(കവയിത്രി ടോണി മോറിസന്റെ വരികൾ - മൊഴിമാറ്റം: ഡോ. ബി. ഇഫ്‌തിഖാർ അഹമ്മദ്):
"നിങ്ങൾക്കറിയുമോ,
അവർ മിസിസിപ്പി നദിയുടെ വളഞ്ഞ് ഒഴുകിക്കൊണ്ടിരുന്ന ചില ഭാഗങ്ങൾ
വീടുവെക്കാനും ജീവിക്കാനുമുള്ള ആവശ്യങ്ങൾക്കായി നേർ രേഖയിലാക്കിയത്?..

ചില സമയങ്ങളിൽ നദി ഇവിടങ്ങളിൽ മാത്രമായി വെള്ളപ്പൊക്കമുണ്ടാക്കുന്നു..
അവർ ഉപയോഗിക്കുന്ന പദം വെള്ളപ്പൊക്കം എന്നാണ്,
പക്ഷെ, യഥാർത്ഥത്തിൽ അത് വെള്ളപ്പൊക്കമൊന്നുമല്ല..

മറിച്ച്, അത് ഓർമകളിലേക്ക് ഊളിയിടുന്നതാണ്..
മുമ്പുണ്ടായിരുന്ന പ്രദേശങ്ങളിലേക്കുള്ള, പുഴയുടെ, ഓർമയുടെ തിരിച്ചു നടത്തം..

എല്ലാ ജലധാരകൾക്കും ഒരു നിറഞ്ഞ ഓർമയുണ്ട്..
അതിലേക്ക് അവ തിരിച്ചു നടക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു..

എഴുത്തുകാരും ഈ ജലധാരകളെപ്പോലെയാണ്.."