mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 devayami

Freggy Shaji

നോവൽ ആരംഭിക്കുന്നു.  

ടൗണിൽ നിന്ന് കുറച്ചു മാറി പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമം. വയലും കുന്നും പുഴയും എല്ലാം ഉള്ള കൊച്ചു ഗ്രാമം. വലിയ  തറവാട് വീടാണ് മുല്ലശ്ശേരി. ആ ഗ്രാമത്തിലെ തന്നെ മുന്തിയ തറവാട്ടുകാർ. ഏക്കർ കണക്കിന് നിലവും, കൃഷിയും കച്ചവടവും ഒക്കെ ഉള്ള വലിയ തറവാട്. ഭാഗം വെച്ച് ഓരോരുത്തരും മാറി താമസിക്കുന്നു. ചുറ്റുവട്ടത്ത് തന്നെയാണ് ബന്ധുക്കൾ എല്ലാവരും. 

രാധാകൃഷ്ണൻ, ഭാര്യ സരോജിനി, മക്കൾ, ബാലകൃഷ്ണൻ, ഇരട്ട സഹോദരന്മാർ ആയ രവികൃഷ്ണൻ, ഗോപീകൃഷ്ണൻ, ഇവരുടെ പെങ്ങൾ ശ്രീകല. ഇവരാണ് മുല്ലശേരി പഴയ തറവാട്ടിൽ ഇപ്പോ ഉള്ളത്. എല്ലാവരുടെയും വിവാഹം കഴിഞ്ഞു. പെങ്ങൾ ശ്രീകല മുംബൈയിൽ ആണ് താമസം. ഭർത്താവ് ജയപ്രകാശ് അറിയപ്പെടുന്ന ബിസിനസ് കാരൻ ആണ്. വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം നാട്ടിൽ വരും. രണ്ടു മക്കൾ വരുൺ, വരദ.വരദ അവിടെ ജോലി കിട്ടി വിവാഹം അന്വേഷിക്കുന്നു. വരുൺ പഠിക്കുന്നു. ജയപ്രകാശ് മുബൈയിൽ ആണെങ്കിലും വീട്ടുകാർ എല്ലാം നാട്ടിൽ തന്നെയാണ്. ശ്രീകലയുടെ വീടിന് അടുത്ത് തന്നെ ആണ് ജയ പ്രകാശിന്റെ വീടും. പ്രേമ വിവാഹം ആയിരുന്നു.മുല്ലശേരി തറവാട്ടുകാർക്ക് യോജിച്ച ബന്ധം ആയിരുന്നില്ല എങ്കിലും ഒറ്റ പുത്രിയുടെ ആഗ്രഹം നടത്തി കൊടുക്കുകയായിരുന്നു. രാധാകൃഷ്ണൻ. ജയപ്രകാശ് സ്വന്തം വീട്ടിൽ അത്ര രസത്തിൽ അല്ലായിരുന്നു. അച്ഛന്റെ മരണശേഷം അനിയനും രണ്ട് സഹോദരിമാരും സ്വത്ത് ഭാഗം വെച്ചപ്പോൾ,ഏട്ടൻ കാശുകാരൻ ആണെന്ന് പറഞ്ഞ് ഭാഗം വെട്ടി ചുരുക്കി. അതുവരെ വീടിന് വേണ്ടി കഷ്ടപ്പെട്ട് ജീവിച്ച് നാടും വീടും വിട്ട് നിന്ന ജയ പ്രകാശൻ തീർത്തും ഒറ്റപ്പെട്ടു. ഒന്നും വേണ്ട എന്ന് പറഞ്ഞ് എല്ലാം സ്വമേധയാ വിട്ടു കൊടുത്തു ജയ പ്രകാശ്. നാട്ടിൽ വന്നാൽ മുല്ലശേരി യില് തന്നെ ആണ് താമസം. അധികവും അയ്യാൾ നിൽക്കില്ല ഭാര്യയെയും മക്കളെയും കൊണ്ട് വിട്ട് തിരിച്ചു  രണ്ടു ദിവസം കഴിഞ്ഞാൽ തിരിച്ചു പോകും. ശ്രീകല വന്നാൽ രണ്ടാഴ്ച കഴിഞ്ഞേ തിരിച്ചു പോകൂ. ബാലകൃഷ്ണന്റെ നേരെ താഴെയാണ് ശ്രീകല. പിന്നെ രവി കൃഷ്ണൻ മിനിറ്റ് കളുടെ വ്യത്യാസത്തിൽ ഗോപീകൃഷ്ണൻ.

ബാലകൃഷ്ണൻ, ഭാര്യ സുനന്ദ. അവർക്ക് രണ്ടു മക്കൾ, ദേവദത്തൻ, മകൾ ദേവനന്ദ. വിവാഹം കഴിഞ്ഞ് കുട്ടികൾ ഇല്ലാതിരുന്ന അവർക്ക് നേർച്ചയും വഴിപാടും നടത്തി കിട്ടിയ ആദ്യ കണ്മണി ദേവദത്തൻ. പത്ത് വയസ്സ് താഴെയാണ് ദേവനന്ദ. ദത്തൻ ആണ് മുല്ലശേരി ബിസിനസിന്റെ മാസ്റ്റർ ബ്രയിൻ. എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നത് ദത്തൻ ആണ്.അവന്റെ വാക്കണ് അവസാനവാക്ക് എന്ന കാര്യത്തിൽ സംശയമില്ല മുത്തശ്ശൻ രാധാകൃഷ്ണന്. കൊച്ചുമകൻ മക്കളെക്കൾ പ്രാപ്തി ഉള്ളവൻ ആണെന്ന് ചുരുങ്ങിയ കാലം കൊണ്ടുതന്നെ അദ്ദേഹം മനസ്സിലാക്കി.തന്റെ സാമ്രാജ്യം മക്കളെ ഏൽപ്പിച്ച് വാർദ്ധക്യം ആസ്വദിക്കുകയാണ് രാധാകൃഷ്ണൻ. പൊടി മില്ലും, അതിനോട് ചേർന്നുള്ള സൂപ്പർ മാർക്കറ്റ് മാത്രമാണ് അച്ചച്ചനും അച്ഛമ്മയും തറവാട്ടിൽ നിൽക്കുമ്പോൾ,ഭാഗം കിട്ടിയത്. ഒരേക്കർ ഭൂമിയും അതിൽ നിന്ന് വളർത്തി കൊണ്ട് വന്നതാണ് ഓരോന്നും. ദേവദത്തൻ ഉണ്ടായതിനു ശേഷമാണ് തനിക്ക് നല്ലകാലം ഉണ്ടായത് എന്ന് അച്ചാച്ചൻ പറയും. കൃഷ്ണാ സൂപ്പർ മാർക്കറ്റ്, കൃഷ്ണാ ഹൈപ്പർ മാർക്കറ്റ്, കൃഷ്ണാ പെട്രോളിയം, കൃഷ്ണാ ട്രാവൽസ്, കൃഷ്ണാ ഗാർമെന്‍റെസ്. മില്ലിൽ പൊടിച്ച ഫ്രഷ് പൊടികൾ കയറ്റി അയക്കുന്നു.വിവിധ രാജ്യങ്ങളിൽ.അതിന്റെ ചുമതല നടത്തുന്നത് ദത്തൻ ആണ്. കൃഷ്ണാ കൺസ്ട്രക്ഷൻ ദത്തൻ തനിയെ നടത്തുന്നത് ആണ്. ബാലകൃഷ്ണൻ മോനെ സഹായിച്ചു കൂടെ ഉണ്ട്. കൃഷ്ണാ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് ഗർമെന്റെസ് നോക്കി നടത്തുന്നത് ഗോപീ കൃഷ്ണൻ ആണ്. കൃഷ്ണാ ട്രാവൽസ്, പമ്പുകളും രവി കൃഷ്ണൻ നോക്കി നടത്തുന്നു. മില്ലിന്റെ ചുമതല ബാലകൃഷ്ണനും. വരവ് ചിലവ് കണക്കുകൾ ഒന്നിച്ചിരുന്ന് ചർച്ച ചെയ്യും. ഒരു നിശ്ചിത തുക മാസം എല്ലാവരും എടുക്കും.അച്ചാച്ചൻ ആണ് അതിന്റെ ചുമതല .ലാഭവിഹിതം ഓരോന്നിന്റെയും ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്യും. വളരെ നല്ല നിലയിൽ സ്ഥാപനങ്ങൾ നടന്നു പോകുന്നു.

