കഥാപരമ്പര
കഥാപരമ്പരകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: വി. ഹരീഷ്
- Category: Story serial
- Hits: 4812
വളരെ വ്യത്യസ്തമായ ഈ രചന തുടർക്കഥയായി അവതരിപ്പിക്കുന്നു. ഇതിലെ ലോകവും, കഥാപാത്രങ്ങളുടെ അനുഭവങ്ങളും മൊഴിയിലെ മറ്റു രചനകളിൽ കാണാൻ കഴിയില്ല. വ്യത്യസ്തമായ ഒരു പരീക്ഷണത്തിനു മുതിർന്ന ഹരീഷ് അഭിനന്ദനം അർഹിക്കുന്നു.
- Details
- Written by: Ruksana Ashraf
- Category: Story serial
- Hits: 6202
ഭാഗം 1
'സേതു'വിന്റെ കൈവിരലുകൾ 'ദിവ്യ'യുടെ വിരലുകളിൽ കോർത്ത് കൊണ്ട് സേതുവിനെയും വലിച്ചു ദിവ്യ വളരെ വേഗത്തിൽ ഓടുകയായിരുന്നു. നിലാവിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന വൻവൃക്ഷകൂട്ടങ്ങൾ എല്ലാത്തിനും സാക്ഷിയായി മഞ്ഞ് പെയ്യിപ്പിക്കുന്നുണ്ടായിരുന്നു.
- Details
- Written by: Remya Ratheesh
- Category: Story serial
- Hits: 4128
ഭാഗം 1
ചുട്ടുപൊള്ളുന്ന മണലാരണ്യത്തിലൂടെ അവൾ ഓടുകയായിരുന്നു. പിറകിൽ കടിച്ചു കീറാൻ പാകത്തിൽ കൂറ്റൻ ചെന്നായ്ക്കൾ! ഓടിയോടിയവൾ തളർന്നു. തൊണ്ട വല്ലാതെ വരളുന്നു. അടുത്തെങ്ങും ഒരു പച്ച പുൽനാമ്പുപോലുമില്ല. പിറകിലേക്ക് പിൻതിരിഞ്ഞു നോക്കാൻ വല്ലാത്ത ഭയം തോന്നി.
- Details
- Written by: Ruksana Ashraf
- Category: Story serial
- Hits: 5720
അയാൾ ജനാലകളുടെ കർട്ടൻ വകുത്ത് മാറ്റി ചില്ലു ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി....ആർത്തു പെയ്തിറങ്ങിയ മഴ മടുത്തിട്ടെന്നോണം, നേർത്ത കിതപ്പുകൾ മാത്രം ബാക്കിയാക്കി ശമനം അറിയിച്ചിട്ടുണ്ടായിരുന്നു..
- Details
- Written by: Ruksana Ashraf
- Category: Story serial
- Hits: 5467
(Ruksana Ashraf)
മഴ ആർത്തിരമ്പി പെയ്തു കൊണ്ടിരിക്കുകയാണ്, അതിനേക്കാളും എത്രയോ മുന്നിലായി തന്റെ മനസ്സും, വല്ലാതെ അട്ടഹസിച്ചു പെയ്തു കൊണ്ടിരിക്കുകയാണല്ലോ എന്നോർത്തപ്പോൾ റോസ്നയക്ക് ത്രീവമായ വ്യസനം തോന്നി.
- Details
- Written by: T V Sreedevi
- Category: Story serial
- Hits: 5264
(T V Sreedevi)
തുണികൾ കുത്തിനിറച്ച മാറാപ്പും തലയിൽ ചുമന്ന് നാരായണി മെല്ലെ തോട്ടിലേക്ക് നടന്നു. നാട്ടുകാർക്ക് അത് പതിവുള്ള കാഴ്ച്ചയാണ്. എന്നും രാവിലെയും ഉച്ച കഴിഞ്ഞ് വെയിൽ ആറുന്ന സമയത്തും എത്രയോ വർഷങ്ങളായി തുടരുന്ന ഒരു ദിനചര്യ.
