരാണ് നാഥനാവല്.? നിങ്ങളെ പ്രവർത്തിക്ക് നിമിത്താവലാരാണ്.? "

ശിവൻ പറഞ്ഞു. 

"അതൊന്നും ദേവമ്മാറ പണിയല്ല. രാവണന അത്ര പെട്ടെന്നൊന്നും തോപ്പിക്കാനും കൊല്ലാനൊന്നും പറ്റീല. പത്ത് തലേം,പത്ത് ഒടലും,പത്ത് ചിന്തേം,പത്ത് ഭാവോം ഓന്ണ്ട്. നല്ല മനുഷ്യപറ്റില്ലെ നേരത്ത് ഓൻ ചെയ്യുന്നത് പെട്ടെന്ന് പരക്കും. ഓന്റെ മനുഷ്യപ്പറ്റ് ബെർതെ പോവൂല. രാവണൻ ബില്ലൊരു മരോല്ലെ.! ലങ്കേന ഓൻ നന്നായിറ്റ് നോക്ക്ന്നില്ലെ.? ഇപ്പൊ ദണ്ഡകരാജ്യം ഓന്റെ കയ്മ്മേണ്ട്. അതോണ്ട് ഓന നിർവ്വചിക്കാനൊന്നും പറ്റീല, ചെലപ്പൊ ശരം വിട്ടത് മാതിരി പോവും; ശൂംംന്ന് പറഞ്ഞിറ്റ്. ആരിക്കും ഒന്നും ചെയ്യാൻ പറ്റീല."

പാർവ്വതി പിന്നേം നെടുവീർപ്പിട്ടിറ്റ് പറഞ്ഞു. 

"അതെന്തെങ്കിലുമാട്ട്. നിങ്ങൾ അയിനൊന്നും തലകൊട്ക്കണ്ട. ചത്ത്വോ, ബത്ക്കിയൊ എന്തെങ്കിലുമാക്കട്ട് എന്ന് തൃക്കണ്ണൊന്നും തൊർന്നേക്കറ്. എല്ലങ്കിലെ നിങ്ങള ഭയങ്കര പേട്യാന്ന്. നിങ്ങക്ക് ദേഷ്യം ബന്നാല് എന്തെന്ന് ചെയ്യേണ്ടതെന്ന് എൻക്കറീല."

പാർവ്വതി കൊറച്ച് സോമരസം കൊണ്ടന്നത് കുടിച്ചിറ്റ് ശിവൻ മിണ്ടാതിര്ന്നു. 

സുഗ്രീവൻ രാവിലേന്നെ ഗദേം എട്ത്തിറ്റ് ബട്ടംകറക്കാൻ തൊടങ്ങി. കുഞ്ചിന്റെ മോൾളേ കൂടീറ്റ്, തലേലെ മോൾളേ കൂടീറ്റ്, കൊറച്ച് കൈഞ്ഞപ്പാട് ഹനുമാനും കൂടി. രാമനും ലക്ഷ്മണനും ജാംബവാനും കൊറേ കൊരങ്ങമ്മാറും അപേരെ കളീം കണ്ടിരുന്നു. ഹനുമാന്റെ ഗദക്ക് സുഗ്രീവന്റെ ഗദേനക്കാളും രണ്ടരട്ടി കനുണ്ടായിന്. അതോണ്ടെന്നെ ഹനുമാൻ ബെർതെ തച്ചാലെന്നെ അത് അപ്പർത്തേക്ക് തെറിക്കും. അപ്പൊ സുഗ്രീവൻ രാമന് നോക്കീറ്റ് എന്തോ പറഞ്ഞു. ചെർതായിറ്റ് ജാള്യത മോത്തേക്ക്ണ്ട്. രാമന് എന്തന്ന് പറഞ്ഞതെന്ന് മനസ്സിലായിറ്റ. ശ്രീരാമന് ഹനുമാനോട് വല്ലാണ്ട് ഇഷ്ടായി. 

"മെൻച്ചന മാതിരിന്നെ ഹനുമാൻ." 

രാമൻ ലക്ഷ്മണനോട് പറഞ്ഞു. 

ഒടല് മാത്രോല്ല, സംസാരത്തിലും നല്ല തെളിച്ചോം വെളിച്ചോല്ലംണ്ട്. കൊർച്ച് വ്യാകരണോല്ലം അറിയാന്ന് തോന്ന്ന്ന്. ഹനുമാനില്ലതോണ്ട് സുഗ്രീവനോട് എന്തെങ്കിലും പറഞ്ഞാല് മനസ്സിലാവുന്ന്ണ്ട്. ഇല്ലെങ്കില് എപ്പൊ പോയീന്ന് നോക്യാമതി. സുഗ്രീവൻ പറഞ്ഞത് രാമന് മനസ്സിലാവണോങ്കില് ഹനുമാൻ പറയണം. രാമൻ പറഞ്ഞത് സുഗ്രീവന് മനസ്സിലാവണോങ്കില് ഹനുമാൻ പറയണം. രണ്ടാളും പറഞ്ഞത് എല്ലാർക്കും മനസ്സിലാവണോങ്കില് ഹനുമാൻ പറേണം. മാത്രോല്ല, ഭക്തി കൂടീണ്ട്. സ്വന്തം ശക്തീനക്കുറിച്ചിറ്റ് ഒരു ധാരണേം ഇല്ല. സ്വന്തം കാര്യം നോക്കിപ്പോയാല് ഒര് യോദ്ധാവിനെ നമ്മക്ക് നഷ്ടാവട്ടീലെ.? ദന്ദ്വയുദ്ധം നടത്ത്യപ്പാടും ഹനുമാനെന്നെ ജയിച്ചു. സുഗ്രീവൻ ഒന്നിനും കൊള്ളാത്തോനെന്ന് മനസ്സിലായപ്പാട് രാമൻ ചിരിച്ചു. എന്നിറ്റ് ചായ കുടിക്കുമ്പോ ഓനോട് പറഞ്ഞു. 

"ഇങ്ങനത്തൊരു ബാലികേറാമല ഇല്ലത് നിന്റെ ഭാഗ്യം. എങ്ങനേപ്പാ നീ പിടിച്ച് നിന്നിറ്റത്.? നിന്റെ യുദ്ധം കണ്ടിറ്റ് ഞാൻ പേടിച്ച് പോയി. മിനിമം യുദ്ധത്തില് പാലിക്കേണ്ട നിയമംപോലും നിൻക്കറീല, "ബാലപാഠം പഠിച്ചിറ്റ് ബാ മക്കളെന്ന്." പറഞ്ഞിറ്റ് സുഗ്രീവന്റെ ചോമല്മ്മ തട്ടി. രാമൻ പറഞ്ഞത് തർജിമ ചെയ്യാതെ ഹനുമാൻ ചിരിച്ചോണ്ടിരുന്നു. പൊർത്ത് തട്ട്യപ്പാട് നല്ലതെന്തോ പറഞ്ഞതെന്ന് വിചാരിച്ചിറ്റ് സുഗ്രീവനും ചിരിച്ചു. അപ്പൊ ഹനുമാൻ രാമൻ പറഞ്ഞത് പറഞ്ഞു. സുഗ്രീവൻ ചിരിച്ചു. പിന്നെ പുച്ഛത്തോടെ രാമനെ നോക്കി. 

"രാമ, എനക്ക് പഠിക്കണംന്നല്ലം ഇണ്ടായിന്. പിന്നെ ഇങ്ങനെല്ലം പഠിച്ചത് ഹനുമാന്ണ്ടായത് കൊണ്ടാണ്. ജാംബവാനും ഹനുമാനോല്ലം കൊറേ യുദ്ധത്തില് പോയിന്. ഞാൻ പഠിക്കും പെട്ടെന്ന് കയ്യപ്പ. അല്ലെങ്കിലും ഹനുമാൻ കണ്ടത്ര ലോകോന്നും ഞാൻ കണ്ടിറ്റപ്പ. വാനരമ്മാറെ യുദ്ധോല്ലം വ്യത്യസ്താണ്. ചെലപ്പൊ മാന്തും കടിക്കും. ഹനുമാൻ വാനരനൊന്ന്വല്ല. കൊറച്ച് കൂടി ഉയർന്നോനാണ്. അതോണ്ട് പാരമ്പര്യായിറ്റ് യോദ്ധാക്കളാണ്. എന്നങ്കിലും എന്റെ ഏട്ടന്റട്ത്ത് നിക്കാനില്ല ധൈര്യം ഹനുമാനൂല്ല. ഓൻ രാവണന വാലില് കെട്ടീറ്റ് ഏഴ് കടല് കടന്നിന്. ഏട്ടന് കൊർച്ചെല്ലം യുദ്ധ നിയമങ്ങളറിയാ. ബാലീന എങ്ങനെ കൊല്ലാന്നാലോചിക്കാതെ, എന്ന കളിയാക്കിക്കൊണ്ട് നിന്നാല് നിങ്ങക്ക് ലങ്കേല് പോക്കൊന്നും നടക്കീല. ബെർതെ സമയം കളയാതെ അതിനെന്താക്കലെന്ന് ചിന്തിക്ക്." 

രാമൻ പുഞ്ചിരിച്ചിറ്റ് പറഞ്ഞു. 

"എൻക്ക് അസ്ത്രവിദ്യേ മാത്രേ അറിയൂ. ഞാനും ബാലീം മൽപ്പിടിത്തം നടത്ത്യാല് ബാലി ജയ്ക്ക്വായിരിക്കും. കാരണം എല്ലാ വിദ്യേം എല്ലാർക്കും അറീലല്ലൊ."

"നമ്മക്ക് ഗദയുദ്ധം മാത്രേ അറിയൂ. ബാക്കിയെല്ലാം ബെർതെ കോപ്രായം കാട്ടലാണ്. അങ്ങോട്ടുമിങ്ങോട്ടും മാന്തല്, കീറല് അസ്ത്രവിദ്യ വാനരമ്മാർക്ക് പഠിപ്പിക്കൂന്ന് ബാലി പറേന്നുണ്ടായിന്. അയ്ന് മുമ്പ് ബാലീന കൊന്നിറ്റെങ്ങനേങ്കിലും കൊറേ ആൾക്കാര് ചാവ്ന്ന യുദ്ധം ചെയ്യേണ്ടിവരും. "

സുഗ്രീവന്റെ ആൾക്കാര് കൊറേ കദളിപ്പഴം കൊണ്ടെന്നിറ്റ് അപേരെ മുമ്പില് വച്ചു. 

ഒരു കപിവീരൻ പറഞ്ഞു. 

"നിങ്ങക്കൊരു സംഗതി കേൾക്കണൊ..? നമ്മൊ കദളിപ്പഴം കക്കാൻ ബേണ്ടീറ്റ് കിഷ്കിന്ധരെ വടക്കേ മൂലക്കേക്ക് പോയിറ്റ്ണ്ടായിന്. ഹനുമാൻ സേനക്കാറെല്ലം നമ്മള സഹായിക്കാനും ഇണ്ടാ യിന്. എന്തന്ന് പറയല്, ബാലി എന്താക്കീന്നറിയോ? ആടേല്ലം കൊറേ ഭടമ്മാറ നിർത്തീന് നമ്മളെ തോപ്പിക്കാൻ വേണ്ടീറ്റ്.! നമ്മൊ അങ്ങോട്ടുമിങ്ങോട്ടുമടിയായി. അവസാനം എങ്ങനേല്ലം കട്ടിറ്റ് കൊണ്ടന്നു. രണ്ട് ആൾക്കാര് ചത്തിറ്റ് ബീണു. ഏറ്മാടങ്ങളിലില്ലെ ഹനുമാൻ സേനക്കാരേം അപ്യ കൊല്ലുംന്ന് പറയ്ന്ന്ണ്ടായിന്. ഇങ്ങനെ പോയാല് നമ്മക്കീട നിക്കാൻ പറ്റൂന്ന് തോന്നുന്നില്ല. കൊർച്ചാൾക്കാര് ഈനൊന്നും നിക്കാൻ കയ്യാന്ന് പറഞ്ഞിറ്റ് ബാലീരൊന്നിച്ച് പോയി. ഈട്ന്ന് നിങ്ങോ മാന്താനും പിച്ചാനൊല്ലെ പഠിപ്പിക്കുന്നത്; ബാലി ആടപുതിയ ആയുധോല്ലം പ്രയോഗിക്കാൻ പഠിപ്പിക്കുന്ന്ണ്ട്. ഒരു ക്ഷത്രിയ മനുഷൻ ബന്നിറ്റ്ണ്ടോലും ആട്ന്ന് പറഞ്ഞിറ്റ് കേട്ടിന്. എന്തങ്കിലാട്ട്, നമ്മക്കെന്ന് അധികം കാലോന്നും ഇങ്ങനെ പഴോംകൊണ്ട് ബരാനൊന്നും കയ്യ." 

രാമൻ കദളിപ്പഴം ഒന്ന് തൊലിയുരിഞ്ഞ് തിന്നു. " മത്ർക്ക്ന്ന്."

പ്രഭാത ഭക്ഷണം അങ്ങനെ കഴിഞ്ഞു. സമാധാനായി. സുഗ്രീവൻ ഉച്ചഭക്ഷണത്തിന് വേറെ കൊറേ വാനരമ്മാറോട് പറഞ്ഞു. “

"തേന്ണ്ടെങ്കില് എട്ക്കണം; നല്ല കാട്ട് പഴോം ബേണം."സുഗ്രീവൻ ചിരിച്ചു. 

"അവര് തുള്ളിച്ചാടി പോയിറ്റ് എല്ലാം കൊണ്ട് വന്നു."

ഹനുമാൻ രാമനേം ലക്ഷ്മണനേം മുതുകിലിര്ത്തീറ്റ് കിഷ്കിന്ധ കാണിക്കാൻ കോണ്ടായി. നല്ലോണം കാട്ട് മരങ്ങള് കിഷ്കിന്ധേല്ണ്ടായിന്. വാഴത്തോട്ടം, തെങ്ങ്, കാട്ട്പഴമരം. ഗംഭീരമൃഗങ്ങളും ഇണ്ടായിന്. പോത്ത്, കണ്ടാമൃഗം, മൊതല, കരടി... എന്നങ്കിലും കൊരങ്ങമ്മാറാണ് കാട് ഭരിക്കുന്നത്. ബാലീരെ മുഖം കൊത്തിയ രൂപങ്ങള് പല വലിയ മരത്തില് കണ്ടിറ്റ്ണ്ടായിന്. ബാലി മനഃപൂർവ്വോന്നെ അത് പ്രചരിപ്പിക്കല്ണ്ട്. കൊരങ്ങമ്മാറക്കൊണ്ട് കൊത്ത് കല്ലോണ്ട് ഇണ്ടാക്കിക്കും. ഹനുമാനോട് രാമലക്ഷ്മണമ്മാറ് ചോദിച്ചു. 

"നീ മാത്രോന്താ നല്ല പാങ്ങില് ഭാഷ പറയ്ന്നത് മറ്റപ്യക്കൊന്നും നമ്മളോട് ബർത്താനം പറയാനെന്നെ കയ്യ്ന്നില്ല."

ഹനുമാൻ പറഞ്ഞു. 

"സത്യത്തില് ഞാൻ വായൂന്റെ മോനാണ്. ദൈവത്തിന്റെ മോൻ എന്നങ്കിലും കിഷ്കിന്ധേലാണ് ഞാൻ വളർന്നത്. എന്റെ നാട്ടിന വിട്ട് പോവാൻ എൻക്ക് കയ്യീല. ദേവേന്ദ്രൻ പറഞ്ഞിറ്റാണ് ഞാൻ സുഗ്രീവന്റൊന്നിച്ച് കൂട്ന്നത്. ചെലപ്പൊ രാവണന കൊല്ലാൻ ബേണ്ടീറ്റ് ദേവേന്ദ്രനും നോക്കുന്ന്ണ്ടാവും; കയ്യൂന്ന് തോന്ന്ന്നില്ല. അച്ഛൻ പറഞ്ഞു; ദേവേന്ദ്രൻ പറഞ്ഞാൺക്കെ ചെയ്താ മതീന്ന്. ഞാനിതുവരെ രാവണന കണ്ടിറ്റേയില്ല."

രാമൻ ചിരിച്ചിറ്റ് ചോദിച്ചു. 

"എന്നങ്കില് നിനക്ക് ബാലീന കൊന്നിറ്റ് കിഷ്കിന്ധേലെ രാജാവായിക്കൂടെ.? നിനക്കല്ലെ സുഗ്രീവനേക്കാളും ശക്തീല്ലത്.? "

ഹനുമാൻ പറഞ്ഞു. 

"ഏയ്, അതൊന്നും കയ്യപ്പ രാജാവാകാനൊന്നും എൻക്ക് കയ്യ,അധികാരോന്ന് പറയുമ്പഴേ എൻക്ക് ദേഷ്യം ബരും. ആരെങ്കിലും സഹായിച്ചിറ്റ്, സേവിച്ചിറ്റ് അല്ലലില്ലാതെ ഇങ്ങനെ കഴിഞ്ഞിറ്റ് പോണം... അതല്ല. സുഗ്രീവന കണ്ടപ്പാട് ബേജാറ് തോന്നി. എപ്പളും ബാലിയോട് തല്ല്ണ്ടാക്കും; എപ്പളും തോറ്റിട്ട് ബരും. പർവ്വതത്തിന്റെ മോൾലേക്ക് ഒറ്റ ഓട്ടം. പാഞ്ഞ ബയിക്ക് പുല്ല് മൊളക്കീല. പേടിച്ചിറ്റ്, എൻക്ക് ബാലീന തോപ്പിക്കാൻ പറ്റൂന്ന് തോന്ന്ന്നില്ല, ബാലീനോട് യുദ്ധം ചെയ്യുമ്പൊ എതിരാളീരെ രണ്ടരട്ടി ശക്തി ഓന് കിട്ടും. മറ്റ് വിദ്യോന്നും നമ്മക്കറീല. ഒളിപോരറിഞ്ഞിനെങ്കില് ബാലീന കൊല്ലാ."

ഏറ്മാടത്തിനട്ത്തെത്ത്യപ്പാട് രാമലക്ഷ്മണമ്മാറ ആട ഇര്തീറ്റ് "ഞാനിപ്പം ബരാ"ന്ന് പറഞ്ഞിറ്റ് ഹനുമാൻ പോയി; ദൂരേക്ക്. 

ഹനുമാൻ പോയത് ബേറൊന്നും കൊണ്ടല്ല; അപ്പർത്തെകൂടീറ്റ് നല്ല കാണാൻ പാങ്ങില്ലെ പെൺകൊരങ്ങ് പോന്ന്ണ്ടായിന്. ഹനുമാന കണ്ടപ്പാട് മരച്ചില്ലെന്ന് മരച്ചില്ലേലേക്ക് ചാടിക്കോണ്ട് പോയി. ഹനുമാൻ അതേമാതിരി ചാടിക്കൊണ്ട് ബയ്യേന്നെ പോയി. ഒരു കൊമ്പൊടിഞ്ഞിറ്റ് തായ വീണു. എന്നിറ്റും ബിട്ട്കൊട്ത്തിറ്റ ചാടിച്ചാടി പോയിറ്റ് ഓളെ കയ്മ്മ പിടിച്ചു. എന്നിറ്റ് പ്രണയാതുരനായിറ്റ് ചോദിച്ചു. 

"ദേവീ... ഞാനന്ന് പറഞ്ഞേയ്ന് മറുപടിയൊന്നും പറഞ്ഞിറ്റ.?" വൈഹിണിക്ക് ദേഷ്യം വന്നു. 

"മറുപടി പറയാൻ കിഷ്കിന്ധ ഭരിക്കുന്നത് നിങ്ങോന്ന്വല്ലല്ലൊ.? "

ഹനുമാനപ്പൊ ഓളോട് കൊർച്ച് ചൊടി വന്നു. ഓൻ ഓളെ കവിളില് മാന്തി. ചോര വന്നു. വൈഹിണി കരച്ചിലായി. ഹനുമാൻ എന്തന്നാക്കണ്ടെന്നറിയാതെ വെപ്രാളപ്പെട്ടു. ആട ഓരു പേരക്കാമരം ഇണ്ടായിന്. അയിൽന്ന് പേരക്ക മൂത്തത് പൊട്ടിച്ചിറ്റ് ഓക്ക് കൊട്ത്തു. ഓളത് തട്ടിത്തെറിപ്പിച്ചു. എന്നിറ്റ് ഓന്റെ മോത്തേക്ക് തുപ്പിക്കൊട്ത്തു. ഹനുമാൻ പിടിവിട്ടു. അവള് ഓരോ ചില്ലകളിലൂടെ ഓടിച്ചാടി പോയി. ഹനുമാൻ കൊറേസമയം ഓളേന്നെ നോക്കിനിന്നു. എന്നിറ്റ് വൈഹിണീ... വൈഹിണീ'ന്ന് രണ്ടൂട്ടം വിളിച്ചു. പിന്നെ ഒച്ച കൂട്ടി. ഓള് ഗൗനിച്ചിട്ടേയില്ല. 

ആ സമയത്ത് ഗന്ധർവ്വമ്മാറ് ഹനുമാന്റട്ത്ത് വന്നു. പിന്നെ ഹനുമാനെ കളിയാക്കി. ഈ കൊരങ്ങന് പെണ്ണ്ങ്ങള വശീകരിക്കാനൊന്നും അറീല. ബില്ല്യ ശരീരം, കാണാൻ പാങ്ങല്ലൂണ്ട്. എന്നിറ്റ് എന്ത്യേ കാര്യം.? കഷ്ടം! ഗന്ധർവ്വമ്മാറെ പരിഹാസം കേട്ടപ്പാട് ഹനുമാന് ദേഷ്യം വന്നു. ഓൻ ഗന്ധർവ്വമ്മാറെ അടിച്ചോടിക്കാൻ തൊടങ്ങി. ഗന്ധർവ്വമ്മാറ് പേടിച്ചിറ്റ് ആട്ന്ന് ഓടിപ്പോയി. ഇതെല്ലാം കണ്ടോണ്ട് രാമനും ലക്ഷ്മണനും ആട ഇരിക്ക്ന്നുണ്ടായിന്. ഹനു മാൻ നാണക്കേടോടെ അപ്യേന ചൊമലിലേറ്റീറ്റ് പിന്നേം നടന്നു. എന്തെന്നാക്കല്.?

ബാലീരെ സഭേല് അസ്ത്രവിദ്യേനക്കുറിച്ചിറ്റ് ചർച്ച നടക്കുന്ന്ണ്ടായിന്. ബാലി ഏട്ന്നൊ ഒരു വേടന കൊണ്ടെന്നിറ്റ്ണ്ട്. സഭേരെ മുമ്പില് വേടൻ നിക്കുന്ന്ണ്ട്. കൈമ്മ അമ്പും വില്ലൂണ്ട്. ബാലി അയാളോട് ഇരിക്കാൻ ബേണ്ടീറ്റ് ആംഗ്യം കാണിച്ചു. വാനരവീരമ്മാറോടായിറ്റ് പറഞ്ഞു. 

"പ്രിയപ്പെട്ട വാനരവീരമ്മാറെ, ഈന് മുമ്പ് നമ്മക്ക് ഗദയുദ്ധം മാത്രോല്ലെ അറിയൂ, അപ്പറൂംഇപ്പറോം മാന്താൻ മാത്രോല്ലെ അറിയൂ, മല്ല യുദ്ധം മാത്രോല്ലെ അറിയൂ, മരംചാട്ടം മാത്രോല്ലെ അറിയൂ... എന്ന് നമ്മക്ക് അസ്ത്ര വിദ്യേം പഠിക്കാം. എങ്ങനെ അമ്പില് വില്ല് കോർക്കണംന്ന് പഠിക്കാം... പുതിയോരറിവാണ്. വില്ലുണ്ടാക്കാനും അമ്പ്ണ്ടാക്കാനും പഠിക്കാ. മാർചട്ട ഇണ്ടാക്കാൻ പഠിക്കാ... അയിന് ബേണ്ടീറ്റാന്ന് ഈ വേടൻ വന്നത്. ഇരുപത് വാനരവീരമ്മാറ ആദ്യം പഠിപ്പിക്കും. രണ്ടാം ഘട്ടത്തില് കൂടുതലാൾക്കാരെ പഠിപ്പിക്കും. കിഷ്കിന്ധേരെ ചരിത്രത്തില് ഇത് പുതിയതാണ്. അസ്ത്രവിദ്യ നാളമുതല് പാളയോണ്ട് ഉണ്ടാക്യ മാർചട്ടേം ധരിച്ചിറ്റ് മൈതാനത്ത് പോണം. രാവിലെ എണീക്കണം. പുതിയ പുതിയ യുദ്ധോപകരണങ്ങളും എറക്കുമതി ചെയ്യും. രഥങ്ങള് ബരും, കൊടിത്തൂണുകള് ബരും, രഥതൽപം ബരും, പുറംകവചത്തിന്റെ പെട്ടികള് ബരും, കുന്തങ്ങൾ, വാളുകൾ, പരിചകൾ, കത്തികൾ, വടികൾ എന്നുവേണ്ട കുതിരകളേം ആനകളേം മെര്ക്കാനുള്ള സൂത്രങ്ങളും വാനരവീരമ്മാറ് പഠിക്കാൻ തൊടങ്ങും. ചാടിവെട്ട്, മലക്കം മറയല്, രണ്ട് നില പോര് എന്നതെല്ലാം പഠിപ്പിക്കും. എല്ലാ വാനരമ്മാറും രാജ്യത്തിന് ബേണ്ടീറ്റ് കടന്ന് ബരണം. കിഷ്കിന്ധേന നല്ലൊരു സൈനികശക്ത്യാക്കീറ്റ് മാറ്റും."

വേടൻ വാനരവീരമ്മാറ തെരഞ്ഞെടുക്കാൻ തൊടങ്ങി. നീളോം തടീം നോക്കീറ്റ് അമ്പതാൾക്കാരിന്ന് ഇരുപതാളെ തെരഞ്ഞെടുത്തു.അയില് ബാലീരെ മോൻ അംഗദനും ഇണ്ടായിന്. ഒയരോം തടീം കൊറവെങ്കിലും ബാലി കണ്ണോണ്ട് എട്ക്കാൻ പറഞ്ഞപ്പാട് വേടൻ പിന്നൊന്നും നോക്കീറ്റ. വേടൻ ബാക്കില്ല്പ്പ്യോട് ചൂരല് കൊത്തിക്കൊണ്ടരാൻ പറഞ്ഞു. പാളേരെ പോർച്ചട്ടക്ക് പറഞ്ഞു. ബാലിരെ ഉത്തരവാദിത്വത്തില് മൈതാനം പോയിറ്റ് കണ്ടു. 

എല്ലാരും ബാലിക്ക് ജയ് വിളിച്ചു; കിഷ്കിന്ധക്ക് ജയ് വിളിച്ചു. ബാലി ഗമേല് അങ്ങോട്ടുമിങ്ങോട്ടും നടന്നു. പണിക്കാറോട് വാനരശ്രേഷ്ഠമ്മാർക്ക് ഭക്ഷണോണ്ടാക്കണംന്ന് പറഞ്ഞിറ്റ് താര അന്തപുരത്തിലേക്ക് പോയി. ബാലി വേടന് എന്തെല്ലോ നിർദ്ദേശം കൊട്ക്കുന്ന്ണ്ടായിന്. 

" അധികം മൃഗങ്ങളെന്നും കൊന്നിറ്റ് അമ്പെയ്ത്ത് പരിശീലനോന്നും കൊട്ക്കണ്ട. അതെല്ലാം തിന്നിറ്റ് തീർക്കാൻ ഈട ആളൊന്നുല്ല. കൊന്നിറ്റ്തിന്നാൻ വേണ്ടീറ്റല്ലാതെ ബെർതെ ജീവികളെ കൊല്ലരുത്. ഋഷ്യമൂകാചലത്തിന്റെ അടുത്തേക്കൊന്നും പോവണ്ട. സുഗ്രീവന്റാൾക്കാരാട ഇണ്ടാവും. ഓന്റടത്ത് പോയാല് ജീവൻ പോലും കീട്ടീല. "

വേടൻ എല്ലാറ്റിനും തലയാട്ടീറ്റ് വാനരമ്മാ കൂട്ടീറ്റ് തൊറന്ന മൈതാനത്തേക്ക് പോയി, യാത്രക്ക് ബേണ്ടീറ്റ് വെള്ളോം ഭക്ഷണോം കര്തീറ്റ് വാനരമ്മാറും കൂടെപ്പോയി. പനേരെ ഓലയോണ്ട് പുതിയ വസ്ത്രം ഇട്ടിറ്റ് അവര് നടന്നു. പനയോല ചീകീറ്റ് മെടഞ്ഞിറ്റ് പാവാട മാതിരി ഉടുപ്പ്. പാളേണ്ട് മാറില് പോർച്ചട്ട കെട്ടി. കാട്ട്കൊരങ്ങമ്മാറ്ന്ന് കണ്ടാപ്പറയാത്ത രീതീല് വരിവരിയായിറ്റ് അപ്യ നടന്നു. മരത്തിന്റെ ഞാണ്ട് നിൽക്കുന്ന ഏല് കണ്ടപ്പാട് പിടിച്ചിറ്റ് തൂങ്ങാൻ തോന്നീറ്റും അവര് കിഷ്കിന്ധക്ക് ബേണ്ടീറ്റ് വരിവരിയായിറ്റെന്നെ നടന്നു. വേടൻ പോന്ന ബയിക്ക് ഒരു മുയലിനെ അമ്പെയ്ത് വീഴ്ത്തി. എല്ലാരും വേടന്റെ കണ്ണും,കയ്യിലെ അമ്പും നോക്കീറ്റ് നടന്നു. മുയല് രക്തക്കറ പറ്റീറ്റ് ബീണപ്പാട്, അയിന്റെ ചെവി പിടിച്ചിറ്റ് എട്ത്തിറ്റ് നടന്നു. വാനരമ്മാരെല്ലാം കൂക്കീറ്റ് കൈകൊട്ടി. 

മൈതാനത്തെത്തീറ്റ് തീയില് ചുട്ടിറ്റ് വേടൻ മുയലിന തിന്നു. വാനരമ്മാർക്ക് അത് പുതിയ അനുഭവമായിരുന്നു. എല്ലാരേയും ചൂരൽ വടികൊണ്ട് വില്ലുണ്ടാക്കാൻ പഠിപ്പിക്കലായിരുന്നു ആദ്യം. രണ്ട് വശത്ത് അരമീറ്ററ് നീളത്തില് ചൂരൽവടി കെട്ടി. നടക്ക് കാതലില്ലെ മരത്തടി പലകമാതിരി ആക്കീറ്റ് ദ്വാരുണ്ടാക്കി. അയിൽത്തേക്കാണ് അരമീറ്ററ് ചൂരല് അപ്പുറൂം ഇപ്പുറൂം കൈതനാരോണ്ട് കെട്ടണ്ടത്. പിന്നെ വളച്ച് കെട്ടി അമ്പുണ്ടാക്കി. കൂർത്ത വില്ല് ചൂരല് ചെത്തീറ്റ് ഇണ്ടാക്കി. അറ്റം കൂർപ്പിച്ചിറ്റ്, കട ഇറക്കാൻ പാകത്തിനാക്കി. പിന്നെ കൊടിനേം കടേനേം പറ്റീറ്റ് അവരോട് സംസാരിച്ചു. 

"ഈട ഇരുമ്പ് ലോഹം ഘടിപ്പിച്ചാല് മുന പെട്ടെന്ന് ദേഹത്ത് തൊളഞ്ഞ്കേറും."

കുന്തമേറും പഠിപ്പിക്കണംന്ന് അംഗദൻ പറഞ്ഞു. പണ്ട് രാവണന്റെ യാഗം മൊടക്കാൻ പോയ സമയത്ത് രാക്ഷസമ്മാറ് കുന്തത്തോണ്ട് എറിഞ്ഞ കഥ പറഞ്ഞു. അംഗദനെ വേടന് അത്ര ഇഷ്ടായിറ്റ, ബാലീരെ മോനായതോണ്ടല്ലെ ഈട്ത്തേക്ക് ബന്നത്. ഇല്ലെങ്കില് നീയും മറ്റവര മാതിരിന്നെ.

"ഇല്ലത് പഠിച്ചിറ്റ്, ബേറത്."

അംഗദന് അസ്ത്രവിദ്യേല് രസം പിടിച്ചു. ശത്രൂന്റെ ദേഹത്തൊന്നും തൊടാണ്ട് യുദ്ധം ചെയ്യാലോ.! ചാടിമറിഞ്ഞിറ്റും, തിരിറിഞ്ഞിറ്റും അമ്പെയ്തിറ്റും, മര്ത്ത്മ്മ ഞേലീറ്റും ഓൻ കുസൃതിത്തരം കാണിച്ചോണ്ടിരുന്നു. വേടൻ ഓനപ്പറ്റീറ്റ് പരാതി പറഞ്ഞിറ്റും ബാലി അത് കേക്കാത്തമാതിരി നടന്നു. ഒരമ്പ് ലക്ഷ്യം തെറ്റീറ്റ് പോയേന് വേടൻ കൊറേ ബായ്ക്കട് പറഞ്ഞു. ആ അമ്പ് കൊണ്ടത് രാമലക്ഷ്മണമ്മാർ നിക്ക്ന്ന ഏറുമാടത്തിലായിരുന്നു. 

രാമൻ ഹനുമാനോട് ചോദിച്ചു. 

"വാനരമ്മാറില് അമ്പെയ്ത്ത്കാര്ണ്ട.?"

ഹനുമാന് അമ്പെയ്ത്തിനെക്കുറിച്ച് ഒന്നും അറീല. ഓൻ വില്ല് തിരിച്ചും മറിച്ചും നോക്കി. 

"അമ്പെയ്ത്തൊ... അതെന്തെന്ന്.? നമ്മൊ അമ്പെയ്ത്ത് കണ്ടിറ്റ് കൂടില്ല."

രാമൻ തിരിച്ചും മറിച്ചും നോക്കുന്നത് കണ്ടിറ്റ് പറഞ്ഞു. 

"ഇതാരേം കൊല്ലണംന്ന് പറഞ്ഞിറ്റ് അയച്ചതല്ല. പരിശീലനം നടത്തുന്ന്ണ്ടാവും. വിഷോന്നും അയിന്റെ തുമ്പത്ത് കാണുന്നില്ലല്ലൊ." 

ബല്ല്യ പ്രത്യേകതയൊന്നും അയിനില്ല. വേടമ്മാറ് ഹരത്തിന് ബേണ്ടീറ്റ് ഉപയോഗിക്കുന്നതെന്ന് തോന്നുന്നു." 

ഹനുമാൻ പറഞ്ഞു. 

"ബാലി കിഷ്കിന്ധേല് പരിശീലിപ്പിക്കാൻ ആൾക്കാര കൊണ്ടെന്നിറ്റ്ണ്ടാവും. ചെലപ്പൊ രാമൻ ബന്നിറ്റുണ്ട്ന്ന് അറിഞ്ഞിറ്റ്ണ്ടാവും. നമ്മളെ പേടിപ്പിക്കാൻ ബേണ്ടീറ്റാവും അമ്പയച്ചത്. നമ്മൊ ഓടിപ്പോവൂന്ന് കര്തീറ്റ്ണ്ടാവും. 

രാമൻ ചിരിച്ചോണ്ട് ചോദിച്ചു. 

"ജന്മനാ കഴിവില്ലെ കൊരങ്ങമ്മാർക്കെന്തിന് ബേറേം വിദ്യ.?" 

ഹനുമാന് ചൊടി വന്നു. 

"നിങ്ങളെ കൊട്ടാരത്തില് രാജഗുരുക്കമ്മാറില്ലെ.? ജന്മനാ ബുദ്ധിശക്തീള്ള നിങ്ങളെ പഠിപ്പിച്ചിറ്റെ, മനുഷ്യമ്മാർക്ക് മാത്രം വിദ്യ പഠിച്ചാമതിയാ.? കൊരങ്ങമ്മാർക്ക് ബേണ്ടേ.? "

ഹനുമാന്റെ വർത്തമാനം കേട്ടപ്പാട് രാമന് ആശ്ചര്യായി. 

"നിനക്ക് ശക്തി മാത്രോല്ല, ബുദ്ധീം ഇണ്ടല്ലോ. നീ തർക്ക ശാസ്ത്രം പഠിച്ചിനാ.? നീ സകലകലാവല്ലഭനെന്നപ്പ.!"

രാമലക്ഷ്മണമ്മാറ് ഹനുമാന്റെ ചൊമലില് കേറീറ്റ് ഋഷ്യമൂകാചലത്തിലേക്ക് പോയി. ഉച്ചസമയായതോണ്ട് സുഗ്രീവൻ അപ്യക്ക് ബേണ്ടീറ്റ് വിശിഷ്ഠമായ പഴങ്ങളെല്ലാം കൊണ്ടെന്നിറ്റ്ണ്ടായിന്. കൂടുതല് കാട്ടുതേൻ കുടിച്ചിറ്റ് രാമൻ ലഹരീല് ആണ്ടിരുന്നു. 

രാമൻ പറഞ്ഞു. 

"ബാലീന നമ്മക്ക് ഒളിയമ്പെയ്തിറ്റ് കൊല്ലാ." 

"അതെങ്ങനെ.? "

സുഗ്രീവൻ ആകാംക്ഷയോടെ ചോയിച്ചു. 

"നീ വെല്ലുബിളിച്ചാല് ബാലി യുദ്ധത്തിന് ബരീലെ.? നീ യുദ്ധം ചെയ്യും. ഞാൻ ബാലിക്ക് ബേണ്ടീറ്റ് ഒരമ്പ് മാറ്റിവയ്ക്കും. ബാലി ചത്തപ്പാട് നിനക്ക് രാജ്യം കിട്ടും. രാജ്യം കിട്ട്യപ്പാട് എന്റെ സീതേനേം അന്വേഷിച്ചിറ്റ് നിന്റെ വാനരപ്പട നാല് പാടും നടക്കും. സീതേന കിട്ട്യാല് കിഷ്കിന്ധ നിന്റെ രാജ്യായിറ്റ് കണക്കാക്കപ്പെടും. എന്താ മതീലെ.? "

സുഗ്രീവൻ അതീവസന്തോഷത്തോടെ സമ്മതം മൂളി. 

"എപ്പൊ യുദ്ധം ചെയ്യേണ്ടത്.? ഇപ്പൊ ചെയ്യുന്ന ബാ... പോവ്വാലൊ. എപ്പായാലും എനക്ക് ഒരു പ്രശ്നോല്ല. 

"നാളേങ്കില് നാളേന്നെ ചെയ്തോറോപ്പാ." ഹനുമാൻ പറഞ്ഞു. 

"അങ്ങനേല്ലപ്പാ ഞാൻ കരിതീത്; നിനക്ക് എപ്പൊ ബാലിരെ മുമ്പില് നിക്കാൻ ധൈരണ്ടാന്ന് അപ്പൊ തൊടങ്ങിക്കൊ. അതെല്ലാം നിന്റെ ഇഷ്ടോല്ലെ സുഗ്രീവാ... നിനക്കന്നല്ലെ കിഷ്കിന്ധരെ രാജാ വാണ്ടത്; നമ്മക്കല്ലല്ലോ." ലക്ഷ്മണനും പറഞ്ഞു.

സുഗ്രീവൻ ഓന്റെ ഗദേട്ത്തിറ്റ് നാല് വട്ടം കറക്കി. 

ശിവന്റട്ത്ത്ന് വിഭീഷണനും ആൾക്കാരും തിരിച്ച് ബന്നിന്. അയോദ്ധ്യേല് പോയി. ആട ആരേം കണ്ടിറ്റ. അയോദ്ധ്യ കണ്ടപ്പാട്; അടച്ച് പൂട്ടീറ്റ്, കാട് പിടിച്ചിറ്റ് അലങ്കോലായിറ്റ്ണ്ടായിന്. "ഈട എങ്ങനേപ്പാ രാജാക്കമ്മാറ് നിക്കല്.?"

രണ്ട് കാവൽക്കാറ് കൊട്ടാരത്തിന് പൊറത്തുണ്ടായിന്. വിഭീഷണൻ അപ്പാട് ചോദിച്ചു. 

"ഈ രാമന്റെ അയോദ്ധ്യ ഇതെന്നല്ലെ.? ഈടക്കണ്ടിറ്റ്... ബണ്ണാമ്പല പിടിച്ച സ്ഥലത്ത് എങ്ങനേപ്പാ രാജാക്കമ്മാറ് നിക്കല്.? " 

കാവൽക്കാറ് പുച്ഛത്തോടെ വിഭീഷണനെ നോക്കീറ്റ് ചിരിച്ചു. 

"ഈട രാമനൊന്നൂല്ല. രാമനീടന്ന് പോയിറ്റ് പത്ത് കൊല്ലം കയിഞ്ഞു; ദശരഥൻ മരിച്ചിറ്റും."

"അപ്പോ രാമനേട ഇണ്ടാല്.?" 

"ദണ്ഡകാരണ്യത്തിലൊ മറ്റൊ ഇണ്ട്ന്ന് പറയ്ന്ന്ണ്ടായിന്. ഇണ്ടായാലായി. ഇപ്പൊ അയോദ്ധ്യ ഭരിക്കുന്നത് ഓന്റനിയൻ ഭരതനാണ്. 

"അദ്ദേഹം ഏടേണ്ട്.? "

"ഭാഗ്യത്തിന് കിട്ട്യ രാജ്യാണ്. രാമന തോപ്പിക്കാൻ പറ്റീലല്ലൊ. ഭരതൻ തലസ്ഥാനം മാറ്റീറ്റ് നന്ദിഗ്രാമത്തില് ഭരിക്കുന്ന്ണ്ട്. ഭരതൻ മാത്രോല്ല, രാജബന്ധുക്കളെല്ലം ആടേന്നെ. ഈട നമ്മളെ കാവല് നിർത്തീന്നേയില്ലു."

വിഭീഷണൻ ആട്ന്നും നടന്നു. നന്ദിഗ്രാമിലേക്ക് പോയി. 

ഭരതനാട രാമന്റെ ചെരിപ്പിന് പൂജിക്ക്ന്നുണ്ടായിന്. ഭരതനോട് ചോയിച്ചിറ്റും രാമനക്കുറിച്ചിറ്റ് വിവരോന്നും കിട്ടീറ്റ. അങ്ങനെ കൊറേ ഋഷിമാരെ വീടെല്ലാം കേറിയെറങ്ങീറ്റ് നടന്നു. അവസാനം ശബരി കിഷ്കിന്ധരെ കാര്യം പറഞ്ഞു. പിന്നെ ഒന്നും നോക്കീറ്റ; കിഷ്ക്കി ന്ധേലേക്ക് ഒറ്റ നടത്തം. 

"രാമനിണ്ടോപ്പ ഈട... രാമനിണ്ടോപ്പാ... "

കല്ലിന്റെടേല് നോക്കി, മരത്തിന്റെ മോൾമ്മ നോക്കി, കുന്നിന്റെ മോളില് നോക്കി, നദിക്കരേല് നോക്കി, കുറ്റിക്കാട്ട്ല് നോക്കി... ഏട നോക്കീറ്റും രാമന കണ്ടിറ്റ.സീത ലങ്കേല്ണ്ടെന്ന് പറയണം, രാവണന കൊല്ലാൻ ഒന്നിച്ച് കൂട്ടണം. എന്തെല്ലോ മനസ്സിലുണ്ടായിന്. രാമനമാത്രം കാണുന്നില്ല. 


കിഷ്ക്കിന്ധേല് യുദ്ധം പരിശീലിപ്പിക്കുന്ന്ണ്ട്. അത് വടക്ക് ഭാഗത്തായിരിക്കും. വാനരവീരമ്മാറ് ഒച്ചയെടുക്കുന്നത്. ചെർതായിറ്റ് സുഗ്രീവനും രാമനും ലക്ഷ്മണനും കേട്ടു. 'അതെന്തന്ന് സംഭവം.?' രാമൻ ചോദിച്ചിന്. അപ്പൊ സുഗ്രീവൻ പറഞ്ഞു. 

"ആര്യമ്മാർ യുദ്ധതന്ത്രം പഠിക്ക്യാന്ന്."

സുഗ്രീവൻ ഭയന്നോണ്ടാണ് നടന്നതെങ്കിലും കിഷ്കിന്ധേരെ ഭാവി രാജാവാണെന്ന കനോല്ലം ദേഹത്ത് ഇണ്ടായിന്. ദൂരത്ത് കിഷ്കിന്ധാ സന്നിധി കാണിച്ചുകൊടുത്തു. ഹനുമാൻ സൈന്യം അപ്യക്ക് മുമ്പിലെ കൂടീറ്റ് വഴിതെളിച്ചോണ്ട് പോയിന്. കിഷ്കിന്ധ മരത്തടിയോണ്ട് ഇണ്ടാക്യ ചീട്ടുകൊട്ടാരം മാതിരി രാമന് തോന്നി. ഒര് തിരി അമ്പില് ചുറ്റീറ്റ് തീ കൊട്ത്ത് ബിട്ടാമതി; ശുംം... എല്ലാം പാങ്ങായി. 

സുഗ്രീവൻ കൊട്ടാരത്തിന് പത്തടി ദൂരത്ത് ബാലീന വിളിച്ചു. 

"ബാലീ... ധൈര്യൂണ്ടെങ്കില് പൊർത്തേക്ക് ബാടാ..."

രാമനേം ലക്ഷ്മണനേം ഒര് മരത്തിന്റെ മറവില് നിർത്തി. പുറകില് ഹനുമാൻ സൈന്യം ഇണ്ടായതോണ്ട് കാവൽക്കാറ് ഉള്ളിലേക്ക് പോയി. മരം തൊരന്നുണ്ടാക്കിയ, വലിയ മരത്തിന്റെ വേര്ന്ന് ബാലി ചാടി എണീറ്റിറ്റ് പൊർത്തേക്ക് നടന്നു. സുഗ്രീവനെ കണ്ടപ്പാട് ചെക്കൻ എന്ന മാതിരി പറഞ്ഞു. 

"നീയൊന്ന് പോയേപ്പ."

സുഗ്രീവനറിയാം അങ്ങനെന്നും ബാലി യുദ്ധത്തിന് വരില്ലാന്ന്. ഓൻ നാല് ചാട്ടം ചാടീറ്റ് സുഗ്രീവന്റെ മോത്ത് ഗദയോണ്ട് ഒരടി വച്ചു കൊടുത്തു. ബാലി നിലത്ത് വീണു. പൊടിയെല്ലം തട്ടീറ്റ് എണീറ്റു. സുഗ്രീവനിത്രേം ധൈര്യോ.!? ഹനുമാൻ സൈന്യത്തോടും ചെലപ്പൊ അടിയാക്കേണ്ടി ബരും. അയിറ്റ്ങ്ങൊ ആടേം ഈടേല്ലം നിക്കുന്ന്ണ്ട്. പിന്നെ ബാലീന പിടിക്കാൻ വേണ്ടീറ്റ് ഓടാൻ തൊടങ്ങി. 

"നിക്ക്റാ കൈസാടെ... നിന്ന ഞാൻ കൊല്ലും എന്നല്ലം പറഞ്ഞിറ്റ് അലറ്ന്നുണ്ടായിന്. സുഗ്രീവൻ രാമലക്ഷ്മണമ്മാറ് ഒളിച്ച് നിക്ക്ന്ന സ്ഥലത്തിന്റെ ഇപ്പർത്ത് അടിയാക്കി. ഒളിയമ്പോണ്ട് ബാലീന കൊല്ലുന്നല്ലെ പറഞ്ഞത്. കൊല്ലട്ട്.! ബാലീം സുഗ്രീവനും ഗദയുദ്ധം തൊടങ്ങി. രാമലക്ഷ്മണമ്മാറ് കണ്ടിറ്റ്കൂടീല്ല. ഗദയുദ്ധത്തില് സുഗ്രീവന്റെ ഗദ തെറിച്ചപ്പാട് മല്ലയുദ്ധത്തിലേക്ക് നീക്കി. മല്ലയുദ്ധത്തില് സുഗ്രീവനെ നെലത്തിട്ട് രണ്ടു കയ്യും പൊറകിൽ കെട്ടി മേലോട്ടാക്ക്യപ്പൊ സുഗ്രീവൻ അമ്മേ.. ന്ന് ബിളിച്ചു. അപ്പൊ രാമന് ഒച്ച കേട്ടു മനസിലായി. അപ്പൊ അയിലാരി ബാലി ആര് സുഗ്രീവൻ.? രാമന് സംശയായി. 

" നീ പോയിറ്റ് ഹനുമാനെ ബിളിക്ക്."

"അയിലാരി ബാലി.? "

ലക്ഷ്മണൻ ഹനുമാനേം കൊണ്ട് ബന്നപ്പാട് ചോദിച്ചു. ഹനുമാനും രൂപത്തിലങ്ങനെ മനസ്സിലാവ്ന്നില്ല. അവര്ടെ യുദ്ധനൈപുണ്യത്തെപ്പറ്റീറ്റ് കൊറച്ചെല്ലാം അറി യാം. ബാലിക്കില്ല ഗുണം പറഞ്ഞ് തരാ. 

"വാലോണ്ട് ശത്രൂനെ വരിഞ്ഞു കെട്ടാനും ചാടി വീഴാനും ബാലിക്ക് നന്നായറിയാ. എന്നങ്കിലും അത് ബാലീരെ അവസാനത്തെ അടവല്ലെ. സുഗ്രീവനോടൊന്നും അതെട്ക്കീല. സുഗ്രീവന് നന്നായിറ്റ് തട വശൂണ്ട്. തല്ലാനും കൊട്ക്കാനൊന്നും അറീല."

രാമന് നോക്കീറ്റ് ഒര് എത്തും പിടീം കിട്ടീറ്റ. ഒരു നാടകം മാതിരി തോന്നുന്നത്. അവസാനം സുഗ്രീവൻ ബാലീരെ കയ്യിന്ന് നല്ല അടി മേണിച്ചു. നെലത്ത് കെടന്ന് ഉരുണ്ടു. എന്നും പിടിച്ച് നിക്കാനാവീല. സുഗ്രീവൻ ഓടാനുള്ള തയ്യാറെടപ്പെടുത്തു. ബാലി കടിച്ചിറ്റ് ചെവി മുറിഞ്ഞിന്, മീട് മുറിഞ്ഞിന് ' കയ്യപ്പ എന്ന് ' ഋഷ്യമൂകാചലം ലക്ഷ്യമാക്കീറ്റ് ഒറ്റഓട്ടം.... ഹ...... 

ബാലിക്ക് മനസ്സിലായി; മുനീരെ കൊനുഷ്ട് പിടിച്ച സ്ഥലത്തേക്കെന്ന്യാണ് ഓൻ പോന്നതെന്ന്. ഓൻ നേരെ കിഷ്ക്കിന്ധേലേക്കെന്നെ പോയി. രാമലക്ഷ്മണമ്മാറ് ബാലീന കണ്ടു മരത്തിന്റെ മോളിലേക്ക് കുതിച്ചുപോന്നത്, രാമലക്ഷ്മണമ്മാർ ഹനുമാന്റെ തോളില് കേറീറ്റ് ഋഷ്യമൂകാചലത്തിലെത്തി. 

സുഗ്രീവന് ദേഷ്യം സഹിക്കാൻ കയ്യാഞ്ഞിറ്റ് പറഞ്ഞു. 

"നീയെന്ത് ദൈവപുത്രനാണെടൊ.? ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തത്. എന്നെ തല്ലുന്നത് നീ കണ്ടിറ്റെ.? എത്ര കഷ്ടപ്പെട്ടിറ്റാന്നറിയൊ ഞാൻ തല്ല് കൊണ്ടത്.? " 

രാമൻ വേദനയോടെ പറഞ്ഞു. 

"നിങ്ങളെക്കണ്ടാ മൻസിലാന്നില്ല,രണ്ടാളും ഒരേകണക്കെന്നെണ്ട്."

അത് പറഞ്ഞപ്പൊ സുഗ്രീവന് കൊർച്ച് സമാധാനായി. കൊർച്ച് തല്ല് കൊണ്ടിനെങ്കിലും ബാലീനെക്കണക്കേന്നെ ഇണ്ടല്ലൊ, അതു മതി. ഹനുമാനപ്പൊ ചുവന്ന ചെക്കി,വാഴേരെ നാരോണ്ട് കെട്ടീറ്റ് സുഗ്രീവന്റെ കഴുത്തിലിട്ടു. സുഗ്രീവൻ രാമനെ സൂക്ഷിച്ച് നോക്കി. എന്നും പോണൊ, തല്ല് കൊണ്ടിറ്റ് ബെര്ണോന്നാണ് അതിനർത്ഥം. "എന്തെങ്കിലാട്ട്," സുഗ്രീവൻ നടന്നു.എന്ന് നീ പറഞ്ഞമാതിര്യന്നെ, ചങ്കിലേക്കെന്നെ ബിടും.അസ്ത്രം.

സുഗ്രീവൻ തല്ല് കൊണ്ട ചൂടോടെ പിന്നേം പോയി. 

സുഗ്രീവന്റെ ദേഹത്തിലെ മുറിവ് കണ്ടിറ്റ് രാമൻ പറഞ്ഞു. 

"ഓൻ തിരിച്ച് പാഞ്ഞിറ്റ് ബന്നിറ്റെങ്കില് ഭയങ്കര പ്രശ്നാവട്ടീപ്പാ."

