മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

അർധഗോളാകാരികളുടെ ഗ്രഹത്തിൽ

ഒരു വെള്ളിയാഴ്ച രാത്രിയിൽ, നക്ഷത്രങ്ങൾ "ിന്നിത്തെളിഞ്ഞു നില്ക്കുന്ന ആകാശത്തിലെ, അത്ഭുത ജീവികളുടെ ഇടയിലേക്ക് യാത്ര തിരിക്കുവാൻ, രാക്ഷസനുറുമ്പും പുളവനും തീരുമാനിച്ചു.

പാറക്കെട്ടിന്റെ അടിയിലെ ഗുഹയിൽ അവരുടെ ഭൗതിക ശരീരം ഉപേക്ഷിക്കുവാനും ഊർജരൂപികളായി യാത്ര ചെയ്യുവാനും തീരുമാനിച്ചു. 

യാത്രക്കു മുമ്പ്, തന്റെ കാവൽ ദേവതകളെ, മനസ്സിൽ ധ്യാനിച്ച്, പുളവ മനസ്സ് ഉറുമ്പുമനറസ്സിലേക്ക് പരകായ പ്രവേശനം നടത്തി. പുളവന്റെ ശരീരം ഭദ്രമായി മാറ്റിവെച്ചിട്ട്, ഉറുമ്പ്, ധ്യാനത്തിലൂടെ തന്റെ മനസ്സിനെ ശരീരത്തിൽ നിന്ന് നിന്നു വിടുതൽ ചെയ്ത് പ്രകാശത്തേക്കാൾ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിച്ച്, സൗരയൂഥത്തിന്റെ പുറത്ത് പ്രകാശവർഷങ്ങൾക്കപ്പുറം പറന്നെത്തി. സ്ഥലകാലബന്ധത്തിന്റ പരിമിതികള അതിജീവിച്ച് പുതിയ ഗ്രഹത്തിൽ അവരിറങ്ങി.

അവരവിടെ എത്തുന്നത് ഒരു പ്രഭാതത്തിലാണ്. അവിടെ മണ്ണില്ല, കരിമ്പാറകളാണ്. പാറക്കുന്നുകളും സമതലങ്ങളുമുണ്ട്.നദികളും കായലും കടലും അവിടെയില്ല. പാറപ്പുറത്ത് കമിഴ്ത്തി വെച്ച കണ്ണൻ ചിരട്ടകൾ പോലെ പറ്റിപ്പിടിച്ചിരിക്കുന്ന രൂപങ്ങളെ ചൂണ്ടിക്കാട്ടി എറുമ്പു പറഞ്ഞു: "ആ കാണുന്നവരാണ് ഇവിടുത്തെ ജീവികൾ! അവരുണരുന്നതേയുള്ളു. നമുക്ക് ഈ ഗ്രഹം മുഴുവൻ ചുറ്റിക്കറങ്ങി കാണാം."

വളരെ വേഗത്തിൽ അവരാ ഗ്രഹ പ്രതലത്തിലുടെ പലവട്ടം കറങ്ങി. അവർക്ക് ശരീരം ഇല്ലാതിരുന്നതുകൊണ്ട് ആരും തിരിച്ചറിഞ്ഞില്ല.

നേരം വെളുത്തു തുടങ്ങി. ആ ചിരട്ട രൂപങ്ങൾ ചലിക്കാൻ തുടങ്ങി. അവർ തെന്നി നീങ്ങുകയാണ്. ചലിക്കുന്നതിനു മുമ്പേ, തലയുടെ നടുവിൽ നിന്ന് രണ്ടു നീണ്ട ഏരിയലുകൾ ഉയർന്നു വരും. കയ്യും കാലും കണ്ണും മൂക്കും വായും തലയും ഇല്ലാത്ത വിചിത്ര ജീവികൾ!

അവരുടെ ചലനം അടുത്തു കാണുന്നതിനായി, അവരൊരു പാറയുടെ മുകളിൽ കയറി നിന്നു. അന്തരീക്ഷത്തിൽ ഭക്തിസാന്ദ്രമായ സംഗീതം അലയടിക്കുന്നുണ്ട്. അവർ ചലിക്കുന്നതും ആ താളത്തിനനുസരിച്ചാണ്.

