മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"മനുഷ്യ മസ്തിഷ്കം എങ്ങനെ ഭാഷ ഉത്പാദിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു എന്നറിയാൻ കോഗ്നിറ്റീവ് സൈക്കോളജിയിൽ നിന്നും ന്യൂറോബയോളജിയിൽ നിന്നുമുള്ള കണ്ടെത്തലുകൾ ഉപയോഗിക്കുന്ന ഭാഷാശാസ്ത്രമാണ് [കോഗ്നിറ്റീവ് ലിംഗ്വിസ്റ്റിക്സ്] എന്ന് എനിക്ക് തോന്നുന്നു.

കോഗ്നിറ്റീവ് ലിംഗ്വിസ്റ്റിക്സ് അല്ല. മിക്ക ജനറേറ്റീവ് ഭാഷാശാസ്ത്രവും, എന്റെ മനസ്സിൽ, യഥാർത്ഥത്തിൽ വൈജ്ഞാനികവുമല്ല. 

(-ബെർട്ട് പീറ്റേഴ്സ് Wikipedia) 

ഓട്ടൊ യെസ് പേഴ്സണാണ് കോഗ്നിറ്റീവ് ലിംഗ്വിസ്റ്റിക്സിന്റെ സാധ്യതയെ പറ്റി ഭാഷാശാസ്ത്രത്തിൽ ആദ്യമായി പഠിക്കുന്നത്. മസ്തിഷ്കത്തിൽ ഭാഷയ്ക്ക് വേണ്ടി മാറ്റിവെച്ച ഞ്ജാതൃവ്യവസ്ഥയെ പറ്റിയുള്ള അന്വേഷണമാകാം ഇതിന്റെ വികാസവളർച്ചയ്ക്കുള്ള കാരണവും. ഭാഷാശാസ്ത്രത്തിൽ അറിവും കോഡിംഗ് രീതികളും എങ്ങനെയുണ്ടാകുന്നു എന്നത് തന്നെയാണ് ഈ അന്വേഷണം മുമ്പോട്ട് വയ്ക്കുന്നത്. വസ്തുവിന്റെ ഘടന, സ്വഭാവം, സവിശേഷതകൾ എല്ലാം തന്നെ അതിന്റെ നാമകരണത്തിനും ഹേതുവാകാറുണ്ട്. അത് മസ്തിഷ്കത്തിൽ കോഡ് ചെയ്യപ്പെടുന്നതിൽ ഒരു അൽഗോരിതം പ്രവർത്തിക്കുന്നുണ്ട്. പ്രവർത്തനങ്ങൾ ഫീഡ് ചെയ്യപ്പെട്ട വ്യവസ്ഥ. ആ വ്യവസ്ഥയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളെ മുൻനിർത്തി പരിശോധിച്ചാൽ ശരിയാണ് താനും. മനുഷ്യ മസ്തിഷ്കം സ്വീകരിക്കുന്ന ഭാഷകൾ കോഡ് ചെയ്യപ്പെടുന്ന രീതിയും പുറപ്പെടുവിക്കുന്ന സ്വഭാവവും രണ്ടാണ്. വികാരങ്ങളെക്കാളും,വിചാരങ്ങളെക്കാളും ഉപരിയായി യുക്തിസഹമായ ഒരു യാന്ത്രിക ഫീൽഡിംഗ് അഥവ സ്വീകരണം നടക്കുന്നുണ്ട്. അതിന്റെ അന്വേഷണം സമകാലികവും,ഭാവി കേന്ദ്രീകൃതവുമെത്രെ.! 