ഗോപീകൃഷ്ണൻ ഭാര്യ പാർവതി ഇരട്ട കുട്ടികൾ ആണ് അവർക്ക്. പ്രദീപ് കൃഷ്ണാ, പ്രവീൺ കൃഷ്ണാ. രണ്ടുപേരും എംബിബിഎസ്‌ പഠിക്കുന്നു. രണ്ടാം വർഷം. രവികൃഷ്ണൻ ഭാര്യ സുജാത .ഒറ്റ മകൻ  സച്ചിൻ കൃഷ്ണാ. എഞ്ചിനീയർ രണ്ടാം വർഷം പഠിക്കുന്നു. അവൻ വീട്ടിൽ നിന്നും പോയി വരും കോളേജിൽ. ഗോപീ കൃഷ്ണനും രവി കൃഷ്ണനും ഇരട്ടകളെ തന്നെ യാണ് വിവാഹം കഴിച്ചത്. ഒരേ ദിവസം. മക്കളും ഒരേ പ്രായക്കാർ ആണ്. ഒരേ ഒരു പെൺ തരി ആണ് ദേവനന്ദ. നാല് ആൺ കുട്ടികൾ കഴിഞ്ഞ് ഇളയത്. ഇപ്പോ പതിനെട്ട് വയസ്സ് ആയി അവൾക്ക്. കോളേജിൽ പഠിക്കുന്നുണ്ട് ഒന്നാം വർഷ ബി എസ് സി. സയൻസ്.ടീച്ചർ ആകണം എന്നാണ് ആഗ്രഹം. അവളുടെ.മൂന്ന് അമ്മമാരുടെയും സ്നേഹ തണലിൽ, കൊഞ്ചി വളർന്നത് കൊണ്ട് പെണ്ണിന് കുറച്ചു അഹങ്കാരം ഉണ്ട്. കാണാൻ സുന്ദരി ആയിരുന്നു ദേവനന്ദ.

മക്കൾ എല്ലാവരും തന്റെ കണ്ണടയും വരെ കൂടെ ഉണ്ടാകണം എന്ന അച്ചാച്ചൻ  ആഗ്രഹപ്രകാരം എല്ലാവരും ഒരുമിച്ച് നിൽക്കുന്നു തറവാട്ടിൽ. മുല്ലശേരി തറവാട്ടിലെ ഒത്തൊരുമ നാട്ടിൽ പലപ്പോഴും ചർച്ച ആകാറുണ്ട്.

(ഇപ്പോ തറവാട്ടിൽ താമസിക്കുന്ന ആളുകളുടെ ഏകദേശ രൂപം കിട്ടി കാണും എന്ന് കരുതുന്നു. പോകെ പോകെ.. മനസിലാകും. ഇനി കഥയിലേക്ക് കടക്കാം. പുലരി വെളുത്തു തുടങ്ങുന്നു. മുല്ലശേരി അടുക്കളയിലേക്ക് പോയി നോക്കാം..അവിടെ നിന്ന് തുടങ്ങാം.)

"ഏട്ടത്തി... ആ പാലുകാരൻ ഇന്നും താമസിച്ചു."

പടിഞ്ഞാറെ വരാന്തയിൽ നിന്നും അടുക്കളയിലേക്ക് കയറി വന്ന പാർവതി പാൽ പാത്രം സ്ലാബിൽ വെച്ച് കൊണ്ട് പറഞ്ഞു.

"ഇത് പതിവാകണ്ട എന്ന് പറഞ്ഞോ നീ പാറു?"

സുജാത  തേങ്ങ ചിരകിയത് മിക്സിയിൽ ഇട്ടു കൊണ്ട് ചോദിച്ചു. ഇരട്ടകൾ ആയതു കൊണ്ട് രണ്ടു പേരും പേരാണ് വിളിക്കുക. പാറു,സുജ..

"രണ്ടുപേരും സംസാരിച്ചു നിൽക്കാതെ..അമ്മ വരുമ്പോഴേക്കും പ്രാതൽ  ഒരുക്കാൻ നോക്കൂ.."

സുനന്ദ കല്ലിൽ ഇരുന്ന ദോശ മറിച്ചിട്ട് കൊണ്ട് പറഞ്ഞു.

"ഏട്ടത്തി...ദേവുട്ടിയെ വിളിച്ചോ? പെണ്ണ് ഇന്ന് കോളേജിൽ എന്തോ നേരത്തെ പോകണം എന്ന് പറഞ്ഞിരുന്നു."

സുജാത പെട്ടന്ന് ഓർമ്മ വന്നത് പോലെ പറഞ്ഞു.

"ഞാൻ ചെന്നാൽ ശരിയാകില്ല.. പാറു നീ പോയി വിളിച്ചിട്ട് വാ..രണ്ടും കൂടി ലാളിച്ചു വഷളാക്കി വെച്ച് പെണ്ണിന് ഇപ്പോ അമ്മയായ എന്നെ വേണ്ടെന്ന മട്ടാണ്. ഞാൻ വഴക്ക് പറയും എന്നാണ് പരാതി."

സുനന്ദ ഗൗരവത്തോടെ പറഞ്ഞു.

"ഏട്ടത്തി..അവള് നമ്മുടെ രാജകുമാരി അല്ലേ?"

സുജാത ചിരിച്ചു.

"രാജകുമാരി എന്നെ കൊണ്ട് വേറൊന്നും പറയിപ്പികണ്ട..ഇന്നലെ കോളേജിൽ പോയ വേഷം കണ്ട് ദേവ എന്നെ കൊന്നില്ല എന്നേയുള്ളൂ..രണ്ടുപേരും അവൾക്ക് വളം വെച്ച് കൊടുത്തിട്ട്..കേൾക്കുന്നത് ഞാനും."

"ഏട്ടത്തി...അവൾക്ക് ജീൻസ് ഇട്ടിട്ട് പോകണം എന്ന് പറഞ്ഞപ്പോൾ, ഗോപി ഏട്ടനെ വിളിച്ച് കൊണ്ടുവരാൻ പറഞ്ഞത് ഞാൻ തന്നെയാണ്. അവളുടെ ആഗ്രഹം അല്ലേ.."

പാർവതി പറഞ്ഞു.

"ഇന്നലെ രാത്രി വൈകി ദത്തൻ  വന്നത് കൊണ്ട് നിങ്ങൾ രക്ഷപെട്ടു. കേട്ടത് ഞാനും."