ഹനുമാൻ അവരേം തോളിലേറ്റീറ്റ് മരത്തിന്റെ ചുവട്ടിലേക്കെന്നെ പോയി. സുഗ്രീവൻ പിന്നേം വെല്ലുവിളിക്കുന്നത് കണ്ട് ബാലി ' ഇപ്പൊ പോയ്ക്കോട്ന്ന് 'എന്ന് പേടിപ്പിച്ചു. ധൈര്യൂണ്ടെങ്കില് ഒന്ന് കൂടി ബാടാന്നും പറഞ്ഞിറ്റ് ഗദ പറക്കീറ്റ് ഒരു ഏറ് കൊട്ത്തു. അത് ശരിക്കും ബാലീരെ മോത്തേക്കന്നെ കൊണ്ടു. ബാലി അലറിക്കൊണ്ട് തല്ലാൻ പാഞ്ഞു. പഴയ സ്ഥലം എത്ത്യപ്പാട് സുഗ്രീവൻ നിന്നു. ഗദയില്ലാത്തോണ്ട് ബാലിയും ഗദ തായവെച്ചു. ആ സമയത്ത് ഒരമ്പ് ബന്നിറ്റ് ബാലീരെ ചങ്കില് തറച്ചു. ഇത് കണ്ട് സുഗ്രീവൻ ബാലീന ആഞ്ഞുചവിട്ടി. ബാലി താഴെ ബീണപ്പാട് രാമലക്ഷ്മണമ്മാറ് അവരുടെ അട്ത്തേക്ക് പോയി

രാമൻ പറഞ്ഞു. 

"പന്നീന കൊല്ലുന്ന വിഷാണ് അമ്പില് പൊരട്ട്യേത്. കൊർച്ച് സമയംകൊണ്ട് നീ മരിക്കും. "

പിന്നെ രാമൻ ബാലിയോട് തന്റെ ആവശ്യോല്ലം പറഞ്ഞു. അപ്പൊ ബാലി പറഞ്ഞു. 

"രാമാ, എന്നോട് ഒര് വാക്ക് നീ പറഞ്ഞിനെങ്കില് ഞാൻ കൊണ്ടരട്ടീലെ രാവണന."

മുഴുമിപ്പിക്കുന്നതിന് മുമ്പെ ബാലി മരിച്ചു. രാമൻ ബാലീരെ കണ്ണ് രണ്ടും മൂടീറ്റ് പറഞ്ഞു. 

"ഇക്ഷ്വാകുവംശത്തിന്റെ സ്വത്തല്ലെ കിഷ്കിന്ധ. പിന്നെന്തിന് നീ കൊരങ്ങമ്മാറെ രാജാവായിറ്റ് സ്വയം അവരോധിക്കപ്പെടുന്നത്.? സുഗ്രീവന്റെ ഓള് രുമേനേം നിനക്ക് വേണ.! കൊരങ്ങമ്മാറായ ആൾക്കാർക്ക് ക്ഷത്രിയയുദ്ധതന്ത്രോല്ലം പറഞ്ഞ് കൊട്ക്കുന്നത്. എന്റെ കണ്ണില് നീ വേട്ടമൃഗം മാത്രാണ്. കൊരങ്ങമ്മാറ അങ്ങനെ കാണാനെ നമ്മക്ക് പറ്റൂ."

ബാലീരെ ചങ്ക്ന്ന് ചോര, താരേരെ മടീല് തല. താര കരഞ്ഞോണ്ടിര്ന്നു. 

സുഗ്രീവൻ എന്തോ കത്ത്യേത് മാതിരി പറഞ്ഞു. 

"ജ്യേഷ്ഠന ക്ഷത്രിയ ആചാര പ്രകാരം അടക്കം 

ചെയ്യണം."

അങ്ങനെ ഋഷിമാരെ വര്ത്തീറ്റ് ആചാരപ്രകാരോന്നെ അടക്കാൻ; ആത്മശാന്തിക്കില്ലെ പൂജ തൊടങ്ങി. ചിതയൊരുക്കി. ആ സമയത്ത് അംഗദൻ ഓടിവന്നു, രാമനോട് കൊറേ പരാക്രമം കാണിച്ചെങ്കിലും അതേടേം ഏശീറ്റ, രാമൻ അംഗദനെ ആദരവോടെ അനുഗ്രഹിച്ചു. സുഗ്രീവൻ ഓന കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. 

ബാലീരെ മരണമറിഞ്ഞിറ്റ് കൊറേ ആൾക്കാര് കിഷ്ക്കിന്ധേലേക്ക് ബന്നിന്. രാമന് ആശ്ചര്യായി. ബാലീരെ ശക്തി രാമൻ അപ്പൊ കണ്ടു. സുഗ്രീവനോടില്ലെ ചെറിയ ബഹുമാനം കൊണ്ടാവും, ഉള്ളില് വെറുപ്പും അടക്കിപ്പിടിച്ചിറ്റ് വാനരപ്പട നിരനിരയായിറ്റ് നിന്നു. എല്ലാരെ മോത്തേക്കും നോക്കി. അവരെ തലേല്ലം താണിറ്റ്ണ്ട്. 

സുഗ്രീവൻ പറഞ്ഞത് മാതിരി ക്ഷത്രിയവിധിപ്രകാരോന്നെ ബാലീന അടക്കി, അഞ്ചമ്പ് മോളിലേക്ക് വിട്ടു. ക്ഷത്രിയവിധിപ്രകാരോന്നെ സുഗ്രീവന്റെ കിരീടധാരണോം ഇണ്ടായി. എന്നിറ്റ് സീതേന അനേഷിക്കുന്ന പണികൂടി ബാക്കിയുണ്ടെന്നും പറഞ്ഞിറ്റ് നടന്നു. സുഗ്രീവനാകട്ടെ "വല്ല്യുപകാരോപ്പാ" ന്നും പറഞ്ഞ് ജാംബവാനെ മന്ത്രിയാക്കി. നീലനേം അംഗദനേം സേനാനായകരാക്കി. രാമലക്ഷ്മണമ്മാറ് തെക്കോട്ട് നടന്നു. 


" രാമനേട പോയിന്പ്പാ.? "

ഒര് ദെവസം വിഭീഷണൻ ബന്നിറ്റ് ചോദിച്ചു. 

സുഗ്രീവൻ നല്ല പാങ്ങില് സുഖിച്ചോണ്ട് ഭരിക്കുന്ന സമയം. സുഗ്രീവന് രാമനെ പറ്റീറ്റ് നല്ല അറിവൊന്നും ഇണ്ടായിറ്റ. 

"എന്നങ്കിലും നടന്നിറ്റല്ലെ പോവുന്നത്. അതോണ്ട് കിഷ്കിന്ധ കയ്ഞ്ഞിറ്റൊന്നും ഇണ്ടാവീല, നേരെ തെക്കോട്ട് വച്ച് പിടിച്ചാല് ഒര് ദെവസംകൊണ്ട് രാമന്റട്ത്തെത്താം."

സുഗ്രീവൻ രാമൻ പോയ വഴി കാണിച്ചുകൊടുത്തു. വിഭീഷണന്റെ ഒന്നിച്ച് രണ്ട് മൂന്നാൾക്കാരും ഇണ്ടായിന്. രാമനും ലക്ഷ്മണനും നദിക്കരേല്, കുളിച്ചിറ്റ് തോർത്തുണ്ടായിന്.

"ആരോ ബര്ന്ന്ണ്ട്." ലക്ഷ്മണൻ പറഞ്ഞു. 

"അമ്പെട്.? കണ്ടിറ്റ് അസുരമ്മാറ മാതിരിണ്ട്."

അപ്പോഴേക്കും വിഭീഷണൻ ഒര് വെള്ളരിപ്രാവിനെ പറത്തി വിട്ടു. രാമലക്ഷ്മണമ്മാർക്ക് സമാധാനായി. 

അട്ത്തെത്തീറ്റ് വിഭീഷണൻ പറഞ്ഞു. 

"ഞാൻ രാവണന്റെ അനിയൻ വിഭീഷണനാണ്. "

രാമൻ തൊവ്തോണ്ട് ചോയിച്ചു. 

"എന്തിന്പ്പാ ബന്നത്.? "

"ഒന്നൂല്ല, ലങ്കേന്ന് രാവണന ഓടിച്ചിറ്റ് എൻക്കൊന്ന് രാജാവാകണംന്ന്ണ്ട്."

രാമനപ്പൊ സുഗ്രീവനെയായിരുന്നു ഓർമ്മ ബന്നത്. ബാലീന കിഷ്ക്കിന്ധേന്ന് ഒഴിവാക്കണംന്നായിരുന്നു സുഗ്രീവന്റെ ആഗ്രഹം. അത് കയിഞ്ഞിറ്റ് സീതേന പര്താൻ ബരാന്ന് പറഞ്ഞിറ്റ് ഓട്ത്തു

"നീയെന്തിന് രാവണന കൊല്ലുന്നത്.? രാവണൻ ലങ്കേലെ രാജാവല്ലേ.? "രാമൻ ശങ്കയോടെ ചോദിച്ചു. 

"നിങ്ങക്കറീല, രാവണന പറ്റീറ്റ്, ഏട്ന്നോ ഒരു സീതേനേം കൊണ്ടെന്നിറ്റ് പാർപ്പിച്ചിറ്റ്ണ്ട്. രാവണൻ പെര്മാറ്തെങ്ങനേന്ന് പറയാൻ കയ്യ. അല്ലെങ്കിലും മനുഷ്യമ്മാറും അസുരമ്മാറും തമ്മില് ചേര്വൊ.? രാമന്റെ ഭാര്യാന്നാണ് സീത പറേന്നത്. രാവണന്റെ സ്വഭാവം അറീല. ഓരോ സമയത്തും ഓരോ പ്രാന്താണ്. ചെലപ്പൊ തോന്നും നല്ല രാജാവെന്ന്; ചെലപ്പൊ തോന്നും നല്ല കുടുംബനാഥനെന്ന്, ചെലപ്പൊ കാമുകനാവും, നല്ല അച്ഛനാവും, ചെല നേരത്ത് ഭർത്താവാകും, പിന്നെ ചെലപ്പൊ ദാസനാകും, അവസാനം മൃഗരാക്ഷസനാവും, ഋഷിവര്യനാവും ദൈവമാവും മായാജാലക്കാരനാവും വിരൂപനാവും. അതോണ്ട് സീതേനേം രക്ഷിക്കണം, ലങ്കേനേം രക്ഷിക്കണം. അതിന് എൻക്കൊപ്പം നിക്കണം. മനുഷ്യമ്മാറും അസുര മ്മാറും തമ്മില് ചേരിലല്ലോപ്പ. ഇത് പറഞ്ഞപ്പാട് ഞാൻ വിമതനായി. എന്ന പൊർത്താക്കി. രാജ്യദ്രോഹീന്ന് വിളിച്ചു. അസുരവഞ്ചകനാക്കി. ശിവന്റെ ശക്തി നല്ലോണം രാവണനുണ്ട്. നിങ്ങൊ ബന്നാല് എല്ലം ശര്യാവൂന്ന് ഭഗവാൻ പറഞ്ഞിന്. നിങ്ങൾ എന്നെൻക്കൊപ്പം നിക്കണം. ഇല്ലെങ്കില് എന്ന നിങ്ങൾക്കൊപ്പം ചേർക്കണം." 

രാമൻ താടിക്ക് കയ്യും കൊട്ത്തിറ്റ് കൊറേ സമയം ചിന്തിച്ചു. ഒക്ക കൂട്ടണൊ... ബേണ്ടെ.? ലങ്കനക്കുറിച്ചിറ്റ് അറിഞ്ഞ് വെക്കാലോന്ന ധാരണീല് ചോയിച്ചു. 

"ലങ്കേരെ കെടപ്പ് എങ്ങന്യാണ്.?" 

"ചുറ്റും സമുദ്രാണ്. അയോദ്ധ്യേന വെച്ചിറ്റ് നോക്കുമ്പൊ എത്രയോ ചെറുതാണ്. എന്റെ മുത്തച്ഛനായ കുബേരന് ബ്രഹ്മാവ് പതിച്ചുനൽകിയ സ്ഥലം. യക്ഷമ്മാറ തൊരത്തീറ്റ് ഏട്ടൻ അധികാരം സ്ഥാപിച്ചു. ഓന്റെ ചെയ്തികളൊന്നും രാക്ഷസമ്മാർക്ക് നെരിക്ക്ന്നതല്ല. ദേവമ്മാറ കണ്ണെട്ത്താ കണ്ടൂട, ഋഷിമാരേം കണ്ടൂട. ഒരു തരം കാടൻഭരണം. ഓന്റെ നീതി രാജനീതി, ഓന്റെ ശാസനം രാജശാസനം. ഇതെല്ലേട ശര്യാല് ഞാനെതിർത്തപ്പാട് എന്ന പൊർത്താക്കി. 

ഇപ്പൊ സീതേന കൊണ്ടെന്നിറ്റ് പാർപ്പിച്ചിറ്റ്ണ്ട്. എപ്പൊ എന്താക്കൂന്ന് അറീല, കൊല്ലാനൊ വളർത്താനോന്ന് അറീല."

രാമന് അപ്പൊ പേടിതോന്നി. സിതേന നെനച്ചപ്പാട് സങ്കടോം വന്നു. 

"എന്തങ്കിലാട്ട്, നിങ്ങൊ നമ്മക്കൊപ്പം കൂടിക്കൊ. വിഭീഷണനും കൂട്ടരും നദീല് കുളിച്ചു. വിഭീഷണൻ ഒരമ്പ് മാൻപേടന ലക്ഷ്യാക്കി അയച്ചു. അയിന ചുട്ട് തിന്നാൻ തീവട്ടം കൂട്ടി. പിന്ന മദ്യം ബന്നു. രാമനിതെല്ലാം കണ്ട് രസിച്ചു. ആട്ടൂണ്ടായിന്, പാട്ടൂണ്ടായിന്. 

രാമൻ ലക്ഷ്മണനോടായി പറഞ്ഞു. 

"ഈറ്റ്ങ്ങള ഒക്ക കൂട്ടീറ്റ് ബല്ല്യ കാര്യോന്നുല്ല. ചെലപ്പൊ രാവണന്റെ തന്ത്രാണെങ്കിലൊ ഇത്. നീ നേരെ സുഗ്രീവന്റട്ത്ത് പോട് ഓനെത്ര കാലായി സീതേന അന്വേഷിക്കാൻ സഹായിക്കാന്ന് പറ ഞ്ഞിറ്റ്. 

ലക്ഷ്മണൻ മൂളി. അമ്പും വില്ലുമെടുത്തു. 

"എന്തെങ്കിലും ചെയ്തതിനെങ്കില് ഞാൻ ഓന ബെർതെ ബിടും. ഇല്ലെങ്കില് ഓന കൊന്നിറ്റേ ഞാനീട്ത്തേക്ക് ബരൂ..."


അദ്ധ്യായം - 7 - നാൽവർ സംഘം 

 

ബാലി മരിച്ചേയ്ന് ശേഷം രുമേം താരേം സുഗ്രീവന് ഭാര്യമാരായി. ബാലി കൊണ്ടന്ന പരിഷ്ക്കാരോല്ലം സുഗ്രീവൻ നിർത്തലാക്കി. അംഗദനെ സേനാപതിയാക്കി. സുഗ്രീവന്റെ പക്ഷത്തുണ്ടായിരുന്നോരെയൊക്കെ തുറന്ന് വിട്ടു.


ബാലീരെ താവളങ്ങളിലെല്ലാം സുഗ്രീവൻ ആൾക്കാരെ വിട്ടിറ്റ് പേടിപ്പിച്ചു. നീലൻ, ജാംബവാൻ, അംഗദൻ എന്നിവരെല്ലാം സൈന്യത്തിലുണ്ടായിന്. സുഗ്രീവനെപ്പൊഴും അന്തപുരത്തിലെ തോഴിമാർക്കൊപ്പം കഴിച്ചുകൂട്ടി. ബാലീരെ വിശ്വസ്തമ്മാറെയെല്ലം തുറങ്കിലടച്ചു. താരേരെ അടുത്ത് കാമവെറിയോടെ പോയി. താര പറഞ്ഞു. 

"നിന്റെ ഏട്ടൻ രുമേരട്ത്ത് ഇണചേരാൻ പോയസമയത്തെല്ലം ഞാൻ തടഞ്ഞിന്. എന്റെ മുമ്പ്ന്ന് ബാലി രുമേന തൊട്ടിറ്റേയില്ല. പിന്നെന്തിന് നീ..? അല്ല, അത് നിന്റെ കുറ്റോല്ല. രുമക്ക് അയിന് തോന്നില്ലെങ്കില് പിന്നെ പറഞ്ഞിറ്റെന്ത്യെ കാര്യം.? ഓളപ്പെളും സൗന്ദര്യ ചികിത്സേലല്ലെ... അധികാരം കിട്ട്യേയിന്റെ ഹുങ്ക് നിങ്ങളെ കാര്യായിറ്റ് ബാധിച്ചിറ്റ്ണ്ട്."

സുഗ്രീവൻ കൊറച്ച് സമയം കേട്ട് നിന്നു. പിന്നെ അവളുടെ വസ്ത്രങ്ങൾ വലിച്ചുകീറാൻ തൊടങ്ങി. മരത്തൊലി കൊണ്ടുള്ള വസ്ത്രങ്ങൾക്ക് നല്ല കട്ടിണ്ടായിന്. താര ഒച്ചവയ്ക്കാതെ നിന്ന് കൊടുത്തു. പുറത്ത് നിന്നും ഒരു ശബ്ദം കേട്ടു. അതൊരു വാനരവീരന്റേതായിരുന്നു. 

“വാനര രാജാവ് സുഗ്രീവൻ വിജയിക്കട്ടെ."

സുഗ്രീവൻ അതൊന്നും കേട്ടില്ല. വലിച്ചെടുത്ത വസ്ത്രം താരേന ഏൽപ്പിച്ചിറ്റ് ചോദിച്ചു. 

"എന്താണ് എൻക്ക് ഏട്ടനക്കാളും കൊറവില്ലത്.?" 

താര പുച്ഛത്തോടെ സുഗ്രീവനെ നോക്കി. എന്നിറ്റ് പറഞ്ഞു. 

"ബാലിക്ക്ണ്ടായ ബുദ്ധിരെ ഒരംശം പോലും നിനക്കില്ല. നിനക്ക് രാജാവിന്റെ ധർമ്മത്തിനപ്പറ്റി ഒന്നും അറീല, വാനരരാജ്യത്തിന്റെ കീർത്തി ലോകത്തേക്ക് ഉയർത്തിക്കാട്ട്യോനാണ് ബാലി. നീയോ...? വെർതെ കളിച്ചും തിന്നും സമയം കളയ്ന്ന്. അസ്ത്രവിദ്യ പഠിക്കാൻ വാരമ്മാർക്ക് അവസരൂണ്ടാക്കി. ഇക്ഷാകുവംശത്തിന്റെ സ്വത്തായ വാനരരാജ്യത്ത് സ്വയം ഭരണമുണ്ടാക്കി. ഇല്ലെങ്കില് എപ്പളേ വാനരരാജ്യത്ത് ഋഷ്യപർണശാലകളായേനെ. നീ സുഖിച്ച് കൂത്താടി നടക്ക്ന്ന്. രാജ്യത്തെക്കുറിച്ചൊ പ്രജാക്ഷേമത്തെക്കുറിച്ചൊ മൻസിലാക്കാതെ രാമനേയും പേടിച്ച് കഴിയുന്നു. സ്വന്തം ഏട്ടന കൊന്നോനോട് കൂറ് പുർത്തുന്നു. ഇതിലും വൽതൊന്നും കിഷ്കിന്ധ ഇത് വരെ കണ്ടിറ്റ. ഈ രാജ്യത്തിന്റെ അടിവേര് പിഴുതെറിയാനല്ലെ നിന്റെ ശ്രമം..? നിന്റെ സ്വാർത്ഥത മാത്രോല്ലെ കാര്യം. അതൊന്നും രാജാവിന് ചേർന്നതല്ല. എനക്ക് ഒര് മോനുണ്ട്. ഓൻ കണ്ടാല് നിന്നെ വെച്ചേക്കീല. നീ ഈട്ന്ന് വേഗം പോന്നതാണ് നല്ലത്." 

സുഗ്രീവന് കൊറച്ച് കുറ്റബോധം ഇണ്ടായി. സുഗ്രീവൻ മുറി വിടാൻ ബേണ്ടി നടക്കുമ്പൊ രുമ ഒര് ഭടനേയും കൂട്ടീറ്റ് ബന്നു. ഭടൻ ഭയത്തോടെ പറഞ്ഞു. 

"ലക്ഷ്മണൻ കാടിളക്കീറ്റ് ബര്ന്നുണ്ട്. കൊറേ വാനരമ്മാറ ഇപ്പോന്നെ കൊന്നു. ആ വരവ് കണ്ടാല് ആന മദംപൊട്ടീറ്റ് ബര്ന്നത് മാതിരീണ്ട്. എങ്ങനെങ്കിലും ഓന തടഞ്ഞിറ്റേങ്കില് കിഷ്കിന്ധേല്ലം അവതാളത്തിലാവും." 

സുഗ്രീവന് പേടിയാവാൻ തൊടങ്ങി. രാമലക്ഷ്മണമ്മാർക്ക് കൊടുത്ത വാഗ്ദാനം ഓർക്കാൻ തൊടങ്ങി; സീതാന്വേഷണം. 

"ഏടപ്പോയിറ്റ് കണ്ടെത്തല്.? മദ്യം, പെണ്ണ്, സുഖം, അധികാരം... ഇതെല്ലാം ഞാൻ ആവോളം അനുഭവിച്ചു. ഇനി ആ വാക്ക് പാലിക്കണം. പക്ഷേ, ലക്ഷ്മണന എങ്ങനെ പറഞ്ഞിറ്റ് മനസ്സിലാക്കും.? എൻക്കാണെങ്കില് ഇപ്പൊ അനുനയത്തിന്റെ ഭാഷേന്നും നാവില് വരീല. എന്തെന്നാക്കല്."

എല്ലാരും മൗനമായിറ്റിരിപ്പാട് താര പറഞ്ഞു. 

"ബാലീരെ പത്നി എന്ന നിലയില് ഞാൻ പറയുന്നു. അനുജാ ആ കാര്യം എന്നെ ഏൽപ്പിക്ക്. ഞാനയാളെ ശാന്തനാക്കാം. എന്ന് നീ രാജാവിന മാതിരി പെര്മാറൂന്ന് എൻക്ക് വാക്ക് തരണം. കേവലം കൊരങ്ങമ്മാറ മാതിരി കളിക്കാതെ രാജധർമ്മങ്ങൾ മരപ്പലകയിൽ എഴുതിവച്ചത് വായിക്കണം. പിന്നീട് പ്രജാക്ഷേമം പാലിക്കണം. കൊട്ത്ത വാക്കും."

സുഗ്രീവൻ താരേന നോക്കി. നല്ലോണം അനുഭവുള്ള അമ്മ പറയുന്നത് മാതിരി തോന്നി. സുഗ്രീവൻ താരക്ക് വാക്ക് നൽകി. താര മുറിവിട്ടിറങ്ങി. ലക്ഷ്മണൻ തുറിച്ചുനോക്ക്ന്നവരെല്ലാം കൊന്നോണ്ട് ബെര്ന്ന്ണ്ടായിന്. കിഷ്ക്കിന്ധേരെ യുദ്ധമൈതാനത്തെത്തിയപ്പൊ ദൂരത്ത് സുന്ദരിയായി വാനരസ്ത്രീ നടന്ന് ബെര്ന്നത് കണ്ടു. നല്ലോണം ആഭരണങ്ങളും, പാങ്ങില്ലെ വസ്ത്രോം ചുറ്റീറ്റാണ് ബര്ന്നത്. ചന്ദനതൊലികൊണ്ടെന്ന് തോന്ന്ന്ന്; നല്ല മണം. നല്ല വശ്യതീല്ലെ മുഖം ലക്ഷ്മണൻ കണ്ടു. 

അട്ത്തെത്ത്യപ്പാട് താര ലക്ഷ്മണനെ വന്ദനം ചെയ്തു. ലക്ഷ്മണൻ ഒന്ന് നിന്നു. 

"ലക്ഷ്മണാ, നീ ഇത്രേം ദേഷ്യത്തില് ഏട പോന്ന്.?"

ലക്ഷ്മണൻ ബഹുമാനത്തോടെ ചിരിച്ചു. എന്നിറ്റ് പറഞ്ഞു. 

"ആ സുഗ്രീവനാട ഇണ്ടാ.? ഓൻ നമ്മളോട് സീതേ കണ്ട്പിടിക്കാന്ന് പറഞ്ഞിന്. ഇതുവരെ ഒരനക്കൂല്ല. പറഞ്ഞ വാക്കിന് വെല വേണ്ടേ.? ഓനെന്ത് രാജാവ്.? ഒര് യോഗ്യതേം ഞാൻ കാണിന്നില്ല. ചാട്ടവാറോണ്ട് നാലടി കൊട്ത്തിറ്റ് നാട് കടത്തണം. അല്ലെങ്കില് അംഗദന പിടിച്ചിറ്റ് രാജാവാക്കണം."

താര മന്ദഹസിച്ചു. ലക്ഷ്മണൻ പോകാൻ നിക്കുമ്പം പറഞ്ഞു. 

"നിക്കറൊ ലക്ഷ്മണാ, നീയിങ്ങനെ ക്രോധം വര്ത്തുന്നതെന്തിന്.? അയിന്റാവിശ്യോന്നുല്ല. സുഗ്രീവന് നല്ല ആൾബലൂണ്ട്. ഹനുമാൻ, നീലൻ, ജാംബവാൻ എല്ലാരും ഓന്റൊന്നിച്ചുണ്ട്. ഇപ്പൊ അംഗദനും കൂടിയായപ്പൊ പറയണ്ടകാര്യേ ഇല്ല. 

ലക്ഷ്മണൻ താരേരെ ചുമലില് കൈവച്ചിറ്റ് വശ്യതയോടെ പറഞ്ഞു. 

"അയിന് നീയെന്തിന് പേടിക്കന്നത്.? ഞാൻ ആര്യ ക്ഷത്രിയനും അങ്ങ് വാനരസുന്ദരിയുമാണ്. നമ്മൾ തമ്മിൽ ബന്ധം നല്ലതായിരിക്കീല. നിന്റെ പുരുവൻ ചത്ത് പോയിനെങ്കിലും നിന്നെ സ്വീകരിക്കാൻ പ്രകൃതി അനുവദിക്കീല. അതോണ്ട് എത്രയും പെട്ടെന്ന് സുഗ്രീവന്റെ അട്ത്ത് എത്തീറ്റ് കാര്യം പറയ്. സുഗ്രീവന് നല്ല കുറ്റബോധൂണ്ടാവും. രാമന്റെ ദുഃഖം കൊറക്കാൻ ഓൻ സഹായിക്കും. താര പെട്ടെന്ന് ദീർഘനിശ്വാസം വലിച്ചു. ' ഹും...രാമന്റെ ദുഃഖം എന്ന് അമർത്തിപ്പറഞ്ഞു. ലക്ഷ്മണന് കാര്യം മനസ്സിലായി. പിന്നീട് താര തുടർന്നു. 

"ചതിയൻ... എന്റെ പുരുവോന കൊന്നിറ്റാണൊ ഓന് ദുഃഖം അതും ഒളിയമ്പെയ്തിറ്റ് കൊന്നു." 

ലക്ഷ്മണൻ സ്നേഹത്തോടെ പറഞ്ഞു. 

"ഏയ് അതല്ല....എന്റെ ഏട്ടി സീത ലങ്കേണ്ട്. എന്നങ്കിലൊ, രാമൻ ജീവിച്ചിരിപ്പുണ്ടെന്ന് സീതക്കൊ സീത ജീവിച്ചിരിക്ക്ന്നെന്ന് രാമനൊ അറീല. അതോണ്ട് പെട്ടന്നന്നെ ലങ്കേലെത്തണം. വാനര സൈന്യത്തിന തരാന്ന് സുഗ്രീവൻ വാക്കും തന്നിന്. പെട്ടെന്നന്നെ പോയിറ്റേങ്കില് നമ്മളെ ദേവിക്ക് എന്തെങ്കിലും പറ്റ്യാലോ.? എത്രേം പെട്ടെന്ന് പോയാല് അത്രേം ഭാരം കൊറയും."

താര ചൊടിയോടെ പിന്നേം ചോദിച്ചു. 

"മുമ്പീല് കണ്ന്നെ വാനരമ്മാറെല്ലം കൊന്നാല് നിങ്ങക്കെന്നെ നഷ്ടം. നിങ്ങളെ സഹായിക്കാന്ന പറഞ്ഞവര കൊല്ലുന്നത് ശര്യാണൊ.?" 

ലക്ഷ്മണൻ ആശ്ചര്യത്തോടെ നോക്കി. പിന്നെ പറഞ്ഞു.

"താരാദേവി പറഞ്ഞത് ശര്യന്നെ. മനുഷ്യരക്കാളും ബുദ്ധി നിങ്ങൾക്ക് തന്ന്യാണ്. പക്ഷേ, എനക്ക് ദേഷ്യം ബന്നു. ഏട്ടന്റെ അവസ്ഥ കണ്ടിറ്റായിരിക്കാമത്. നിങ്ങളുമായിറ്റ് ഇണ ചേരുന്നേയില് യാതൊരു തെറ്റൂല്ല, അത് തെറ്റെങ്കില് പ്രകൃതി നമ്മളോട് പൊറുക്കട്ട്. "

താരയെ ഗാഢമായി കെട്ടിപ്പിടിച്ചിറ്റ് കൊറേസമയം നിന്നു. പിന്നെ രണ്ടാളും കിഷ്കിന്ധലേക്ക് നടന്നു. 

ലക്ഷ്മണന്റെ വരവ് കണ്ടിറ്റ് ചില വാനരമ്മാറ് എങ്ങോട്ടെല്ലോ ഓടിപ്പോയി. സുഗ്രീവൻ സരളസ്വഭാവത്തോടെ ലക്ഷ്മണനെ എതിരേറ്റു. താര സുന്ദരമായി ലക്ഷ്മണന നോക്കി ചിരിച്ചയ്ന്ശേഷം അകത്തേക്ക് പോയി. 

ലക്ഷ്മണൻ സുഗ്രീവനോട് പറഞ്ഞു. 

"പറഞ്ഞ വാക്കിന് ബെല വേണം. രാജാവായാല് ഒന്നിക്കില് നീ എന്റൊപ്പം ബരണം. ഇല്ലെങ്കില് കൊർച്ചാൾക്കാര വിട്ട് തരണം. ഇല്ലെങ്കില് ഈ കിഷ്കിന്ധ ഇണ്ടാവില; നീയും. രാമന്റെ ദുഃഖം കണ്ടിറ്റ് സഹിക്കാൻ പറ്റ്ന്നില്ല. സീതാന്വേഷണം നടത്തീറ്റേങ്കില് ഈ കിഷ്കിന്ധ ചുട്ട്കരിക്കും. നിനക്കറിയാലോ അയോദ്ധ്യേന.

സുഗ്രീവൻ അനുനയത്തോടെ പറഞ്ഞു. 

"ഞാനിപ്പോന്നെ രാമന്റട്ത്ത് ബര. നിങ്ങള് പോയ്ക്കൊ."

ലക്ഷ്മണൻ തിരിഞ്ഞ് നടന്നു. 

കിഷ്ക്കിന്ധേരെ രണ്ടാം നെലേന്ന് താര ആ യാത്ര കണ്ടു കൊണ്ട് ആനന്ദിച്ചു. 

സുഗ്രീവന്റൊന്നിച്ച് നീലനും ഹനുമാനും ജാംബവാനും ഇണ്ടായിന്. വഴീല് വച്ചിറ്റ് സാമ്പന കണ്ടു. സാമ്പന്റെ ചിറകിൽ നിന്നും പീലികൾ കൊഴിയാൻ തൊടങ്ങിയിരുന്നു. വൃദ്ധപ്പക്ഷി; എന്നങ്കിലും നാല് പേരെ ചുമക്കാനുള്ള ശക്തി ഇന്നൂണ്ട്. ഹനുമാനേം നീലനേം ചുമലിലിലിരിത്തീറ്റ് സാമ്പൻ പറന്നു. ദൂരെ കാണുന്ന ലങ്ക കാണിച്ച് കൊടുത്തു. കടലിനപ്പുറം സ്തൂപങ്ങൾ നിറഞ്ഞ ലങ്ക.

"എനക്ക് ചെർപ്പോങ്കില് എപ്പളേ ഓന്റട്ത്തീറ്റ് എന്റെ അനിയൻ ജഢായൂന്റെ ചെറക് വെട്ടിയോനോട് പകരം ചോയിച്ചേനെ. ചെറകിനുള്ളില് ശ്വാസം മുട്ടിച്ചിറ്റ് കൊന്നേനെ. രാമനേല്ല, ആര ബേണോങ്കിലും സീതേരട്ത്ത് എത്തിക്കട്ടി. ഇത്പൊ എന്തന്നാക്കല്.? "

അവര് രാമന്റട്ത്ത് എത്തി. ഹനുമാനറിയാം, ഇത്രേം ദൂരം കടലിന് മോൾളെ കൂടീറ്റ് പറന്നിറ്റ് പോണോങ്കില് എല്ലാരിക്കൊന്നും കയ്യിലപ്പാന്ന്. രാമന് ആൾക്കാരെല്ലം കണ്ടപ്പൊ സന്തോഷായി. അന്ന് ഒരു യോഗം നടന്നു. രാമൻ പ്രസംഗിച്ചു. 

"സീതേര്ത്ത് പോണം. സീതേന കാണണം. ഞാൻ ജീവിച്ചിരിപ്പില്ലെ തെളിവായിറ്റ് ഈ മോതിരോം കൊട്ക്കണം."

ലക്ഷ്മണൻ പറഞ്ഞു. 

"അംഗദനും നീലനും ജാംബവാനും ഹനുമാനും കൂടി പോയാ മതി. എങ്ങനെങ്കിലും സീതേന കാണണം. മോതിരം കൊട്ക്കണം." 

ഹനുമാൻ പറഞ്ഞു. 

"സമുദ്രം ചാടിക്കടക്കണോങ്കില് അത്ര എളുപ്പുള്ള കാര്യോല്ല. എന്നങ്കിലും നോക്കട്ട്. നമ്മൊ ശ്രമിച്ചുനോക്കാം. വാടാ..."

സംഘം യാത്രയായി. 

രാമൻ ഹനുമാന കെട്ടിപ്പിടിച്ചു. ഹനുമാൻ രാമന്റെ മോതിരം മേണിച്ചു. ഭദ്രായിറ്റ് അരേല് വച്ചു. പിന്നെ തെക്കോട്ട് നടന്നു. 

"ചെലപ്പൊ രാവണൻ സീതേന കൊന്നിനെങ്കിലോ. നമ്മൊ ആട എത്തീറ്റും കാര്യൂല്ലാതാവിലെ.? 

"എന്റെ സംശയം അതല്ല; രാവണനും സീതേം കല്ല്യാണം കയ്ച്ചിറ്റ് സുഖായിറ്റ് ജീവിക്കുന്നുണ്ടാവ്വൊ.? മോതിരം കാണിച്ചാലൊന്നും കുർത്തം ബെരൂന്ന് തോന്ന്ന്നില്ല."

"അയിന് സീത സമ്മതിക്കേണ്ടെ.?"

അംഗദൻ പറഞ്ഞു. 

"ഒരിക്ക ഞാൻ ലങ്കേല് പോയിന്. രാവണന്റെ അജയ്യയാഗത്തിന്റെ സമയത്ത് ഞാൻ യാഗം അലങ്കോലാക്യപ്പാട് എന്നെ ബയ്യെത്തി. യാഗം മൊടങ്ങ്യേത് ചോയിക്കാൻ ബന്ന രാവണന അച്ഛൻ വാലില് കെട്ടീറ്റ് മൂലോകം ചുറ്റി. എന്ന കൊലപ്പെടുത്തൂന്ന് പറഞ്ഞിറ്റ് വന്ന രാവണൻ അന്ന് കരഞ്ഞിന് എന്ന് മുതല് ഞാൻ കൊരങ്ങമ്മാറോട് യുദ്ധം ചെയ്യിലാന്നും പറഞ്ഞു. പിന്നെ നമ്മളെ സോപ്പ്ടാൻ വേണ്ടീറ്റ് ലങ്കേരെ ചൊമരിലെല്ലം കൊരങ്ങമ്മാറെ ചിത്രം കൊത്തി. 

നീലൻ പറഞ്ഞു. 

"രാവണനപ്പൊ ബില്ല്യ ശക്തി ഇല്ലാല്ലെ.? എന്നങ്കില് ഒര് കൈ നോക്കാം..."

ജാംബവാൻ നടക്കുന്നതിന്റെ വേഗത കൂട്ടി. എല്ലാരോടായിറ്റ് പറഞ്ഞു. 

"എല്ലാരും ബേഗം നടക്ക്. ഇങ്ങനെ പോയാല് സീതേരെ ശവമടക്കിനേ ആട എത്താൻ പറ്റൂ. "

ഹനുമാൻ പറഞ്ഞു. 

"രാവണന് പുഷ്പകവിമാനൂല്ലതോണ്ട് ഈസിയായിറ്റ് കടല് കടക്കാ... നമ്മൊ ഇതെങ്ങനെ കടക്കല്.?"

അംഗദൻ പറഞ്ഞു. 

"കടല് കടക്കാൻ അത്ര ബില്ല്യ പണിയൊന്നുല്ല. എന്നാ ലങ്കേല് ഞാൻ കാല് കുത്ത്യാ നല്ല തട്ട്കിട്ടും. പണ്ടത്തെ കാര്യോന്നും രാവണൻ അത്ര പെട്ടെന്നൊന്നും മറക്കൂല." 

നീലന് സംശയം. 

"എൻക്കതല്ല, ഇത്ര സ്വത്തും രാജാവല്ലായിറ്റും ഇയാളെന്തിന് സീതേന മാതിരില്ലെ നര്ന്ത് പെണ്ണിനേല്ലം തട്ടിക്കൊണ്ടോന്നത്.? "

അംഗദൻ മറുപടി പറഞ്ഞു. 

" സീത പറഞ്ഞ് കേട്ടത് മാതിരിയോന്ന്വല്ല. ചെമ്പകപ്പൂവിന്റെ നെറം, കാട്ട്ല് ആഭരണൂടാതെ നടക്കുമ്പോന്നെ കൊന്നപ്പൂവിന്റെ കൊല കാണ്ന്ന സുഖം. സംസാരം കേട്ടാലൊ ഏതോ പ്രേമകവിത മാതിരി. ശീൽക്കാരങ്ങളെ ഓർമ്മിപ്പിക്കുന്ന ശബ്ദമാധുരി, ഓരോ പുരു ഷനോടും എങ്ങനെ പെരുമാറണംന്ന് ഓക്ക് ശരിക്കറിയ, നോട്ടം, ഗന്ധം, ആഭരണം, സംസാരം, ചിരി, പെരുമാറ്റം, ബുദ്ധി, എല്ലാറ്റിലും ചേല്... പിന്നെങ്ങനെ രാവണൻ വിഴാണ്ടിരിക്കും. രാവണൻ ദിവസവും കണികാണുന്നത് സീതേന ആയിരിക്കും. ലങ്കേല് മറ്റാരെക്കാളും സുന്ദരിയെന്നെയായിരിക്കും സീത. "

നീലൻ പെട്ടെന്ന് ചോദിച്ചു. 

"അയിന് നീ സീതേന കണ്ടിനാ.? 

അംഗദൻ പറഞ്ഞു. 

"കണ്ടിറ്റ; കണ്ടിറ്റേങ്കിലും സുഗ്രീവനോട് ലക്ഷ്മണൻ പറയ്ന്നത് കേട്ടിന്. 

ഹനുമാന് ദേഷ്യം ബന്നു. 

"ഏയ്, നിങ്ങൊ പറയുന്നത് മാതിരിയൊന്ന്വല്ല. നല്ല കട്ടിപ്പുരികോം വട്ടമൊഖാം, നല്ല തടിച്ച കുട്ട്യാണ് സീതാദേവി. ഉണ്ടക്കണ്ണും, നല്ല കുണ്ടീം കുലുക്കുള്ള നടത്തോം. ആ ബില്ല്യ കണ്ണ് കണ്ടിറ്റാണ് രാവണൻ ഇഷ്ടപ്പെട്ടത്. നിതംബം മുട്ടി നിൽക്കുന്ന മുടിന താലോലിക്കാൻ ബേണ്ടീറ്റാന്ന് രാവണൻ തട്ടിക്കൊണ്ടോയത്. വലിയ മുലകളും വലിയ വട്ടപ്പൊട്ടും ചോന്ന സാരീം ലങ്കേലെ കല്ലമാലേം അണിഞ്ഞിറ്റ്, മൂക്കുത്തീം കുത്തീറ്റ് ഓള്പ്പൊ ലങ്കാലക്ഷ്മി ആയിറ്റ്ണ്ടാവും. രാമന ഓർക്കുന്ന് പോലുണ്ടാവീല്ല. പിന്നെന്തിന് ഈ മോതിരം. ഈ മോതിരം എട്ത്തിറ്റ് ഒര് ഏറ് കൊട്ക്കാ... "

ഹനുമാൻ മോതിരം എറിയാൻ ബേണ്ടീറ്റ് നോക്കുമ്പം ജാംബവാൻ പറഞ്ഞു. 

"എറിയല... ന്ക്ക്."

ഹനുമാൻ പറഞ്ഞു. 

"ഒരു പുരുഷന് മാത്രം ജീവിതകാലം മുഴുവൻ ഇങ്ങനെ നോക്കിക്കോണ്ട് എത്രകാലം ഓള് ജീവിക്കും.? എൻക്ക് തോന്ന്ന്നില്ല." 

ജാംബവാൻ ഇടപെട്ടു. 

" നീ അങ്ങനെ പറഞ്ഞു. ഹനുമാനെ,ബാലീരെ ഒന്നിച്ച് രുമ എത്രകാലം ഇണ്ടായിന്.? എന്നിറ്റെന്തെങ്കിലും സംഭവിച്ചിനാ.? അത് മാതിയെന്നെ താര. ഇപ്പൊ സുഗ്രീവന്റൊന്നിച്ചല്ലെ നിന്നത്. ഇന്നും താര സുഗ്രീവന അനിയനായിറ്റേ കാണുന്നില്ലു. ചിലര് കുലീനയും പക്വമതികളെല്ലാമായിരിക്കും. നല്ല ബുദ്ധീം വിവരൂം ഇണ്ടാവും. അവര് പൊർത്തതിനെക്കാളും അകത്തെ കാമ്പിന് ഇഷ്ടപ്പെടും. അറിവും ഗുണോം ഇണ്ടാവും. നല്ല രീതീല് ധർമ്മിഷ്ഠരായിരിക്കും. രാമൻ പറഞ്ഞപ്പാട് എൻക്ക് അങ്ങനത്തെ സീതയാണ് മനസ്സില് ബന്നത്. ഒരു നിമിഷം പോലും ബെർതെ കളയാത്ത സീത ഇപ്പൊ എന്താക്കുന്ന്ണ്ടാവും.? പൂമാല കോക്കലും പാചകം ചെയ്യലും ആയുധം അഭ്യസിക്കലുമെല്ലാമായിറ്റ് നടക്കുന്ന സീതക്ക് ലങ്കേല് എന്തെങ്കിലും സൗകണ്ടാവ്വൊ.! "

ഇതെല്ലാം കേട്ടപ്പാട് നീലൻ പറഞ്ഞു. 

"സീതക്ക് ഇത്രേം സൗന്ദര്യുണ്ടെങ്കില് രാവണൻ എന്തായാലും ഓളെട്ത്തേക്ക് പോവും. കാമവെറിയനായ രാവണന് മാസത്തില് മൂന്നോ നാലോ തവണ ദാസിമാര പ്രാപിക്കുന്ന ഏർപ്പടുണ്ട്. രാവണൻ തെറിപ്പിച്ച ശുക്ലത്തില് ലങ്ക ബെൽതാവും. അതോണ്ടെന്നെ രാവണൻ ബില്ലൊരു മെൻച്ചനായിരക്കൂന്ന് തോന്ന്ന്ന്. സീതേന അന്വേഷിക്കുന്നതെന്നെ ബെർതെ ആവും."

നാലാളും കൂടീറ്റ് കാട്ടിനുള്ളില് ഇരിക്കാനും കെടക്കാനുള്ള സ്ഥലം ശര്യാക്കി. ശേഷം ഹനുമാൻ എന്തോ ഒറപ്പിച്ച മാതിരി അംഗദനോട് ചോദിച്ചു. 

'സേതൂല് എത്താൻ എന്നും എത്ര ദൂരുണ്ടാവും.? "

അംഗദൻ ക്ഷീണത്തോടെ തുകൽസഞ്ചിയിലെ വെള്ളം കുടിച്ചോണ്ട് പറഞ്ഞു. 

"എന്നും കൊറേ പോണം. ഒര് നാലഞ്ച് ദെവസം നടക്കണം. അത് കഴിഞ്ഞിറ്റ് ആട എത്താനുള്ള പദ്ധതി തയ്യാറാക്കണം. സീതക്ക് പെട്ടന്ന് തിരിച്ചറിയുന്ന സൂചനാമന്ത്രം കണ്ടെത്തണം. ഹനുമാൻ ഉത്സാഹത്തോടെ പറഞ്ഞു. 

"ജയ് ശ്രീറാം....ഇത് പോരെ."

ആ വാക്ക് എല്ലാർക്കും ഇഷ്ടപ്പെട്ടു. എല്ലാരും ഒന്നിച്ച് പറഞ്ഞു. 

"ശ്രീരാമൻ ജയിക്കട്ടെ. ജാംബവാൻ പറഞ്ഞു. 

"ഹനുമാൻ വായുപുത്രനല്ലെ... സമുദ്രം മുറിച്ച് കടക്കാനായിറ്റ് നീയെന്നെ നല്ലത്. അച്ഛന്റെ അനുഗ്രഹോം ആശിർവ്വാദോം നല്ലോണം ഇണ്ടാവും. 

നീലന് ആ അഭിപ്രായത്തോട് അത്ര യോജിക്കാൻ പറ്റീറ്റ.

"അംഗദൻ ഒരിക്ക ലങ്കേല് പോയതല്ലെ.? അംഗദനാണ് നല്ലത്."

അംഗദന് രാവണന ചെറിയ പേടീണ്ട്. 

"ഏയ് അത് ശരിയാവീല. അന്ന് ഞാൻ കുഞ്ഞല്ലെ.! മാത്രോല്ല, ഇപ്പൊ എന്തെല്ലം കുതന്ത്രം ലങ്കേരെ രക്ഷക്ക് ബേണ്ടീറ്റ് രാവണൻ ഇണ്ടാക്കിവെച്ചിറ്റുണ്ട്ന്ന് ആർക്കറിയാ.! ഗദയുദ്ധം മാത്രമറിയുന്ന ഞാനെങ്ങനെ ആട പോല്.? അത് മാത്രോല്ല, ഹനുമാൻ പറഞ്ഞ സൂചനാമന്ത്രം നേരംവണ്ണം പറയാൻ പോലും എനക്ക് അറീല. ഹനുമാൻ പോന്നത് തന്നെയാണ് നല്ലത്."

അംഗദൻ രക്ഷപ്പെടാനുള്ള ശ്രമം നടത്തി. നീലന് നിരാശ തോന്നി. 

"എനക്ക് നിങ്ങക്കൊപ്പം ബരാനല്ലാതെ ബേറൊന്നും കയ്യ കൂടിപ്പോയാല് എന്റെ ചാട്ടം അഞ്ച് വാരത്തിനപ്പുറം കടക്കീല എൻക്ക് വായൂല് നല്ലോണം സമയം നിക്കാനും പറ്റീല. എന്നെ കടലില് ചത്ത് മൽച്ചിറ്റ് കാണി കാണ്ന്നേയ്നക്കാളും നല്ലത് നിങ്ങൊ ആരെങ്കിലും പോന്നതായിരിക്കും."

ജാമ്പവാൻ കണിശബുദ്ധിയോടെ പറഞ്ഞു.

"എന്നങ്കില് നമ്മക്ക് കടലിലെ കൂടീറ്റ് പോയാലൊ,? അതായിരിക്കും വായൂലെ കൂടീറ്റ്ള്ള ചാട്ടത്തിനേക്കാൾ നല്ലത്."

"അതിന് അത്രേം ദൂരം നീന്തണ്ടെ,? അതെന്തായാലും പറ്റീല."

ഹനുമാൻ അതിന് ഒരുപായം പറഞ്ഞു.

"വെള്ളത്തിന് മോളില് പൊങ്ങിക്കെടക്കുന്ന വായു നെറച്ച തുകല് കയ്യില് കരുതണം,അങ്ങനേങ്കില് രണ്ടാമത്തെ ചാട്ടം അയിന്റെ മോളീന്ന് ആവാലൊ.!ഒറ്റച്ചാട്ടത്തിന് അപ്പുറമെത്തീറ്റേങ്കിലും ആതിന്റെ മോളില് കൊറച്ച് വിശ്രമിക്കാലൊ.!"

ജാംബവാന് ഹനുമാന്റെ വിദ്യ രസിച്ചു. 

"അങ്ങനേങ്കില് കലമാനെയൊ കാട്ട് പോത്തിനെയൊ കൊന്നിറ്റ് തൊലി എട്ക്കണം. അതിന് ശ്രേഷ്ഠരായവരാരും നമ്മളെ കൂട്ടത്തിലില്ലല്ലൊ. "

ഹനുമാൻ പറഞ്ഞു. 

"ഞാൻ ബേണോങ്കില് പോത്തിന്റെ തല തല്ലിപ്പൊളിക്കാം."

അംഗദൻ ഇടക്ക് കയറി. 

"അത് വേണ്ട, വേടൻ പറഞ്ഞ് തന്ന വിദ്യ പ്രയോഗിക്കാൻ പറ്റിയ അവസരമാണിത്. കൊർച്ച് കൈതനാരും ചൂരലും ഇണ്ടെങ്കില് അമ്പും വില്ലും ഞാന്ണ്ടാക്കാം. നമ്മക്ക് നായാട്ടിനിറങ്ങാം."

ഹനുമാനും അംഗദനും നീലനും ജാംബവാനും ചൂരല് മുറിക്കാൻ കാട്ട്ലേക്ക് പോയി. ചൂരല് മുറിക്ക്ന്ന സമയത്ത് ഒര് കാട്ടാനക്കൂട്ടം അപ്യക്ക് മുമ്പിലെ കൂടീറ്റ് പോയി. 

"ആനത്തോലായാലോ.?"

ഹനുമാൻ ഉച്ചത്തില് ചോയിച്ചു. അംഗദന് ദേഷ്യം ബന്നു. 

"ആനേരെ തൊലിക്ക് ചൂരൽവടി പോര. എന്ത് പൊട്ടത്തരാണ് ഹനുമാൻ പറയുന്നത്.?"

ഹനുമാൻ കാട്ടാനക്കൂട്ടത്തെ വിരട്ടിയോടിച്ചു. 

ചൂരലുകൾ വളച്ച് അവർ അമ്പും വില്ലും ഇണ്ടാക്കി. വിശേഷപ്പെട്ട വിഷം അമ്പിന്റെ മൊനേല് പൊരട്ടി. ദൂരെ പുഴക്കരേല് വെള്ളം കുടിക്കാനെത്തിയ കാട്ട് പോത്തിന്റെ കൂട്ടത്തിലേക്ക് അമ്പെയ്തു. അത് കൊണ്ട് പോത്ത് വേദനകൊണ്ട് പാഞ്ഞു. ഇതുകണ്ട് മറ്റ് പോത്തുകളും നെട്ടോട്ടം വച്ചു. അവ പുഴേരെ അക്കരെയെത്തി. അപ്പുറം നല്ല പുൽപ്പരപ്പായിരുന്നു. ഒര് കാട്ട് പോത്തിനപ്പോലും കിട്ടീറ്റ. ദേഷ്യം വന്ന ഹനുമാൻ അംഗദന കളിയാക്കി. 

"നിനക്കെന്തെ പ്രാന്താ.. ഉറുമ്പിന നോവിക്ക്ന്ന വേദന മാത്രേ കാട്ട് പോത്തിന് കിട്ടീറ്റ്ണ്ടാവൂ. ഒന്നികില് പൂങ്ങാൻ കൊള്ളണം, ഇല്ലെങ്കില് ബറ്ക്കാൻ കൊള്ളണം. ഒര് അമ്പും വില്ലും ഓന്റെ എയ്ത്തും. നാല് അമ്പെയ്തിറ്റ് ഒരമ്പ് എങ്ങനെയൊ കൊണ്ടു. കൊണ്ടിറ്റ് ഒരു കാര്യൂല്ല. പോത്ത് എത്തണ്ടെട്ത്തേക്ക് എത്തി. 

ഹനുമാൻ വേഗത്തില് പൊഴേരെ ഇക്കരെന്ന് അക്കരേക്ക് ഒര് ചാട്ടം. ചാടിച്ചാടി പോത്തിന്റെ മുമ്പിലെത്തി. മസ്തകത്തിന് ഗദ കൊണ്ട് ചാടിയടിച്ചു. കാട്ട് പോത്ത് ചെരിഞ്ഞ് വീണു. ചോരേം എർച്ചീം പൊർത്ത് ബന്നു. കാട്ട് പോത്തിന തോളിലേറ്റീറ്റ് അപ്പുറം ചാടി. അംഗദ-നീല -ജാംബവാൻമാർ പോത്തിന കണ്ടിറ്റ് അന്ധാളിച്ച് നിന്നു. അവര് മൂർച്ചയേറിയ കല്ല് കൊണ്ട് പോത്തിന്റെ തോലുരിച്ചു. 

"ഇതേകൺക്കത്തെ എന്നൊരു പോത്തിനെക്കൂടി ബേണം."അംഗദൻ പറഞ്ഞു.

ഹനുമാൻ പിന്നേം പോയി. അംഗദന്റെ അമ്പ് കൊണ്ട് പോത്തിന് ഏട നോക്കീറ്റും കണ്ടിറ്റ. അവസാനം ഒര് പോത്തിനേം കൊണ്ട് ഓൻ ബന്നു. എല്ലാരും "ജോറായി' ന്ന് പറഞ്ഞു. ഹനുമാന് സന്തോഷായി. അവര് തൊലി ഉരുഞ്ഞിറ്റ് മരത്തില് കെട്ടിത്തൂക്കി. സാമ്പൻ ഇറച്ചി മണത്ത് കൊറച്ച് കഴുകമ്മാറേം കൂട്ടിറ്റ് വന്നു പോത്തിറച്ചി തിന്നാൻ അനുവാദം ചോദിച്ചു. 

