കഥകൾ ഒരുപാടില്ലേ ...
ഓരോ നിമിഷത്തിലും ഉള്ളിൽ
വന്നു നിറയുന്ന കഥകൾക്ക്
പറയാൻ ഒരുപാടുണ്ട് ...
ഒന്നു കാതോർത്തെങ്കിൽ
എന്നോർത്ത് പറയാൻ ഒരുങ്ങി നിൽക്കുന്ന
എത്രയോ കഥകൾ ...
ഒരുപിടി സന്തോഷങ്ങളുടെ ...
ചിലപ്പോഴെങ്കിലും നൊമ്പരങ്ങളുടെ ...
ഉൻമാദങ്ങളുടെ ... ഇണങ്ങിച്ചേരലുകളുടെ ..
നെടുവീർപ്പിടുന്ന കഥകൾ ...
ഇന്നു ഞാനിതാ ഒരുങ്ങിയിരിക്കുന്നു -
ഞാനൊന്നു കാതോർത്തെങ്കിലെന്ന് ,
മോഹിച്ചതിനോടെല്ലാം...
എന്നെയും എന്നിലെ ജീവനെയും
തുടിപ്പിച്ച കഥകൾക്ക്, എന്നോട്
പറയാനുള്ളത്... പറയാനുള്ളതെല്ലാം ...
ഇന്നു ഞാൻ കേൾക്കും...