മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(രാജേന്ദ്രൻ ത്രിവേണി)

ശവശരീരങ്ങളും മാലിന്യങ്ങളും കൊണ്ട് നിറയേണ്ടിയിരുന്ന ഭൂമിയെ, വൃത്തിയും ശുദ്ധിയും ഉള്ളതാക്കി നിലനിർത്തുന്നത് പ്രകൃതിയുടെ തൂപ്പുകാരായ ജീവിവർഗങ്ങളാണ്. കാക്കയും കഴുകനും കുറുക്കനും പാറ്റയും എറുമ്പും ഞണ്ടും മീനും മണ്ണിരയും ചിതലുകളും മടികൂടാതെ അവരുടെ ജോലി ചെയ്യുന്നതുകൊണ്ടാണ് നമ്മുടെ പരിസരം വൃത്തിയായി നിലനില്ക്കുന്നത്.

എന്നും വഴിയരുകിൽ മാലിന്യം വലിച്ചെറിയുന്നവർ, നമ്മുടെ സംസ്കാരത്തിനു കളങ്കം ചാർത്തുകയാണ്. സാക്ഷരരും സംസ്കാര സമ്പന്നരും എന്നഭിമാനിച്ച്, ഭാരതത്തിലേയും ലോകത്തിലേയും ഒന്നാംകിട സമൂഹത്തിന്റെ പതക്കം നേടാൻ കാത്തിരിക്കുന്ന മലയാളിയുടെ ഇരുണ്ട മനസ്സല്ലേ ഇവിടെ വ്യക്തമാവുന്നത്? ഈ ഇരുപത്തിയൊത്താം നൂറ്റാണ്ടിലും മലയാളി മനസ്സിന് മാലിന്യം വലിച്ചറിയാൻ ഒരു മടിയുമില്ല. ആ വലിച്ചെറിയലിന്റെ സമയത്ത് എവിടെയാണ് സംസ്കാരവും സാക്ഷരതയും? മുകളിൽ പറഞ്ഞ ജീവികൾ മനുഷ്യരേക്കാൾ എത്രയോ മഹത്വമുള്ളവരാണ്.

'ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' എന്ന പരിസ്ഥിതി സംരക്ഷണഗാനം എത്ര ശക്തമായ സന്ദേശമാണ് നൽകുന്നത്? മലിനമായ ജലാശയങ്ങളും മലിനമായ വായുവും നിലനിൽക്കുമ്പോൾ ഈ ചോദ്യം നമ്മുടെ നെഞ്ചിലല്ലേ തയ്ക്കുന്നത്?

എന്റെ പഞ്ചായത്തിലും അടുത്ത മുൻസിപ്പാലിറ്റിയിലും ശുചീകരണ പ്രവർത്തനങ്ങൾക്ക് തൊഴിലാളികൾ ഉണ്ട്. അവർ ശേഖരിക്കുന്ന മാലിന്യം നാടിന്റെ മറ്റൊരു കോണിൽ കൂട്ടിയിടുകയാണ്. നിർമാർജന പ്രവർത്തനത്തിന് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പ്രാപ്തിയോ, പദ്ധതികളോ ഇല്ല. ആ പ്രകൃതിസംരക്ഷണഗാനത്തിലേക്ക് കൂട്ടിച്ചേർത്ത് പാടേണ്ടിവരും:

'മനുഷ്യനായി ജനിച്ച വർഗം 
ഭൂമിചുട്ടു മുടിക്കുമോ? 
മലിനമാക്കിയ ചുറ്റുപാടിനെ
വീണ്ടെടുത്തിനി നല്കുമോ?

സൗരമണ്ഡല വീഥിമുഴുവൻ 
ചപ്പുചവറു നിറയ്ക്കുമോ? 
അവ നിറഞ്ഞാ സൂര്യരശ്മികൾ
താഴെയെത്താതാവുമോ?'

ശുചിത്വം നിലനിർത്താനുള്ള ശുദ്ധമനസ്സ് ഒരുനാളുണ്ടാവും എന്നു പ്രതീക്ഷിക്കാം.

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