ഹനുമാൻ പറഞ്ഞു. 

"വയസായെങ്കിലും തീറ്റക്ക് ഒരു കൊറവൂല്ല." 

സാമ്പൻ ചിരിച്ചു. കഴുകമ്മാറെല്ലം ഇറച്ചി കൊത്തിതിന്നുന്നത് നോക്കീറ്റ് നീലൻ പറഞ്ഞു. 

"ഈന ചുട്ട് തിന്നാൻ നല്ല പാങ്ങാണ്."

കൂട്ടത്തിലാരും അടിക്കുന്നില്ലെന്ന് കണ്ടപ്പൊ നീലൻ ആ ശ്രമം വേണ്ടെന്ന് വച്ചു. 

"ഈ കൊരങ്ങമ്മാറക്കൊണ്ട് തോറ്റു. "

നീലൻ പിന്തിരിഞ്ഞു. 

പോത്തിന്റെ ആകൃതിലെന്നെ അവർ തുകൽ ബലൂണുണ്ടാക്കി. പശവച്ച് ചുറ്റും ഒട്ടിച്ചു. കൈതനാരോണ്ട് തുന്നി. രണ്ട് ദെവസം കയിഞ്ഞപ്പൊ ബലൂണ് ശര്യായി. ഹനുമാൻ വായു അയിനകത്തേക്ക് കേറ്റി. പിന്നീടവര് അതും പൊർത്തോണ്ട് നടന്നു. കാറ്റുവന്നാൽ ആടാത്ത രീതീല് ഹനുമാൻ അയിന പിടിച്ചിറ്റ്ണ്ടായിന്. നീലന് കൊരങ്ങന്റേം കരടീരേം ഒക്ക കൂട്യേപ്പിന്ന മാംസാഹാരത്തിന്റെ രുചിയറിയാൻ പറ്റീറ്റ. 

"എന്നും കൊറേ ദുരൂണ്ടൊ.? അതൊന്ന്വല്ല. പ്രശ്നം. ഈ ബലൂണില് ആട്ത്തേക്ക് എത്താൻ പറ്റ്വൊ.? 

അംഗദൻ പറഞ്ഞു. 

"നിന്റത്ര കനോന്നും അയിനില്ല. പറന്ന് പോവാൻ ഒറ്റ ഉപായം മാത്രേ ഇല്ലൂ, നീ ആദ്യം ചാടണം. പിന്ന കടലിന്ന് ബലൂണില് ചവിട്ടീറ്റ് പിന്നേം ചാടണം." 

ഹനുമാന് അംഗദൻ പറഞ്ഞത് ശരിയാവോന്ന് സംശയൂണ്ട്. ഒരിക്ക ലങ്കേല് പോയേന്റെ ഗമ ഓന്റെ വാക്കില് എപ്പളും കാണും. എന്നങ്കിലും രാമന് കൊട്ത്ത വാക്ക് തെറ്റിക്കാൻ കയ്യ, ആട പോണം, ഓള കാണണം, തിരിച്ച് ബരണം. ഞാൻ വായുപുത്രനല്ലെ... അച്ഛനെന്നെ കാത്തോളും... ഹനുമാൻ ചിന്തിച്ചു. 

അംഗദൻ മുമ്പിലും തൊകൽ ബലൂണിന നിയന്ത്രിച്ചോണ്ട് ഹനുമാൻ പിന്നിലും. കടൽക്കാറ്റിന്റെ അലയൊലി കേൾക്കാം. നീലന്റെ കയ്യില് കാട്ട് പഴങ്ങളും കൊറച്ച് വെള്ളവുമുണ്ട്. ജാംബവാനാകട്ടെ ഒരു അംഗരക്ഷകന മാതിരി നടന്നു. സാമ്പന്റെ കൂട്ടുകാർ ആകാശത്തില് എല്ലാം ശ്രദ്ധിച്ചോണ്ട് പിറ്ന്ന്ണ്ട്. സാമ്പൻ രാമന്റെ ഉറ്റചചങ്ങാതിയായിരിക്കും. ഹനുമാൻ മോളിലോട്ട് നോക്കി. കഴുകൻ കൂട്ടങ്ങൾ പോത്തിന്റെ ബലൂണും തിന്നാനുള്ള ശ്രമമായിരിക്കുമൊ.? ഹനുമാന് പേട്യായി. 


രാവണൻ എടക്കെടക്ക് സീതേരട്ത്ത് പോവും. സീതേരെ മനസ്സില് എങ്ങനെ കേറിപ്പറ്റാന്ന് നോക്കും. കാമുകനായിറ്റായിരിക്കും ആദ്യം പോവ്വല്. അപ്പൊ രാവണന് സംഗീതം ബില്ല്യ ഇഷ്ടാവും. കിളിക്കൊഞ്ചലിനെപ്പറ്റി പറയും. രാവ് വിടരുന്നതും വെളുക്കുന്നതും ഇഷ്ടപ്പെടും. രാവണന്റെ മോത്ത് അപ്പൊ നല്ല സന്തോഷുണ്ടാവും. 

മൂളിപ്പാട്ടും പാടിക്കൊണ്ട് രാവണൻ സീതേരെ മുമ്പില് വര്ന്ന്ണ്ട്. 

ഏടപ്പാ ഇത് നല്ല പാട്ട് കേക്ക്ന്നെന്ന് വിചാരിച്ചിറ്റ് സീത മുല്ലപ്പൂ കോർക്കുന്നത് മതിയാക്കി. ആദ്യം കണ്ട മെലിഞ്ഞ രാജകുമാരിയൊ, കാട്ടുവാസിപ്പെണ്ണൊ ആയിരുന്നില്ല ലങ്കേലെസീത ജനക പുത്രിയായ തൊട്ടാവാടിപ്പെണ്ണും ആയിരുന്നില്ല. ചുവന്ന വട്ടപ്പൊട്ട് തൊട്ട്, മല്ലികപ്പൂ തലേല് ചൂടീറ്റ്, കുബേരസമമുള്ള മാലേല്ലം അണിഞ്ഞ്, കടുംകട്ടി ചോപ്പ് നെറൂള്ള സാരിയുടുത്ത്..... അത് കണ്ടാലെന്നെ എല്ലാരും വീണുപോവും. ലങ്കേലെ കവികള് സീതേന 

വർണ്ണിക്കാൻ തൊടങ്ങി. അത് ലങ്കേല് മുക്കിലും മൂലേലും എത്തി. “സീത ലങ്കക്ക് ഐശ്വര്യോപ്പ. എല്ലാരും പറഞ്ഞു. 

ആട വച്ചിറ്റാണ് സീത താൻ പഠിച്ച ഗൃഹസ്ഥ്യധർമ്മവും പീതൃപുത്രീധർമ്മവും ചികഞ്ഞെടുത്തത്. അതോണ്ടെന്നെ സീത എപ്പളും രാവണനുമായിറ്റ് ഒര് അകൽച്ച വച്ചു. മണ്ഡോദരിയാണ് സീതക്ക് ഇങ്ങനേല്ലം ആഭരണോം വസ്ത്രം നൽകീത്. 

"എന്റെ ഓൻ രണ്ടാമതും കെട്ട്യേന് എനക്ക് പ്രശ്നോന്നുല്ല...” എന്ന് മണ്ഡോദരി പറഞ്ഞിനോന്ന് സംശ്യാണ്. അതെല്ലെങ്കില് രാവണന നല്ലോണം പേടീണ്ട്. എന്തായാലും സീത സുന്ദരിയായതില് ഒര് കുശുമ്പും മണ്ഡോദരീരെ മോത്ത് ഇണ്ടായിറ്റ്. 

“രാവണൻ നിന്റെ അച്ഛനാണ്." മണ്ഡോദരി പതുക്കെപ്പറഞ്ഞു. 

അതോണ്ടെന്നെ സീതക്ക് മണ്ഡോദരീന അമ്മയായി കാണാൻ പറ്റി. അമ്മയില്ലാത്തത് കൊറവാണെന്ന് സീത അറിഞ്ഞിറ്റ്ണ്ടാവും. രാമന പൂജിക്കാൻ ബേണ്ടീറ്റ് ഒര് കല്ല് പെർക്കീറ്റ് അശോകമരത്തിന്റെ അടീല് വച്ചു. അയില് ദൈവസോം പൂ അർപ്പിച്ച് പൂജിച്ചു. അതോണ്ടന്നെ രാവണന കാണുമ്പോ എന്ത് ചെയ്യണംന്ന് സീതക്ക് സംശയായി. മണ്ഡോദരി പറയ്ന്ന് രാവണൻ അച്ഛനാണെന്ന്. രാമന്റെ മനസ്സില് രാവണൻ ശത്രുവെന്നെ, ലോകറെ മനസ്സില് രാക്ഷസനും. ഇഷ്ടപ്പെട്ടോരെ മനസ്സില് ലങ്കാധിപതിയായ രാവണൻ... ഹോ സീതക്ക് പേടിയായിന്. എന്നാലും സീത സംയമനത്തോടെ പെരുമാറി. 

രാമന പൂജിക്കുന്ന സീതേന കണ്ടപ്പാട് രാവണൻ ആനന്ദരാവണനായി. 

"നിന്നെക്കാണാൻ എന്ത് രസോന്നെ പൈങ്കിളിയേ.... നീയെന്തിന് വെർതെ ആ പൊട്ടൻ രാമനക്കുറിച്ചിറ്റ് ചിന്തിക്ക്ന്ന്. നീ എന്റൊന്നിച്ച് അന്തപുരത്തിലേക്ക് വാ.... "

രാവണൻ എന്തോ ആലോചിച്ച് തുടർന്നു. 

"അല്ലെങ്കില് ബേണ്ട, നമ്മക്ക് മൈതാനത്തെ കൂടീറ്റ് നടക്കാനെറങ്ങാം, അല്ലെങ്കില് നമ്മക്ക് എന്തെങ്കിലും കളിക്കാം, പ്രേമസല്ലാപങ്ങൾ നടത്താം, അല്ലെങ്കില് ബേണ്ട നമുക്ക് ഈടത്തന്നെ എന്തെങ്കിലും ബർത്താനം പറയാം. കാട് പിടിച്ച് കാവ് പോലെയിര്ന്ന ഈ സ്ഥലം ഇത്രേം നല്ല സ്ഥലാക്കി മാറ്റിയത് നീയെന്നെ. പണ്ട് ഞാനീട് കൊറേ വെർത്തിരുന്നു. എന്നങ്കിലും ഇത് കാണുമ്പോ ആനന്ദരാവണൻ.! ഹോ... നീ സുന്ദരിയാണ് സീതെ... എല്ലാരും പറയുന്നത് സീതേ... ലങ്കേല് പ്രണയോന്നെ ഭയങ്കര കഠിനോന്നാണ്...ലങ്കേലെ അസുരമ്മാർക്ക് പ്രണയിക്കാനറീലേലും. അത് നമ്മക്ക് മാറ്റിക്കൊട്ക്കണം. 

സീത പറഞ്ഞു. 

"ഞാനും രാമനും ജീവിക്കാൻ തൊടങ്ങീറ്റ് കൊർച്ച് കാലങ്ങളെ ആയിറ്റൂ. പാവം രാമൻ ഇത്രേം ചെർപ്പത്തിലെ എന്ന പിരിയുന്നത്. നിങ്ങളെ സ്നേഹിക്കുന്നത് ഒന്നും നടക്കുന്ന കാര്യോല്ല രാവണാ... "

ആനന്ദരാവണൻ കണ്ണുകൾ വിടർത്തി സീതേരെ അട്ത്തേക്ക് പോയി. സീതക്ക് പേടി തോന്നി. എന്നങ്കിലും ഒരു പ്രത്യേക സുഗന്ധം ആനന്ദരാവണനിൽ നിന്ന് പൊർത്തേക്കൊഴുകി. 

ആനന്ദരാവണൻ പ്രമോല്ലാസവാനായി പറഞ്ഞു. 

"കയിഞ്ഞതിനക്കുറിച്ചിറ്റ് നീയെന്തിനിങ്ങനെ ചിന്തിക്കുന്നത് സീതേ.? ഇന്നത്തെ കാര്യത്തിനപ്പറ്റീറ്റ് പറയ്. ഇന്ന് നമ്മള് ആസ്വദി ച്ചില്ലേല് നമ്മള് വിഡ്ഢികളാണ്. സ്ത്രീപുരുഷ ബന്ധത്തിന്റെ ആധാരം തന്നെ പ്രണയലീലകളാണ്. അത് ഇഷ്ടമാണെങ്കില് നീ എൻക്കൊപ്പം വാ." 

സീത മുഖം താഴ്ത്തി. പിന്നീട് അത് രാവണന് അനുകൂലമാവുമെന്ന് മനസ്സിലാക്കി. മുഖമുയർത്തി. 

"നിങ്ങള കാണാൻ നല്ല പാങ്ങ്ണ്ട്. നിങ്ങളെ ബർത്താനം അയിനക്കാളും സുന്ദരം, വാക്ക് കേക്ക്മ്പോന്നെ കോരിത്തരിക്ക്ന്ന് നിങ്ങളുടെ ഉയരം, രൂപം എല്ലാം പ്രതാപത്തിനൊത്തതാണ്. നടപ്പിലും പെരുമാറ്റത്തിലും നവചൈതന്യമാണ്. എന്നങ്കിലും വേണ്ട, നിങ്ങൾ മറ്റൊരെട്ത്തെങ്കിലും പോട്; ഈട എത്ര ദാസിസുന്ദരിമാര്ണ്ട്. മണ്ഡോദരിയമ്മ പറഞ്ഞത് അങ്ങ് എന്റെ പിതാവാണെന്നാണ്. അങ്ങനെയെങ്കില് ഭർത്താവില്ലാത്ത എന്റെ സുരക്ഷിതത്വം നിങ്ങളെയും കർത്തവ്യാണ്. 

ആനന്ദരാവണൻ കൊറേസമയം പ്രേമഗാനം പാടിക്കൊണ്ടേയിരുന്നു. പിന്നെ അകത്തേക്ക് പോയി. പിന്നെ ഒരശരീരി ഇണ്ടായി. 

"അല്ലയോ സീതേ, മധുരഭാഷിണി, സുനേത്രെ, നിത്യനായികെ, നാഗലക്ഷ്മി, പ്രിയേ... നിന്റെ അഭാവാത്തിൽ ലങ്ക ചേതനയറ്റതാകുന്നു. നിന്റെ ആഗമനത്തിലെ ഭാഗ്യം നോക്കൂ... കുബേരസന്നി 

ധിയിലെ രത്നങ്ങളും മലർവാടികളും ഉദ്യാനവും എല്ലാം ഇണ്ടായി. കിളികളോടും പാമ്പാറ്റകളോടും സ്നേഹം തോന്നി. ഉത്കൃഷ്ട മായതെല്ലാം, വിശിഷ്ടമായതെല്ലാം നേടാനുള്ള കൊതിയുണ്ടായി. നീ ഭാഗ്യദേവതയാണ്. ലങ്കയുടെ മുടിയിൽ ചൂടിയ സുന്ദരമായ കുസുമമാണ്. പ്രകൃതിഗാനം ലങ്കയിപ്പോൾ ആസ്വദിക്കാനുണ്ട്. നോക്കൂ... ലങ്കാവാസികൾ, സേവകർ കേൾക്കൂ. നീ വന്നതിന് ശേഷം ആരോടും അപമര്യാദയായി പെരുമാറാനൊ, വാക്കുകൾ കടുപ്പിക്കാനൊ, യുദ്ധത്തെ സ്നേഹിക്കാനൊ മുതിരുന്നില്ല. നീയാണ് യഥാർത്ഥ ലങ്കയുടെ പുത്രി, നീയില്ലാത്ത സന്ധ്യകൾ ലങ്കയ്ക്ക് വിരഹദുഃഖമായിരിക്കും സമ്മാനിക്കുക." 


അദ്ധ്യായം - 8

കടലനുഭവങ്ങൾ 

ലങ്കലേക്ക് പോണം. ഹനുമാനും സംഘവും കടലിന്റെ കരേലെത്തി. “ഹാവൂ'ന്ന് പറഞ്ഞിറ്റ് പോത്ത്ബലൂണ് കടലിന്റെ കരേല്ണ്ടായ വെള്ളത്തിലേക്കിട്ടു. എന്നിറ്റ് ഹനുമാൻ അയിന്റെ മോളില് നിന്നിറ്റ് നോക്കി. കൊറച്ച് ഭാഗം വെള്ളത്തില് താണു.


ഹനുമാൻ പോത്തിന്റെ കൊമ്പ് പിടിച്ച് ഇരുന്നു. പൊറത്തെ നുകം മുന്നോട്ട് താവ്ന്ന ഹനുമാന പിടിച്ച് നിർത്തി. തിരകളിലേക്ക് കാലെട്ത്ത് വച്ച് നാലുപേരും ദൂരെ നോക്കി നിന്നു. ലങ്കേരെ പൊടിപോലും കാണുന്നില്ല. എല്ലാരും അംഗദന നോക്കി. 

അംഗദൻ പറഞ്ഞു. 

ഈട്ന്ന് ചാട്യാല് ലങ്കലേക്ക് എത്താ." 

ജാംബവാൻ ചോദിച്ചു. 

"അപ്പൊ അംഗദനല്ലെ പോന്നത്.? അംഗദന് ദേഷ്യം വന്നു. 

"എത്ര പ്രാവശ്യം പറയണം; എന്ന രാവണൻ കണ്ടാല് വെച്ചേക്കുല. പണ്ടത്തെ കുര്ത്തക്കേടിന്റെ പാട് ലങ്കേല് ഇപ്പളൂണ്ട്."

ഹനുമാൻ ചിരിച്ചു. 

"ഏയ് ഞാൻ പോവ."നീലൻ പറഞ്ഞു. 

"ഹനുമാൻ പോയാമതി. ആ നദി ചാടിക്കടക്കുന്നത് നമ്മൊ കണ്ടതല്ലേ.? പോത്തിന് തല്ലിക്കൊല്ലുന്നത് കണ്ടതല്ലെ.? എന്നിറ്റും എന്തേ ഒരങ്കലാപ്പ്.? "

ജാംബവാൻ ഒന്നും മിണ്ടീറ്റ, അംഗദൻ ഹനുമാന് എങ്ങനെ ചാടണംന്ന് കാണിക്കാൻ വെള്ളക്കെട്ടിലേക്ക് ഒര് കല്ല് ചെരിച്ചെറിഞ്ഞു. അത് നാലഞ്ച് താവണ വെള്ളത്തിനെ തൊട്ടോണ്ട് ചാടിച്ചാടി അക്കരെയെത്തി. ഹനുമാന് അത് ഇഷ്ടപ്പെട്ടു. തുകൽ സഞ്ചീല് കുടിക്കാനുള്ള വെള്ളാം, കൊറച്ച് പഴങ്ങളും നെറച്ചു. 

"ഭക്ഷണം തീർന്നാല് മീനിന തിന്നണം." 

ലോഹപ്പൊടിം കൂടെ വച്ചു. ഹനുമാൻ തുകൽസഞ്ചി ചുമലിൽ കേറ്റി. രണ്ട് പോത്താകൃതീല്ള്ള ബലൂണുകളും ബന്ധിപ്പിച്ചിറ്റ് കഴുത്തിലണിഞ്ഞു. 

അംഗദൻ പറഞ്ഞു. 

"ചൂഢാമണി സീതക്ക് കൊട്ത്തിറ്റ് ബേഗം ബരണം."

ഹനുമാൻ തലയാട്ടി. എല്ലാവരേം നോക്കി. പിന്ന പൊറകോട്ട് പോവാൻ തൊടങ്ങി. നാനൂറ് മീട്ട്ര് ദൂരത്ത്ന്ന് ഓടിവന്നു. എന്തൊരു വേഗത.!

പോകുന്നവഴി എല്ലാരും ഹനുമാന്റെ പൊറത്ത് തട്ടി. ജോറാക്ക് എന്ന് പറഞ്ഞു. 

ഏകദേശം കടലിന്റെ മുക്കാഭാഗം എത്ത്യപ്പാട് ഹനുമാൻ കടലിലേക്ക് വീണു. കടല് പതുക്കെ തിരകള അടിച്ചോണ്ടിരുന്നു. അത് തീര്ന്നേയിന് മുമ്പെ, വലിയ തിരകള് വരുന്നെയിന് മുമ്പ് അക്കര പിടിക്കണം. ഹനുമാൻ തീരുമാനിച്ചു. രണ്ടാമത്തെ ചാട്ടം എട്ക്കണോങ്കില് കൊറച്ച് വിശ്രമിക്കണം. ഹനുമാൻ തുകൽസഞ്ചീലെ വെള്ളം കുടിച്ചു. നാല് കദളിപ്പഴം തിന്നു. കൊറേ സമയം പോത്ത്ബലൂണില് കടലിലങ്ങനെ നടന്നു. മത്തിക്കൂട്ടങ്ങള് തുള്ളിത്തുള്ളി ബര്ന്നത് കണ്ടു. അംഗദൻ പറഞ്ഞത് ഓർമ്മബന്നു. "ഗതി കെട്ടാല് മീനും തിന്നേണ്ടിബരും. എന്നാലും ഗതികെട്ടിറ്റല്ലൊ.! എനി ഒരു ചാട്ടത്തില് അക്കരെ എത്തൂന്ന് തോന്നുന്നില്ല. തൊകല് ബലൂണില് കാല് വച്ചിറ്റ് കൂടി പോയാല് അഞ്ഞൂറ് കോല്; അയിന്റ പറം പോവീല, പോത്ത്ബലൂണ് എങ്ങോട്ടെന്നില്ലാതെ തിരകൾക്ക് സമമായിറ്റ് പോന്നൂണ്ട്. പോത്ത്ബലൂണില് ഒന്ന് നഷ്ടപ്പെടൂന്ന് ഹനുമാന് തോന്നി. അതോണ്ട് അയിന്റെ ഒരറ്റത്ത് കൈതനൂലോണ്ട് കെട്ടി അലയാൻ വിട്ടു. 

അംഗദനും നീലനും ജാംബവാനും ഹനുമാൻ ചാടുന്നത് നോക്കീറ്റ് കൊറേസമയം നിന്നു. പിന്ന ഹനുമാന്റെ പൊടിപോലും കണ്ടിറ്റ. കടലിലേക്ക് കല്ലെറിഞ്ഞ മാതിരി എന്തോ ഒര് തുള്ളിച്ച കണ്ടു. ഒന്നും വ്യക്തായില്ല. 

എന്നത്തെ ചാട്ടം ലങ്കലേക്കാണ്; ഹനുമാനറിയാം. പക്ഷെ, കൊമ്പൻ തിരകള് എത്രയും പെട്ടെന്ന് ബരും. കടല് കമഴ്ന്ന് വീഴാൻ തൊടങ്ങും. എന്നും ഈട നിന്നാല് കൈമ്മില്ലെ ഭക്ഷണോല്ലം നഷ്ടപ്പെടും. എല്ലാം അറിയായിരുന്നു. എന്തെങ്കിലും ചെയ്യണം. ഹനുമാൻ പിന്നേം ഒരു ചാട്ടം വച്ചു. കടൽമീനിന്റൊപ്പം ഹനുമാനും വീണു. തിരകൾ അധികമായുള്ള ഇടത്തിലാണ് വീണത്. കയറ് വലിച്ച് രണ്ടാമത്തെ പോത്ത് ബലൂണിന അടുപ്പിക്കാൻ നോക്കി. കൊമ്പൻ സ്രാവുകൾ ഹനുമാന് ചുറ്റും വട്ടംകറങ്ങാൻ തൊടങ്ങി. വലിയ മടക്ക് തിര വന്ന് ഹനുമാന്റെ മോളിലേക്ക് വീണു. ഭക്ഷണസാധനങ്ങളെല്ലാം നഷ്ടപ്പെട്ടു. ചെറിയ ചെറിയ തിരകൾ വന്നും പോയുമിരുന്നു. ഹനുമാൻ ഉപ്പുവെള്ളത്തിൽ കുളിച്ചു. രണ്ട് കൊമ്പൻ സ്രാവുകളുടെ കൊമ്പുകൾ കാണാൻ പറ്റി. അയിന് എങ്ങനെങ്കിലും കൊന്നാല് അട്ത്ത ചാട്ടത്തിന് ലങ്കേലെത്താന്ന് ഹനുമാന് തോന്നി. പെട്ടെന്ന് ബില്ലൊരു മത്സ്യകന്യക ഹനുമാന്റെ മുമ്പില് ബന്നു. ഹനുമാൻ ദിശ മാറ്റാൻ നോക്കി. 

മത്സ്യകന്യക ചിരിച്ചോണ്ട് പറഞ്ഞു. 

"ഏയ് കടൽ വീരാ... നീയാര്.? ഏട പോന്ന്.? "

ഹനുമാന് സന്തോഷായി. വീരാന്ന് വിളിച്ചില്ലെ. അപ്പൊ ഏതോ പാവം കന്യകേന്നെ. എന്നെങ്കിലും കാണുമ്പോ ചെറിയ പേടി തോന്ന്ന്ന്. 

"ഞാൻ ഹനുമാനാണ്; വായുപുത്രൻ. എൻക്ക് ലങ്കലേക്ക് പോണം."

"ഇത്രേം കടൽ ജീവികളും കടൽത്തിരകളേം കൂസാതെ എങ്ങനെ നീ ലങ്കേലെത്തല്.? നിനക്കറിയൊ, ലങ്കേലെ സൈന്യത്തില് ആദ്യത്തേത് കടലിലാണ്. ഈ കടലാണ് ലങ്കേരെ രക്ഷ. ഇത് കഴിഞ്ഞാല് നീ പോല് സുരാസേരെ വായിലേക്ക്. നിനക്ക് ജീവൻ ബേണോങ്കില് തിരിച്ച് പോയ്ക്കൊ. സുരാസേരെ വായില് കിട്ട്യാല് നീ പൊടിയാവും. 

ഹനുമാന് ഓളോട് പ്രണയം തോന്നി. 

എന്റെ രക്ഷേന കുറിച്ചിറ്റ് ഒരാളും ഇതുവരെ പറഞ്ഞിറ്റ കൂട്ടുകാരെല്ലാം ലങ്കേല് പോയ്ക്കോന്നെ പറഞ്ഞിറ്റു, നീ ഇങ്ങനെ പറഞ്ഞേയ്ല് നന്ദീണ്ട്,നിന്ന കാണാനും പാങ്ങ്ണ്ട്. കടലിന്റെ രാജകുമാരീന മാതിരീണ്ട്. ഞാനീട നിക്ക്ന്നതെന്നെ നിന്റെ കനിവോണ്ടാണ്. നീയില്ലെങ്കില് ഞാൻ ബത്ക്കീല. നിന്റെ കനിവാണ് കടൽത്തിരകളീന്നും സ്രാവിൽ നിന്നും എന്നെ രക്ഷിച്ചത്. എന്നങ്കിലും എനക്ക് ലങ്കേല് പോയാലെ പറ്റൂ. നിന്നെ കാണുമ്പൊ എൻക്ക് പ്രണയം തോന്ന്ന്ന്. എന്നോട് സഹതപിക്കാനെങ്കിലും നിനക്ക് കയിഞ്ഞിലെ. എന്റെ ലക്ഷ്യത്തിലേക്ക് പോവാൻ നീ അനുവദിക്കണം."

ഹനുമാൻ പറഞ്ഞതെല്ലം കേട്ടു. ആദ്യായിറ്റ് ഒരു പ്രശംസ കിട്ട്യമാതിരി ഓള് സന്തോഷിച്ചു. പിന്നെ സംശയത്തോടെ പറഞ്ഞു. 

'ഞാൻ രാവണപുത്രിയാണ്. നീയെന്തിന് ലങ്കേല് പോന്നത്.? ആട നിനക്കെന്ത്യെ കാര്യം.? "

ഹനുമാൻ ഒച്ചത്തില് പറഞ്ഞു. 

"എനക്കൊരാള കാണാന്ണ്ട്. സീതേന. ശ്രീരാമന്റെ ഭാര്യയായ സീതേന രാവണൻ തട്ടിക്കൊണ്ടോയി. ഇപ്പൊ സീത ലങ്കേല്ണ്ട്. കാണണം. രാമൻ ജീവിച്ചിരിപ്പുണ്ടെന്ന് പറയണം. എന്നിറ്റ് ഒര് മോതിരോം കൊട്ക്കണം. ബേറൊന്നുല്ലപ്പ."

"അപ്പൊ ദൂതനാണല്ലെ.?"മത്സ്യകന്യക നല്ല പാങ്ങില് ചിരിച്ചു. 

"രാവണന് ചെല കളികള് ഇഷ്ടാണ്. അയിലൊന്നാണ് ഇതും. അയില് ബില്ല്യ കാര്യോന്നുല്ല. മായാവിനോദായിറ്റ് കണ്ടാമതി. എന്ന രാവണപുത്രീന്നും വിളിച്ച്, കൊമ്പൻ സ്രാവുകളെ രക്ഷക്ക് തന്ന്, എനക്ക് വേണ്ട ആഭരണോം ഭക്ഷണോം വായൂം തന്ന് എന്നെ രക്ഷിക്കുന്നവനാണ് മായാരാവണൻ. എന്തെങ്കിലാട്ട്, നിന്നെ ഞാനൊന്നും ചെയ്യീല, രണ്ട് കൊമ്പൻ സ്രാവുകള് ആക്രമിക്കാൻ വരും. അവരെ കൊന്നിറ്റ് നിനക്ക് ബേണോങ്കില് ഈട്ന്ന് പോവ സുരാസൂരെ കാര്യം എൻക്കറീല, അതല്ല, നീ തോറ്റാല് കടൽക്കോടതീല് വിചാരണക്ക് വെക്കും. അവിടെ വിഷൂള്ള പാമ്പുകളും ബില്ല്യ മുള്ളുള്ള മീനും, തിമിംഗലോം ഇണ്ടാവും. അവരെ മുമ്പില് വെച്ചിറ്റ് നിന്നെ വിസ്തരിക്കും. അതിന് ശേഷം പാതാളത്തില് കൊണ്ടോവും. നിനക്കറിയൊ, അസുരമ്മാറ ഉടലോടെ കൊണ്ടോന്ന സ്ഥലാണ് പാതാളം. ആട കൊറേ നിയമങ്ങളുണ്ട്. ശിക്ഷാവിധികളുണ്ട്. എല്ലാം നീ നേരിടണം. അതല്ല, നീ ജയിച്ചാല് സ്രാവുകള് നിന്ന സഹായിക്കും. സുരാസേനേം നേരിട്ടിറ്റ് നിനക്ക് ലങ്കേല് എത്താ."

ഹനുമാനൻ ഇപ്പളും പോത്തിന്റെ ആകൃതീള്ള ബലൂണിന്റെ മോളിലെന്നെ ഇള്ളത്. ഹനുമാൻ ഉച്ചത്തില് പറഞ്ഞു. 

"എനക്കെന്തെങ്കിലും തിന്നാൻ ബേണം. പൈക്ക്ന്ന്. മത്സ്യകന്യക കുസൃതിയോടെ ചിരിച്ചു. 

"നീ ജയിച്ചാല് എന്റെ കടൽക്കൊട്ടാരത്തില് പോയിറ്റ് നല്ലത് തിന്നാൻ തരും. പിന്നെ എന്റെ കൊട്ടാരം കാണാം. തോറ്റാല് നേരെ പാതാളം. "

രണ്ട് കൊമ്പൻ സ്രാവുകള് ഹനുമാന്റെ നേരെ രണ്ട് ഭാഗത്ത് കൂടീറ്റ് ബര്ന്നുണ്ട്. ഹനുമാൻ കൈതനാരോണ്ടുണ്ടാക്ക്യ കയറ് കുടുക്കാക്കീറ്റ് സ്രാവിന്റെ കൊമ്പിലേക്ക് എറിഞ്ഞു. അത് കുടുക്കിയപ്പൊ മറ്റേ അറ്റം ഒരു കുടുക്കിക്കീറ്റ് രണ്ടാമത്തെ സ്രാവിന്റെ കൊമ്പിലേക്ക് എറിഞ്ഞു. രണ്ട് സ്രാവുകളും അങ്ങോട്ടുമിങ്ങോട്ടും വലിച്ചോണ്ടിന്നു. ഹനുമാൻ ഓന്റെ ദഗ എട്ത്തിറ്റ് ഒരു കൊമ്പൻ സ്രാവിന്റെ കൊമ്പില് നല്ല അടി വച്ച് കൊട്ത്തു. കൊമ്പൊടിഞ്ഞു. അപ്പോന്നെ പോത്ത് ബലൂണിലേക്ക് ചാടിബന്നു. ചോര ബന്നു. ഒന്നാമത്തെ സ്രാവ് പ്രാണവേഗത്തില് കുതിച്ചു. മറ്റേ സാവിന ബലിച്ചോണ്ട് അപ്യ തമ്മില് അടിയായി. അവസാനം രണ്ടാളും തളർന്നു. രാവ ണന്റെ ആദ്യത്തെ സ്രാവ് സൈന്യത്തില് രണ്ട് പ്രമുഖര് ഇല്ലാണ്ടായി. കൈതക്കയറിന്റെ നടുവില് പോത്ത് ബലൂണിന കെട്ടി. ഇപ്പൊ അപ്പുറോം ഇപ്പുറോം കടൽകുതിരകള മാതിരി കൊമ്പൻസ്രാവുകള് കണ്ടു. മത്സ്യകന്യക ഹനുമാനേം കൂട്ടി കടൽക്കൊട്ടാരത്തിലെത്തി. പവിഴപ്പുറ്റ് ധാരാളം ആട ഇണ്ടായിന്. പിന്നെ രാജകൊട്ടാരത്തിലെ പഴങ്ങൾ മാത്രമുള്ള തീൻമേശ കണ്ടു. എന്തൊരു മണം, എന്തൊരു രുചി. ഭക്ഷണം കഴിക്കുന്നെയ്നെടേല് മത്സ്യകന്യക പറഞ്ഞു. 

"രാവണനോട് കാര്യം പറയാനാണ് സ്രാവുകള് പോന്നത്. ലങ്കേലെത്ത്യാല് മുക്കോമ്മാർക്ക് സ്രാവുകള കിട്ടും. അവരതിന രാവണന്റെ സന്നിധീല് എത്തിക്കും. സ്രാവുകള് കരക്കടിയാന്ന് പറഞ്ഞാല് രാവണന് അപായ സൂചനയാണ്. അപ്പൊ രാവണന് കാര്യം പിടികിട്ടും. ഭടമ്മാറോട് സൂക്ഷിച്ച് നിക്കാൻ പറയും. അതെല്ലാം നിനക്ക് വിധിച്ചത് മാതിരി നടക്കും. അത് പോട്ട്, എന്തായാലും ലങ്കവരെ നിനക്ക് ചാടിപ്പോവേണ്ടി വരീല." 

ഹനുമാൻ തിരിച്ച് പോത്ത്ബലൂണിന്റെ മോളില് വന്നു.പിന്ന മത്സ്യകന്യക ഹനുമാനോട് യാത്ര ചോദിച്ചു. മത്സ്യകന്യക കൊട്ടാരത്തിലേക്ക് പോയി. ഹനുമാനേം കൊണ്ട് കൊമ്പൻ സ്രാവുകള് തിരമാലകള് കൂട്ടാക്കാണ്ട് വേഗം പോയി. മടക്ക് തിരേരെ മോളിലെ കൂടിയും, ഗുഹമാതിരീള്ള തുരങ്കത്തിലെ കൂടിയും പോയി. കടലീന്ന് കുമിളകള് പൊന്തിവര്ന്നതായി കണ്ടു. അട്ത്തന്നെ കടൽക്ഷോഭത്തിനുള്ള സാധ്യതേണ്ടെന്ന് മനസ്സിലായി. എന്നങ്കില് അത് കടൽക്ഷോഭോന്നും ആയിരുന്നില്ല. സുരാസ കടലീന്ന് എണീക്കുന്നതായിരുന്നു. സുരാസ ഭീകരമായി കടലിനെ കുലുക്കി. പിന്നെ ബില്ല വായ തൊറന്ന് വച്ചു. ഭക്ഷണത്തിന് കൊറേ ജീവികള് കടന്നുപോയി. ഒര് മലമാതിരില്ലെ മുഖം. ഹനുമാന് പേട്യായി. ഹനുമാന കണ്ടപ്പൊ അവള് വായ തൊറന്നു. തിരമാലകൾ അങ്ങോട്ടുമി ങ്ങോട്ടും പോയ്ക്കൊണ്ടിരുന്നു. ഹനുമാൻ ഒന്നും കണ്ടിറ്റ. രണ്ട് ഭാഗത്ത് കൂടേം കൊമ്പൻ സ്രാവുകള് വേഗത്തില് പോയി. ഹനുമാൻ ഒന്നും അറിഞ്ഞിറ്റ.രണ്ട് ഭാഗത്തൂടെ കൊമ്പൻ സ്രാവുകള് വേഗത്തില് പോയി.ഹനുമാൻ ഒന്നും അറിഞ്ഞിറ്റ.സുരാസൂരെ തൊണ്ടേലെ കൂടീറ്റ് മുറിഞ്ഞ് ചോര ബന്നു. കടല് ചോരക്കളായി. ഹനുമാന് ഒന്നും മനസ്സിലായിറ്റ്. ഒര് നെലവിളീം കൊറേ മറിഞ്ഞ് വീണ് കടൽപ്പാലോം കണ്ടു. 


"വാടാ... നമ്മക്ക് രാമന്റട്ത്ത് പോവ്വാലൊ.?" 

ജാംബവാൻ പറഞ്ഞു.

"എന്തിന്.ഹനുമാൻ പോയിലെ,ആട പോയാല് എന്നും എന്തങ്കിലും കച്ചറ പണീണ്ടാവും."

നീലന് മടിയായി.

"പിന്നെ ഓനോട് പറയേണ്ടെ,? സീതേര്ത്ത് ഹനുമാൻ പോയീന്ന്."

ജാമ്പവാന് ദേഷ്യം വന്നു.

"അത് ശരിയന്നെ. ഓൻ ബരുംബരെ ഈട കാത്ത്നിക്കന്നെയിനക്കാളും ആട്ത്തേക്ക് പോയിറ്റ് രാമന കാണുന്നതെന്നെ നല്ലത്, അങ്ങനേങ്കിലും ഓന്റെ പൊഞ്ഞാറ് മാറ്വല്ല്വോപ്പ. 

അംഗദൻ പറഞ്ഞു. എല്ലാരും കൂടീറ്റ് രാമന്റട്ത്തേക്ക് നടന്നു. രാമൻ പുഴേരെ കരേല് എന്തെല്ലോ ചിന്തിച്ചിരിക്ക്ന്നുണ്ട്. ലക്ഷ്മണൻ അട്ത്തന്നെ ഇരിക്കുന്നുണ്ട്. രാമന്റെ കണ്ണ് കലങ്ങീറ്റ്ണ്ട്. നിരാശേം, ദേഷ്യോം.... ഒരു പ്രാന്തന മാതിരി മുടിയെല്ലാം അയിച്ചിട്ടിറ്റ് ലക്ഷ്മണന്റെ മടീല് തലേം വച്ചിറ്റ് കെടന്നു. രാമന കണ്ടാല് ഏതോ മാനസികം പിടിച്ചോന മാതിരീണ്ട്. 

ദൂരത്ത് നല്ല ഉത്സാഹത്തില് കയ്യും വീശീറ്റ് ബര്ന്ന അംഗദ നീല-ജാംബവാമ്മാറ കണ്ടു. ലക്ഷ്മണന് ഇത് കണ്ടപ്പൊ നല്ലോണം ദേഷ്യം ബന്നു. 

"മെൻച്ചനീട പ്രാന്ത് പിടിച്ചിറ്റിരിക്ക്ന്ന്. എന്തിനിങ്ങനെ ചിരിക്ക് ഈറ്റിങ്ങൊ.? സീതേന ഇപ്യക്ക് കിട്ട്യമാതിരിണ്ടല്ലോ!."

ലക്ഷ്മണൻ ദൂരത്ത് ചോയിച്ചു. 

"എന്തേ, എന്തെങ്കിലും ആയൊ.?"

അംഗദൻ അട്ത്തെത്തീറ്റ് അവരട്ത്ത് ഇരിന്നിറ്റ് പറഞ്ഞു. 

" ഹനുമാൻ ലങ്കലേക്ക് പോയി. ഇപ്പൊ ഓനാട എത്തീറ്റ്ണ്ടാവും. 

രാമന് ആകാംക്ഷയായി. 

"എങ്ങനെ പോയത്.?" 

അംഗദൻ വിവരിച്ചു. 

"രണ്ട് കാട്ട് പോത്തിന കൊന്ന് ബലൂണാക്കി. ചുമലിലിട്ട് കടലിന്റെ അപ്പർത്തേക്ക് ഒര് ചാട്ടം." 

രാമൻ എല്ലാർക്കും വെള്ളം കൊട്ക്കാൻ പറഞ്ഞു. 

നീലൻ 

"രാവണനിപ്പൊ അറിഞ്ഞിറ്റ്ണ്ടാവും ഹനുമാൻ ബന്നൂന്ന്."

രാമൻ പറഞ്ഞു. 

"അഥവാ സീത ആട ഇണ്ടെങ്കില് രാവണന കൊല്ലേണ്ടിബരും.അയിന് ഒരു പട ഇണ്ടാക്കണം."

എന്നിറ്റ് ഓരോരുത്തരോടായി പറഞ്ഞു. 

"ജാംബവാന്റെ ഭാഗത്ത് കരടിപ്പട, നീലന്റെ പട, അംഗദന്റെ ഭാഗത്ത് കിഷ്കിന്ധപ്പട, വാനരപ്പട." 

എല്ലാരും അത് വേണോന്ന് ചോദിച്ചു. 

“എന്നങ്കില് ഹനുമാൻ ബെര്ന്നത് വരെ നമ്മക്ക് ആട നിക്ക... കടൽക്കരേല്, ഇല്ലെങ്കില് ഹനുമാന് ബേജാറായാലൊ.?” രാമനും ലക്ഷ്മണനും അവരെ ഒന്നിച്ച് കൂടി."


ആനന്ദരാവണൻ സീതാസമക്ഷമെത്തി. സീത വിരസമായി നിന്നു. 

ഈനെന്തെ, പ്രാന്താ.? എപ്പളും അട്ത്ത് ബന്നിറ്റ് ഒലിപ്പിച്ചോണ്ടിരിക്കും. 

“ദേവീ... ദേവീ... ഞാൻ ബന്നു."

രാവണൻ പറഞ്ഞു. രാവണന്റെ ചുണ്ടില് അപ്പോഴും നല്ല പ്രേമഗാനങ്ങൾ ഇണ്ടായിരുന്നു. ആട്ത്തേക്ക് രണ്ട് കൊമ്പൻ സ്രാവുകളെ വലിച്ചോണ്ട് മുക്കുവ സംഘം വന്നു. രാവണനത് ഭയങ്കര പ്രശ്നായി തോന്നി. രാവണനീട ഇണ്ടാവൂന്ന് ആര് ഇവരോട് പറഞ്ഞത്. കഷ്ടോന്നെ, ഒന്ന് പ്രേമിക്കാനും ഈറ്റിങ്ങോ തമ്മിക്കീല. രാവണന്റെ മീട് പെട്ടെന്ന് കറുത്തു. മൈരാവണനായി മാറി. സീതക്ക് പേട്യായി. ഇത്രേം വരെ എന്ത് നല്ലെ ആനന്ദായിരുന്നു മോത്ത്. ഇപ്പൊ നോക്ക് ലങ്കേല് എന്തോ സംഭവിച്ചിട്ടുണ്ട്.! എന്താ.? സീതക്ക് പേട്യായി. 

മൈരാവണൻ സീതേരെ മോത്തെ ചോദ്യത്തിനുത്തരം മാതിരി പറഞ്ഞു. 

“ലങ്കലേക്ക് ആരോ പറയാതെ വന്നിറ്റ്ണ്ട്. പിന്നെ സീതേന നോക്കീറ്റ് പറഞ്ഞു. 

“അത് നിന്റെ രാമനെങ്കില് നിന്റെ അന്ത്യായിരിക്കും."

മുക്കുവര് പറഞ്ഞു. 

“രാമനല്ല, അത് ഒര് കൊരങ്ങനാണ്."

അപ്പൊ രാവണന് സന്തോഷായി. 

“കൊരങ്ങനെങ്കില് ബാലിയോ അംഗദനോ ആയിരിക്കും. എന്നോട് എന്തെങ്കിലും പറയാനായിറ്റ് ബന്നതായിരിക്കും. അല്ലെങ്കില് എനക്ക് പഴങ്ങളൊ കാഴ്ചവസ്തുക്കളൊ എന്തെങ്കിലും കൊണ്ടുവന്നതായിരിക്കും. അതെന്തെങ്കിലാട്ട്, ബാലിയെങ്കില് എന്നെ കാണാൻ ബരും. അംഗദനെങ്കില് ഓന് രണ്ട് കൊട്ക്കണം. മുമ്പ് ഈ ബന്നിറ്റ് കുത്തക്കേടാക്കീറ്റല്ലേ പോയത്.? ഓന് രണ്ട് കൊട്ക്കണ്ടിബരും. സീതേ, നീ വിശ്രമിച്ചോ. ആടേടേങ്കിലും പോയിറ്റ് കെടന്നോ. ഞാൻ പോയിറ്റ് എന്റെ അതിഥികളെ സ്വീകരിച്ചിറ്റ് ബരാ."

രാവണൻ രാജധാനിയിലേക്ക് പോയി. സീത ഒന്നും മിണ്ടീറ്റ. ശല്ല്യം ഒയിഞ്ഞല്ലൊ. അത്രേം നല്ലതെന്ന് കര്തീറ്റ്ണ്ടാവും. രാവണൻ പോയി. കൊമ്പൻ സ്രാവിനെ കൊട്ടാരത്തിലെ പാചകക്കാഷ ഏൽപ്പിച്ചു. 

രാവണൻ പോയപ്പാട് ഹനുമാൻ മരച്ചില്ലേരെ മോളില് കേറീറ്റ് ചില്ല അനക്കാൻ തൊടങ്ങി. സീതക്ക് അതൊന്നും കാണാനോ കേക്കാനോ പറ്റീറ്റ. പിന്ന ഹനുമാൻ രണ്ടാമത്തെ അടവെട്ത്തു. "ജയ് ശ്രീറാം' എന്ന് പറയാൻ തൊടങ്ങി. ഒറങ്ങാൻ ശ്രമിച്ച സീതേരെ ചെവീലേക്ക് ജയ് ശ്രീറാം മന്ത്രം കേറി. സീത ഒണർന്നു. രാവണൻ പോയീന്ന് ഒറപ്പാക്കീറ്റ് സീത മോളിലേക്ക് നോക്കാൻ തൊടങ്ങി. സീത ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞ ഹനുമാന് സന്തോഷായി. ഹനുമാൻ പിന്നേം പറഞ്ഞു “ജയ് ശ്രീറാം. സീത ചുറ്റും നോക്കി. അശോകവനീലെ പേരമരത്തിന്റെ മോളില് ഒരു കൊരങ്ങനെ കണ്ടു. കൊരങ്ങൻ ഇങ്ങനെല്ലം പറയ്യൊ...!? സീതക്ക് സംശായി. സീത ഒര് കദളിപ്പഴം അയിന് എറിഞ്ഞുകൊടുത്തു. ഹനുമാനത് പിടിച്ചു. പിന്നെ തൊലിയോടെ തിന്നിറ്റ് താഴേക്ക് ചാടി. രണ്ട് മൂന്ന് പഴം മേണിച്ചു. ഹനുമാന്റെ കയ്യിലെ രാമമോതിരം കണ്ടപ്പാട് സീതക്ക് സന്തോഷായി; അദ്ഭുതായി. 

സീത സ്നേഹത്തോടെ കൊരങ്ങനോട് ചോയിച്ചു. 

“നിന്റെ പേരെന്തെന്ന് നീ ഏട്ന്ന് ബെര്ന്നത്.? ഇതേട്ന്ന് മോതിരം.?" 

ഹനുമാൻ പറഞ്ഞു. 

“ഞാൻ സീതേരെ ഭർത്താവായ രാമന്റെ സുഹൃത്താണ്. ഹനുമാൻ, സീത ജീവിച്ചിരിക്കുന്നുണ്ടോന്നറിയാൻ ഈട്ത്തേക്ക് ബന്നതാണ്. ലങ്കേല് കൊറേ സ്ഥലത്ത് സീതേന പര്തി. ഏടേം കണ്ടിറ്റ എല്ലാരും ലങ്കേലെ പരമ്പരാഗത വസ്ത്രോം ആഭരണം തന്ന്യാണ് ഇട്ടി റ്റില്ലത്. ഞാൻ ഇപ്പൊ എത്യേതേ ഇല്ലൂ. അതോണ്ടെന്നെ നല്ലോണം പൈയ്ക്കുന്ന്ണ്ടായിന്. പഴം കണ്ടപ്പൊ മേണിക്കാൻ തോന്നി. ഈല് വെഷോന്നും ഇട്ടിറ്റല്ലോ.” 

സീത ഹനുമാന കെട്ടിപ്പിടിച്ചു.

“ഞാനെന്നെ നീ പറഞ്ഞ സീത."

ഹനുമാന് സന്തോഷായി. ഇപ്പൊ ഹനുമാന് സീതേന കാണുമ്പോ ദേവീരെ മാതിരി തോന്നി. വലിയ ചോന്ന പൊട്ടും വെള്ള സാരീം, നെർച്ച് ആഭരണോം, എന്ത് രസം. രാമന് ഭാഗ്യൂണ്ട്. 

ഹനുമാൻ മനസില് വിചാരിച്ചു. “രാമൻ കിഷ്ക്കിന്നേല് ഇണ്ട്.ഹനുമാൻ പറഞ്ഞു. 

“ഈ മോതിരം തരാൻ വേണ്ടീറ്റ് പറഞ്ഞിന്. പിന്നെ ധൈര്യായിറ്റ് ഇരിക്കാനും. രാമൻ ഏത് സമയത്തും ഇവിടെ വരും. നിങ്ങളെ കൊണ്ടോവേം ചെയ്യും."

സീത ശാന്തയായിറ്റ് പറഞ്ഞു. 

“നിഷ്ക്കളങ്കനായ രാവണനക്കൊണ്ട് വല്ല്യ എടങ്ങറൊന്നുല്ല. കണ്ടില്ലെ ഈ ആഭരണോം വസ്ത്രോം എൻക്ക് രാവണൻ തന്നതാണ്. എന്നങ്കിലും രാമനില്ലാതെ എനക്ക് ജീവിക്കാൻ കയ്യീല. രാവണന്റെ സ്വഭാവം കാണുമ്പം എൻക്ക് അതിശയം തോന്നും. എടക്ക് ആദരവും. ചെലപ്പൊ എന്റെ അച്ഛനമാതിരി രാവണൻ പെരുമാറും. എന്നെ ഉപദേശിക്കും; ഗുരുവാവും. രാമന എൻക്ക് വേണ്ടെന്നും ലങ്കേലുള്ള ഏതെങ്കിലും അസുരന കല്ല്യാണം കഴിക്കണോന്നും പറയും. ചെല സമയത്ത് ശത്രൂന മാതിരിയായിരിക്കും വെര്ല്, ഒര് വാളും ഇണ്ടാവും. എന്റെ കവ്ത്തിന്റെട്ത്തേക്ക് വാള് കൊണ്ടെന്നിറ്റ് ക്രൂരായിറ്റ് ചിരിക്കും. എന്റെ ആർദ്രനയനങ്ങളായിരിക്കണം; അയാളെ പിന്തിരിപ്പിക്കും. പരാജിതന മാതിരി പൊറം തിരിയും. എന്നിറ്റ് കരഞ്ഞോണ്ട് പറയും ഈ ലോകം ഇടിഞ്ഞ്പൊളിഞ്ഞ് വീണാലും എന്റെ മോളെ കൊല്ലാൻ എൻക്ക് കയ്യപ്പ.!പിന്ന കൊറേ കരയും. സ്വന്തം പാപങ്ങള് ഓരോന്ന് പറയും. കുബേരന ലങ്കേന്ന് തുരുത്തിയതും വിഭീഷണന പറഞ്ഞ് വിട്ടതും, എന്തിന് എന്നെ തട്ടിക്കൊണ്ട് വന്നതും വരെ രാവണൻ പറഞ്ഞിറ്റ് കരയും. അപ്പൊ രാവണന്റെ വീര്യത്തിന് കൊറച്ച് കോട്ടം തട്ടും. എന്നങ്കിലും ഇത്രേം ബല്ല്യ ശരീരോം വച്ചിറ്റ് കരയുന്നത് കാണുമ്പൊ, ഹോ.. എടങ്ങേറാവും. 

രാവണനക്കുറിച്ചിറ്റ് പറയാൻ സീതക്ക് കൊറേണ്ടായിന്. ഹനുമാൻ അതെല്ലം കേട്ടിരുന്നു. 