സുനന്ദ പറഞ്ഞു.

"പാറു ദത്തൻ വന്നാൽ അപ്പോ ഇന്നലത്തെ ബാക്കി നമ്മുക്ക് ആകും."

സുജാത ചിരിയോടെ പറഞ്ഞു.

"സാരമില്ല സുജേ..നമ്മുടെ മോൾക്ക് വേണ്ടി അല്ലേ..കുറച്ചു കേൾക്കാം.ഞാൻ മോളെ വിളിച്ചിട്ട് വരാം."

പാറു പുറത്തേക്കു പോയി.അച്ഛമ്മയുടെ കൂടെയാണ് പെണ്ണ് കിടക്കുന്നത് ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ്.

പാറു അകത്തേക്ക് നോക്കി വലിയ റൂം ആണ് അത്.രണ്ടു കട്ടിൽ ഉണ്ട് റൂമിൽ .ഒരു കട്ടിലിൽ അച്ഛൻ കിടക്കും മറ്റെ കട്ടിലിൽ അമ്മയും,നന്ദ   യും..അമ്മ ബാത്ത് റൂമിൽ ആണ്.എഴുന്നേറ്റാൽ ഉടൻ എല്ലാവരും കുളിക്കണം എന്ന് അച്ഛന് നിർബന്ധമാണ്.പാർവതി അകത്തേക്ക് കയറി കട്ടിലിൽ കമിഴ്ന്നു ഒട്ട മത്സരത്തിൽ പങ്കെടുക്കുന്നത് പോലെയാണ് പെണ്ണ് കിടക്കുന്നത്..മുടി അഴിഞ്ഞു വിതറി കിടക്കുന്നു.

"മോളേ...ദേവുട്ടി...എഴുന്നേറ്റു വാ..നേരം ഒരുപാടായി.നേരത്തെ പോകണ്ടേ ?വാ..."

പാർവതി തട്ടി വിളിച്ചു.

അപ്പോഴേക്കും കുളി കഴിഞ്ഞ് സെറ്റ് മുണ്ട് ഉടുത്ത് അമ്മ ഇറങ്ങി വന്നു.

"എന്താ.. പാറു?മോളെ എന്തിനാ വിളിക്കുന്നത് നേരത്തെ പോകണോ ഇന്ന്?"

അമ്മ ചോദിച്ചു.

"അതെ അമ്മേ ഇന്നലെ രാത്രി പറഞ്ഞിരുന്നു.വിളിക്കാൻ."

പാർവതി അമ്മയെ നോക്കി പറഞ്ഞു.

"നീ ചെല്ല് ഞാൻ വിളിക്കാം."

അച്ഛമ്മ ബെഡിൽ ഇരുന്നു കൊണ്ട് ദേവു വിൻറെ തലയിൽ തലോടി..

"മോളേ.. ദേവുട്ടീ...എഴുന്നേക്ക്‌.. ഇന്ന് നേരത്തെ പോകണ്ടേ.."?അച്ഛമ്മ അവളെ പതിയെ വിളിച്ചു.

"കുറച്ചു  നേരം കൂടി കിടക്കട്ടെ അച്ഛമ്മ.."

ദേവു കണ്ണടച്ചു കൊണ്ട് പറഞ്ഞു.

"ദേ പാറു വന്ന് വിളിച്ചിട്ട് പോയി..ഇനി നന്ദ വഴക്ക് പറയുന്നത് വരെ മോള് കിടകണ്ടാ...അവളെ വെറുതെ അരിശം കൊളിക്കണ്ട നീ.."

അച്ഛമ്മ പറഞ്ഞത് കേട്ട് ദേവു കണ്ണുകൾ വലിച്ചു തുറന്നു.

"അപ്പോ പേടിയുണ്ട്.."

അച്ഛമ്മ ചിരിച്ചു.

"വേറെ ആരെയും ഇൗ വീട്ടിൽ എനിക്ക് പേടി ഇല്ല..പക്ഷേ അമ്മ..പേടി ആണ്.ഇൗ വീട്ടിൽ ഏറ്റവും പേടിക്കേണ്ട ആൾ എന്റെ ഏട്ടനും അമ്മയും..എന്റെ പൊന്നോ..പാവം എന്റെ അച്ഛൻ."

ദേവു എഴുന്നേറ്റു.അച്ഛമ്മയുടെ കവിളിൽ മുത്തി കൊണ്ട് പുറത്തേക്കു നടന്നു.ലൂസ് ആയ ബനിയനും,  പല്ലാസോ പാന്റും ആയിരുന്നു വേഷം.മുടി വാരി ഉച്ചിയിൽ കെട്ടി വെച്ച് തന്റെ റൂമിലേക്ക് കയറി.പഠിക്കാൻ മാത്രേ അവിടെ ഇരിക്കൂ അവള്.കുളിച്ചു മാറാൻ ഡ്രസ്സ് എടുത്തു.കുളി കഴിഞ്ഞ് ഡ്രസ്സ് മാറി അടുക്കളയിലേക്ക് വരുമ്പോൾ,സച്ചി കഴിക്കാൻ ഇരുന്നു കഴിഞ്ഞിരുന്നു.

"എടി..മാക്രി നീ ഒരുങ്ങി ഇല്ലേ..എനിക്ക് നേരത്തെ പോകണം എന്ന് പറഞ്ഞതല്ലേ?"

അവൻ അവളെ നോക്കി ചോദിച്ചു.

"പാറു അമ്മേ...ദേ ഇവൻ എന്നെ മാക്രി എന്ന് വിളിക്കുന്നു.."

ദേവു വിളിച്ചു പറഞ്ഞു.

"ഓ എഴുന്നള്ളി മഹാറാണി.."

സുനന്ദ പറഞ്ഞു കൊണ്ട് അടുക്കളയിൽ നിന്ന് വന്നു.

"തുടങ്ങി അവള് കാലത്ത് തന്നെ..തൊള്ള തുറക്കാൻ.."

ദേവു ചുണ്ട് കൂർപ്പിച്ചു കൊണ്ട് അമ്മയെ നോക്കി.

"എന്നെ മാക്രി എന്ന് വിളിച്ചു."

"ഉവോ.. കണക്കായി പോയി"

അമ്മ അവളെ നോക്കി പറഞ്ഞു.

"നിന്നെ കാത്തു നിന്നു സച്ചിടെ സമയം കൂടി കളയണം..അല്ലേ? നിനക്ക് നേരത്തെ എഴുന്നേറ്റാൽ എന്താ?"

"അല്ല..അമ്മേ ഞാൻ ഇപ്പോ റെഡി ആയി വരാം."

ദേവു ദേഷ്യത്തിൽ തിരിഞ്ഞു നടന്നു.

"മോളേ ദേവു ദാ മോളെ ചായ.."

സുജാത ചായ ഗ്ലാസ് എടുത്തു ഓടി വന്നു.

"ദേ ഏട്ടത്തി മോളെ എന്തിനാ ചുമ്മാ ഓരോന്ന് പറഞ്ഞിട്ട്..കാലത്ത് തന്നെ.."

സുജ ഏട്ടത്തിയെ നോക്കി കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു.

"അങനെ പറ ചിറ്റാ.."

ദേവു ചായ വാങ്ങി കുടിച്ച് ഗ്ലാസ്സ് തിരികെ കൊടുത്ത് കൊണ്ട് റൂമിലേക്ക് പോയി. അവള് പോകുന്നത് നോക്കി സുനന്ദ നിന്നു.

