mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Ruksana Ashraf)

മഴ ആർത്തിരമ്പി പെയ്തു കൊണ്ടിരിക്കുകയാണ്, അതിനേക്കാളും എത്രയോ മുന്നിലായി തന്റെ മനസ്സും, വല്ലാതെ അട്ടഹസിച്ചു പെയ്തു കൊണ്ടിരിക്കുകയാണല്ലോ എന്നോർത്തപ്പോൾ റോസ്നയക്ക് ത്രീവമായ വ്യസനം തോന്നി.

മഴ പിന്നെ എല്ലാവരെയും വിളിച്ചറിയിച്ചു കൊണ്ട് തന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടിരിക്കും, എന്നാൽ റോസ്‌ന എന്ന റോസിന് തന്റെ ഉള്ളിന്റെ ഉള്ളിൽ ആർത്തലച്ചു വരുന്ന തിരമാലകൾ അടക്കി നിർത്തുകയേ നിവർത്തിയുള്ളു. കാരണം അവൾ പ്രണയത്താൽ മുറിവേറ്റവൾ, പ്രണയലിപികൾ ഹൃദയത്തിൽ കരിങ്കല്ല് കൊണ്ട് കൊത്തിയിട്ട് ഒരു വാക്കുപോലും പറയാതെ അപ്രത്യക്ഷമായ തന്റെ പ്രിയപ്പെട്ടവനെ കുറിച്ച് ഒരിക്കലും മറ്റുള്ളവരോട് പരാതി പറയുന്നത് റോസിന് ഇഷ്‌ടമായിരുന്നില്ല. കാരണം അത്രയും ത്രീവമായ അനുരാഗത്തിലായിരുന്നു ഇരുവരും.

തന്റെ കളിക്കൂട്ടുകാരിയും, ബന്ധുവുമായ 'രഹ്‌ന'യുടെ എഴുത്തു കിട്ടിയത് മുതൽ തനിക്ക് വല്ലാത്ത തളർച്ചയും, എകാന്തതയും ഒന്നും കൂടെ കൂടിയത് പോലെ റോസിന് തോന്നി.

'രഹ്ന എഴുതിയിരിക്കുന്നു, നിനക്കൊരു സ്മാർട്ട്‌ ഫോൺ ഉപയോഗിച്ചാൽ എന്താ... വാങ്ങാൻ അസൗകര്യ കുറവുണ്ടോ,ഇതു വായിക്കുമ്പോൾ നിന്റെ റിയാക്ഷൻ എന്താണെന്ന് എനിക്ക് ഊഹിക്കാൻ പോലും കഴിയൂല.

മോൾ റോസ്‌ലിന്റെ ഡെലിവറി അല്പം കോംബ്ലിക്കേറ്റ് ആയത് കാരണം അവൾ തലശ്ശേരി തന്നെ ആയിരുന്നു. ഡെലിവറി അടുത്ത സ്ഥിതിക്ക് ഞാനും കുറച്ചു ദിവസങ്ങൾ ആയി ഇവിടെയാണ്.ഫോൺ വിളിച്ചാൽ നീ എടുക്കില്ലല്ലോ,അതോണ്ടാ ഈ എഴുത്ത്,ആരോടാ ഈ വാശി.

'എന്റെ പ്രിയകൂട്ടുകാരി...ഞാൻ അൻവറിനെ കണ്ടു!ഒരേ ഒരു തവണ, ഹോസ്പിറ്റലിൽ നിന്ന്, ടെൻഷൻ വേണ്ടാ. ഞാൻ അന്വേഷിക്കാം... എന്തെങ്കിലും വിവരം കിട്ടിയാൽ വീണ്ടും എഴുതാം.'

പിന്നെ അൻവറിനോടൊപ്പം അവരും ഉണ്ട്. എസ് ആൻഡ് എ ഏജൻസിയിലെ, ഡിക്റ്ററ്റീവ്സ്.'

റോസിന് എകാന്തമായ തടങ്കലിനെ ഓർമിപ്പിക്കുന്ന തന്റെ റൂമിൽ ഇരുന്ന് കൊണ്ട് ഒന്ന് തല തല്ലി കരയണമെന്ന് തോന്നി.'പടച്ചോനെ' എന്തിനീ പരീക്ഷണം?