അവിടുത്തെ അന്തരീക്ഷത്തിലും തറയിലും ശക്തമായ കാന്തമണ്ഡലമുണ്ട്. കാന്തശക്തിയാണ്, അവരെ തെന്നി മാറ്റുന്നത്.

ഓരോ ജീവിക്കും ശരീരത്തിലെ കാന്തമണ്ഡലത്തിന്റെ പോളാരിറ്റി ഇച്ഛാനുസരണം ക്രമീകരിക്കാനും ആകർഷണ വികർഷണങ്ങൾക്ക് വിധേയമായി, ചലിക്കുവാനും കഴിയും.

ഭക്ഷണം വേണ്ട, വെള്ളം വേണ്ട, വായു വേണ്ട, വിസർജ്ജനം വേണ്ട. അവരുടെ ശരീരത്തിൽ പതിക്കുന്ന പ്രകാശത്തിൽ നിന്ന് സ്വയം ചാർജ് ചെയ്യപ്പെട്ട്, ഒഴുകി നടക്കുന്നവരാണവർ!

ഒരാളുടെ ചിന്ത, ഒരു പ്രത്യേക അകലത്തിൽ ആയിരിക്കുമ്പോൾ

മറ്റൊരാൾക്കു മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ട് നുണപറയാനോ, കള്ളത്തരമെടുക്കാനോ കഴിയില്ല. ആ പ്രത്യേക ദൂരപരിധിയിൽ നിന്ന് അകലുമ്പോൾ അയാളുടെ മനസ്സും അകന്നു കഴിഞ്ഞിരിക്കും!

പെട്ടെന്ന് രാക്ഷസനുറുമ്പിന്റെ ശക്തി ക്ഷീണിക്കുന്നതുപോലെ തോന്നി. 

അവന്റെ ചിന്താതരഗങ്ങളെ ആരോ 'ജാ'മാക്കിയതുപോലെ! ആ ഗ്രഹത്തിലെ സെക്യൂരിറ്റി സിസ്റ്റം പകൽ വെളിച്ചത്തിൽ പ്രവർത്തനക്ഷമമാപ്പോൾ രാക്ഷസനുറുമ്പന്റ സാന്നിധ്യം തിരിച്ചറിഞ്ഞു.

കൂടുതൽ അപകടം ഉണ്ടാകാതിരിക്കാൻ അവർ അവനെ നിശ്ചലനാക്കിയതണ്. അവനെ ആകർഷിച്ച് ഒരു വിദ്യുത്കാന്തിക മണ്ഡലത്തിൽ തളച്ചു. ആ മണ്ഡലത്തിനു പുറത്തേയ്ക്ക് അവന് ആശയ വിനിമയം നടത്താൻ കഴിയില്ല. 

ഇനി എറുമ്പു മനസ്സിനു രക്ഷപ്പെടാനുള്ള മാർഗം അവരുട നേതവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുക എന്നതാണ്. പക്ഷെ, അവന്റെ ചിന്തകൾക്ക് കാന്തിക വലയം ഭേദിച്ച്,പുറത്തു കടക്കാൻ കഴിയില്ല.

ഇനിയെന്തു ചെയ്യും? അവന്റെ മനസ്സിന്റെ ഉള്ളിൽ പുളവ മനസ്സുണ്ട്. അവരുടെ സെക്യൂരിറ്റി സിസ്റ്റം അതു മനസ്സിലാക്കിയിട്ടില്ല. പുളവ മനസ്സിന് പരകായ പ്രവേശനം സാധ്യവുമാണ്.

ഉറുമ്പു പറഞ്ഞതനുസരിച്ച്, പുളവൻ അവരിൽ നേതാവെന്നു തോന്നിക്കുന്ന രൂപത്തിന്റെ മനസ്സിലേക്കു കടന്നു. ആ മനസ്സിൽ ഭൂമിയും സസ്യജന്തുജാലങ്ങളും അവരുടെ പ്രവർത്തനങ്ങളും ഈ യാത്രയും അതിന്റെ ലക്ഷ്യങ്ങളും തിരപ്പടം പോലെ തെളിയിച്ചു. അതിനുശേഷം ഇപ്പോൾ സംഭവിച്ചിരിക്കുന്ന തടങ്കലിൽ നിന്ന് ഉറുമ്പിനെ മോചിപ്പിക്കണമെന്ന, അപേക്ഷയും പങ്കുവെച്ചു. സന്ദേശം നല്കിയതിനു ശേഷം പുളവ മനസ്സ് എറുമ്പുമനസ്സലേക്കതിരിച്ചു വന്നു.