"ഇൗ പെൺകുട്ടി കെട്ടി കൊണ്ടുപോകുന്ന വീട്ടിൽ നിൽക്കുന്നത് എങ്ങനെ ആകുമോ എന്തോ.. ചിറ്റ കൂടെ പോകുമോ? അവള് കുടിച്ച ഗ്ലാസ്സ് കഴുകാനും,കഴിച്ച പ്ലേറ്റ് കഴുകാനും."

സുനന്ദ..ചോദിച്ചു.

"എന്റെ പൊന്നു വല്ല്യ മ്മാ...ഞാൻ ഒന്നും പറഞ്ഞിട്ടില്ല..പാവം ദേവു.."

സച്ചി കൈ കൂപ്പി കൊണ്ട് സുനന്ദയെ നോക്കി പറഞ്ഞു.

അവിടേക്ക് മകന് ചൂട് ദോശയും ചമ്മന്തിയും ആയി വന്ന പാർവതി ചിരിച്ചു.

"മോനേ നീ കഴിച്ചിട്ട് വേഗം പോകാൻ നോക്ക്.അമ്മ വല്യട്ടനോട് പറയാം.ദേവുനെ കോളേജിൽ വിടാൻ..മോൻ വൈകാതെ ചെല്ല്."

പാർവതി മകനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

സുനന്ദ അടുക്കളയിലേക്ക് പിൻവാങ്ങി. പുറം പണിക്ക് ആളുണ്ട് എങ്കിലും അടുക്കളപ്പണി അവർ മൂന്നു പേരും കൂടി ചെയ്യും. കാലത്ത് ഒരു ബഹളമാണ്. ഉച്ചക്ക് ശേഷം എല്ലാവരും ഫ്രീ ആകും. എട്ടു മണിയാകുമ്പോഴേക്കും ആൺ പ്രജകൾ കഴിക്കാൻ വരും.ഏട്ടനും അനിയന്മാരും അച്ഛനും അമ്മയും ഒരുമിച്ചിരിക്കും.കോളേജിൽ പോകുന്നതുകൊണ്ട് ദേവുവും സച്ചിയും അവരുടെ കൂടെ ഇരിക്കും. എല്ലാവരും കൂടി ഒരുമിച്ച് പറയേണ്ട കാര്യങ്ങൾ കഴിക്കാൻ ഇരിക്കുമ്പോഴാണ് പറയുക. പിന്നെ ഓരോരുത്തരും അവരവരുടെ ജോലികളിലേക്കായി പോകും. ഉച്ചയ്ക്ക് മിക്കവാറും കഴിക്കാൻ ആരും വരാറില്ല. വൈകുന്നേരം 6 മണിയാകുമ്പോഴേക്കും തിരിച്ചെത്തുകയും ചെയ്യും. ദേവദത്തൻ മാത്രമാണ് വൈകി വരാറ്.

സച്ചി കഴിച്ച് എഴുന്നേറ്റു അപ്പോഴേക്കും ഡ്രസ്സ് മാറി വന്നിരുന്നു.

"നീ ഏട്ടന്റെ കൂടെ പൊയ്ക്കോ..ഞാൻ ഇറങ്ങട്ടെ നീ കഴിച്ചു വരുമ്പോഴേക്കും നേരം വൈകും. പിന്നെ ഇത്ര നേരത്തെ നീ കോളേജിൽ പോകേണ്ട ആവശ്യമൊന്നുമില്ലല്ലോ..?"

സച്ചി അവളെ നോക്കി പറഞ്ഞു.

"അയ്യോ.. വല്യേട്ടൻ ഈ ഡ്രസ്സ് മാറാൻ പറയും ഞാൻ നിന്റെ കൂടെ വരുവാ.."

അവള് സ്വയം ഒന്ന് നോക്കി പറഞ്ഞു.

ഇറുകി കിടക്കുന്ന ജഗിൻ ആണ് ഇട്ടിരിക്കുന്നത്. ലെഗിനും ജഗിന്‍സും  ഇടരുത് എന്നാണ് ഏട്ടന്റെ ഓർഡർ.  ഒന്ന് ഓർത്തു കൊണ്ട് ദേവൂട്ടി അടുക്കളയിലേക്ക് നോക്കി വിളിച്ചു.

"പാറു മാ..."

അപ്പോഴേക്കും ദോശ പാത്രവും,കൊണ്ട് പോകാനുള്ള ലഞ്ച് ബോക്സ് എടുത്തു കൊണ്ട് പാർവതി ഓടി വന്നു.

"ദാ മോളേ.."

ലഞ്ച് ബോക്സ് വേഗം തിരുകി ബാഗിൽ.

"കഴിക്കാൻ വേണ്ട.. ഞാൻ ഇറങ്ങട്ടെ.."

ദേവു കൊഞ്ചി പറഞ്ഞു.

"പിന്നെ ഞാൻ വാരി തരാം..കഴിക്കാതെ പോകാൻ പറ്റില്ല."

പാർവതി നിർബന്ധം പറഞ്ഞു.

"എന്നാ..വാരി താ.."

അവള് വായും പൊളിച്ച് നിന്നു.

"ഏട്ടത്തി കണ്ടാൽ എനിക്ക് വഴക്ക് കിട്ടും..."

പാർവതി അടുക്കളയിലേക്ക് നോക്കി പറഞ്ഞു.

"വേഗം വാ..ദേവു.."

സച്ചി തിരക്കുകൂട്ടി.

"ദാ ഇപ്പോ വരാം.."

രണ്ടു വായ വേഗം വാങ്ങി വായും കഴുകി ഓടുമ്പോൾ ആണ് അവളെ തന്നെ നോക്കി മാറിൽ കൈ പിണച്ചു കെട്ടി ദേവദത്തൻ നിൽക്കുന്നത്.

(തുടരും)


girl

ഭാഗം 2

ആറടി പൊക്കവും, അതിന് ഒത്ത ശരീരവും, നന്നായി വെളുത്ത നിറവും,കട്ടി മീശയും ചെമ്പൻ മിഴികളും, അനുസരണയില്ലാത്ത മുടിയും, കട്ടി താടി മനോഹരമായി സെറ്റ് ചെയ്ത്, വെള്ള ഷർട്ടും, ബ്ലൂ ജീൻസും ആരു കണ്ടാലും ഒന്ന് നോക്കി പോകും. 

ദേവൻ പോകാൻ റെഡി ആയി വന്നതാണ്, താഴേക്ക്. 

ദേവു ദയനീയമായി അവനെ നോക്കി.

"ദേവേട്ടാ...ഞാൻ..ഇത് നല്ല ഡ്രസ്സാ..കണ്ടോ.."

അവള് ഡ്രസ്സ് പിടിച്ചു കൊണ്ട് ഒന്ന് വട്ടം കറങ്ങി. 

"നിനക്ക് ഇത് നല്ല ഡ്രസ്സ് ആകും. പക്ഷേ കാണുന്നവർക്ക് ആകില്ല. എന്റെ ദേവുട്ടി പോയി ഡ്രസ്സ് മാറി വേറെ ഇട്ടിട്ട് പോയാൽ മതി. ഇന്നലെ ജീൻസ് ഇട്ടത് ഞാൻ അറിഞ്ഞില്ല എന്ന് കരുതണ്ട നീയ്‌."

ദേവദത്തൻ ദേഷ്യത്തോടെ നോക്കി.

"ദേവു..നീ വരുന്നുണ്ടോ? വൈകി."