ഇരുപത്തഞ്ചു വർഷങ്ങൾക്കപ്പുറം, റോസും, രഹ്‌നയും അവർ വെറും കൂട്ടുകാരികൾ ആയിരുന്നില്ല പലപ്പോഴും ഒന്നിച്ചു, ഉറങ്ങിയും, ഉണ്ടും, ഒരേ മനസ്സുകൊണ്ട്, രാജകുമാരിയുടെയും, രാജകുമാരന്റെയും മോഹിപ്പിക്കുന്ന കഥകൾ പറഞ്ഞും,എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നു നെയ്തു കൂട്ടിയത്.പലപ്പോഴും ഉറങ്ങാതെ കിടന്നുകൊണ്ട് കൊണ്ട് പറയുമായിരുന്നു, നമ്മൾ സ്നേഹിക്കുകയാണെങ്കിൽ സഹോദരങ്ങളെ മാത്രം.എന്നാൽ ഒരു വീട്ടിൽ എത്തി പെടുമല്ലോ.

എന്നാൽ താനാണല്ലോ ആദ്യം സ്നേഹത്തിൽ പെട്ടത്. സ്നേഹത്തിന്റെ പറുദീസയിൽ മുങ്ങിതുടിക്കുമ്പോൾ,കൂട്ടുകാരിയെ പോലും ഓർക്കാൻ നേരമുണ്ടായില്ല.അൻവർ തന്നെ സെൽഫിഷ് ആക്കുകയായിരുന്നു എന്നു വേണമെങ്കിൽ പറയാം.ആരുമായും അത്ര ചങ്ങാത്തം കൂട്ന്നതൊന്നും അൻവറിന് ഇഷ്‌ടല്ല, എന്ന് പലപ്പോഴും റോസിന് തോന്നിയിരുന്നു, അത്കൊണ്ട്തന്റെത ല്ലാത്ത കാരണത്താൽ രഹ്‌നയെ പലപ്പോഴും കണ്ടില്ലാന്നു നടിച്ചു.

"നോക്കൂ റോസ്... നിന്റെ പോക്ക് എങ്ങോട്ടേക്കാണ്, അൻവറിനെ കുറിച്ച് നിനക്കെന്തറിയാം,അവൻ പറഞ്ഞ അറിവല്ലേ ഉള്ളൂ.പ്രത്യേകിച്ചു ഈ നാട്ടിലുള്ള ആളല്ല,നിന്നോടുള്ള സ്നേഹം കൊണ്ട് പറയുകയാ... അവനോട് സത്യാവസ്ഥ ചോദിച്ചു മനസ്സിലാക്ക്."

'രഹ്‌ന' അന്ന് അത് പറഞ്ഞപ്പോൾ കലി തോന്നിയെങ്കിലും, അൻവ റിനോട് എല്ലാം തുറന്ന് ചോദിക്കണം എന്ന് റോസ് ചിന്തിച്ചു.

തലശ്ശേരിയിൽ നിന്ന് വന്ന് ടൗണിൽ പലചരക്ക് കച്ചോടം ചെയ്യുന്ന അൻവറിന്റെ മാമൻ ഒരു ദിവസം നാട്ടിൽ പോയി വന്നപ്പോൾ തന്റെ സഹായത്തിനായി അൻവറിനെ കൂടെ കൊണ്ടു വരുകയായിരുന്നു. പിന്നീട് പഠിച്ച് കമ്പ്യൂട്ടർ സെന്ററിൽ ജോലി കിട്ടി. അപ്പോൾ23വയസ്സായിരുന്നു അൻവറിന്. റോസ്‌ല ആവട്ടെ 18 ന്റെ പടിയിലേക്ക് എത്തിനോക്കുന്നതേ ഉണ്ടായിരുന്നുള്ളു.

ഒരു ദിവസം റോസ് ചോദിക്കുക തന്നെ ചെയ്തു.

"നമ്മളുടെ അവസാനം എന്തായി തീരും എന്ന് അൻവർ ചിന്തിച്ചിട്ടുണ്ടോ, വീട്ടിൽ പറഞ്ഞിരുന്നോ?എന്റെ കാര്യം."

