മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Padmanabhan Sekher)

ഉത്തുംഗ ചില്ലയിൽ ജനിച്ച്
കാറ്റിൽ ഉലഞ്ഞാടി നിന്ന്
മനം കവരും വർണ്ണചിത്രം
എഴുതി നീ എൻ മനസ്സിൽ.

 
മദമിളകി പറക്കും വണ്ടിനു
മധു പകർന്നുന്മത്തനാക്കി
മലരേ നിന്റെ സൗരഭ്യവും
മറ്റുള്ളവർക്കായി പരത്തി
 

ഇതളറ്റ് ഇഹലോകവാസം
വെടിയുമ്പോഴും എനിക്ക്
കനിതന്നു സായൂജ്യമടഞ്ഞു
നീ എനിക്കായ് നിസ്വാർത്ഥം

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