കഥാപരമ്പര
കുമ്മുറു കഥകൾ - 2
- Details
- Written by: വി. ഹരീഷ്
- Category: Story serial
- Hits: 5321
കുമ്മുറു കഥകൾ തുടരുകയാണ്. ഒന്നാം ഭാഗം വായിക്കാം
തൊടിയിലെ വിശേഷങ്ങൾ
ഓണത്തുമ്പികള് എത്തി തുടങ്ങി, വേനല് മാറി, വർഷം മാറി, വസന്തം മാറി, ശരത് കാലം അവസാനിക്കാറായി. പൂവായ പൂവെല്ലം വിരിഞ്ഞ് കായ്ച് തൊടങ്ങി. കുമ്മുറു എന്നും തൊടിയേക്കെറങ്ങും വളപ്പിലുള്ള പൂവിനോടും, മരങ്ങളോടും, ചെടികളോടും സംസാരിക്കും. ആയിടക്കാണ് ഒരു ദെവസം തൊടിയിലേക്കെറങ്ങിയപ്പൊ തേന്മാവിന്റെ മോളിലേക്ക് അള്ളിപ്പടർന്ന് കേറിയ സർബത്തും കായീരെ (ഫാഷൻ ഫ്രൂട്ട്) പൂവുകൾ കുമ്മുറൂനോട് പരാതി പറഞ്ഞത്.