mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പെന്റഗൺ പകയ്ക്കുന്നു

കളക്ടറുടെ പത്രസമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ പുളവനും രാക്ഷസനുറുമ്പും അവിടെ നിന്ന് സ്ഥലം വിട്ടിരുന്നു. അവർ പൂവത്തേൽ കുന്നിലെ പാറപ്പുറത്തെത്തി, എന്തോ വലിയ കാര്യം ചെയ്തു എന്ന ചാരിതാർത്ഥ്യത്തോടെ വിശ്രമിക്കുകയായിരുന്നു. അപ്പോൾ അവരുടെ ശരീരം തുടിക്കാൻ തുടങ്ങി. അത് ഏതോ ഗോളാന്തര സന്ദേശത്തിന്റെ മുന്നറിയിപ്പാണ്. മനസ്സിനെ ഏകാഗ്രമാക്കി. വന്നെത്തിയ സന്ദേശം ബുദ്ധി ജീവികളുടെ ഗ്രഹത്തിൽ നിന്നായിരുന്നു.

അമേരിക്കയുടെ പടക്കപ്പലുകളും യുദ്ധ വിമാനങ്ങളും കൊച്ചി ലക്ഷ്യമാക്കി തിരിച്ചിരിക്കുന്നു. രാക്ഷസനുറുമ്പാണ് അവരുടെ ലക്ഷ്യം. അവരുടെ ശാസ്ത്ര നേട്ടങ്ങളെ നിഷ്പ്രഭമാക്കിക്കളഞ്ഞ  ശക്തി സ്രോതസ്സിനെ കൈവശപ്പെടുത്തണം. അവൻ സ്വതന്ത്രനായി നിലനില്ക്കുന്നത്  അവരുടെ മേൽക്കോയ്മക്ക് വെല്ലുവിളിയാണ്.  കീഴടക്കാതിരിക്കാൻ എന്തു സഹിയത്തിനും  അന്യഗ്രഹ ജീവികൾ തയ്യാർ, എന്നായിരുന്നു, ആ സന്ദേശം.

പുളവൻ പറഞ്ഞു:- "ഒന്നും ഭയപ്പെടാനില്ല. ചുരുങ്ങിയത് പത്തു മണിക്കൂറെങ്കിലും കഴിയാതെ അവരുടെ ഒരു വാഹനവും ഇവിടെ എത്തില്ല. അതിനു മുമ്പ് നമ്മൾ ഇന്ത്യ-ചൈന അതിർത്തിയിൽ ചെയ്തതുപോലെ  ഒരു മാഗ്നറ്റിക് ഷീൽഡ് ഇവിടെ ഒരുക്കണം. ഞാൻ അർദ്ധഗോളാകാരികളെ വിളിച്ചു കഴിഞ്ഞു. അവരിപ്പോൾ പറന്നെത്തും.

പെന്റഗണിലെ പട്ടാള മേധാവികളുടെ മനസ്സിലെ ചിന്തകളും പ്ലാനുകളും ബുദ്ധി ജീവികൾ വിലയിരുത്തിക്കൊണ്ടിരിക്കുന്നു. പഠിച്ച്, ഉചിതമായ നിർദ്ദേശങ്ങൾ നമുക്ക് ലഭിച്ചുകൊണ്ടിരിക്കും. വൃത്തികേടുകൾക്കും അഹങ്കാരത്തിനുമുളള മറുപടി  നമ്മൾ നല്കിയിരിക്കും."

രണ്ടു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അർദ്ധഗോളാകാരികൾ പൂവത്തേൽ കുന്നിലിറങ്ങി. കുമ്മാച്ചിറ പാലം മുതൽ ലക്ഷംവീടു കോളനിവരെ വ്യാസത്തീൽ രണ്ടു കിലോമീറ്റർ ഉയരത്തിൽ, ഒരു കാന്തക്കുമിള അവർ സൃഷ്ടിച്ചു. അതു. അർദ്ധഗോളാകാരമായിരുന്നു. അതിന്റെ ഉള്ളിലേക്ക് മനുഷ്യ നിർമിതമിയ  വലിയ വാഹനങ്ങളോ, ആയുധങ്ങളോ കടക്കില്ല. ഏതു ലോഹത്തേയും ആകർഷിച്ച് ഒട്ടിച്ചു നിർത്താൻ ശക്തിയുള്ള കാന്തക്കൂടാരത്തിലാണവർ.

അമേരിക്കൻപ്ലാൻ ബുദ്ധിജീവികൾ മനസ്സിലാക്കിക്കഴിഞ്ഞു. ഒരു റോബോട്ടിക് വല വീശി രാക്ഷസനുറുമ്പിനെ അകത്താക്കി, പൊക്കിയെടുത്ത് പെന്റഗൺ ജയിലറകളിൽ പൂട്ടീയിടാനാണു പ്ലാൻ. 