"എന്റെ കുട്ടീ.... നീ എനിക്ക് ജീവനാണ്.നീ എന്റെ അരികിൽ ഇല്ലെങ്കിൽ ഞാനില്ല.എന്നെ വിശ്വസിക്കൂ...വീട്ടിൽ പറഞ്ഞ് എത്രയും പെട്ടെന്ന് നിന്നെ ജീവിത സഖിയാക്കി ഞാൻ കൊണ്ടു പോകും.അൻവറിന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.

നീ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടവൾ ആണെന്ന് എനിക്ക് വാക്കുകൾ കൊണ്ട് പറഞ്ഞ് ഫലിപ്പിക്കാൻ അറിയൂല."

അതിന് മറുപടി എന്നോണം റോസ് പറഞ്ഞു.

"ഇതുവരെ ഉപ്പയും ഉമ്മയും ഒന്നും ആരുമൊന്നും അറിഞ്ഞിട്ടില്ല . അൻവറിന്റെ വീട്ടിൽ പറഞ്ഞു സ്വാഭാവികമായി പെണ്ണ് ചോദിക്കാൻ വന്നാൽ മതി."

"ഓക്കേ...നീ സമാധാനമായിരിക്ക്, എല്ലാം ശരിയാകും."

അൻവർ എന്തൊക്കെ പറഞ്ഞിട്ടും, റോസിന്റെ മനസ്സ് വല്ലാതെ അസ്വസ് സ്ഥമായി കൊണ്ടേ ഇരുന്നു, വല്ലാത്തൊരു നീറി പുകയുന്ന അവസ്ഥ.

ഇളം കാറ്റ് വന്നു നാസാ ദ്വാരത്തു താലോടിയും കുസൃതി ഒപ്പിച്ചും കടന്നു പോകുന്നുണ്ടെങ്കിലും,ഒട്ടേറെ ചിന്താ ഭാരത്തോടെ റോസ് മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ ഇരുപ്പുറച്ചിട്ട് കുറെ നേരമായി.സാധാരണമായി ഉമ്മയുടെ നൂറു വിളി വരേണ്ടതാണ്, തണുത്തുറഞ്ഞ അവസ്ഥക്ക് വിരാമമിട്ടുകൊണ്ട്, വീട്ടിലെ ലാൻഡ് നമ്പർ ശബ്ദിച്ചു.

ഉമ്മയാരോടോ ഉറക്കെ സംസാരിക്കുന്ന സൗണ്ട് കേൾക്കാമായിരുന്നു.പിന്നെ അതെ സൗണ്ടിൽ തന്നെ റോസിനെ വിളിച്ചു .

"മോളേ റോസേ,നീ എവിടെ ആണ്? അമ്മായി ആണ് വിളിച്ചത്. രഹ്‌നയുടെ കല്യാണം ഉറപ്പിച്ചു...ഉമ്മ വിളിച്ചു പറഞ്ഞു."

ഞെട്ടൊലൊന്നും തോന്നിയില്ല... പെണ്ണുകാണാൻ വരുന്ന കാര്യവും, അത് ഉറപ്പിക്കാൻ ചാൻസ് ഉണ്ട് എന്നും രഹ്‌ന പറഞ്ഞിരുന്നു.നല്ല പയ്യൻ, സൂപ്പർ മാർക്കറ്റ് ഉടമയാണ്...

ഫോൺ നീട്ടിക്കൊണ്ടതാ ഉമ്മ നിൽക്കുന്നു... നിന്റെ ചെവിൽ എന്താ... സംസാരിക്ക്.അപ്പോഴേക്കും അപ്പുറത്തു അമ്മായി രഹ്‌നക്ക് ഫോൺ കൈമാറിയിരുന്നു..

"റോസ്... ഞാൻ പെട്ടു മോളേ... ചിരിയോടെ ആണ്."

"നമ്മൾ പഠിച്ചതും, കഥപറഞ്ഞതുമായ സ്കൂളിലും, കോളേജിലുമൊക്കെയായി നമുക്കൊന്ന് കൂടണം, നീയൊന്ന് വാ... എനിക്ക് നിന്നോട് ഒത്തിരി ഒത്തിരി കാര്യം പറയാനുണ്ട്, അൻവറിനെയും വിളിക്കാം."

