കവിതകൾ

- Details
- Written by: പ്രിയവ്രതൻ S
- Category: Poetry
- Hits: 1719
പേക്കിനാവിങ്കലിരുട്ടിനു സാക്ഷിനീ
വാക്കാലിരുൾകീറി മാപ്പുചോദിക്കുന്നു,
വീണ്ടും തുലാവർഷമായെത്തിനിൽക്കുന്നു,
കാണാവടുക്കളിൽ കണ്ണീർപൊഴിക്കുന്നു.
- Details
- Written by: Anchu Mathew
- Category: Poetry
- Hits: 1660
ചിതലെടുക്കും മുമ്പേ കണ്ടെടുക്കണം
മറവിയിൽ മാഞ്ഞു തുടങ്ങിയോരെൻ രൂപം
ചിരിച്ചും ചിണുങ്ങിയും നേർത്തൊരോർമയായ രൂപം
ചിന്തകൾ ശബ്ദങ്ങളായി ചോദ്യങ്ങളായുയർന്ന മാത്രയിൽ
മാറ്റിവരക്കപ്പെട്ടൊരെൻ സ്വന്തരൂപം.
- Details
- Written by: Anila Sunil
- Category: Poetry
- Hits: 1398
പതുക്കെ ചിരിക്കുന്ന
ചാര കണ്ണുള്ള അവൻ
സദാ നിശ്ബദനായിരുന്നു.
നിഷ്കളങ്കത മുഖത്ത് തെളിഞ്ഞു കാണാം.
- Details
- Written by: Padmanabhan Sekher
- Category: Poetry
- Hits: 1724
(Padmanabhan Sekher)
മേഘം ഇരുളുന്നു
ഇരുട്ട് പകരുന്നു
മനസ്സ് തുടിക്കുന്നു
നീ എവിടെ എൻ കുറവാ
കാറ്റടിക്കുന്നു
കാടിളകുന്നു
ഭയം പരക്കുന്നു
കൂട്ടിനു കൂടോ പെണ്ണാളെ
- Details
- Written by: Sohan KP
- Category: Poetry
- Hits: 1710
ഓർമ്മയിലാദ്യം
ഒരു ചാറ്റല്മഴയുടെ അവ്യക്തമാം
തിരശ്ശീല.
അതിനു പിന്നില് നനഞ്ഞ
സ്കൂള് മുറ്റം.
ചുവപ്പില് കുതിര്ന്ന്
മണ്ണില് പുതഞ്ഞ വാകപ്പൂക്കള്..
പറന്നു പോകും ചകോരാദിപ്പക്ഷി.

- Details
- Written by: Dr. Efthikar Ahamed B.
- Category: Poetry
- Hits: 1668
(കവയിത്രി ടോണി മോറിസന്റെ വരികൾ - മൊഴിമാറ്റം: ഡോ. ബി. ഇഫ്തിഖാർ അഹമ്മദ്):
അവർ മിസിസിപ്പി നദിയുടെ വളഞ്ഞ് ഒഴുകിക്കൊണ്ടിരുന്ന ചില ഭാഗങ്ങൾ
വീടുവെക്കാനും ജീവിക്കാനുമുള്ള ആവശ്യങ്ങൾക്കായി നേർ രേഖയിലാക്കിയത്?..
ദൈവത്തിൻ്റെ അത്യപൂർവ്വ സൃഷ്ടിയിലൊന്നാണു നീയെന്നു
വിശ്വസിച്ചു പോവുന്നു ഇന്നും...
ഒന്നു കോറിവരയ്ക്കുമ്പോളേക്കും
വരിയിലും വരയിലും ജീവൻ നിറച്ചു വച്ചതും
കണ്ടതാണു ഞാൻ....
നിന്നിലേക്ക് മാത്രമായ് നീ ഒഴുകിത്തുടങ്ങിയത്
അതറിയാതെ പോയതിൽ
ഉള്ളം നോവുന്നു
നിൻ്റെ ഒടുക്കമല്ല ഉള്ളിനെ കുത്തി വലിക്കുന്നത്...
തിരിച്ചുവരണം എന്നെൻ്റെ കാതോരം ബാക്കിയായത്.

- Details
- Written by: Rabiya Nafeeza Rickab
- Category: Poetry
- Hits: 1988
കറുപ്പ് നിനക്ക് ഇഷ്ടമില്ലാത്ത നിറമാണെന്നറിഞ്ഞിട്ടും,
അച്ഛൻ സമ്മാനിച്ച -
ആ കറുത്ത മുറിയിലിരുന്ന്
രണ്ടാനമ്മയ്ക്ക് നിന്റച്ചനോടുള്ള