വായുസേനയെ സഹായിക്കാനാണ് നേവി എത്തുനാനത്. അവർ കൊച്ചിക്കു വെളിയിൽ പുറം കടലിൽ നിലയുറപ്പിച്ചിരിക്കും. രഹസ്യമായിട്ടാണ് ഓപ്പറേഷൻ പ്ലാൻ ചെയ്തിരിക്കുന്നത്.

പുളവൻ ഈ വിവരങ്ങളൊക്കെ  കളക്ടറുടെ മനസ്സിലേക്ക് കൈമാറി. വളരെ ശാന്തമായി ഇരിക്കാനും ഈ വാർത്തകളൊക്കെ രഹസ്യമായി വെക്കാനും  ആവശ്യപ്പെട്ടു. പുറംലോകം ഒന്നും അറിയാതിരിക്കട്ടെ. ഇന്ത്യൻ മണ്ണിൽ
അമേരിക്ക പരാജയപ്പെട്ടു എന്ന് പുറംലോകമറിഞ്ഞാൽ ,അത് ഇൻഡോഅമേരിക്കൻ ബന്ധത്തെ ബാധിക്കും. ഇനി സംഭവിക്കുന്നത്, മനക്കണ്ണിലൂടെ കാണാനുള്ള കഴിവും കളക്ടർക്കു കൊടുത്തു. ഒരു കിലോമീറ്റർ അകലത്തുള്ള പോലീസുകാർ പോലും ഒന്നുമറിയേണ്ട. അമേരിക്കയുടെ വരവും പോക്കും നിശ്ളബ്ദമായും എല്ലാ കണ്ണുകളെയും വെട്ടിച്ചുമിയിരിക്കും.

ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ശബ്ദമില്ലാത്ത, ആർക്കും കാണാൻ കഴിയാത്ത, അമേരിക്കൻ വിമാനങ്ങൾ  പൂവത്തൽ കുന്നു വട്ടമിട്ടു പറന്നു. ഉറുമ്പ് കൈവീശി അവരേ സ്വാഗതം ചെയ്തു. ഒരു യന്ത്രവല അദൃശ്യമായി  ഇറങ്ങി വന്നു.

രണ്ടു കിലോമീറ്റർ ഉയരത്തിൽ നില്ക്കുന്ന കാന്തമണ്ഡലത്തിൽ തട്ടി അനങ്ങാതെ നിന്നു. ഒരു വിമാനം താഴ്ന്നു പറന്ന് തങ്ങി നില്ക്കുന്ന വലയുടെ കീഴെ വെടിയുതിർത്തു. വെടിയുണ്ടകൾ ഇരുമ്പു പൊടിപോലെ കാന്തമേൽക്കൂരയിൽ തങ്ങി നിന്നു. അടുത്തത് ശക്തമായ  ലേസർ പ്രയോഗമായിരുന്നു. ലേസർ തരംഗങ്ങളും വളഞ്ഞുപുളഞ്ഞ് വഴിതെറ്റിയലഞ്ഞു!

അടുത്ത നടപടി മിസ്സൈൽ അക്രമണമായിരുന്നു. ചീറീപ്പാഞ്ഞ മിസ്സൈലുകൾ കത്തിക്കരിഞ്ഞ തീപ്പെട്ടി ക്കൊള്ളികൾ പോലെ  കുമിളയിൽ പറ്റി നിന്നു. എല്ലാം കണ്ട്  രസിച്ച് പുളവനും ഉറുമ്പും  താഴെയിരുന്നു.

തിരിച്ചു പോകാനുള്ള നിർദ്ദേശം ആ വിമാനങ്ങൾക്കു ലഭിച്ചു. അതുമനസ്സിലാക്കിയ ബുദ്ധിരാക്ഷസൻമാർ വിമാനങ്ങളുടെ കംപ്യൂട്ടർ സംവിധിനത്തിൽ മറ്റൊരു കമാൻഡ് നല്കി അവയെ ശൂന്യാകാശത്തേക്ക് പറപ്പിച്ചു.

സംഭവിക്കുന്നതെന്തെന്നറിയാതെ  അമേരിക്കൻ സൈനിക കേന്ദ്രം അമ്പരന്നു നിന്നു. അവരുടെ കംപ്യൂട്ടർ സ്ക്രീനിൽ രാക്ഷസനുറുമ്പിന്റെ ചിത്രം തെളിഞ്ഞു. അവരെ കൈകൾ കൂപ്പി അഭിവാദ്യം ചെയ്തു. സ്ക്രീനിൽ ഇങ്ങനെയൊരു വാചകം തെളിഞ്ഞു,

'കുസൃതി കുറേ കൂടുതലാവുന്നു.'

സ്ക്രീൻ , ബ്ലാങ്ക് ആയി.(അവസാനിച്ചു)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