മികച്ച ചെറുകഥകൾ
ഉയിർത്തെഴുന്നേൽപ്പ്
- Details
- Category: prime story
- Hits: 2747
(Abbas Edamaruku )
സന്ധ്യ മയങ്ങി കഴിഞ്ഞിരിക്കുന്നു. പതിവ് ജോലി കഴിഞ്ഞ് ഗ്രാമ അതിർത്തിയിൽ ബസ്സിറങ്ങി ഞാൻ വീട് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു. ശരീരം വല്ലാതെ ചുട്ടുപൊള്ളുന്നുണ്ട്. എത്രയും വേഗം വീട്ടിലെത്തിയിട്ട് വേണം ഒന്നു കുളിക്കാൻ. ജോലി കഴിഞ്ഞ് കുളിക്കാതെ ഡ്രസ്സ് മാറി വണ്ടിയിൽ കയറിയതാണ്. ഇല്ലെങ്കിൽ ഇപ്പോഴും ഇവിടെ എത്താനാവില്ല. അതുമാത്രമല്ല ഗ്രാമത്തിലേക്കുള്ള ഏക ബസ്സ് പോയിക്കഴിഞ്ഞാൽ പിന്നെ കുറെ ദൂരം കൂടി നടക്കേണ്ടി വരും.