ലേഖനങ്ങൾ
- Details
- Written by: വി. ഹരീഷ്
- Category: Article
- Hits: 1015
"മനുഷ്യ മസ്തിഷ്കം എങ്ങനെ ഭാഷ ഉത്പാദിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു എന്നറിയാൻ കോഗ്നിറ്റീവ് സൈക്കോളജിയിൽ നിന്നും ന്യൂറോബയോളജിയിൽ നിന്നുമുള്ള കണ്ടെത്തലുകൾ ഉപയോഗിക്കുന്ന ഭാഷാശാസ്ത്രമാണ് [കോഗ്നിറ്റീവ് ലിംഗ്വിസ്റ്റിക്സ്] എന്ന് എനിക്ക് തോന്നുന്നു.
- Details
- Written by: Shaheer Pulikkal
- Category: Article
- Hits: 1292
എന്റെ പ്രിയ മാലാഖേ,
നിന്നെക്കുറിച്ചോർക്കുമ്പോൾ ഒരാൾക്ക് ഭ്രാന്തനാകാൻ കഴിയുന്നതിനേക്കാൾ ഏറെ ഭ്രാന്തനാണു ഞാൻ. രണ്ട് ആശയങ്ങൾ ഒരുമിച്ചു കൊണ്ടുപോകാൻ എനിക്കു കഴിയില്ല. നിന്നെക്കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും എനിക്കു ചിന്തിക്കാൻ കഴിയില്ല. ഞാൻ ഉണ്ടായിരുന്നിട്ടും, എന്റെ ഭാവന എന്നെ നിന്നിലേക്ക് കൊണ്ടുപോകുന്നു. ഞാൻ നിന്നെ മുറുകെപിടിക്കുന്നു, ഞാൻ നിന്നെ ചുംബിക്കുന്നു, ഞാൻ നിന്നെ ഓമനിക്കുന്നു.
- Details
- Written by: Jinesh Malayath
- Category: Article
- Hits: 1137
ദൈവം!
നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ?
ഞാൻ കണ്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ട്. ദൈവത്തിന്റെ ലാളനയും കോപവും ഒരുപോലെ അനുഭവിച്ചിട്ടുണ്ട്. ദൈവത്തിന്റെ വൃദ്ധിക്കും ക്ഷയത്തിനും സാക്ഷിയായിട്ടുണ്ട്. നിസ്സഹായതയോടെ നിൽക്കുന്ന ദൈവത്തെ കണ്ടിട്ടുണ്ട്. എല്ലാം സംഹരിക്കാണെന്നോണം കലി പൂണ്ടു നില്ക്കുന്ന ദൈവത്തെയും ഞാൻ കണ്ടിട്ടുണ്ട്.
- Details
- Written by: Ruksana Ashraf
- Category: Article
- Hits: 1045
ഷാഫി എന്ന നിഷ്ഠൂരമായ മനുഷ്യ മൃഗത്തിന്റെ ചെയ്തികൾ കൊണ്ടെത്തിച്ചത്, ഓരോ പുലരിയും ഉണരുമ്പോൾ തങ്ങളുടെ നിസഹായാവസ്ഥയിൽ നിന്ന് കരകയറാൻ എന്തെങ്കിലും അത്ഭുതങ്ങൾ തെളിഞ്ഞു വരും എന്ന് പ്രതീക്ഷിച്ച രണ്ട് മനുഷ്യ ജീവികളെ ആണ്.
മധ്യകേരള ഡിവിഷനിൽ ഉൾപ്പെടുന്ന, തൃശൂർ നഗരത്തോട് അടുത്ത് നിൽക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് നെല്ലിക്കുന്ന്. നെല്ലി മരങ്ങൾ സമ്യദ്ധമായി ഉള്ളതുകൊണ്ടാവാം ഈ ഗ്രാമത്തിന് നെല്ലിക്കുന്ന് എന്ന പേര് വന്നതെന്ന് കരുതപ്പെടുന്നു.
- Details
- Written by: Saraswathi T
- Category: Article
- Hits: 1047
ഓരോ ദിവസവും എന്തെങ്കിലും പ്രത്യേകതകളുള്ളതായിരിക്കും; അഥവാ എന്തെങ്കിലും ഒന്നിനെക്കുറിച്ച് കാര്യമായി നമ്മളെ ഓർമ്മിപ്പിച്ചു മാത്രമേ ആ ദിനം കടന്നു പോകയുള്ളൂ.
- Details
- Written by: Shaila Babu
- Category: Article
- Hits: 1198
ഇടവപ്പാതിയായി, ഇനി എന്തൊക്കെ ദുരിതങ്ങളാവും ഈ കൊല്ലവും മനുഷ്യൻ നേരിടേണ്ടിവരിക എന്നറിയില്ല. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമൊക്കെയായി പ്രകൃതിദുരന്തങ്ങളുടെ പരമ്പരകൾ തന്നെയാണ് നമ്മുടെ കൊച്ചു കേരളത്തിൽ നടമാടിക്കൊണ്ടിരിക്കുന്നത്.
- Details
- Written by: Remya Ratheesh
- Category: Article
- Hits: 1200
പതിനാലു സംവത്സരം നോമ്പു നോറ്റ പോൽ നിശബ്ദ രൂപമായ് അയോധ്യ പുരിയുടെ അന്തപുര അകത്തളങ്ങളിൽ എരിഞ്ഞു തീർന്ന ത്രേതായുഗപുത്രി. ജനന രാജന്റെ സ്വന്തം നിണത്തിൽ പിറന്നവളെങ്കിലും അവളെയാരും ജാനകിയെന്ന് വിളിച്ചതില്ല. മിഥിലാ പുരി തൻ ഓമനയെ ഒരു മാത്ര പോലും മൈഥിലിയെന്നും വിളിച്ചതില്ല. വിരഹത്തിൻ താപാഗ്നിയിൽ ഉരുകിയൊലിച്ചിട്ടും വൈദേഹിയെന്ന നാമവും അവൾക്കന്യം. വനവാസകാലേ... ഉറങ്ങാതിരിക്കും പതിക്കു മുന്നിൽ സ്മൃതിയായി ഉണരാതിരിക്കാൻ നിദ്രാദേവിയോട് വരം വാങ്ങിയ ശ്രേഷ്ഠ പുത്രീ...
സ്വപതിയുടെ നിയോഗത്തിന് വിഘ്നം വരാതിരിക്കാൻ ഓർമ്മകളെ അവനിൽ നിന്നും മായ്ക്കാൻ നിദ്രാദേവിയോട് അപേക്ഷിച്ച സ്ത്രീരത്നമേ! യൗവനകാലേ യോഗിനിയെ പോലെ ജീവിതം ത്യജിച്ചും, പാതിവ്രത്യം തപസ്സായി അനുഷ്ഠിച്ച് പതിവ്രതയുടെ പരിവേഷമില്ലാതെ ആടിത്തീർത്തതും.
നീർക്കുമിള പോൽ വീർപ്പിച്ച ആണത്തത്തിൻ സ്വത്വത്തിൻ മുന്നിൽ
ജനനി പുത്രിയുടെ നിഴലായ് പെണ്മ തൻ രൂപത്തെ മറച്ച ആദികവിയും;
ഇരുപത്തിനാലായിരം ശീലുകളുള്ള
രാമായണം മുഴുവനായി ഗ്രഹിക്കുന്ന മാത്രയിൽ ഹൃത്തിലെ കെടാവിളാക്കായ് ഊർമ്മിളേ എന്നും നീ മാറിടുന്നു.