ചിരിക്കഥകൾ
- Details
- Written by: Yoosaf Muhammed
- Category: Humour
- Hits: 1132
(Yoosaf Muhammed)
പതിവില്ലാതെ സ്കൂൾ കുട്ടികൾ പ്രകടനമായി വരുന്നതു കണ്ട് കവലയിലുണ്ടായിരുന്നവർ അൽഭുതപ്പെട്ടു. കാര്യമെന്താണെന്ന് ആർക്കും പിടികിട്ടിയില്ല. എന്നാൽ മുദ്രാവാക്യം വിളിയിൽ നിന്നും ഏകേദേശ രൂപം കിട്ടി.
- Details
- Written by: Sathish Thottassery
- Category: Humour
- Hits: 1101
(Sathish Thottassery)
ഓണക്കാലം. സംഭവം അരങ്ങേറുന്നത് വായനശാല എടോഴിയിലുള്ള കുട്ടപ്പേട്ടന്റെ തറവാട്ടിലാണ്. നാട്ടിലെ അറിയപ്പെടുന്ന തറവാട്ടുകാർ. വലിയ വീട്. പശു, പട്ടി, പൂച്ച, കോഴി ഇത്യാദി ഭൂമിയുടെ അവകാശികളെ കൂടാതെ ഭാര്യ, പുര നിറഞ്ഞു നിൽക്കുന്ന മോൻ, വള്ളിയാടിത്തുടങ്ങിയ പാവാടക്കാരിയും അഞ്ചാം ക്ലാസ്സുകാരിയും ഞങ്ങളുട വീട്ടിലേക്കു പാല് കൊണ്ടുവന്നിരുന്നവളുമായ മോൾ, അളിയൻ കുട്ടിമണിയേട്ടൻ എന്നിവർ വീട്ടിലെ സ്ഥിരതാമസക്കാർ.
- Details
- Written by: Sathish Thottassery
- Category: Humour
- Hits: 1049
(Sathish Thottassery)
തങ്കപ്പന് പൌഡർ തങ്കപ്പൻ എന്ന പേര് നൽകിയ തലയ്ക്കു ഒരു പാരിതോഷികം നൽകേണ്ടതാണ്. ആ പേരുമായി ജീവിതത്തിന്റെ വിവിധ മേഘലകളിൽ തങ്കപ്പൻ അത്രയ്ക്ക് താദാത്മ്യം കാണിച്ചിട്ടുള്ളതും കാണിച്ചുകൊണ്ടിരിക്കുന്നതും ഇനി കാണിക്കുന്നതുമാണ്. ആ തലയെ കുറിച്ചുള്ള അന്വേഷണം ഇതുവരെയും അവസാനിക്കാത്തതിനാൽ പട്ടും വളയും കൊടുക്കൽ ചടങ്ങിന് ഇനിയും കാത്തിരിക്കേണ്ടതായി വരും.
- Details
- Written by: Sathish Thottassery
- Category: Humour
- Hits: 1226
(Sathish Thottassery)
പടിപ്പെര വീട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ കാറ്ററാക്ട് ഓപ്പറേഷൻ കഴിഞ്ഞു കറുത്ത കൂളിംഗ് ഗ്ലാസും വെച്ച് വീട്ടിലെത്തി. ആരും കാണാതെ കണ്ണാടിയിൽ നോക്കി. ഇന്ദിരാഗാന്ധിയെപ്പോലുണ്ടെന്നു ആദ്മഗതം കാച്ചി. സന്ദർശകനായി വന്ന അയൽവക്കത്തെ കിങ്ങിണിക്കുട്ടൻ പറഞ്ഞത് അയിലൂർ വേലക്ക് പോയി വരുന്ന അരിയക്കോട്ടുകാരി.
(V. SURESAN)
അക്കാലത്ത് ദൂരദർശൻ മാത്രമായിരുന്നു വീട്ടിലെ ദൃശ്യമാധ്യമം. അതിൽ വിളമ്പുന്ന വിഭവങ്ങൾ തങ്ങളുടെ അഭിരുചിക്കനുസരിച്ച് ചാണ്ടിക്കുഞ്ഞും മക്കളും ചെറുമക്കളും ആവോളം ആസ്വദിച്ചിരുന്നു. അക്കൂട്ടത്തിൽ ചാണ്ടിക്കുഞ്ഞിനു താല്പര്യം വാർത്തകൾ മാത്രമായിരുന്നു.
(V. SURESAN)
ആട്, മാഞ്ചിയം, തേക്ക്... മൂങ്ങ, മാണിക്യം, മണി ചെയിൻ ... തുടങ്ങിയ തട്ടിപ്പുകൾക്ക് ശേഷം നാം - മല്ലൂസ് ദ ഗ്രേറ്റ് - അടുത്ത തട്ടിപ്പുവീരനെ കാത്തിരിക്കുകയായിരുന്നു.
"പുതിയ തട്ടിപ്പ് വീരന്മാരേ, കടന്നുവരൂ. ആരെങ്കിലും നമ്മളെ ഒന്നു തട്ടിക്കൂ.പ്ലീസ്- "
(V.Suresan)
"വാവുബലിക്ക് അവധിയൊന്നുമില്ലേ സാറേ?", ഗോപൻ്റെ ചോദ്യം കേട്ടപ്പോഴാണ് പ്രസാദ് പിള്ള കർക്കിടകവാവിനെ പറ്റി ഓർത്തത്.
"എന്നാണ് വാവുബലി?"
"മറ്റന്നാൾ."
(V. SURESAN)
ആത്മാവ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്നു. ആത്മാക്കൾക്ക് വർഷത്തിലൊരിക്കൽ ഭൂമിയിൽ ഒരു ഹ്രസ്വകാല സന്ദർശനം നടത്തി തിരികെ എത്താനുള്ള അനുമതി വേണമെന്ന ആവശ്യം സ്വർഗ്ഗത്തിൽ മുഴങ്ങാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാൽ ആ ആവശ്യം ഇപ്പോഴും പൂർണമായും അംഗീകരിച്ചിട്ടില്ല.