mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഇരുപത്  വർഷത്തെ കഠിനാധ്വാനത്തിനു ശേഷമാണ് രവി നാട്ടിലേക്കു പോകാൻ തീരുമാനിച്ചത്. നന്നേ ചെറുപ്രായത്തിൽ ചേക്കേറിയതാണ് ഗൾഫിലേക്ക്. നാലു സെന്റിൽ ഓല മേഞ്ഞ വീട്ടിലായിരുന്നു രവിയും അമ്മയും മൂന്നു സഹോദരിമാരും ജീവിച്ചിരുന്നത്. രവിയുടെ ചെറുപ്പം ആയിരിക്കുമ്പോൾ തന്നെ അവന്റെ അച്ഛൻ മരിച്ചിരുന്നു.

ഓലപെരയായതു കൊണ്ട് മഴക്കാലത്തു അവന്റെ കിണർ നിറയുന്നതിനേക്കാൾ കൂടുതൽ വീടിന്റെ ഉള്ളിലാണ് വെള്ളം വന്നു  നിറയുക. അപ്പോൾ  മക്കൾ നാലു പേരെയും തണുപ്പ് ഏൽക്കാതിരിക്കാൻ  കട്ടിയുള്ള ഒരു പുതപ്പു ഇല്ലാത്തത് കൊണ്ട് അച്ഛൻ ഉടുത്തിരുന്ന മുണ്ട് മേൽ പുതച്ചു ചോർച്ചയില്ലാത്ത ഒരു മൂലഭാഗത്തു ഇരുത്തി ചോർച്ചയുള്ള ഭാഗത്തിനു കീഴേ ഞെളുക്കം വന്നാ  അലുമിനിയം പാത്രങ്ങളും പാതി പൊട്ടിയ കുടങ്ങളും കൊളുത്തില്ലാത്ത ബക്കറ്റും  എല്ലാം നിരത്തി വെച്ചതിനു ശേഷം താൻ നനഞ്ഞാലും തന്റെ നനയരുത് എന്നാ ഭാവത്തിൽ തന്റെ മക്കളേ മാറോടു ചേർത്തു  പിടിച്ചു ദൈവത്തെ വിളിച്ചു കിടന്നുറങ്ങുന്ന അമ്മയുടെ വിഷമം കണ്ടാ രവി അന്നെടുത്ത ഉറച്ച തീരുമാനം ആയിരുന്നു കണ്ടാൽ ആരും കൊതിയ്ക്കുന്ന ഒരു സ്വപ്നഗൃഹം. തന്റെ ആഗ്രഹം എങ്ങനെ നേടും എന്നായി പിന്നേ  അഞ്ചാം ക്‌ളാസു കാരനായ അവന്റെ ചിന്ത. അതിനു കുറേ പണം വേണം. അതിനു എന്തു ചെയ്യും. അവൻ തന്റെ ഇഷ്ട ഗുരുനാഥാ ശാരദടീച്ചറോട് കാര്യം പറഞ്ഞു. : " അതിനു നന്നായി പഠിക്കണം. എന്നിട്ട് നല്ലൊരു ജോലി നേടണം. അങ്ങനെ പണം സമ്പാദിതിച്ചു ഇഷ്ടമുള്ള നല്ലൊരു വലിയ വീടു വെയ്ക്കാം. " ഗുരുനാഥയുടെ വാക്കുകൾ കേൾക്കുന്നതു വരേ  പഠനത്തിൽ പിന്നിലായിരുന്ന രവി അവിടെന്നങ്ങോട്ടു പഠനത്തിൽ മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചു. ക്രമേണ ക്‌ളാസിലും പിന്നേ സ്കൂളിലും തന്നെ മികച്ച വിദ്യാർത്ഥിയായി മാറി അവൻ. എല്ലാ ക്‌ളാസിലും മികവ് പുലർത്തി അവൻ മുന്നേറി. പത്താം ക്ലാസ് കഴിയുന്നതു വരേ  അവന്റെ അമ്മ കൂലി പണിയ്ക്കു പോയി അവനെയും സഹോദരിമാരെയും പഠിപ്പിച്ചു. പത്താം കഴിഞ്ഞതോടു കൂടി അവനും പാർട്ട്‌ ടൈം ജോലിയ്ക്കു