30/07/2016 നിന്നിലേക്ക് എന്റെ നോട്ടം ആദ്യമായി എത്തിയ ദിവസം. ആ വൈകിയ രാത്രിയിൽ സുഹൃത്തിനോടൊത്ത് ഒരു പ്രോഗ്രാം കഴിഞ്ഞ് വീട്ടിലേക്കുള്ള മടക്കയാത്രയിൽ ആകസ്മികമായാണ് നാടക പരിശീലന ക്യാമ്പിലെത്തിച്ചേർന്നത്.
വളരെ വൈകിയതിനാൽ വീട്ടിൽ നിന്നുള്ള വിളികളാൽ എന്റെ ഫോൺ തുടരെ ശബ്ദിച്ചു കൊണ്ടിരുന്നു. അന്ന് നിന്റെ പിറന്നാളായിരുന്നു. ക്യാമ്പിലെ എല്ലാവരും ചേർന്ന് ആശംസ പറഞ്ഞും പാടിയും മുറിച്ച പ്ലം കേക്കിന്റെ ഒരു കഷണം ചെറു ചിരിയോടെ എനിക്കും നീ വെച്ചു നീട്ടി. സാധാരണയിൽ കവിഞ്ഞ യാതൊരുത്സാഹവുമില്ലാതെ വെറും ഒരാശംസാ വാക്ക് പറഞ്ഞ് നിന്റെ ജന്മദിന സന്തോഷത്തിൽ ഞാനും പങ്കു ചേർന്നു.
ആ രാത്രിയും ക്യാമ്പിൽ അത്യുൽസാഹവതിയായി ഓടിനടന്ന് തമാശ പറയുകയും എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന നിന്നിലേക്ക് എന്റെ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി.
കടലാഴങ്ങുള്ള തിളക്കമാർന്ന നിന്റെ കണ്ണുകൾ രാത്രിയിൽ ആ ഇൻക്വാന്റസെൻറ്ലാമ്പിന്റെ വെട്ടത്തിൽ ഞാൻ കണ്ട ചെമ്പിച്ച തലമുടി.
മനോഹരണ്ടായ ചുണ്ടുകൾ അവ വക്രീകരിച്ചു ചിരിയായി മാറുമ്പോഴുണ്ടാകുന്ന മാസ്മരികത. ഞൊടിയിൽ എന്റ ഹൃദയം നിന്നിലേക്ക് ആകർഷിക്കപ്പെട്ട നിമിഷങ്ങൾ, ഏതു വിധേനയും വീടണണയന്ന മെന്നാഗ്രഹിച്ച എനിക്ക് നിന്റെ മായിക വലയത്തെ നിന്നിലേക്കുള്ള എന്റെ ആകർന്നത്തെ ഭേദിച്ച് പോകാൻ കഴിയാത്ത അവസ്ഥ.
ചലനമറ്റശരീരം പോലെ ആരും കാണാതെ ഒരു കോണിൽ മാറി നിന്ന് നിന്നെ വീക്ഷിച്ച നിമിശങ്ങൾ നിന്റെ സൗന്ദര്യം ആസ്വദിച്ച നിമിശങ്ങൾ.
ഓരോ പരമാന്നുവും നിനക്കായ് ആഗ്രഹിച്ച നിമിഷങ്ങൾ. ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഒരു വാക്കും ഉരിയാടാതെ നീ എനിക്ക് സമ്മാനിച്ച ചിരിയും നീ അറിയാതെ എന്റെ മനസ്സിലേക്ക് ഞാൻ പകർത്തിയ നിന്റെ കുറെ ഭാവങ്ങളുമായി പിന്നീടൊരിക്കലെങ്കിലും കാണ്ടുമെന്നോ അറിയുമെന്നോ അറിയാതെ നഷ്ടപ്പെട്ട മനസ്സുമായി നടന്ന നീങ്ങിയ നാൾ.
അറിയണം അടുക്കണം എന്ന തീവ്രമായ ആഗ്രഹം മാത്രമാകിരുന്നു പിന്നീടങ്ങോട്ടുള്ള മസ്തിഷ്കാ വേഗങ്ങൾ എനിക്ക് സമ്മാനിച്ചത്.
