ആരാണ് തമ്പി? എവിടെയാണ് തമ്പി? ആർക്കുമറിയില്ല. പക് ഷേ ഒന്നറിയാം. തമ്പിയുടെ ജന്മദിനം ' തമ്പിയോടൊപ്പം പത്താം ക്ലാസ്സിൽ ഒരുമിച്ച്  പഠിച്ചവർ എല്ലാവരും കൂടി ഒരു വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. അതിൽ അവരുടെ കഥകളും, കാര്യങ്ങളും ഒക്കെ എഴുതി ആസ്വദിച്ചു കൊണ്ടിരുന്നു.

ഓരോ ദിവസവും, ഓരോരുത്തരുടെ ജന്മദിനങ്ങളും, വിവാഹ വാർഷിക ദിനങ്ങളും, ജീവിതാനുഭവങ്ങളുമായി ഗ്രൂപ്പ് സജീവമായിക്കൊണ്ടിരുന്നു' തമ്പിയെ മാത്രം ആരും ഗ്രൂപ്പിൽ ചേർത്തില്ല

ഗ്രൂപ്പിലെ, കാഴ്ചശക്തി അല്പം കുറവുള്ള ബിജു'' പി.ജോൺ എവിടെ നിന്നോ തമ്പിയുടെ ജന്മദിനം കണ്ടെടുത്ത് ഗ്രൂപ്പിൽ "തമ്പിക്ക് ജന്മദിനാശംസകൾ" എഴുതിവിട്ടു.

പിന്നെ മാലപ്പടക്കത്തിനു തീ പിടിക്കുന്നതു പോലെ, തമ്പിക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ഒരു ഘോഷയാത്രയായിരുന്നു ഗ്രൂപ്പിൽ ' അപ്പോഴും തമ്പിയെക്കുറിച്ച് ആരും ചിന്തിച്ചില്ല.

പടക്കങ്ങൾ മൊത്തം പൊട്ടി തീർന്നെങ്കിലും, പൊട്ടാതെ കിടക്കുന്ന ചില പടക്കങ്ങൾ, കുറെ നേരം കഴിഞ്ഞ് പുകഞ്ഞു പുകഞ്ഞു കത്തുന്നതു പോലെ, തമ്പിക്കുള്ള അവസാനത്തെ ആശംസ തമ്പിയുടെ അയൽവാസിയായ വിനോദ് പിള്ള എന്ന ഗ്രൂപ്പിലെ സജീവ അംഗത്തിൻ്റെതായിരുന്നു.

വിനോദിന്, തമ്പിയെക്കുറിച്ച് അറിയാം. ഒരുമിച്ച് പഠിച്ചതാണ്. എന്നാൽ തമ്പിയുടെ ഇപ്പോഴത്തെ അവസ്ഥയിൽ അവനെ ഗ്രൂപ്പിൽ ചേർത്തിട്ട് കാര്യമില്ല' എന്നാൽ വിനോദ്, തമ്പിയുടെ കാര്യം ഗ്രൂപ്പിൽ പങ്കുവെച്ചതുമില്ല അപ്പോഴും തനിയെ ആരും ഗ്രൂപ്പിൽ ചേർത്തിരുന്നില്ല.

ജന്മദിനാശംസകളുടെ മറുപടിയായി ഒരു ''നന്ദി" പ്രതീക്ഷിച്ചിരുന്ന കൂട്ടുകാർ തമ്പിയെ അന്വേഷിച്ചു. ഗ്രൂപ്പിലെ നിറസാന്നിധ്യമായ മോഹൻ തോമസ്, തൻ്റെ  ഉറ്റമിത്രമായ മനോജിനേയും കൂട്ടിക്കൊണ്ട് തമ്പിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി.