"ഒര് ദെവസം രാവണൻ വന്നത് ലങ്കാധിപതീന മാതിര്യാണ്. അന്ന് എന്നോട് പറഞ്ഞു “നീ ലങ്കക്ക് അലങ്കാരാണ്, ദേവമ്മാറ് മാത്രാണ് എന്റെ ശത്രുക്കൾ, ലങ്കേരെ നീതി ഇതാണ്. നിനക്കെന്തെങ്കിലും കൊറവുണ്ടെങ്കില് എന്നോട് പറഞ്ഞാമതി. ലങ്കേരെ സൈന്യത്തിന് ഈ ലോകത്തിന് ജയിക്കാനുള്ള ബലൂണ്ട്. നിനക്കറിയോ, യക്ഷമ്മാറ സാഹചര്യം കൊണ്ട് മാത്രാണ് ലങ്കേന്ന് പൊർത്താക്യേത്.' രാവണൻ കാമുകനായിറ്റ് വര്മ്പോ ഈ ലോകത്ത് അയാളെ വെല്ലുന്ന വേറൊരു കാമുകൻ ജനിച്ചിട്ടില്ലാന്ന് തോന്നും. എന്റെ മനസ്സ് കൈവിടൂന്ന് തോന്നുമ്പൊ, ആ പൂമാലയിട്ട കല്ലിലേക്ക് നോക്കും. അപ്പൊ മനസ്സ് വീണ്ടെടുക്കും. എൻക്കത് രാമനാണ്. രാവണൻ ഋഷി തുല്യനായും സഹോദരനായും രാജാവായും ദരിദ്രനായും കാമുകനായും സാത്വിക-രജോ-തമോഗുണത്തിലെല്ലം വരും. എനക്ക് ഇതു വരെ മനസ്സിലായിറ്റ രാവണന്റെ യഥാർത്ഥ രൂപേതെന്ന്. നല്ല നടന മാതിരി രാവണൻ എന്റെ മുമ്പില് പ്രകടനം നടത്തും. ഭക്തനായിറ്റ് വരുമ്പൊ എന്റെ കാൽക്കല് വീണിറ്റ് മാപ്പിരക്കും. ശിവശിവാന്ന് ഉരുവിട്ടോണ്ടിരിക്കും. എന്നെ തിരിച്ച് കൊണ്ടാക്കാൻ വേണ്ടീറ്റ് പുഷ്പക വിമാനം ശര്യാക്കാൻ പറയും. മണ്ഡോദരീന കാണുമ്പം രാവണന് ഭാവമാറ്റോം സ്വാഭാവമാറ്റോം രൂപമാറ്റോം ഇണ്ടാവും. രാമന്റൊന്നിച്ച് കാട്ടില് കയ്യുമ്പൊ എത്ര രാക്ഷസമ്മാറാണ് വന്നത്. ആശ്രമത്തിലാണെങ്കില് എപ്പളും ഉപദേശം. അതൊന്നും ഈടില്ല."

ഹനുമാൻ പറഞ്ഞു. 

“അപ്പൊ ദേവിക്കീട സുഖാണല്ലേ.?" സീത പറഞ്ഞു. 

“സുഖാണ്. രാവണനെക്കുറിച്ചിറ്റ് അധികം അറിയാത്തോണ്ട് പേടീം. നീ എന്തായാലും ഈ ആശ്ചര്യചൂഢാമണി രാമന് കൊട്ക്കണം. അഥവാ ലങ്കേന ആക്രമിക്കുന്നെങ്കില് നല്ല ആയുധബലം ഇണ്ടാക്കാൻ പറയണം."

ഹനുമാൻ തലയാട്ടി. 

“എന്തായാലും രാമന്റെ ആളാണ് വന്നതെന്ന് രാവണൻ അറിയണം. എന്നാലെ രാവണന് ചെറിയ പേടിവരൂ. അതോണ്ട് എന്തെങ്കിലും കുത്തക്കേട് ഒപ്പിച്ചിറ്റ് നീ ഈട്ന്ന് പോയാമതി. "

ഹനുമാൻ ജയ് ശ്രീറാം എന്ന് പറഞ്ഞ് ശേഷം എല്ലാരേം ശല്ല്യപ്പെട്ത്താൻ തൊടങ്ങി. ലങ്കേലുള്ള ആൾക്കാര് വച്ചതൊന്നും വച്ചേടത്ത് കാണീല. വില്ലൊരു അറുവല. രാവണസന്നിധീല് ഹനു മാനക്കുറിച്ചുള്ള വാർത്ത എത്തി. 

ഒരു ഭടൻ വന്നു പറഞ്ഞു. 

“ആ കൊരങ്ങൻ അംഗദനേക്കാൾ ബലവാനാണ്. നമ്മളെ പെണ്ണ്ങ്ങളെ ഉപദ്രവിക്കല്, തിന്ന്ന്ന ചോറില് മണ്ണ് വാരീടല്, ഭമ്മാറെ തൊപ്പി എട്ത്ത് കളിക്കല്, അവര മാന്തല്. എന്തെല്ലാം അറുവല 

രാവണൻ ചിരിച്ചു. 

“ഓൻ ബാലീരെ കിങ്കരനായിരിക്കും. ഓന പിടിച്ച് കെട്ടീറ്റ് എന്റട്ത്ത് കൊണ്ടാ. ഞാൻ ഓനോട് സംസാരിക്ക. ഇല്ലെങ്കില് വാലില് തീ കൊട്ക്ക്. ഓൻ കടലില് ചാടിക്കോളും. "

ഭടന്മാർ അങ്ങോട്ടുമിങ്ങോട്ടും പോയി. ഏടേം ഹനുമാന കണ്ടിറ്റ. ഒരു തൂണിന്റെ മറയത്തിര്ന്ന ഹനുമാന്റെ വാല് അപ്പർത്ത് പെര്തിക്കൊണ്ടിരുന്ന ഭടൻ കണ്ടു. ഓൻ അയിന് തീവച്ചു. ഹനുമാൻ തീ പിടിച്ച വാലും കൊണ്ട് ലങ്കേലെല്ലം നടന്നു. കൂട്ടിയിട്ട് തുണികൾക്ക് തീപറ്റി, മരത്തിന് തീപറ്റി, പുൽപ്പുരക്ക് തീപറ്റി. അങ്ങനെ ലങ്ക കത്താൻ തൊടങ്ങി. ലങ്ക കത്ത്ന്നത് കണ്ട് രാവണൻ സിംഹാസനത്ത്ന്ന് എണീച്ചിറ്റ് കണ്ടു. കടൽവെള്ളം കൊണ്ട് തീ കെടുത്താനുള്ള ശ്രമം നടന്നു. ഹനുമാൻ കൂടുതൽ സ്ഥലത്ത് തീ കൊട്ത്തിറ്റ് സീതേട് യാത്രേം പറഞ്ഞിറ്റ് പോത്ത് ബലൂണും എട്ത്തിറ്റ് കടൽലേക്ക് ചാടി. ഇതെല്ലാം കണ്ടോണ്ട് രാവണന്റെ മറ്റൊരു പുത്രി ഇണ്ടായിന്. ഓള് ഹനുമാൻ ചാട്യപ്പം ഒപ്പം ചാടി. പോത്ത്ബലൂണിന്റെ മോളിലെത്തി. 

“നീയാര്... നി എങ്ങനെ ഈന്റെ മോളില് വന്നത്.?" 

ഹുണുബി പറഞ്ഞു. 

“എനക്ക് നിങ്ങളോട് പ്രണയം തോന്ന്ന്ന്. നിങ്ങൊ ലങ്കക്ക് തീ വച്ചീലെ, സീതക്ക് മോതിരം കൊട്ത്തിലെ, എല്ലാം ഞാൻ കണ്ടിന്. നിങ്ങള കാണുമ്പൊ എനക്ക് കൗതുകം തോന്ന്ന്ന്. കൊരങ്ങനോ മനുഷ്യനോന്നറീല; എന്നങ്കിലും എന്ത് ശരീരം.ഹനുമാൻ വിചാരിച്ചു; പെണ്ണ് രാവണന്റെ മോളെന്നെ. എന്ത് പാങ്ങില് എല്ലാം പറയ്ന്നത്. അച്ഛന് പറ്റ്യ മോള്."

ഹനുമാൻ പറഞ്ഞു. 

“ഞാൻ കൊരങ്ങനാണ്. സീതേന കാണാനാണ് ലങ്കല് വന്നത്. "

“സീതേന എന്തിന് കാണ്ന്നത്.?" ഹനുമാന് ദേഷ്യം വന്നു. 

"ഇതെല്ലാം ചോയിക്കാൻ നീയാര്.? 

അപ്പൊ ഹുണുബി ചിരിച്ചു. 

“ഞാൻ രാവണന്റെ ഇളയമോള് ഹുണുബി, എനക്ക് നിങ്ങളെ നല്ലോണം ഇഷ്ടായി. ഞാൻ കുളിച്ചോണ്ടിരിക്കുമ്പൊ എന്റെ തുണിയെട്ത്തിറ്റ് കൊണ്ടോയിറ്റെ; ഞാൻ കണ്ടിന്. എന്നിറ്റതെല്ലാം കത്തിച്ചൊ.? ഭയങ്കരോന്നേപ്പാ.! "

കാണാൻ പാങ്ങില്ലോണ്ട് ഹുണുബീന കൊർച്ച് സമയം നോക്കി. 

പിന്ന ദീർഘനിശ്വാസം വിട്ടിറ്റ് ഹനുമാൻ പറഞ്ഞു. 

“ഇപ്പൊ നീയെൻക്കൊപ്പം വന്നാല് ആപത്താണ്. രാവണപുത്രീന ഞാൻ ഉപദ്രവിച്ചിറ്റ് തട്ടിക്കൊണ്ട് പോയീന്ന് നിന്റച്ഛൻ പറയും." 

ഹുണുബി ചിരിച്ചു. 

“അയിന് അച്ഛന് നിങ്ങൊ രാമപക്ഷക്കാരനെന്ന് അറീല." 

അപ്പൊ ഹനുമാന് സമാധാനായി. ഓൻ പ്രേമപൂർവ്വം ഹുണുബീരെ കവിളില് തഴുകി. 

ഹുണുബി കുസൃതിയോടെ ചോയിച്ചു. 

“അപ്പൊ നമ്മളേട താമസിക്കും.? ഹനുമാന് സംശായായി. “താമസിക്കാനാ... എന്തിന്.? "

“നമ്മക്ക് പാതാളത്തില് പോയാലോ.?” ഹുണുബി ചോയിച്ചു. "

പാതാളത്തില് ഇവൾക്കൊപ്പം പോയാല് എങ്ങനെ രാമന്റട്ത്തെത്തും.? സീത ജീവിച്ചിരിപ്പുണ്ടോന്ന് രാമന് എങ്ങനെ മനസ്സിലാവും. ഹനുമാന് സംശായി. 

“ഏയ്... അത് നടക്കീല "

ഹനുമാൻ പറഞ്ഞു. 

“എനക്ക് നിന്നെ ഇഷ്ടാണ്. ബന്ധപ്പെടാനും താൽപ്പര്യൂണ്ട്. എന്നങ്കിലും രാമന് ചൂഢാമണി കൊട്ക്കണം. "

“എന്നങ്കില് പാതാളത്തില് വെർതെ പോകാ... ഒര് ദെവസം താമസിച്ചിറ്റ് വരാ... നിനക്ക് പാതാളം കണ്ട മാതിരീം ആവും." 

ഹനുമാന് അത് വേണ്ടെന്ന് വെക്കാൻ തോന്നീറ്റ. അങ്ങനെ അവര് രണ്ടാളും പാതാളത്തിലേക്ക് പോയി. ഭൂമിക്കടീലായിരുന്നു പാതാളം. കടലിന്നടീല് ഒര് തൊരങ്കുണ്ട്. അതിലേ കൂടീറ്റ് വേണം പാതാളത്തിലെത്താൻ. വലിയ കട്ടിയുള്ള ലോഹങ്ങൾ കൊണ്ടാണ് പാതാളം ഇണ്ടാക്യേത്. ഏത് സമയത്തും ലോഹക്കാല് ചൂടാക്കാം. 

എന്നാല് ഹിണുബിക്ക് ആട്ത്തെ എല്ലാ സ്ഥലോം അറിയാം. രാജാക്കമ്മാറായ അസുരമ്മാർക്ക് ആ സ്ഥലത്ത് വരാ. രാവണൻ മുമ്പേ തന്നെ ആട അതിക്രമിച്ച് കടന്ന് സൗകര്യോല്ലം ഇണ്ടാക്കീന്. ഹനുമാൻ ഒരു ദിവസം ആട താമസിച്ചു. ഹിണുബി എല്ലാർക്കും ഹനുമാനക്കുറിച്ച് പറഞ്ഞോട്ത്തു. ഹനുമാൻ എല്ലാരോടും സ്നേഹത്തോടെ ചിരിച്ചു. അവരാട്ന്ന് ഇണചേർന്നു. ഹനുമാന്റെ ബില്ലൊരു ശരീരത്തിന്റുള്ളില് ഹിണുബീരേം ബില്ലാരു ശരീരം. അവർ മത്സരിച്ചു. ഹനുമാൻ എല്ലാം കയിഞ്ഞപ്പൊ നെടുവീർപ്പിട്ടിറ്റ് പറഞ്ഞു. 

“രാമന് ചൂഢാമണി കൊട്ക്കണം. "

ഹിണുബി ഹനുമാന് രണ്ട് കൊമ്പൻ സ്രാവിന കൊട്ത്തു അവ ഹനുമാന കടലിന്റെ മോളിലേ കൂടീറ്റ് വൽച്ചോണ്ട് പോയി. കടൽക്കരേല് രാമനും ലക്ഷ്മണനും എല്ലാരും കാത്ത് നിക്ക്ന്നുണ്ടായിന്. 

ലങ്കലെ തീയെല്ലാം അണച്ചേയ്ന് ശേഷം രാവണൻ സീതേരെ അട്ത്തെത്തി. സീതേരെ മോത്തേക്ക് നോക്കാതെ ജാള്യതയോടെ പറഞ്ഞു. 

“ഇത് കണ്ടിറ്റ് പേടിക്കണ്ടാട്ട. ലങ്കേല് എടക്കെടക്ക് ഇങ്ങനെ ഇണ്ടാല്ണ്ട്. എന്റെ ചങ്ങായി ബാലി കിഷ്ക്കിന്ധേല്ണ്ട്. ഓന്റെ ആരെങ്കിലായിരിക്കും ബന്നത്. ശരിക്കും ഓന പരിചയപ്പെടാൻ പറ്റീറ്റ. അപ്പളേക്കും ഓൻ പോയീന്ന് തോന്ന്ന്ന്. സീതേരെ ആമ്പൽകൊളോം പൂന്തോട്ടോം അശോകവനിയെല്ലാം ഒന്നും പറ്റാതെ ഇണ്ടല്ലൊ.! അതെന്തായാലും ഭാഗ്യായി. കൊളത്തില് കത്തിക്കരിഞ്ഞ ചാരം വീണിറ്റ്ണ്ട്. അത് രണ്ട് ദൈവസത്തിനുള്ളില് ശര്യാവും. പൂവിന് ചെറിയ വാട്ടൂണ്ട്. അത് സേവകരോട് വെള്ളം ഒയിക്കാൻ പറയാ."

സീത മുഖം കുനിച്ചിറ്റ് ചിരിച്ചു. എന്നിറ്റ് രാവണനോട് ദയയോടെ പറഞ്ഞു. 

“രാവണാ, അത് നീ വിചാരിച്ച മാതിരി ബാലീരെ കിങ്കരനോന്നല്ല. അത് രാമന്റെ ദൂതനാണ്. നിനക്ക് ചെലപ്പൊ അറിയായിരിക്കും; വായുപുത്രനായ ഹനുമാൻ. കിഷ്ക്കിന്ധേലെ രാജാവ് ഇപ്പൊ ബാലിയല്ല; സുഗ്രീവനാണ്. ബാലീന രാമൻ കൊന്നു. വാനരപ്പട ഒന്നാകെ വന്നിറ്റ് ലങ്ക മൂടുന്നതിന്റെ മുന്നറിയിപ്പാണ് നിനക്ക് കിട്ട്യേത്. അത് വാനരനായതോണ്ട് നീ വെല കൊറച്ചിറ്റ് കാണണ്ട. ലങ്കേന കത്തിക്കാൻ ഓന് കയിഞ്ഞിനെങ്കില് നിങ്ങള കൊല്ലാനും കയ്യും. 

രാവണൻ പേടിച്ചോണ്ട് ചിരിച്ചു. 

"ഏയ്, അങ്ങനൊന്നും സംഭവിക്കീല. എന്റെ മക്കള് മാത്രം മത്യാവും അപ്യേന കൊല്ലാൻ ബേണ്ടീറ്റ്. എന്റെ അനിയൻ കുംഭകർണ്ണൻ മാത്രം മാതി രാമലക്ഷ്മണമ്മാറ വിഴുങ്ങാൻ ബേണ്ടീറ്റ്. അതോണ്ട് അങ്ങനേല്ലെ പേടിയൊന്നും എൻക്കില്ല. ഓൻ ആയുധം എട്ത്തിറ്റേങ്കിലെന്നെ അവര് തോറ്റോടും."

സീത പറഞ്ഞു. 

“നിന്റനിയൻ വിഭീഷണൻ നിന്റൊന്നിച്ചില്ലല്ലൊ." രാവണന് ദേഷ്യം വന്നു. 

“അല്ലെങ്കിലും ഓന ആര് എണ്ണത്തില് കൂട്ട്ന്ന് ഓന്റെ സാത്വികവേഷം യുദ്ധത്തിന് ചേരീല. ഏടേങ്കിലും സന്യസിക്കാൻ പോന്നതായിരിക്കും നല്ലത്. ബോളൻ ഒന്നികില് ചൊടി വേണം, അല്ലെങ്കില് വീറ് വേണം, ഞാൺ വലിക്കാൻ കൊർച്ച് കഴിവും വേണം. വിടുവായിത്തം പറയാനെ വിഭീഷണനറിയു. കൊറച്ച് രാജസൂത്രം പഠിക്കാൻ പോയതോണ്ട് ആരും രാജാവാകാകീല. പേടിപ്പിച്ചിറ്റ് നിർത്താനറിയണം. ആ പൊട്ടനക്കുറിച്ചിറ്റ് പറഞ്ഞതോണ്ട് ഇന്നത്തെ ദെവസം പോയി. 

സീത പറഞ്ഞു. 

“നല്ല യോദ്ധാവിന് രാജാവാകാം എന്നത് ശര്യന്നെ, എന്നങ്കില് നല്ല രാജാവ് നല്ല യോദ്ധാവാകണംന്ന് നിർബന്ധാന്നൂല്ല." 

“നീ എന്തെന്ന് പറേന്ന് സീതേ... വിഭീഷണന രാജാവാക്കീറ്റ് എന്ന സർവ്വസൈന്യാധിപനാക്കാനാ.? ഓനെങ്ങനെങ്കിലും ലങ്കേലെ രാജാവായ മതി; ഈട്ത്തെ ഒര് യുദ്ധത്തിലും ഓന കാണീല. ഞാൻ വന്നത് നിന്റെ ഉപദേശം കേക്കാനൊ ന്യായം കേക്കാനൊ അല്ല. നീ പേടിക്കണ്ടാന്ന് പറയാനാണ്. ലങ്കേലേക്ക് അതിഥിയായിറ്റ് വന്നവര് വേദനിക്കുന്നത് എൻക്കിഷ്ടോല്ല 

സീത അയിനും നല്ല രീതില് മറുപടി പറഞ്ഞു. 

“പുലീം സിംഹോം രാക്ഷസമ്മാറുള്ള ദണ്ഡകാരണ്യത്തില് ജീവിച്ചപ്പൊ എനക്ക് പേടീണ്ടായിറ്റ. കല്ല്യാണം കയിഞ്ഞിറ്റ് കൊറച്ച് ദൈവസം കയിഞ്ഞപ്പാടെന്നെ കൊടുംകാട്ടിലേക്ക് പതിനാല് കൊല്ലം വനവാസത്തിന് പോവ്വാൻ പറഞ്ഞപ്പാടും ഞാൻ പേടിച്ചിറ്റ. നീ എന്ന മുനീരെ വേഷത്തില് വന്നിറ്റ് ഈട്ത്തേക്ക് കൊണ്ടെന്നിറ്റ്, അന്തോം കുന്തോം ഇല്ലാത്ത നിന്റെ പെര്മാറ്റം കണ്ടിറ്റും ഞാൻ പേടിക്കാന്നില്ല. പിന്നെന്തിന് ഇത്ര ചെറിയ തീ കണ്ടിറ്റ് ഞാൻ പേടിക്ക്ന്ന്.?!

രാവണൻ മുഖം താഴ്ത്തി. 

“ശരിയാണ് നീ ധീരയാണ്. ജാനകീപുത്രിയായതോണ്ട് രാജ്യാഭ്യാസനം നടത്തീറ്റുണ്ടാവും. എന്തും സഹിക്കാൻ പറ്റുന്ന് തെളിയിച്ചോണ്ടിരിക്ക്യാണ്. എന്നങ്കിലും നീ ഇപ്പൊളും സുരക്ഷിതയായിറ്റെന്ന്യാണ് ഇള്ളത്. ഇപ്പൊ നിനക്ക് മനസ്സിലായില്ലെ രാമന്റൊന്നിച്ച് നിനക്ക് ഒര് സുരക്ഷിതത്വോം ഇണ്ടായിറ്റാന്ന്. നീ ഈട എന്നും ഇണ്ടാവണം. ഇന്ന് മുതല് രണ്ട് മൂന്ന് ഭടമ്മാറ ഈ വനികയ്ക്ക് ചുറ്റും നിത്താം. നാലഞ്ച് തോഴിമാരേം ഏർപ്പാടാക്കാം. "

സീത ആയോധനവിദ്യയിലുള്ള രണ്ട് മൂന്ന് അടവുകളെടുത്തു. “ഇടത്തുകാൽ പിറകോട്ട് വലിച്ച് കൈകൾ രണ്ടും കോർത്ത് മുഷ്ടി ചുരുട്ടി 

രാവണൻ ഇത് രസകരമായി ആസ്വദിച്ചു. പിന്ന ആട നിന്നും രാജസന്നിധിയിലേക്ക് പോയി. 


അദ്ധ്യായം - 9 യുദ്ധസന്നാഹം

ആശ്ചര്യചൂഢാമണി കണ്ടപ്പാട് രാമന് സന്തോഷായി. സീതേരെ വിശേഷം അറിയാൻ വേണ്ടീറ്റ് അട്ത്ത് കൂടി. ഹനുമാൻ പറഞ്ഞു തൊടങ്ങി. 


“വലിയ സൈനികവ്യൂഹവും പീരങ്കികളും വച്ചിട്ടുള്ള ലങ്കേരെ നട്ക്കാണ് സീതേരെ താമസം. രാജകീയമായിറ്റുള്ള എല്ലാ സുഖ സൗകര്യങ്ങളും ദേവി അനുഭവിക്ക്ന്നുണ്ട്. എന്നങ്കിലും രാമന കാണാത്തത് കൊണ്ട് സീതക്ക് നല്ലോണം പൊഞ്ഞാറ്ണ്ട്. ആരും കാണാത്ത മാതിരി സീതേന രാവണൻ ഒളിപ്പിച്ചിറ്റ്ണ്ട്. രാവണന് പോലും സീതേന പേടീല്ലത് മാതിരി തോന്ന്ന്ന്. സീതേന ആട വെക്കുന്നത് കൊണ്ട് ലങ്കക്ക് നല്ല ഐശ്വര്യം വന്നിനോലുംന്ന് രാവണൻ പറയുന്ന്ണ്ടായിന്. രാവണസന്നിധി ഏടാന്ന് അറിയാൻ കയ്യാത്ത മാതിരി നിഗൂഢാണ്. എന്നങ്കിലും സീതേരെ മോത്ത് കടന്തല് കുത്ത്യേത് മാതിരി ഒരുതരണം മ്ലാനത. രാമനക്കുറിച്ച് പറഞ്ഞിറ്റ് കൊറേ കരഞ്ഞു. രാവണൻ ഭയങ്കരനെന്നേപ്പ. ലങ്കേലെ ഭടമ്മാല്ലം ഭയങ്കരോന്നെ. ഞാൻ രാവണൻ കോട്ടേന്ന് കൊറച്ച് ഭക്ഷണം കട്ടിന്. എന്റെ വാലിന് തീപിടിപ്പിച്ചപ്പൊ കൊട്ടാരത്തിനകത്തെ സാധനത്തിനെല്ലം തീ വച്ചു. അങ്ങനെ ലങ്കേലെ മുക്കും മൂലേം കത്താൻ തൊടങ്ങി. ഇപ്പൊ ലങ്ക ചാമ്പലായിറ്റ്ണ്ടാവും. രാവണന കാണന്നെ; ആജാനുബാഹു.! മേത്ത് നെറച്ചും ആഭരണം, വെല കൂടിയ വസ്ത്രം. കൊറേ യുദ്ധം ചെയ്തേന്റെ പാട് മോത്തും കയ്യിലൂണ്ട്. കൊറേ പെണ്ണ്ങ്ങളെ ശാപം അയാക്ക്ണ്ടാവും. കൊട്ടാരോല്ലം ശര്യാക്കി ആൾക്കാരെ സംഘടിപ്പിക്കുന്നേയിന് മുമ്പ് എന്തായാലും യുദ്ധം ചെയ്യണം." ഹനുമാൻ നിർത്തി. 

രാമൻ പ്രതീക്ഷിച്ചതിലും അധികമായിരുന്നു ഹനുമാൻ പറഞ്ഞത്. രാമന് സന്തോഷായി. സുഗ്രീവനും കൂട്ടത്തില്ണ്ടായിന്. 

“സേതുണ്ടാക്കണം.കടലിലേ കൂടീറ്റ് ഒര് പാലം.അല്ലെങ്കില് കൂടിപ്പോയാല് ഒന്നോ രണ്ടോ ആൾക്കാര് കടല് കടക്കും. മറ്റപ്യ എന്താക്കല്.?" 

ലക്ഷ്മണൻ പറഞ്ഞു. 

“വിഭീഷണന കൂട്ടിക്കൊണ്ടന്നാല് ചെലപ്പൊ രാവണന്റെ യുദ്ധ തന്ത്രോല്ലം അറിയാൻ പറ്റും. രാവണന്റെ തടയും മനസ്സിലാക്കി. ഈ കാട്ടിലേടെയോ വിഭീഷണന്ണ്ട്. ഓനോട് കാര്യം പറയണം."

ഇതെല്ലാം കേട്ടപ്പാട് നീലനും ഗജനും ഗവാക്ഷനും മഹാവീരനും ഋഷഭനും ഗന്ധമാദനനും ജാംബവാനും കൂടീറ്റ് വിഭീഷണനെ തേടി യാത്രയായി. വിഭീഷണൻ വര്ന്നത് വരെ മഹേന്ദ്രപർവ്വതത്തില് താവളമടിക്കാൻ ലക്ഷ്മണനും രാമനും തീരുമാനിച്ചു. ഹനുമാൻ സേനയെക്കൊണ്ട് അവിടെ നിരത്തി. പ്രത്യേകതരത്തിൽ ഗദയുദ്ധം അവർക്കറിയായിരുന്നു. സുഗ്രീവൻ വാനരപ്പടേന മുഴുവൻ കിഷ്ക്കിന്ധേന്ന് വര്ത്തി. അവരില് യുദ്ധം അറിയുന്നവരും അറിയാത്തവരും ഇണ്ടായ്ന്. കൊല്ലപ്പണി എട്ക്കുന്നവരും ഇണ്ടായിന്. സുഗ്രീവൻ കൊറേ പഴങ്ങൾ നെറച്ച കാളവണ്ടി ആട്ത്തേക്ക് എത്തിച്ചു. രാമൻ സീതേന് ചിന്തിച്ചോണ്ട് കൊറേ സമയം അങ്ങനെ ഇരിന്നു. ലക്ഷ്മണൻ ഓടിച്ചാടി കാര്യങ്ങളുടെ മേൽനോട്ടം ഏറ്റെടുത്തു. ജാംബവാനും സംഘവും വിഭീഷണനെയും കൊണ്ട് മഹേന്ദ്രപർവ്വതത്തിലേക്ക് വന്നു. മഹേന്ദ്രപർവ്വതത്തിന് താഴെ ഒരു പൊതുസ മ്മേളനത്തിന്റെ പകിട്ട് കാണാനായി. വാനരക്കൊടികളും കരടിക്കൊടികളും കൊണ്ട് നെറഞ്ഞു. മഹേന്ദ്രപർവ്വതത്തിന്റെ ഉയർന്ന ഭാഗത്ത് പാറക്കല്ലിന് മോളില് രാമൻ, ലക്ഷ്മണൻ, ജാംബവാൻ, നീലൻ, വിഭീഷണൻ, ഹനുമാൻ, സുഗ്രീവൻ എല്ലാ ആൾക്കാരും നിരന്നു. അരി വെപ്പുകാര് മുതൽ ആയുധം ഇണ്ടാക്കുന്നവര് വരെ മഹേന്ദ്രപർവ്വതത്തിൽ വന്നിറ്റ്ണ്ട്. ഏകദേശം ഒരുലക്ഷത്തിലധികം ആൾക്കാര് മഹേന്ദ്രപർവ്വതത്തിന് ചുറ്റും നിന്നു. ആദ്യം സുഗ്രീവനായിരുന്നു സംസാരിച്ചത്. സുഗ്രീവന്റെ പടയ്ക്കാണ് ആൾബലം കൂടുതൽ. 

സുഗ്രീവൻ പറഞ്ഞു. 

“പ്രിയപ്പെട്ട വാനരവീരമ്മാറേ, നിങ്ങൾ രാമനൊപ്പം നിക്കണം.നമ്മക്ക് കടലിലേ കൂടീറ്റ് ഒര് പാലം പണിയണം. ലങ്കേല് പോയിറ്റ് രാവണന തോപ്പിക്കണം. ബാലീരെ മുഷ്ക്ക് ഇല്ലാതാക്യേത് രാമനാണ്. അതോണ്ടെന്നെ അയിന്റെ നന്ദി നമ്മൊ കാണിക്കണം. വാക്ക് പറഞ്ഞാ മറക്കുന്നവരല്ല വാനരമ്മാറെന്ന് കാണിച്ച് കൊട്ക്കണം. സഹായം ചോയിച്ചാല് ചെയ്ത് കൊട്ക്കുന്നേൽന്ന് നമ്മൊ പിറകോട്ട് പോവരുത്. ആദ്യം നിങ്ങൾ പാലം പണിയാനുള്ള കാര്യങ്ങള് ചെയ്യുക. പിന്നെ ലങ്കേല് പോയിറ്റ് യുദ്ധവീരമ്മാറ കൊല്ലണം. ആട തീ കൊള്ത്തീറ്റാണ് നമ്മളെ ചെങ്ങാതി ഹനുമാൻ ഈട്ത്തേക്ക് ബന്നത്. അത് അണയ്ന്നേയ്ന് മുമ്പ് നമ്മൊ ലങ്ക ആക്രമിക്കണം. നിങ്ങക്കറിയാലോ, എന്റെ ഏട്ടൻ ബാലി രാവണന വാലില് കെട്ടീറ്റ് ഏഴ് കടല് കടന്നിറ്റ്ണ്ടായിന്." 

പർവ്വതത്തിലെ ശിലകളില് തട്ടീറ്റ് ആ ശബ്ദം വാനരപ്പടേരെ കാതില് തത്തിക്കളിച്ചു. എല്ലാരും ഒരേ സ്വരത്തില് പറഞ്ഞു. 

“നമ്മാ ഇണ്ടാവും. നിങ്ങൾ ധൈര്യായിറ്റ് പോയ്ക്കോ... മുമ്പില് നമ്മോ ഇണ്ട്. "

സുഗ്രീവൻ പിന്നേം പറഞ്ഞു. 

“ഈ യുദ്ധം ജയിച്ചാല് അയോദ്ധ്യേരെ ഭാഗമാവാതെ തന്നെ കിഷ്കിന്ധക്ക് സ്വതന്ത്ര അധികാരം കിട്ടും. അപ്പൊ നമ്മളെ സ്വാതന്ത്ര്യോം അഭിമാനോം വർദ്ധിക്കും എന്ന് ഒര് സംശയൂല്ല."

അത് കേട്ടപ്പോ വാനരപ്പടക്ക് കൂടുതല് സന്തോഷായി. അവര് സുഗ്രീവനും രാമനും ജയ് വിളിച്ചു. 

സുഗ്രീവൻ കയിഞ്ഞപ്പാട് ഹനുമാൻ എണീറ്റു പറഞ്ഞു. 

“നമ്മളെ സൈന്യം നല്ല ബലുള്ളതാണ്. എന്നങ്കിലും എണ്ണത്തില് കൊറവാണ്. ഉള്ളതെല്ലാം ഗദയുദ്ധം നന്നായിറ്ററിയ്ന്ന ആൾക്കാരും. ഒന്നിനേം പേടിക്കേണ്ട കാര്യം നമ്മക്കില്ല. പണ്ട് നമ്മള് ഒളിപ്പോരാളികളെങ്കില് ഇപ്പൊ നമ്മൊ തെളിപ്പോരാളികളാണ്. അതോണ്ട് ജയ് ശ്രീറാം."

എല്ലാ ഹനുമാൻ സംഘക്കാരും പറഞ്ഞു “ജയ് ശ്രീറാം. ജാംബവാനും നീലനും ലക്ഷ്മണനും ഇതേ മാതിരി സംസാരിച്ചു. അവസാനം രാമനെണീറ്റു. വാനരമ്മാറെല്ലാം ശ്വാസമടക്കിപ്പിച്ചിറ്റ് ചെവി കൂർപ്പിച്ചു.

“പ്രിയപ്പെട്ട കൊരങ്ങമ്മാറെ, കരടികളെ, എന്നെ സ്നേഹിക്കുന്ന ആളുകളെ നമ്മളെ എങ്ങനെ ഇല്ലാതാക്കാം എന്നതിനുള്ള ബോധത്തോടെയുള്ള ശ്രമമാണ് ലങ്കക്കാര് നടത്തുന്നത്. അതോണ്ട് രാവണന തോപ്പിക്കാനുള്ള കൊല്ലാനുള്ള യുദ്ധത്തില് നിങ്ങളും കൂടണം."

ഹനുമാൻ സർവ്വശക്തീം എട്ത്തിറ്റ് ഭീകരമായി ഗർജ്ജിച്ചു. ഹനുമാൻ സേന ജയ് വിളിച്ചു. നീലനും ജാംബവാനും ജയ് വിളി കിട്ടി. വിഭീഷണൻ എണീറ്റപ്പോ ആളുകള് മുഖം ചൊറിയാനും പിറുപിറുക്കാനും തൊടങ്ങി. അയിന തടഞ്ഞ് നിർത്ത്യേത് സുഗ്രീവന്റെ ഇടപെടലായിരുന്നു. 

“ഊർജസ്വലരായ വാനരവീരമ്മാറേ... വിഭീഷണൻ ലങ്ക വിട്ട് നമ്മൊക്കൊപ്പം വന്നതാണ്. അപ്പൊ നിങ്ങക്ക് മനസിലാവും രാജ ധർമ്മം ലോകത്തെല്ലാം എത്തീന്ന്. ലങ്കേരെ മുക്കും മൂലേം വിഭീഷനറിയാ. അതുകൊണ്ടെന്നെ നമ്മക്ക് ഓനക്കൊണ്ട് ഉപകാരേ ഇണ്ടാവൂ. എങ്ങനെ ലങ്കക്കാരെ നേരിടണോന്ന് വിഭീഷണൻ നിങ്ങക്ക് പറഞ്ഞ് തരും. നമ്മക്കാട നിക്കാനുള്ള കാര്യം വിഭീഷണന് ചെയ്യാൻ പറ്റും. അതോണ്ട് രാമനീതിക്ക് വേണ്ടീറ്റ് വന്ന വിഭീഷണന നമ്മളിലൊരാളായിറ്റ് നിങ്ങോല്ലം കാണണം. 

വാനരരെല്ലാരും കയ്യടിച്ചു. രാമൻ പറഞ്ഞു. 

“ഇന്ന് തന്നെ നമ്മൊ വിശ്വകർമ്മാവിന വര്ത്തണം. അദ്ദേഹത്തിനേ എനി എന്തെങ്കിലും ചെയ്യാൻ കയ്യൂ. സേതു ഇണ്ടാക്കല് അത്ര എളുപ്പുള്ള കാര്യോല്ല. 

വിശ്വകർമ്മാവിനെ വര്ത്താൻ വേണ്ടീറ്റ് ഹനുമാനോട് പറഞ്ഞു. ഹനുമാൻ വിശ്വകർമ്മാവിനെ കൂട്ടാൻ വേണ്ടീറ്റ് കൊർച്ച് ഹനുമാൻ സംഘക്കാരേം കൊണ്ട് നടന്നു. 

അത് കയ്ഞ്ഞപ്പാട് ആട ആട്ടോം പാട്ടും നടന്നു. ബില്ല്യ പന്തങ്ങള് പർവ്വതത്തിന് ചുറ്റും നെരന്നു. വാനരവീരമ്മാറ് യുദ്ധത്തിന് വേണ്ട അടവുകള് അഭ്യസിച്ചു. ചിലര് യുദ്ധക്കോപ്പുകള് ഇണ്ടാക്കാൻ തൊടങ്ങി. അങ്ങനെ ആ രാത്രി അപ്യ ആഘോഷാക്കി. രാമനും ലക്ഷ്മണനും അതെല്ലം കണ്ടോണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു. 

വിശ്വകർമ്മാവ് വന്നപ്പാട് കടൽദൂരം അളന്നു. മഹേന്ദ്രപർവ്വതത്തിന് മോളില് ബില്ല്യ പാറക്കല്ലുകള്ണ്ട്.അത് ഉരുട്ടീറ്റ് വാനരമ്മാറ് കടലി ലേക്ക് എറിഞ്ഞു. അത് കടലില് അങ്ങിങ്ങായി വീണു. കരടി വീരമ്മാറും പാലം നിർമ്മാണത്തില് പങ്കുകൊണ്ടു. കടലിന്റെ കാവലിന് വേണ്ടി ലങ്കേന്ന് ഹനുമാൻ കൊണ്ടുവന്ന കൊമ്പൻ സ്രാവുകള് ചെല വാരരമ്മാറ വയറ്റിലാക്കി. രാമനും ലക്ഷ്മണനും ഗംഭീരമ്മാമാതിരി പണിയെടുക്കുന്നതിനിടെ കൂടീറ്റ് നടന്നു. ദൈവസം പോകുന്തോറും പാലത്തിന് നീളം കൂടിക്കൊണ്ടിരുന്നു. ഹനുമാന്റെ ശക്തി അപ്പോ ഴാണ് എല്ലാരും കാണുന്നത്. ബില്ല്യ മലകള്, കല്ലുകള് എല്ലാം കടലിലേക്ക് എത്തിക്കുന്നത് ഹനുമാനാണ്. വാനരമ്മാറെല്ലാം കടലിലേക്കെന്നെ പണിക്ക് പോയി. സുഗ്രീവന്റെ നിർദ്ദേശ പ്രകാരമായിരുന്നു അത്. 

“ഹനുമാൻ ഒറ്റക്ക് മതി കല്ലും മണ്ണും കൊണ്ട്ടാൻ." 

സുഗ്രീവൻ കൊറേയധികം വാനരപ്പടേന പണിസ്ഥലത്തേക്ക് കൊണ്ടന്നു. വിശ്വകർമ്മാവിനാണ് എല്ലാ പണീരേം മേൽനോട്ടം. കൊമ്പൻ സ്രാവിന്റെ മോളില് കേറീറ്റ് എന്ന് മണ്ണിട്ട് നികത്താനുള്ള സ്ഥലം നോക്കിക്കോണ്ട് ഹനുമാൻ വിളിച്ചു പറഞ്ഞു. 

“കടലിന്റെ നീളത്തിന്റെ കാൽഭാഗം ആയിറ്റ്ണ്ടാവും." വിശ്വകർമ്മാവ് പറഞ്ഞു. 

“കൂടുതല് കല്ലും മണ്ണും കൊണ്ടരാൻ കുതിരവണ്ടി കാള വണ്ടിം വേണം. കൊറേ ആൾക്കാരേം വേണം." ഹനുമാൻ പറഞ്ഞു. 

“ഞാന്ണ്ടാവുമ്പം എന്തിന് പേടിക്ക്ന്ന്."

അഞ്ചാറ് മല പറിച്ചെടുത്തോണ്ട് ഹനുമാൻ വന്നു. ഹനുമാന്റെ ആത്മാർത്ഥത കണ്ടിറ്റ് രാമന്റെ കണ്ണ് നെറഞ്ഞു. 

രാമൻ പറഞ്ഞു. 

“വായുപുത്രാ... നിന്റെ ആത്മാർത്ഥത കാണുമ്പോ എത്ര ജന്മം കയിഞ്ഞാലും നിന്നെ മറക്കാൻ പറ്റാത്ത രീതീല് എന്റട്ത്ത് നീ ഒട്ടി പിടിക്ക്ന്ന്. ഇത്രേം ശക്തി നിനക്ക് ഏട്ന്ന് കിട്ടത്.?" 

“സീതാദേവീന്ന്." ഹനുമാൻ പറഞ്ഞു. 

“എല്ലാരും ഇണ്ടായിറ്റും ആരോരുമില്ലാതെ ലങ്കേല് ഒറ്റക്ക് കയ്യെല്ലേ... അതെന്നെ കർമ്മം ചെയ്യാൻ വേണ്ടീറ്റ് നിർബന്ധിച്ചോണ്ടിരിക്കുന്നത്. അതോണ്ട് നിങ്ങോ പേടിക്കണ്ട, ഈ യുദ്ധത്തില് നമ്മൊ ജയിക്കും."

കൊറേ കഴുകമ്മാറ് ആകാശത്തിലെ കൂടീറ്റ് ബില്ല്യ കല്ലും എട്ത്തോണ്ട് വന്നു. അങ്ങനെ രണ്ടാം ഘട്ടോം കഴിഞ്ഞു. ഇപ്പൊ ഏകദേശം കടലിന്റെ നടൂല് വരെ എത്തീറ്റ്ണ്ടാവും. 

രാമൻ വിശ്വകർമ്മാവിനോട് നന്ദി പറഞ്ഞു. 

ഒര് കാളവണ്ടിക്കും നാല് ആൾക്കാർക്കും സുഖായിറ്റ് പോവ്വാൻ പറ്റ്ന്നത്ര വീതീണ്ട് പാതക്ക്. അടീലെ കൂടീറ്റ് വെള്ളം പോവാൻ വേണ്ടീറ്റ് അഞ്ച് കോല് എടവിട്ടിറ്റ്, വൃത്തത്തില് ദ്വാരം ഇണ്ട്. 

അപ്പോളാണ് ഹനുമാന്റെ ശ്രദ്ധേല് ഒര് കാര്യം വന്നുപെട്ടത്. വാനരപ്പടേന്ന് ആൾക്കാര് കൊറഞ്ഞ് കൊറഞ്ഞ് വര്ന്നുണ്ട്. ഹനുമാന്റെ സൈന്യത്തിന് കൊമ്പൻ സ്രാവിന ഓടിക്കാൻ വേണ്ടീറ്റ് പത്ത് പേരെ ഏർപ്പാടാക്കി. സ്രിവിന കൊല്ലാനും പറ്റീറ്റ. അഞ്ചാള് മാത്രേ തിരിച്ച് വന്നിറ്റു. അവസാനം ഹനുമാനെന്ന അയിനും എറങ്ങി. രണ്ട് കൊമ്പൻ സ്രാവിനേം ഗദകൊണ്ട് അടിച്ചിറ്റ് കൊന്നു. കഴുകവീരമ്മാറ് അടിയേറ്റ സ്രാവുകളെ കൊത്തിത്തിന്നു. 

രാമൻ സേതുലെ കൂടീറ്റ് അഭിമാനത്തോടെ നടന്നു. ഏകദേശം പത്തമ്പതിനായിരം മൈൽ നീളത്തില് അത് മോളിലേക്ക് നോക്യാല് സമുദ്രത്തില് ഒര് വര വരച്ച മാതിരി കണ്ടു. വിശ്വകർമ്മാവിന്റെ അട്ത്ത് എത്ത്യപ്പാട് അദ്ദേഹം പറഞ്ഞു. 

“കടലിന്റെ ആഴം കൊറഞ്ഞ ഭാഗത്താണ് ഈ പാലം ഇണ്ടാത്. അതോണ്ട് കടൽക്ഷോഭം ഇല്ലാതാവും. ഭൂമീദേവിക്ക് അധികം പ്രശ്നം പറ്റീല." 

വിശ്വകർമ്മാവിന്റെ പണി കയിഞ്ഞു. എന്ന് ലങ്കേരെ കരെലേക്ക് അമ്പത് കോല് ദൂരേ ഇല്ലൂ. അത് അവസാനം ചെയ്താ മതീന്ന് വിശ്വകർമ്മാവെന്ന പറഞ്ഞു. 

“രാവണന് ബെര്ന്ന്ണ്ട്ന്ന് പെട്ടെന്ന് സൂചന കൊട്ക്കണ്ടല്ലൊ." വിഭീഷണൻ പറഞ്ഞ മാതിരി രാവണന്റെ കണ്ണെത്താത്ത അടിമകളെ താമസി പ്പിച്ച ഉസർഗോഡേരെ വനപ്രദേശത്താണ് സേതു അവസാനിക്കുന്നത്. എന്നങ്കിലും വേണ്ട. പാലം പണിഞ്ഞ് കയിഞ്ഞപ്പാട് വിശ്വകർമ്മാവിന കിഷ്ക്കിന്ധെലേക്ക് കൊണ്ടായി സത്ക്കരിച്ചു. ധനവും ധാന്യവും നൽകി യാത്രയാക്കി. അന്ന് രാത്രി എല്ലാരും മഹേന്ദ്രപർവ്വതത്തിന് താഴെ വീണ്ടും ഒത്തുകൂടി. ആയുധ നിർമ്മാണത്തിനായിരുന്നു അത്. അന്ന് വാനരസേനേരെ കയ്മ്മ ഇണ്ടായിരുന്ന ഇരുമ്പുഗദകൾ പരമാവധി ശേഖരിച്ചു. അംഗദൻ പരിശീലിപ്പിച്ച അമ്പെയ്ത്ത് പടക്ക് വേണ്ടീറ്റ് ചൂരലും കൈതേം കവുങ്ങിൻ തണ്ടും വിഷവും ശേഖരിക്കാനും അവര് മറന്നില്ല. കുന്തൂണ്ടാക്കാൻ വേണ്ടീറ്റ് മുളയും, കവുങ്ങിൻ കീറ്റകളും, ഇരുമ്പും കാട്ട് മൃഗങ്ങളെ കൊമ്പും എല്ലാം കൊണ്ടെന്നു. കൈതനാരും ആലിന്റെ വേരും കൊണ്ടന്നു. കവണകളും മുളകൊണ്ടുള്ള വാദ്യോപകരണങ്ങളും കൊണ്ടന്നു. അവരെ കയ്യില് കാട്ടമ്പിന്റെ ഉഗ്ര ശേഷീള്ള വില്ലുകളും ആവനാഴിയും ഇണ്ടായിരുന്നു. പിന്നെ എല്ലാ കോപ്പും ആയുധപ്പൊരേലേക്ക് മാറ്റി. കവണവെച്ചെയ്യാനുള്ള കൂർത്ത ഉളി കല്ലുകളും ഇണ്ടായിന്. വേണ്ടത്ര ആയുധം ആയീന്ന് തോന്ന്യപ്പൊ സുഗ്രീവൻ നിർത്താൻ പറഞ്ഞു. പണി കയിഞ്ഞിറ്റ് മദ്യോം പഴോം തിന്നിറ്റ് പിറ്റേ ദെവസം ലങ്കേല് പോവ്വാന്ന് എല്ലാരോടോയിറ്റ് പറഞ്ഞു. അന്ന് രാത്രീല് വിഭീഷണൻ ലങ്കൻ യുദ്ധസേനേനപ്പറ്റീറ്റ് പറഞ്ഞു. 

“നമ്മൊ പാലം ഇണ്ടാക്ക്യേത് ലങ്കേലെ ആൾപാർപ്പില്ലാത്ത സ്ഥലത്തേക്കാണ്. ആട നെറച്ചും കാടാണ്. ലങ്കേലെ ശ്മശാനം അതാണ്. എത്ര ശത്രുക്കളെ ദഹിപ്പിച്ച ദിക്കാണെന്നറിയൊ.! അത്. ഇപ്പൊ ആട്ത്തക്കാരും പോലില്ല. അയിനപ്പർത്ത് തടവറയാണ്. ശത്രുക്കളെ തടവിൽ പാർപ്പിച്ച സ്ഥലം, അതോണ്ടെന്നെ മരണം ഇണ്ടായാലെല്ലാതെ ആൾക്കാര് ആട്ത്തേക്ക് ബെരില്ല. പിന്നങ്ങോട്ട് വിശാലമായ മൈതാനാണ്. ആട പൂജ ചെയ്യാനല്ലാതെ ആരും ബെര്ലില്ല. ആ മൈതാനത്ത് നമ്മക്ക് താമസ സ്ഥലം ഇണ്ടാക്കാൻ പറ്റും. അധികാൾക്കാരും കൊരങ്ങമ്മാറായതിനാൽ മരത്തിന്റെ മോളിലൊ, പാറേരെ അടീലോ നിക്കാൻ പറ്റും. പിന്നങ്ങോട്ട് നീണ്ട കാടാണ്. അതോണ്ട് പഴങ്ങള് നല്ലോണം കിട്ടും. ആട്ന്ന് ഊട് വഴീലെ കുടീറ്റ് സഞ്ചരിച്ചാല് ലങ്കൻ പാറക്കെട്ട് കാണും. പത്തിരുനൂറ് കോല് ഉയരത്തില് പാറ കൊത്തിറ്റ്ണ്ടാക്യേതാണ് ലങ്കൻ കൊട്ടാരം. കൊട്ടാരത്തിന് ചുറ്റും കിടങ്ങ്ണ്ട്. അത് ഏകദേശം അഞ്ച് കോല് വീതില്ണ്ട്, പത്താളെ ആഴത്തിലും പൊളിഞ്ഞ് കെടക്കണ കുബേരന്റെ കൊട്ടാരത്തില് ബേണോങ്കില് നമ്മക്ക് താവളമാക്കാം. കൊട്ടാരം രാവണൻ നശിപ്പിച്ചേല് പിന്നെ ആരും ആട്ത്തേക്ക് ബെര്ത്തില്ല. ആട നാലഞ്ചാൾക്കാര് കാവലിനുണ്ടാവും. കുബേരന്റെ സമ്പാദ്യം ഭൂമിക്കടില് ഏടയൊ ഇണ്ടെന്നാണ് രാവണന്റെ വിചാരം. അതോണ്ട് എപ്പളും ആട കാവല്ണ്ടാവും. ലങ്കേരെ കൊട്ടാരത്തില് കടക്കാൻ നാല് വാതില്ണ്ട്. ആട നാല് ഭാഗത്തും കാവൽക്കാര്ണ്ടാവും. വടക്ക് വശത്തെ കൂടീറ്റ് പോയാല് സ്ത്രീകളെ കവാടാണ്. അയിലെ കൂടീറ്റ് പോയാല് സീത ഇല്ല സ്ഥലത്തേക്ക് പെട്ടെന്നെത്ത. കിഴക്ക് വശത്ത വാതിൽലേ കൂടീറ്റ് പോയാല് രാജസന്നിധിലും എത്താം. ആദ്യഘട്ടത്തില് കാലാൾപ്പടേന ആണ് നമ്മക്ക് കാണല്. അവര് ലങ്കക്ക് ചുറ്റും ഇണ്ടാവും. രാവണൻ എന്ത് പറഞ്ഞാലും അപ്യ കേക്കും. അവര് ചാവേറുകളാണ്. അപ്യ വാനരപ്പടേന മാതിരിയെന്നെ. എത്ര വേണോങ്കിലുണ്ടാവും. കുന്തം, അമ്പ്, വാള് ഇതോണ്ടെല്ലാം അടിച്ച് നെരപ്പാക്കേണ്ടിബരും. അവർക്കും ഇതെല്ലം മാത്രേ അറിയൂ. നാഗവിഷത്താലും മന്ത്രങ്ങള് കൊണ്ടും ലങ്ക സംരക്ഷിതമാണ്. ഇങ്ങനത്തെ ചാവേറ്കള് ഏകദേശം അമ്പതിനായിരത്തിന് മോളിലുണ്ടാവും. അതിനും മുമ്പോട്ട് പോയാല് തേരുകളാണ്. തേരുകളില് പത്തായിരത്തില് കൊറയാത്ത ആൾക്കാര്ണ്ടാവും. അയില് നല്ലനല്ല യോദ്ധാക്കളുണ്ടാവും. പിന്ന കുതിരകളുണ്ട്, ആനകള്ണ്ട്, കുംഭകർണന് കുംഭകർണ്ണൻ ഈ സമയത്ത് ഒറ്റക്കായിരിക്കും. ആറ് മാസം നീണ്ട ഒറക്കം. ആറ് മാസം യുദ്ധം. ദേവമ്മാറോട് മൂന്ന് മാസം മുമ്പ് യുദ്ധം ചെയ്ത് ബന്നിറ്റ് ഒറങ്ങ്യേതാണ്. പടിഞ്ഞാറാണ് കുംഭകർണ്ണൻ താമസിക്കന്നത്. എന്നും മൂന്ന് മാസം വേണം ഒറക്കം എണീക്കാൻ. തെക്ക് ഭാഗത്ത് രാവണന്റെ പുത്രനുണ്ടാവും. അക്ഷയകുമാരൻ, ഇന്ദ്രജിത്ത് എന്നിവരെല്ലാമുണ്ടാവും. കിഴക്ക് വശം കാലാളുകളും പടിഞ്ഞാറ് കുംഭകർണനും തെക്ക് രാവണപുത്രമ്മാറും വടക്ക് സ്ത്രീകളും; ഇങ്ങനാണ് ലങ്കേരെ ആൾക്കാരെ കെടപ്പ്. ഇതും കയിഞ്ഞിറ്റ് രാവണന്റെ അട്ത്തെത്താം. രാവണന് രണ്ട് മുഖൂണ്ട്,കോറേ ഉപമുഖങ്ങളൂണ്ട്; ഒന്ന് മൈരാവണനും മറ്റേത് ഐരാവണനും. ഉപമുഖങ്ങൾ എട്ടെണ്ണം വേറേമുണ്ട്. രണ്ട് രാവണമ്മാറാണ് എല്ലാരേം കുഴപ്പിക്കല്; ഐരാവണനും,മൈരാവണനും.മൈരാവണൻ ഭയങ്കര കോപിഷ്ഠനാണ്, തലതെറിച്ച ക്രൂരനാണ്, എന്ത് വൃത്തികേട് ബേണോങ്കിലും ഓൻ ചെയ്യും. ചതി, വഞ്ചന, കുതികാൽവെട്ട്... എന്തും ചെയ്യും. ഓന വിശ്വസിച്ചൂട. പിന്നേത്തത് ഐരാവണനാണ്. അയാള് ധർമ്മിഷ്ഠനാണ്. നല്ല ഭരണാധികാരി. രാജ്യത്തിന്റെ താൽപ്പര്യം മാത്രം കാണിച്ച്,രാജ്യം പറയുന്നതാണ് ഐരാവണന്റെ വാക്ക്. ശ്രേഷ്ഠനും ഭരണതന്ത്രജ്ഞനുമാണ് ഐരാവണൻ. പ്രതാപിയുമാണ്. രണ്ടുപേരോടും രണ്ട് രീതീലേ സംസാരിക്കാൻ പാടുള്ളൂ. മൈരാവണൻ യോദ്ധാവാണ്. എങ്ങനേങ്കിലും ആൾക്കാരെ കൊല്ലും. എന്നാൽ ഐരാവണൻ യുദ്ധ നിയമങ്ങള് പഠിച്ചോണ്ട് ആയുധമെടുക്കുന്നതും നിയമം പാലിച്ചിറ്റാണ്. യുദ്ധവിമാനങ്ങളും ചന്ദ്രഹാസവുമാണ് രാവണന്റെ മറ്റൊരു ശ്രേഷ്ഠ പ്രയോഗം. പാതാളത്തില് ഏത് സമയത്തും പോവ്വാൻ രാവണന് കയ്യും. അതോണ്ടെന്നെ കൃത്യമായ ബോധത്തോട് കൂടിറ്റെ രാവണനെ തോപ്പിക്കാൻ പറ്റൂ."

