കഥാപരമ്പര
കഥാപരമ്പരകൾ പൂർണ്ണമായി വായിക്കുവാൻ മൊഴിയിൽ അംഗത്വം എടുത്തു വരിക്കാരാവുക.
- Details
- Written by: Molly George
- Category: Story serial
- Hits: 4377
(Molly George)
കാറിലേയ്ക്ക് കയറാൻ തുടങ്ങുന്ന സുമതിയമ്മയുടെ അടുത്തേയ്ക്ക് വല്ലാത്തൊരാവേശത്തോടെ ഓടി വന്ന ശ്രീദേവി അവരെ കെട്ടിപ്പിടിച്ച് ഇടത്തേ കവിളിൽ ചുംബിച്ചു. അവളുടെ ആ പ്രവൃത്തി സുദേവൻ്റ വീട്ടുകാരെ മാത്രമല്ല, ശ്രീദേവിയുടെ വീട്ടുകാരേയും അമ്പരപ്പിച്ചു.
- Details
- Written by: Jomon Antony
- Category: Story serial
- Hits: 7108
(Jomon Antony)
ഇത് രണ്ടാമത്തെ യാത്രയാണ്. ജോവിൻ അബുദാബിയിൽ നിന്നും ദുബൈയിലേക്ക് യാത്രതിരിക്കുമ്പോൾ ഉച്ചയോടടുത്തിരുന്നു. ജൂലൈയുടെ ഉറച്ച വെയിലിൽ വെട്ടപഴുത്തു കിടക്കുന്ന രാജവീഥിയിലൂടെ
- Details
- Written by: അനുഷ
- Category: Story serial
- Hits: 5820
(Anusha)
പുലർച്ചെ അഞ്ചേ മുപ്പതിന് തന്നെ ബസ് നാട്ടിലെത്തി. ബസിറങ്ങി, ബസ് പോകുന്നത് നോക്കി അവൾ നിന്നു. പിന്നെ മെല്ലെ ഓട്ടോ സ്റ്റാന്റിലേക്ക് തിരിഞ്ഞു. അവിടെ ഓട്ടോ ഇല്ല. മഴ ആയതോണ്ട് വരാത്തതാവുമോ. കാത്തു നില്ക്കണോ. മഴ ഇപ്പോ പെയ്യുന്നില്ല. നടന്നാലോ. അവൾ ആലോചിച്ചു. കാത്തു നിന്നില്ല. നടന്നു. ബാഗിന് ഭാരമില്ല. നാട്ടിലേക്കുള്ള യാത്രകൾ ഇങ്ങനെയാണ്. തിരിച്ചു പോവുമ്പോഴും
- Details
- Written by: abbas k m
- Category: Story serial
- Hits: 10602
(Abbas Edamaruku )
കൂരക്കൂരിരുട്ട്... നല്ല തണുപ്പ്.അകമ്പടിയായി പ്രകൃതിദത്തമായ സംഗീതംപൊഴിച്ചുകൊണ്ട് ചീവീടുകളുടെ ശബ്ദവും. ഏലക്കാടുകളിൽ നിന്ന് വീശിയടിക്കുന്ന കാറ്റിനനുസരിച്ച് ആടിയുലയുന്ന മണ്ണെണ്ണവിളക്കിന്റെ വെളിച്ചം.
- Details
- Written by: Jomon Antony
- Category: Story serial
- Hits: 4094
(Jomon antony)
പല പുലർച്ചകളിലും. സ്വപ്നങ്ങൾ ഒരുപാട് പൂക്കാറുണ്ടായിരുന്നു. ഓർമ്മകൾ സ്വപ്നങ്ങളുടെ തേനരുവിയായി മനസ്സിനെ നനുപ്പിച്ച് ഒഴുകിയിറങ്ങുന്ന പുലരിയുടെ ധന്യയാമങ്ങൾ വിട്ട് ഉണരാതെ കുറെ നേരം കൂടി കിടക്കുവാൻ കഴിഞ്ഞെങ്കിലെന്ന് ഉണരുമ്പോൾ ആശിച്ചു പോകും.