തമ്പിയുടെ വീടു കണ്ടു പിടിച്ചു ചെന്ന മോഹനും, കൂട്ടുകാരനും കണ്ടത്, ചോർന്നൊലിക്കുന്ന, വാതിലോ, വാതിൽപ്പടിയോ ഇല്ലാത്ത ഒരു കുടിൽ' അതിൽ ഒരു ചാക്കു കട്ടിലിൽ നീണ്ടു നിവർന്നു കിടക്കുന്ന തമ്പിയെ ' തെറുപ്പ് " ബീഡി വലിച്ചു , വലിച്ച് മിനിറ്റുകളോളം നീണ്ടു നിൽക്കുന്ന ചുമയുടെ ഉടമസ്ഥനായ തമ്പിയെ .

എല്ലും തോലുമായി മെലിഞ്ഞുണങ്ങിയ തമ്പി, മോഹനെ കണ്ട മാത്രയിൽ കട്ടിലിൽ നിന്നും എഴുന്നേറ്റിരുന്നു'' മോഹൻ ആരാണെന്നോ, എന്തിനു വന്നുവെന്നോ മനസ്സിലാകാത്ത തമ്പി, വളരെ പണിപ്പെട്ട്  ഒരു ബീഡി എടുത്ത് കത്തിച്ചു.

പട്ടാളത്തിൽ നിന്നും പിരിഞ്ഞു വന്ന മോഹൻ, തമ്പിയെ തങ്ങളുടെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. എല്ലാം കേട്ടിരുന്ന തമ്പിയുടെ കണ്ണിൽ നിന്നും കണ്ണുനീർ കവിൾ തടത്തിലൂടെ ഒഴുകി ഇറങ്ങി.

ഏതോ അപടത്തിൽപ്പെട്ട്, അവശനായ തമ്പിയുടെ കൈയ്യിൽ മോഹൻ തൻ്റെ ഫോണെടുത്ത്, അതിൽ കഴിഞ്ഞ ദിവസം തമ്പിക്ക് ,കൂട്ടുകാർ ജന്മദിനാശംസകൾ എഴുതിയ ഭാഗം കാണിച്ചു കൊടുത്തു.

ഫോണിലേക്ക് ഒരു നിമിഷം നോക്കിയ തമ്പി ,ഓർക്കുകയായിരുന്നു, ' പഠിക്കുന്ന കാലത്ത് ഒരിക്കൽ പോലും കൂട്ടുകൂടാൻ താല്പ്പര്യമില്ലാതിരുന്നവൻ. തന്നെ കളിയാക്കാൻ വന്നിരിക്കുന്നു. പണ്ടും തൻ്റെ ദാരിദ്ര്യത്തിൽ പിടിച്ച് കളിയാക്കുമായിരുന്നു: 'തന്നെ ഏറ്റവും കൂടുതൽ കളിയാക്കിയവനാണ് തൻ്റെ മുന്നിൽ ഇരിക്കുന്നത് "

തമ്പിയുടെ മുഖഭാവം ശ്രദ്ധിച്ച മോഹൻ, തമ്പി യോടു പറഞ്ഞു " തമ്പീ, ക്ഷമിക്കടാ സ്കൂൾ ജീവിതത്തിൽ അറിവില്ലാതെ എന്തൊക്കെ കാട്ടിക്കൂട്ടുന്നു. അതെല്ലാം ഇപ്പോഴും ഓർത്തുവെക്കരുത്." നമ്മുക്ക് ഒന്ന് ആഘോഷിക്കണം

നിനക്ക് നല്ലൊരു ഫോൺ വാങ്ങാം. എന്നിട്ട് നമ്മുടെ ഗ്രൂപ്പിൽ നീയും ഉണ്ടാകണം. നിന്നെ ഞങ്ങൾ "വാട്ട്സാപ്പ് ഗ്രൂപ്പിൽ " ചേർക്കുകയാണ്:

മോഹൻ എന്താണ് പറഞ്ഞതെന്ന് കേൾക്കാതെ തമ്പി അപ്പോഴേയ്ക്കും കൂർക്കം വലിച്ച് നിദ്രയിലേക്ക് വഴുതി വീണിരുന്നു.'

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