എല്ലാരും വിഭീഷണൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടു. 


ഒരു ഭടൻ രാവണസന്നിധില് പോയിറ്റ് പറഞ്ഞു. 

“ഒര് പാലം ലങ്കേലേക്ക് ബന്നിറ്റ്ണ്ട്. നമ്മൊ അടിമകളെ കൊന്നിറ്റ് കളേന്ന സ്ഥലൂല്ലെ; ആട്ത്തേക്ക്. ഏട്ന്ന് ബന്നതെന്ന് അറീല." 

രാവണന് സംശായി. 

“ആരായിരിക്കും അത് ചെയ്തത്.?" ഭടൻ പറഞ്ഞു. 

“ഒര് ബല്ല്യ കൊരങ്ങൻ ആടേല്ലം കറങ്ങി നടക്ക്ണ്ടായിന്. ഓന്റെ കയ്യില് പത്താള കൊല്ലാൻ പറ്റ്ന്നെ ബെല്ല്യ പാറക്കെട്ടും ഇണ്ടായിന്." 

അപ്പൊ രാവണന് കാര്യം മനസ്സിലായി. 

“അത് ഹനുമാനെന്നെ. സീത പറഞ്ഞ ആളെന്നെയായിരിക്കും. ബാലീരെ ബന്ധുത്വം ഓനോട് പറഞ്ഞിറ്റൊന്നും ഒരു കാര്യൂല്ല. എന്റെ മോള് സുവർണഛായക്ക് മാത്രേ ഈല് എന്തെങ്കിലും ചെയ്യാൻ പറ്റൂ. 

രാവണൻ സുവർണഛായേന വിളിച്ചു. രാവണൻ ഓളെ സൗന്ദര്യത്തിന നല്ലോണം ബാത്തി പറഞ്ഞു. 

“എന്റെ പുന്നാരമോളെന്നേപ്പാ... തങ്കക്കട്ടിയെന്നെ... രാവണൻ എന്നിറ്റ് കള്ളക്കണ്ണോട് കൂടീറ്റ് നോക്കി. എന്നിറ്റ് ഓളെ പണിയെന്തെന്ന് പറഞ്ഞ് കൊടുത്തു."

“അച്ഛൻ ജീവിതത്തിലാദ്യായിറ്റ് എന്നോട് പറയുന്ന കാര്യോല്ലെ..."

സുവർണായക്ക് സന്തോഷായി. 

“നമ്മളെ മിത്രം ഹനുമാൻ ഉസൽഗോഡേലേക്ക് നീളൂള്ള കടൽപ്പാലത്തിന് മോളിലുണ്ട്. നീ ഓന ഈട്ത്തേക്ക് കൊണ്ടരണം. നിന്ന കണ്ടാല് ബീവാത്ത ആണ് ഈ ഭൂമീല് ജൻച്ചിറ്റ്ണ്ടാവീല. നീ പണി കൃത്യായിറ്റ് ചെയ്താല് സീതക്ക് കൊട്ക്കുന്ന വിശിഷ്ഠപദം നിനക്ക് കിട്ടും. സീതേന കൊന്നിറ്റ് കടലില് എറിയും. പിന്നെ നീയാണ് ലങ്കേരെ പുത്രി."

സുവർണഛായക്ക് സന്തോഷായി. എത്ര അസുരമ്മാറ വശീകരിക്കാൻ കയിഞ്ഞിന് പിന്ന്യാന്ന് ഒര് കൊരങ്ങൻ. ലങ്കേല് അംഗലാവണ്യം കൊണ്ടും ശത്രുനിഗ്രഹം കൊണ്ടും ഞാനാണ് ഭയങ്കരനെന്ന് രാവണൻ എടക്കെടക്ക് പറയുന്നത് സുവർണഛായ കേക്കല്ണ്ട്. ഓള് സർപ്പത്തിന്റെ തൊലിമാതിരില്ലെ മിന്നുന്ന കുപ്പായും ഇട്ടിറ്റ്, അഞ്ജനക്കല്ല് അരച്ചിറ്റ് കണ്ണെഴുതീറ്റ്, ജഡ പിടിച്ച് മുടി നന്നായിറ്റ് ചീകിവച്ചു. നല്ല മണക്കുന്ന എണ്ണ തലേല് പൊരട്ടി, വട്ടത്തില് ചോന്ന പൊട്ട് കുത്തി. ഇപ്പൊ കണ്ടാല് ഏത് നിമിഷം പൊട്ടി പോവുന്ന യുവതീന മാതിരീണ്ട്. 

ഹനുമാൻ വിശ്വകർമ്മാവ് ഇണ്ടാക്യ പാലത്തിലെ കൂടീറ്റ് നടക്ക്ന്നുണ്ടായിന്. പാലത്തിന്റെ അതിരില് മൂത്ത കവുങ്ങിന്റെ കുന്തം നാട്ടീറ്റ്, രണ്ട് ഓട്ടയാക്കീറ്റ്, അയിലേ കുടീറ്റ് മൊള കടത്തീറ്റ്, അപ്പുറൂം ഇപ്പുറും കടലിലേക്ക് ബീവാത്ത രീതീല് വേലിയുണ്ടാക്കീന്, രണ്ട് കാളവണ്ടിക്ക് പോവാൻ പറ്റും. ഹനുമാന് തോന്നി. അടീല് പത്ത് കോലെട വിട്ടിറ്റ് ബില്ല്യ ഓട്ട വിട്ടതോണ്ട് വെള്ളത്തിന് തടഞ്ഞിറ്റ് പാലം പൊളിയുന്ന്യേന് പേടിക്കണ്ട. 

“വിശ്വകർമ്മാവ് ഭയങ്കരെനെന്നേപ്പാ. 

തിരിച്ച് നടക്കാൻ ഭാവിച്ചപ്പൊ പാലത്തിലെ കൂടീറ്റ് ഒരു പെണ്ണ് നടന്ന് ബര്ന്നതായിറ്റ് ഹനുമാന് തോന്നി. ഓള് അട്ക്കുംതോറും നല്ലോരു മണം മൂക്കിന് കിട്ടന്നുണ്ട്. കാമാന്ധയായ നാഗകന്യകേന മാതിരി ഒര് രൂപം. ഹനുമാൻ, ആരെന്ന് അറിയാൻ ബേണ്ടീറ്റ് കൊറേ സമയം ആട നിന്നു. ആ നടപ്പ് കണ്ടാല് ആരും കെട്ടിപ്പിടിച്ച് പോവും. ഓള് അട്ത്ത് എത്ത്യപ്പാടെന്നെ ഹനുമാന്റെ കാൽക്കല് വീണിറ്റ് തൊഴുതു. ഹനുമാന് അങ്കലാപ്പായി. ആര്പ്പാ ഇത്.? 

“നീ ആര്... ഏട്ന്ന് ബര്ന്നത്.?” 

ഹനുമാൻ ചോദിച്ചു. 

ഓള് ശീൽക്കാരങ്ങൾ പൊറപ്പെടുവിക്കും മാതിരി ഉത്തരം പറഞ്ഞു. ഹനുമാന്റെ നെഞ്ചിലേക്കെന്നെ നോക്കിക്കോണ്ടിരുന്നു. ഹ നുമാൻ വീരജാള്യതയാല് അവളുടെ ചുമലില് കൈവച്ചു. ആ പാലം മെത്തയാക്കീറ്റ് അവര് ഇണ ചേർന്നു. സുവർണഛായ കാമാർത്തീല് ഹനുമാൻ ലയിച്ചുപോയി; അല്ലെങ്കില് വിശ്വോത്തര ഗണികേനമാതിരി ഓള് പ്രവർത്തിച്ചു. മാറികെടന്ന് ഓളോട് ഹനുമാൻ ചോദിച്ചു. 

“നിനക്ക് എന്തെന്ന് ബേണ്ടത്.?” 

ഓള് പറഞ്ഞു. 

“എനക്ക് ഈ സേതു പൊളിക്കാൻ അനുമതി തരണം."

ഹനുമാന് പെട്ടെന്ന് ചതിവ് മനസ്സിലായി. ഓൻ പിടഞ്ഞെണീറ്റ് മാന്തി വ്രണപ്പെട്ത്താൻ തൊടങ്ങി. ഓളെ തൊലിപ്പൊർത്ത് കൊറേ മുറിവുണ്ടായി. കൊറേ തല്ല് തട്ത്തെങ്കിലും അവസാനം സുവർണഛായ താഴെ വീണു. 

സുവർണഛായ കൈ തച്ചോണ്ട് പറഞ്ഞു. 

“അങ്ങയുടെ ബീജം എന്നില് പ്രവേശിച്ചു കഴിഞ്ഞു. നിങ്ങൾ എൻക്ക് തന്ന വാക്ക് പാലിച്ചിറ്റേങ്കിലും കൊഴപ്പുല്ല. നിശ്ചയദാർഢ്യ മുള്ള ഒര് വാനരവീരന്റെ പുത്രന് ജന്മം നൽകുന്നത് എനക്ക് സന്തോഷമുള്ള കാര്യം തന്നെയാണ്. ഈ പ്രവർത്തികൊണ്ട് രാവണൻ എന്ന ലങ്കേന്ന് പൊർത്താക്കീലാന്ന് തോന്ന്ന്ന്. എനക്ക് സീതേരെ സ്ഥാനോന്നും ബേണ്ട; ഇതെന്നെ ധാരാളം. രാവണന്റെ അട്ത്തേക്ക് നിങ്ങള കൂട്ടിക്കൊണ്ടോവാൻ പറഞ്ഞിന്. അതെന്തായാലും ഞാൻ ചെയ്യീല. എനക്ക് നിങ്ങളെ കൊലക്ക് കൊട്ക്കാൻ കയ്യ, എന്തായാലും കൊരങ്ങമ്മാറ രാവണൻ കൊല്ലലില്ല. എന്നങ്കിലും നിങ്ങൊ ബന്നിറ്റ് ലങ്കേല് കാണിച്ച പരാക്രമൂല്ലെ... അയില് അച്ഛൻ കൊറച്ച് പേടിച്ചിന്. അതോണ്ടാണ് എന്നെ അയച്ചത്.

രാവണന് പേടിയാവാൻ തൊടങ്ങീറ്റ്ണ്ട്. ലങ്കേരെ മനോബലം നഷ്ടപ്പെടാൻ തൊടങ്ങീന്ന് രാവണൻ എടക്കെടക്ക് പറയുന്നുണ്ട്. നിങ്ങളെ വശീകരിച്ച് ലങ്കേല് എത്തിക്കലാണ് എന്റെ ദൗത്യം. നിങ്ങൾ കേവലം വാനരൻ മാത്രോല്ല; മനുഷ്യന്റേത് പോലെ ബുദ്ധിയുമുണ്ട്. അത് നിങ്ങളുമായി ഇണ ചേർന്നപ്പോന്നെ എൻക്ക് മനസ്സിലായി. നിങ്ങക്ക് നല്ല ശക്തീള്ള ശരീരൂണ്ട്. അയില് കെടന്നിറ്റ് ഞാൻ ശ്വാസം മുട്ടി. ഞാൻ നിങ്ങക്കൊപ്പം ബര്ന്നതും ശര്യല്ല, അത് എന്റച്ഛനോട് ചെയ്യുന്ന ദ്രോഹാണ്. ഞാൻ പോന്ന്."

സുവർണഛായ ലങ്കലേക്ക് പോയി. ഹനുമാന് വിശ്വസിക്കാൻ പറ്റാത്ത രീതീല് തോന്നി. ഹുണുബീനക്കാളും സുന്ദരിയാണ് സുവർണഛായ. എന്നെങ്കിലും ആ പെണ്ണിന് ബേണ്ടീറ്റല് ലങ്കല് പോയാല്... രാവണന്റെ മരുമോനായിറ്റ്. ഹാ!!! ഹനുമാന് ചിന്തിച്ചിറ്റ് ഒരെത്തും പിടിയും കിട്ടീറ്റ. 

രാവണൻ വിഭീഷണന്റെ മോള് ബേംജാകേന കൂടി ഇതേ ആവശ്യം പറഞ്ഞിറ്റ് അയച്ചു. ഹനുമാന് ഓളും പുതിയ അനുഭാവിയായതല്ലാതെ യാതൊരു മാറ്റോം ഇണ്ടായിറ്റ. വിഭീഷണ പുത്രീന്ന് അറിഞ്ഞപ്പൊ തനിക്കൊപ്പം മഹേന്ദ്രപർവ്വതത്തിലേക്ക് ക്ഷണിച്ചു. സുവർണഛായേരത്രേം പ്രസരിപ്പും ശുഷ്കാന്തീം ഓക്ക് ഇണ്ടായിര്ന്നില്ല. ഒരുതരണം നിരാശാഭാവം മോത്ത് എപ്പളൂണ്ട്. 

ബേംജാക പറഞ്ഞു. 

“സൊന്തം ഏട്ടന കുരുതിക്ക് കൊട്ത്തിറ്റ് തന്റെ ഒന്നിച്ച് കൂടിയ ആളാണ് എന്റച്ഛൻ വിഭീഷണൻ. സൊന്തം ഏട്ടനോട് കൂറ് കാണിക്കാത്തോനെങ്ങനെ മകളായ എന്നോട് കൂറ് കാണിക്കല് രാജ്യാധികാരത്തിന് വേണ്ടീറ്റ് അച്ഛൻ മുത്തപ്പനോട് തെറ്റിയപ്പൊ എന്നേം അമ്മേനേം ഒന്ന് തിരിഞ്ഞ് നോക്കീറ്റ് പോലൂല്ല. രാമരാവണ യുദ്ധം അച്ഛന് ഒര് ഞാണിന്മേൽ കളിയാണ്. രാവണന രാമന് തോപ്പിക്കാൻ പറ്റുന്ന് ഒരുറപ്പും അച്ഛനില്ല. അച്ഛന് സൗജന്യായിറ്റ് രാജ്യം കിട്ടണം. എന്നങ്കില് കിട്ടിക്കോട്ടെന്ന് പറഞ്ഞിറ്റ് ഞാൻ നിങ്ങക്കൊപ്പം വരട്ടി. പക്ഷേ, കുബേരന്റെ കയ്യിന്ന് രാവണൻ തട്ടിയെടുത്ത സ്വത്തുവകകളാണ് ഞാൻ ഉൾപ്പെടെ നമ്മള് ലങ്കക്കാര് ഇതുവരെ അനുഭവിച്ചത്. രാവണൻ വല്ല്യച്ഛനാണ് ഇത് വരെ എന്നെ പോറ്റ്യേത്. അഥവാ രാമരാവണ യുദ്ധത്തില് രാമൻ തോറ്റാലും രാവണൻ വിഭീഷണനെ പൊർത്താക്കീല, നമ്മൊ ഒന്ന് ഒറക്കെ നെലവിളിച്ചാല് വല്ല്യച്ഛന് മനസ്സലിവുണ്ടാവും. രാമൻ ജയിച്ചാലും വിഭീഷണന് ഒര് നഷ്ടോം ഇല്ല. അപ്പളും ലങ്കേരെ രാജാവായിറ്റ് നടക്കാം. പിന്നെന്തിന് ഞാൻ അച്ഛന്റൊപ്പം ബര്ന്ന് ലങ്കാവാസികളായ നാം ദേവേന്ദ്രന്റെ രാവണഭയത്തേയും യക്ഷമ്മാറെ അസുരഭയത്തേയും ആസ്വദിക്കുന്നുണ്ട്. അത് നമ്മൊ അഭിമാനത്തോടെന്നെ കൊണ്ട് നടക്കുന്ന്ണ്ട്."

ഇതെല്ലാം കേട്ടപ്പാട് ഓളെ വ്യക്തിത്വത്തോട് കൂടുതൽ ആദരവ് തോന്നി. കാണാൻ അത്ര പാങ്ങില്ലെങ്കിലും ഓളെ മനസ്സിന് നല്ല കനൂണ്ട്. ഇപ്പൊ ഓള് കൂടുതല് സുന്ദരിയാവുന്ന മാതിരി ഹനുമാന് തോന്നി. ശരീരഭാഗങ്ങളിൽ തേജസ് വർദ്ധിക്കുന്നത് പോലെ. 

ഓള് സ്നേഹത്തോടെ പറഞ്ഞു. 

“നിങ്ങക്ക് എന്നോട് പ്രണയം തോന്നുന്നുണ്ടെങ്കില് വരൂ നമുക്ക് ഇണചേരാം. സീതയാണ് ലോകത്തിലെ ഏറ്റവും കരുത്തുള്ള സ്ത്രീയെന്ന് ഞാൻ വിശ്വസിക്കുന്നു. തന്റെ ജീവനെട്ത്ത മാര ണമാണ് സീതയെന്നറിഞ്ഞിറ്റ് കൂടി രാവണൻ മുത്തപ്പൻ ചേച്ചിയെ സംരക്ഷിക്കുന്നു. എന്തൊരു മഹത് വ്യക്തിത്വമാണ് അദ്ദേഹത്തിന്. വാനരമ്മാറ തൂണുകളിലും കരിമ്പാറകളിലും ചിത്രണം ചെയ്ത് പൂജിക്കുന്നു. സീത ആ കൊടുംകാട്ടില് കയ്യ്ന്നെയ്നക്കാളും നല്ല രീതീലാണ് ലങ്കേല് കയ്യ്ന്നത്."

ഹനുമാന് വേറൊന്നും പറയാന്ണ്ടായിര്ന്നില്ല. ഓള അമർത്തി കെട്ടിപ്പിടിച്ചു. ആ സുഖത്തിന് ക്രമേണ ഇണചേരലിലേക്ക് വഴുതിവീണു. അങ്ങനെ പൂർണ സംതൃപ്തിയിൽ അവരെഴുന്നേറ്റു. കടൽത്തീരങ്ങൾ കലങ്ങിമറിയുന്നത് നോക്കി അവര് കൊറേ സമയം പാലത്തില് കെടന്നു. പെട്ടെന്ന് എണീറ്റ് ബേംജാക പറഞ്ഞു. 

“എന്താ ഇപ്പൊ എൻക്കൊപ്പം രാവണന്റട്ത്തേക്ക് ബര്ന്നോ.? നിങ്ങളെ മംഗലം കയ്ക്കാനെങ്കില് മുത്തപ്പനോട് പറഞ്ഞാമതി അപ്പൊ കെട്ടിച്ചേരും."

ഹനുമാൻ ഓള കുസൃതിയോടെ നോക്കി. അങ്ങിങ്ങ് വലിച്ചിട്ട തലമുടി, തേഞ്ഞ ചോന്ന കുറി... എന്നങ്കിലും എപ്പളും മോത്ത് ഒരു വിഷാദച്ചൊക,ഹനുമാൻ പറഞ്ഞു. 

“എനക്ക് കൊറേ പണീണ്ട്. ലക്ഷ്യങ്ങളുണ്ട്. അയിനെടേല് ആഘോഷത്തിന് പ്രസക്തീല്ല. ചെല വാക്കുകള് പാലിക്കണം. അല്ലെങ്കില് ഈ ജീവിതത്തിന് ഒരർത്ഥൂല്ല. അതോണ്ട് ഇക്കഴിഞ്ഞ ചെറിയ നിമിഷങ്ങള് മാത്രം ജീവിതായിറ്റ് കണക്കാക്കി നീ തിരിച്ച് പോയ്ക്കോളു. ഇല്ലെങ്കില് എൻക്കൊപ്പം കൂടിക്കൊ. 

ബേംജാക നിരാശ മോത്ത് കലർത്തി. സദാവിഷാദഭാവായതോണ്ട് ഹനുമാന് അതത്ര കാര്യായിറ്റ് തോന്നീറ്റ. വാനരവീരന്റെ പൗരുഷം അനുഭവിച്ചവളും, വിഭീഷണപുത്രീരെ വ്യക്തിത്വത്തില് ആകൃഷ്ടനുമായ ഹനുമാനും അദ്ഭുതം പൂണ്ടു. വിഭീഷണനോട് ദേഷ്യം തോന്നിയെങ്കിലും രാമവിജയത്തിന് ആവശ്യമെന്ന മട്ടിൽ ഒന്നും പുറത്ത് കാണിക്കേണ്ടെന്ന തീരുമാനത്തിലെത്തി. പിന്ന മഹേന്ദ്രപർവ്വതത്തിലേക്ക് നടന്നു. 

വഴീല് പാലത്തിന്റെ അപാകാതകൾ പരിശോധിച്ചോണ്ടാര്ന്നു പിന്നത്തെ നടത്തം. ഒരു നീണ്ട മല മാതിരി സേതൂന തോന്നി. നാള ലങ്കേ ലേക്ക് പോവേണ്ടതുണ്ട്. എല്ലാരും ഒറങ്ങീറ്റ്ണ്ടാവും. മലമണ്ണ് കൊണ്ടും കരിമല കൊണ്ടും ഉരുളൻ കല്ലുകൊണ്ടും മൂടിയ കടല്. ഇരുവശങ്ങളിലും കവുങ്ങിൻ തടിയൂന്നി. ആകാശത്ത് ചന്ദ്രപ്രകാശം. പിന്നെ കൊറേ നക്ഷത്രങ്ങളും. അപ്പോളാണ് പണ്ട് ലങ്ക മുറിച്ച് കടക്കുമ്പൊ കിടന്ന് ഹനുമാന സഹായിച്ച മകിരി എന്ന മത്സ്യ കന്യക ബന്നത്. 

ഓള് ചോയിച്ചു. 

“പാലം പണിയെല്ലാം കയ്ഞ്ഞില്ലെ.?” ഹനുമാൻ പറഞ്ഞു. 

“എന്ന് നിന്റെ ആവശ്യുണ്ടാവൂന്ന് തോന്ന്ന്നില്ല."

“അപ്പൊ അന്ന് സഹായിച്ചതിന് ഒന്നും തിരിച്ചില്ലെ.?” 

ഹനുമാൻ അപ്പോന്നെ കടലിലേക്ക് ചാടി. രണ്ട് പെണ്ണ്ങ്ങളെ പ്രാപിച്ച് ക്ഷീണം കൊറച്ചുണ്ടായിരുന്നു. എന്നങ്കിലും പെണ്ണിന് ബേണ്ടത് ആണിനെത്തന്നെയാണ്. ഓളും ഓനും കെട്ടി പിടിച്ചു. ഓളും ഓനും പറ്റിപ്പിടിച്ചു. 

മകിരി ജാള്യതയോടെ പറഞ്ഞു. 

“ഇത്രേം ബില്ല്യ പ്രത്യുപകാരം ഞാൻ പ്രതീക്ഷിച്ചിറ്റ." ഹനുമാൻ നിർവൃതിയിലാണ് പറഞ്ഞു. 

“നിനക്ക് സൗന്ദര്യം മാത്രം ഇല്ലൂ."

“പിന്നെന്തന്ന് ബേണ്ടത്.?” 

മകിരി ചോദിച്ചു. 

എന്നു പറഞ്ഞാല് വഴക്കാക്യാല് മുങ്ങൂന്നും, കൊറേ സമയം പോകുന്നും ഒറപ്പായപ്പൊ “ഒന്നൂല്ലാന്ന് പറഞ്ഞ ശേഷം തിരക്ക്ണ്ടെന്ന് പറഞ്ഞിറ്റ് പോവാനൊരുങ്ങി. പാതാളയാത്രക്ക് നിർബന്ധിച്ചെങ്കിലും മറ്റൊരു യാത്രയിലാവട്ടെന്ന് പറഞ്ഞിറ്റ് ഹനുമാൻ കരേലേക്ക് ഒര് ചാട്ടം വച്ചുകൊടുത്തു. 

അഗസ്ത്യപർവ്വതത്തിന് കൊറേതരം പച്ചമര്ന്നുകളും ചെടികളും എട്ത്തിറ്റ് അഗസ്ത്യൻ മഹേന്ദ്രപർവ്വതത്തിലെത്തി രാമനെ കണ്ടു. കൂട്ടകളിലും വട്ടികളിലുമായി കാളവണ്ടീല് എത്തിച്ച് പച്ചമരുന്നുകള് പാകപ്പെടുത്താനായി സുഷേണനേയും പത്തൻപത് നാട്ടു വൈദ്യമ്മാറേം കൊണ്ടെന്നിറ്റ്ണ്ടായിന്. അവരെ സഹായിക്കാൻ കൊറച്ച് വാനരമ്മാറ പറഞ്ഞയക്കണോന്ന് രാമനോട് നിർദ്ദേശിച്ചിറ്റ്, പച്ചമരുന്നുകള് എന്തെന്നിനെല്ലം ഉപയോഗിക്കാന്ന് മേൽനോട്ടക്കാരനായ സുഗ്രീവനെ ധരിപ്പിച്ചു. ഉറക്കക്കുറവ്, ചതവ്, മുറിവ്, എല്ല് പൊട്ടൽ, ബോധക്ഷയം, ബലക്കുറവ്, ക്ഷീണം, മന്ദത തുടങ്ങിയവയ്ക്കുള്ളത് ഒര് ഭാഗത്തും, ഉഴിച്ചിൽ, പിഴിച്ചിൽ, ധാര തുടങ്ങിയവയ്ക്കു ള്ളത് മറുഭാഗത്തും കാട്ടിക്കൊട്ത്തു. വിഷബാധ, പാമ്പിന്റെ ദംശനം തുടങ്ങിയവയ്ക്കില്ല മരുന്നടക്കം ആയിരത്തിലേറെ മര്ന്ന് കൂട്ടുകള് കൊണ്ടെന്നു. മന്ത്രവാദപ്രയോഗത്തിന്ന് രക്ഷിക്കാൻ രണ്ട് മൂന്ന് മന്ത്രവാദ തന്ത്രികരേം ഏർപ്പെടുത്തി. രാമന്റെ കൈമ്മ ഇല്ലെ മാനവാസ്ത്രം, ചന്ദ്രകാരബാണം, പ്രാണഘാതകാസ്ത്രം, ബ്രഹ്മാസ്ത്രം എന്നീ അസ്ത്രങ്ങളെക്കുറിച്ച് പിന്നേം ഓർമ്മിപ്പിച്ചു. ആഗ്നേയാസ്ത്രത്തിന്റെ ഗുണത്തിന പറ്റീറ്റും വിവരിച്ചുകൊടുത്തു. രാമൻ എല്ലാം മൂളിക്കേട്ടു. പിന്ന ദൃഢനിശ്ചയം മാതിരി അഗസ്ത്യന നോക്കീറ്റ് മന്ദഹസിച്ചു. അഗസ്ത്യമുനീരെ ജരാനരകൾ കണ്ടിറ്റ് രാമൻ ചോയിച്ചു. 

“നിങ്ങളെ ശരീരം നല്ലോണം ക്ഷീണിച്ചിറ്റ്ണ്ട്. ഈ യുദ്ധം കയ്യ്ന്നത് വരെ നിക്കാൻ പറ്റോന്ന് സംശ്യാണ്." 

അതൊന്നും കാര്യാക്കാണ്ട് മോത്ത് തേജസ് വര്ത്തീറ്റ് ഒര് കാര്യം കൂടി രാമനെ ഓർമ്മപ്പെടുത്തി. 

“മരിച്ചാല് പോലും ജീവിപ്പിക്കാൻ പറ്റുന്ന ഒരൗഷധൂണ്ട്. മൃതസഞ്ജീവനി. അത് അഗസ്ത്യകൂടത്തിലില്ല. ഋഷഭകപർവ്വതത്തില് മാത്രൂള്ള. അത് കൊണ്ടരാൻ കൊറച്ച് പണിയാണ്. നിനക്ക് ബേണ്ടീറ്റ് ഞാനതും പ്രയോഗിക്കും. 

സുഷേണൻ അട്ത്ത്ന്നന്നെ എല്ലാം കേട്ടോണ്ട് നിക്കുന്ന്ണ്ടായിന്. സൂര്യൻ ഉണര്ന്നേയ്ന് മുമ്പ്, പ്രഭാതകിരണങ്ങളേറ്റാല് എഴുന്നേൽക്കുന്ന രീതില് വേണം ഈ വിശിഷ്ടമായ മരുന്നുകൾ പ്രയോഗിക്കാൻ. വിശല്യകരണി, സവർണകരണി, സഞ്ജീവനി, സന്ധാകരണി ഈ കൂട്ടുകള് പ്രത്യേക രീതീല് ചേർത്തരച്ചിറ്റ് വേണം മൃതസഞ്ജീവനി ഇണ്ടാക്കാൻ. സുഷേണൻ അത്തരത്തിലൊരവസ്ഥ യുദ്ധത്തിനെടേല് സംഭവിക്കാതിരിക്കട്ട്പ്പാണ് പ്രാർത്ഥിച്ചു. കുടിക്കാൻ വെള്ളം യുദ്ധഭൂമീല് എപ്പളും ഇണ്ടാവണോന്നും അതിന് ബേണ്ടീറ്റ് കൊറേ വീപ്പകള് ഇണ്ടാക്കണോന്നും അഗസ്ത്യൻ പറ ഞ്ഞു. ആറ് കുതിരവണ്ടീം, എട്ട് കാളവണ്ടീം രാമന് കൊട്ത്തിറ്റ് അഗസ്ത്യൻ അനുഗ്രഹിച്ചു. ആ കാളകളേം കുതിരകളേയും ഔഷധങ്ങള് ചുമക്കാൻ ബേണ്ടീറ്റ് ഉപയോഗിച്ചുടാന്നും പറഞ്ഞു. കുതിരകൾക്ക് മുതിര പുഴുങ്ങീറ്റ് നൽകാനും കാളകൾക്ക് പഴത്തൊലീം തെളിനീരും പച്ചപ്പുല്ലും കൊട്ക്കണോന്നും പറഞ്ഞു. 

രാമന് കുതിരകളെ കണ്ടപ്പൊ കൊറച്ച് ആശ്വാസായി. രാമലക്ഷ്മണമ്മാറ് ഓരോ കുതിരേലും കേറീറ്റ് കറങ്ങിബന്നു. അഗസ്ത്യൻ എല്ലാരോടും യാത്ര പറഞ്ഞിറ്റ് അഗസ്ത്യകൂടത്തിലേക്ക് തിരിച്ചു പോയി. സുഷേണൻ അഗസ്ത്യന്റെ കാൽ തൊട്ട് വന്ദിച്ചശേഷം രാമ സൈന്യത്തില് നിലകൊണ്ടു. 

രാമന് അന്ന് ഒറക്കം ബന്നിറ്റ. അയോദ്ധ്യേല് ഭരതനോട് പറഞ്ഞാല് വാനരമ്മാറക്കാളും കഴിവും യുദ്ധതന്ത്രോം അറിയാവുന്ന നല്ല യോദ്ധാക്കളെ കിട്ടും. പിന്നെന്തിന് ഇത്രേം കഷ്ടപ്പാട്. എന്നങ്കിലും അമ്മക്ക് കൊട്ത്ത വാക്ക് തലേരെ മോളില് വാള് പോലെ തൂങ്ങി. അതോണ്ട് ഒര് ദീർഘനിശ്വാസം വിട്ടിറ്റ്, നിലാവില് ഒറ് വാനരപ്പടേം,കരടിപ്പടേം നോക്കിക്കൊണ്ട് മഹേന്ദ്രപർവ്വതത്തില് ഇര്ന്നു. നല്ല തണുത്ത കാറ്റ് അപ്പോളും അടിച്ചോണ്ടിരുന്നു. 

രാവണസന്നിധിയിലെത്തിയ സുവർണഛായയും ബേംജാകയും ഹനുമാന കല്ല്യാണം കയ്ച്ച് തരണോന്ന് രാവണന അറിയിച്ചു. രാവണൻ ക്രൂരമായിറ്റ് മന്ദഹസിച്ചു. 

“ആ കൊരങ്ങന അല്ലാതെ വേറാരേം കിട്ടീറ്റെ നിങ്ങക്ക്.?” ഒര് വാനരന വശത്താക്കാൻ തന്റെ മക്കക്ക് കഞ്ഞിറ്റല്ലോപ്പാ.!എന്നറിഞ്ഞപ്പൊ രാവണന് പുച്ഛം തോന്നി. യുദ്ധപാത ഇല്ലതോണ്ട് യുദ്ധം എന്തായാലും നടക്കും. അതോണ്ട് എല്ലാ സൈന്യാധിപമ്മാറോടും നാട്ടുരാജാക്കമ്മാറേം കൂട്ടീറ്റ് ഒര് യോഗം വിളിക്കണോന്ന് രാവണൻ തീരുമാനിച്ചു. തൽക്കാലം കുംഭകർണനെ ഒഴിവാക്കാം, കുംഭകർണന്റെ മക്കളെ വിളിക്കാം. എന്നല്ലം തീരുമാനിച്ചു. 

തേര് യുദ്ധം നടത്തുന്ന പത്ത് വീരമ്മാറ് വന്നിറ്റ്ണ്ടായിന്. മന്ത്രി ശുപാർശ്വൻ അദ്ധ്യക്ഷനായി. ഖരപുത്രനായ മകരാക്ഷൻ, കുംഭകർണ പുതമ്മാറായ കുംഭൻ, നികുംഭൻ, രാവണപുത്രമ്മാറായ അക്ഷയകുമാരൻ, ഇന്ദ്രജിത്ത് എല്ലാരും ഇണ്ടായിരുന്നു. പ്രഹസ്തൻ, അകമ്പനൻ, ധ്രൂമാക്ഷൻ, വജ്രദംഷ്ടൻ, ജംബുമാലി, പ്രഘസേനൻ, വിരൂപാക്ഷൻ, വിദ്യുബാലി, ത്രിശിരസ്സ്, ദേവാന്തകൻ, നരാന്തകൻ, അതികായൻ എന്നിവരെല്ലാം സഭേല് ഇണ്ടായിരുന്നു. 

രാവണൻ പറഞ്ഞു. 

“നമ്മക്ക് ഏത് സമയും യുദ്ധം ചെയ്താലെ ഒക്കൂ. അയോദ്ധ്യേന്ന് എപ്പൊ രാമനീട്ത്തേക്ക് ബര്ന്ന്ന്ന പറയാനൊക്കൂല. നമ്മളെ അനിയൻ വിഭീഷണൻ രാമപക്ഷത്താണ്. അതോണ്ട് ഈട മുക്കും മൂലേം അപ്യക്ക് കാണാപാഠായിരിക്കും. എന്നങ്കിലും നമ്മള് ലങ്കാധിപമ്മാറെ ശക്തീം അഭിമാനോം സംരക്ഷിക്കേണ്ടത് നമ്മളെ ഉത്തരവാദിത്താണ്. ലങ്കേരെ എല്ലാ ഭാഗത്തും സിംഹത്തിന്റെ ചിഹ്നൂള്ള കൊടിയടയാളം പറക്കട്ടെ. എങ്ങും പന്തവും പ്രഭയും ചൊരിയട്ടെ. ഭടമ്മാറെല്ലാം ആയുധപ്പുരേല് കേറീറ്റ് പഴയ ആയുധൂണ്ടെങ്കില് കൊല്ലന്റട്ത്ത് കൊണ്ട് കൊട്ക്കണം. എല്ലാരും ഇപ്പൊത്തന്നെ തയ്യാറായിറ്റ് നിക്കണം.” 

ആട നടന്ന ചർച്ചേല് പലരും, സേതു പൊളിച്ച് കളഞ്ഞിറ്റ് അപ്യേരെ വരവ് ഇല്ലാണ്ടാക്യാലൊ, അയിന് ബേണ്ടീറ്റ് യുദ്ധവിമാനങ്ങള് ഉപപയോഗിച്ചാലൊ എന്ന് ആലോചിച്ചു. രാവണന് ആ അഭിപ്രായത്തോട് യോജിക്കാനൊന്നും പറ്റീല്ല. 

രാവണൻ പറഞ്ഞു. 

“വിശ്വകർമ്മാവാണ് സേതു പണിതത്. അതോണ്ടെന്നെ അയിന് അതിന്റേതായ നെലവാരുണ്ടാവും. അത് പെട്ടെന്ന് അത് പൊളിക്കാൻ പറ്റീല. അതോണ്ട് നമ്മുക്ക് ചെയ്യാൻ പറ്റ്ന്ന കാര്യം സേതൂന സംരക്ഷിക്കലാണ്. കാരണം രാമൻ എന്തായാലും യുദ്ധത്തില് ജയിക്കാൻ പോകുന്നില്ല. അതോണ്ടെന്നെ ആ പാത ഭാവീല് നമ്മക്ക് കച്ചോടം ചെയ്യാൻ സഹായിക്കും. ദണ്ഡകാരണ്യത്തിലേക്ക് ചരക്ക് കേറ്റാനും എറക്കാനും സാധാരണക്കാർക്ക് പോലും ആട്ത്തേക്ക് എത്തിപ്പെടാനും സഹായിക്കും. അതോണ്ട് അത് പൊളിച്ച് കളേണ്ടപ്പ. കളഞ്ഞാല് നമ്മൊ ബില്ല്യ വിഡ്ഢികളെ മാതിര്യാവും. 

രാവണൻ പറഞ്ഞത് ശരിയാണെന്ന് എല്ലാവർക്കും തോന്നി. അവര് നിശബ്ദരായി. അഥവാ, തോറ്റാലൊ.? തോറ്റാല് എന്നത് 

യുദ്ധം ചെയ്യുന്നവരെ നിഘണ്ടൂല് ഇല്ല വാക്കല്ല. ജയിക്കൂന്ന് പറയലില്ല. രാവണന്റെ ബുദ്ധീം ഭരണനൈപുണ്യം വിശിഷ്ഠമാണെന്ന് എല്ലാരും പറഞ്ഞു. വിഭീഷണപ്പറ്റീറ്റ് ആരും ഒന്നും ചോയിചിറ്റ. സ്വയം തിന്നാതേം മറ്റാരേം തീറ്റിപ്പിക്കാതേം ലങ്കേല് പാർപ്പിച്ചിറ്റില്ലെ സീതേനപ്പറ്റീറ്റ് രാവണനോട് ചോദിച്ചു. രാവണന് ശരിക്കും ഉത്തരം കിട്ടീറ്റ. “നിന്റെ മോള് ലങ്കേരെ നാശത്തിന് കാരണാവുന്നുള്ള ഒരശരീരിനെപ്പറ്റീറ്റ് രാവണൻ പറഞ്ഞു. എല്ലാരും ഉള്ളില് ചിരിച്ചു. ആ തങ്കംപോൽത്തെ പെണ്ണാ രാവണന്റെ മോള്.? ആരും വിശ്വസിച്ചിറ്റ. എന്നങ്കിലും എല്ലാരും തലയാട്ടിക്കൊണ്ടിരിന്നു. 

രാവണൻ സീതേരെ അട്ത്തേക്ക് പിന്നേം എത്തി. സീതേന കൊന്ന് കളയാനായിരുന്നു രാവണൻ വിചാരിച്ചത്. ഇപ്രാവശ്യത്തെ രാവണന്റെ വരവ് കണ്ടിറ്റ് സീത ഞെട്ടിത്തരിച്ചു. എന്നങ്കിലും ആത്മബലം വീണ്ടെട്ത്തിറ്റ് ശ്വാസം അകത്തേക്ക് വലിച്ച്, കൈകൾ അപായചിഹ്നത്തില് കോർത്ത് നിന്നു. രാവണന്റെ വാള് സീത കണ്ടിന്. മൈരാവണനായതോണ്ട് എന്ത് ചെയ്യാനും മടിക്കിലാണ് സീതക്കറിയ. സീത പിറകോട്ട് രണ്ട് മലക്കം മറിഞ്ഞിറ്റ് കൂർത്ത കരിങ്കല്ല് പെറുക്കി എറിഞ്ഞു. രാവണന്റെ വാള്ന്ന് തീപ്പൊരി പാറി. കൊറേ പാഞ്ഞിറ്റും ചാടീറ്റും അപ്പുറൂംഇപ്പറൂം ഒന്നും പറ്റാതെന്നെ പോരാടി. 

സീത ഒറക്കെ പറഞ്ഞു. 

“ആയുധല്ലാത്ത പോരാളിയോട് യുദ്ധം ചെയ്യുന്നത് യോദ്ധാവിന് ചേർന്നതല്ല. "

രാവണൻ ഒര് വാളെടുത്ത് സീതക്ക് കൊട്ത്തു. മറിഞ്ഞും തിരിഞ്ഞും വെട്ട് സീതേരെ ഉഷാറും പ്രതിരോധോം കണ്ടപ്പാട് രാവണന് അതിശയായി. പിന്നെ കോൽ പയറ്റും കുന്തപ്പോരും ഇണ്ടായി. അതിലും സീതേന ഒന്നും ചെയ്യാൻ പറ്റ്ന്നില്ലാന്ന് കണ്ടപ്പാട് ദ്വന്ദ്വയുദ്ധത്തിന് മുതിർന്നു. സീതേന ഒറ്റക്കയ്യില് ആകാശത്തേക്ക് ഉയർത്തി. രാവണൻ ഉച്ചത്തില് അലറി. സീത നെലവിളിച്ചു. സീതേന ശക്തീല് നെലത്തിട്ടിറ്റ് ഒളെ കവ്ത്തില് കൈ അമർത്തി. ഓള് ചുമച്ചു. കൈ തട്ടി മാറ്റി ഉയർന്നുപൊങ്ങി രാവണന്റെ തലക്ക് ഒരടി വച്ചു കൊടുതു. രാവണൻ കൊറച്ച് സമയം തല കറങ്ങീറ്റ് നിന്നു. ബോധം വീണപ്പൊ പഴയ ക്രൂരഭാവം മാറി. സീത അറിഞ്ഞു; ഇപ്പൊ ഐരാവണനായിറ്റ്ണ്ടാവും. രാവണൻ വളരെ താത്വികഭാവത്തിൽ പറഞ്ഞു. 

“പോരിന് എന്തുകൊണ്ടും ഉത്തമയാണ് നീ. എന്നാൽ നീ ലങ്കയുടെ അതിഥിയാണ്. ശത്രുവായി കാണാൻ പറ്റ്ന്നില്ല. രാവണപുതിയാണ് നീ എന്നറിഞ്ഞതില് എനക്ക് അഭിമാനോണ്ട്. എന്തായാലും നീ ലങ്കാപുത്രിയായതോണ്ട് നിനക്ക് മരണം സംഭവിക്കില്ലാന്ന് ഞാൻ ഉറപ്പുതരുന്നു. "

സീതേരെ മൂക്കുന്നും ചെവീന്നും ചോര ഒവ്ന്നുണ്ടായിന്. രണ്ട് തൊടേലും മുറിവ് പറ്റീറ്റ്ണ്ട്. തലമുടീല് പൊടിമണ്ണ് പറ്റീറ്റ്ണ്ട്. കണ്ണ് നെറഞ്ഞിറ്റ്ണ്ട്. എന്നങ്കിലും പുച്ഛത്തോടെ പറഞ്ഞു. 

“ഞാൻ ലങ്കാപുത്രിയുമല്ല, രാവണന്റെ മോളും അല്ല. മിഥിലാപുരീലാണ് ഞാൻ ജനിച്ചത്. ജനകനാണ് എന്റെ അച്ഛൻ. നിങ്ങൾ ഭൂലോക കള്ളനാണ്. സമ്പത്ത്, പെണ്ണ് എന്നതിലെല്ലാമാണ് നിങ്ങളെ കണ്ണ്. വാ.. പോരിന് വാ. രാമൻ കൊല്ലന്ന്യേയ്നക്കാളും മുമ്പ് ഞാനെന്നെ നിന്നെ തീർക്കും. "

ഐരാവണൻ വളരെ സംയമനത്തോടെ പറഞ്ഞു. 

“ആ അശരീരി ശരിയായിരുന്നു. ആ അശരീരി ശരിയായ്. എന്റെ മോള് എന്റെ മരണത്തിന് കാരണമാവുന്നുള്ളത്."

സീത പറഞ്ഞു. 

“നിനക്ക് ഒന്നുമറീല, നീ ഇത്രേം കാലം ചെയ്ത് കൂട്ടിയ പാപ ഫലമാണ് നീ അനുഭവിക്കുന്നത്. അല്ലാതെ അശരീരിയൊന്ന്വല്ല. അതോണ്ട് എന്ന് നീ ചാവേണ്ടത് എന്റെ ആവശ്യാണ്. 

മൈരാവണൻ പെട്ടന്ന് പൊർത്ത് വരികയും സീതേന കൊല്ലാൻ ശ്രമിക്കുകയും ചെയ്തു. സീത രാവണന്റെ കാലിന്റെ അടീല് കെടന്ന് ഞെരിഞ്ഞു. പക്ഷേ, സീതേരെ പ്രാണവേദനേരെ ശബ്ദം രാവണനിൽ എന്തോ തിടുക്കം കൊറച്ചു. അല്ലെങ്കില് മണ്ഡോദരി പുറകിലുണ്ടായിരുന്നു. അതുകണ്ടപ്പൊ ഐരാവണൻ സീതേന വിട്ട്കളഞ്ഞു. മൈരാവണൻ കാല് കൊണ്ട് അടിവയറ്റിൽ ചവിട്ടാൻ നോക്കിയെങ്കിലും ഐരാവണൻ അത് തടഞ്ഞു. രാവണൻ കാല് വലിച്ച് അന്തപുരത്തിലേക്ക് പോയി. 

മണ്ഡോദരി സീതേരെ അട്ത്ത് വന്നു. സീതേരെ ശരീരം നീറ്ന്നുണ്ടായിന്. മണ്ഡോദരി സമാധാനിപ്പിച്ചു. 

“നീ പേടിക്കണ്ട മോളേ... അയാള് ചാവാനായി. അയിന്റെ കളിയാന്ന് കളിക്ക്ന്നത്. എന്നോട് ക്ഷമിക്ക്. ഏത് അമ്മക്കും സൊന്തം മോളെ തല്ല്ന്നത് നോക്കിനിക്കാൻ കയ്യീല. രാവണപുത്രിയായ നിന്നെ കൊന്നാല് എല്ലാ കാലത്തും അജയ്യനാവുന്ന് രാവണനൊരു 

തോന്നിച്ച, കാണാൻ ക്രൂരനും ബലവാനുമാണെന്ന് തോന്നിയേക്കാമെങ്കിലും അയിനൊന്നും മനശക്തീന്നും അയാക്കില്ല."

കൊറച്ച് പച്ചമര്ന്ന് മുറിവില് പൊരട്ടിക്കൊട്ത്തിറ്റ് മണ്ഡോദരി ആട്ന്ന് പോയി. സീത നീറുന്ന മുറിവുമായിറ്റ് തനി നെലത്ത് കെടന്നു. മീഥിലേന്ന് ആയുധം പരിശീലിക്കുമ്പോ ഒരിക്ക ഇങ്ങനെ കെടന്നിറ്റ്ണ്ട്. സീതക്ക് ഓർമ്മ വന്നു.

 


അദ്ധ്യായം -10

യുദ്ധാന്ത്യം 

രാമസൈന്യം സേതൂലെ കൂടീറ്റ് ലങ്കലേക്ക് നീങ്ങി. രാമലക്ഷ്മണമ്മാറ് കുതിരേല് മുമ്പിലും, കാളവണ്ടീല് അംഗദൻ, നീലൻ, ജാംബവാൻ എന്നിവരും യാത്രയായി. ഹനുമാൻ മുമ്പില് പോയി; വഴീല് ആരെങ്കിലും എന്തെങ്കിലും ചെയ്യുന്നുണ്ടോന്ന് നോക്കിക്കോണ്ട്. രാവണന്റെട്ത്ത് സന്ദേശം എത്തിക്കേണ്ടത് അംഗദനാണ്.


അംഗദന് മുമ്പ് രാമന പരിചൂല്ലതുകൊണ്ടും വാനരനായതോണ്ടും രാവണന് അത്ര പ്രശ്നായിറ്റ് തോന്നീറ്റ, വടക്ക് ഭാഗം ആക്രമിക്കേണ്ടത് രാമനും ലക്ഷ്മണനുമാണ്. സ്ത്രീകളോട് നല്ല രീതീല് പെരുമാറാൻ നല്ലത് അവരാണ്. എന്ന് മാത്രോല്ല, സീതേരട്ത്ത് പെട്ടെന്ന് എത്താനും വടക്ക് രാമലക്ഷ്മണമ്മാറ് നിക്കുന്നോണ്ട് കയ്യും. കിഴക്ക് ഭാഗത്ത് ഹനുമാനാണ് യുദ്ധം ചെയ്യേണ്ടത്. ലങ്ക ചുട്ട് വന്നവനെന്ന പരിചയം ഇല്ലതോണ്ടാണിത്. പടിഞ്ഞാറ് ഭാഗം ജാംബവാനാണ് നൽകീത്. കുംബകർണ്ണൻ ഒറങ്ങുന്നതോണ്ട് ആട അത്ര ശക്തീള്ള ആരും ഇണ്ടാവില. ജാംബവാന് കൊറേ ആൾക്കാര പെട്ടെന്ന് കൊല്ലാനും കയ്യും. തെക്ക് ഭാഗത്ത് അംഗദനും നീലനും കൂടീറ്റ് നോക്കും. രൂപരേഖേല്ലം തയ്യാറാക്കീറ്റ് അവര് രാവണ രാജ്യത്തേക്ക് പൊറപ്പെട്ടിരിക്കയാണ്. വിഭീഷണന് താമസം, ഭക്ഷണം, വിലയൊരു ആല, തന്ത്രം മെനയല് എന്നിങ്ങനെ പോവും,കർത്തവ്യങ്ങള്. മനുഷ്യൻ,വാനരർ, കരടികൾ, കഴുകമ്മാർ, അസുരൻ എന്നിവരാൽ രാമസൈന്യം പ്രൗഢമായിരുന്നു. പെരുമ്പറയും വിളംബരക്കാരനും കലാകാരമ്മാറും ഹനുമാന് തൊട്ട് പിറകിലായിറ്റ്ണ്ട്. അവര് ചെണ്ട കൊട്ടിയും കുഴലൂതിയും കാഹളം മൊഴക്കിയും നൃത്തം ചവിട്ടിയും കൊടികൾ പിടിച്ചും സേതൂലെ കൂടീറ്റ് നടന്നു. കരടി ചിഹ്നങ്ങളും കഴുകചിഹ്നങ്ങളും വാനരചിഹ്നങ്ങളുമുള്ള കൊടികൾ സൈന്യത്തില് അങ്ങിങ്ങായി കണ്ടു. 

വിഭീഷണൻ പറഞ്ഞമാതിരി ശ്മശാനത്തിലെ മൈതാനത്ത് എത്തി. മൂന്ന് ദെവസം നീണ്ട യാത്രയായിരുന്നു അത്. എല്ലാരും ക്ഷീണിച്ച് ഒറങ്ങി. പിറ്റേ ദെവസം അംഗദന രാവണസന്നിധീല് അയക്കാൻ തീരുമാനിച്ചു. ഹനുമാൻ എല്ലാം നോക്കീറ്റ് ദീർഘനിശ്വാസം വിട്ടിറ്റ് കൊറേ സമയം ആകാശത്തേക്ക് നോക്കീറ്റ് കെടന്നു. 

അംഗദൻ പിറ്റേ ദെവസം യുദ്ധത്തിനുള്ള ദൂതുമായിറ്റ് പോയി. അംഗദന കണ്ടപ്പാട് രാവണന് പയേ വൈരാഗ്യം പൊറത്ത് വന്നു. മന്ത്രി കുറിപ്പ് വായിക്കാൻ ആസ്ഥാന പണ്ഡിതനോട് പറഞ്ഞു. വായിച്ച് തീർന്നിറ്റ; അപ്പളേക്കും അംഗദന പിടിച്ച് കെട്ടാൻ വേണ്ടീറ്റ് ആജ്ഞ കൊട്ത്തു. എന്നങ്കിലൊ ഉയർന്ന് ചാടീറ്റും ചെരിഞ്ഞ് ചാടീറ്റും കുത്തിപ്പൊന്തീറ്റും ഒളിച്ച് കളിച്ചിറ്റും അംഗദൻ അസുരമ്മാറ പറ്റിച്ചു. അവസാനം രാവണന്റെ കിരീടോന്നെ തട്ടിത്തെർപ്പിച്ചു. രാജസന്നിധീലെ ഇപ്പോൾത്തെ അവസ്ഥ കാണണം; രാജാക്കമ്മാർക്കില്ലെ ഇരിപ്പിടം ഇരിന്നേടത്ത് ചെല ആൾക്കാരെ കിരീടം, ഇരി പിടം തട്ടീറ്റ് കൊറേ ആൾക്കാര് ബദ്ധപ്പാടില് വീണു. രാജസന്നിധി അവസാനം അലങ്കോലായി. രാവണൻ എല്ലാരോടും നിർത്താൻ പറഞ്ഞു. 

