mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഭാഗം 2

വേണു എങ്ങിനെ ഞെട്ടാതിരിക്കും, അയാളുടെ മനസ്സിൽ മാസങ്ങളായി നന്ദന എന്നെഴുതിയ  ഒരു പട്ടുറുമാൽ രൂപം കൊണ്ടിരിക്കുന്നു, അതിനെ അലങ്കരിക്കാനായി സ്വർണ ലിപികൾ ഉരുക്കിയെടുക്കുമ്പോൾ, പൂർണത കിട്ടാത്ത അവസ്ഥ.

പുസ്തകത്തിന് 'സ്നേഹപൂർവ്വം എന്റെ നന്ദനക്ക്‌ 'എന്ന  പേരു കൊടുത്തിട്ട് വരികൾ ഒന്നും കിട്ടാത്ത അവസ്ഥ. വാക്കുകൾ ഓരോന്നും ബ്ലോക്ക്‌ ആയപ്പോൾ ഭ്രാന്ത് എടുക്കുന്നത് പോലെ തോന്നി. ഉറക്കം നഷ്ടപ്പെട്ടു. ഉറങ്ങാനുള്ള ടാബ്ലറ്റ് കഴിച്ചു. അവസാനം സുഹൃത്ത് ആയ സൈക്കോളജിസ്റ്റ്   'കിരൺദാസ്' തന്നെ വേണ്ടി വന്നു, ഒരു സൊല്യൂഷൻ കണ്ടെത്താൻ.
"മാഷെന്താ....ഉത്തരം മുട്ടിയിരിക്കുന്നത്. ഞാൻ ചോദിച്ചത് കേട്ടില്ലെന്ന് ഉണ്ടോ?.എന്നും അവൾ നോക്കുന്നത് പോലെ അയാളുടെ കണ്ണുകളിലേക്ക് ചൂഴ്ന്ന് നോക്കികൊണ്ട് അവൾ ചോദിച്ചു.ആ നോട്ടത്തെ നേരിടാനാവാതെ സാധാരണയായി അയാൾ തന്റെ കണ്ണുകളെ പിൻവലിക്കുകയാണ് ചെയ്യാറ്, ഇത്തവണ എന്ത് കൊണ്ടോ അയാൾക്ക് പിൻവലിക്കാൻ സാധിച്ചില്ല, തെല്ലൊരു അലിവോടെ വേണു ചോദിച്ചു.
"നന്ദൂ... നിന്നെ കുറിച്ച് ഞാൻ എന്തെഴുതും.
"ഒന്നും അറിയില്ലാന്ന് ഉണ്ടോ? ചെറിയമ്മ പറഞ്ഞിട്ടില്ലേ!ആക്ഡിഡന്റിൽ ന്റെ അച്ഛനും, അമ്മയും മരിച്ചത്! എനിക്ക് ആരുമില്ലാതായത്! എന്റെ കഥതന്നെ ഒരു നോവലോളം വരില്ലേ?
മാഷേ... അവൾ അയാളെ വിളിച്ചു."
അയാൾ കണ്ണുകൾ കൊണ്ട് തന്നെ എന്തെ... എന്ന് ചോദിച്ചു.
"ഇപ്പോ ഞാൻ അച്ഛനുമമ്മയെ കുറിച്ചോർത്തു സങ്കടപെടാറില്ല. അവര് രണ്ട് പേരും ഒരുമിച്ച് ഉണ്ടല്ലോ! സ്വർഗത്തിൽ അവരങ്ങനെ കഴിയട്ടെ!"
അയാൾ അവളുടെ മുഖത്തേക്ക് വേദനയോടെ നോക്കി. ആ മുഖത്തെ ഭാവം അറിയാനായി, എന്നാൽ ആ മുഖത്ത് നിറയെ സന്തോഷം തന്നെയായിരുന്നു.
"എന്നാൽ കേട്ടോളൂ... നന്ദൂ.. ഞാൻ ഇനി പുതിയൊരു കഥയുടെ പണിപ്പുരയിൽ ആയിരിക്കും, പേര്, സ്നേഹപൂർവ്വം എന്റെ നന്ദനക്ക്‌ " നന്ദനക്ക് സന്തോഷത്തിന് അതിരില്ലായിരുന്നു, അവൾ ഒട്ടും ആലോചിക്കാതെ പെട്ടെന്ന് വേണുവിന്റെ കവിളിൽ ഒരു മുത്തം കൊടുത്തു.
വല്ലാത്തൊരു ഷോക്കേറ്റ അവസ്ഥ പോലെ വേണു ഒന്ന് പിന്നോട്ട് മാറി, ആ കണ്ണിൽ നിന്ന് കണ്ണീര് ഉരുണ്ടു ചാടി അയാളുടെ കവിളിൽ കൂടി ഒലിച്ചിറങ്ങിയിരുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ നന്ദന അകത്തേക്ക് പാഞ്ഞു.
നന്ദനയോട് വാക്ക് കൊടുത്തെങ്കിലും എഴുത്തിന് ഒരിക്കലും ഒഴുക്ക് വന്നിരുന്നില്ല.എവിടെനിന്ന് തുടങ്ങണം, എന്ത് തുടങ്ങണമെന്നറിയാതെ പല നാളുകൾ, അവസാനം കോളേജിൽ നിന്ന് ലീവ് എടുത്തു, കാരണം അയാൾക്ക്  മുന്നോട്ടുള്ള ജീവിതത്തിന് അത് എഴുതിയേ മതിയാകുമായിരുന്നുള്ളൂ.