പോയി. അങ്ങനെ ജോലിയും  പഠനവും  അവൻ ഒരുമിച്ചു കൊണ്ടുപോയി. അങ്ങനെ വർഷങ്ങൾ കഴിഞ്ഞു. അപ്പോഴേക്കും അവനു കോളേജ് പഠനവും കഴിഞ്ഞു ഗൾഫിൽ വലിയൊരു കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലിയും അവൻ കരസ്തമാക്കിയിരുന്നു. അപ്പോഴും അവന്റെ ലക്ഷ്യം വലിയൊരു വീട് തന്നെയായിരുന്നു. താൻ തന്റെ അമ്മയെയും സഹോദരിമാരെയും ഒരു വാടക വീട്ടിലാക്കിയാണ് അവൻ കടൽ കടന്നത്. ഗൾഫിൽ എത്തി നാലഞ്ചു വർഷം കഴിയുമ്പോഴേക്കും നാട്ടിൽ തന്റെ വീടിന്റെ സമീപത്തുള്ള കുറച്ചു സ്ഥലങ്ങളും അവൻ  വാങ്ങി കൈവശമാക്കിയിരുന്നു . അവനു പിറകേ അവന്റെ സഹോദരിമാരും വളർന്നു. വിവാഹ പ്രായവും എത്തി. അതിലൊരാൾക്കു നല്ലൊരു ആലോചനയും എത്തി. തന്റെ മകനു ഉയർന്ന ശമ്പളം ഉള്ള ജോലിയുള്ളതു കൊണ്ട് തന്റെ പെൺമക്കൾക്കു അഞ്ഞൂറു പവൻ സ്വർണവും അഞ്ചു ലക്ഷം രൂപ സ്ത്രീധനവും കൊടുക്കണമെന്നു അമ്മ വാശി പിടിച്ചപ്പോൾ രവിയ്ക്ക് അതിനു എതിരഭിപ്രായം ഉണ്ടായിരുന്നില്ല. തന്റെ സഹോദരിമാരും  നല്ല ജീവിതം നയിക്കണം എന്നാ വിചാരം ഉള്ളതു കൊണ്ടു അവൻ അമ്മയുടെ ആഗ്രഹം പോലെ തന്നെ ചെയ്തു. അതിനു പിന്നാലെ രണ്ടാമത്തെ സഹോദരിയുടെയും പിന്നേ മൂന്നാമത്തെ സഹോദരിയ്ക്കും വിവാഹം ശരിയായി. അതുപോലെ തന്നെ വിവാഹം കഴിച്ചു കൊടുത്തു. അപ്പോഴേക്കും വലിയൊരു വിവാഹ ചിലവായതു കൊണ്ടു അവൻ പുറത്തു നിന്നും ഒരു പാടു കടവും വരുത്തി വെച്ചിരുന്നു.  ആ കടങ്ങളെല്ലാം വീടാൻ പിന്നെയും വർഷങ്ങൾ വേണ്ടി വന്നു. അപ്പോഴും അവന്റെ വലിയൊരു വീടെന്ന സ്വപ്നം ബാക്കിയായി. പിന്നെയുള്ള അധ്വാനം തന്റെ വീട് എന്നാ സ്വപ്നത്തിനു മാത്രമായി. അതിനുള്ളിൽ സഹോദരിമാരുടെ പ്രസവം അതിന്റ ചിലവ്, പിന്നേ അവരുടെ വീടുപണി അതിനുള്ള സഹായം സമ്പാദിക്കുന്നതിന്റെ പാതി വേറെ വഴിയേ പോയി കൊണ്ടിരുന്നു. അങ്ങനെ രവിയുടെ നാല്പത്തി രണ്ടാം വയസ്സിൽ വലിയൊരു  വീടെന്ന സ്വപ്നം യാഥാർഥ്യമായി. പിന്നേ നല്ലൊരു വിവാഹ ജീവിതം  എന്നായി അവന്റെ സ്വപ്നം. പിന്നെ ആ സ്വപ്നങ്ങളുമായി  രവി തന്റെ നാട്ടിലേയ്ക്ക്  തിരിച്ചു പറന്നു......                   

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