mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

തൊടുപുഴയാറ് ഗതിമാറുന്നു.

കാവടിത്തലയരുടെ ഗ്രഹത്തിൽ നിന്ന് തിരിച്ചു വന്ന്, ദൗത്യങ്ങൾ പൂർത്തിയാക്കി വിശ്രമിക്കുന്ന കാലം. ഒരു രാത്രിയിൽ വളരെ വലിയ മഴ പെയ്തു. മലയോരങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. തോടുകളും നദികളും കരകവിഞ്ഞൊഴുകി. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപം കൊണ്ടു.

പുളവനും രാക്ഷസനുറുമ്പും  പ്രളയജലത്തിലൂടെ, സ്ഥലങ്ങൾ കണ്ട്, ആവശ്യമായ സഹായങ്ങൾ ചെയ്തുകൊണ്ട് നീന്തി നടക്കുകയാണ്. അപ്പോഴാണ് ടെലിവിഷനിൽ നിന്നും ആ വാർത്ത കേട്ടത്.

"ഇടുക്കിയിലെ കുടയത്തൂർ മലകളിൽ വലിയ ഉരുൾപൊട്ടൽ. കല്ലും മണ്ണും മരങ്ങളും വീണ് തൊടുപുഴയാറിന്റെ ഒഴുക്ക് തടസ്സപ്പെട്ടു. കുടയത്തൂരിനും മൂലമറ്റത്തിനുമിടയിൽ ജലവിതാനംഉയരുന്നു! തീരവിസികൾക്ക് ജാഗ്രത മുന്നറിയിപ്പ്. ദുരന്തനിവാരണ സേന, വായുസേന,  കരസേന എന്നിവർ സംഭവസ്ഥലത്തേയ്ക്ക് കുതിക്കുന്നു."

ഉറുമ്പ് പറഞ്ഞു: "നമുക്ക് അങ്ങോട്ടു തിരിക്കാം. പലതും ചെയ്യാൻ കഴിഞ്ഞേക്കും. അവർ നിമിഷാർധം കൊണ്ട് ഇലവീഴാപ്പൂഞ്ചിറയ്ക്കു മുകളിലെത്തി. കാര്യങ്ങൾ നോക്കിക്കണ്ടു.

ശരംകുത്തിയുടെ സമീപമുള്ള മലയിലാണ് ഉരുൾ പൊട്ടിയത്. ഒഴുകി വന്ന മണ്ണും കല്ലും വൃക്ഷാവശിഷ്ടങ്ങളും കാരണം മലങ്കര ഡാമിനു സമാന്തരമായി മറ്റൊരു ഡാം മഴ നിർമിച്ചിരിക്കുന്നു. തീരവാസികൾ  മാറി താമസിച്ചു തുടങ്ങി.
തൊടുപുഴ കുളമാവ് റൂട്ടിലെ ഗതാഗതം മുടങ്ങിക്കിടക്കുന്നു.

പുളവൻ ചോദിച്ചു:- "എന്തു ചെയ്യും ഭായ്?"

" ചെയ്യണം എന്റെ ശരീരംകൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യണം. അടിയന്തിരമായി നദി ഒഴുകാനുള്ള മാർഗം തുറന്നു കൊടുക്കണം. പ്രളയം തടയണം."

പുളവൻ തുടർന്നു: പണ്ട് ശ്രീ കെ. എം. മിണി MLAയും മന്ത്രിയുമായിരുന്നപ്പോൾ,
കുടയത്തൂരിനു മുകളിൽ നിന്ന് ഒരു
തുരങ്കം നിർമിച്ച് നദിയിലെ വെള്ളം മീനച്ചിലാറ്റിലേക്കൊഴുക്കണം എന്ന് പദ്ധതിയിട്ടിരുന്നു."

ഉറുമ്പ് ആലോചിച്ചു പറഞ്ഞു:  "നല്ല ആശയം. അതേ വിധത്തിൽ കുറച്ചു വെള്ളം നീലൂർ മറ്റത്തിപ്പാറ മല തുരന്ന് അഴികണ്ണിത്തോട്ടിലൂടെ ഒഴുക്കി , പുറപ്പുഴ മാറിക വഴി, വാഴക്കുളത്തിനടുത്ത് നദിയിലേക്ക് ചേരുന്ന വിധത്തിൽ ക്രമീകരിച്ചാൽ ഭാവിയിലത് നാടിന് ഗുണം ചെയ്യും."

" ഇതൊക്കെ എങ്ങനെ സഹിക്കും?"

" വഴിയുണ്ട്. താങ്കൾക്ക് മണ്ണു തുരക്കുന്ന ജന്തുക്കളേയും മണ്ണു മാറ്റുന്ന ജന്തുക്കളേയും സംഘടിപ്പിക്കാമോ? എന്റെ താടിയെല്ലുകളുടെ ബലം ഏതു പാറയേയും തുരന്നു മാറ്റാൻ കഴിയുന്നതാണ്. എന്റെ കൈകൾ ഏതു പാറയേയും പിഴുതു മാറ്റാൻ കരുത്തുള്ളതുമാണ്. ഈ ശക്തിയേ ഏവരുടെയും നന്മയ്ക്കു വേണ്ടി വിനിയോഗിക്കും. ഈ കൈകൾക്ക് ആയിരം മൺമാന്തികളുടെ പണിചെയ്യാൻ കഴിയും."   
                                                           ഇരുപത്തിനിലു മണിക്കൂറിനുള്ളിൽ, രണ്ടു തുരങ്കങ്ങളും നിർമിക്കപ്പെട്ടു. കെട്ടിക്കിടന്ന ജലം ഒഴുകി മാറാൻ തുടങ്ങി. പുളവന്റെ നേതൃത്വത്തിൽ
ലക്ഷക്കണക്കിന് തുരപ്പന്മാരും കീരികളും 
പന്നിയെലികളും മൃഗങ്ങളും മണ്ണുമാറ്റാൻ പണിയെടുത്തു. ബുദ്ധിജീവികളുടെ ഗ്രഹത്തിൽ നിന്ന് ഉറുമ്പിന് എൻജിനീയറിങ്ങ് നിർദ്ദേശങ്ങൾ കിട്ടിക്കൊണ്ടിരുന്നു.