വേണു തന്റെ കയ്യിൽ നോവൽ തന്ന് ജ്യൂസും, കുടിച്ചു പോയതിനു ശേഷം, നന്ദന പെട്ടെന്ന് മേൽ കഴുകി, എന്നിട്ട് വല്ലാത്തൊരു ആകാംക്ഷയോടെ ബുക്ക്‌മായി തന്റെ ബെഡിൽ എത്തി,പില്ലോ ചെരിച്ചു വെച്ചുകൊണ്ട് വിറക്കുന്ന കൈയ്യോടെ, നെഞ്ചിടിപ്പോടെ അവൾ പേജുകൾ മറിച്ചു.തന്റെ കഥ!തന്റെ കഥ എഴുതാന്ന് അല്ലെ മാഷ് പറഞ്ഞത്. അവൾ ചിന്തിച്ചു.എന്നിട്ട് പുസ്തകം നെഞ്ചോട് ചേർത്ത് പിടിച്ചു. പിന്നെ വായിക്കാൻ തുടങ്ങി.

ഡിഗ്രി ഫസ്റ്റ് ഇയർ വിദ്യാർത്ഥികളുടെ ആൻസർ ഷീറ്റ് കറക്റ്റ് ചെയ്യുന്നതിനിടയിൽ ആണ് 'നന്ദന മുരളി ദാസ്  'എന്ന കുട്ടിയുടെ ആൻസർ ഷീറ്റ് വേണുഗോപാൽ എന്ന മാഷിന്റെ കണ്ണിൽ ഉടക്കിയത്, അതിൽ ഒരു ആൻസറും ശരിയല്ല എന്നു മാത്രമല്ല, പൊട്ടതെറ്റുമായിരുന്നു.വേണു സാറെ  കണ്ണുകൾ കോപം കൊണ്ട് ചുവന്നു.കുട്ടികളുടെ മുന്നിൽ എത്ര തൊണ്ട പൊട്ടിയിട്ടാണ് ഓരോന്ന് പഠിപ്പിക്കുന്നത്, കൂടാതെ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ്.ആൻസർ ഷീറ്റ് വിതരണം ചെയ്തപ്പോൾ നന്ദനയുടെ ഷീറ്റ് പിടിച്ചു വെച്ചു, സ്റ്റാഫ്‌ റൂമിലേക്ക് വരാൻ പറഞ്ഞു.
വിറക്കുന്ന കാലുകളോടെയായിരിക്കും നന്ദന സ്റ്റാഫ്‌ റൂമിലേക്ക് വരുകയെന്നാണ് വേണു സാർ, വിചാരിച്ചത്,എന്നാൽ ആ മുഖത്തുള്ള  തിളങ്ങുന്ന ആ കണ്ണുകളിൽ ഭയത്തിന്റെ ഒരു ലാഞ്ചന പോലുമില്ല.ചുണ്ടിൽ ഇളം പുഞ്ചിരി തത്തി നിന്നിരുന്നു.
അവളുടെ മുഖം കണ്ടപ്പോൾ വേണുസാറിന്റെ ദേഷ്യമൊക്കെ എങ്ങോ വഴി മാറി. അയാൾ അവളോട് സ്നേഹത്തിൽ ചോദിച്ചു.
"കുട്ടിക്ക് ഞാൻ എടുക്കുന്നതൊന്നും മനസ്സിലാവുന്നില്ലേ."
"ഇല്ല സാർ... ഉണ്ട്," അവൾ മറുപടി പറഞ്ഞു.
ഏതെങ്കിലും ഒന്ന് പറയൂ. സത്യത്തിൽ മാഷേ... എനിക്കൊന്നും മനസ്സിലാവുന്നില്ലായിരുന്നു. ആരും അയാളെ മാഷ് എന്ന് വിളിക്കാറില്ലായിരുന്നു. അത് അയാളെ അമ്പരിപ്പിച്ചു. സ്റ്റാഫ്‌ റൂമിൽ വെച്ച് തന്നെ എല്ലാ ആൻസറും വേണു സാർ അവളെ കൊണ്ട് ചെയ്യിച്ചു. അപ്പോളും അവളുടെ തിളങ്ങുന്ന കണ്ണുകൾ അയാളുടെ മുഖത്തേക്ക് നോക്കി എ ന്തൊക്കൊയോ  വരച്ചടുക്കുന്നത് പോലെ അയാൾക്ക് തോന്നി. പലപ്പോഴും അത് നേരിടാനാവാതെ അയാൾ കണ്ണുകൾ താഴ്ത്തി.

