മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

നഷ്ടസ്വപ്നങ്ങളും ഇഷ്ടയാഥാർഥ്യവും തമ്മിലുള്ള മത്സരത്തിൽ നിങ്ങൾ എവിടെ നിൽക്കും? ഇതു കഥയ്ക്കു പുറത്തു ജീവിതത്തിലേക്കു നീങ്ങുന്ന സമസ്യാപൂരണമാണ്. 

പൂർവ വിദ്യാർത്ഥികളുടെ കൂടിചേരലിനുള്ള അറിയിപ്പു കേട്ടപ്പോൾ പതിവുപോലെ പോകാൻആഗ്രഹമുണ്ടെങ്കിലും വേണ്ടെന്നു കരുതി. കൂട്ടുകാരെ കാണണ്ട എന്നു കരുതിയില്ല, മറ്റു പലതും ഓർക്കാറുള്ളത് കൊണ്ടാണ്. 

മഞ്ഞ പൂവിട്ട കാടുകൾക്കിടയിലെ പഴയ ലേഡീസ് ഹോസ്റ്റലിൽ  കേറി ഇടത്തുകൂടി പ്രവേശിച്ചാൽ എട്ടാമത്തെ  ക്ലാസ്സ്മുറി. മൂന്നു വർഷം ഇരുന്ന ബിഎ ക്ലാസ്സ്‌.  മുന്നോട്ട് നടന്നു ആദ്യത്തെ സ്റ്റെയർകേസ് കയറി വലത്തോട്ട് തിരിഞ്ഞാൽ കാണുന്ന വലിയ ഹാൾ, എക്കണോമിക്സ് ക്ലാസ്സ്‌. ഒരു നെഞ്ചിടിപ്പോടെയല്ലാതെ അതിനു മുന്നിലൂടെ കടന്നു പോയിട്ടില്ല. ആ മൂന്ന് വർഷവും. ഒളികണ്ണെറിഞ്ഞാൽ പാടിഞ്ഞാറു ഭാഗത്തെ നിരയിലാണ് നെഞ്ചിടിപ്പിന്റെ സിരാകേന്ദ്രമായ അവളിരിക്കുന്ന ബെഞ്ച്. നേരിട്ട് സംസാരിക്കാൻ ശ്രമിച്ചിട്ടില്ല. സംസാരിച്ചിട്ടുണ്ട്, ഒരിക്കൽമാത്രം.  അത് ഇലക്ഷന് ആർക്കോ വേണ്ടി വോട്ടു ചോദിക്കാൻ ചെന്നപ്പോഴായിരുന്നു. ആ ബെഞ്ചിലേക്കടുക്കുമ്പോൾ പെരുമ്പറ മുഴങ്ങുന്നത് ക്ലാസ്സ്‌ മുഴുവൻ കേട്ടിട്ടുണ്ടാകും.

പിന്നെ പതിവുപോലെ ദർശനങ്ങൾ, ബസ് സ്റ്റാൻഡിലും അവളുടെ ബസ്  സ്റ്റോപ്പിലുമായി ഒടുങ്ങുമായിരുന്നു. അവസാനം അവളുടെ നിഴലായി നിന്നതു ഒരു അവസാന വർഷ സിനിമാ പ്രദർശനത്തിനായിരുന്നു. ചില്ല് എന്ന സിനിമ. വേണു നാഗവള്ളി എന്റെ തന്നെ പ്രതിരൂപമായി തോന്നി. "ചൈത്രം ചായം... " മറക്കാൻ കഴിയാത്തതായി മാറി. പാട്ട് മാത്രം കേട്ടു, നോട്ടം അവളിലായിരുന്നു.

പിന്നീട് പരീക്ഷാകാലം.

വരാൻ പോകുന്ന വിസ്‌മൃതിയുടെ ഒരു കർട്ടൻ റൈസറായി മാറി പിന്നീടത്. പിന്നീടൊരിക്കലും കണ്ടിട്ടില്ല ആ നൈർമല്യം നിറഞ്ഞ ചുരുണ്ട മുടിയുടെ നിറവുള്ള കൊച്ചു മുഖം. ഇനിയൊരു കണ്ടുമുട്ടൽ സങ്കല്പിക്കാവുന്നതിലും അപ്പുറമായിരുന്നു. '96' എന്ന സിനിമയിലെ  തലകറക്കം പോലെ ആ പഴയ മൗനം എന്ന വാല്മീകം വീണ്ടും മൂടുമായിരിക്കും. വേണ്ട...

ഭാര്യ പ്രാതെലെടുത്തുവച്ചു വിളിക്കുന്നു. മായാത്ത  ചിരിയുടെ ഉടമ. വിവാഹം കഴിച്ചതിനു ശേഷം എന്റെ എല്ലാം അവളാണ്. രോഗങ്ങൾ തന്ന കാർക്കശ്യം ഇറക്കുന്ന ഒരത്താണിയായി അവൾ മാറിയെങ്കിലും ഒരു വ്രത നിഷ്ഠ കണക്കെ എനിക്കും മക്കൾക്കും ജീവിതം സമ്മാനിക്കുന്ന ഒരു നാടൻ പെണ്ണ്. ഇനി അവൾ  മതി, അവൾ  മാത്രം.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