യുദ്ധം - അതു വിതയ്ക്കുന്നതു ദുരിതവും, കൊയ്തെടുക്കുന്നതു ദുരന്തവുമാണ്. രണ്ടു മഹായുദ്ധങ്ങൾ നീന്തിക്കയറിയ യൂറോപ്പിന്റെ മണ്ണിൽ മറ്റൊരു യുദ്ധത്തിന്റെ അരങ്ങേറ്റം കഴിഞ്ഞു. മൊഴിയിൽ പല യുദ്ധകവിതകളും ഇപ്പോൾത്തന്നെ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. കാലത്തെ ഒപ്പിയെടുക്കുന്നവരാണ് എഴുത്തുകാർ.
യുദ്ധാഹ്വാനം ചെയ്യുകയും, വീരമൃത്യു വരിക്കാൻ ഉദ്ബോധനം നടത്തുകയും ചെയ്യുന്ന രണോൽസുക കവിതകൾ സാഹിത്യത്തിൽ പണ്ടുമുതൽക്കേ ധാരാളമായി ആവിർഭവിച്ചിട്ടുണ്ട്. ഇതൊക്കെ രചിച്ച എത്രപേർ യുദ്ധമുഖത്തുണ്ടായിരുന്നു? യുദ്ധത്തിൽ അറിയപ്പെടാത്ത ശത്രുവിനെ നേരിട്ടിയിട്ടുണ്ട്?
ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത്, യുദ്ധത്തെ അപലപിച്ചു കവിതകളെഴുതി, വെറും 25 വയസ്സുള്ളപ്പോൾ യുദ്ധമുഖത്തുവച്ചു കൊല്ലപ്പെട്ട വിൽഫ്രഡ് ഓവന്റെ കവിതകൾ വളരെ പ്രശസ്തമാണ്. ഈ അവസരത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കവിത 'Dulce et Decorum Est' ഇവിടെ പ്രസിദ്ധപ്പെടുത്തുന്നു. റോമൻ കവിയായിരുന്ന 'Horace' ന്റ്റെ പ്രശസ്തമായ വാക്യമാണ് 'മാതൃഭൂമിക്കു വേണ്ടി മരണം വരിക്കുന്നതു മഹത്തരമാണ്' എന്ന അർത്ഥം വരുന്ന 'Dulce et Decorum Est Pro patria mori'. ഹോറസിന്റെ ഈ ആഹ്വാനത്തെ, ഈ കൊടും നുണയെ വിൽഫ്രഡ് ഓവൻ ചോദ്യം ചെയ്‌യുകയാണ് തന്റെ കവിതയിലൂടെ. നിങ്ങളുടെ സ്വതന്ത്ര പരിഭാഷകൾ സ്വാഗതം ചെയ്യുന്നു.
Dulce et Decorum Est
BY WILFRED OWEN
Bent double, like old beggars under sacks,
Knock-kneed, coughing like hags, we cursed through sludge,
Till on the haunting flares we turned our backs,
And towards our distant rest began to trudge.
Men marched asleep. Many had lost their boots,
But limped on, blood-shod. All went lame; all blind;
Drunk with fatigue; deaf even to the hoots
Of gas-shells dropping softly behind.
Gas! GAS! Quick, boys!—An ecstasy of fumbling
Fitting the clumsy helmets just in time,
But someone still was yelling out and stumbling
And flound’ring like a man in fire or lime.—
Dim through the misty panes and thick green light,
As under a green sea, I saw him drowning.
In all my dreams before my helpless sight,
He plunges at me, guttering, choking, drowning.
If in some smothering dreams, you too could pace
Behind the wagon that we flung him in,
And watch the white eyes writhing in his face,
His hanging face, like a devil’s sick of sin;
If you could hear, at every jolt, the blood
Come gargling from the froth-corrupted lungs,
Obscene as cancer, bitter as the cud
Of vile, incurable sores on innocent tongues,—
My friend, you would not tell with such high zest
To children ardent for some desperate glory,
The old Lie: Dulce et decorum est
Pro patria mori.