ക്ലാസ്സ്‌ റൂമിൽ നിന്ന് ക്ലാസ്സ്‌ എടുക്കുമ്പോളും ആ കണ്ണുകളുടെ കാന്തിക രശ്മികളുടെ ദീപ്തി തന്നിൽ, തന്റെ കണ്ണുകളെ, കൊളുത്തി വലിക്കുന്നത് പോലെ അയാൾക്ക് അനുഭവപ്പെട്ടു.

താൻ ഒരു അദ്ധ്യാപകൻ ആണ്. വിവരമുള്ളവനെ കണ്ടെത്തി പഠിപ്പിക്കുന്നതല്ല അധ്യാപക ധർമ്മം. ദിശാബോധമില്ലാത്തവരെ ബോധവാന്മാർ ആക്കുകയും നേരിന്റെയും അറിവിന്റെയും പാത തെളിയിക്കുകയും ചെയ്യുന്നതാണ് ശരിയായ അധ്യാപക ധർമ്മം.
 ഒരു വ്യക്തിയുടെ ജീവിതത്തിൽ അയാൾക്ക്‌ അറിവും ജീവിതവും പകർന്നു നൽകുവാൻ കഴിഞ്ഞില്ലെങ്കിൽ അയാളെ  അധ്യാപകർ എന്ന് വിളിച്ചിട്ട് എന്ത് കാര്യം.അയാളുടെ മനസ്സിൽ ഓരോന്നു തെളിഞ്ഞു വന്നു.

എന്നാൽ..പിന്നീട് അങ്ങോട്ട് നടന്നത്, വേണുവിന്റെ ജീവിതത്തിൽ  ചിന്തിക്കാൻ കഴിയാത്ത കാര്യങ്ങൾ ആയിരുന്നു.

ലാസ്റ്റ് ക്ലാസും കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നത്തിനു മുമ്പായി, എപ്പോഴോ അതിഥിയായെത്തിയ തലവേദന കലശമായിയെന്ന് തോന്നിയപ്പോൾ ഒരു ചായ കുടിക്കാനായി  നേരെ കാന്റീൻലേക്ക് നടന്നു.ചായ പറഞ്ഞ് വെയിറ്റ് ചെയ്തിരിക്കുമ്പോഴാണ് അയാളുടെ മുന്നിലെ സീറ്റിലേക്ക് അവളും വന്നിരുന്നത്.
"ന്റെ മാഷേ...അവൾ ചിരകാല പരിചിതപോലെ തെളിഞ്ഞ മന്ദഹാസത്തോടെ വിളിച്ചു.
"മാഷിനെ ഞാൻ എവിടെയൊക്കെ അന്വേഷിച്ചു."
"എന്തേ.... കുട്ടി, എനി ഡൌട്ട്?
"ഒന്നുമില്ല മാഷേ... "വെറുതെ....മാഷിനെ ഒന്ന് കാണാന്, മിണ്ടാന്, എനിക്ക് മാഷേ, വളരെ വളരെ ഇഷ്‌ടമാണ്."
"ഞാൻ കുട്ടീടെ അധ്യാപകനാണ്, അതിലെന്താ കുഴപ്പം."
"കുഴപ്പമിപ്പോ...ൾ നന്ദന നിർത്തി നിർത്തി പറഞ്ഞു. എനിക്കറിയില്ല! മാഷേ കുറിച്ച് ചിന്തിക്കുമ്പോൾ എന്റെ ഉള്ളം വേവുന്നു. പുറവും അത്ര തന്നെ. എന്തോ ഒരു പരവേശം, സഹിക്കാൻ വയ്യാതെ ആയിരിക്കുന്നു, മാഷില്ലാതെ നിക്ക് വയ്യ! ഈ പ്രതിസന്ധിയിൽ എന്നെ ഒന്ന് രക്ഷിക്കണം, അല്ലെങ്കിൽ ഞാൻ ചത്തു കളയും." ഇത് കേട്ട് അയാൾ ഉറക്കെ ചിരിച്ചു പോയി.

നന്ദനയുടെ മുഖത്തെ ചിരി മാഞ്ഞു, ദേഷ്യത്തിൽ ചുവന്നു,  ഇപ്പോൾ കരയുമെന്നമട്ടായി.