സച്ചി തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു.

"നീ പൊയ്ക്കോ സച്ചി..ഞാൻ കൊണ്ട് വിടാം ഇവളെ.."

ദേവദത്തൻ പറഞ്ഞത് കേട്ട് സച്ചി അവളെ ഒന്ന് നോക്കി കൊണ്ട് പുറത്തേക്കു പോയി.

"മോനേ..ദേവാ.. ഇന്ന് അതിട്ട് പോയികൊട്ടെ..നാളെ മുതൽ ഇടരുത് കേട്ടോ ദേവു."

അച്ഛമ്മ ഭാഗം പറയാൻ വന്നു.

"പെണ്ണിനെ സപ്പോർട്ട് ചെയ്യാൻ ആളുണ്ട് എന്ന തോന്നൽ ആണ്.ഇവൾക്ക്."

ദേവദത്തൻ അച്ഛമ്മ യെ നോക്കി പറഞ്ഞു.

"താങ്ക്സ് അച്ഛമ്മ.."

ദേവു അച്ചമയെ കെട്ടി പിടിച്ചു കവിളിൽ ഉമ്മ വെച്ചു.

"സച്ചി..ഞാനും വരുന്നു..എല്ലാവരോടും ഞാൻ പോയിട്ട് വരാം കേട്ടോ.." പറഞ്ഞു കൊണ്ട് അവള് ഓടി.

അപ്പോഴേക്കും ഉമ്മറത്ത് പേപ്പർ വായിച്ചിരുന്ന  അച്ഛനും പാപന്മരും ചിരി തുടങ്ങി.എന്നും ഉള്ളതാണ് ഇൗ തിരക്ക് പിടിച്ച ഓട്ടം..അവള് പോയാൽ പിന്നെ വീട് ഉറങ്ങി.

"ദേവു..സൂക്ഷിച്ച് .."

കാൽ സ്ലിപ് ആയി വീഴാൻ പോകുന്നത് കണ്ട് ഗോപീകൃഷ്ണൻ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

"ഇല്ലന്നെ..ഞാൻ അങനെ ഒന്നും വിഴില്ല..പാപ്പാ.."

ദേവു ചാടി ഇറങ്ങി സച്ചിയുടെ പിന്നിൽ കയറി ഇരുന്നു.

ഉമ്മറത്ത് നോക്കി ഇരിക്കുന്നവരെ കൈ വീശി കാണിച്ചു കൊണ്ട് ശരിക്ക് ഇരുന്നു ദേവു.

ബൈക്ക് ഗേറ്റ് കടന്ന് പോകുന്നത് നോക്കി നിന്നു അച്ഛനും,പാപ്പൻ മാരും.

"ഇൗ കൊച്ചിന്റെ ഒരു കാര്യം."

ഗോപി പറഞ്ഞു കൊണ്ട് അകത്തേക്ക് കയറി. അപ്പോഴേക്കും പാർവതി ഉമ്മറത്തേക്ക് വന്നു.

"കഴിക്കാൻ എടുത്തു വെച്ചു .. വരൂ.."

വാതിൽക്കൽ നിന്ന് പാർവതി വിളിച്ചു.

ബാലകൃഷ്ണനും രവികൃഷ്ണനും അകത്തേക്ക് കയറി. എല്ലാവരും കഴിക്കാൻ ഇരുന്നു.

"എനിക്ക് എല്ലാവരോടും കൂടി ഒരു കാര്യം പറയാൻ ഉണ്ട്."

അച്ഛമ്മ തുടക്കം കുറിച്ചത് എന്തിനാണ് എന്ന് ദേവന് മനസ്സിലായി.

കുറെ നാളായി ഒരേഒരു കാര്യം മാത്രേ ഉള്ളൂ തന്നോട് പറയാൻ.വിവാഹ കാര്യം. താൻ ഓരോന്ന് പറഞ്ഞ് മുടക്കുന്നത് കൊണ്ടാണ് എല്ലാവരെയും ധരിപ്പിക്കാൻ വേണ്ടി പറയുന്നത്.ദേവൻ ഒന്നും മിണ്ടാതെ തലാഴ്ത്തി ഇരുന്നു.

"ഇൗ വീട്ടിൽ ആർക്കെങ്കിലും ദേവന് എത്ര വയസ്സായി എന്നറിയുമോ?"

അച്ഛമ്മ സീരിയസ് ആയി ചോദിച്ചു.

"അതെന്താ അമ്മേ..അങനെ ചോദിക്കുന്നത്..? അവന് അടുത്ത ചിങ്ങം വന്നാൽ 28 തികയും."

ചമ്മന്തി എല്ലാവർക്കും വിളമ്പി കൊടുക്കുന്ന സുനന്ദ പറഞ്ഞൂ.

"അതെ..അതിനെന്താ.."

ബാലകൃഷ്ണൻ അമ്മയെ നോക്കി ചോദിച്ചു.

"അതിനെന്താ..എന്ന് കൊള്ളാം,മകന് പറ്റിയ അച്ഛൻ..നിന്റെ കല്ല്യാണം എത്ര വയസ്സിൽ ആണ് കഴിഞ്ഞത്.?"

അമ്മയുടെ ചോദ്യം കേട്ട് അമ്പരപ്പോടെ നോക്കി അയ്യാൾ.

"ഇരുപത്തഞ്ചു വയസ്സിൽ നിന്റെ വിവാഹം കഴിഞ്ഞു.ഇവിടെ ഉള്ള ആർക്കെങ്കിലും വല്ല വിചാരം ഉണ്ടോ?" അച്ഛമ്മ തറപ്പിച്ച് നോക്കി ദേവനെ.

"നോക്കാം..അമ്മേ അതിന് അവന്റെ കൂടി സമതം വേണ്ടേ..? ആ സുദർശൻ ഒരു ആലോചന കൊണ്ട് വന്നിരുന്നു.അറിയപ്പെടുന്ന തറവാട്ടുകാർ.നല്ല സാമ്പത്തികവും. ഒറ്റ മകളും..ഒന്ന് പോയി കണ്ടിട്ട് വരാം എന്ന് പറഞ്ഞപ്പോൾ തന്നെ അച്ഛനും അമ്മയും പോയി കണ്ടോ..എന്നിട്ട് കെട്ടാനും രണ്ടു കൂടെ പോയാൽ മതി എന്നാണ് പറഞ്ഞത്."

ബാലകൃഷ്ണൻ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.

"ചിരികണ്ട..പിന്നാലെ പിന്നാലെ ഓരോരുത്തരും വിവാഹപ്രായം ആയി തുടങ്ങി..പ്രവിയും,പ്രതിയും പഠിപ്പ് കഴിയാറായി..അവരുടെ പ്രാക്ടീസ് കഴിഞ്ഞ് വരുമ്പോഴേക്കും കല്യാണം നടത്തണം.ഇവൻ മൂത്ത് നരച്ചു നിന്നാൽ ഒരു പെണ്ണും സമ്മതിക്കില്ല. അലെങ്കിൽ തന്നെ പെൺകുട്ടികൾ അവരെക്കാൾ രണ്ടു വയസു വ്യത്യാസം മതി ചെറുക്കന് എന്ന് പറയുന്ന കാലമാണ്.ഇനി ഇവൻ ഇത്ര വയസയിട്ട് ഒന്ന് നോക്കാൻ കൂടി പോകാതെ.. കണ്ടു പിടിച്ചു ഇഷ്ട്ടപെട്ടു വരുമ്പോഴേക്കും സമയം വേറെയും പോകും."

