കഥകൾ
- Details
- Written by: ആതിര എ.ആർ
- Category: Story
- Hits: 1481
പേനത്തുമ്പിൽ നിന്നും പുറത്തു ചാടിയ അക്ഷരങ്ങൾ ചിതറിത്തെറിച്ച് വെള്ള കടലാസിനെ വികൃതമാക്കിക്കൊണ്ടിരുന്നു. ജനലിലൂടെ തെറിച്ചു വീണ മഴത്തുള്ളികൾ കടലാസിലെ അക്ഷരങ്ങളെ നനയിപ്പിച്ചു.തണുത്ത കാറ്റു മുറിയിലേക്ക് അരിച്ചിറങ്ങുന്നുണ്ട്.പുറത്തെ പേരമരത്തിൽ ഒരു കൊച്ചു കിളിക്കൂട്. ഇപ്പോഴാണ് ഞാനത് കാണുന്നത്. മഴ നനയാതിരിക്കാൻ അമ്മപ്പക്ഷി തന്റെ കുഞ്ഞിനെ ചിറകിനടിയിൽ ചേർത്ത് പിടിക്കാൻ തത്രപ്പെടുന്നുണ്ടായിരുന്നു. അരോചക ശബ്ദത്തോടെ കറങ്ങികൊണ്ടിരുന്ന ഫാൻ പൊടുന്നനെ നിലച്ചു. മഴമേഘങ്ങൾ മാനത്ത് കാണേണ്ട താമസം ഇവിടെ കറന്റ് പിണങ്ങി പോയിരിക്കും! ഉഗ്ര ശബ്ദത്തോടെ ഇടിയും മിന്നലും മഴയെ അകമ്പടി സേവിക്കാൻ എത്തിയിട്ടുണ്ട്. കുറച്ചു
- Details
- Written by: ആതിര എ.ആർ
- Category: Story
- Hits: 1564
വാടാത്ത പൂക്കളോ?
അതേ, വാടാത്ത പൂക്കൾ. ചുവപ്പും നീലയും റോസും നിറങ്ങളിൽ ഉള്ളവ. നിറവും മണവും തേനും പേരുമില്ലാത്ത ചില പൂക്കൾ.
നീ എവിടെയാണവയെ കണ്ടത്? പൂന്തോട്ടത്തിലാണോ?
അല്ല. മൗനം.. അത്… അതൊരു വലിയ താഴ്വരയാണ്. കാശു കൊടുത്താൽ കിട്ടാത്തതായി അവിടൊന്നുമില്ല. താഴ്വര കാണാൻ ദിവസേന സന്ദർശകർ ഒരുപാട് വരാറുണ്ട്.

- Details
- Written by: RK Ponnani Karappurath
- Category: Story
- Hits: 1547
അവസാന ബസ്സും പോയി കഴിഞ്ഞു. നോക്കി നോക്കി കണ്ണടഞ്ഞു തുടങ്ങി. ഇവൻ എന്താണ് വരാത്തത്? അസ്വസ്ഥത പുകയാൻ തുടങ്ങി. രാവിലെ ജോലിക്ക് പോയതാണ് മനു. വിളക്കിലെ തിരി താഴ്ത്തി കുറച്ചു നേരം വിശ്രമിക്കാം എന്ന്
- Details
- Written by: Shaji.J
- Category: Story
- Hits: 1480
കോളിംഗ് ബില്ലിൽ നിന്നുള്ള നിർത്താത്ത ബെല്ലടി കേട്ടിട്ടാണ് അവൻ ഉണർന്നത്. സമയം ഒൻപതു മണിയാകുന്നു അമ്മ രാവിലെ ഗുരുവായൂർക്ക് പോയതാണ്. അമ്മയെ രാവിലെ ബസ് സ്റ്റാൻഡിൽ കൊണ്ടു പോയി വിടാൻ എഴുനേറ്റിരുന്നു. ചെന്നെയിൽ നിന്നും അവൻ തലേന്ന് രാത്രി വൈകിയാണ് എത്തിയത്. അതുകൊണ്ട് അമ്മയെ വിട്ടിട്ടു വന്നപ്പോൾ ഉറക്ക ക്ഷീണം കാരണം വീണ്ടും വീണു പോയി.
- Details
- Written by: ആതിര എ.ആർ
- Category: Story
- Hits: 1462
- Details
- Written by: Haritha R Menon
- Category: Story
- Hits: 1626
സായാഹ്നസൂര്യന്റെ മൗനം സമയം സന്ധ്യയോടടുത്തു നാളെയുടെ ഉദയത്തിനായി സൂര്യൻ അസ്തമയത്തിനു തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. അസ്തമയസൂര്യന്റെ ചുവപ്പ് നാളം നന്ദിതയുടെ മുഖത്തെ വിവർണ്ണമാക്കി. ഏറെ നേരമായി അവൾ ആ ഇരിപ്പ് തുടങ്ങിയിട്ട്. " നന്ദിതാ, നമുക്ക് പോകണ്ടേ?? " ചോദ്യം കേട്ട് അവൾ തിരിഞ്ഞു. അവളുടെ ഭർത്താവാണ്. അവളുടെ മൗനം അയാളെ അക്ഷമനാക്കി കഴിഞ്ഞു. അല്പ്പം നര വീണിട്ടുണ്ട് എന്നതൊഴിച്ചാൽ അയാൾ യുവാവ് തന്നെയാണ്.

മുള്ളിത്തെറിച്ചൊരു ബന്ധം... അതും ആരാലും കാണാണ്ട് ഒന്നേമുക്കാൽ മീറ്റർ അകലേക്ക് തെറിച്ചു വീണുണ്ടായ ബന്ധത്തില് , ഒരിക്കലുമറിയാൻ വഴിയില്ലാത്ത ഏതോ ഒരമ്മാവന്റെ എത്രമത്തയോ ആയ ഒരു മകളുടെ കല്യാണം.

- Details
- Written by: RK Ponnani Karappurath
- Category: Story
- Hits: 1641
നഷ്ടസ്വപ്നങ്ങളും ഇഷ്ടയാഥാർഥ്യവും തമ്മിലുള്ള മത്സരത്തിൽ നിങ്ങൾ എവിടെ നിൽക്കും? ഇതു കഥയ്ക്കു പുറത്തു ജീവിതത്തിലേക്കു നീങ്ങുന്ന സമസ്യാപൂരണമാണ്.
പൂർവ വിദ്യാർത്ഥികളുടെ കൂടിചേരലിനുള്ള അറിയിപ്പു കേട്ടപ്പോൾ പതിവുപോലെ പോകാൻആഗ്രഹമുണ്ടെങ്കിലും വേണ്ടെന്നു കരുതി. കൂട്ടുകാരെ കാണണ്ട എന്നു കരുതിയില്ല, മറ്റു പലതും ഓർക്കാറുള്ളത് കൊണ്ടാണ്.