(Sumi V)
ശാരദ ഡോക്ടറെ വിളിച്ചു. മറു പുറത്ത് ഹലോ കേട്ടതും സംസാരിക്കാൻ തുടങ്ങി.
"ഡോക്ടർ എന്റെ ഭർത്താവ് വന്നാൽ ഉടൻ പുറത്തുനിന്നു സോപ്പ് ഉപയോഗിച്ച കൈകഴുകുകയും, ചെരുപ്പ് പുറത്തിടുകയും ചെയ്യും.
അപ്പോൾ തന്നെ ഞാൻ പോയി ശരീരം മൊത്തം സാനിറ്റൈസർ സ്പ്രേ ചെയ്യും.
പിന്നെ ഡ്രസ്സ് മൊത്തം ഡെല്ലോൾ ഉപയോഗിച്ച് കഴുകിക്കും
ആദ്യം നല്ല ചൂട് വെള്ളത്തിലും പിന്നെ ഡെല്ലോൾ വെള്ളത്തിലും കുളിക്കും.
വീണ്ടും ശരീരം മൊത്തം സാനിറ്റൈസർ തേയ്ക്കും.
കുളികഴിഞ്ഞു വന്നാൽ ചൂടുവെള്ളത്തിൽ നാരങ്ങ, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് ഇവയൊക്കെ ചതച്ചിട്ട് കുടിപ്പിക്കും.
വൈറ്റമിൻ സി ഗുളിക കൊടുക്കും .
പിന്നെ നല്ല ചൂട് വെള്ളം കുടിപ്പിക്കും.
വിക്സ് തലയിലും മുഖത്തും തേയ്പ്പിക്കും.
കുരുമുളക് എപ്പോഴും ചവയ്‌പ്പിക്കും. വയറസിനെ കൊല്ലാൻ ഇനി എന്താണ് ഡോക്ടറെ ഞാൻ ചെയ്യേണ്ടത്. "
കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം ഡോക്ടർ പറഞ്ഞു. "ഇനി ആ മനുഷ്യനെ നല്ല വെട്ടിത്തിളക്കുന്ന വെള്ളത്തിൽ പതിനഞ്ചു മിനിറ്റ് മുക്കി വയ്ക്കണം. എന്നിട്ട് ഒരു കുക്കറിൽ എടുത്തിടണം ഒരു നാലു വിസിൽ കേൾക്കട്ടെ. അപ്പോ എല്ലാ വയറസും ചത്തോളും"