അച്ഛമ്മ വിടാൻ ഭാവമില്ല എന്ന് ഉറപ്പായി ദേവന്.

അവൻ കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു.

"മോനേ..കഴിച്ചിട്ട് പോടാ.." പാർവതി പെട്ടന്ന് പറഞ്ഞു.

ആഹാരം കഴിക്കാതെ ആരും പോകുന്നത് അവൾക്ക് ഇഷ്ട്ടമുള്ള കാര്യമല്ല.

"എന്റെ വയറു നിറഞ്ഞു..പിന്നെ ഗോപു കാത്തു നിൽക്കും.ഒരു ഇമ്പോട്ടൻറ് മീറ്റിംഗ് ഉണ്ട്..പാറു അമ്മേ.." അവൻ കൈ തുടച്ചു കൊണ്ട് പറഞ്ഞു.

"ഞാൻ പറഞ്ഞത് കൊണ്ടാണ് നീ മതിയാക്കി പോകുന്നത് എങ്കിൽ എന്റെ മോൻ ഇനി എന്നും മതിയാക്കി എഴുന്നേൽക്കേണ്ടി വരും." അച്ഛമ്മ ഗൗരവത്തിൽ പറഞ്ഞു.

"എന്റെ അച്ഛമ്മ..ഞാൻ ഇപ്പോ പെണ്ണ് കെട്ടാൻ ഉദ്ദേശിക്കുന്നില്ല..എനിക്ക് ഒരു ലക്ഷ്യമുണ്ട്.അത് ഇപ്പോ ആരെയും ബോധിപ്പിക്കാൻ എനിക്ക് കഴിയില്ല..സമയമാകുമ്പോൾ എല്ലാവരെയും അറിയിക്കാം.ഇപ്പോ എന്നെ വെറുതെ വിടൂ."

കൈ കൂപ്പി കൊണ്ട് പറഞ്ഞു ദേവദത്തൻ.

എല്ലാവരും അവനെ തന്നെ നോക്കിയിരുന്നു.

ദേവൻ പുറത്തേക്കു നടന്നു.ബുള്ളറ്റ് സ്റ്റാർട്ട് ആക്കുന്ന ശബ്ദം കേട്ടു.

"എന്റെ കൃഷ്ണാ...എന്റെ കുട്ടിടെ കല്ല്യാണം കാണാൻ എനിക്ക് യോഗം ഉണ്ടാക്കുമോ എന്തോ.."

അമ്മ പറഞ്ഞത് കേട്ട് എല്ലാവരും അമ്മയെ നോക്കി .

"എന്തിനാ സരോ നീ വേണ്ടാതീനം പറയുന്നത്? നിനക്ക് ഇപ്പോ ആരോഗ്യത്തിന് കുഴപ്പമൊന്നും ഇല്ലല്ലോ? ആ ചെറുക്കനെ പിരി കേറ്റി വിട്ടപ്പോൾ,സമാധാനം ആയോ?"

രാധാകൃഷ്ണൻ ഭാര്യയോട് ചൂടായി.

"വന്ന്..വന്നു ഒന്നും പറയാന് പറ്റില്ല എന്ന സ്ഥിതി ആയി..കൊച്ചുമകൻ പെണ്ണ് കെട്ടാതെ മൂത്ത് നരച്ചു നിൽക്കുന്നത് കാണണോ കൃഷ്ണേട്ടന്?"

ഭർത്താവിനെ ദേഷ്യത്തോടെ നോക്കി സരോജിനി.

"ഞാൻ ഒന്നും പറയുന്നില്ല..ഇനി ആർക്കും എന്റെ കുട്ടിയുടെ കാര്യത്തിൽ ഒരു ചിന്തയുമില്ല.. ഭഗവാനെ നീ തന്നെ തുണ."

അവർ കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു.

സുനന്ദയ്ക്കും അമ്മയുടെ അതേ അഭിപ്രായം തന്നെയായിരുന്നു. 28 വയസ്സായി ദേവന്. ഇതുവരെ ഒരു ആലോചന പോലും അവൻ സമ്മതിച്ചിട്ടില്ല. ഇനി മനസ്സിൽ ആരെയെങ്കിലും ഉണ്ടവോ? അവരുടെ ചിന്തകൾ പല വഴിക്ക് തിരിഞ്ഞു.


ബുള്ളറ്റ്  അതിവേഗത്തിൽ ഗോപുവിന്റെ വീടിനു മുന്നിൽ നിർത്തി ദേവദത്തൻ. നിർത്താതെ ഫോൺ അടിച്ചു.

"എന്റെ പൊന്നോ.. ഇന്നെന്താണാവോ കുരിശ്?"

ലാപ്ടോപ്പിന്റെ ബാഗ് കഴുത്തിലൂടെ ചുറ്റി. കയ്യിൽ വാച്ച് എടുത്ത് കെട്ടി, മുടി ചീകി ഇറങ്ങുമ്പോഴേക്കും വീണ്ടും ഹോൺ മുഴങ്ങി.

"ദാ..വരുന്നു ദത്ത.."

ഉമ്മറത്ത് നിന്ന് ഷൂ വലിച്ചു കേറ്റി പറഞ്ഞു ഗോപു.

"മോനേ ചായ കുടിക്കാതെ ആണോ പോകുന്നത്?"

അകത്തുനിന്ന് ഓടിവന്ന അമ്മ ചോദിച്ചു.

"ഇനി അതിനും കൂടി നിന്ന് കഴിഞ്ഞാൽ, ആ നിൽക്കുന്ന കാലമാടൻ എൻറെ അന്ത്യകൂദാശ നടത്തും. ഞാൻ പോയിട്ട് വരാം അമ്മേ."

വരാന്തയിൽ ഇരിക്കുന്ന അച്ഛനെ ഒന്നു നോക്കിക്കൊണ്ട്, ഗോപു ഇറങ്ങിയോടി.

"മനുഷ്യ.. നിങ്ങളോ മുല്ലശ്ശേരിക്കാരുടെ പിന്നാലെ ഊണും ഉറക്കവുമില്ലാതെ നല്ല പ്രായം കഴിച്ചു. എൻറെ കുഞ്ഞിനും ഗതി തന്നെ വരുത്തിയല്ലോ നിങ്ങൾ."

അവർ ശപിക്കും പോലെ പറഞ്ഞു.

"എന്റെ ഗായത്രി കാലത്ത് തന്നെ തുടങ്ങിയോ ?"

വരാന്തയിൽ ചാരുകസേരയിൽ കിടന്ന് കൊണ്ട് സുധാകരൻ ചോദിച്ചു.

"അല്ല പിന്നെ ആ ചെറുക്കൻ എന്റെ കുഞ്ഞിനെ നിലം തൊടാതെ ഓടിക്കുന്നത് കണ്ടില്ലേ? ചായ പോലുംകുടിക്കാതെയാ  ഗോപു പോയത്."

ഗായത്രി സങ്കടം പറഞ്ഞു.

"മുല്ലശ്ശേരിയിലെ കുഞ്ഞ്, കൊച്ചിനെ പട്ടിണികിടില്ല. വയറു നിറച്ച് ഭക്ഷണം കൊടുത്ത് തന്നെയാ മുല്ലശ്ശേരിക്കാർക്ക് ശീലം."

സുധാകരൻ ഗൗരവത്തിൽ പറഞ്ഞു.