"ഭാഷാശാസ്ത്രവും മനഃശാസ്ത്രവും കൂട്ടിക്കലർത്തിയുള്ള ഭാഷ പഠന രീതിയാണ് കോഗ്നിറ്റീവ് ലിംഗ്വിസ്റ്റിക്സ്.മനുഷ്യചിന്തയിൽ ഭാഷ ഉണ്ടായ് വന്ന കൈവഴികളെ അന്വേഷിക്കുക മാത്രമല്ല.ബുദ്ധിപരമായി മനുഷ്യ സത്തയുമായി ബന്ധപ്പെട്ട് കിടക്കുന്നതിന്റെ തെളിവുകൾ നിരത്തുന്നതിലും കോഗ്നിറ്റീവ് ലിംഗ്വിസ്റ്റിക്സ് വിജയിക്കുന്നു.(ചിന്ത,തെളിവ്, ഓർമ) ഇതെല്ലാം പഠനത്തിന്റെ ഭാഗമാകുന്നു. (ഭാഷാ സ്വഭാവം,ഭാഷ ഘടന,ഭാഷാ വകഭേദം) ഇവ മനുഷ്യമനസിലെ ആഢ്യ,അഥമ ഭാഷചിന്തകളുടെ സ്വയം പരമാധികാരത്തെ നിയന്ത്രിക്കുന്നതെങ്ങനെയെന്നും വെക്തമാക്കുന്നു."

(മെറിയർ വെബ്സ്റ്റർ)

മനഃശാസ്ത്രവും ഭാഷാശാസ്ത്രവും തമ്മിലുള്ള കൂട്ടിക്കലർത്തൽ ശേഖരിച്ച് വച്ച ഭാഷയും ഭാഷയുടെ പ്രയോഗതലവും ചർച്ചചെയ്യുന്നു. നമ്മളിന്നുപയോഗിക്കുന്ന ഓരൊ സാധനങ്ങളുടെ പേരുകളും,മൃഗങ്ങളുടെ പേരുകൾ അങ്ങനെ പല വാക്കുകൾക്കും ഓർമ്മയുടെ ഒരു ആവരണമുണ്ട്. ആ വാക്ക് ഉപയോഗിക്കുമ്പോൾ മസ്തിഷ്കത്തിൽ അത് ആദ്യം കേട്ടതൊ കണ്ടതൊ ആയ മാനസിക വ്യാപ്തി കൈവരുന്നു. ഓരൊ അക്ഷരത്തിനും,വാക്കിനും ഓർമ്മയുടെ,ചിന്തയുടെ,തെളിവിന്റെ ജ്ഞാതൃ കഥയൊ,അനുഭവമൊ പൊതിയപ്പെട്ട് കംബ്യൂട്ടിംഗ് വ്യവസ്ഥയായി മസ്തിഷ്കം രൂപാന്തരപ്പെടുന്നു. നമ്മൾ നിറയ്ക്കുന്ന വിവരങ്ങൾ ഇന്റർനെറ്റിന്റെ സഹായത്തോടെ പുറത്തുവിടുന്ന സെർച്ച് എഞ്ചിനുകൾ. അവയിൽ ആ വിവരം ഫീഡ് ചെയ്യപ്പെട്ട തീയ്യതിയും, ഏത് സ്ഥലത്ത് നിന്ന് ആര് ഫീഡ് ചെയ്തു. ആ കാര്യവുമായി അടുത്ത് നിൽക്കുന്ന അനുബന്ധ വിവരങ്ങൾ എല്ലാം തന്നെ യുക്തി സഹമായി വിവരിക്കുന്ന സ്ക്രീൻ. പ്രവർത്തിക്കുന്നതുപോലെ നമ്മുടെ മസ്തിഷ്കത്തിന്റെ മനസിലാക്കലുകൾ കോഡ് ചെയ്യപ്പെട്ട് ആവശ്യാനുസരണം അനുബന്ധങ്ങളെ ഉപയോഗിച്ച് ഭാവനയുടെ ഒരു തലം സൃഷ്ടിക്കപ്പെടുന്നതിന്റെ മാനസിക പ്രവൃത്തിയുടെ ഭാഷാപ്രയോഗത്തെ കൂടി മനസിലാക്കാൻ പാകത്തിന് കോഗ്നിറ്റീവ് ലിംഗ്വിസ്റ്റിക്സ് എന്ന ഭാഷാശാസ്ത്ര പഠനശാഖ വിശാലമായിരിക്കുന്നു. 

