മികച്ച ചെറുകഥകൾ
വനബാലയുടെ വിഹ്വലതകൾ
- Details
- Written by: Sathish Thottassery
- Category: prime story
- Hits: 3933


(Sathish Thottassery)
പേരമകൾ ചിന്നുവിന് ഇന്ന് പത്താം ക്ലാസ്സിലെ പരീക്ഷകൾ തുടങ്ങുകയാണ്. അവളെ യാത്രയാക്കിയ ശേഷം ഗേറ്റു കുറ്റിയിട്ടു വനബാല വീട്ടിലേക്കു നടന്നു. കൂടെ സ്മൃതികളിൽ വിഹ്വലതകളുടെ മൂടൽ മഞ്ഞായി മറ്റൊരു പരീക്ഷാക്കാലവും വനബാല പത്താം ക്ലാസ്സ് പരീക്ഷകളുടെ തിരക്കിലായിരുന്നു. സന്നിഗ്ധ ഘട്ടങ്ങളെ അഭിമുഖീ കരിക്കുക എന്നത് വനബാലക്ക് എന്നും വിഷാദത്തിന്റെ എവറസ്റ്റാരോഹണമാ യിരുന്നു.