മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

(Padmanabhan Sekher)

ചന്തമുള്ളോരു സുന്ദരി
ചാലക്കോട്ടു ചന്തയിൽ
ചാള വിറ്റു സന്ധ്യയിൽ
സുന്ദരനാം ചിന്തകൻ
അന്തിയിലെത്തി ചന്തയിൽ


ചന്തയിലെത്തിയ ചിന്തകൻ
ചാളവാങ്ങി സഞ്ചിയിൽ
ചന്ത വിട്ടു ചിന്തയിൽ
ചിന്തകൻ തൻ ചിന്തയിൽ
ചന്തമുള്ളോരു സുന്ദരി
ചന്തയിൻ നിന്നും ചിന്തകൻ
ചാലക്കോട്ടെ ചായ്പിലെത്തി
ചാളവച്ച് ചാറുകൂട്ടി
ചോറുതിന്നു അന്തിയിൽ
ചോറുതിന്ന ചിന്തകൻ
ചിന്തയിലായ് അന്തിയിൽ
അന്തിയിലങ്ങനെ ചിന്തകൻ
അന്തിഉറങ്ങി ചിന്തയിൽ
ഉറക്കമുണർന്നു ചിന്തകൻ
ഉറങ്ങിക്കിടന്ന ചിന്തകൾ
ഉണർത്തി വിട്ടു സുന്ദരി
തേടി എത്തി ചന്തയിൽ
ചന്തമുള്ളോരു സുന്ദരി
ചന്ത വിട്ട് അന്തിയിൽ
തിരികെവന്നില്ല ചന്തയിൽ
അന്തം വിട്ട ചിന്തകൻ
ചിന്തയിലാണ്ടു ചന്തയിൽ
ചന്തമുള്ളോരു കൺമണി
ഇഞ്ചിവാങ്ങാൻ ചന്തയിൽ
പുഞ്ചിരിച്ചു കൺമണി
ചിന്തവിട്ട് ചിന്തകൻ
ചിന്തകൻ തൻ ചിന്തകൾ
ചന്തകേറി അന്തിപോൽ
ഇഞ്ചി വാങ്ങിയ കൺമണി
ചന്തവിട്ടു പുഞ്ചിരിയുമായ്
ചിന്തകൻ നിന്നു ചന്തയിൽ
ഇഞ്ചിതിന്ന കുരങ്ങു പോൽ

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