കഥകൾ
- Details
- Written by: റാസി
- Category: Story
- Hits: 1761
കണ്ടൻപൂച്ചന്റൊപ്പം മീന്മുളളിന് തല്ലുണ്ടാക്കുമ്പോ ചെമ്മക്കന് ഒരൊറ്റ ഗോൾ മാത്രം ഒള്ളു... പൊടി മണ്ണിൽ ചന്തിയും കുത്തി ഇരിക്കണ കാപ്പി പെട്ടച്ചി. സാധാരണ വർത്താനവും ഇമ്പ്രെഷൻ ഇണ്ടാക്കലും ഒരു വിസയം ആയിരുന്നില്ല. ഇതിപ്പോ ഓൾ ചക്കക്കുരു പോലോത്ത ഖൽബിൽ കയറിക്കൂടി.ഓളെ വസത്താക്കണം. ഒരേ ഒരു ലക്ഷ്യം.
- Details
- Written by: അൻസു
- Category: Story
- Hits: 1631
30/07/2016 നിന്നിലേക്ക് എന്റെ നോട്ടം ആദ്യമായി എത്തിയ ദിവസം. ആ വൈകിയ രാത്രിയിൽ സുഹൃത്തിനോടൊത്ത് ഒരു പ്രോഗ്രാം കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയിൽ ആകസ്മികമായാണ് നാടക പരിശീലന ക്യാമ്പിലെത്തിച്ചേർന്നത്.
- Details
- Written by: Krishnakumar Mapranam
- Category: Story
- Hits: 1703
ഗോപുരം പോലെ ഉയര്‍ന്നു നില്ക്കുന്ന ഫ്ളാറ്റിലെ പതിനാലാം നമ്പര്‍ മുറിയില്‍ അസ്വസ്തതയുടെ കാറ്റേറ്റ് അലമേലു ഉലഞ്ഞു . ജീവിതത്തിനെന്തെങ്കിലും ലക്ഷ്യമുണ്ടോ..? അലമേലു ചിന്തിച്ചു. പെരുമാള്‍ പോയികഴിഞ്ഞിരിക്കുന്നു . ഇനി എത്ര ദിവസം കഴിഞ്ഞായിരിക്കും വരിക എന്നാര്‍ക്കറിയാം.
- Details
- Written by: Jomon Antony
- Category: Story
- Hits: 2066
മഞ്ഞുമുത്തുകള് ചിതറി വീണു പാറകെട്ടുകളുടെ പുറം ചട്ട പാടെ നനഞ്ഞിരുന്നു. കുഞ്ഞരുവികൾ പോലെ ജലകണങ്ങൾ ഒലിച്ചിറങ്ങി,അരുവികൾ ചിലത് പാതി വഴിയിൽ അസ്തമിച്ചു അവയുടെ ഒഴുക്കിന്റെ സ്രോതസ്സ് നിലച്ചപ്പോൾ.
- Details
- Written by: Muralee Das P K
- Category: Story
- Hits: 1801
”കൈ നീട്ടടാ” പുതുതായി ആ സ്കൂളിൽ വന്ന ശ്രീദേവി ടീച്ചർ രാജീവിന്റെ നേർക്ക് ചൂരൽ ഓങ്ങി നിന്നു. രാജീവ് എഴുന്നേറ്റ് കൈ നീട്ടി
“ഇത് ചന്തയല്ല നിന്റെ ഇഷ്ടത്തിന് വരാനും പോകാനും, പത്ത് ദിവസമായി നീ ക്ലാസ്സിൽ കയറിയിട്ട്, അറിയോ നിനക്ക്. ഇങ്ങനെ ഉള്ള ഒരു കുട്ടി ഇനി എന്റെ ക്ലാസ്സിൽ ഇരിക്കണ്ട” കേവലം നാലാം ക്ലാസ്സുകാരനാണന്നുള്ള പരിഗണന പോലും
- Details
- Written by: Viswa
- Category: Story
- Hits: 1771
തീരമടുക്കുന്ന പായ്ക്കപ്പലിലേയ്ക്ക് പ്രതീക്ഷയോടെ ദൃഷ്ടി പായിച്ച് ഏകാന്തനായ് കടല്‍ത്തിരകളേറ്റുവാങ്ങി ഇമവെട്ടാതെയവന്‍ നിന്നു. എന്തിനെന്നോ? ഏകാന്തതയുടെ തടവറയില്‍ അത്ഭുതങ്ങളുടെ വിളനിലമായ ആ ദ്വീപില്‍ നിന്നും രക്ഷപെടുന്നതിനു വേണ്ടി.
- Details
- Written by: ANSAR THAHA
- Category: Story
- Hits: 1641
ദീർഘ യാത്രയുടെ മുഷിപ്പുമാറ്റാനുള്ള സംസാരത്തിൽ ചുറ്റിലുമുള്ള കാര്യങ്ങളിൽ തുടങ്ങി അയൽ പക്കവും കടന്നു എപ്പോഴോ ഫേസ്ബുക് പേജിൽ കണ്ട യുദ്ധക്കെടുതികളുടെ പോസ്റ്റിൽ വരെ എത്തിയിരുന്നു അവരുടെ ചർച്ചകൾ. സിറിയയിലെ ജനതയുടെ ദുർവിധി വാ തോരാതെ ഒരുവൻ ഏറ്റു പിടിച്ചു.
- Details
- Written by: Krishnakumar Mapranam
- Category: Story
- Hits: 2146


(Krishnakumar Mapranam)
ക്ഷേത്രത്തില്‍ വലിയ തിരക്കൊന്നുമില്ലായിരുന്നു . എന്നെ കണ്ടതും തിരുമേനി ചോദിച്ചു ''എന്താപ്പോ ഇങ്കടൊന്നും കാണാറില്ലല്ലോ ഇശ്ശി കാലായല്ലോ .തന്നെയിങ്കട് കണ്ട്ടിട്ട്... ദൈവവിശ്വാസം ഒന്നുല്ല്യല്ലേ.''
''അങ്ങനെയൊന്നും നിരീച്ചട്ടല്ല.. തിരുമേനി...എവിടെയായാലും മനസ്സിലങ്കട് ഉണ്ടായാപോരെ, അതിപ്പോ ഇബടെ വന്ന് മൂന്നുനേരം തൊഴുതാലേ കിട്ടൂന്നൊന്നൂല്ല്യ ല്ലോ ചെലരൊക്കെ എന്നും ഉടുത്തൊരുങ്ങി വരും ... അവര്‍ക്കെയുള്ളു ദൈവവിശ്വാസം എന്നങ്കട് കരുത്യാലോ .......''

