mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 3

അയാൾ അവളെ വീടിന്റെ പടിപ്പുരയിൽ ഇറക്കി. അവളെ വീട്ടിലേക്ക് പോയി പേരെന്റ്സ്നെ ഒന്ന് പരിചയപെടണമെന്നൊക്കെ അയാൾ വിചാരിച്ചു. നന്ദന അയാളിൽ എല്പിച്ച ആഘാതത്തിൽ അയാൾ തളർന്നു പോയിരുന്നു.

കാറിന്റെ ഡോർ തുറന്നു അവൾ ഇറങ്ങി. എന്നിട്ട് ഗേറ്റ് തുറന്നു കൊണ്ട് വണ്ടി അകത്തേക്ക് എടുക്കാനുള്ള ആക്ഷൻ കാണിച്ചു. അയാൾ ഏതോ മായയിൽ പെട്ടത് പോലെ അവളെ അനുസരിക്കുകയായിരുന്നു. വണ്ടിയുടെ ശബ്‌ദം കേട്ടതിനാൽ രണ്ട് സുന്ദരിയായ സ്ത്രീകൾ വാതിൽ തുറന്നു പുറത്തേക്ക് വന്നു. വണ്ടിയിൽ നിന്ന് ഇറങ്ങിയ വേണുവിനെ അവർക്ക് പരിചയപെടുത്താൻ വേണ്ടി യാതൊരു സങ്കോചവും ഇല്ലാതെ അയാളുടെ കൈ വിരലുകളിൽ കോർത്ത് പിടിച്ചു അയാളെ ആനയിച്ചു കൊണ്ട് സിറ്റ്ഔട്ടിൽ കൊണ്ടിരുത്തി.
"അമ്മേ, ചെറിയമ്മേ..."നന്ദന  രണ്ട് പേരെയും വിളിച്ചു കൊണ്ട് സന്തോഷത്തോടെ  പറഞ്ഞു.
"ഇത് ആരാണെന്ന് ഒന്ന്  ഊഹിക്കാൻ കഴിയോ?"
"നിന്റെ മട്ടും, മാതിരിയും കണ്ട് വേണു സാർ ആണെന്ന് തോന്നുന്നു." ചെറിയമ്മ പറഞ്ഞു.
വേണുവിന് എന്താണ് തനിക്ക് സംഭവിക്കുന്നത് എന്ന് ഒരു പിടിയും കിട്ടിയില്ല. അയാൾ ശരിക്കും നന്ദനയുടെ നിയന്ത്രണത്തിൽ ആയിരുന്നു.
"അതെ, അത് തന്നെ" അവൾ ആഹ്ലാദത്തോടെ പറഞ്ഞു.

"കേട്ടോ സാറെ, ഞാൻ 'നളിനി', ഇവളുടെ അമ്മയാണ്, ഇത് ഇവളുടെ ചെറിയമ്മ 'ദേവയാനി'. നന്ദന മോൾക്ക് കോളേജിൽ നിന്ന് വന്നാൽ സാറിനെ കുറിച്ചു പറയാനേ നേരമുണ്ടാകുകയുള്ളൂ... അതിന് പ്രത്യേകിച്ച്  കാരണമുണ്ട് എന്ന് കൂട്ടിക്കോളൂ, ഇവിടെ ഒരു പുസ്തക പുഴുവുണ്ട്. 'ദേവ', ഇവൾ നിങ്ങളുടെ കടുത്ത ആരാധികയാണ്, നിങ്ങളുടെ 'യാത്രാമൊഴി'എന്ന നോവലും,ദേവയാനി എന്ന നോവലും, ദേവയുടെ ജീവിതവും തമ്മിൽ നല്ല സാമ്യം ഉണ്ട്. ദേവ പറഞ്ഞു, പറഞ്ഞു നന്ദനമോളും നിങ്ങളുടെ പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി. ഇപ്പോ വായ തുറന്നാൽ സാറെ കാര്യങ്ങൾ മാത്രമേ പറയാൻ നേരമുള്ളൂ...ഞങ്ങൾക്ക് സാറെ കാണാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു."

"അമ്മ സംസാരിച്ചിരിക്കാത്തെ മാഷിന് കുടിക്കാൻ എന്തെങ്കിലും കൊടുക്ക്, നന്ദന നല്ലൊരു ആതിഥേയൻ ആയി." നളിനി അമ്മ അകത്തേക്ക് പോയി, എത്ര പ്രൗഡയായ സ്ത്രീകൾ, സിനിമയിൽ കാണുന്ന പോലെ, അഴകും, ആഭിജാത്യവും, വേണ്ടുവോളമുണ്ട്. വേണു ഓരോന്ന് ഓർത്തു. ദേവയാനി ചെറിയമ്മയാണ് അയാളെ ചിന്തകളെ മുറിച്ചത്.
"സർ..."അവർ വിളിച്ചു.