"ഇതാ ഞാൻ വന്നു, റോസും സന്തോഷത്തിൽ ആയി."

നിരനിരയായി തലവെടുപ്പോടെ നിൽക്കുന്ന വാകമരച്ചുവട്ടിലൂടെ റോസും, രഹ്‌നയും ഒന്നും ഉരിയാടാതെ കൈ പിടിച്ചു കൊണ്ട് കുറെ നേരം നടന്നു.എന്തൊക്കെയോ കാതിൽ വന്ന് കിന്നരിച്ചു കൊണ്ട് ഓർമ്മകൾ വല്ലാത്തൊരു കിതപ്പോടെ ഇവരെ വിഴുങ്ങുന്നുണ്ടായിരുന്നു.അവസാനം കണ്ണുകൾ തുടച്ചു കൊണ്ട് റോസ് പറഞ്ഞു.

"എനിക്ക് നിന്നെ പിരിയാൻ വയ്യ. ഞാൻ നീയില്ലാതെ ശ്വാസം മുട്ടി മരിക്കും."

"ഒന്ന് പോടീ... നീ എന്നെ സുഖി പ്പിക്കേണ്ടട്ടൊ,അൻവറിനെ കിട്ടിയത് മുതൽ എന്നെ അടുപ്പിക്കാത്ത ആളാ." 

"നിനക്കതൊന്നും പറഞ്ഞാൽ മനസ്സിലാവൂല."

പുറകിൽ നിന്ന് ആൾ ആൾ പെരുമാറ്റം കേട്ടതിനാൽ രണ്ട് പേരും തിരിഞ്ഞു നോക്കി 'അൻവർ" ആയിരുന്നു അത്.

"അസ്സലാമുഅലൈകും.".. അൻവർ രണ്ടുപേരോടുമായി പറഞ്ഞു....

" വാലൈകുമുസ്സലാം.

"എന്താ സയാമീസ് ഇരട്ടകൾ കാണണമെന്ന് പറഞ്ഞത്." ചിരിയോടെ അൻവർ.

അത്...

രഹ്‌നയുടെ കല്യാണം ഉറപ്പിച്ചു, അതും പറഞ്ഞു പെട്ടെന്ന് റോസ് എന്തിനെന്നറിയാതെ 

വാവിട്ട് കരഞ്ഞു.

"എന്താ ഇത് കുട്ടീ... സന്തോഷിക്ക അല്ലെ വേണ്ടത്, കല്യാണം കഴിഞ്ഞാലും കാണാലോ, മിണ്ടാലോ, അടുത്തത് നമ്മുടെ കല്യാണം ആയിരിക്കും. നീ കരയാതെ, അൻവർ സമാധാനിപ്പിച്ചു". 

റോസ് ഒന്നും മിണ്ടാതെ സങ്കടത്തോടെ നിന്നു.

ഈ മൂകാവസ്ഥയിൽ നിന്ന് അല്പം മോചനത്തിനു വേണ്ടി രഹ്‌ന മുൻകൈ എടുത്തു.

"അൻവറെ...,നിന്നെ കാണണമെന്ന് പറഞ്ഞത് ഇവളെ നിനക്ക് ഏൽപ്പിച്ചു തരാനാ...പാവം ആണിവൾ, കണ്ണ് നനയിക്കരുത്, നിന്നെ ഒരുപാട് ഇഷ്‌ടം ആണിവൾക്ക്."രഹ്‌ന കിഷോറിനോട് വളരെ ഇമോഷണൽ ആയി പറഞ്ഞു. "ഇല്ല... രഹ്‌ന... എന്റെ ആയുസിന് നീളം ഉള്ളടത്തോളം കാലം ഇവൾ എന്റെ കൂടെ ഉണ്ടാകും.നീ ഒട്ടും പേടിക്കേണ്ട.നിന്റെ കൂട്ടുകാരി വളരെ വളരെ സേഫ് ആയിരിക്കും."