തുരങ്കത്തിൽ നിന്ന്  പുറത്തേക്കിറങ്ങിയ രാക്ഷസനുറുമ്പിന്റെ ചിത്രമെടുക്കാൻ  ചാനൽ ഫോട്ടോഗ്രാഫർമാരും ജനങ്ങളും
തിങ്ങിനിന്നിരുന്നു. പുളവൻ ജില്ലാ കളക്ടറുടെ മനസ്സിലേക്ക് അവരേപ്പറ്റിയുള്ള വിവരങ്ങൾ പകർന്നു കൊടുത്തു. കളക്ടർ പത്രസമ്മേളനം വിളിച്ച്, സംഭവങ്ങൾ വിവരിച്ചു കൊടുത്തു.

ഒരു പുരോഗമന പ്രസിദ്ധീകരണത്തിന്റെ പ്രതിനിധി ചോദിച്ചു:-

" ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ, ഈ അസംബന്ധങ്ങളൊക്കെ ജനം വിശ്വസിക്കുമോ? "

കളക്ടർ പറഞ്ഞു:- "വിശ്വസിക്കണ്ട. വസ്തുതകൾ താങ്കൾ കണ്ടറിഞ്ഞതാണ്,
അതു സത്യസന്ധമായി റിപ്പോർട്ട് ചെയ്താൽ മതി. ഈ മിണ്ടാപ്രാണികളെ അന്തിച്ചർച്ചയ്ക്കു വിളിച്ചിരുത്തി ചോദ്യം ചോദിച്ചു റേറ്റിങ്ങ് കൂട്ടാൻ പറ്റില്ലല്ലോ!
മനുഷ്യന്റെ കണ്ടുപിടിത്തങ്ങളും പുരോഗമനത്തിന്റെ വായ്ത്താരികളും  വിറങ്ങലിച്ചു നിന്നപ്പോൾ,  രണ്ടു വിചിത്ര ജീവികൾ  വലിയ കാര്യം ചെയ്തു. അവർക്ക് അന്യഗ്രഹ ജീവികളുടെ സഹായം കിട്ടിയിരുന്നു. അഹങ്കരിച്ചു മദിക്കുന്ന മനുഷ്യനു കിട്ടാത്ത സഹായങ്ങൾ തിര്യക്കുകൾക്ക് നല്കാൻ പ്രപഞ്ചത്തിൽ ശക്തികളുണ്ട്, ആ ശക്തികളുടെ മുമ്പിൽ മനുഷ്യൻ വെറും നിസ്സാരം എന്നും ലോകം തിരിച്ചറിയട്ടെ!

 മാത്രമല്ല കേരള ഗവൺമെന്റ് കോടിക്കണക്കിന് രൂപയുടെ ചെലവ് വകയിരുത്തി പ്രഖ്യാപിച്ച രണ്ടു സ്വപ്ന പദ്ധതികളാണ്, ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ നയാപൈസയുടെ ചെലവില്ലാതെ പൂർത്തിയായിരിക്കുന്നത്.
ഇതെല്ലാം അന്ധവിശ്വാസവും അനാചാരങ്ങളുമാണെന്ന് എഴുതി പിടിപ്പിക്കാനും വീവാദങ്ങളുയർത്താനുമുള്ള കുടിലതന്ത്രം പ്രയോഗിക്കാതിരിക്കുക."

അപ്പോൾ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ടെലിവിഷൻ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം സർക്കാർ അധികിരികളെയും ജനപ്രതിനിധികളെയും അഭിസംബോധന ചെയ്തു കൊണ്ട് ചോദിച്ചു:-
അവിടെ നടന്നതെല്ലാം ഞങ്ങളുടെ സാറ്റലൈറ്റ് ക്യാമറകൾ ഒപ്പിയെടുത്തിട്ടുണ്ട്. ഞൊടിയിടയിൽ തുരംഗം നിർമിച്ച അത്ഭുത ജീവീയെ ഞങ്ങൾക്കു കൈമാറുമോ?  പഠനങ്ങൾക്കു വേണ്ടിയാണ്."

കളക്ടർ മറുപടി പറഞ്ഞു; ഈ ശക്തി രാക്ഷസൻ ഞങ്ങളുടെ നിയന്ത്രണത്തിൽ അല്ല. അവന്റെ സമ്മതം കൂടാതെ ആർക്കും അവനെ തൊടാൻപോലും കഴിയില്ല.  നിങ്ങൾക്ക് അവനുമായി ആശയങ്ങൾ പങ്കു വെക്കാനുള്ള പാത തുറന്നുതരാൻ ശ്രമിക്കാം."

മറുപടിക്കു മുൻപേ സ്ക്രീൻ ബ്ലാങ്കായി.

(തുടരും)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