- Details
- Written by: abbas k m
- Category: Story serial
- Hits: 5981
(അബ്ബാസ് ഇടമറുക്)
നിലാവ് പരന്നുതുടങ്ങിയ സന്ധ്യപിന്നിട്ട സമയം. ഇടമറുക് ഗ്രാമത്തിന്റെ ഹൃദയഭാഗത്തെ സ്പർശിച്ചുകൊണ്ട് പടിഞ്ഞാറോട്ടൊഴുകുന്ന ഇലഞ്ഞേലി തോട്. ഒരു പകൽകൂടി കടന്നുപോയതിന്റെ നൊമ്പരവും പേറി തോട് ഉറങ്ങാനൊരുങ്ങുകയാണ്. കാർമേഘങ്ങൾക്കിടയിലൂടെ അരിച്ചെത്തുന്ന നിലാവെളിച്ചം ജലത്തിലെ കുഞ്ഞോളങ്ങൾക്കുമേൽ വർണ്ണങ്ങൾ തീർത്തു. ആ വെളിച്ചത്തിന്റെ ശോഭയിൽ കണ്ണുനട്ട് തെളിനീർത്തുള്ളികൾകൊണ്ട് കുളിരേറ്റിട്ടെന്നവണ്ണം പരൽമീൻകുഞ്ഞുങ്ങൾ ചിറകുകൂപ്പി അനങ്ങാതെ നിന്നു.
- Details
- Written by: T V Sreedevi
- Category: Story serial
- Hits: 9632
(T V Sreedevi )
ഭാഗം 1
"വരും. വരാതിരിക്കില്ല...! ഇന്നെങ്കിലും വിളിക്കും. വിളിക്കാതിരിക്കാനാവില്ല ശ്രീയേട്ടന്." ദേവു സ്വയം പറഞ്ഞുകൊണ്ടിരുന്നു. എത്രനാളായി ഒരു വിളിക്കായി കാത്തിരിക്കുന്നു! ദിവസങ്ങൾ ആഴ്ചകളായും, ആഴ്ചകൾ മാസങ്ങളായും കടന്നു പോയിക്കൊണ്ടിരിക്കുന്നു. എത്ര വട്ടം അങ്ങോട്ടു വിളിച്ചു?
- Details
- Written by: Molly George
- Category: Story serial
- Hits: 7446
(Molly George)
"നീനാ .. ഇന്നും ഞാനാ സ്വപ്നം കണ്ടു.
"ഓ.. ഇന്നലെ കണ്ടതിൻ്റെ ബാക്കിയാണോ?"
"ബാക്കിയാണോ എന്ന് ചോദിച്ചാൽ ആ വീടും, പരിസരവും, വീട്ടിലേക്കുള്ള വഴിയും പുഴയും അവിടെയുള്ള തൊഴുത്തും ഒക്കെ ഞാൻ സ്വപ്നം കണ്ടു."
- Details
- Written by: Sarath Ravikarakkadan
- Category: Story serial
- Hits: 5186
(Sarath Ravikarakkadan)
1. ഭ്രമം
അറിയാതെ കൈ തട്ടി വീണ സ്ഫടികകുപ്പികണക്കെ നിലാവ് എനിക്ക് ചുറ്റും ചിതറി തെറിച്ചു കിടന്നു. കരിന്തിരി കത്തിയ വിളക്ക് പോലത്തെ ആകാശത്തു നോക്കി അമ്പലകുളത്തിൻ്റെ പടവുകളിൽ കിടക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയി. അങ്ങ് ആകാശത്തു ഒരേ തരം ജോലി ദിവസവും ചെയ്യുന്ന ഒരുവനെപ്പോലെ ചന്ദ്രനും പരിവാരങ്ങളും താല്പര്യം കെട്ട് നിൽക്കുന്നു.