- Details
- Written by: abbas k m
- Category: Story serial
- Hits: 4141
(Abbas Edamaruku)
തിരിയിട്ട് നിൽക്കുന്ന കുരുമുളക് ചെടികളേയും, പൂത്തുലഞ്ഞു നിൽക്കുന്ന കാപ്പിച്ചെടികളെയും നോക്കിയിരിക്കവേ ആ പിതാവിന്റെ മനസ്സിൽ സന്തോഷം നിറഞ്ഞു. എന്നിട്ടും മിഴികൾ ദൂരേയ്ക്ക് പായവേ എന്തുകൊണ്ടോ പെട്ടെന്നൊരു നിരാശ അദ്ദേഹത്തിന്റെ മുഖത്ത് ഉടലെടുത്തു. ആ മനുഷ്യൻ ഓർക്കുകയായിരുന്നു.
- Details
- Written by: Remya Ratheesh
- Category: Story serial
- Hits: 9529
(Remya Ratheesh)
രാവിനു മുകളിൽ കറുപ്പ് കരിമ്പടം നീർത്തി തുടങ്ങിയിരിക്കുന്നു. യാമങ്ങളും ഒരു പാട് ഇഴഞ്ഞു നീങ്ങുകയാണ്. കുന്നിൻ മുകളിലെ ആ ഒറ്റ നില വാടകവീട്ടിൽ ആറു കണ്ണുകൾ ഉറങ്ങാതിരിക്കുകയാണ് അപ്പൊഴും.
- Details
- Written by: Jomon Antony
- Category: Story serial
- Hits: 6938
(Jomon Antony)
ആകാശക്കോണിൽ കുനുകുനാ തെളിഞ്ഞു മായുന്ന നിലാപ്പൊട്ടിൽ മഴമേഘങ്ങൾ പെയ്തൊഴിയാനുള്ള വിതുമ്പലോടെ ഒഴുകി നടക്കുന്നത് മുറ്റത്ത് കുളിർകാറ്റിലുലയുന്ന മൂവാണ്ടൻ മാവിന്റെ ചില്ലകൾക്കിടയിലൂടെ അനന്തൻ കണ്ടു.
- Details
- Written by: Molly George
- Category: Story serial
- Hits: 6702
(Molly George)
ഈ ഒരു രാത്രി കൊണ്ട് എല്ലാം അവസാനിക്കുകയാണ്. നാളെ മുതൽ ജീവിതത്തിൽ തനിച്ചാണെന്ന കാര്യം ഓർക്കുമ്പോൾ. ഒന്നായി ഒഴുകിയ പുഴ രണ്ടായി പിരിയുന്നു. ഒരുമിച്ച് പറന്ന കിളികൾ ഇനി മുതൽ ഇരു വഴികളിലൂടെ.
- Details
- Written by: Molly George
- Category: Story serial
- Hits: 6277
(Molley George)
വാഹനാപകടത്തെ തുടർന്ന് ഓർമ്മകൾ നഷ്ടമാകുന്ന ഗോപികയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചു നടത്തുകയാണ് കൂട്ടുകാരിയും, മുൻ സഹപാഠിയുമായ ശ്രീലക്ഷ്മി. കൗമാര ജീവിതത്തിന്റെ, വർണ്ണാഭമായ ഇഴകളിൽ മാത്രം ജീവിക്കുന്ന കൂട്ടുകാരിയെ, വർത്തമാനകാലത്തിന്റെ യാഥാർഥ്യങ്ങളിലേക്ക് നെയ്തടുപ്പിക്കുന്ന ശ്രമകരമായ ദൗത്യം... മറ്റുള്ളവരോടുള്ള കടപ്പാടുകളും, സ്വന്തം ഉത്തരവാദിത്തങ്ങളും തമ്മിലുള്ള വടംവലിയിൽ സ്നേഹവും, അതിലൂന്നിയ വിശ്വാസവും ഏതു പക്ഷം ചേരുന്നു?...