"ഓ പിടിച്ചില്ല പറഞ്ഞത്.. മുല്ലശ്ശേരിയിൽ ഉള്ളവർ കാണപ്പെട്ട ദൈവങ്ങൾ ആണല്ലോ?"

ഗായത്രി വിടാനുള്ള ഭാവമില്ലായിരുന്നു.

"നീ എൻറെ കയ്യിൽ നിന്നും മേടിക്കും. പോയിക്കോ അപ്പുറത്ത്." സുധാകരന്റെ ശബ്ദം ഉയർന്നു.

ഇനി അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് തോന്നി,ഗായത്രി പിൻവാങ്ങി.

ഇത് സുധാകരന്റെ കൊച്ചു കുടുംബം. ഭാര്യ ഗായത്രി,മകൾ ഗോപിക, മകൻ ഗോപകുമാർ.മകൾ ഗോപിക വിവാഹം കഴിഞ്ഞ് ഭർത്താവും ഒത്ത് വിദേശത്താണ്.ഒരു മകൻ ഉണ്ട് സച്ചിൻ. ഭർത്താവ് സുധീഷ്. മുല്ലശ്ശേരി ബാലകൃഷ്ണന്റെ കണക്കെഴുത്തുകാരനാണ് സുധാകരൻ. സുധാകരന്റെ അച്ഛൻ ശിവൻകുട്ടി മുല്ലശ്ശേരിയിലെ കാര്യസ്ഥൻ ആയിരുന്നു. മുല്ലശ്ശേരിയിലെ ആശ്രിതക്കാരാണ് ശിവൻകുട്ടിയും കുടുംബവും. ആ ബന്ധം അങ്ങനെ തുടർന്നു പോവുകയാണ്. ഇപ്പോൾ ഗോപകുമാർ എന്ന ഗോപു ദേവദത്തന്റെ മാനേജരാണ്. കമ്പനി കാര്യങ്ങളിലൊക്കെ വലം കയ്യാണ് ഗോപു. പഠിക്കുമ്പോൾ മുതൽ ഒരുമിച്ചായിരുന്നു രണ്ടുപേരും. ഇണപിരിയാത്ത കൂട്ടുകാർ. ആ സൗഹൃദം വലുതായപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. വീട്ടുകാര് തമ്മിൽ നല്ല ബന്ധത്തിലാണ്. എപ്പോഴും അച്ഛനും മകനും മുല്ലശ്ശേരിക്കാരുടെ പിന്നാലെ നടക്കുന്നത്, ഗായത്രിക്ക് ചിലപ്പോൾ ഒന്നും പിടിക്കാറില്ല. അവരോട് ദേഷ്യം ഒന്നും ഉണ്ടായിട്ടല്ല.. മകൻ പലപ്പോഴും ഒന്നും കഴിക്കാതെ പോകുന്നതാണ് വിഷമം.

ഈ സമയം ശ്രീ ഭദ്ര വെജിറ്റേറിയൻ ഹോട്ടലിൽ ഇരുന്ന് മസാല ദോശ വെട്ടി വിഴുങ്ങുകയാണ് ഗോപു.

തൊട്ടരികിൽ ദേവദത്തൻ ഉണ്ട് . ചായ കുടിച്ചു കൊണ്ടിരിക്കുന്നു.

"നിനക്ക് ഇനിയും വേണോ?" ദേവദത്തൻ ചോദിച്ചു.

കഴിക്കുന്നതിൽ നിന്നും കോൺസെൻട്രേഷൻ വിടാതെ ഗോപു പറഞ്ഞു.

"ഒന്നുകൂടി ആവാം.."

"വയറ്റിൽ എന്താ കൊക്കപുഴു വല്ലതുമുണ്ടോ?"

ദേവദത്തൻ സീരിയസായി ചോദിച്ചു.

"അതെ..ഉണ്ട്..കാലത്ത് ചായ പോലും കുടിക്കാൻ സമയം തരാതെ വലിച്ചു കൊടുന്നിട്ട്‌, ഇപ്പോൾ കൊക്കപ്പുഴു ഉണ്ടോന്ന്."?

ഒരു മസാല ദോശ കൂടി ഓർഡർ ചെയ്തു ദേവദത്തൻ.

കൊണ്ടുവന്നത് വേഗം കഴിച്ചു കൊണ്ട് കാര്യത്തിലേക്ക് കടന്നു ഗോപു.

"പറ ഇന്നെന്താണാവോ പുതിയ പ്രശ്നം.? വീട്ടിലാണോ അതോ കമ്പനിയിലാണോ.. എന്റെ തലയിലേക്ക് വെച്ചോളൂ..അതുകൂടി ഞാൻ ഏറ്റെടുത്തോളം."

തെല്ലോന്ന് ശിരസ്സ് കുനിച്ചുകൊണ്ട് ഗോപു പറഞ്ഞു.

"നിനക്ക് എപ്പോഴും തമാശയാണ് ഗോപു.എന്റെ അവസ്ഥ നിനക്കറിയില്ല."

ദേവദത്തൻ വിഷമത്തോടെ പറഞ്ഞു.

എന്തോ വിഷമം അവനെ കുറെ നാളായി അലട്ടുന്നുണ്ട് എന്ന് തോന്നിയിരുന്നു.

"എന്താടാ...പറയെടാ.."

ഗോപു അവന്റെ കയ്യിൽ പിടിച്ചു.

"എടാ...അച്ഛമ്മ കല്ല്യാണ കാര്യം പറഞ്ഞ് ബഹളമാണ് ഇതുവരെ എന്നോട് മാത്രമായിരുന്നു പറഞ്ഞിരുന്നത്. ഇന്നിപ്പോൾ അത് ഊണ് മേശ വരെ എത്തി. നിനക്കറിയാലോ പ്രധാനപ്പെട്ട ചർച്ചകൾ എല്ലാം എല്ലാവരും കൂടി ആഹാരം കഴിക്കാൻ ഇരിക്കുമ്പോഴാ. ഇനി വെറുതെ വിടാൻ ഉദ്ദേശമില്ല എന്ന് തോന്നുന്നു."

സീരിയസ് ആയിട്ടാണ് ദത്തൻ പറയുന്നത് എന്ന് ഗോപുവിന് മനസ്സിലായി.

"എടാ അത് പറയാതിരിക്കുമോ? എന്റെ വീട്ടിലും തിരക്ക് കൂട്ടാൻ തുടങ്ങി.  നിൻറെ പെണ്ണ് ശരിയായാൽ മാത്രമേ ഞാനും പെണ്ണ് നോക്കുമെന്ന് പറഞാണ് ഇത്രകാലം പിടിച്ചുനിന്നത്. ഇപ്പോൾ അമ്മ തുടങ്ങി കഴിഞ്ഞു. അടുത്ത മാസം 28 വയസ്സാകും. നീയും ഞാനും ഒപ്പം അല്ലേടാ.. ഇപ്പോൾ അന്വേഷിച്ച് തുടങ്ങിയാ ഒരു കൊല്ലം കഴിഞ്ഞിട്ടെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിക്കാം. കൊള്ളാവുന്ന കുട്ടികൾ ആരെയെങ്കിലും നോക്കാമെന്ന് വെച്ചാൽ അതിനെന്തെങ്കിലും ഇറങ്ങിപ്പുറപ്പെടുമ്പോൾ മുട്ട് ഇടിക്കാൻ തുടങ്ങും. പിന്നെ എങ്ങനെ ശരിയാക്കാനാ.."