“ഇവന്റെ ബയ്യേ ബെർതെ പോയിറ്റ് ഒര് കാര്യൂല്ല. ഓൻ മർക്കടനാണ്. നമ്മക്ക് വല്ല മെൻച്ചമ്മാറോടും യുദ്ധം ചെയ്താമതി, ഇല്ലെ ങ്കില് ദേവമ്മാറോട്,എല്ലാരും അടങ്ങി. സ്വന്തം ഇരിപ്പിടം എട്ത്തിറ്റ് യഥാസ്ഥാനത്തിര്ന്നു. 

രാവണൻ സീതക്ക് വേണ്ടീറ്റ് വനിതാപോരാളികളിൽ ശ്രേഷ്ഠരായ രുദ്രാണിയേയും രുദ്രഭദ്രയേയും നിയമിച്ചു. കാലാൾപ്പടകളെ തൊറന്ന് വിടാൻ വേണ്ടീറ്റ് ആജ്ഞ നൽകി. വടക്ക് ഭാഗത്തെ കാലാൾപ്പടകളിൽ അസുരണികളായിരുന്നു. അവരില് കൊറേ പേർ രാമസൈന്യത്തിന അന്വേഷിച്ചിറ്റ് കെടങ്ങ് വരെ യാത്രയായി. കെടങ്ങിന്റെ മോളിലുള്ള അടപ്പ് തൊറന്നു. ഇപ്പൊ ലങ്കക്ക് ചുറ്റും നാലാള പൊക്കത്തില് ഒര് മതില് വന്നു. കരിങ്കല്ല് കൊണ്ടില്ലത്. അയിനെടേലെ കൂടീറ്റ് പൊർത്തേക്ക് നോക്കാനുള്ള ചെറിയ ദ്വാരോം ഇണ്ട്. പടിഞ്ഞാറാൻ കാലാൾപ്പടേന്ന് കൊർച്ച് ആൾക്കാര് കുംഭ കർണ്ണന ഉണർത്താനുള്ള കൊട്ടും പാട്ടും ആയിറ്റ് പോവ്വാൻ തൊടങ്ങി. 

അംഗദൻ നാലാളെ ഉയരത്തിലുള്ള മതിലും കടന്ന് ശ്മശാന മൈതാനത്ത് എത്തി. അപ്പളേക്കും രാവണൻ ലങ്കക്ക് ചുറ്റുള്ള കെടങ്ങ് തൊറന്നിറ്റ് കൊറേ ആൾക്കാര രാമസൈന്യത്തിന സംരക്ഷിക്കാനും ഒരാള യുദ്ധദൂതനായിറ്റും അയച്ചു. അയാളുടെ കയ്യില് യുദ്ധക്ഷണം സ്വീകരിച്ചതായിറ്റ് അറിയിപ്പും ഇണ്ടായിന്. രാവണൻ എല്ലാരേം വിളിച്ച് കൂട്ടി. ഓരോ സേനാധിപൻമാരായി ഓരോ ഭാഗ ത്തേക്കും അയക്കേണ്ടിവരും. പടിഞ്ഞാറ് ഭാഗത്ത് പ്രഘസനനും വടക്ക് ഭാഗത്ത് രുദ്രഭദ്രയേയും കിഴക്ക് ഭാഗത്ത് ഇന്ദ്രജിത്തിനും തെക്ക് ഭാഗത്ത് വിരൂപാക്ഷനേം താൽക്കാലികായിറ്റ് സൈന്യാധി പരായിറ്റ് നിയമിച്ചു. 

സീതയോട് യുദ്ധത്തില് സഹായിക്കണോന്നാവശ്യപ്പെട്ട് രുദ്രഭദ ഓളട്ത്തേക്ക് പോയി. സീതേരെ ദേഹത്തില്ലെ കരിഞ്ഞ മുറിവിന്റെ പാട് രുദ്രഭദ്രേല് സംശയുണ്ടാക്കി. രാവണൻ നല്ല പാങ്ങില് കൊട്ത്തിറ്റ്ണ്ടാവും. രുദ്രഭദ്രക്ക് കൊർച്ചും കൂടി ബലം കിട്ടി. ഒന്നും മിണ്ടാതെ പൂവ് കോക്ക്ന്ന സീതേന കണ്ടപ്പാട് ഓക്ക് ദേഷ്യം വന്നു. രുദ്രഭദ്ര മുടിക്ക് പിടിച്ചിറ്റ് താഴത്തേക്കിട്ടു. അടിവയറ്റില് ഒര് ചവിട്ട് കൊട്ത്തു. ചവിട്ട് കൊണ്ട് സീത ചാടിയെണീറ്റു. രുദ്രഭദ്രേന അതേ മാതിരി ചെയ്തു. രുദ്രഭദ്ര ദൂരത്തേക്ക് തെർച്ച് വീണു. പിന്നേം അടിക്കാനായി മുന്നോട്ട് വര്ന്നെന്ന് അറിഞ്ഞപ്പൊ രുദ്രഭദ്ര അവിടെ നിന്നും തിരിച്ച് പോയി. സീത നിസ്സാരായിറ്റ് മന്ദഹസിച്ച ശേഷം അശോകവനില് പൂ കോക്കാൻ ഇരിന്നു. 

ശ്മശാനത്തിലെ രാമന്റെ പടന കണ്ടിറ്റ് ദൂതൻ പേടിച്ചോണ്ട് അട്ത്ത് പോയി. ദൂത് കൈമാറീറ്റ് തിരിച്ച് വര്മ്പൊ അംഗദന്റെ അമ്പേറ്റിറ്റ് മരിച്ച് വീണു. ദൂതിന് പോയാളെ കാണാഞ്ഞിറ്റ് രാവണൻ നാല് ഭാഗത്തുള്ള മതിൽകവാടം തൊറന്നു. ഇപ്പൊ അഞ്ചാറാക്ക് കിടങ്ങിനപ്പുറം കടക്കാം. അയിലേ കൂടീറ്റ് രാവണന്റെ സൈന്യം ലങ്കക്ക് പൊർത്തേക്ക് കടന്നു. 

രാമലക്ഷ്മണമ്മാർക്ക് സ്ത്രീകളോട് യുദ്ധം ചെയ്യുന്നേയില് കൊർച്ച് വൈമുഖ്യം ഇണ്ടായി. എന്നാലും സീതേന കണ്ടുപിടിക്കണം എന്ന ദൃഢനിശ്ചയം അവരെ മുന്നോട്ടു നീക്കി. രാമൻ അവരേല്ലം തന്ത്രപൂർവ്വം കുബേരന്റെ പഴയ കൊട്ടാരത്തിലേക്കെത്തിച്ചു. എന്നിറ്റ് തടവിലാക്കി. രാമന്റെ ശരീരഭംഗി കണ്ടിറ്റ് പല സ്ത്രീകളും രാമനുമായി വേഴ്ച നടത്താൻ മുന്നോട്ട് വന്നു. ഇതെല്ലാം കണ്ട് നിന്ന രുദഭദ്രയാകട്ടെ സ്ത്രീകളെ പ്രാകാനും തൊടങ്ങി. കുബേരന്റെ കൊട്ടാരത്തില് എല്ലാരേം പൂട്ടേയ്ന് ശേഷം രുദ്രഭദ്രേം ആയിറ്റ് ചെറിയൊരു വാക്ക് തർക്കം ഇണ്ടായി. 

രുദ്രഭദ്ര ചോദിച്ചു. 

“നീ ബില്ല സുന്ദരനാണെന്നാണോ വിചാരം.? എന്നങ്കിലിതാ എന്റെ ചൂണ്ട് വെരല് മതി നിന്നെ തോല്പിക്കാൻ. എന്നങ്കില് സ്ത്രീകളെ ശക്തി വശ്യതയാണ്, സൗന്ദര്യമാണ്. അതുകൊണ്ടിതാ ഞാനെന്റെ അംഗലാവണ്യം നിനക്കായ് കാഴ്ചവയ്ക്കുന്നു."

വസ്ത്രങ്ങള് ഓരോന്നായിറ്റ് ഉരിയുന്ന സമയം രുദ്രഭദ്രേന ലക്ഷ്മണന ഏൽപ്പിച്ചിറ്റ് രാമൻ നിവർത്തിയിട്ട് കെടങ്ങിന് മോളിലുള്ള പാലത്തിലെ കൂടീറ്റ് വടക്കിനീലേക്ക് പോയി. ആട എത്ത്മ്പളേക്ക് എല്ലാരും സീതേന മാതിരി ഇണ്ടായ്ന്. സീതേരെ കരുത്ത്, സീതേരെ സംസാരം, സീതേരെ കൈതപ്പ്, സീതേരെ രൂപം, സീതേരെ ഭാവം... രാമൻ സീത തന്നെ ആശ്ചര്യചൂഡാമണി കയ്യിലെടുത്തു. അതിന്റെ പ്രഭേല് സീതമാരെല്ലാം അസുരിണികളായി. രാമൻ എല്ലാരേം വരിഞ്ഞ് കെട്ടി കുബേരസന്നിധിലെത്തിച്ചു. ആ അസുരകളെല്ലാം പരസ്പരം കലമ്പാൻ തൊടങ്ങി. “രാമന് ഏറ്റം ഇഷ്ടം എന്നോടാണ്. ഞാനാണ് ആട രാമപത്നി." എന്നെല്ലാം പറയുന്നുണ്ടായിരുന്നു. രാമൻ സീതാന്വേഷണം നടത്തി; അട്ത്ത നെലെലേക്ക് കടന്നു. കോട്ടവാതിലില് കൊറച്ച് ഭടമ്മാറ കണ്ടു. സന്ധ്യയാവാറായീന്ന് തിരിച്ചറിഞ്ഞ രാമൻ മുന്നോട്ട് പോവണ്ടാന്ന് നിശ്ചയിച്ചു. 

രുദ്രഭദ്രേം ലക്ഷ്മണനും ശയിക്കുന്നത് കണ്ട് വിഭീഷണന് ദേഷ്യം വന്നു. 

“എന്ന് വടക്ക് ഭാഗത്ത് നിങ്ങൾ യുദ്ധം ചെയ്യണോന്നില്ല. എൻക്ക് വിട്ട് തന്നാമതി. ഞാൻ ചെയ്തോളാം. 

വിഭീഷണൻ പറഞ്ഞു. 

ആദ്യ ദെവസം കൊറച്ച് പടയാളികൾ മരിച്ച് വീണതല്ലാതെ കാര്യമായിറ്റ് ഒരു നാശോം ഇരുഭാഗത്തും ഇണ്ടായിറ്റ, കൊറച്ച് വാനരമ്മാറ് ചുറ്റും കിടങ്ങ് ഇണ്ടെന്നറിഞ്ഞിറ്റും അയില് വീണു. രാവണൻ കെടങ്ങ് വാതിലടച്ചു. 

രണ്ടാം ദിവസം നിരവധി വാനരവീരമ്മാറ രാവണസൈന്യം വധിക്കുകയുണ്ടായി. പരിക്കേറ്റവരെ ശുശ്രൂഷിക്കാൻ അഗസ്ത്യമു നീരെ ശുശ്രൂഷ സംഘം സദാ യുദ്ധരംഗത്ത്ണ്ടായിരുന്നു. ലങ്കൻ സൈനികര് ശ്മശാനം വേറൊരിടത്തേക്ക് മാറ്റി. സിഗിരിയിലെ നാഗമ്മാറെ കാടിനകത്തായിരുന്നു അത്. മരിക്കാത്തവരെ ദയാവധമെന്നോണം നാഗമ്മാര് വിഷം തീണ്ടി കൊന്നു. അതിമനോഹരവും ആർഭാഡനിർഭരവുമായിരുന്ന ലങ്കാദേശം വെപ്രാളം പൂണ്ടു. രാവണന്റെ ആജ്ഞാശബ്ദങ്ങൾ എങ്ങും അലയടിച്ചു. എന്നാൽ സീത അശോകവനീല് സുരക്ഷിതയായിരുന്നു. സിഗിരിയിലെ നാഗങ്ങൾ രാവണന്റെ ആജാനുസരണം രാത്രി സമയങ്ങളിൽ രാമസങ്കേതങ്ങൾ കടന്നാക്രമിച്ചു. നിരുവംപോളയിലെ അഗ്നിഹോമകേന്ദ്രങ്ങളിൽ രാവണന് വേണ്ടി ഹോമങ്ങൾ നടന്നു. അത് രാവണൻ തടവിലാക്കിയ മുനിമാരായിരുന്നു ചെയ്തത്. അവർ പേടിച്ചോണ്ടായിരുന്നു രാവണന് വേണ്ടീറ്റ് മൃത്യുഞ്ജയഹോമം നടത്തീത്. 

താഴത്തെ നിരപ്പിൽ നിന്ന് അമ്പത് മീട്ട്ര് ഉയരത്തിലാണ് ലങ്ക. അതൊരു പാറക്കെട്ടായിരുന്നു. അത് തുരന്നാണ് രാവണൻ ഓരോ നിലയും നിർമ്മിച്ചത്. അഞ്ചാമത്തെ നിലേലാണ് രാവണവാസം. അതിന്റെ മട്ടുപ്പാവിൽ നിന്ന് രാവണൻ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിന്നു. ആ സമയം മണ്ഡോദരി രാവണസമക്ഷമെത്തി. 

“തോഴിമാർ ചെല അറിവുകൾ പറഞ്ഞു. രാമന കാണാൻ നല്ല പാങ്ങ്ന്ന്. നല്ല ബലൂള്ള പുരുഷനുമാണ്. നമ്മുടെ നാരീജനങ്ങൾ അവനുമായി രമിക്കാൻ കുബേര സന്നിധീല് താവളമടിച്ചിരിക്കുന്നു. രാസകേളീല് ഒട്ടും മോശാവീല രാമൻ. അവര് പിന്ന അസുരവീരമ്മാറ ഇഷ്ടപ്പെടുമൊ എന്നാണ് എന്റെ സംശയം. 

രാവണന് ദേഷ്യം വന്നു. പുഷ്പകവിമാനം എട്ത്തിറ്റ് കുബേരന്റെ പഴയ കൊട്ടാരത്തില് പോയി. ആട വിഭീഷണന കണ്ടതും ദീർഘനിശ്വാസം വലിച്ചിറ്റ് തിരിച്ച് പോയി. വിഭീഷണന രാവണൻ ഒന്നും ചെയ്യീല. പട്ടിണി കെടന്നാലും മന്ത്രം ചൊല്ലി ജീവിക്കാൻ ഓനറിയാ. രാജ്യതന്ത്രം പൂർത്തിയാക്കാൻ ഉത്സാഹം കാണിക്കുന്നത് വിഭീഷണനാണ്. രാവണൻ പകുതിക്ക് വച്ച് നിർത്തി.വിഭീഷണൻ ഒരാളോടും അന്യായം ചെയ്യുന്നത് രാവണൻ ഇത് വരെ കണ്ടിറ്റ. “എന്തെങ്കിലാട്ട്. രുദ്രഭദ്രേരെ ശവം കണ്ടപ്പൊ രാവണൻ തെല്ല് നിന്നു. പൂർണ നഗ്നയായിരുന്നു അവൾ. വാനരമ്മാറ് മാൻ പേട പോലത്തെ ദേഹത്തെല്ലാം കാണാം. അവരെ വെട്ടി മാറ്റി,ശവം വിമാനത്തില് പറക്കീട്ടിറ്റ് സിഗിരേരെ മോളിലേ കൂടീറ്റ് പറന്നു. എന്നിറ്റ് ശവം ബില്ലാരു കുഴീല് വലിച്ചെറിഞ്ഞു. പുഷ്പകവിമാനത്തീന്ന് ഒരു പൂവിതള് അടർന്ന് വീണത് മാതിരി രുദ്രഭദ്ര താഴേക്ക് വീണു. കുബേരന്റെ കൊട്ടാരം ഇല്ലാതാക്കണം. രാവണൻ മനസ്സില് കര്തി. 

ലക്ഷ്മണന്റെ കാമപ്രാന്തിന് വിഭീഷണൻ കണക്കിന് പരിഹസിച്ചു. രാമൻ ദയവെന്നോണം വിഭീഷണനോട് പറഞ്ഞു. 

“രുദ്രഭദ്രയെ ഞാനായിരുന്നു കണ്ടത്. എന്നെയാണ് ഓള് വെല്ലുവിളിച്ചത്. അവള് ഒരു വേശ്യയെ മാതിരി പെരുമാറീതോണ്ടാണ് ഞാൻ ലക്ഷ്മണന് ഓള കൈമാറീത്. ഒരു യോദ്ധാവിന് പറ്റിയ ഒരു യോഗ്യതേം ഓക്കില്ലായിരുന്നു. അതോണ്ടായിരിക്കാം ലക്ഷ്മണൻ ഇണചേരാൻ ഉപയോഗിച്ചത്. ഇണ ചേർന്ന് കയിഞ്ഞ് ആര് ഓള കൊന്നൂന്ന് ലക്ഷ്മണനറീല. “അത് ഞാനാണ്. 

വിഭീഷണൻ പറഞ്ഞു. 

“എന്ന് വടക്ക് ഭാഗം ഞാൻ യുദ്ധം ചെയ്യാം." 

രാമൻ ലക്ഷ്മണനോട് ശകാരമെന്നോണം പറഞ്ഞു. “യുദ്ധഭൂമിയിൽ വീര്യമാണ് രസം, ഭാവം. അല്ലാതെ കാമമല്ല, ആസക്തിയല്ല. ആസക്തി ശത്രൂനെ കൊല്ലുന്നതില് മാത്രായിരിക്കണം. പക്ഷേ, എന്റെ അനുജന ശിക്ഷിക്കാൻ എനക്ക് പറ്റുല. കാരണം വനവാസത്തിലും കളിക്കൂട്ടായും ഇവൻ എപ്പളും എന്റെ കൂടേണ്ട്. ഞാനുമായി വേഴ്ചയിലേർപ്പെടാൻ തയ്യാറായി നിരവധി അസുരിണികൾ കുബേരന്റെ കൊട്ടാരത്തിലുണ്ട്. അയിന് രാമന് ഈ ജന്മം പോര. അതിനാൽ എന്റെ ലക്ഷ്യം സീത മാത്രാണ്. വിഭീഷണ അങ്ങ് നമ്മളോട് ക്ഷമിക്കണം."

വിഭീഷണൻ ദേഷ്യത്തോടെ പറഞ്ഞു. 

“രാവണൻ ഈനക്കാളും ഭേദാണ്."

മൂന്നാം ദിവസവും വടക്ക് ഭാഗത്ത് രാമലക്ഷ്മണമ്മാർത്തന്നെ യുദ്ധം ചെയ്തു. രാവണസേനേല് അകമ്പൻ കിഴക്ക് വശത്തും പ്രഹസ്തൻ തെക്ക് വശത്തും ധ്രൂമാക്ഷൻ പടിഞ്ഞാറ് വശത്തും നിരന്നു. വാനരപ്പടേന സഹായിക്കാൻ കഴുകൻ സേന ലങ്കക്ക് ചുറ്റും വട്ടമിട്ട് പറന്നു. അവർ യുദ്ധം നടക്കുന്ന സ്ഥലത്ത് പോയി ചോര പറ്റിയതും ഒടിഞ്ഞതുമായ കുന്തങ്ങൾ കൊത്തി രാമപക്ഷത്ത് ഇടുകയും ചെയ്തു. ആയുധം പണിക്കാറ് പല കുന്തങ്ങളും ആയുധങ്ങളും ശരിയാക്കി പിന്നേം ഉപയോഗിച്ചു. ചത്ത് വീഴുന്ന ശവങ്ങളെ അവർ അപ്പപ്പോൾ മാറ്റി. അതിനെടേല് ചെല കഴുകമ്മാറ് ചിറകറ്റ് വീഴുകയും ചെയ്തു. ലങ്കൻ പടയാളികളുടെ നീക്കങ്ങളറിയാനും ചില കഴുകമ്മാറെ നിയോഗിച്ചു. കരടി സേനനക്കണ്ടപ്പോൾ അസുരമ്മാറ് അമ്പരന്നു. മനുഷ്യരോളം കൈക്കരുത്തും ബുദ്ധിയുമുള്ള കരടികളെ അവര് ആദ്യായിറ്റാണ് കാണുന്നത്. അകമ്പനന്റെ നേതൃത്വത്തിലുള്ള കാലാൾപ്പട അംഗദന്റെ അമ്പെയ്ത്ത്കാരെ ചിന്നഭിന്നമാക്കി. കുംഭ കർണ്ണന്റെ ശയനസൗധത്തിനടുത്ത് അട്ടഹസിച്ചും മരങ്ങൾ പിഴുതെറിഞ്ഞും കരടിക്കുട്ടമ്മാർ അടുത്തു. ഹനുമാൻ സൈന്യത്തിന നേരിട്ട് പ്രഹസ്ത സൈന്യത്തിന് നാശനഷ്ടങ്ങൾ ഏറെയുണ്ടായി. എങ്കിലും ലങ്കേരെ കിടങ്ങിനരികിലെത്താൻ പോലും ഹനുമാൻ സൈന്യത്തിന് കഴിഞ്ഞില്ല. 

സീതേന അങ്കത്തിനയക്കാൻ രാവണൻ അശോകവനിലേക്ക് പോയി. സീത മൗനം പൂണ്ട് ഇരിക്കുകയായിരുന്നു. രാവണന കണ്ടപ്പൊ മല്ലയുദ്ധത്തിനെന്നവണ്ണം എണീറ്റു. 

രാവണൻ പറഞ്ഞു. 

“ലങ്കേരെ സന്തതിയായ സീത ലങ്കക്ക് വേണ്ടി യുദ്ധത്തിനെറങ്ങണമെന്ന് പറയാനാണ് ഞാൻ വന്നത്."

സീത പറഞ്ഞു. 

“ലങ്കൻ യുവതികളുടെ ഒരു ഗുണോം എൻക്കില്ല. ഞാൻ പഠിച്ച വിദ്യകൾ ജനകവംശത്തിന്റേതാണ്. എന്റെ വിദ്യകൾ രാമരാജ്യത്തിന് വേണ്ടി പ്രയോഗിക്കാം. കാരണം അതെന്റെ ഭർതൃഗൃഹമാണ്. രാമനെന്റെ ഭർത്താവാണ്. എന്റെ ഓന്റൊന്നിച്ചല്ലാതെ പിന്നാരൊന്നിച്ച് ഞാൻ കൂടല്.? പതിനാല് കൊല്ലം കയ്യാൻ എനി കൊർച്ച് കാലേ ഇല്ലൂ. ഞാൻ എങ്ങനെങ്കിലും ഈട്ന്ന് പോയ്ക്കൊള്ളാം. നീ ഈട്ന്ന് പോട്. എന്ന വിട്."

രാവണൻ ചിരിച്ചു. 

“ഇല്ല ഇത്രേം പ്രശ്നൂണ്ടാക്കീറ്റ് നിന്ന വിടാനാ.? ലങ്കക്ക് യോദ്ധാക്കന്മാർക്ക് ഒരു കൊറവൂല്ല."

ആ സമയത്ത് രാമലക്ഷ്മണമ്മാർ അശോകവനിലെത്തി. രാമന കണ്ടപ്പാട് രാവണൻ ഉച്ചത്തില് അട്ടഹസിച്ചു. ഭൂലോകം വെ ലിക്കുമാറുള്ള ഒച്ച. മൈരാവണനും ഐരാവണനും ഒരേസമയം പൊർത്തേക്ക് വന്നു. മൈരാവണൻ ലക്ഷ്മണനോടും ഐരാവണൻ രാമനോടും യുദ്ധം ചെയ്യാനുറച്ചു. ഐരാവണൻ രാമനോട് പറഞ്ഞു. 

“ലങ്കേല് അതിക്രമിച്ച് കടന്നത് ഒരു കൊരങ്ങനെങ്കില് ഞാൻ വിഷമിച്ചേനെ. പക്ഷേ, ഇതൊര് മനുഷ്യനായതോണ്ട് എനക്ക് ക്ഷമിക്കാനൊക്കീല, ദേവേന്ദ്രന്റെ കള്ള ദൂതനാണ് നീ എങ്കില് നിന്ന ഈട കൊത്തീറ്റ് ബേറും." 

രാവണന്റെ വാക്ക് കേട്ട് ശ്രീരാമൻ ശാന്തനായി ഇങ്ങനെ പറഞ്ഞു. 

“രാവണാ... കാലം കൊറേയായി ഇവളേം പരിതീറ്റ് ഞാൻ നടക്ക്ന്ന്. ഇവളില്ലാതെ അയോദ്ധ്യേലേക്ക് തിരിച്ച് പോകാൻ എനക്ക് പറ്റീല. അതുമല്ല, ധർമ്മമനുസരിച്ച് ഒരാളെ ഭാര്യേന മറ്റൊരാള് തട്ടിക്കൊണ്ട് വര്ന്നത് നല്ല കാര്യോല്ല. നിന്നെ കൊന്നാലേ സീതേന കിട്ടുന്നുണ്ടെങ്കില് അയിനും ഞാൻ മടിക്കീല, കൊല്ലേന്നെ ചെയ്യും."

രാവണൻ പറഞ്ഞു. 

“ഇവളെന്റെ മോളാണ്. എന്നോട് ചോയിക്കാതെ എന്റെ മോള കല്ല്യാണം കയ്ക്കാൻ നിന്നോടാരിടാ പറഞ്ഞിന് അയിനെന്ത് യോഗ്യത നിൽക്കില്ലത്. ?"

രാമന്റെ മൊഖം ചൊമന്നു. 

“ഞാൻ ജനകന്റെ മോളെയാണ് കല്ല്യാണം കയ്ച്ചത്. "

രാമൻ ചാടി രാവണന്റെ മേലിൽ വീഴാൻ നോക്കി. രാവണൻ ഒയിഞ്ഞ് മാറി. 

“മൽപ്പിടുത്തമാണൊ നീ ഉദ്ദേശിച്ചത്.?” 

സീത ചാടി രാമന്റട്ത്ത് നിന്നു. രാമനപ്പൊ കൊർച്ച് ബലം കിട്ട്യേത് മാതിരി തോന്നി. 

“അതെ, മൽപ്പിടുത്തൊന്നെ." 

സീതേം രാമനും കൂടീറ്റ് ഐരാവണന നേരിട്ടപ്പൊ ലക്ഷ്മണൻ മൈരാവണന നേരിട്ടു. രണ്ട് ചവിട്ട് കൊട്ത്ത് മൈരാവണൻ ലക്ഷ്മണന തായ ഇട്ടു. തായ വീണ് കെടന്ന ലക്ഷ്മണന പറക്കീറ്റ് പുഷ്പകവിമാനത്തിലേക്ക് ഒറ്റയേറ്. ഇത് കണ്ടപ്പൊ രാമന്റെ ശ്രദ്ധ പാളി, ഐരാവണൻ രാമന്റെ കാല് വലിച്ച് ഒരേറ് കൊട്ത്തു. ബോധ ക്ഷയം സംഭവിച്ച രാമന സീത അട്ത്ത് പോയിറ്റ് വിളിച്ചു. സീതേരെ കരണത്ത് ഒറ്റ അടി കൊട്ത്തിറ്റ് അന്തപുരത്തിലേക്ക് കൊണ്ടാവ്വാനാക്കി. രാമലക്ഷ്മണനേം കൊണ്ട് പുഷ്പകവിമാനത്തില് കടലിന്റെ കരേലേക്ക് പോയി. ആട്ന്ന് രണ്ടാളേം തോളില് കേറ്റീറ്റ് പാതാളത്തിലേക്ക് തിരിച്ചു. പാതാള കവാടം മകൾ മകീരിയിൽ സംരക്ഷിതമായിരുന്നു. രാമലക്ഷ്മണമ്മാറ പാതാളത്തിലിറക്കിയശേഷം ഉണർത്തിവിട്ടു. അതിയായ അസ്വസ്ഥത പ്രകടിപ്പിച്ച് അവരോട് ഇങ്ങനെ പറഞ്ഞു. 

“ധീരമ്മാറേ... നിങ്ങോ കണ്ണ് തൊർന്നിറ്റ് നരകം കാണ്. നമ്മൊ ഉടലോടെ ഈട്ത്തേക്കാണ് വരേണ്ടത്. നിങ്ങളെ സ്വർഗത്തിനെക്കാളും സൗകര്യം ഈട ഇണ്ടോന്ന് പരിശോധിക്ക്."

രാമൻ പാതാളത്തിലെ വിചിത്രമായ ശിക്ഷാവിധികൾ കണ്ടു. ഞെരിപിരി കൊള്ളുന്ന വിഷസർപ്പങ്ങളുടെ കൂമ്പാരം. അതിൽ ചിലർ കിടന്നുറങ്ങുന്നു. തിളച്ച എണ്ണപ്പുഴയിലേ കൂടീറ്റ് ഒര് നൂൽപ്പാലം. അതിലേ കൂടീറ്റ് കൊറേ ആൾക്കാര് നടന്ന് പോവുന്നു. ശവങ്ങളെ വിഘടിപ്പിക്കുന്ന പുഴുക്കള് ജീവനോടെ പലരുടെ മൂക്കിലൂടെയും വായിലൂടെയും പൊറത്ത് വന്നു. ഇതെല്ലാം കണ്ടോണ്ട് രാമൻ പറഞ്ഞു. 

“എടാ പൊട്ട രാവണാ... നമ്മൊ ഈട കെടന്ന് ചത്താലും സ്വർഗത്തിലേക്കെന്നെ പോവും. "

രാവണന് ദേഷ്യം വന്നു. പാതാള കവാടത്തില് കാവല് നിക്കാൻ മകിരിയോട് നിർദ്ദേശിച്ചിറ്റ് രാവണൻ ആട്ന്ന് പോയി. 

എല്ലാരും അന്നത്തെ യുദ്ധം കയ്ഞ്ഞിറ്റ് സ്വന്തം താവളത്തിലേക്കെന്നെ പോയി. യുദ്ധസമയം കയ്ഞ്ഞിറ്റും രാമലക്ഷ്മണമ്മാറ് കുടീരത്തിലെത്താത്തോണ്ട് വിഭീഷണന് ബില്ല്യ ആശങ്കയുണ്ടായി. വിഭീഷണന് ഒര് കാര്യം മനസ്സിലായി. സീതേരെ അട്ത്ത് രാമലക്ഷ്മണമ്മാറ് എത്തീന്. രാവണൻ അവരെ പിടിച്ച് കെട്ടി ഏട കൊണ്ടോയീന്ന് മാത്രം അറിഞ്ഞാ മതി. ഹനുമാൻ സൈന്യം ലങ്കേരെ കിടങ്ങിന് നൂറ്റമ്പത് മീട്ട്ര് പിറകിലെ എത്തീറ്റൂ. നീല ജാംബവ സൈന്യം കുംഭകർണ്ണന്റെ സൗധം വരെ, എങ്കിലും ആട താവളമടിക്കാനുള്ള ധൈര്യക്കുറവോണ്ട് കിടങ്ങ് വാതിലടയുന്നേയിന് മുമ്പ് പൊറത്ത് കടന്നു. അംഗദൻ സേതൂന് ഇരുപത് മീട്ട്ര് മുമ്പിലല്ലാതെ കടക്കാൻ പറ്റീറ്റ. ഏറ്റവും ചെറിയ മുന്നേറ്റം നടത്തുന്നതും അംഗദനാണ്. 

“രാമനേം ലക്ഷ്മണനേം കാണുന്നില്ല. എല്ലാരും അപ്പറോം ഇപ്പറോം പറഞ്ഞു. 

“ഈറ്റിങ്ങൊ ഏടപോയത്.? രാമന കണ്ടിനാ... ലക്ഷ്മണന കണ്ടിനാന്നും പറഞ്ഞിറ്റ് ചൂട്ടും കത്തിച്ചോണ്ട് ലങ്കേല് കൊറേ ആൾക്കാര് ചുറ്റും നടന്നു. ഒര് കാര്യൂല്ല. എല്ലാരും ഒന്നിച്ച് കൂടി. 

ഹനുമാൻ പറഞ്ഞു. 

“ഞാൻ നാള അവരേം അന്വേഷിച്ച് പോവ്വ. അതുവരെ അംഗദൻ കിഴക്ക് വശത്ത് ഒറ്റക്കാണ്. ആട നിന്ന് ഗദയുദ്ധം ചെയ്യേണ്ടത്. ദൂരത്ത്ന്ന് വാരിക്കുന്തങ്ങൾ എറിഞ്ഞാമതി. രാവണൻ നാള പുഷ്പകവിമാനം എറീറ്റാക്രമിക്കൂന്ന് വിവരം കിട്ടി. അതോണ്ട് കഴുകമ്മാറ അവരെ ശല്യപ്പെടുത്താൻ ഏർപ്പാടാക്കണം. 

അപ്പൊ വാനരപ്പടേന്ന് സുഗ്രീവൻ എണീച്ചു. 

“രാമനില്ലാതെ ഈ യുദ്ധം കൊണ്ട് എന്ത് പ്രയോജനം.? വെർതെ തമ്മില് തച്ചിറ്റ് ചാവുന്നതല്ലാതെ.? രാവണൻ രാമന കൊന്ന്വോ

ങ്കിലോ... നമ്മൊ എന്താക്കല്.?" 

ഹനുമാൻ പറഞ്ഞു. 

“രാവണന് കൊല്ലാൻ കയ്യീല. എന്നങ്കിലും നോക്കാ... രാമൻ വരും." 

ഹനുമാൻ ആട്ന്ന് പോയി. അശോകവനീല് സീതേന കണ്ടിറ്റ. അതോണ്ട് അന്തപുരത്തിലേക്ക് പോയി. സീത ഒറങ്ങുന്ന്ണ്ട്. സീതേന മന്ത്രവാക്ക് പറഞ്ഞിറ്റ് ഒണർത്തി.സീത പറഞ്ഞു. 

“രാമലക്ഷ്മണമ്മാറ പാതാളത്തില് കൊണ്ടാവുംന്ന് രാവണൻ പറയുന്നുണ്ടായിന്." 

രാവണൻ വരുന്നേയ്നക്കാളും മുമ്പ് ഹനുമാനോട് പോവാനാവശ്യപ്പെട്ടു. ഹനുമാൻ പെട്ടെന്നന്നെ ആട്ന്ന് പോയി. 

എല്ലാരോടും, രാമൻ പാതാളത്തിലുണ്ട്, ഞാനാട്ത്തേക്ക് പോന്നൂന്നും പറഞ്ഞു. എല്ലാരിക്കും സമാധാനായി. 

രാമലക്ഷ്മണമ്മാറില്ലാത്തോണ്ട് എല്ലാരിക്കും ചെറിയ നിരാശ ഇണ്ടായിര്ന്നു. എന്നാലും പ്രതിരോധിക്കാന്നും പറഞ്ഞിറ്റ് എല്ലാരും തയ്യാറായി. പതിവുപോലെ കിടങ്ങിന് കുറുകെയില്ലെ നാല് വാതിലിലേ കൂടീറ്റ് രാവണസൈന്യം പൊറത്ത്ചാടി. സമയമായിറ്റും രാമ സൈന്യത്തിന കാണഞ്ഞിറ്റ് "ഇവര് പോയോ' ന്ന് തമ്മില് പറഞ്ഞു. എന്നാല് കഴുകമ്മാറ മോളില് പറക്കുന്നത് കണ്ടു. അതോണ്ട് അവര് പോയിറ്റാണ് രാവണസൈന്യം തീർച്ചയാക്കി. 

പാഞ്ഞ് വര്ന്ന വാനരപ്പടേന കണ്ടിറ്റ് അസുരമ്മാറും മുമ്പോട്ട് പോയി. കനം കൊറഞ്ഞ വാരിക്കുന്തങ്ങൾ അസുരമ്മാറെ നെഞ്ചില് തറച്ചു. യുദ്ധവിമാനത്തിലെ അസുരമ്മാറ കഴുകൻപട കൊത്തിപ്പറിച്ചു. സാമ്പനായിരുന്നു അയില് മുഖ്യപങ്ക് വഹിച്ചത്. ജഢായൂന്റെ ചെറക് അരിഞ്ഞിട്ടതിലുള്ള പക ഓൻ തീർത്തു. വിമാനം തകർന്നിറ്റ് കടലില് വീണു. രാമസൈന്യത്തിന്റെ നാനാഭാഗത്തിനും ജയാരവങ്ങളുണ്ടായി. അകമ്പനൻ, പ്രഹസ്തൻ, ധ്രൂമാക്ഷൻ എന്നിവരെല്ലം മരിച്ചുവീണു. അന്ന് രാത്രി വാനരപ്പട ജയാരവത്തോടെ കുടീരത്തിലേക്ക് പോയി. രാമന് ഈ ദെവസം ഒന്നിച്ചുണ്ടാവാൻ കൈഞ്ഞിറ്റില്ലല്ലോപ്പാ എന്ന സങ്കടം എല്ലാർക്കുമുണ്ടായി. രാമനില്ലാതെ രാമന്റെ സൈന്യം രണ്ട് മൂന്ന് സൈന്യാധിപമ്മാറെ കൊന്നത് രാവണന് നല്ലോണം വെഷമൂണ്ടാക്കി. “ആ കൊരങ്ങന കൊല്ലണം' രാവണൻ മനസ്സില് കര്തി. 

ഹനുമാൻ പാതാള കവാടത്തില് ചെന്നതും മകീരി ആട കാവലിന്ണ്ടായിന്. പാതാള കവാടം മൃഗയെല്ലുകളാലും ആയുധങ്ങളാലും മറച്ചിരുന്നു. മകിരി ഹനുമാനെ കണ്ടപ്പൊ തന്നെ വികാരപരവശയായി അടുത്തുചെന്നു. ഹനുമാൻ പാതാളകവാടം തുറക്കണമെന്നാവശ്യപ്പെട്ടു. പക്ഷേ, താനുമായി ഇണചേർന്നതിന് ശേഷമെ തുറക്കൂ എന്ന് മകിരി പറഞ്ഞു. അവൾ വശ്യനയനങ്ങളാൽ ഹനുമാന് നേരെ നടന്നു. ഹനുമാൻ ലക്ഷ്യത്തിൽ രാമലക്ഷ്മണമ്മാർക്കും ഉടലുകള മകിരിക്കുമായി സമർപ്പിച്ചു. മകിരി തന്റെ ദംഷ്ടകൊണ്ട് കൊലവള്ളി വലിക്കാൻ നോക്കി. ഹനുമാൻ ഒന്നമർത്തി കെട്ടിപ്പിടിച്ചതേയുള്ളൂ; മകീരീരെ വായ്ന്ന് ചോര വന്നു, എല്ല് പൊടിഞ്ഞു. മകിരി കടലിന്റെ മോളില് ചത്ത് മലച്ച് കെടുന്നു. പാതാളവാതില് എട്ത്ത് മാറ്റി ഹനുമാൻ ഉള്ളിലേക്ക് കടന്നു. പാതാളത്തില് വിഷപ്പാമ്പുകൾക്കൊപ്പമായിരുന്നു രാമലക്ഷ്മണമ്മാർ നിന്നത്. പാമ്പുകൾ വരിഞ്ഞ് മുറുക്കിയിരുന്നെങ്കിലും ഭക്ഷിക്കാൻ തൊടങ്ങിയിരുന്നില്ല. ഹനുമാൻ അവിടന്ന് രാമലക്ഷ്മണമ്മാറ തോളിലേറ്റി ഭൂമിലേക്ക് കുതിച്ചു. അവർ അവരുടെ താവളത്തിലെത്തി. പാതിബോധം വീണ രാമലക്ഷ്മണമ്മാർക്ക് സുഷേണൻ ഒരു ഔഷധപാനം നൽകി. അകത്ത് കടന്ന വിഷാംശം കളയാൻ വിഷചികിത്സ നടത്തി. അങ്ങനെ രാമലക്ഷ്മണമ്മാർ എണീറ്റിരുന്നു. ആട നോക്കുമ്പൊ കൊറേ ആൾക്കാര് പരിക്കേറ്റിറ്റ് നെലവിളിച്ചോണ്ട് കെടക്ക്ന്ന്. യുദ്ധവീരമ്മാരെല്ലാം ലങ്കക്ക് നാല് ഭാഗത്തും താവളമുണ്ടാക്കിയതിനെപ്പറ്റി ഹനുമാൻ പറഞ്ഞു. ഹനുമാനൊപ്പം നാല് ഭാഗത്തെ യുദ്ധത്താവളങ്ങളും രാമൻ സന്ദർശിച്ചു. രാമൻ വന്നപ്പാട് എല്ലാർക്കും സന്തോഷായി. ഹനുമാൻ വൈദ്യര് പറഞ്ഞ പ്രകാരം വിശ്രമിക്കാൻ രാമനോട് പറഞ്ഞു. രാമൻ തലയാട്ടി. അഞ്ചാം നാളിലേക്ക് എല്ലാരും കോപ്പുകൂട്ടി. 

വടക്ക് ഭാഗം ആറാം നാൾ കിടങ്ങുകൾക്കരികിലെത്തി. വജ്രദംഷ്ടൻ, ജാംബുമാലി, പ്രഘുനസേനൻ എന്നിവരെയെല്ലാം കൊല്ലുകയുണ്ടായി. കിടങ്ങുകൾക്കരികിലെത്തിയപ്പൊ എല്ലാരും നിന്നു. വടക്ക് വശത്തെ കവാടം രാവണൻ മുമ്പേതന്നെ അടച്ചിരുന്നു. അറിഞ്ഞുകൊണ്ട് കുഴീല് വീഴേണ്ടെന്ന് കര്ത്തി തിരിച്ചുപോയി. 

അന്ന് വൈകുന്നേരം ഹനുമാൻ, അംഗദൻ, സുഗ്രീവൻ, വിഭീഷണൻ, ജാംബവാൻ, നീലൻ എന്നീ സേനാധിപമ്മാറുടെ യോഗം വിളിച്ചുചേർത്തു. 

വിഭീഷണൻ പറഞ്ഞു. 

“വടക്ക് ഭാഗം ലങ്കേരെ കെടങ്ങ് വരെ എത്തി. എന്ന് ലങ്കേലേക്ക് പ്രവേശിക്കാം. എന്നങ്കിലും അകത്ത് നല്ല സുരക്ഷ ഇണ്ടാവും. എല്ലാ വശത്തൂന്നും വിജയിച്ചാല് മാത്രം അകത്ത് പോകാനൊക്കൂ. 

“പടിഞ്ഞാറ് ഭാഗത്ത് കെടങ്ങ് വരെയെത്തി. "

ജാംബവാൻ പറഞ്ഞു. 

“കിഴക്ക് ഭാഗത്താണെങ്കില് കെടങ്ങിന്റെ ഏഴയലത്ത് വരെ എത്തീറ്റ. ഹനുമാന്റേം അംഗദന്റേം ശക്തി കാണിക്കേണ്ട സമയായി. രാമൻ പറഞ്ഞു. 

“കിഴക്ക് വശം വളരെ അപകടം പിടിച്ചതാണ്. ആട്നാണ് രാവണൻ എന്നെ പിടിച്ച് കെട്ട്യേത്.രാവണൻ കോട്ടേലേക്ക് നേരിട്ട് ആട്ത്തേക്കെത്താം. ജാംബവാൻ പടിഞ്ഞാറ് ഭാഗത്ത് കോട്ടേല് എത്തി എന്നത് നല്ലതെന്നെ. എന്നങ്കിലും കുംഭകർണ്ണനുണർന്നാല് നമ്മളെ ഗതിയെ പറ്റീറ്റും ഓർക്കണം. പിന്നെ ഒര് കാര്യം. നമ്മൊ ജയിച്ചാലും ഇല്ലെങ്കിലും എന്നി യുദ്ധം ചെയ്യുമ്പൊ യുദ്ധധർമ്മം പാലിക്കണം. ഉറങ്ങിക്കെടക്കുന്നവനെ ആക്രമിക്കരുത്, മല്ലയുദ്ധത്തിന് വര്ന്നോനോട് മല്ലയുദ്ധം മാത്രേ പാടുള്ളൂ. ഗദയുദ്ധത്തിന് വരുന്നർനോട് ഗദയുദ്ധോം. അമ്പും വില്ലും ഏന്തിയവനോട് മാത്രെ അമ്പെയ്ത്ത് പാടുള്ളൂ. അതും ഓന അറിയിച്ചേയ്ന് ശേഷം. 

നീലനേം ജാംബവാനേം പ്രശംസിച്ചത് അംഗദന് അത് പിടികിട്ടീറ്റ. ലങ്കേല് മുമ്പ് വന്നോനെന്ന നെലേല് അംഗദൻ പറഞ്ഞു. “എന്നങ്കില് ഞാൻ പടിഞ്ഞാറ് ഭാഗത്ത് പോവ്വാം. 

രാമൻ ചിരിച്ചു. എന്നിറ്റ് പറഞ്ഞു. 

“നീ വടക്ക് വശത്ത് പോകുന്നതായിരിക്കും നല്ലത്. ആട എന്ന് യുദ്ധം ചെയ്യാണ്ട് ആവീല്ല; കാവല് മതി. നീലനും ജാംബവാനും വിഭീഷണനും പടിഞ്ഞാറ് പോവട്ടെ. സുഗ്രീവൻ തെക്ക് വശവും, ഹനുമാൻ കിഴക്കും നയിക്കണം. പരമാവധി സുഖപ്പെട്ട യോദ്ധാക്കളെ മാത്രം യുദ്ധത്തിനയച്ചാമതി. കൂടുതൽ കുന്തവും ഗദേം ഇണ്ടാക്കാൻ ആൾക്കാർക്ക് നിർദ്ദേശം കൊട്ക്കണം. രണ്ട് മൂന്ന് ദെവസത്തിനകം ദേവേന്ദ്രൻ ആയുധവുമായിറ്റെത്തും. അതുവരെ പിടിച്ച് നിക്കണം. ദേവേന്ദ്രന്റെ അമ്പുകള് കോർക്കാൻ പറ്റിയ വില്ല് നിങ്ങളെ കൈമ്മ ഇല്ല. ഞാനും ലക്ഷ്മണനും അപ്പൊ എറങ്ങേണ്ടി വരും. അതോണ്ട് ഇല്ലത് വച്ചിറ്റ് ഇപ്പൊ എല്ലാം ശരിയാക്കണം. പരമാവധി ആയുധം ശേഖരിക്കുക. ഉപയോഗിച്ച ആയുധങ്ങള് പിന്നേം ശേഖരിക്കണം. ചോര തെറിച്ചത് വൃത്തിയാക്കിയെടുക്കണം. മുക്കാൽ ഭാഗമായ നമ്മളില് പകുതി പേരും വൈദ്യരെട്ത്താണ്; ഞാനടക്കം. അതോണ്ട് കൂടുതല് ശ്രദ്ധിച്ചിറ്റ് കാര്യങ്ങള് ചെയ്യുക. കൊറേ അസുരവീരമ്മാറ് മരിച്ച് വീണതോണ്ട് രാവണനിനി വെർതെ ഇരിക്കൂല. ആറ് ദെവസം കൊണ്ട് ലങ്കേരെ പകുതി ശക്തിപോലും കൊറക്കാൻ നമ്മക്ക് കയ്ഞ്ഞിറ്റ. എനി ആണ് യഥാർത്ഥ യുദ്ധം നടക്കാൻ പോവുന്നത്. 

രാവണ സന്നിധീലും അന്ന് യോഗം കൂടി. രാവണൻ ഇന്ദ്രജിത്ത്, വിദ്യുന്മാലി, ത്രിശിരസ്സ്, ദേവാന്തകൻ എന്നിവരെ വിളിച്ച് യഥാക്രമം കിഴക്ക് പടിഞ്ഞാറ്-തെക്ക് വടക്ക് എന്നീ സ്ഥാനങ്ങളിൽ സേനാധിപരാക്കി. എന്നിട്ട് പറഞ്ഞു. 

“നമ്മളെ സൈന്യത്തിന്റെ ഒര് ഭാഗം പോയി. അതോണ്ട് രണ്ടാം ശ്രമമെന്ന രീതീല് ഇത് നമ്മളെ അഭിമാന പ്രശ്നാണ്. ഇന്ദ്രജിത്തിനെ കിഴക്ക് വശത്തേക്ക് വിട്ന്നത് ആ കൊരങ്ങൻ അംഗദനെ പിടിച്ച് കെട്ടാനാണ്. ഓന കൊന്നിറ്റ് തടവിലടണം. രാമലക്ഷ്മണമ്മാറ പാതാളത്തില് ഇട്ടത് മാതിരി."

അപ്പൊ മകരാക്ഷൻ പറഞ്ഞു. “രാമലക്ഷ്മണമ്മാറ് ആട്ന്ന് രക്ഷപ്പെട്ടു. രാവണന് സംശായി. 

“അതെങ്ങനെ.?” 

“മകിരീരെ ശവശരീരം കടലില് പൊങ്ങി ലങ്കേല് അടിഞ്ഞു. മകീരിൻ പറഞ്ഞു. 

“ഹനുമാനായിരിക്കും. ഹനുമാന് മാത്രമെ പാതാളത്തില് പോവ്വാൻ ധൈരണ്ടാവൂ. ഹനുമാൻ ഓള കൊന്നു. 

രാവണൻ ഉച്ചത്തില് "ഹോ...' എന്ന് പറഞ്ഞു. പിന്നെ അട്ടഹ സിച്ചു. രാവണന്റെ ആക്രോശം കേട്ടിറ്റ് ഇന്ദ്രജിത്ത് പറഞ്ഞു. 

“അച്ഛൻ പേടിക്കണ്ട. അവരെർങ്ങീറ്റ്ണ്ടെങ്കില് എന്റെ കയ്യോണ്ടെന്നെ ചാവും. രണ്ട് ശവങ്ങളും ഈട എത്തിക്കും."

രാവണൻ അവർക്ക് നരകശിക്ഷ വിധിച്ചു.

കൊരങ്ങൻ വീണ്ടും പറ്റിച്ചു. രാവണൻ ദീർഘമായി ശ്വാസം വലിച്ചു. 

“സ്ത്രീകളുള്ള വടക്ക് ഭാഗം വിദ്യുന്മാലി നോക്കണം. തെക്ക് വേദാന്തകനും ."

രാവണൻ എല്ലാരോടും പിരിഞ്ഞ് പോവാൻ പറഞ്ഞു. പിന്നെ കൊറേ സമയം ഒറ്റക്കിരുന്നു. മണ്ഡോദരി അങ്കലാപ്പോടെ അട്ത്ത്ന്നെ നിന്നു. എന്നിറ്റ് പറഞ്ഞു. 

“ഈ വാർത്ത സീതേട് പറഞ്ഞാല് ഓക്ക് സന്തോഷാവും. 

രാവണൻ മണ്ഡോദരീരെ മോത്തേക്ക് കൊറേ സമയം നോക്കി. പിന്നെ ഒന്നും മിണ്ടാതെ മട്ടുപ്പാവിലേക്ക് പോയി. 

“ദാ... ഇത് കുടിച്ചൊ... മനസ്സിന് കൊറച്ച് ആശ്വാസം കിട്ടട്ട്."

 രാവണൻ നിരാശനായി മന്ദഹസിച്ചു. എന്നിറ്റ് സീതേരെ അട്ത്തേക്ക് പോയി. 

“സീതേ... സീതേ..." 

സൗമ്യവും സുന്ദരവുമായിറ്റ് രാവണൻ വിളിച്ചു. സീത കണ്ണീര് തൊടച്ച് രാവണന നോക്കി. 

“ഇപ്പൊ സീതേന കാണാൻ നല്ല പാങ്ങ്ണ്ട്. സീത ചിരിക്കുമ്പളും കമ്പ്മ്പളും ആവലാതിപ്പെടുമ്പളും യുദ്ധം ചെയ്യുമ്പളും പ്രത്യേക ചന്താണ്. നീ എന്തെന്ന് സീതേ കാണിക്കുന്നത്..? കരയ്ന്നതാ... നിന്നെ മാതിരി കഴിവും സൗന്ദരമുള്ള പെണ്ണ്ങ്ങള് കരയ്ന്നത് എന്തായാലും കൊറച്ചലാണ്. ലങ്കക്ക് നാണക്കേടാണ്. നിന്റെ പ്രശ്നം എന്തെന്ന്ന്ന് എൻക്കറിയാ. രാമൻ മരിച്ചെന്ന് വിചാരിച്ചെങ്കില് നീ പേടിക്കണ്ട; ഓൻ ചത്തിറ്റൊന്നുല്ല. പാതാളത്തില് കരിമ്പാമ്പുകൾ ഓന ഒന്നും ചെയ്തിറ്റ. നിനക്ക് ദൂത് വന്ന ആ വാനരനില്ലെ... ഓൻ രക്ഷപ്പെടുത്തി. അതെല്ലാം പോട്ട്... അഥവാ ഞാൻ ഓന കൊന്നാല് നീ ഞാൻ പറയുന്ന ആളെ കല്ല്യാണം കയ്ക്കണം. ഓനേം കൂട്ടീറ്റ് ഈ ലോകോന്നെ ഞാൻ ഇല്ലാണ്ടാക്കും. അസുരമ്മാറ കൊല്ലാൻ വര്ന്ന എല്ലാരേം ഞാൻ ലങ്കേലെ തടവില് പൂട്ടും. അവരെ സ്വർഗ്ഗീയവാസവും അമരത്ത്വവും ഈ ലങ്കേലെ തടവിലെന്നെ തീരും. സീതേലെ യോദ്ധാവ് പൊർത്തേക്ക് വന്നു. 

സീത പറഞ്ഞു. 