ഭാഷാശാസ്ത്രത്തിൽ അറിവും മനഃശാസ്ത്രവും കൂട്ടിക്കലർത്തുക എന്നത് ഭാഷാസമ്പാദനങ്ങളിൽ മസ്തിഷ്കത്തിൽ സംഭവിക്കുന്ന വിസ്ഫോടനങ്ങളുടെ സ്വരൂപണമാണ്. വസ്തുവിന്റെ ഘടന ഭാഷാ രൂപീകരണത്തിന് കാരണമാകുന്നതും,അതിനെ തിരിച്ചറിയാൻ മനുഷ്യൻ മനസിൽ കരുതിവെച്ച ചിഹ്നങ്ങളുടെയും, അൽഗോരിതങ്ങളുടെയും ( കംബ്യൂട്ടിംഗ് വ്യവസ്ഥ) സംഭരണികളുമെല്ലാം കോഗ്നിറ്റീവ് ലിംഗ്വിസ്റ്റിക്സ് എന്ന പുതിയ ഭാഷാശാസ്ത്ര പഠനസമീപന രീതിയുടെ ഭാഗമാകുന്നു.

"ഭാഷ ഏകസ്വഭാവത്തോടു കൂടിയ ഭാഷാ സമൂഹത്തിൽ നിർമ്മിക്കപ്പെടുന്ന ഭാഷണങ്ങളുടെ ആകെ തുകയാണ്."

(ബ്ലൂം ഫീൽഡ്)

 

മനുഷ്യ മസ്തിഷ്കത്തിൽ കോഡുചെയ്യപ്പെട്ട ഭാഷകളുടെ പ്രതിപ്രവർത്തനം സംവേദനപരവ്യവസ്ഥ,ആശയപര ഉദ്ദേശപരവ്യവസ്ഥ, ഉച്ഛാരണ പരത,എന്നിങ്ങനെ തരംതിരിക്കാം. 

 

സംവേദന പരവ്യവസ്ഥ

മനുഷ്യൻ ഒരു വ്യവസ്ഥയുടെ ഭാഗമായതിനാൽ സ്വാഭാവികമായും സംവേദനങ്ങൾ അതിനിണങ്ങിയ രീതിയിലായിരിക്കും. ഭാഷയുടെ ഏകീകരണം വഴി സംവേദന വഴി തിരഞ്ഞെടുത്ത് ഉച്ഛാരണത്തിലൂടെ അത് നേടിയെടുക്കുന്നു. ഭാഷാപ്രയോഗരീതികൾ മസ്തിഷ്കത്തിൽ രൂപപ്പെടുന്ന ഈ സംവേദനശ്രമം ബാഹ്യമായ എല്ലാസാഹജര്യത്തിന്റെയും പ്രതിഫലനമാകയാൽ ആശയപരമായ ഉദ്ദേശപരതയെ ആശ്രയിച്ചിരിക്കുന്നു. ചിഹ്നാർത്ഥങ്ങളിൽ കോഡുചെയ്യപ്പെട്ടവ ആശയാർത്ഥങ്ങളായി മാറ്റപ്പെടുന്നതിന്. മാനസികമായ മസ്തിഷ്ക വ്യാപനങ്ങൾ ജാഗരൂകരാകുന്നു. ഈ ജാഗ്രത ഫീഡ് ചെയ്യപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. 

 