ഞാൻ കാണാൻ ഒത്തിരി മോഹിച്ചിരുന്നു. ഈ ചെറുപ്രായത്തിൽ ഇത്ര മാത്രം കഥകൾ എഴുതാൻ എങ്ങിനെ കഴിയുന്നു."അവർ ചോദിച്ചു.
വേണു സാർ വെറുതെ ചിരിക്കുകമാത്രം ചെയ്തു.
"വീട്ടിൽ ആരൊക്കെഉണ്ട് "
ഒരു സഹോദരി മാത്രമേ ഉള്ളൂ. അമ്മ മരിച്ചിട്ട് കുറച്ചായി, അച്ഛൻ ഈയിടെ അടുത്തും.
അയ്യോ!സോറി ട്ടോ.
"ഇറ്റ്സ് ഓൾ റൈറ്റ്" ഞാനൊതൊക്കെ എന്നോ മറന്നു. സിസ്റ്ററുടെ വിവാഹം കഴിഞ്ഞു, സുഖമായിരിക്കുന്നു.
നന്ദനയുടെ അമ്മ കോഫിയുമായി വന്നു, വേണു സാറിന് കൊടുത്തു.ഏകദ്ദേശം ഒരു മണിക്കൂർ എങ്കിലും എല്ലാവരുംകൂടെ ഇരുന്നു സംസാരിച്ചു.എന്ത് കൊണ്ടോ ഒരു പോസിറ്റീവ് എനർജി പ്രസരിക്കുന്ന ആ  വീട് വേണു സാറെ അവിടെ പിടിച്ചിരുത്തി.
പോകാൻ നേരം ചെറിയമ്മ ചോദിച്ചു.

ഏതെങ്കിലും എഴുത്ത് നടക്കുന്നുണ്ടോ, ഐ മീൻ, പുതിയതായ എന്തെങ്കിലും?
"യെസ് "എഴുതി പൂർത്തിയാക്കാൻ കഴിയാതെ കാരണമില്ലാതെ ഒരു ബ്ലോക്ക്‌ വന്നു പെട്ടു. എന്നും പേനയും പേപ്പറും  എടുത്തു വെച്ച് ടൈം പാഴാക്കുന്നത് മാത്രം മെച്ചം. പേര് പോലും സെലക്ട്‌ ചെയ്തെന്നെ!'അന്ധകാരത്തിനും, നിലാവിനും മദ്ധ്യത്തിലായി.'
"പേരിൽ തന്നെ നല്ലൊരു ക്യൂറോസിറ്റി മറഞ്ഞിരിപ്പുണ്ടല്ലോ, എത്രയും പെട്ടെന്ന് വേണുസാറിന് ഈ പുസ്തകം പൂർത്തിയാക്കാൻ കഴിയട്ടെ!"ചെറിയമ്മ എളിമയോടെ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു.
വേണു നന്ദനയുടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വല്ലാത്തൊരു നഷ്‌ടബോധം അയാളെ അലട്ടാൻ തുടങ്ങി, എന്താന്ന് അറിയൂല, ആ വീട്ടിൽ  എന്തോ ഒന്ന് മറന്നു വെച്ചത് പോലെ അയാളെ വീണ്ടും, വീണ്ടും അങ്ങോട്ട് ആകർഷിക്കുന്നുണ്ടായിരുന്നു.
പിന്നീട് പലപ്പോഴും, വേണു സാർ നന്ദനക്ക്‌ മുഖം കൊടുക്കാതെ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും,അവൾ ഉടുമ്പിനെ പോലെ തന്നെ പിടികൂടിയിരിക്കുകയാണെന്ന സത്യത്തിന് എത്രയോ മീതെയായി,അയാളുടെ ഉള്ളിലും അവൾ ഒരു ഉടുമ്പായി മാറിയിരുന്നു.
ഡിഗ്രി ഫ്രസ്റ്റ് ഇയർ തുടങ്ങി  ആറു മാസം കഴിഞ്ഞിരിക്കുന്നു, ഇതിനിടയിൽ ഒരിക്കൽ പോലും അയാൾ നന്ദനയെ ശ്രദ്ധിച്ചിരുന്നില്ല. എല്ലാ വിദ്യാർത്ഥിനിയെ പോലെ തന്നെ, അല്ലാതെ അവളിൽ ഒരു പ്രത്യേകതയും അയാൾക്ക് കാണാൻ സാധിച്ചില്ല. എന്നാൽ ഇന്ന് വേണു സാറെ കണ്ണുകളും, മനസ്സും, എത്ര വിലക്കിയിട്ടും, അവൾക്ക് വേണ്ടി, കവിത എഴുതാൻ തുടങ്ങി. അവളുടെ തിളങ്ങുന്ന  മാൻ മിഴികളുടെ വശ്യതയും, പവിഴചെഞ്ചുണ്ടും,സുന്ദരമായ വദനവും, എല്ലാത്തിനുമുപരിയായി, അവളെ താൻ, തന്നേക്കാളും എത്രയോ അനന്തമായും, അന്ധമായും  സ്നേഹിക്കുന്നുണ്ടെന്ന സത്യം അയാൾ ഞെട്ടലോടെ തിരിച്ചറിഞ്ഞു.
അവളുടെ വശ്യമായചിരിയിൽ നിന്നും, തന്നെ കീഴ്പെടുത്തുന്ന നോട്ടത്തിൽ നിന്നും, അയാൾ എത്രയോ തവണ ഓടി ഒളിക്കാൻ നോക്കിയിട്ടുണ്ട്, എന്നാൽ അയാൾ പലപ്പോഴും തോറ്റു പിന്മാറി. അവളുടെ മാഷേ, മാഷേ എന്ന വിളി കേട്ടിട്ടില്ലെങ്കിൽ അയാളുടെ നെഞ്ചിൻ കൂട് അകാരണമായി മിടിക്കാൻ തുടങ്ങും.
ഒരിക്കൽ അയാൾ അവളോട് പറഞ്ഞു.
"ന്റെ കുട്ടീ... നീ എനിക്ക്  വല്ലാതെ നോവായി മാറിയിരിക്കുന്നു. നിന്റെ ഓർമകൾ എന്നെ ആഹ്ലാദിപ്പിക്കുകയും, നിന്റെ അസാന്നിധ്യം  എന്നെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു."
"ന്റെ മാഷേ... മാഷും അനുഭവിച്ചോ? കഴിഞ്ഞ ആറു മാസമായി എനിക്ക് ഇതേ അവസ്ഥയാണ് മാഷ് സമ്മാനിച്ചത്. പ്ലസ് 2 വിന് 90ശതമാനം മാർക്ക് വാങ്ങിയ ഞാൻ ആണ് ഒന്നുമില്ലാത്ത അവസ്ഥയിൽ ആയത്. അവസാനം എന്റെ ഉള്ളിൽ കിടന്ന് ഇതൊക്കെ അഗ്നിപർവതം പൊട്ടി ചിതറുമ്പോലെ, ആയി തീരും എന്നായപ്പോൾ എനിക്ക് മാഷിനോട് തുറന്നു പറയുകയെ നിവൃത്തിയുണ്ടായിരുന്നുള്ളു."
അയാൾ ഒന്നും പറയാതെ വാക്കുകൾ മുട്ടി നിന്നു.
അവൾ വീണ്ടും കലാ പിലാന്ന് സംസാരിച്ചു കൊണ്ടേ ഇരുന്നു.