അറിയണം അറിയും എന്നുറച്ചു വിശ്വസിച്ച അന്വേഷിച്ച് ഒടുവിൽ ഞാൻ നിന്റെ ഫേസ്ബുക്ക് ഐഡി കണ്ടെത്തിയപ്പോഴേക്കും നാല് മാസം കടന്നു പോയിരുന്നു.
നിനക്കോർമ്മയുണ്ടോ നമ്മൾ ആദ്യമായി മെസ്സേ ജിലൂടെ സംസാരിച്ചു ദിവസം. ഒരു പാട് ചാറ്റ് ചെയ്തു എന്തൊരാവേശമായിരുന്നു. എത്ര മണിക്കൂർ നമ്മൾ ആ മായിക ലോകത്ത് എല്ലാം മറന്ന് പരസ്പരം അറിയാനുള്ള അടങ്ങാത്ത വ്യഗ്രതയിൽ ചാറ്റ് ബോക്സിൽ എന്തെല്ലാം കോറിയിട്ടു.
ശരവേഗത്തിൽ അക്ഷരങ്ങൾ കൊണ്ട് തീർത്ത ആ ലോകം ഓർമ്മയുണ്ടോ?
പിന്നീടണ്ടോട്ടുള്ള ദിവസങ്ങിൽ തമ്മിൽ ഒരിക്കലേ കണ്ടിട്ടുള്ളൂവെങ്കിലും നമ്മൾ പടുത്തുയർത്തിയ പരിചയത്തിന്റേയും വിശ്വാസത്തിന്റേയും സ്നേഹാദാരവുകളുടെയും രമ്യത ഇന്നും ഞാൻ ഓർക്കുന്നുണ്ട്.
കരിങ്കല്ലിൽ കൊത്തിയ ലിപികൾ പോലെ ഇന്നും മായാതെ എന്റെ ഇടനെഞ്ചിലുണ്ട്. ഇൻബോക്സ് ചാറ്റിംഗിൽ നിന്നും വാട്ട് സാപ്പിലേക്കും അവിടുന്ന് സംസാരത്തിലേക്കും നമ്മൾ പതിയെ ചുവടു മാറ്റിയ നാളുകൾ.
ആദ്യമായി വിദൂരത്ത് കേട്ട നിന്റെ ശബ്ദനാദങ്ങൾ എന്റെ കാതുകളെ പുളകമണിയിച്ച ആ ദിനം ഒർമ്മയില്ലെ?
അന്ന് നമ്മൾ എത്ര നേരം സംസാരിച്ചിരുന്നു. എന്തിനെയെല്ലാം ചർച്ച ചെയ്തു. തുടർ വിളികൾ ഉണ്ടായപ്പോൾ നമ്മൾ കൈമാറിയ വൈകാരികത ,ഓരോ തവണ നമ്മൾ സംസാരിച്ച് വയ്ക്കാൻ നേരം നീ പറയുമായിരുന്നു കുറച്ച് നേരം കൂടെ സംസാരിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന്.
നിനക്കോർമ്മയുണ്ടോ നമ്മൾ പങ്കുവച്ച നിന്റേയും എന്റയും ഭ്രമങ്ങൾ, വട്ടുകൾ, അരക്കിറുക്കുകൾ. ഓരോ രാത്രിയിലും ഞാൻ സ്വപ്നം കണ്ടുറങ്ങിയത് ആ മതിഭ്രമങ്ങളുടെ പൂർത്തീകരണങ്ങളായിരുന്നു.
നീയും ഞാനും മാത്രമായി എന്റെ സ്വപ്ന ലോകം നന്നേ ചുരുണ്ടിയുന്നു.ഞാൻ ഓരോ സ്വപ്നാനുഭവങ്ങൾ പങ്കിടുമ്പോഴും നീ നിർത്താതെ ചിരിക്കുമായിരുന്നു. “എടാ ചെക്കാ നീ എന്നെ മാത്രമെ സ്വപനം കാണാറുള്ളോ "എന്ന് ചോദിക്കുമായിരുന്നു. നമുക്ക് അതൊക്കെ പ്രാവർത്തികമാക്കാം എന്ന് ഓരോ തവണ നിന്നിൽ നിന്ന് കേൾക്കുമ്പോഴും മനസ്സിന് എന്ത് കുളിർമ്മയായിരുന്നെന്നോ!