ഭാഷാഭേദമനശാസ്ത്രം

കേരളത്തിൽ നടത്തിയ ഭാഷാഭേദപഠനത്തിൽ അധികമാളുകളും ഇംഗ്ലീഷ് ഭാഷയോട് കൂറ് പുലർത്തുന്നതായി തെളിയുന്നു. ഭാഷാധികാരവുമായി ബന്ധപ്പെട്ടാണ് അത് കിടക്കുന്നത്.ഇംഗ്ലീഷ് ലോകഭാഷയായി അംഗീകരിക്കപ്പെടുമ്പോൾ ആ ഭാഷയ്ക്ക് ലഭിക്കുന്നത് ലോകാധികാരമാണ്.ഈ തിരിച്ചറിവിൽ നിന്നും മസ്തിഷ്കം ശീലങ്ങളിൽ നിന്നും കുതറിമാറി പുതിയൊരു ഭാഷയെ സ്വീകരിക്കാൻ തയ്യാറാകുന്നു. ജീവിതവുമായി ബന്ധം പുലർത്താത്ത ആ ഭാഷയുടെ കോഡിംഗ് നടക്കപ്പെടാതെ ഭൂരിപക്ഷം മസ്തിഷ്കത്തിലും ഭാഷാ രൂപീകരണം മുരടിച്ചു പോകുന്നു. മലയാളത്തിന്റെ കാര്യത്തിലാണെങ്കിൽ പുരുഷന്മാർ കൂടുതൽ ഔദ്യോഗിക ഭാഷയെ ഇഷ്ടപ്പെടുന്നു.സ്ത്രീകൾ നാടൻ ഭാഷയെയും. അതിൽ 67ശതമാനം സ്ത്രീകൾ ഹിന്ദു സമ്മിശ്ര മലയാളഭാഷയും 28 ശതമാനം സ്ത്രീകൾ ക്രിസ്ത്യൻ സമ്മിശ്ര മലയാളഭാഷയും ഇഷ്ടപ്പെടുന്നു.ഒരു ശതമാനം മുസ്‌ലിം സമ്മിശ്ര മലയാളഭാഷയും ആറ് ശതമാനം ഔദ്യോഗിക ഭാഷയും ഇഷ്ടപ്പെടുന്നു.മസ്തിഷ്കത്തിൽ നടക്കുന്ന ഭാഷാ സ്വീകരണ യത്നത്തിൽ സ്ത്രീകൾ വീട്ടുഭാഷയും നാട്ടുഭാഷയുമായി പൊരുത്തപ്പെടാൻ വിധിക്കപ്പെട്ടതിനാലാവാമിത്. 

അധികാരത്തെ പ്രകടിപ്പിക്കുന്ന ഭാഷയാണ് സർക്കാർ സ്ഥാപനങ്ങളിലേത് പൊതു( സ്കൂൾ , കോടതി, മറ്റ് സംസ്ഥാനങ്ങൾ) ഇടങ്ങളിലും ഇത് കാണാം.മനുഷ്യമനസ് സങ്കീർണമായി ഇതിനെ പ്രതിരോധിക്കാൻ എടുക്കുന്ന കോഡ് ചെയ്യപ്പെട്ട പ്രാദേശിക ഭാഷകളുടെ ആകെ തുകയെ മനഃപൂർവ്വം മെനയുന്ന പ്രതിരോധ പ്രവർത്തനമായി കരുതാം. നമ്മെ ഭരിക്കുന്ന ഭാഷയോട് പ്രതികരിക്കേണ്ടതെങ്ങനെ എന്ന ചിന്തയിൽ നിന്നുമാണ് ഈ ചിന്താഗതി മനുഷ്യനിലുണ്ടാകുന്നത്.മാനകഭാഷ,സങ്കര ഭാഷ, ഔദ്യോഗിക ഭാഷ, വരമൊഴി ഭാഷ,വാമൊഴി ഭാഷ, സാഹിത്യ ഭാഷ എന്നിങ്ങനെ പലതായി വിഭജിക്കപ്പെട്ട ഭാഷ സ്വഭാവങ്ങൾ ആവശ്യാനുസരണം മനുഷ്യന് സ്വയേച്ഛ പ്രകാരം തിരഞ്ഞെടുക്കാവുന്നതാണ്. പ്രത്യക്ഷാധികാരമാണ് ഭാഷാഭേദ മനോഭാവങ്ങൾക്കുള്ളത് അതിനാൽ തന്നെ പ്രത്യക്ഷാധികാരത്തിന്റെ വകഭേദങ്ങളായ വിധേയത്വാധികാരവും ജ്ഞാനാധികാരവുമാണ് സ്വീകർത്താവിനെ സ്വാധീനിക്കുക. അതിനാൽ തന്നെ ചെറുപ്പകാലത്ത് കുടുംബത്തിൽ നിന്നും സ്വീകരിക്കപ്പെടുന്ന പല ഭാഷകളും, പ്രയോഗങ്ങളും മുതിരും തോറും അനാവശ്യമായി തോന്നുന്നു. അത്തരം ഭാഷകൾ മസ്തിഷ്കത്തിൽ ഉറങ്ങിക്കിടക്കുന്നു. വിദ്യ അഭ്യസിക്കേണ്ട ഭാഷയും,എഴുതേണ്ട ഭാഷയും, സംസാരിക്കേണ്ട ഭാഷയും എല്ലാം മസ്തിഷ്കത്തിൽ പാകപ്പെടുത്തുന്നു. 