വേണുവിന് പെട്ടെന്ന് വല്ലാത്ത  കുറ്റബോധം തോന്നി, തന്റെ മുന്നിൽ ഇരിക്കുന്ന പെൺകുട്ടി സീരിയസ് ആണ്. താൻ ഒരു അദ്ധ്യാപകൻ എന്ന നിലയിൽ കുട്ടിയെ പറഞ്ഞു മനസ്സിലാക്കണം. പാഠ പുസ്തകങ്ങളിലെ സിലബസുകൾ മാത്രമല്ല അധ്യാപനം. അധ്യാപനം തൊഴിലാക്കിയ ഒരു വ്യക്തി ഒരിക്കലും തന്റെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ടത് പുസ്തകത്തിലെ വിജ്ഞാനം മാത്രമല്ലതാനും, മറിച്ചു അയാളുടെ അറിവിലൂടെ അനുഭവത്തിലൂടെ നേടിയ കാര്യങ്ങളും കുട്ടികൾക്ക് പകർന്നു നൽകാൻ അദ്ദേഹം ബാധ്യസ്ഥനാണ്. ഒരിക്കലും ശരിയും തെറ്റും കണ്ടെത്താൻ കഴിവുള്ള ഒരു വ്യക്തിയ്ക്കല്ല അധ്യാപകന്റെ കൂട്ട് വേണ്ടത്. മറിച്ചു അത് തിരിച്ചറിയാൻ ഉള്ള കഴിവുകളെ  നഷ്ടമായവരെയാണ്. പലപ്പോഴും സ്കൂളുകളിൽ നന്നായി പഠിക്കുന്ന കുട്ടികളെ കൂടുതൽ ശ്രദ്ധിക്കാൻ അധ്യാപകർ ശ്രമിക്കാറുണ്ട്, എന്നാൽ അത് ആ അധ്യാപകന്റെ വിവരക്കേട് തന്നെയാണ്. ഒരു അദ്ധ്യാപകൻ ഏറ്റവും അധികം ശദ്ധിക്കേണ്ടത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തന്നെയാണ്. അതാണ്‌ അദ്ദേഹത്തിന്റെ ധർമ്മവും. അറിവുള്ളവനല്ല, അറിവില്ലാത്ത വനാണ് അത് പകർന്നു നൽകേണ്ടത്.അദ്ദേഹത്തിന് മനസ്സിലൂടെ പലതും കടന്നു പോയി. കുട്ടിയെ സാവധാനം പറഞ്ഞു മനസ്സിലാക്കാൻ കഴിയുമെന്ന് മനസ്സിൽ ഉറപ്പുണ്ടായിരുന്നു.
"കുട്ടീടെ വീട് എവിടെയാണ്." അയാൾ വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു.
മാഷേ വീട്ടിന്റെ ഏകദേശം അടുത്തു തന്നെയാണ്.
"എന്നാൽ ഞാൻ ഡ്രോപ്പ് ചെയ്യാം."അയാൾ പറഞ്ഞു. വഴിയിലുടനീളം അവൾ വാതോരാതെ സംസാരിച്ചു. അച്ഛൻ വിദേശത്ത്, അമ്മയുടെയും, ചെറിയമ്മയുടെയും പെറ്റായി കഴിയുന്നു.
"മാഷേ.... അവൾ വിളിച്ചു. എനിക്ക് മാഷിനോട് പ്രണയമാണോന്ന് ഒന്നും എനിക്കറിയില്ല, ഫസ്റ്റ് കണ്ടമാത്രയിൽ തന്നെ മാഷാണെന്റെ മനസ്സിൽ."
"കുട്ടി ഇപ്പോൾ പഠിക്കുന്നതിലേക്ക് കോൺസ്രെൻറ്റേഷൻ  കൊടുക്ക്. ഈ പ്രായത്തിൽ മനസ്സിലേക്ക് ഓരോ വേണ്ടാത്ത ചിന്തകൾ കടന്നു വരും, അതിനെല്ലാം നമ്മൾ തടയണ ഇടണം."

ഇതൊരു കുട്ടിക്കളിയാണെന്ന് ചിന്തിച്ച മാഷിന് തെറ്റ് പറ്റി. ഐ ആം സീരിയസ്, എത്രയോ ദിവസം മാഷിനെ കുറിചോർത്ത് ഉറങ്ങാതെ വിങ്ങൽ കൊള്ളുമ്പോൾ ഞാനെടുത്ത തീരുമാനമാണിത്, എനിക്ക് മാഷില്ലാതെ ജീവിക്കാൻ കഴിയൂല.. ഞാൻ ഹൃദയം പൊട്ടി മരിച്ചു പോകും. നന്ദനയെന്ന ആ കുട്ടിയുടെ വാക്കുകൾ കേട്ട് വേണുഗോപാൽ എന്ന അധ്യാപകൻ തരിച്ചിരുന്നു പോയി.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