നീ ഓർക്കുന്നില്ലേ അന്നാരു നാളിൽ ഞാൻ പങ്ക് വച്ച നമ്മുടെ നെല്ലിയാമ്പതി യാത്രയുടെ സ്വപ്നം. ബൈക്കിൽ എന്നോടൊട്ടി ആ കുന്നുകൾ കയറുമ്പോൾ കോടയുടെ തണുപ്പിൽ തണുത്ത നിന്റെ കരങ്ങൾ കൊണ്ട് എന്റെ ഷർട്ടിനുള്ളിലൂടെ തണുപ്പ് വച്ചതായി ഞാൻ പറഞ്ഞത്.
അവിടെ സിസിലിയ ഹെറിറ്റേജിലെ അൽപ്പ വന്യത നിറഞ്ഞ ചുറ്റുപാടിൽ പ്രാകൃതരായ രണ്ടാത്മാക്കളെപ്പോലെ വിശ്വ പ്രകൃതി തൻ മാറിൽ സല്ലപിച്ചിരുന്നത്.
ഒടുവിൽ എന്റെ നെഞ്ചോട് ചേർത്തു പിടിച്ചൊരുമ്മ നൽകണമെന്ന് ഞാർ പറഞ്ഞപ്പോൾ എന്റെ നെഞ്ചോട് ചേർന്ന് മൂർദ്ധാവിൽ ചുംബിച്ചത്. പൂർത്തിയാകാത്ത സ്വപ്നത്തിന്റെ ഭാഗം മാത്രമാണിതെന്ന് പറഞ്ഞപ്പോൾ ബാക്കി കൂടെ കണ്ടൂടാ യി രു നോടാ എന്ന് ചോദിച്ചത്.പിന്നീട് അത് മുഴുമിപ്പിക്കാൻ അവസരമുണ്ടാകട്ടെയെന്ന് ആശംസിച്ചത്.
ഒരായിരം തവണ ഞാൻ നിന്നോട് എന്റെ സ്നേഹം വാക്കായി പറഞ്ഞു അതിലേറെ അതനുഭവിക്കാൻ അനുവദിച്ചു. ആധുനികതയുടെ ഈ സാങ്കേതികന്നുടെ രണ്ട് തലക്കൽ നിന്നും കൈമാറ്റം ചെയ്യപ്പെടേണ്ടതല്ല നമ്മുടെ സ്നേഹം എന്ന് പല തവണ ആവർത്തിച്ചു പറഞ്ഞു ഓരോ ത വന്ന പറയുമ്പോഴും ഓരോ കാരണങ്ങൾ പറഞ്ഞ് നീ ഒഴിവായി.
എന്നിട്ടും എപ്പൊഴൊക്കെയോ എന്റ നിർബന്ധത്തിന് വഴങ്ങി നമ്മൾ കണ്ടു അടുത്തിരുന്നു സംസാരിച്ചു വീണ്ടും പ്രണയത്തിന്റെ താഴ്വരയുടെ നിഗൂഢതകൾ ചികയാൻ ഒന്നിച്ചിറങ്ങി ഗാഢമായി പ്രണയിച്ചു.
നിനക്ക് ഓർക്കുവാൻ കഴിയുന്നുണ്ടോ നമ്മളുടെ അകൽച്ചയുടെ തുടക്കം എവിടെ നിന്നാണെന്ന്.?
ഞാൻ നിന്നെ വേൾക്കാനുള്ള തീരുമാനം ശക്തമാക്കിയ നാളുകൾ സുശക്തമായി അതിനായി പരിശ്രമിച്ചു തുടങ്ങിയ നാളുകൾ. നിന്റെ വീട്ടിൽ വരുവാനും സംസാരിക്കാനും അനുവാദം ചോദിച്ചു നിന്നെ സമ്മർദ്ധത്തിലാക്കി എന്ന് പറയുന്ന സമയം.