“നിങ്ങൾ രാമലക്ഷ്മണമ്മാറ വെർതെ വിട്ടിറ്റേങ്കില് നിങ്ങളെ കൊല്ലാൻ എൻക്ക് സാധിക്കും. നിങ്ങക്ക് ബുദ്ധികൊണ്ട് കൊറച്ച് ചിന്തിച്ചൂടെ.! മിഥിലാപുരവും അയോദ്ധ്യേം ഒന്നിച്ചാല് ലങ്കേരെ പൊടി പോലും കാണീലാന്ന്. വനവാസകാലായതോണ്ട് നിന്റെ ഭാഗ്യം. രാമനും ലക്ഷ്മണനും മാത്രോല്ല അയോദ്ധ്യേലും മിഥിലേലും എനിയും ഇഷ്ടം പോലെ ആൾക്കാര്ണ്ട്. അയോദ്ധ്യേരെ സൈനികബലത്തിനപ്പറ്റീറ്റ് നിങ്ങക്ക് അറിയാത്തോണ്ടാണ്. അവര് വന്നാല് ലങ്കേന ഉടലോടെ കൊത്തിക്കൊണ്ട് പോയിറ്റ് കുട്ടിക്കൊരങ്ങുകള മാതിരി കളിപ്പിക്കട്ടി." 

രാവണൻ പറഞ്ഞു. 

“നീ പറഞ്ഞതെല്ലാം ശര്യന്നേപ്പ. അതോണ്ടല്ലെ കൊരങ്ങമ്മാറ ഞാനൊന്നും ചെയ്യാത്തത്. കണ്ട കൊരങ്ങമ്മാറേം വന്യമൃഗങ്ങളേം കൂട്ടീറ്റ് വന്ന ഗതികേട് എൻക്കറിയാ. ഓൻ മനുഷ്യനെങ്കില് എന്തിന് വെർതെ അസുരമ്മാറെ പ്രശ്നത്തില് എടപെട്ന്ന് അത് മാത്രോല്ല, അംഗദനെയോ സുഗ്രീവനേയോ ഹനുമാനേയോ ഞാനൊന്നും ചെയ്യീല്ല. അത് അവരോടില്ലെ സ്നേഹം കൊണ്ടോന്നൊല്ല; ഞാൻ ബാലിക്ക് കൊട്ത്ത വാക്കാണ്. അത് ഞാൻ തെറ്റിക്കീല. എന്റെ പേര് രാവണനാണ്, അല്ലാതെ രാമനല്ല. കിഷ്കിന്ധയുമായിറ്റ് സുഗ്രീവനറിയുന്നതിന് മുമ്പേ എൻക്ക് ബന്ധൂണ്ട്. രാമനെന്ന കൊല്ലൂന്ന് ഏതോ പരട്ടദേവമ്മാറ് പറഞ്ഞ് നടക്ക്ന്നുണ്ട്. അവനെയൊ മറ്റോ എന്റെ കയ്ക്കു കിട്ട്യാല് പറക്കീറ്റ് ചാടും. ജീവനുള്ള ഏത് ജീവീം സ്വന്തം പ്രാണന് വേണ്ടീറ്റല്ലാതെ പിന്നെ എന്തിനാണ് ശ്രമിക്കല്. നിനക്കറീലെ സീതെ...എന്റെ മരണം നീ കാരണമാവൂന്ന് വേറെ കൊറേ ആൾക്കാര് പറയുന്നുണ്ട്. അതും ഞാൻ കേട്ടിന്. എന്നാലും നിന്നെ കൊല്ലാൻ എൻക്ക് കയ്യ സീതെ... നീ ലങ്കേരെ പുത്ര്യാണ്, നീ എന്റെ മോളാണ്. സ്വന്തം നിലനിൽപ്പിന് വേണ്ടീറ്റ് പ്രതിരോധം തീർക്കുന്നത് ഏതൊരു ജീവീരേം കടമയാണ്. സീതേ... നീ എന്തന്ന് വിചാരിച്ചത്, രാമന പിടിച്ച് കെട്ടാൻ വേണ്ടീറ്റ് ഞാൻ നേരിട്ട് യുദ്ധം ചെയ്യുന്നാണൊ.? ലങ്കേല് അസുരവീരമ്മാറ് നിരവധിയ്ണ്ട്. അവരെല്ലാം കൊന്നാല് മാത്രേ ഞാൻ രാമലക്ഷ്മണമ്മാ കാണാൻ പോലും പോന്നുള്ളൂ. അതല്ല, എന്റെ താവളത്തില് അവരെത്ത്യാല് വെർതെ വിടാൻ ഞാൻ പൊട്ടനല്ല സീതേ.. നീയൊരു കാര്യം ചെയ്യ്, എനക്ക് വേണ്ടീറ്റ് ശിവഭഗവാനോട് പ്രാർത്ഥിക്ക്, പാർവ്വതീദേവീന സന്തോഷിപ്പിക്ക്."

സീത ഒന്നും പറയാതെ കെടക്കേലേക്ക് മുഖമമർത്തി. രാവണൻ കൊറച്ച് സമയം അത് നോക്കി നിന്നു. പിന്നെ പൊർത്തേക്ക് പോയി. 


ഏഴാം ദിവസത്തെ യുദ്ധത്തില് കിഴക്ക് ഭാഗത്ത് കൂടീറ്റ് രാമ സൈന്യം ഏറെ മുമ്പോട്ട് പോയി. രാവണൻ ഓരോ കവാടത്തിലെ കൂടീറ്റ് ആനകളെ പൊറത്തെറക്കി. കിഴക്ക് ഭാഗത്ത് ഒരാന അംഗദനെ ചുഴറ്റീറ്റ് ഒര് ഏറ് കൊട്ത്തു. അംഗദൻ കൊറേസമയത്തേക്ക് എണീച്ചിറ്റേയില്ല. കരടികളെ കണ്ടപ്പൊ ആനക്കൂട്ടങ്ങള് പേടിച്ച് തിരിഞ്ഞു. ജാംബവാൻ-നീല സൈന്യം ലങ്കക്ക് അകത്ത് കടന്നിറ്റ് കാലാളുകളെ ആക്രമിക്കാൻ തൊടങ്ങി. അതിവേഗത്തില് അവര് പല കരടിവീരമ്മാറുടേം തലയറുത്തു. ഇന്ദ്രജിത്തിന്റെ അസ്ത്ര നൈപുണ്യം കണ്ട് ശ്രീരാമന് സംശയായി. എന്നിറ്റ് ലക്ഷ്മണനോട് പറഞ്ഞു. 

“ഇവന് രാവണന്റെ കഴിവെല്ലം കിട്ടീനിന്ന് തോന്ന്ന്ന്. പിന്നീട് ഇന്ദ്രജിത്തിനോട് ചോയിച്ചു. 

“ആര് നീ.?” 

“രാവണന്റെ മോൻ ഇന്ദ്രജിത്ത്, "

അവൻ കൂസലില്ലാതെ അമ്പ് വിട്ടോണ്ടിരുന്നു. ഒരമ്പീനെന്നെ രണ്ട് മൂന്ന് ആൾക്കാരെ ചങ്ക് തൊളഞ്ഞ് കേറി. ലക്ഷ്മണന്റെ ശ്രദ്ധ ഒന്നു പാളി, ഇന്ദ്രജിത്തിന്റെ ഒരമ്പ് കയ്യല് പോയി തറച്ചു. ലക്ഷ്മണൻ പിടഞ്ഞുവീണു. അയിന്റെ മൊനേല് ഉഗ്രവിഷുണ്ടായിനോലും, ലക്ഷ്മണൻ മരിച്ച്വോലും. 

രാമൻ ഇന്ദ്രജിത്തിനോട് യുദ്ധം നിർത്തണമെന്ന് അപേക്ഷിച്ചു. ഇന്ദ്രജിത്ത് രാമലക്ഷ്മണമ്മാറ നോക്കിച്ചിരിച്ചു. ശേഷം ലങ്കേലേക്ക് പോയി. രാവണനോട് വിവരം പറഞ്ഞു. രാവണന് സന്തോഷായി. എന്നങ്കിലും സീത അറിയാതെ നോക്കണംന്ന് രാവണൻ പറഞ്ഞു. 

രാമൻ ഹനുമാനെ വിളിച്ചിറ്റ് സുശേഷണനോട് വിവരം പറയാൻ പറഞ്ഞു. സുശേഷണൻ വന്നിറ്റ് വിഷോല്ലം നോക്കി. നാഡി മിടിപ്പും പരിശോധിച്ചു. സംഗതി ശര്യാണ്; മർമ്മരം മാത്രം ഇല്ല. അപ്പോഴാണ് അഗസ്ത്യൻ പറഞ്ഞ മൃതസഞ്ജീവനീരെ കാര്യം ഓർമ്മ വന്നത്. ഹനുമാൻ യാത്രക്ക് തയ്യാറായി. 

“ഏട പോണ്ടത്... ഏത് മര്ന്ന് പറിക്കേണ്ടത്."

സുശേഷണനപ്പൊ മൃതസഞ്ജീവനിന്ന് പറഞ്ഞു. ഋഷഭ പർവ്വതത്തില് ഇണ്ടാവുന്നും പറഞ്ഞു. ഹനുമാന് വെപ്രാളം കൊണ്ട് ഒന്നും തിരിഞ്ഞിറ്റ. നേരെ മരത്വാമലേലേക്ക് ചാടി. ആട ഏട നോക്കീറ്റും സുശേഷണൻ പറഞ്ഞ ലക്ഷണത്തോടില്ലെ മര്ന്ന് കണ്ടിറ്റ. അവസാനം ആ ചെറിയ മല ബില്ലൊരു പാറേരെ മോളിലാണെന്ന് മനസ്സിലായി. അവസാനം ആ കല്ല് എളക്കീറ്റ് മലേം പൊന്തിച്ചിറ്റ് ലങ്കേലേക്ക് ചാടി. മല കുടീരത്തിനടത്ത് വെച്ചു.സുശേഷണൻ ചിരിച്ചു. പിന്ന മലേലേക്ക് കേറി മര്ന്ന് ശേഖരിച്ചിറ്റ് വന്നു. ദേഹത്ത് അരച്ച്പൊരട്ടി. വായു കടക്കാത്ത ഗുഹേല് കെടത്തി. പിറ്റേ ദെവസം എല്ലാരും കൂടീറ്റ് ഗുഹാകവാടം തൊറന്നു. ലക്ഷ്മണൻ എണീറ്റിറ്റ് ഇര്ന്നിറ്റ്ണ്ട്. രാമൻ ലക്ഷ്മണന കെട്ടിപ്പിടിച്ചു. 

“എന്ന് നീ രണ്ട് മൂന്ന് ദിവസം യുദ്ധത്തിന് വരണ്ട. രാമൻ പറഞ്ഞു. 

രാവണനും ചെലത് അറിയാമായിരുന്നു. ലക്ഷ്മണന കൊന്നതോണ്ട് നാള ഇന്ദ്രജിത്തിനോട് രാമന് പകേണ്ടാവും. അതോണ്ട് ഇന്ദ്രജിത്തിനോട് നാള യുദ്ധം ചെയ്യണ്ടാന്ന് പറഞ്ഞു. പകരം നരകാന്തന് ആ സ്ഥാനം നൽകി. 

അങ്ങനെ എട്ടാം ദെവസോം വന്നു. രാമൻ യോദ്ധാക്കൾക്ക് നിർദ്ദേശം നൽകി. 

“ആദ്യം ലങ്കരെ അഭിമാനസ്തംഭോല്ലം തകർക്കണം. പിന്ന രഥചക്രങ്ങള് ഗദ കൊണ്ട് തകർക്കണം. പിന്ന കുതിരികളെ അമ്പെയ്തിറ്റ് വീഴ്ത്തണം. യോദ്ധാക്കള് നില തെറ്റി വീണാല് ഗദയുദ്ധത്തിലൊ മല്ലയുദ്ധത്തിലൊ കൂടീറ്റ് വീഴ്ത്തണം. അട്ക്കാൻ അവര അനുവദിച്ചൂട.

അന്ന് രാമന്റെ ഭാഗത്ത് കൊറേ നാശനഷ്ടങ്ങളുണ്ടായി. കൊരങ്ങമ്മാറും കരടികളും പകുതിയായി. കഴുകൻപട എപ്പളും ലങ്കക്ക് ചുറ്റും വട്ടം പറന്നോണ്ടിരിന്നു. 

ഒമ്പതാം ദെവസത്തില് ഹനുമാന്റെ പരാക്രമങ്ങളായിരുന്നു മുന്നിട്ട് നിന്നിരുന്നത്. ലങ്കൻ കിടങ്ങുകൾ കരിങ്കല്ലുകൾ കൊണ്ട് നെറച്ചു. വാനരവീരമ്മാറും ഹനുമാൻ സേനയും മതിൽക്കെട്ടിനകത്ത് ഒരു പേടീം ഇല്ലാതെ പോയി. ത്രിശിരസ്സിന്റെ കൊടിയടയാളോം കുതിരയും നിലംപരിശ്ശായി. വേദാന്തകന്റെ നെഞ്ചത്ത് രാമൻ അയച്ച അമ്പ് തറച്ചു. വിദ്യുന്മാലിയേയും വിരൂപാക്ഷനേയും ഹനുമാൻ ഗദ കൊണ്ട് തച്ച് ചമ്മന്തിയാക്കി. 

യോദ്ധാക്കള് മരിച്ചതറിഞ്ഞപ്പൊ രാവണൻ പുഷ്പകവിമാനത്തില് യുദ്ധം നടക്കുന്ന സ്ഥലത്തെ കൂടീറ്റ് വട്ടം കറങ്ങി. രാമന്റെ രണ്ടമ്പ് മുമ്പിലെ കൂടീറ്റ് പോയപ്പൊ രാവണൻ തല കുനിച്ചു. ലങ്കേല് എത്തീറ്റ് എത്രയും പെട്ടെന്ന് കുംഭകർണ്ണന ഉണർത്തണംന്ന് പറഞ്ഞു. ലങ്കേരെ പെരുമ്പറ വാദ്യക്കാരും മറ്റ് വാദ്യക്കാരും കുംഭകർണ്ണൻ ഒറങ്ങ്ന്ന സ്ഥലത്തേക്ക് പോയി. പാട്ടുകൾ പാടി, ആർത്തു. കുംഭകർണ്ണൻ നല്ല ഒറക്കത്തിലായിരുന്നു. പാട്ട് കേട്ടിറ്റ് ഒണർന്നെങ്കിലും മറിഞ്ഞ് കെടന്നു. എട്ടടി നീളവും അഞ്ചടി വിസ്താരവുമുള്ള കാലിന് ചുറ്റും വാദ്യക്കാരും പാട്ടുകാരും നിരന്നു. പിന്നീടവര് തലേരെ ഭാഗത്തേക്ക് നടന്നു. പാട്ട് കൊറേ മണിക്കൂറ് നീണ്ടു. അപ്പളേക്കും അതികായനും നരാന്തകനും മരിച്ചിറ്റ്ണ്ടായിരിന്നു. അതിനെടേല് രാവണന്റെ അലർച്ച കേട്ടിറ്റ് കുംഭകർണ്ണൻ ഒണർന്നു. ചുറ്റും കൂടി നിന്നിറ്റ് ഒച്ചപ്പാടാക്കി ഗായകരേം വാദ്യക്കാരേം ചീത്ത വിളിച്ചു. എഴുന്നേറ്റ് ലങ്കാരാജ്യസഭേലേക്ക് പോയി. ഓരോ കാലെടുത്ത് വെക്കുമ്പളും ലങ്ക നടുങ്ങി. കൃമികീടങ്ങളെ മാതിരിള്ള സാധാരണ യോദ്ധാക്കളെ തട്ടി തെറിപ്പിച്ചോണ്ട്, ഒറക്കച്ചടവോടെ കൂടീറ്റ് നടന്നു. 

“നീ എത്ത്യേത് നന്നായി. "

രാവണൻ പറഞ്ഞു. 

കുംഭകർണ്ണൻ കോട്ടുവായിട്ടു. 

“എന്തിനെന്ന ഒണർത്ത്യേത്.?” 

എന്നിറ്റ് ആട അലങ്കാരത്തിന് വെച്ച പഴങ്ങളെല്ലാം എട്ത്തിറ്റ് വായിലിടാൻ തൊടങ്ങി. ഒരു ഭരണി നെർച്ചുള്ള വീഞ്ഞ് മൊത്തം കുടിച്ച് തീർത്തു. രാവണൻ ഇതെല്ലാം കണ്ടിറ്റ് ചിരിച്ചോണ്ട് നിന്നു. രാവണൻ പറഞ്ഞു. 

“ലങ്കേന ആക്രമിക്കാൻ വേണ്ടീറ്റ് അയോദ്ധ്യേന്ന് രാമൻ വന്നിറ്റ്ണ്ട്. നമ്മളെ കെടങ്ങ് അവര് മണ്ണും കല്ലൂട്ട് മൂടി. ഇപ്പൊ ലങ്കേരെ ചുറ്റും ബില്ല്യ യുദ്ധം നടക്കുന്ന്ണ്ട്. നീ അവര ഒയിവാക്കണം. ഇപ്പൊ ഇന്നത്തെ യുദ്ധം കയ്യും. അയിന് മുമ്പ് നീ പോയിറ്റ് കൊർച്ചാള കൊന്നിറ്റ് വാ...” 

കുംഭകർണ്ണൻ തെക്ക് ഭാഗത്തേക്ക് പോയി. അയാൾ കുതിരപ്പൊർത്ത് കേറാൻ നോക്കി. കുതിര നടുവൊടിഞ്ഞ് വീണു. പിന്ന ആനകള തൊറന്ന് വിട്ടു. ഒരാനേരെ പൊർത്ത് കേറി കാല് രണ്ടും കേറ്റി ചമ്രം പടിഞ്ഞിരുന്നു. ഇപ്പൊ കുംഭകർണ്ണൻ പോന്നത് കണ്ടാല് മല ഉരണ്ട് പോന്നത് മാതിരീണ്ട്. വാനരമ്മാറെ അട്ത്തെത്ത്യപ്പാട് ഓരോ ആനേനേം പൊന്തിച്ചിറ്റ് യുദ്ധത്തത്തിന്റെ എടേലേക്ക് വലിച്ചെറിഞ്ഞു. അസുരമ്മാറും ചത്തു, വാനരമ്മാറും ചത്തു. ഹനുമാന കുംഭകർണ്ണൻ കടലിലേക്ക് വലിച്ചെറിഞ്ഞു. അംഗദന പന്തിന്റെ ലാഘവത്തോടെ ചവിട്ടിത്തെറിപ്പിച്ചു. ജാംബവാന മരത്തിന്റെ മോളിലെ കൂടീറ്റ് ഒരേറ്; ഏട ചെന്ന് വീണേന്ന് ഒര് സൂചനേം കിട്ടീറ്റ. സുഗ്രീവന ചവിട്ട് അരച്ച് ലങ്കൻ തടവറീല് കൊണ്ടാക്കി. വിഭീഷ ണന ഒര് ചവിട്ടിന് ശ്മശാനത്തിലെത്തിച്ചു. കുബേര സൗധത്തില് പോയിറ്റ് ലങ്കൻ സ്ത്രീകളെ തൊർന്ന് വിട്ടു. അധികസ്ത്രീകളും കുംഭ കർണ്ണന കണ്ടില്ലായിരുന്നു. അവര് അദ്ഭുതം മാതിരി നോക്കിനിന്നു. രാമന്റെ കാളവണ്ടീം തേരും തവിട് പൊടിയാക്കി. നീലന കുണ്ടില് പർക്കിട്ടു. കിഴക്ക് വശത്തേക്ക് നീങ്ങുന്ന രാമസൈന്യത്തിന്റെ അട്ത്തേക്ക് പോയി. രാമന്റെ ഒന്നുരണ്ട് അമ്പ് രണ്ട് കൈകളിലുമായിറ്റ് പതിച്ചു. എങ്കിലും രാമന്റെ രഥം തവിട് പൊടിയാക്കി. രാമൻ ദൂരെ തെറിച്ചു. രാമൻ ഒരസ്ത്രം കുംഭകർണ്ണന് നേരെ അയച്ചു. അത് കയ്യോണ്ട് പിടിച്ചിറ്റ് കുന്തം മാതിരി ഒരേറ് തിരിച്ച് കൊട്തു. രാമന്റെ തോളില് അത് കൊണ്ടു. വാനരപ്പട ഏകദേശം തീർന്നു. കടലിന്ന് ഹനുമാൻ ലങ്കലേക്ക് പാഞ്ഞ് വന്നു. ഒരു ചാട്ടം. സുഗ്രീവൻ അഴിച്ചുവിട്ടു. തടവറ പൊളിച്ചു. 

വാനരമ്മാറെ എല്ലാ കുടീരവും നശിപ്പിച്ചിറ്റ് കുംഭകർണ്ണൻ രാവണസന്നിധീല് വന്നു. എന്നിറ്റ് ചോദിച്ചു. “ഈട എന്തന്ന് പ്രശ്നം? 

രാവണൻ ചിരിച്ചു. 

ഒറങ്ങി എണീറ്റപ്പാട് യുദ്ധം, പിന്നെ ഭക്ഷണം. കുംഭകർണ്ണന കണ്ടപ്പാട് രാവണന് ധൈര്യായി. രാവണന്റെ കഥ കേക്കാൻ നിന്നിറ്റ . വിഭീഷണൻ തന്നെ കൊല്ലാൻ വന്നതോണ്ട് രണ്ട് കൊട്ത്തൂന്ന് പറഞ്ഞു. 

“എന്ന് രാമ സൈന്യത്തില് ഇരുപതോളം കരടികളും പത്തോളം കഴുകമ്മാറും അമ്പതോളം വാനരമ്മാറും മാത്രേ ഇല്ലു. രാവണൻ പറഞ്ഞു. 

കുംഭകർണ്ണൻ ഉച്ചത്തില് അട്ടഹസിച്ചു. ലങ്കൻ ചുവരുകൾ ചെറുതായി വിറച്ചു. രാവണൻ തുടർന്നു. 

“നാള പത്താം നാൾ യുദ്ധം അവസാനിക്കണം. രാമന് തുറങ്കലിലടക്കുകയൊ കൊല്ലുകയൊ ചെയ്യാം. ശവങ്ങളെ കടലിലെറിയണം. 

കുംഭകർണ്ണന് വേണ്ട ആഹാരം പാകമായെന്ന് ഒരു ഭടൻ അറിയിച്ചു. കുംഭകർണ്ണൻ രാവണന്റെ കാല് തൊട്ട് വന്ദിച്ചു. ശേഷം ഭക്ഷണപ്പുരേലേക്ക് പോയി. കുംഭകർണ്ണന്റെ തീൻമേശ കരിങ്കല്ല് കൊണ്ടായിര്ന്നു. ചോറ് തിന്നിറ്റ് വയറ് നെറയാഞ്ഞിറ്റ് പത്ത് മുപ്പത് മരത്തടി മേശകൾ പൊട്ടിച്ചെറിഞ്ഞവനായതോണ്ട് രാവണന്റെ ആജ്ഞ പ്രകാരം ശിൽപ്പികൾ കൊത്തിയെട്ത്തതായിരുന്നു പുതിയ തീൻമേശ. കരിങ്കൽ കസേരയിൽ ഇര്ന്നു. ഗോപുരം മാതിരി ഉയർത്തിവച്ച പഴങ്ങൾ, കാട്ടിറച്ചീം കള്ളും, രണ്ട് പറ ചോറ്. കുംഭകർണ്ണൻ അതെല്ലാം തിന്നു, കള്ളും കുടിച്ചു. ചുറ്റും നിന്ന ഭടന്മാര് കുംഭകർണ്ണന്റെ തീറ്റ കണ്ടിറ്റ് അന്ധാളിച്ചു. പത്ത് പതിനഞ്ച് ഭടന്മാരെ തീറ്റയാണ് കുംഭകർണ്ണന്റെ ഒരു നേരത്തേത്. കുംഭകർണ്ണന്റെ പല്ലിന്റെട്ക്കത്തെ അളിഞ്ഞ ഗന്ധം ലങ്കേല് പരന്നു. കാതിന ഭയപ്പെടുത്ത ശബ്ദം ലങ്കേല് പരന്നു. പല്ലിന്റെടേല് കുത്തീറ്റ് ഒര് എർച്ചിനാര് പൊർട്ത്തെട്ത്തിറ്റ് തുപ്പിക്കോണ്ടിരിന്നു. ലങ്കൻ സൈനികര് ബാക്കി വന്ന ഭക്ഷണത്തിന് വേണ്ടീറ്റ് തല്ല് കൂടി. രാവണസന്നിധീല് കുംഭകർണ്ണന കാത്ത് നിന്ന രാവണൻ ഒരു ചെറുചിരിയോടെ ഓന എതിരേറ്റു. ആത്മവിശ്വാസത്തോടെ പറഞ്ഞു. 

“അനിയാ... അനിയാ എന്നെനക്ക് പേടീല്ല. നാളേന്നെ ലങ്കൻ അതിർത്തീന്ന് രാമസൈന്യത്തിന് തുരത്തി ഓടിക്കണം. നിന്റെ സേവനത്തിന് ലങ്കൻസൈന്യം എന്നും കടപ്പെട്ടിരിക്കും. രാമന മല്ലയുദ്ധത്തിന് നീ ക്ഷണിക്കണം. എന്നിറ്റ് ഓന്റെ എല്ലുകള് ഒടിച്ച് ഉണ്ടായാക്കീറ്റ് എറിയണം. രാമസൈന്യത്തില് എന്നി എണ്ണിയെട്ക്കാവുന്ന ആൾക്കാരെ ഇല്ലു. 

കുംഭകർണ്ണന് തിന്നാൻ കിട്ടീറ്റാന്നില്ലെ പരാതി മാത്രേ ഇണ്ടായിറ്റു. 

“നാള നാല് കുടം കള്ള് അധികം കൊണ്ടരണം. കുംഭകർണ്ണൻ പറഞ്ഞു. 

കുംഭകർണ്ണന് സൈന്യത്തിന കുറിച്ചിറ്റ് ഒന്നും അറീല. യുദ്ധ നിയമമൊ യുദ്ധതന്ത്രമൊ അറീല. രാവണൻ കൊല്ലാൻ പറഞ്ഞാല് കൊല്ലും. തീറ്റേം ബെള്ളോം കിട്ടണംന്നെയില്ലു. 

കൈ ചതഞ്ഞിറ്റും കാല് മുറിഞ്ഞിറ്റും രാമന്റെ യോദ്ധാക്കള് താവളമടിച്ചു. രാമന്റെ സൈന്യത്തില് പരിക്കില്ലാത്ത ഒരാളും ഇണ്ടായിറ്റ. സേതൂന് അട്ത്ത് ആദ്യം താവളമടിച്ചു. ശുശ്രൂഷകുടീരത്തിലാണ് ഇപ്പൊ. അംഗദൻ, രാമൻ, ലക്ഷ്മണൻ, ഹനുമാൻ, നീലൻ, ജാംബവാൻ, സുഗ്രീവൻ സുശേഷണൻ എന്നിവരും പത്തമ്പ തോളം വാനരമ്മാറും ഇരുപതോളം കരിടികളും പത്തോളം കഴുക മ്മാറും മാത്രേ ഇപ്പുള്ളൂ. അന്ന് രാത്രി അവർക്ക് ഉറക്കമില്ലാത്തതായിരുന്നു. 

ഹനുമാനോട് രാമൻ പറഞ്ഞു. 

“നാള കുംഭകർണ്ണനാണ് വര്ന്നതെങ്കില്, നമ്മുടെ കയ്യില് ആവശ്യത്തിന് ആയുധങ്ങളൊ മര്ന്നുകളൊ ആഹാരസാധനങ്ങളൊ ഇല്ല. ഇതൊക്കെ വേണോങ്കില് കുബേരന്റെ അട്ത്ത് പോയിറ്റ് ധനം ഇണ്ടാക്കണം. ഇന്ദ്രനോട് ആയുധങ്ങള് മേണിക്കണം. അതോണ്ട് നീ പോയിറ്റ് ഋഷഭപർവ്വതത്തില് ചെന്നിറ്റ് കുബേരന് കണ്ടിറ്റ് ധനം സമ്പാദിച്ചിറ്റ്, ദേവേന്ദ്രന്റെ അട്ത്തുന്ന് ആയുധോം മേണിച്ചിറ്റ് വരണം. 

ഹനുമാൻ "ശരീ'ന്ന് പറഞ്ഞ് ഋഷഭപർവ്വതത്തിലേക്ക് പോയി. കുംഭകർണ്ണ സൈന്യത്തിന് വാരിക്കുന്തോം മൊളേം കൊണ്ട് നേരിടാൻ പറ്റീല. തീച്ചൂളേന്നെടുത്ത കൂർപ്പിച്ച ആയുധങ്ങളാണ് വേണ്ടത്. വെഷം നെർച്ച അസ്ത്രങ്ങള് തന്നെ വേണം. ഹനുമാൻ കുബേരന്റെ അട്ത്തെത്തി. കുബേരൻ രാവണന പേടിച്ചിറ്റ് ഒളിച്ചിരിക്കുകയായിരുന്നു. 

കുബേരൻ പറഞ്ഞു. 

“ആ ദുഷ്ടന കൊല്ലാൻ വേണ്ടീറ്റ് വേണോങ്കില് യക്ഷമ്മാറ വിട്ടുതരാൻ ഞാൻ തയ്യാറാണ്."

"വാനരമ്മാറ് തീർന്നപ്പാട് ഞാൻ നിങ്ങള അറിയാക്കാ' ന്ന് ഹനുമാൻ പറഞ്ഞു. ഇന്ദ്രസമക്ഷം ചെന്നിറ്റ് ധനം നൽകിയശേഷം വിശേഷപ്പെട്ട അസ്ത്രങ്ങളും അമ്പുകളും മേണിച്ചു. വാളുകളും പരിചകളും ഗദകളും മേണിച്ചു. 

ലങ്കേല് എത്ത്യപ്പാട് നേരം വെളുത്തിരുന്നു. ആരും ഉറങ്ങാതെ, ഹനുമാനെ കാത്തിരിക്കുന്ന്ണ്ടായിന്. പുതിയ ഇന്ദ്രായുധങ്ങള് കാണാൻ എല്ലാരിക്കും തിടുക്കായി. എല്ലാരും അതിന് തിരിച്ചും മറിച്ചും നോക്കി. വെർതെ വീശുമ്പോളെന്നെ ഊർജ്ജം അയിൽന്ന് പൊർത്ത് ബെര്ന്ന്. ഹനുമാൻ തന്റെ പതിവ് ഗദേന്നെ മതീന്ന് വെച്ചു. രാമന്റെ ആവനാഴീല് മാനവാസ്ത്രം, ഐന്ദ്രാസ്ത്രം, വ്യായാസ്ത്രം, ചന്ദ്രകാരബാണം, പ്രാണഘാദാസ്ത്രം, ബ്രഹ്മാസ്ത്രം എന്നിവ നെറച്ചു. 

കുംഭകർണ്ണൻ അതിരാവിലെ സീതേന കാണാൻ പോയി. രാവണൻ ലങ്കലേക്ക് ഒരു പെണ്ണിനെ കട്ടോണ്ട് വന്നിനിന്ന് പറഞ്ഞിറ്റ് കാണാൻ വേണ്ടി പോയതാണ്. എന്റെ മോളാണ്; ഒന്നും ചെയ്യര്തെന്നും പറഞ്ഞു. “എന്നാലെന്റെ മരുമോളല്ലെ' ന്ന് തമാശേം പറഞ്ഞിറ്റ് സീതേന പാർപ്പിച്ച അന്തപുരത്തിലെത്തി. 

കുംഭകർണ്ണന കണ്ടപ്പൊന്നെ സീതക്ക് പേടിയായി. ഏകദേശം സീതേരെ എരട്ടീണ്ട് കുംഭകർണ്ണൻ. ചെറ്തായിറ്റ് പറഞ്ഞാലെന്നെ ലങ്ക മൊത്തം കേക്കും. അലറിയാല്, സാധാരണ സ്ത്രീയെങ്കില് ഓള് വേഗം ബോധംകെടും. കുംഭകർണ്ണന്റെ മോത്ത് സദാ പൗരുഷം ഇണ്ടായിന്. അമിതമായി വളർന്ന ചുരുണ്ട തലമുടീം, ദേഹമാസകലം രോമോം, സ്വർണ്ണക്കസവുള്ള മേൽമുണ്ടിന്റെ തെളക്കോം, സിംഹപ്പല്ലോണ്ട് കോർത്ത മാലേം, ഇടത്തരം കറുത്ത ശരീരോം കണ്ടിറ്റ് സീതക്ക് ആരീന്ന് മനസ്സിലായിറ്റ. ഇങ്ങനെയൊരു കഥാപാത്രത്തിന 

ഇത് വരെ കണ്ടിറ്റല്ലോപ്പാ.! സീതക്ക് സംശയായി. 

സീത പറഞ്ഞു. 

“എന്ന ഈട്ന്ന് പൊർത്ത് കൊണ്ടോവാൻ എന്തെങ്കിലും വഴീണ്ടാ.?" 

കുംഭകർണ്ണൻ ചിരിച്ചു. 

“എണെ പൊട്ടി... ഞാനാരീന്ന് നിനക്കറിയോ.? രാവണന്റെ അനിയൻ കുംഭകർണ്ണൻ.നിന്റെ എളേപ്പൻ, നിനക്ക് ഈട എന്തെന്ന് കൊറവില്ലത് എൻക്ക് രാമനോട് ഒര് പകേം ഇല്ല. എന്നങ്കിലും ഏട്ടൻ പറഞ്ഞാല് ഞാനെന്തും ചെയ്യും. എനക്ക് ദിവസം രണ്ട് പറ ചോറ് വേണം. നീ താ.? കാട്ടെറച്ചി, നാല് ആടിന്റെ കാല് വേണം, നീ തര്വൊ.? കള്ള് വേണം, നീ താ.?" 

സീത വായ് പൊത്തീറ്റ് ചിരിച്ചു. ആ ചിരി കുംഭകർണ്ണന് അത്ര പിടിച്ചിറ്റ. 

“എണെ... നിന്റെ ഓൻ ദേവമ്മാറെ ഭാഗത്തല്ലെ.? എൻക്കറിയാ. ഇപ്പൊ നമ്മളെ രഹസ്യാന്വേഷണക്കാരൻ വന്നിറ്റ്ണ്ടായിന്. ദേവേന്ദ്രന്റെട്ത്ത് അസ്ത്രം മേണിക്കാൻ പോയിറ്റ് ആ കൊരങ്ങൻ വന്നു. നമ്മൊ ഈട്ന്ന് കെട്ട് കെട്ടിച്ച കുബേരന്റട്ത്ത് പോയിറ്റ് ധനോം മേണിച്ചു. എന്നും രാമന വെർതെ വിട്ടാല് ആര് പൊർക്കും,? നിനക്കറിയൊ ദേവമ്മാറെ കാര്യം... പണ്ട് നമ്മക്ക് പാലാഴി കടയാന്ന് പറഞ്ഞിറ്റ് നമ്മളെ വിളിച്ചോണ്ട് പോയിറ്റ്, അയിൽന്ന് കിട്ട്യ നല്ല സാധനോല്ലം അവരെടുത്തു. അമൃതും എടുത്തു, അപ്സരസുകളേം എട്ത്തു. നമ്മക്ക് കിട്ട്യേതൊ ചരലും മണ്ണ്. പാലാഴി കടഞ്ഞപ്പൊ കരുത്തെല്ലം നമ്മൾത്,എന്നിറ്റ് വിഷോല്ലം നമ്മക്ക്. വിഷ്ണൂന് രാവണന്റെ മുമ്പില് നിക്കാനുള്ള യോഗ്യതപോലുല്ല. പേടിച്ചിറ്റ് ദേവലോകത്ത് കയ്യ്ന്ന ദേവേന്ദ്രന തവിട് പൊടിയാക്കീറ്റ് കൊണ്ടരാൻ അറിയാഞ്ഞിറ്റല്ല. എന്നിറ്റ് ഓനോട് അമ്പും വില്ലും മേണിച്ചിറ്റ് വന്നിന്. ഓന കൊന്നിറ്റല്ലാതെ എൻക്ക് വേറെ കാര്യൂല്ല. കൊറച്ച് ഒറക്കം പോയി. അത് പോട്ട്."

സീതയോട് പകയില്ലാന്നറിഞ്ഞപ്പാട് ഓള് സമാധാനത്തോടെ പറഞ്ഞു. 

“എന്റെ പുരുവന മറക്കാനൊ തള്ളിപ്പറയാനൊ എൻക്ക് കയ്യ. അല്ലാതെ ദേവാസുരമ്മാറ ശത്രുതേന കുർച്ചിറ്റ് എൻക്കറീല. എന്നല്ലങ്കിലും അയോദ്ധ്യേലെ രാജാവായ രാമനെങ്ങനെ ദേവമ്മാറെ ബന്ധുവാല്.? ഇപ്പൊ യുദ്ധം നിർത്ത്യാല് നിങ്ങക്ക് നല്ലതല്ലേ.? രാജ്യം വേണ്ടാന്ന് വെച്ചിറ്റ് വനവാസം തെരഞ്ഞെടുത്ത ആ മനുഷ്യൻ എങ്ങനെ ശത്രുവാവല്.? അങ്ങനെങ്കില് എന്ന കൊന്നിറ്റെ നിങ്ങക്ക് രാമന് തൊടാൻ പറ്റൂ. "

കുംഭകർണ്ണന് ദേഷ്യം വന്നു. ഒരു പീറപ്പെണ്ണ് തന്നോട്. ബില്ല്യ കയ്യെട്ത്തിറ്റ് സീതേരെ നേരെ ഒര് വീശല്. സീത ഒയിഞ്ഞ് മാറി.

കുംഭകർണ്ണൻ ജാള്യതയോടെ മുഖം താഴ്ത്തി. സീതേന ക്രൂരമായി നോക്കീറ്റ് രാവണസന്നിധിലേക്ക് പോയി.രാവണനോട് ചെർതായിറ്റ് പറഞ്ഞു. 

“സീത നമ്മൊ വിചാരിക്കുന്ന മാതിരി പൊട്ടിപ്പെണ്ണൊന്ന്വല്ല."

അത് കേട്ടപ്പൊ രാവണന്റെ കണ്ണ് നെറഞ്ഞു. 

“ഈ ലങ്കേന മുടിക്കാൻ പെർന്നോള, നീയെന്തിന് ബാത്തിപ്പറയ്ന്ന് ആട ഞാൻ ഓള കൊല്ലാൻ വേണ്ടീറ്റ് കൊറേ പ്രാവശ്യം പോയി. വാളെടുക്കുമ്പൊ പണ്ട് കടൽക്കരേന്ന് കേട്ട കരച്ചില് ഓർമ്മ വരും. ഓളെ ഓമനത്തുള്ള മൊഖം കാണുമ്പം പിന്തിരിഞ്ഞ് പോവും. ഇല്ലെങ്കില് ഏട്ന്നെങ്കിലും മണ്ഡോദരീരെ ശബ്ദം കേക്കും. ഓള് കരയ്ന്ന്ണ്ടാവും. അനിയാ ഓളെ കൊല്ലാനെനിക്ക് ധൈര്യൂല്ലാഞ്ഞിറ്റാന്ന് ഞാനത് ഉപേക്ഷിച്ചത്. എന്നങ്കിലും രാമന കൊല്ലാൻ എൻക്ക് മടിയൊന്നുല്ല. 

കൊർച്ച് നിർത്തി രാവണൻ തൊടർന്നു. 

“അസുരമ്മാറ് നന്നാവണം, നമ്മളെ പറ്റിച്ചവരെ നെലക്ക് നിർത്തണം. ഈ യുദ്ധം ജയിച്ചാല് അമരത്വം നേടണം. അതിന് ശിവഭഗവാനെ പൂജിക്കണം. മൃത്യുനിവാരണ മന്ത്രം ചൊല്ലി യാഗം നടത്തണം. ഭൂമീല് ഭയാശങ്കയില്ലാതെ ജീവിക്കണം. എല്ലെങ്കില് എപ്പളും ശത്രുപക്ഷത്തിന്റെ കീഴിൽ കയ്യാൻ വിധിക്കപ്പെട്ട അശരണന്മാറായിറ്റ് നമ്മൊ മാറും. നിനക്കറിയാലൊ, അവര് മഹാബലിയോട് ചെയ്തത്, ഹിരണ്യകശപൂനോട് ചെയ്തത്.? അങ്ങനെ എന്നേം ഇല്ലാതാക്കണം. അതിനാണ് ദേവേന്ദ്രന്റെ സഹായം തേടീയത്."

കുംഭകർണ്ണൻ ഒന്ന് മൂളി, ഭക്ഷണശാലയിലേക്ക് പോയി. യുദ്ധത്തിന്റെ പത്താം ദിവസം വന്നു. ശംഖുനാദം മൊഴങ്ങി. കുതിരപ്പടകളും ആനപ്പടകളുമായി കുംഭകർണ്ണസൈന്യം ഒരുങ്ങി. രാമസൈന്യത്തിന്റെ പതിവില്ലാത്ത പ്രൗഢി കണ്ട് കുംഭകർണ്ണൻ അമ്പരന്നു. കരുത്തുള്ള ആയുധങ്ങൾ, മുള കൂർപ്പിച്ചതോ മരക്കുന്തങ്ങളൊ അല്ല; ലോഹം കൊണ്ട് നിർമ്മിച്ചത്. നല്ല മൃഗത്തിന്റെ എല്ലുകൾ ഘടിപ്പിച്ചത്. 

രാമസൈന്യം കിഴക്ക് വശത്തെ കൂടി വന്നു. നാല് ഭാഗത്തേക്കും അയക്കാൻ ആളുകളുണ്ടായിരുന്നില്ല. കഴുകമ്മാറ് പതിവു പോലെ ലങ്കക്ക് മേൽ വട്ടമിട്ട് പറന്നു. കരടികളും വാനരമ്മാറും ഗദകളുമായി നീങ്ങി. കുംഭകർണ്ണസൈന്യത്തിന അതിശയം മാതിരി നോക്കാനെ രാമന് കയ്ഞ്ഞള്ളൂ. ലക്ഷ്മണൻ, അംഗദൻ, വിഭീഷണൻ, നീലൻ, ജാംബവാൻ എല്ലാവരും ക്ഷീണിതരായിരുന്നു. എന്നാൽ ഹനുമാന്റെ ഗദപ്രയോഗങ്ങൾ കുംഭകർണ്ണ സൈന്യത്തിന വലുതായിറ്റ് ബാധിച്ചു. രാമൻ പേടിയോടെയാണ് അമ്പെയ്തത്. രാമൻ വ്യയാസ്ത്രം കുംഭകർണ്ണന് നേരെ അയച്ചു. കുംഭകർണ്ണൻ അത് ഗദ കൊണ്ട് തടുത്തു. മല്ലയുദ്ധത്തില് മുമ്പന്തിലുള്ള കുംഭകർണ്ണന് അസ്ത്രപ്രയോഗം അത്ര നല്ലതായി തോന്നിയില്ല. രണ്ട് മൂന്ന് അമ്പുകൾ ശരീരത്തില് തറച്ചപ്പൊ അതിലെ വിഷം ബലക്കുറവിനും നാഡീമിടിപ്പിലെ മന്ദതയ്ക്കും വഴിവച്ചു. ഓടാനോ ചാടാനോ പറ്റാത്ത വിധം കുംഭകർണ്ണൻ ശേഷിയില്ലാത്തവനായി. ആ സമയം രാമന്റെ ഐന്ദ്രാസ്ത്രം കുംഭകർണ്ണന്റെ നെഞ്ചിന്റെ വലതുഭാഗം തൊളച്ചു. പ്രാണവേദന കൊണ്ട് കൊറേ കൊരങ്ങമ്മാറ കുംഭകർണ്ണൻ കടലി ലേക്ക് വലിച്ചെറിഞ്ഞു. അതില് അംഗദനും സുഗ്രീവനും ലക്ഷ്മണനും നീലനും ജാംബവാനും പെട്ടിരുന്നു. 

ഹനുമാൻ കുംഭകർണ്ണനുമായിറ്റ് മല്ലയുദ്ധം നടത്തി. കുംഭകർണ്ണന അനക്കാൻ ഹനുമാന് കിട്ടീറ്റ, കുബേരസൗധം ഒടിച്ചിട്ടു. കമനീയമായ ആ പഴയ കൊട്ടാരം ഇല്ലാണ്ടാക്കി. കണ്ണിന്റെ കാഴ്ച പോകുന്നതായി കുംഭകർണ്ണൻ അറിഞ്ഞു. ഓരോ ബാഹ്യേന്ദ്രിയങ്ങളും മരവിക്കുന്നു. പ്രാണശക്തി കൊറയുന്നു. രാമരഥത്തിലേക്ക് കുംഭകർണ്ണൻ ഓടിച്ചെന്നു. ചന്ദ്രകാരബാണാസ്ത്രം ഉപയോഗിച്ചതോടെ കുംഭകർണ്ണന്റെ പകുതിലധികം ഊർജ്ജവും ഇല്ലാണ്ടായി. കുംഭകർണ്ണന് എല്ലാം മിന്നലൊളി മാതിരി കാണാൻ കയ്ഞ്ഞു. രാമന്റെ കുതിരകളെ ചവിട്ടി തെറിപ്പിച്ച ശേഷം തേരിന്റെ ചക്രം പൊന്തിച്ച് മറിച്ചിട്ടു. രാമൻ ആട്ന്ന് രക്ഷപ്പെട്ടിറ്റ് കൊർച്ചപ്പറം നിന്നിറ്റ് എല്ലാം നോക്കി. പിന്നെ പ്രാണഘാതകാസ്ത്രം എയ്തു. കുംഭകർണ്ണന്റെ അവസാനത്തെ ഊർജവും പൊടിഞ്ഞു. ഒരു ബില്ല്യ പാറ ഭൂമീല് പതിക്കുന്ന മാതിരി അഞ്ചെട്ട് പത്ത് വാനരമ്മാറെ മോളിലേക്ക് വീണു. അതിന്റെ ശക്തീല് രാമൻ ഏടത്തേക്കൊ തെറിച്ച് വീണു. സുശേഷണൻ രാമന താങ്ങിയെട്ത്തിറ്റ് ആളൊഴിഞ്ഞ സ്ഥലത്ത് കെടത്തി. പൊളിഞ്ഞ് വീണ കൊട്ടാരാവശിഷ്ടത്തിനെടേലേ കൂടീറ്റ് ശുശ്രൂഷാമന്ദിരത്തിലേക്ക് കൊണ്ടോയി. കടലില് വീണ ഓരോ ആളുകളെയായിറ്റ് ഹനുമാൻ ലങ്കേലെത്തിച്ചു. ലക്ഷ്മണന ഏട പര്തീറ്റും കണ്ടിറ്റ. അവസാനം പാലത്തിന്റെ മോളില് അള്ളിപ്പിടിച്ചിറ്റിരിക്ക്ന്ന ഓന പൊക്കിയെട്ത്തിറ്റ് വന്നു. ഹനുമാൻ പിന്നേം ദേവേന്ദ്രന്റെ അട്ത്ത് പോയിറ്റ് കൊറേ ആയുധം മേണിച്ചിറ്റ് വന്നു. ഇപ്പൊ രാമ സൈന്യം മുപ്പത് പേരിലായി ചുരുങ്ങി. അതിലധികവും കഴുകമ്മാറായിരുന്നു. 

കുംഭകർണ്ണൻ മരിച്ചതറിഞ്ഞപ്പാട് രാവണൻ കൊറേ സമയം ഒന്നും മിണ്ടാതെ നിന്നു. കുംഭകർണ്ണന്റെ പുത്രമ്മാറായ കുംഭനും നികുംഭനും രാവണന സാന്ത്വനിപ്പിച്ചു. പെരുമ്പറ കൊട്ടി കുംഭകർണ്ണന ആചാര പ്രകാരം മറവ് ചെയ്തു. ലങ്കലെ ഏത് യോദ്ധാവിനും കിട്ടാത്ത പരിഗണന കുംഭകർണ്ണന് കിട്ടി. 

സമയം രാത്രിയായി. കനല് രാവണന്റെ മനസ്സില് കെടന്നിറ്റ് ഊതിക്കത്തി. പിറ്റേ ദെവസത്തെ യുദ്ധത്തിനപ്പറ്റി ചിന്തിച്ചോണ്ട് രാവണൻ കൊറേ മദ്യം കുടിച്ചു. പിന്നെ നടക്കാൻ പറ്റാതായി. ഓർമ്മ 

ലെവിടെയോ സീതേണ്ടായി. അന്ന് സീതേട്ത്തേക്ക് മനശക്തിയെല്ലാം കൊറഞ്ഞ്, കുടിച്ച് ലക്കുകെട്ട് രാവണൻ പോയി. സീത ഇതുവരെ കാണാത്ത രാവണൻ. 

“എടീ കുലംമുടിച്ചീ.... മുടി പൊലച്ചീ... നീ ആര്...?" 

പിന്ന കൊറേ കരഞ്ഞു. എടക്ക് പക വന്ന് മൂടും. പിന്നെ നിസ്സഹായനാവും, ശുദ്ധനാവും. കേവലം ശരാശരി മനുഷ്യന്റെ കൂട്ട്. സീതേരെ കണ്ണീന്ന് കണ്ണീര് വന്നു. 

“ഇത്രേം ബില്ല്യ രാജാവ്, യക്ഷമ്മാറ കെട്ട് കെട്ടിച്ച രാവണൻ ഇങ്ങനെ തകരുന്നത് നാണക്കേടാണ്."

സീത പറഞ്ഞു. 

രാവണൻ ആട ബോധം കെട്ടിറ്റ് വീണു. സീത ഒച്ചേണ്ടാക്കി. പിന്ന അട്ത്തേക്ക് പോയി. അപ്പളേക്കും ഖരപുത്രനായ മകരാക്ഷനും രാവണപുത്രനായ ഇന്ദ്രജിത്തും കുംഭകർണ്ണ പുത്രമ്മാറായ കുംഭനും നികുംഭനും അടുത്തെത്തി. രാവണന താങ്ങിപ്പിടിച്ച് സൗധത്തിലാക്കി.

പതിനൊന്നാം നാൾ അസുരപുത്രമ്മാർ യുദ്ധത്തിനെറങ്ങി.കുറെ യക്ഷമ്മാർ രാമസൈന്യത്തിന സഹായിക്കാനെത്തി. യുദ്ധത്തിന് കാഠിന്യം ഇണ്ടായിരുന്നു. ഇന്ദ്രജിത്ത് രാമലക്ഷ്മണമ്മാറ എതിരിട്ടു. അച്ഛൻ ജാതി മക്കോന്ന് കേട്ടിട്ടേയില്ലു... ഇപ്പൊ കുംഭനി കുംഭമ്മാറ് യുദ്ധം ചെയ്യുന്നത് കണ്ടാല് മനസ്സിലാവും. ഓരോ 

ആൾക്കാരേം പറക്കീറ്റ് ചാടാൻ തൊടങ്ങി. കാലിന് പിടിച്ച് പാറക്കെട്ടിലടിക്കാൻ തൊടങ്ങി. 

ലക്ഷ്മണന്റെ അമ്പിൽ ഇന്ദ്രജിത്തിന്റെ തേരും തേരാളിയേയും ഇല്ലാതാക്കി.പിറ്റേത്തെ അമ്പില് ഇന്ദ്രജിത്തിന്റെ പ്രാണനും പോയി. ഇന്ദ്രജിത്ത് മരിച്ച വാർത്ത അറിഞ്ഞപ്പാട് രാവണൻ യുദ്ധത്തിനെറങ്ങി. രാവണചിഹ്നങ്ങളുള്ള കൊടികൾ, ലങ്കേരെ അഭിമാന ചിഹ്നങ്ങളായ സിംഹമുഖം പതിച്ച കൊടികൾ, ആവനാഴിയിൽ നെറച്ച അമ്പുകൾ, വാളുകൾ, ഗദ... എല്ലാം തേരില് നെർച്ചിറ്റ് രാവണൻ എറങ്ങി. രാമൻ ആ കാഴ്ച കണ്ടപ്പാട് അമ്പരന്നു. തേജസ്, ആകാര വടിവ് ഉത്തമ മനുഷ്യൻ, തികഞ്ഞ ദൈവികത്വമുള്ളവൻ. കറുത്ത കച്ചയിൽ തെളങ്ങുന്ന സ്വർണ്ണകസവ്, രത്നം പതിച്ച കിരീടം. അപ്പളേക്കും സന്ധ്യയായിരുന്നു. 

രാമൻ പറഞ്ഞു. 

“ഇന്ന് കൊറേ ബയ്തു; എനി നാള ചെയ്യാ... 

രാമൻ സുഗ്രീവനോട് കിഷ്കിന്ധേന്ന് കൊറേ വാനരമ്മാറ കൂടി കൊണ്ടരാൻ പറഞ്ഞിറ്റ്ണ്ടായിന്. അവര് ആ ദെവസം രാത്രീല് പാലത്തിലെ കൂടീറ്റ് താവളത്തിലെത്തി. ആയുധം ഇതുവരെ കാണാത്തവരും അക്കൂട്ടത്തിലുണ്ടായിന്. 

രാവണ സന്നിധി മൂകമായിരുന്നു. പ്രധാനപ്പെട്ട സേനാധിപമ്മാറെല്ലം പോയി. രാവണൻ നിരാശയോടെ സീതേരെ മുമ്പില് ഇര്ന്നു. 

സീത പറഞ്ഞു. 

“നിങ്ങൾ പറഞ്ഞ മാതിരി പ്രതിരോധം തീർത്തിറ്റ് ലങ്കേലെ സേനാധിപമ്മാറും നിങ്ങളെ പുത്രമ്മാറും തീർന്നു. എന്തിന് സർവ്വ സൈന്യാധിപനായിര്ന്ന കുംഭകർണ്ണനും പോയി. എന്ന് നിങ്ങളും കൂടി മരിച്ചാല് എല്ലാം കയ്ഞ്ഞു. നിങ്ങോ മരിക്കുന്നതോടെ ലങ്കേല് ബില്ല്യ മാറ്റുണ്ടാവും. മരണത്തിന സ്വയം വരിക്കാൻ മനസ്സിന് പാകമാക്കിക്കൊ. 