"ഒരു കാര്യം കേൾക്കണോ, മാഷിന്റെ 'യാത്രാമൊഴി'എന്ന നോവൽ വായിച്ചത് ഞാൻ പ്ലസ് വണ് ന് പഠിക്കുമ്പോൾ ആണ്, ചെറിയമ്മയാണ് എന്നിലെ വായനാ ശീലം വളർത്തിയത്.അന്ന് മുതൽ വേണുഗോപാൽ എന്ന അതുല്യ പ്രതിഭയെ കാണാൻ ഏറെ കൊതിച്ചിരുന്നു. അതിൽ പിന്നെ മാഷിന്റെ പുസ്തകങ്ങൾ എല്ലാം തിരഞ്ഞു പിടിച്ചു വായിച്ചു,ആരാധന തലപ്പത്ത് എത്തിയിരിക്കുമ്പോഴാണ്   ഡിഗ്രിക്ക്‌ ചേർന്നത്.ദൈവത്തിന്റെ നിയോഗം പോലെയായിരുന്നു,  അപ്രതീക്ഷിതമായി മാഷിന്റെ രംഗപ്രവേശനം. ഞാൻ തീർത്തും വണ്ടറടിച്ചു പോയി."
"നന്ദൂട്ടീ...അയാൾ അവളെ ആർദ്രതയോടെ വിളിച്ചു. എന്നെ സംബന്ധിച്ച്  നീ എനിക്ക് വരണ്ട ഭൂമിയിലേക്ക്  എപ്പോഴെങ്കിലും കിട്ടുന്ന ജല പ്രവാഹം പോലെയാണ് തോന്നുന്നത്, കഥകളിൽ എനിക്ക് ഒരു പാട് കൂട്ട് കുടുംബമൊക്കെ ഉണ്ട് എങ്കിലും ഞാൻ ജീവിതത്തിൽ എകാകിനിയാണ്.
എന്റെ സഹോദരി പ്രിയ പോയതോടെ ഞാൻ ഒറ്റപ്പെട്ടു. അവളുടെ ഭർത്താവ് ബന്ധങ്ങൾക്ക് ഒന്നും വില കൽപ്പിക്കാത്ത ഒരാളാണ്, പതുക്കെ അവളും മാറുന്നത് പോലെ തോന്നി. അയാളുടെ കണ്ഠമിടറി.

മാഷേ... ഇനി വിഷമിക്കരുത്. ഞാൻ എന്നും പ്രാണൻ വെടിയുന്നത് വരെ അങ്ങയുടെ കൂടെയുണ്ടാവും, പ്രിയ നന്ദൂട്ടിയായിട്ട്."അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി ദൃഡസ്വരത്തിൽ പറഞ്ഞു.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