"പിന്നെയൊരു കാര്യം പറയാനുള്ളത്,അൻവർ പതുക്കെ പറഞ്ഞു. "രഹ്‌നയെ അല്പം ഒന്നകറ്റി നിർത്തിയത്, ഇവൾക്ക് ഏത് സമയവും നിന്റെ കാര്യമേ പറയാനുള്ളൂ,എനിക്ക് കിട്ടാറില്ല, അത് കൊണ്ട് ഞാൻ മനഃപൂർവം ഒരു അകൽച്ച ഇട്ടതാണ്ട്ട്ടൊ."ഐ ആം റിയലി സോറി."

"കുഴപ്പം ഇല്ല... എനിക്കറിയാമായിരുന്നു, രഹ്‌ന ചിരിയോടെ പറഞ്ഞു."

കോയിക്കൽ തറവാട്ടിൽ ആദ്യത്തെ കല്യാണമാണ്... അത് നാടടക്കം വിളിച്ചു ജോറായി കഴിക്കണം.. രഹ്‌നയുടെ വാപ്പ മൊയ്തു ഹാജി അതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.പണ്ടങ്ങളും, പട്ടുകൊണ്ടുള്ള തുണിത്തരങ്ങളും എന്നേ റെഡിയായിരുന്നു. ഒരാഴ്ചത്തെ നീളുന്ന ആഘോഷങ്ങൾ,സങ്കടമെല്ലാം മറന്നു കൂട്ടുകാരിയെ യാത്രയാക്കാൻ റോസ്‌ലയും ഒപ്പം തന്നെ ഉണ്ടായിരുന്നു.

 കല്യാണത്തിന്റെ തലേന്നാണ് അപ്രതീക്ഷിതമായി നിർത്താതെ മഴ പെയ്തത്.ശക്തമായ കാറ്റുകാരണം ആഘോഷങ്ങൾ മുഴുവൻ കാറ്റിൽ അലിഞ്ഞില്ലാതെ ആയി,പല സ്ഥലങ്ങളിലും വെള്ളം പൊങ്ങി തുടങ്ങിയിരുന്നു.മഴ നിർത്താതെ ഭ്രാന്ത് പിടിച്ചു കോരി ചൊരിയ്യുന്ന സമയത്താണ് റോസ്‌നയുടെ ചെവിയിൽ വല്ലാത്തൊരു ഇടിമുഴക്കം വന്നലച്ചത്.

അൻവറിന്റെ മാമ യുസഫ് ഹാജി അറ്റാക്ക് വന്നു മരിച്ചു പോയി.അന്ന് മാമന്റെ കൂടെ പോയ അൻവറിന്റെ ഒരു വിവരവും പിന്നീട് ഉണ്ടായിട്ടില്ല.ആര് അന്വേഷിക്കുന്നു. ഇങ്ങനെത്തെ ഒരു അഫയറിനെ കുറിച്ച് ആരോടും പറയാനുള്ള ശക്തി അന്നുണ്ടായിരുന്നില്ല.

രഹ്‌നന്റെ ഹസ്ബന്റ് മുഖാന്തരം കുറച്ചൊക്കെ അനേഷിച്ചെങ്കിലും പിന്നെ അതും നിലച്ചു... പിന്നീട് പുറം ലോകവും, അകത്തുമായി എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചു (രഹ്‌ന യോട് പോലും അടുപ്പമില്ലാതെ )റോസ്‌ല ഒരു മുറിയിലേക്ക് ചേക്കേറുകയായിരുന്നു. 25വർഷങ്ങൾക്ക് ശേഷം, ഇപ്പോഴിതാ രഹ്‌ന എഴുതിയിരിക്കുന്നു...'ഞാൻ അൻവറിനെ കണ്ടിരിക്കുന്നു'...ഭൂമി പിളർന്നു ഇല്ലാതായെങ്കിൽ എന്ന് ചിന്തിച്ച വാക്കുകൾ ആയിരുന്നു അത്, കാരണം റോസ്‌ലയുടെ മനസ്സിൽ അൻവർ മരണപ്പെട്ടു എന്ന് പറഞ്ഞു പഠിപ്പിച്ചിരുന്നു... വിധവ ആയിരുന്നു അവൾ.

തുടരും...

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