കഥകൾ

- Details
- Written by: Safwan Shan
- Category: Story
- Hits: 1777
അങ്ങനെ നമ്മുടെ കുട്ടിരാമൻ മരിച്ചു. ബന്ധുമിത്രാദികളെല്ലാം കൈകാലിട്ടടിച്ചു. പാവം കുട്ടിരാമൻ ; ആചാര മര്യാതകളോടെ കത്തിച്ച് ചാമ്പലാക്കി, കിട്ടിയ ചാരം ഭാരതപ്പുഴ ഉണ്ടായിരുന്നിടത്ത് ഒരു കുഴിവെട്ടി അതിൽ കലക്കിക്കളഞ്ഞതിനാൽ, ഖബറോ* അവിടുത്തെ ഓറൽ എക്സാമിനേഷനോ, ദണ്ഡടിയോ മൂപ്പർക്ക് ഉണ്ടായില്ല.
- Details
- Written by: Anchu Mathew
- Category: Story
- Hits: 1380
"അമ്മേ ഞാൻ ഫ്രണ്ട്സ് കൂടെ ട്രിപ്പ് പൊക്കോട്ടെ?"
"വേണ്ട.."
"പോയിട്ട് പെട്ടന്ന് വരും എല്ലാരും ഉണ്ട്.. ഞങ്ങൾ സേഫ് ആയി തിരിച്ചു വരും..പ്ലീസ്.. "
"വേണ്ട.. എന്തൊക്കെ പറഞ്ഞാലും വേണ്ട.. പോയാൽ തിരിച്ചു വരുമ്പോ നീ എന്നെ കാണില്ല.."
"നിന്റെ കാര്യം കഷ്ടം തന്നെ.
ഒരിത്തിരി ലേറ്റ് ആയാൽ വരും തുരുതുരാ ഫോൺ കാൾസ്.. നിന്റെ അമ്മക്ക് വേറെ പണിയൊന്നുല്ലേ.."
"അമ്മക്ക് എന്നെ ജീവനാ.അതോണ്ടാ.. പേടിയാ എപ്പോഴും.."
"എന്തിനു.. നീ ചാടിപ്പോവ്വോന്നോ..."
"അത് ശെരിയായിരിക്കും.. ഇവളെ വിശ്വാസമില്ലാരിക്കും.."
"എന്താ ആലോചിച്ചു ഇരിക്കണേ.. പോണില്ലേ. ഒരുപാട് ലേറ്റ് ആയല്ലോ.."
- Details
- Written by: ആതിര എ.ആർ
- Category: Story
- Hits: 1375
മഴ..കോരിച്ചൊരിയുന്ന ഈ മഴ അവൾക്കു വേണ്ടിയാണ്.ഇത് പോലൊന്ന് പെയ്തൊഴിയാൻ വെമ്പുകയാണ് പ്രക്ഷുബ്ദമായ അവളുടെ മനസ്.ഇടിയോ മിന്നലോ അവളെ ചകിതയാക്കുന്നില്ല.മഴയുടെ മാസ്മരികത അവളെ ആകർഷിക്കുന്നുമില്ല.കണ്ണട നിലത്തെറിഞ്ഞു പൊട്ടി ചിതറുന്നത് നോക്കി നിന്നിട്ടും അടുക്കി വച്ചിരുന്ന പുസ്തകങ്ങൾ അലങ്കോലപ്പെടുത്തിയിട്ടും ശന്തമാക്കാത്ത മനസ്സിൽ ഇപ്പോഴെന്താണ് ഉണ്ടാകുക?
വഴിയിൽ തല കറങ്ങി വീണ സുഗതനെ ആരും തിരിഞ്ഞു നോക്കിയില്ല. വേനൽ കുടിച്ചു തീർത്ത ഭൂമിയിൽ സുഗതന് നുകരാൻ ഒരു തുള്ളി വെള്ളം പോലും ഉണ്ടായില്ല. അല്ലെങ്കിൽ അത് നൽകാൻ ആരും ശ്രമിച്ചില്ല. ഒന്ന് വീണാൽ ഓടിയെത്താൻ ആരുമില്ലതാനും. ബോധം മങ്ങി തുടങ്ങിയ സുഗതന്റെ കണ്ണിൽ ഇരുട്ടടയ്ക്കുന്നുണ്ടായിരുന്നു. പിന്നീട് ആരോ വിളിച്ചറിയിച്ചാണ് പോലീസ് എത്തി സുഗതനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ആക്കുമ്പോഴും പറയാനോ അറിയിക്കാനോ പ്രയാസപ്പെടേണ്ടി വന്നില്ല. ബോധം തെളിഞ്ഞതിന് ശേഷം ഒരു ഗ്ലാസ് പച്ചവെള്ളമാണ് സുഗതൻ കഴിച്ചത്.

സെമീ.. ഒന്ന് ബേൻ എണീക്ക്, അല്ലെങ്കിൽ ഞാൻ വെള്ളം കോരി മോത് ഒഴുക്കും ട്ടോ ! ഉമ്മയുടെ അന്ത്യ ശാസനം കിട്ടിയപ്പോഴാണ് കണ്ണ് പതുക്കെ തുറന്നത്. ആകാശത്തു മാലാഖമാരുടെ കൂടെ പാറി നടക്കുമ്പോഴാണ് ഉറക്കിൽ നിന്ന് ഞെട്ടുന്നത്.

- Details
- Written by: ആതിര എ.ആർ
- Category: Story
- Hits: 1456
വല്ലപ്പോഴും വീണു കിട്ടുന്ന ഒഴിവു സമയങ്ങളിൽ കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ സൊറ പറഞ്ഞിരിക്കാനും തലച്ചോറിലും മനസിലും കുത്തി തിരുകി കയറ്റേണ്ടി വരുന്ന വീർപ്പു മുട്ടിക്കുന്ന ചാനൽ സംബന്ധമായ

- Details
- Written by: Anchu Mathew, Cherthala
- Category: Story
- Hits: 1368