ഭാഷാഘടന മനസിലാക്കി വയ്ക്കുക നിന്നെങ്കിലും,ഭാഷാ വകഭേദങ്ങൾ കോഡിംഗ് സിസ്റ്റത്തെ സങ്കീർണമാക്കാറുണ്ട്.

മനുഷ്യ മസ്തിഷ്കം പാകപ്പെടുത്തിയെടുക്കുന്ന അതിവിശിഷ്ടമായ ഭാഷാ വിനിമയശേഷിയുടെ അടിസ്ഥാനമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് സർവ്വഭാഷാവ്യാകരണമെന്ന ഭാഷാശാസ്ത്രപഠനത്തിലേക്ക് പണ്ഡിതർ ശ്രദ്ധയൂന്നിയത്. നോംചോംസ്കി അതിനെ പദപരിചയം,അവതരണപരിചയം ഇതെല്ലാം അബോധതലത്തിൽ മനുഷ്യൻ സ്വാംശീകരിക്കുന്ന കഴിവ് തന്നെയാണെന്ന് വാദിക്കുന്നു. പ്ലേറ്റോ അത് അനുഭവം മാത്രമല്ല, ജന്മസിദ്ധം കൂടിയാണെന്ന് അത്ഭുതം കൂറിയിരിക്കുന്നു. അബോധം എന്ന ചോംക്സിയൻ പരാമർശത്തിൽ അബോധമെന്നതിനെ സാധൂകരിക്കാനുള്ള ജ്ഞാതൃവ്യവസ്ഥയുടെ കോഡിംഗ് അൽഗോരിതങ്ങളെ കൂട്ടിയിണക്കി. ബാഹ്യേന്ദ്രിയങ്ങളിലൂടെയും ആന്തരികാന്വേഷണങ്ങളിലൂടെയും മസ്തിഷ്കം ശേഖരിച്ച് വച്ച ഭാഷവ്യവസ്ഥയെ അക്കങ്ങളാക്കി കാരണമന്വേഷിക്കുകയാണ് കോഗ്നിറ്റീവ് ലിംഗ്വിസ്റ്റിക്സ് എന്ന പുതിയ ഭാഷാശാസ്ത്ര പഠനരീതി വഴി ചെയ്യുന്നത്.

ഭാഷാ ഘടന

" നിങ്ങള് ചായകളൊക്കെ കഴിച്ചൊ.?" (തിരുവനന്തപുരം പ്രാദേശിക ഭാഷ)