അല്പസമയത്തിനുള്ളിൽ അവർ സ്വതന്ത്രമാക്കപ്പെട്ടു. ഒരു പ്രത്യേക സംഗീതം അവരെ സ്വാഗതം ചെയ്തു. ചിരട്ട ജീവികൾ അവർക്കുവേണ്ടി നൃത്തം വെച്ചു. 

പുളവനവരോട് മനസ്സിന്റെ ഭാഷയിൽ പറഞ്ഞു.

"നല്ലവരേ, നിങ്ങൾക്ക് അഭിവാദ്യങ്ങൾ."

മറുപടി വന്നു. "വിരുന്നുകാരേ, നിങ്ങൾക്കു സ്വാഗതം. നിങ്ങളിവിടെ അതിഥികളായി എത്തിയതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. വളരെ നാളുകളായി അന്യ ഗ്രഹങ്ങളിലേക്ക് സന്ദേശമയച്ച്, കാത്തിരിക്കുകയായിരുന്നു. ആദ്യമായി ഭൂമിയെപ്പറ്റി ഞങ്ങളോടു പറയൂ. നിങ്ങൾ മനസ്സാൽ കാഴ്ചകളിലൂടെ സഞ്ചരിക്കൂ, നിങ്ങളുടെ മനസ്സിലെ ചിത്രങ്ങൾ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും!"

മണ്ണും മണലും കുന്നും മലകളും പുഴകളും കായലുകളും കടലും പൂരവും തീർത്ഥാടനവും ഉത്സവങ്ങളും ഭരണവും യുദ്ധവും ശാസ്ത്ര പരീക്ഷണങ്ങളും അവരെ പരിചയപ്പെടുത്തി. സസ്യ ജന്തു ലോകങ്ങളും കാണിച്ചു കൊടുത്തു. അവർ പറഞ്ഞു: "മനോഹരമായിരിക്കുന്നു. നമുക്ക് ഈ ബന്ധം നിലനിർത്തണം. താങ്കൾ വിളിക്കുന്ന സമയത്ത്, ഞങ്ങൾ ഭൂമിയിലെത്താം. നിങ്ങളുടെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ  പങ്കാളികളാകാം. പക്ഷേ, ഞങ്ങളെ കാണാൻ മനുഷ്യർക്കോ, ജന്തുക്കൾക്കോ കഴിയില്ല."

ഉറുപു പറഞ്ഞു: " സന്തോഷമായി. പ്രോത്സാഹനമായി."

"ഇവിടെ വന്നതിന്റെ സന്തോഷമായി ഒരു സമ്മാനം തന്നു വിടാം. അത് സൗരോർജത്തിനെ രാസോർജമാക്കി മാറ്റാൻ കഴിവുള്ള ജീനുകളാണ്.

ഇത് ആർക്കു നല്കണമെന്ന് നിങ്ങൾ തീരുമാനിക്കുക."

പുളവൻ പറഞ്ഞു: "നല്ലവരേ, അത് ഞങ്ങടെ ജനിതക ശാസ്ത്രജ്ഞന്മാർക്ക് കൈമാറുക അവരത് ക്ളോൺ ചെയ്ത് സസ്യ ജന്തു ജാലങ്ങളിൽ സന്നിവേശിപ്പിച്ചുകൊള്ളും. പച്ചിലകളില്ലാത്തിടത്തും ജീവിതം സാധ്യമാകുമല്ലോ!"

"നല്ല തീരുമാനം"

"ഞങ്ങൾക്ക് താത്ക്കാലിക വിട നല്കുക"

"നിങ്ങൾക്കും ഭൂലോക വാസികൾക്കും ഈ പ്രതലത്തിലേക്ക് സ്വാഗതം."

(തുടരും)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