അന്നു നീ മുന്നേ പറഞ്ഞതോരോന്നായി തിരുത്തിത്തുടങ്ങി.
രണ്ട് മതത്തിലെ പേരുകൾ മാത്രമാണ് നമ്മളെന്ന് നീ തന്നെ പറഞ്ഞത് തിരുത്തി, നിന്റെ ഇഷ്ടം വീട്ടിൽ അനുവദിക്കുമെന്നത് തിരുത്തി. മുതിർന്ന സഹോദരങ്ങൾ അവർക്കിഷ്ടുള്ള ജീവിതം തിരഞ്ഞെടുക്കുവാൻ കൂട്ടുനിന്ന രക്ഷകർത്താക്കളാണ് നിന്റെതെന്ന് അഹങ്കാരത്തോടെ പറയാറുള്ള നീ അവരെ എനിക്ക് വിശ്വാസ്യമാവാൻ വേണ്ടി തടസ്സമായി അവതരിപ്പിച്ചു.
പിന്നീടണ്ടോട്ട് ഞാൻ പറഞ്ഞതിലും പ്രവർത്തിച്ചതിലുമെല്ലാം വൈരുധ്യം കണ്ടെത്തി വഴക്കടിച്ചു.
ഒടുക്കം എല്ലാം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് നിർത്തി എന്റെ സമ്മതം നേടാൻ ഞാൻ നിനക്ക് നൽകിയ സ്നേഹത്തിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്തു.
എന്നോട് ആത്മാർത്ഥ പ്രണയമായിരുന്നെങ്കിൽ എന്റെ ഇഷ്ടത്തിന് വിപരീതം പ്രവർത്തിക്കരുതെന്ന് പറഞ്ഞു .ഞാൻ എല്ലാം കേട്ടു. അംഗീകരിച്ചു നിനക്ക് വിട നൽകി.
നീ ഇന്നും വിവാഹിതയായിട്ടില്ല.
നീ ഇന്നും നിന്റെ ഹൃദയം ആർക്കും നൽകിയിട്ടില്ല. എന്നിട്ടും എന്തേ എന്നെ കാണാതിരിക്കുന്നു.
ഫേസ്ബുക്കിൽ ഇന്നലെ നീ ഷെയർ ചെയ്ത മിശ്രവിവാഹത്തിന്റെ പോസ്റ്റ് കണ്ടിരുന്നു. ഞാൻ ആലോചിച്ചു അത് ഷെയർ ചെയ്തപ്പോൾ നമ്മുടെ കാര്യം മനസ്സിൽ വന്നിട്ടുണ്ടാകുമോയെന്ന്. അവർക്ക് നീ ആശംസകൾ നേർന്നപ്പോൾ നമുക്കും ഇതുപോലൊരു ജീവിതം ഇണ്ടാകണമെന്ന് സ്വപ്നം കണ്ട എന്നെയും നമ്മുടെ സ്വപ്നങ്ങളെയും ഓർത്തിട്ടുണ്ടാകുമോയെന്ന്.
“ഒന്നും ഓർക്കാതിരിക്കാൻ എഴുതി വലിച്ചു കീറിക്കളഞ്ഞ ഓർമ്മക്കുറിപ്പുകളുടെ ഭാവനാ കഥയല്ലല്ലൊ " ?
എനിക്കറിയാം ഓർമ്മകൾ നിനക്കുമുണ്ടാകും നീ ഒന്നും മറന്നിട്ടില്ല. മറവി അഭിനയിക്കകയാണ്. ഓർക്കാൻ ശ്രമിക്കാതിരിക്കയാണ്. ഞാൻ മറന്നിട്ടില്ലാത്ത എന്റെ ഹൃദയ വേദനയുടെ ഓർമ്മക്കുറിപ്പാണിത്...
നിന്നിലേക്കെത്തുവാൻ നീ മറക്കാൻ ശ്രമിക്കുന്നവയെ വീണ്ടുമെന്നോർമ്മിപ്പിക്കുവാൻ. എന്റെ ഹൃദയ വേദനയുടെ ഓർമ്മ കുറിപ്പ് നിനക്കായ് സമർപ്പിക്കുന്നു.