ഇത് " നിങ്ങൾ ചായ കഴിച്ചൊ.?" എന്നാണ് ഉദ്ദേശിക്കുന്നതെങ്കിലും ചിലപ്പോൾ തമിഴിന്റെ സ്വാധീനം മൂലമാകാം ബഹുവചനമായി മാറിയ "ചായ." എന്ന പദം. മസ്തിഷ്കത്തിലെ സർവ്വഭാഷാവ്യാകരണ നിയമമനുസരിച്ച് വ്യാകരണങ്ങൾ അപ്രത്യക്ഷമാവുകയും ഏകികമായ ആശയസ്വരൂപീകരണം മാത്രം നടത്തേണ്ടതായും വരുന്നു.ഗൂഗിൾ ട്രാൻസ്‌ലേഷനിൽ നടക്കുന്നതും ഇത്തരമൊരു സർവ്വഭാഷസ്വീകരണമാണെന്ന് പറയാം. ഇങ്ങനെ റഷ്യൻ കലർന്ന ഫ്രഞ്ച് സംസാരിക്കുമ്പോഴും, ഫ്രഞ്ച്കാരന് ഭാഷ പിടികിട്ടുന്നതിന് കാരണം സർവ്വഭാഷ വ്യാകരണ നിയമങ്ങൾ മസ്തിഷ്കത്തിൽ കോഡുചെയ്യപ്പെട്ടതിന്റെ ഗുണമെത്രെ.! ചോംസ്കി വാദിക്കുന്നത് കവിതയിലെ വരികൾ ലോകത്തെമ്പാടും സഞ്ചരിക്കാനുള്ള കാര്യം. സാഹിത്യ സൃഷ്ടികളിൽ കാണുന്ന പദങ്ങളിലെ മാനസിക വ്യാപാരം നടക്കുന്നതും സർവ്വഭാഷ വ്യാകരണത്തിന്റെ ഗുണഘടകമെത്രെ.! 

"ആകാംക്ഷ ഘടന" എന്നാണ് ചോംസ്കി അതിനെ വിശേഷിപ്പിച്ചത്.രണ്ട് അനുപൂരകങ്ങളുടെ ആശയരൂപീകരണമാണ് നടക്കുന്നത്.

ഭാഷാ അറിവ് വെച്ച് നിത്യചൈതന്യയതി "ഇന്റർനെറ്റ് " എന്ന ഇംഗ്ലീഷ് പദത്തിന് പകരമായി "വിശ്വവിജ്ഞാനവല" എന്ന വാക്കുണ്ടാക്കിയത് ഭാഷാപരമായ അദ്ദേഹത്തിന്റെ അറിവ് വച്ചിട്ടാണ്.വ്യവഹാരത്തിൽ ഇംഗ്ലീഷ് സാങ്കേതിക പദങ്ങളുടെ പകരം വയ്ക്കാൻ നീളം കൂടിയ മലയാളപദങ്ങൾ അപര്യാപ്തമാണ്. അതിനാൽ തത്ഭവങ്ങളായി അതിനെ സ്വീകരിച്ച് ഭാഷ മുന്നോട്ട് പോകുമ്പോൾ മലയാള ഭാഷമസ്തിഷ്കം കോഡുകൾ പലഭാഷകളിലെ പദങ്ങളിലും ചിഹ്നങ്ങൾ സൂക്ഷിക്കുന്നു.

ഭാഷാധികാരം, ഭാഷാ വകഭേദമനഃശാസ്ത്രം, മസ്തിഷ്കഭാഷസ്വീകരണം, ജാതി, ലിംഗം, സമ്പത്ത്, പ്രായം,എന്നീ ഘടകങ്ങൾ ഭാഷയിലുണ്ടാക്കുന്ന സ്വാധീനം, ഇങ്ങനെ കോഗ്നിറ്റീവ് ലിംഗ്വിസ്റ്റിക്സ് നിരവധി ഭാഷാസ്വാംശീകരണത്തിന്റെ വിവിധ ഘടകങ്ങൾ ചർച്ച ചെയ്യുന്നു. അങ്ങനെ അൽഗോരിതക്കണക്കിൽ ഫീഡ് ചെയ്യപ്പെട്ട ഭാഷയുടെ പ്രതികരണങ്ങൾ യാന്ത്രികതയുടെ ആർട്ടിഫിഷ്യൽ ലോകത്തെ സ്വപ്നം കാണുന്നു. അബോധതലമെന്നൊ, ബോധതലമെന്നൊ വിളിക്കാതെ ആർജ്ജവത്തിന്റെ യുക്തി സഹമായ കണ്ടെത്തെലിന് വഴിതെളിക്കുമെന്ന് വിശ്വസിക്കാം.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