രാവണന്റെ നിരാശേല് ബല്ല്യ ആവേശുണ്ടാക്കി. ഓള് പറഞ്ഞു. 

“ഈ നിമിഷം നീയും ഞാനും യുദ്ധം ചെയ്താല് പെട്ടെന്നെന്നെ നിങ്ങള എൻക്ക് തോപ്പിക്കാൻ കയ്യും. എന്നങ്കില് ആ അശരീരി സത്യാവും. നിങ്ങൾ ശിവന്റട്ത്തല്ല ദേവേന്ദ്രന്റട്ത്ത് അഭയം പ്രാപിച്ചാലും ഒര് കാര്യൂണ്ടാവീല, നിങ്ങൾ ശരിക്ക് നോക്ക്, നിങ്ങളെ മുടീം താടീം എല്ലാം നരച്ചു. ഞാനൊരു കാര്യം ചെയ്യാ... ദേവാസുര യുദ്ധത്തില് അങ്ങേക്കേറ്റ മുറിവുകള് ഒണക്കിത്തരാ. ആ മുറിപ്പാട് ഒണങ്ങ്യാല് ചെലപ്പൊ നിങ്ങളെ പ്രതികാരം നശിക്കും. രാവണന്റെ മുഖം ചൊവക്കുന്നത് സീത കണ്ടു. സീത പുരുഷ ഭാവത്തില് ഇര്ന്നു. രാവണൻ അവിടെ നിന്നും എഴുന്നേറ്റ് പോയി. രാജസന്നിധീല് ചെന്നിറ്റ് സഹോദരപുത്രന്മാരോടായി പറഞ്ഞു. 

“നാള രാമസൈന്യം കൂടുതൽ പ്രബലമായിരിക്കും. അതോണ്ട് ഞാനൊറ്റക്ക് യുദ്ധത്തിന് പോവ്വ, നിങ്ങളെ കൂടി കൊലക്ക് കൊട്ക്കാൻ എൻക്ക് കയ്യ 

നികുംഭൻ പറഞ്ഞു. 

“രാജാവ് അവസാനോല്ലെ യുദ്ധത്തിനെങ്ങേണ്ടത്.? രാവണൻ ഒന്നും മിണ്ടീറ്റ 

രാമന്റെ യുദ്ധകുടീരത്തിലേക്ക് കാളവണ്ടീല് കൊറേ പച്ചമരുന്നും ആയിറ്റ് അഗസ്ത്യമുനി വന്നിരുന്നു. എന്താണ് യുദ്ധം എന്ന് മനസിലാക്കിക്കൊട്ത്തിറ്റ് എല്ലാരേം അനുഗ്രഹിച്ചു. സുശേഷണൻ കൂടുതൽ കാര്യങ്ങള് അഗസ്ത്യനിൽ നിന്ന് മനസ്സിലാക്കി. 

പന്ത്രണ്ടാം നാൾ യുദ്ധം ആരംഭിച്ചു. സുപാർശ്വൻ രാവണനൊപ്പം യുദ്ധത്തിനെറങ്ങി. രാമന്റെ സൈന്യത്തില് പത്ത് യോദ്ധാക്കളുണ്ടെന്ന് അറിഞ്ഞപ്പാട് രാവണൻ പത്താളായിറ്റ് മാറാൻ തീരുമാനിച്ചു. കൊടുങ്കാറ്റിന്റെ വേഗത്തില് എല്ലായിടത്തും എത്തും. എല്ലാരും രാവണന് നേരെ അമ്പുകളയച്ചു. ഹനുമാൻ, സുഗ്രീവൻ എന്നിവർ രാവണനുമായി ഗദയുദ്ധം നടത്തി. ജാംബവാൻ, നീലൻ എന്നിവർ മല്ലയുദ്ധം നടത്തി. വിഭീഷണനും അംഗദനും വാൾപയറ്റ് നടത്തി. രാമലക്ഷ്മണമ്മാറ് യുദ്ധം നോക്കുന്ന സമയത്തില് രാവണൻ എല്ലാരുമായിറ്റും രാവണൻ നിയന്ത്രണത്തോടെ യുദ്ധം ചെയ്തു. അങ്ങനെ യുദ്ധത്തില് രാവണൻ പത്ത് തലയുള്ളവനായി. സുപാർശ്വൻ രാവണന് അവസരങ്ങളൊരുക്കി കൂടെ നിന്നു. രാമ 

സൈന്യം പന്ത്രണ്ടാം ദെവസം പെട്ടെന്നന്നെ ക്ഷീണിതരായി. രാമ ലക്ഷ്മണമ്മാർ യുദ്ധം നിർത്താൻ ആവശ്യപ്പെട്ടു. വാനരപ്പടേല് കൊറേ ആൾക്കാര് ചത്തു. സുപാർശ്വൻ, ജയിക്കുമെന്ന ഉത്തമ വിശ്വാസത്തോടെ രാവണൻ അഭിനന്ദിച്ചു. 

രാവണൻ പറഞ്ഞു. 

“ദിവ്യാസ്ത്രങ്ങൾ കയ്യിലുണ്ടെന്നല്ലാതെ ഒരു യോദ്ധാവിന്റെ കര്ത്തൊന്നും ഓനില്ല... ഒര് എല്ലും പുണ്ണാക്കൻ." 

യുദ്ധം അങ്ങനെ രാവണനോടെന്നെ അഞ്ച് ദൈവസം തൊടർന്നു. രാമസൈന്യത്തില് നിരാശ വരാൻ തൊടങ്ങി. എന്നി എന്തന്നാക്കല്.? ഇങ്ങനെ പോയാല് തീറ്റീം കുടിയെല്ലം നിക്ക്വല്ലൊ. 

പതിനേഴാം നാൾ രാത്രീല് രാവണൻ സീതാസൗധത്തിലെത്തി. യുദ്ധം നീണ്ട് പോവുന്നതല്ലാതെ ഒരു പുരോഗതീം ഇണ്ടായി രുന്നില്ലെന്ന് സീതേന അറിയിച്ചു. വെർതെ ഇങ്ങനെ പോയാല് ശരിയാവീല. രാവണസൈന്യാധിപരെല്ലാം മരിച്ചുപോയിറ്റും യുദ്ധം ചെയ്യുന്ന രാവണന കണ്ടപ്പാട് സീതക്ക് ആദരവ് തോന്നി. സീത അത് പറയുകയും ചെയ്തു. സീതേരെ വർത്തമാനം കേട്ടപ്പാട് രാവണന് സന്തോഷായി. കൊറച്ചഹങ്കാരം മോത്തേക്ക് വര്ത്തി. പിന്നെ കള്ളച്ചിരിയോടെ പറഞ്ഞു. 

“നീ വന്നാലെ ശരിയാവൂ. ഇല്ലെങ്കില് ഇത് ഇങ്ങനെ നീണ്ടു നീണ്ട് പോവും. നീ ലങ്കേരെ പുത്രിയാണെന്ന് തെളിയിക്കേണ്ടത് ഇപ്പൊ എന്റെ കൂടി ആവശ്യാണ്, കടമയാണ്. നിന്നെ ഈട്ത്തേക്ക് കൊണ്ടെന്നതിനുള്ള കാരണം ബോദ്ധ്യപ്പെട്ത്തണം. നാള യുദ്ധത്തിന് അമ്പും വില്ലുകളും ഇള്ള രഥത്തത്തില് നീയുണ്ടാവും. പോർചട്ട ധരിക്കണം. വേണോങ്കില് ശിവന പ്രാർത്ഥിച്ചോ. 

“പിന്ന ഞാനെങ്ങനായാ ചെയ്യല്."

രാവണന്റെ വർത്താനം കേട്ടപ്പൊ സീതക്ക് ചൊടി വന്നു. “ഞാനെന്തിന് യുദ്ധത്തിന് വര്ണം.? 

രാവണൻ പുച്ഛത്തില് അട്ടഹസിച്ചു. 

“എൻക്കൊപ്പം യുദ്ധം ചെയ്യണംന്ന് ഞാൻ പറീല. യുദ്ധഭൂമിലേക്ക് വന്നാമതി. നിന്നോട് ഓന് എത്ര ഇഷ്ടൂണ്ടെന്ന് അറിയാൻ വേണ്ടീറ്റാണ്. രാവണന് വേണ്ടീറ്റ് നീ അമ്പ് തൊട്ക്കണ്ട, നിന്ന കാട്ടീറ്റ് ഓന ഞാൻ കൊതിപ്പിക്കും. പിന്നെ ഓന്റെ നെഞ്ചിലേക്ക് ബ്രഹ്മാസ്ത്രം പ്രയോഗിക്കും. ബ്രഹ്മാസ്ത്രത്തിന തട്ക്കാൻ രാമനല്ല, സാക്ഷാൽ ദേവേന്ദ്രൻ വന്നാലും കയ്യീല. എന്റെ അനിയൻ വിഭീഷണന്റെ അളിഞ്ഞ മോന്ത കാണുമ്പൊ എനക്ക് വെഷമം തോന്ന്ന്ന്. എന്റെ ജീവനില്ലടത്തോളം കാലം ലങ്ക ഞാനാരിക്കും 

വിട്ടുകൊട്ക്കീല. രാമൻ മരിച്ചാലും രാവണൻ മരിച്ചാലും ലങ്കക്ക് ഒന്നൂല്ല. നീലകണ്ഠന്റെ നെറ്റിയിലെ ദിവ്യപ്രകാശത്തില് കരിഞ്ഞു പോവുന്ന ഭൂമിയെ നോക്കി ആരും സഹതപിക്കലില്ല." 

രാവണൻ വിതുമ്പി. 

“രാമൻ ജയിച്ചാല് വിഭീഷണന് രാജ്യം. രാവണൻ ജയിച്ചാലും വിഭീഷണന് രാജ്യം കൊട്ക്കും. 

പിന്നെ കരഞ്ഞോണ്ട് പറഞ്ഞു. 

“എനിക്കെന്ന് അനുജമ്മാറില്ല, പുത്രമ്മാറുല്ല. എന്ന ശപിക്കാത്ത ഒരു സ്ത്രീജനം പോലും ലങ്കേല്ണ്ടാവീല. എന്തിന് നിന്റെ അമ്മ മണ്ഡോദരി പോലും ആത്മഹത്യക്ക് ശ്രമിച്ചിന്. അയിനക്കാളും ബേറെ എന്തെന്നില്ലത്.!? ഞാൻ ജീവിക്കണൊ മരിക്കണോന്ന് എത്രയും പെട്ടെന്നന്നെ തീരുമാനിക്കണം. നാളേന്നെ തീരുമാനിക്കണം. ഇല്ലെങ്കില് ഓരോ ദെവസൂം ചത്ത് വീഴ്ന്ന ആൾക്കാര കുറിച്ചോർത്തിട്ട് നീറിനീറി മരിക്കേണ്ടിവരും. എന്റെ മരണോങ്കിലും നിങ്ങക്ക് സന്തോഷുണ്ടാക്കുന്നില്ലെങ്കില് സീതേ ഈ ജീവിതം ഇങ്ങനെ ജീവിച്ചിറ്റ് ഒര് കാര്യൂല്ല. ഞാൻ വെട്ടിപ്പിടിക്കലിന്റെ കൂടാരാണ്. അതിനകത്ത് അകപ്പെട്ട പക്ഷി മാത്രാണ് നീ. നീ ഈ കൂട്ടില് കയ്യാൻ ഇഷ്ടപ്പെടുന്നില്ലാന്ന് എൻക്കറിയാം. "മാ നിഷാദ.' ഇണക്കിളികളെ അകറ്റി നിർത്തിയ ഞാൻ ക്രൂരൻ തന്നെ. എന്നെ രക്ഷിക്കാൻ ഇപ്പൊ ദേവിക്ക് മാത്രേ കയ്യൂ. നിന്നെയും കാത്തിറ്റ് നാള ഞാനും സുപാർശ്വനും തേരൊരുക്കിനിക്കും. രാജഗുരുവിന്റെ ആശീർവാദത്തോട് കൂടീറ്റ് നിന്നേം കൊണ്ട് ഞാൻ തേര് തെളിക്കും. ഒര് തേരാളി മാത്രായിറ്റ് എന്ന കണ്ടാമതി. യോദ്ധാവ് നീയായിരിക്കും അഥവാ നിനക്ക് രാമനുമായിറ്റ് യുദ്ധം ചെയ്യാൻ കയ്യിലേങ്കില് നീ മദ്ധ്യസ്ഥയായാലും മതി. വെർതെ യുദ്ധഭൂമീല് നിന്നാലും മതി. ഞാൻ അസ്ത്രങ്ങളെയ്ത് കൊള്ളാം. എൻക്കറിയാ രാമന്റെ ബലഹീനത എന്താണെന്ന്. നിന്നെ കൊണ്ടുപോയിറ്റേങ്കില് യുദ്ധം വെർതെ ഇങ്ങനെ നീണ്ട് പോവൂന്നല്ലാതെ ഒരു ഗുണം ഇണ്ടാവാൻ പോന്നില്ല. അതോണ്ടാണ് ഞാൻ പറയുന്നത് നീ വരണം."

സീത അന്ധംവിട്ട് രാവണന നോക്കിക്കൊണ്ടിരുന്നു. രാവണന്റെ വാക്ക് സീതക്ക് അത്ര പിടികിട്ടീറ്റ. രാവണന കൊല്ലണംന്നൊ പറഞ്ഞത്, രാമന കൊല്ലണംന്നൊ.? സീതക്ക് രാവണന്റെ കിൽട്ടെല്ലം അറിയും, സീതയോട് സഹായം അഭ്യർത്ഥിക്കേണ്ട ഗതികേടൊന്നും രാവണനില്ല. അതും എങ്ങും തൊടാത്തൊരാവശ്യം. അസുരകുലത്തിനപ്പറ്റി മാത്രം ചിന്തിക്ക്ന്ന രാവണനെന്തിന് സ്വന്തം മരണത്തിന പറ്റീറ്റ് പറയ്ന്നത്. ദേവമ്മാറ വെർക്ക്ന്ന രാവണനെന്തിന് സീതേരെ സഹായം.?

സീത കൊറേ ആലോചിച്ച് ശേഷം പറഞ്ഞു. 

“രാവണാ... നിന്റെ കിൽട്ടെല്ലം എൻക്കറിയാ. നിനക്ക് നല്ല ബുദ്ധി ശക്തീം യുദ്ധം ചെയ്യാനുള്ള കഴിവൂണ്ട്. അയിനോടെല്ലം എൻക്ക് ബഹുമാനൂണ്ട്. നീ എന്റെ അച്ഛനാണെന്നുള്ള അവകാശവാദത്തിനും ഞാൻ എതിര് നിന്നില്ല. പണ്ട് മിഥിലേല് ഗതിമാറി ഒഴുകിയ പൊഴേരെ കഥ ജനകനച്ഛൻ പറഞ്ഞ് തന്നിന്. ഒരു യാഗത്തിന്റെ ആവശ്യത്തിന് നിലമുഴാൻ ഋഷ്യശൃംഗൻ പറഞ്ഞപ്പൊ കിട്ടിയ പെട്ടി തന്നെയാണ് ഞാനെന്ന ജീവൻ. അക്കഥയെല്ലാം ജനകനച്ഛൻ പറഞ്ഞതോണ്ടാണ് ഞാനറിഞ്ഞത്. അല്ലാതെ എന്ത് വിശ്വസിക്കണോന്നും എന്ത് വിശ്വസിക്കണ്ടാന്നും ഇന്നും ഇതുവരെ തീർച്ചപ്പെടുത്താനായിറ്റ. അച്ഛന്റെ കടമേല്ലം കൗമാരത്തിലെന്നെ തീർന്നു. ഇപ്പൊ യൗവ്വനമാണ്. അതോണ്ട് ഭർത്താവിന്റെ അട്ക്കലാണ് നിക്കണ്ടത്. പിന്ന പുത്രമ്മാറൊന്നിച്ചും. അത് നിറക്കറീലെ.?” 

രാവണൻ അതൊന്നും കേട്ടിറ്റ്ണ്ടായിരുന്നില്ല. അതോണ്ട് അതൊന്നും രാവണന ബാധിക്കുന്ന പ്രശ്നമായിരുന്നില്ല. രാവണൻ പറഞ്ഞു. 

 

“എനക്ക് നിന്റത്ര അറിവൊന്നുല്ല. ദേവമ്മാറ് അറിവും അമരത്വോം നമ്മളിൽ നിന്ന് പണ്ട് മറച്ചുപിടിച്ചതാണ്. ആ പ്രാമാണിത്തത്തിന ഇല്ലാണ്ടാക്കാനാണ് ഞാൻ ശ്രമിച്ചത്. അപ്പൊ സ്വാഭാവികായിറ്റും ശത്രുക്കളുണ്ടായി. മോഷണം നടത്തി, ക്രൂരമായി പെരുമാറി. ചതിച്ച് നേടാൻ പഠിച്ചു. ഞാൻ ചെയ്തത് തെറ്റാണെന്നൊന്നും എനക്ക് വിചാരുല്ല. നീ പറഞ്ഞ അറിവ് തിരിച്ചറിവാവുമ്പളെ അയിന് പ്രസക്തീല്ലു. പ്രശ്നൂല്ലെങ്കില് ഇല്ല; അത്രേന്നെ. ദരിദ്രന് മാത്രേ പട്ടിണീനക്കുറിച്ചിറ്റ് പറയാൻ അർഹതയില്ലു. ധനവാന് മാത്രേ ഉന്നതീല് സ്വപ്നം കാണാൻ പറ്റൂ. ഞാനിത് രണ്ടും അനുഭവിച്ചു. ദരിദ്രന്റെ വിഷമങ്ങൾ ധനികനോ, ധനികന്റെ പ്രശ്നങ്ങൾ ദരിദ്രനോ പറഞ്ഞാ മനസ്സിലാവീല. എന്നങ്കില് ചെലത് ഇല്ലാണ്ടാവുമ്പൊ അത് നേടാനുള്ള ത്വര എന്തായാലും മനസ്സിലുണ്ടാവും. ഞാൻ പറയുന്നത് നീ സാവധാനത്തില് കേക്കണം. പ്രജാപതി കടലിന കരയാക്കി മാറ്റി. അവിടെ ജീവികളെ പാർപ്പിച്ചപ്പൊ രക്ഷിക്കാനേറ്റത് ഞങ്ങൾ മാത്രാണ്. അങ്ങനെ രക്ഷകരായ ഞങ്ങളെ ദേവമ്മാറ് രാക്ഷസമ്മാറായി മുദ്രകുത്തി. അത് ശരീന്ന് നിനക്ക് തോന്ന്ന്നാ.? നമ്മളെ പൂജിക്കാതെ, ഒരു ഉപകാരോം ചെയ്യാത്ത പേടിത്തൊണ്ടമ്മാറായ ദേവകളെ പൂജിക്കുന്ന മനുഷ്യമ്മാറ നമ്മൊ രക്ഷിക്കുന്നതെന്തിന്.? നീ ശരിക്ക് ആലോചിക്ക് സീതേ, രാമലക്ഷ്മണമ്മാറ രക്ഷിക്കേണ്ടത് നിന്റെ കൂടി കടമയായതോണ്ടാണ് ഞാൻ പറയുന്നത്. നമ്മളെ കടമ രക്ഷിക്കലാണ് സീതെ... നീ യുദ്ധഭൂമീല്ണ്ടാവണം."

രാവണൻ എന്തോ ചെയ്യാൻ പോന്നെന്ന് തോന്നി. എന്തെന്ന് ഒരു പിടീം കിട്ടീറ്റ 

“ഞാൻ വരാ... എന്നങ്കില് യുദ്ധത്തില് പങ്കെടുക്കീല, എനക്ക് ബേറൊരു തേര് തന്നാ മതി. ഞാൻ സ്വയംവര സമയത്ത് മാലേം കൊണ്ട് നിന്ന മാതിരി യുദ്ധഭൂമില് നിക്കാ. രാമനാണ് പരാജയപ്പെട്നതെങ്കില് നീയുമായി ഞാൻ യുദ്ധം ചെയ്യും. നീ മരിച്ചാല് നമ്മൊ അയോദ്ധ്യേലേക്ക് പോവും. "

രാവണന് സന്തോഷായി. 

“സീത വന്നാമതി... എനക്ക് അത്രമാത്രം മതി. "

പതിനെട്ടാം ദെവസം ഏടേം ഒച്ചയനക്കമില്ല. വട്ടത്തില് പറക്കാൻ പര്ന്ത്കളില്ല. യുദ്ധത്തില് അപ്പർത്തും ഇപ്പർത്തും കൂടീറ്റ് ആകെ പത്ത് നൂറ് ആൾക്കാരെ ഇണ്ടാവു. രാവണൻ പതിവ് രീതീല് യുദ്ധത്തിന് വേണ്ട സജ്ജീകരണം നടത്തി. സുപാർശ്വൻ കാലാൾപ്പടകൾക്കൊപ്പം പുറപ്പെട്ടു. രാമലക്ഷ്മണ സൈന്യം നേരത്തെ യുദ്ധ ഭൂമീല് എത്തിയിരുന്നു. രാവണ സൈന്യത്തിന കണ്ടതും, യുദ്ധം നീണ്ട് പോകാനുള്ള സാദ്ധ്യത രാമനറിയാനായി. രാമൻ സ്വാഗതത്തിനായി അമ്പയച്ചു. രാവണനും അങ്ങോട്ടയച്ചു. യുദ്ധത്തിന് ചിട്ടവട്ടങ്ങളുണ്ടായി, നിയമങ്ങളുണ്ടായി, വൃത്തിയും വെടിപ്പുമുണ്ടായി. രാമ -രാവണ വ്യക്തിത്വങ്ങൾ ഉജ്ജ്വലിച്ച് നിന്നു. രാവണന്റെ കൊടിയട യാളം വാനിൽ ഉയർന്ന് നിന്നു. രാമനും ചിഹ്നങ്ങളുണ്ടായിരുന്നു. ദൂരത്ത് യുദ്ധഭൂമിലേക്ക് വരുന്ന സീതേന ചൂണ്ടീറ്റ് രാവണൻ പറഞ്ഞു. 

“രാമ, നിന്റെ സീത യുദ്ധത്തിനുണ്ട്. അതാ ഓള് ബെര്ന്നുണ്ട്.ഓള കാണ്മ്പോളെങ്കിലും നീ ഉഷാറാവ്വോങ്കില് എൻക്കത് ബില്ല കാര്യാണ്. നിന്റെ പാതീന നീ പറഞ്ഞാളെ മുമ്പില് നിർത്തിറ്റാണ് എന്ന് യുദ്ധം." 

സീതേന കണ്ടപ്പാട് എല്ലാരും സ്തബ്ധരായിറ്റ് നിന്നു. അപ്പൊ രാവണന്റെ പ്രകടനം ഇണ്ടായി. ഒരസ്ത്രം രാമലക്ഷ്മണമ്മാറ വീഴ്ത്തീട്ടു. പിന്ന മറ്റുള്ളവരോട് ക്ഷണവേഗത്തില് യുദ്ധം ചെയ്തു. രാമൻ സീതാസൗന്ദര്യത്തിൽ മതിഭ്രമിച്ചെന്നോ, പ്രണയവീര്യത്താൽ യുദ്ധവീര്യം നഷ്ടപ്പെട്ടെന്നതൊന്നുമറിയാത്ത വിധം ചോരയിൽ കുളിച്ച് യുദ്ധഭൂമീല് വീണു. സീത തേരിൽ നിന്നെറങ്ങീറ്റ് രാമലക്ഷ്മണമാറെ അട്ത്തി. ഹനുമാൻ ബേജാറാവണ്ടാന്ന് പറഞ്ഞിട്ട് ഏട്ത്തേക്കോ പറന്നു. രാവണന്റെ അട്ടഹാസോം പ്രത്യാക്രമണം കണ്ടപ്പാട് സീതക്ക് ചൊടി വന്നു. സീത രാമന്റെ ആവനാഴിയിലെ അസ്ത്രം എട്ത്തിറ്റ് എയ്യാൻ തൊടങ്ങി. 

ഒന്ന് രണ്ട് മൂന്ന് നാല് ... എട്ട് രാവണമ്മാറിൽ ഓരോ രാവണമ്മാറായിറ്റ് ചത്ത് തൊടങ്ങി. ഹനുമാനോട് ഗദയുദ്ധം ചെയ്യുമ്പോ ആനന്ദരാവണൻ ചത്തു. അംഗദനോട് മൽപ്പിടുത്തം നടത്തുമ്പം മറ്റൊരു രാവണൻ ചത്തു. അവസാനം ഐരാവണനും മൈരാവണനും മാത്രം ബാക്കിയായി. ഒട്ടും പിടികൊട്ക്കാത്ത രാവണകൗശലത്തിന് ഒര് അമ്പാട തടഞ്ഞിറ്റ് സീത മൈരാവണന്റെ നേർക്ക് ഒരമ്പയച്ചു. മൈരാവണൻ അത് കയ്യോണ്ട് പിടിച്ച് ഒടിച്ചുകളഞ്ഞു. സീത പിന്നേം പിന്നേം അമ്പയച്ചു. അവസാനം മൈരാവണൻ താഴെ വീണു. അപ്പളേക്കും അലറിക്കൊണ്ട് സീതേരെ അട്ത്തേക്ക് എത്തീറ്റ്ണ്ടായിരുന്ന ഐരാവണൻ സീതേരെ രണ്ട് തോളിലും മുറിവ് പറ്റിച്ചു. അപ്പളേക്കും മൃതസഞ്ജീവനിയോണ്ട് രാമലക്ഷ്മണമ്മാറ ശുശ്രൂഷിച്ചിരുന്നു. സീത രാവണന്റെ മന്ത്രി സുപാർശ്വന അമ്പെയ്തിറ്റ് വീഴ്ത്തി. രാമൻ അറിഞ്ഞപ്പാട് രാവണ സുന്ദരനും തേജസ്വിയുമായിറ്റ്. ഇപ്പൊ കണ്ടാല് രാവണൻ അസുരൻന്ന് പറീല. അത്രക്കും തേജസ്. ഒര് ഭക്തധീരനമാതിരീണ്ട്. എടക്കെടക്ക് "ഓം നമഃശിവായാ' എന്ന് വിളിക്ക്ന്നുണ്ട്. ഐരാവണന്റെ നേർക്ക് ബ്രഹ്മാസ്ത്രം അയക്കണോന്ന് സീത പറഞ്ഞു. രാമൻ വേഗം ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ തയ്യാറെട്ത്തു. ആ സമയത്ത് അംഗദനും സുഗ്രീവനും ഹനുമാനും ജാംബവാനുമെല്ലാം കുടീറ്റ് മൈരാവണന കൂടിനിന്നിറ്റ് അടികൊട്ത്തു. രാമന്റെ ബ്രഹ്മാസ്ത്രത്തില് രാവണൻ താഴെ വീണു. എല്ലാരും ഹോയ് എന്ന് പറഞ്ഞിറ്റ് നൃത്തംവച്ചു. രാമൻ വിഭീഷണന സാന്ത്വനിപ്പിച്ചു. സീതേരെ കണ്ണില് കണ്ട ബാഷ്പത്തിനെ രാമൻ സന്ദേഹത്തോടെ കണ്ടു. വാനരമ്മാറ് ജയാഘോഷം മുഴക്കി. 

അങ്ങനെ രാവണൻ ചത്തു. 

സീതേം രാമനും ഒന്നായി. പത്ത് രാവണമ്മാറെയും ആചാര പ്രകാരം അടക്കി. ലങ്കേല് ബില്ല്യ കാറ്റും മഴേം വന്നു. യക്ഷമ്മാറും കുബേരനും ലങ്കേല് വന്നു. ദേവേന്ദ്രനും ആൾക്കാരും ലങ്കേല് വന്നു. അഗസ്ത്യനും ആൾക്കാരും ലങ്കേല് വന്നു. എല്ലാരും മഴേല് കുളി ച്ചു. പാതിവെന്ത പത്ത് രാവണമൃതദേഹം എണീക്കണ്ടാവുന്നത് ഹനുമാൻ എടക്കെടക്ക് നോക്കിക്കൊണ്ടിര്ന്നു. അത് എണീക്കാനാവാണ്ട്, പത്തും ഒന്നായിറ്റ് തീര്ന്നുണ്ട്. അത് പാതാളത്തിലേക്ക് പോകുന്നത്. കടലിലേക്ക് താവ്ന്നുണ്ട്; ഹനുമാൻ കണ്ടിന്. എല്ലുംകൂടെല്ലാം ഒന്നായിറ്റ്, മാംസോല്ലം അയിന്റെ മേലെ പറ്റിപ്പിടിച്ചിറ്റ്, ഹൃദയം പടപടാന്നിടിച്ചിറ്റ്, അത് പാതാളത്തിലേക്ക് പോയി. 

രാമനും സീതേം കൊറേസമയം നോക്കിനിന്നു. സീതക്ക് എടക്കെടക്ക് താഴേക്ക് നോക്കാൻ തോന്നി. രാമൻ നോക്കുന്നില്ലല്ലൊ; പിന്നെന്തിന് ഞാൻ നോക്കുന്നത്. സീത വിചാരിച്ചു. രാമൻ സീതേന വിളിച്ചു. 

“സീതേ...” 

“ഉം...” 

“ഇത്രേം കാലം നീ രാവണന്റെ ഒന്നിച്ചല്ലേ ഇണ്ടായത്? 

“അയിന്.?” 

“രാവണൻ നിന്ന് ഒന്നും ചെയ്തിറ്റാന്ന് എന്ത്യെ ഒറപ്പ്.? 

“രാമ.!” 

സീത അമർത്തി വിളിച്ചു. 

“ഞാൻ പറഞ്ഞിലേങ്കിലും നാട്ട്കാര് പറീലെ.?" 

“അയിന്.?” 

“നീ തീല് ചാടണം. അഗ്നിശുദ്ധി വര്ത്തണം. 

“ഈന് ബേണ്ടീറ്റാപ്പാ ഞാനിത്രേം കാലം പിടിച്ച് നിന്നത്. ഉം... ശരി. ഹോമകുണ്ഡം തയ്യാറാക്കൻ പറയ്." 

രാമൻ ചിരിച്ചോണ്ട് മൂളി. 

“ചത്തിറ്റേങ്കില് നീ നല്ലോള്, ചത്താല് പുലിയാട്ച്ചി.” 

പിറ്റെ ദിവസം രാവണന്റെ ശവക്കല്ലറ കാണാൻ വേണ്ടീറ്റ് വിഭീഷണൻ പോയി. ഓൻ വെർക്ക്ന്ന കയ്യോടു കൂടീറ്റ് രാവണന്റെ കല്ലറ തൊട്ടു. രാമൻ വിഭീഷണന്റെ പൊർത്ത് തട്ടി. ലക്ഷ്മണൻ നെടുവീർപ്പിട്ടു. സീതേരെ കണ്ണ്ന്ന് വന്ന കണ്ണീര് രാമനിൽ കൂടുതൽ സംശയൂണ്ടാക്കി. 

“ഇവളെന്തിന് ഇങ്ങനെ കരേന്ന് രാവണൻ ചത്തിലേങ്കില് പിന്നെങ്ങനെ ശര്യാല്.? അപ്പൊ ഞാനാരി.? ദേവകളുടേം യക്ഷമ്മാരേം ആവശ്യാണ് രാവണ വധോങ്കില് എന്റെ ലക്ഷ്യം അതൊന്നുമായിര്ന്നില്ലല്ലൊ. എനക്ക് സീത മാത്രായിരുന്നു മുഖ്യം. ഓളാണ് ഇപ്പൊ രാവണന് വേണ്ടീറ്റ് കരയുന്നത്. മായാവിദ്യകളറിയാവുന്ന രാവണന്റെ ഒമ്പത് ശക്തികളും യമപുരിലെത്തിച്ചത് സീതയാണെന്നത് ശര്യെന്നെ, എന്നങ്കിലും ഓക്കെങ്ങനെയാണ് രാവണനുമായിറ്റ് ഹൃദയബന്ധം ഇണ്ടായത് എന്തിന് ഐരാവണന കൊല്ലാൻ എന്നോട് പറഞ്ഞത്.? അതും ഓക്കെന്നെ ചെയ്യായ്ര്ന്നില്ലെ.? 

സീതേരെ അട്ത്ത് വന്നിറ്റ് ഹനുമാൻ കാൽ തൊട്ട് അനുഗ്രഹം മേണിച്ചു. 

രാമൻ പറഞ്ഞു. 

“ഇന്ന് സൂര്യാസ്തമയത്തില് ഞാൻ പറഞ്ഞത് നീ പാലിക്ക്ന്നില്ലെ.? അതല്ല, നിനക്ക് യുദ്ധത്തിന് വേണ്ടീറ്റ് പ്രയത്നിച്ച ഇവരോടാരോടെങ്കിലും താൽപര്യുണ്ടാ.? അതിനും സമ്മതം. ഓരോരാൾക്കാര്ടെ ഗുണഗണങ്ങൾ ഞാൻ പറഞ്ഞ് തരാം. ഇത് ഹനുമാൻ, നിന്റെ തൃപ്പാദത്തില് ഇപ്പൊ നമസ്കരിച്ചവൻ. നിങ്ങൾ തമ്മില് ഈന് മുമ്പ് പരിചയപ്പെട്ടിന്. വായുപുത്രനാണ്. ഈ യുദ്ധവിജയത്തിന്റെ മുഖ്യ സൂത്രധാരൻ. ഇവന് സ്നേഹിക്കാനല്ലാതെ അറീല. അതോണ്ടാണ് നിനക്ക് വേണ്ടി ദൂത് വന്നത്. വീരനായ കപിവീരനെ വേണോങ്കില് നിനക്ക് കല്ല്യാണം കഴിക്കാം. പിന്നെ ഇതാ ഇവൻ സുഗ്രീവൻ. കിഷ്കിന്ധേലെ മുഴുവൻ സൈന്യം യുദ്ധത്തിന് വേണ്ടീറ്റ് വിട്ട് തന്നത് ഇവനാണ്. കിഷ്ക്കിന്ധേലെ രാജാവാണ്. നിനക്ക് രാജ്ഞിയാവാം. 

പിന്നെ വിഭീഷണനെ ചൂണ്ടി. 

“എന്ന് ലങ്കയിലെ രാജാവായ വിഭീഷണനാണിവൻ. എന്നും ലങ്കേല് കഴിയാൻ കൊതീണ്ടെങ്കില് ഇവനോടൊപ്പം ഇവിടെ കഴിയാം. ലങ്കേലെ മുക്കും മൂലേം പറഞ്ഞത് തന്നത് ഇവനാണ്. ഇത് ലക്ഷ്മണൻ, എന്റെ അനിയനാണ്. നിന്നെ നേടാൻ വേണ്ടീറ്റ് രണ്ട് 

തവണ ജീവത്യാഗം ചെയ്തവൻ. നിനക്കിവനെ വേണോങ്കില് അതും ഞാൻ തടയില്ല. കാരണം എന്റെ അനിയൻ എനക്ക് പ്രിയപ്പെട്ടവനാണ്. ഞാൻ രാമനാണ്. അയോദ്ധ്യയിലെ ഭാവിരാജാവ്. എന്റെ ഹിതം പ്രജാഹിതമാണ്. എന്നെ വരിച്ച് നിനക്ക് വേണോങ്കില് രാജ്ഞിയാവാം. പക്ഷേ, ഒരാള് നിന്നപ്പറ്റീറ്റ് മോശം പറഞ്ഞാല് അപ്പൊ നീ ബിട്ടോളണം. സീതേ ഇതാണ് നീലനും ജാംബവാനും, സൈന്യത്തിന്റെ നേതാക്കൾ. പടിഞ്ഞാറ് ഭാഗം കാക്കാൻ ധൈര്യം കാണിച്ചത് ഇവരാണ്. ഇത് അംഗദൻ, ബാലീപുത്രൻ. ധീരനായ രാവണനെ തോൽപ്പിച്ചോനാണ് ബാലി. അംഗദനാണ് നമ്മളറിയാതെ നമ്മളെ സഹായിച്ചത്. രാവണന്റെ അജയ്യയാഗം തടസ്സപ്പെടുത്തിയത്. ഓന്റെ അമരത്വം ഇല്ലാണ്ടാക്കീത്. എന്നില്ലത് ദേവേന്ദ്രനാണ്. ആപത്ത് സമയത്ത് നമ്മക്ക് വേണ്ട ആയുധങ്ങൾ തന്ന് സഹായിച്ചത്. മരുന്ന് തന്ന് സഹായിച്ച് അഗസ്ത്യനേയും, ചികിത്സിച്ച സുശേഷണനേയും എനക്ക് സ്വീകാര്യമാണ്. പിന്നെന്തിന് നീ പേടിക്ക് ഏതാളെ വേണോന്ന് ധൈര്യായിറ്റ് പറഞ്ഞാ. 

സീത കരഞ്ഞോണ്ട് പറഞ്ഞു. 

“നീയെന്ന സംശയിച്ചതില് തെറ്റ് കാണുന്നില്ല. അഗ്നിശുദ്ധി വര്ത്തീറ്റ് എന്റെ നിരപരാധിത്തം ഞാൻ തെളിയിക്കും. ഞാൻ തെറ്റ് ചെയ്തിറ്റ്ണ്ടെങ്കില് അത് നിനക്ക് വേണ്ടീറ്റാണ്. രാമാ... നീ മുനിമാറ വിളിച്ചിറ്റ് അഗ്നികുണ്ഡം തയ്യാറാക്കാൻ പറയ്. ഞാൻ കുളിച്ച് കയറട്ടെ. 

സീത നദിക്കരേലേക്ക് നടന്നു. 

രാവണൻ മരിച്ചതിൽ വിഭീഷണന് മണ്ഡോദരീരെ മോത്തേക്ക് നോക്കാൻ പറ്റാണ്ടായി. എന്നിറ്റ് രാമന്റെ നെഞ്ചില് തലയടിച്ച് കരഞ്ഞോണ്ട് പറഞ്ഞു. 

“രാമ, രാവണനില്ലാത്ത ലങ്ക ജീവനില്ലാത്തത് മാതിരീണ്ട്. രാവണ ശബ്ദം കേട്ട് വിറങ്ങലിക്കാത്ത ഒരു പുൽക്കൊടി പോലും ലങ്കേലില്ല. ഇപ്പൊ അതെല്ലാം ശബ്ദം കേക്കാണ്ട് ചത്തിരിക്കുന്നു. അതിന്റെയൊക്കെ ശാപം പേറീറ്റ് എങ്ങനെ ഞാൻ ലങ്കേലെ രാജാവാകല്.? എന്തിനാണ് ഞാൻ രാജാവാകേണ്ടത്.? രാമസീതാലക്ഷ്മണമ്മാർ കൊറച്ച് ദെവസം കയിഞ്ഞിറ്റ് ഈട്ന്ന് പോയാമതി. ഇല്ലെങ്കില് ഞാൻ ഒറ്റപ്പെട്ടത് മാതിരി തോന്നും. 

രാമൻ പറഞ്ഞു. 

“നമ്മക്ക് നിന്റൊന്നിച്ച് കൊർച്ച് കാലം നിക്കണെന്നല്ലുണ്ട്. എന്നങ്കില് നമ്മളെ കാട്ടിലേക്കയച്ച കാലാവധി കയിഞ്ഞു. എന്ന് നമ്മൊ ജീവനോടെ ഇണ്ടെന്ന് അയോദ്ധ്യേല് അറിയണം. അതോണ്ട് പെട്ടെന്നന്നെ നമ്മക്ക് പോണം. 

മഹർഷിമാരെ പൂജകൾ കൊണ്ടും ഘോഷം കൊണ്ടും വിഭീഷണൻ ലങ്കേരെ രാജ്യഭാരം ഏറ്റെടുത്തു. സന്തോഷം കൊണ്ട് കണ്ണ് നെറഞ്ഞു. 

“ഈന് പ്രത്യുപകാരമായിറ്റ് ഞാൻ എന്തെന്ന് രാമാ ചെയ്യണ്ടെ.? രാമൻ പറഞ്ഞു. 

“എൻക്കൊന്നും വേണ്ട. നിനക്ക് രാജ്യം കിട്ടാൻ കഷ്ടപ്പെട്ട കൊറേ കിഷ്കിന്ധക്കാര്ണ്ട്. അവരോട് എപ്പളും നന്ദി വേണം. അവർക്ക് സമ്മാനങ്ങളും കൊട്ക്കണം. 

അങ്ങനെ രാജാവിന്റെ ആദ്യത്തെ ഉത്തരവിറങ്ങി. 

കൊറേ രത്നങ്ങളും ആഭരണങ്ങളും വസ്ത്രങ്ങളും നെറച്ച രണ്ട് കാളവണ്ടികൾ തയ്യാറായി. രാമന്റെ കഥ പാടാൻ പാട്ട്കാർക്കൊപ്പം കൂടി. അവര് സേതു വഴി കിഷ്ക്കിന്ധേലേക്ക് കടന്നു. 

സീതേന സംശയിച്ചേല് രാമൻ ഖേദം പ്രകടിപ്പിച്ചു. സീത പറഞ്ഞു. 

“ഏതൊരു മനുഷ്യനും തോന്ന്ന്ന സംശയങ്ങളെ നിങ്ങക്കും തോന്നീറ്റു. ഇതോണ്ട് എൻക്ക് നിങ്ങളോടിലെ സ്നേഹം കൊറഞ്ഞിറ്റൊന്നുല്ല. ദാമ്പത്യജീവിതം മറ്റുള്ളാരെക്കൊണ്ട് പറയിക്കാതെ ജീവിച്ച് തീർക്കണൂന്നെ ഇപ്പൊ എൻക്കുള്ളൂ. അഗ്നിപരീക്ഷേല് ഞാൻ വിജയിച്ചു എന്നത് എനക്കുള്ള അനുമോദനോല്ലെ. എന്റെ മുൻകരുതലാണ്. രാമ, ഇതെന്നെ കൂടുതല് പക്വമതിയാക്കും എന്നതില് സംശയൂല്ല. എൻക്കാണെങ്കില് ഈ ലങ്ക ചുറ്റിക്കാണാനൊ, ഭംഗി ആസ്വദിക്കാനൊന്നും അനുവാദുണ്ടായിറ്റ. രാവണന്റെ സേവകര് എപ്പളും എനക്ക് പൊറകന്നെ ഇണ്ടാവും. രാവണൻ നിയോഗിച്ച കാവൽക്കാർക്കൊപ്പം ജയിലിലായിരുന്നു എന്റെ വാസം. പക്ഷേ, യുദ്ധസമയത്ത് രാവണന്റെ യുദ്ധഘടന മനസ്സിലാക്കാൻ പറ്റി. രാമൻ കണ്ടില്ലെ, എത്ര സുന്ദരമായിറ്റാണ് ഇത്രേം ബില്ല്യ പാറക്കല്ല് കൊത്തീറ്റ് കൊട്ടാരം ഇണ്ടാക്ക്യേത്, എത്ര സുന്ദരമായിറ്റാന്ന് ഓരോ കവാടോം നിർമ്മിച്ചത്. രാവണന്റെ പാദുകം മാതിരീണ്ട് മൊത്തത്തില് കാണുമ്പൊ. വിഭീഷണനോട് യാത്ര പറയൂ. നമ്മക് പെട്ടെന്നെന്നെ അയോദ്ധ്യേല് എത്തണം. 

രാമൻ വിഭീഷനോട് അനുവാദം വാങ്ങീറ്റ് കാളവണ്ടീല് കേറി. സുഗ്രീവന്റെ കാളവണ്ടികൾ അതിന് മുമ്പേ കിഷ്ക്കിലേക്ക് പോയിറ്റ്ണ്ടായിരുന്നു. നീലനും മറ്റുള്ളാരും മുമ്പേ പോയിരുന്നു. 

പിന്നെ രാമലക്ഷ്മണ സീതമാര് കിഷ്കിന്ധേന്ന് എറങ്ങി. സൗഹൃദം പുതുക്കി. സുഗ്രീവനോട് യാത്രം പറഞ്ഞ് അവര് വാത്മീകീരെ ആശ്രമത്തിലേക്ക് പോയി. നടന്ന സംഭവങ്ങളെല്ലാം പറഞ്ഞ ശേഷം ആട്ന്ന് മടങ്ങി. ഭരതനോട് രാമസീതമാര് വര്ന്നുണ്ടെന്ന കാര്യം അറിയിക്കണംന്നും പറഞ്ഞിറ്റ് സീതേം രാമനും ലക്ഷ്മണനും കാളവണ്ടീല് കേറി. ഹനുമാൻ പെട്ടെന്നെന്നെ നന്ദിഗ്രാമത്തിലെത്തി. 

ഭരതനും ശത്രുഘ്നനും രാമസീതമാരെ തേടിപ്പോവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഹനുമാനെ കണ്ടപ്പൊ സന്തോഷായി. നന്ദിഗ്രാം കണ്ടപ്പാട് ഹനുമാന് അതിശയായി. ഒരു ഗ്രാമത്തിന്റെ എല്ലാ സവിശേഷതയോടും കൂടിയായിരുന്നു അത്. നന്ദിഗ്രാമത്തില്, ഗോപകുമാരമ്മാറ മാതിരി ചെറിയ ആശ്രമത്തിലാണ് അവര് താമസിച്ചിരുന്നത്. അയോദ്ധ്യേല് പണിക്കാറ് വൃത്തിയാക്കുന്നുണ്ടെന്നും പറഞ്ഞു. 

രാമകഥ കേട്ട വാൽമീകിക്ക് അത് ശ്ലോകങ്ങളാക്കണംന്ന് തീവ്രമായിറ്റ് മനസ്സില് ചിന്തയുണ്ടായി. അവരെ അനുഗ്രഹിച്ചിറ്റയക്കുമ്പൊ, എന്തോ ആ ചിന്ത അയാള് പറഞ്ഞില്ല. ശിഷ്യമാറെ സൻമാർഗത്തിന് കഥ ഉപകരിക്കൂന്ന് അദ്ദേഹത്തിന് തോന്നി. അത് ഓലകളിലാക്കാൻ തൊടങ്ങി. 

അയോദ്ധ്യേരെ പടിവാതിക്കല് രാമസീതാലക്ഷ്മണമ്മാറ എതിരേൽക്കാൻ ഭരതനും ശത്രുഘ്നനും കൊറച്ച് ബന്ധുക്കളും നിന്നു. രാമന്റെ കോലം കണ്ടിറ്റ് ഏതൊ കാട്ടുവാസീന മാതിരി ഭരതന് തോന്നി. സീത ശരിക്ക് രാജകുമാരീന മാതിരീണ്ട്. അത് പറഞ്ഞ് ചിരിച്ച് ക്ഷൗരക്കാരെ വര്ത്തി. മുടീം താടീം വടിച്ച് സുന്ദരനാക്കീറ്റ് അവര് അയോദ്ധ്യേരെ അകത്തളത്തിലേക്ക് നടന്ന് പോയി. ജയ് ശ്രീരാ മസീതാന്നും പറഞ്ഞിറ്റ് ഹനുമാനും ആട്ന്ന് പോയി. വാദ്യമേളങ്ങളും ആഘോഷത്തിമിർപ്പുകളും അപ്പളേക്കും അയോദ്ധ്യേയില് ആരംഭിച്ചിര്ന്നു. 

   - ശുഭം -


കാസർകോടൻ വാമൊഴിയിലെ പദങ്ങൾ ഏറിയകൂറും ഉപയോഗിച്ച ചില പദങ്ങളുടെ വരമൊഴി പാരമ്പര്യങ്ങൾ ചുവടെ ചേർക്കുന്നു.

 

കരിപ്പക്കാരിത്തി - ഗർഭിണി

പ് രാകുക - ശപിക്കുക

അറുവല. - ശല്യം

കൊട്ത്താ കൊള്ള്ന്നെ ബൗസ് - കൈപ്പുണ്യം 

എട്ത്താ പൊങ്ങാത്ത സ്വത്ത് - ധാരാളം സമ്പത്ത് 

ഓറ്. - അദ്ദേഹം (ബഹുമാനസൂചകം)

കാര്യാക്ക്. - കാര്യം ചെയ്യൂ..

കയ്യോളം. - കഴിയുന്നത് വരെ 

ഒവ്ക്കിവിട. - ഒഴുക്കി കളയാം

ഇണ്ടാവൂന്ന്. - ഉണ്ടാകും എന്ന് 

ബേണ്ടീറ്റോ. - അതിന് വേണ്ടി 

ജ്ഗ്ഗ്റ്ള്ളോളാണ്. -ധൈര്യവും തന്റേടവുമുള്ളവൾ

ചോയ്ച്ചാലും. - ചോദിച്ചാലും 

ബെരല്. - വിരല് 

ബീണു. - വീണു 

ബള്ളം. - വെള്ളം, ജലം 

ബേഗത്തില്. - വേഗതയിൽ

ബില്ല്യ,ബെല്ല്യ - വലിയ

ഇണ്ടായ്ന്. - ഉണ്ടായിരുന്നു 

വന്നപ്പാട്. - വന്നപ്പോൾ 

എന്റൊക്ക. - എനിക്കൊപ്പം 

ന്ങ്ങൊ. - നിങ്ങൾ 

നമ്മൊ. - നമ്മൾ 

ചെരിദിച്ചിറ്റ്. - സൂക്ഷിച്ച്,ശ്രദ്ധയോടെ

ഓള്,ഓള. - അവൾ, ഭാര്യ (നാനാർത്ഥം)

ചോയിച്ചിറ്റ്. - ചോദിച്ചു കൊണ്ട് 

ബയീന്ന്. - വഴിയിൽ നിന്ന് 

പാങ്ങ്ണ്ടായിന്. - കൊള്ളാം, ചന്തമുണ്ടായിരുന്നു

അപ്യേരെ. - അവരുടെ

ഇപ്യേരെ. - ഇവരുടെ

പൊഞ്ഞാറ്. - വിരഹദു:ഖം

എന്തെങ്കിലാട്ട്. - എന്തെങ്കിലും ആയിക്കോട്ടെ

ഏട്ത്തേക്കെങ്കിലും - എവിടേക്കെങ്കിലും

ബര്ന്നോലും. - വരുന്നു പോലും 

ബിളിച്ചിറ്റ്. - വിളിച്ചു കൊണ്ട് 

ഇങ്ങൺത്തെ. - ഇങ്ങനെയുള്ള

ആട്ത്തേക്ക് - അവിടേക്ക്

ഈട്ത്തേക്ക്. - ഇവിടേക്ക് 

കൂട്ടിക്കൊണ്ടോവാൻ - കൂട്ടിക്കൊണ്ട് ചെല്ലാൻ

മാതിരി - പോലെ 

കേട്ടപ്പാട്. - കേട്ടപ്പോൾ

കണ്ടപ്പാട്. - കണ്ടപ്പോൾ

ചെയ്തപ്പാട്. - ചെയ്തപ്പോൾ

ചോയ്ച്ചപ്പാട്. - ചോദിച്ചപ്പോൾ

ബീണപ്പാട്. - വീണപ്പോൾ

ഓടിച്ചപ്പാട് - ഒടിച്ചപ്പോൾ

എത്ത്യപ്പാട്. - എത്തിയപ്പോൾ

കരഞ്ഞപ്പാട്. - കരഞ്ഞപ്പോൾ

കയ്ഞ്ഞപ്പാട്. - കഴിഞ്ഞപ്പോൾ 

ചോന്ന. - ചുവന്ന

ബെൾത്തെ. - വെളുത്തത്

കറ്ത്തെ. - കറുത്തത്

ബെൽതായപ്പാട്. - വലുതായപ്പോൾ 

ഒന്നൂല്ലേങ്ക്. - മറ്റൊന്നും ഇല്ലെങ്കിലും

പൊൽപ്പടി. - ഇണചേരൽ

വയസറിയിച്ച പെണ്ണ് - ഗർഭം ധരിക്കാൻ

                                   പാകരായ പെൺകുട്ടികൾ

ചാവ്വോന്നില്ല. - മരിക്കുകയില്ല

കയ്യപ്പ. - കഴിയില്ല 

മോളില്. - മുകളിൽ 

തുന്നിതരട്ടി. - ചേർത്ത് ഘടിപ്പിക്കുകമായിരുന്നു 

തീരണോങ്കി. - തീരണമെങ്കിൽ

പൈക്കുക. - വിശക്കുക

ഇരുന്നോട്ടി. - ഇരുന്നോളു ചേച്ചി

ഏട്ടി. - ചേച്ചി, മൂത്ത സഹോദരി 

ഏട്ടൻ. - മൂത്ത സഹോദരൻ

ബയി. - വഴി

പാഞ്ഞ്. - ഓടി 

തായ. - താഴെ

മീത്ത. - മുകളിൽ 

വൃത്ത്യാക്കണം. - വൃത്തിയാക്കണം 

കൊണ്ടാവൂലെ. - കൊണ്ട് പോവുകയില്ലെ.?

ചെയ്യട്ടീലെ. - ചെയ്യുകയില്ലെ.?

പോവട്ടീലെ. - പോവുകയില്ലെ.?

ആക്കട്ട്പ്പ. - ചെയ്യട്ടെ

ആക്കി. - ചെയ്തു

ഇട്ട് മൂടാനില്ലെ സ്വത്ത് - ധാരാളം സ്വത്ത് 

എൻക്കുണ്ട്റോ. - എനിക്കും ഉണ്ട് 

കേക്കാനല്ലെ. - കേൾക്കാനല്ലെ

ഇണ്ടായിറ്റൂ. - ഉണ്ടായിരുന്നുള്ളൂ

ഇണ്ടായിറ്റ. - ഉണ്ടായിരുന്നില്ല

ഇണ്ടാവൂന്ന്. - ഉണ്ടാകും എന്ന് 

കൊല്ല്ന്ന. - കൊല്ലുകയാണൊ.?

ചെയ്യ്ന്ന. - ചെയ്യുകയാണൊ.?

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