ഗോപു നിരാശയോടെ പറഞ്ഞു.

"അവളെ കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല. എവിടെയാണെന്ന് പോലും അറിയില്ല.. പോകുന്ന സ്ഥലത്തെല്ലാം കണ്ണുകൾ കൊണ്ട് തിരയും അവളെ... ഇനിയും അവൾ.."

ദത്തൻ വാക്കുകൾ മുറിഞ്ഞു കൊണ്ട് പറഞ്ഞു.

"എടാ നിനക്ക് ഉറപ്പുണ്ടോ അവള് വരുമെന്ന്? ഇതുവരെ ഒരു സൂചന പോലും നിനക്ക് തന്നിട്ടില്ല.. ജസ്റ്റ് എവിടെയുണ്ടെന്ന് പോലും.. നീ കാത്തിരിക്കുന്നതിൽ എന്തെങ്കിലും അർത്ഥമുണ്ടോ? എൻറെ ഓർമ്മ ശരിയാണെങ്കിൽ നമ്മൾ പത്തിൽ പഠിക്കുമ്പോഴാണ് അവൾ സ്കൂളിൽ ചേർന്നത്. ഏഴാം ക്ലാസിലായിരുന്നു അവൾ. എന്തായാലും

നമ്മളെക്കാൾ മൂന്നു വയസ്സിന് താഴെ 25 വയസ്സായി കാണും. കല്യാണം കഴിഞ്ഞ് ചിലപ്പോൾ കുട്ടിയും ഉണ്ടായിട്ടുണ്ടാവും."

ഗോപു പറഞ്ഞത് കേട്ട്, ഞെട്ടിയത് പോലെ അവനെ നോക്കിയിരുന്നു ദേവദത്തൻ. അരുതാത്തത്എന്തോ കേട്ടതുപോലെ.. അവനെതുറിച്ച് നോക്കി...

(തുടരും)


ഭാഗം 3

ദേവദത്തൻ നോക്കുന്നത് കണ്ട്, ഗോപു പറഞ്ഞു. "അല്ല..ഞാൻ എന്റെ ഒരു ഊഹം ശരിയാണെങ്കിൽ അങനെ ആകാം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. നിനക്ക് ഉറപ്പുണ്ടോ അവൾ വരും എന്ന്."

ഗോപു ചോദിച്ചത് കേട്ട്, അവന്റെ കണ്ണുകൾ കുറുകി..മുഖം ചുവന്നു..

"ഉറപ്പല്ല ഗോപു... വിശ്വാസം അതാണ്. അവൾ വാക്ക് തെറ്റിക്കില്ല എന്ന വിശ്വാസം."

അവന്റെ വാക്കുകളിൽ ദൃഢത ഉണ്ടായിരുന്നു. ഗോപു എഴുന്നേറ്റു.

"വാ..ഇനിയും ഇവിടെ ഇരുന്നാൽ കമ്പനി കാര്യങ്ങൾ ഒന്നും നടക്കില്ല. ഇമ്പോട്ടന്റ്‌ ഫയൽ നീ സൈൈൻ ചെയ്ത് ഇന്ന് തന്നെ മെയില് ചെയ്യാനുണ്ട്."

ഗോപു എഴുന്നേറ്റു.

അപ്പോഴും ദേവദത്തൻ ചിന്തയിൽ തന്നെ ആയിരുന്നു.

"ഗോപു...ഞാൻ ഇന്ന് ഓഫീസിൽ വരുന്നില്ല.എനിക്ക് ഒരു സ്ഥലം വരെ പോകണം."

ദേവദത്തൻ നിറഞ്ഞ മിഴികൾ ഗോപു കാണാതിരിക്കാൻ പാടുപെട്ടു.

"അതെന്താ നീ പറയുന്നത്? എല്ലാം കൂടി എനിക്ക് പറ്റില്ല. അല്ല പിന്നെ..നീ ഉണ്ടെങ്കിൽ ഞാനും ഉണ്ട്..ഇല്ലെങ്കിൽ ഞാനും ഇന്ന് പോകുന്നില്ല.."

ഗോപു അവിടെ തന്നെ ഇരുന്നു.

"ഗോപു, മനസ്സ് ഒരുപാട് ആഗ്രഹിച്ചു പോകുന്നു.. യാമി അവളെ ഒന്ന് കാണാൻ..കൊതിച്ചു പോകുന്നു.അത്ര ഞാൻ സ്നേഹിച്ചു അവളെ..എന്നിട്ടും ...."

ദത്തന്റെ  വാക്കുകൾ ഇടറി.കണ്ണുകൾ ചുവന്നു.

"എടാ...നീ വന്നേ..ചുമ്മാ ഓരോന്ന് സംസാരിച്ചു..."

ഗോപു അവന്റെ കയ്യിൽ പിടിച്ചു വലിച്ചു.

"ഞാൻ നിന്നെ ഓഫീസിൽ ഇറക്കാം. ഇമ്പോട്ടന്റ് ഫയൽ  സയിൻ ചെയ്യാം.എന്നീ എനിക്ക് കുറച്ചു നേരം തനിയെ ഇരിക്കണം..പ്ലീസ് ഗോപു.."

ദേവൻ അവനെ ദയനീയമായി നോക്കി.

കൂട്ടുകാരനെ തകർന്നു പോകും പോലെ കാണുന്നത് ഒറ്റ വിഷയത്തിൽ മാത്രമാണ്. യാമികയുടെ.

"ശരി... ഇന്ന് ഒരു ദിവസം ഞാൻ നിന്നെ വിടുന്നു.ഇനി ആവർത്തിക്കരുത്.എന്നെ ഓഫീസിൽ വിട്ടിട്ട്.പോ.പഴയ താവളത്തിലേക്കോ? അതോ....വേറെ?"

ഗോപു നിർത്തി കൊണ്ട് അവനെ നോക്കി.

"പഴയ താവളത്തിലേക്ക് തന്നെ.."

ദേവദത്തൻ താഴേക്ക് നോക്കി പറഞ്ഞു.

"അല്ല ഇനി ഫോൺ ഓഫ് ആയിരിക്കും അതുകൊണ്ട് ചോദിച്ചതാണ്."

ഗോപു വണ്ടിയുടെ കീ ചോദിച്ചു വാങ്ങി.

"ഞാൻ ഓടിക്കാം."

ഗോപു സ്റ്റാർട്ട് ആക്കി ബുള്ളറ്റ്. ദേവദത്തൻ പുറകിൽ കയറി ഇരുന്നു. ഓഫീസിൽ എത്തി,അത്യാവശ്യം ചെയ്യേണ്ട ജോലികൾ ചെയ്തു തീർത്ത് ദത്തൻ ഇറങ്ങി.

"അതെ ഓവർ ആകണ്ട കേട്ടോ.. എനിക്ക് വയ്യാ മുല്ലശ്ശേരിക്കാരോട് നുണ പറയാൻ."

ഗോപു ഓർമ്മപ്പെടുത്തി.

"നോക്കാം."

ദേവദത്തൻ ബുള്ളറ്റ് സ്റ്റാർട്ട് ആക്കി ഒടിച്ചു പോയി. ഗോപു ഒരു നിമിഷം നോക്കി നിന്നു.

നീ തന്നെ തുണ ശിവനേ.. കൈ കൂപ്പി കൊണ്ട് തന്റെ കാബിനിൽ വന്നിരുന്നു ഗോപു. തന്റെ ജോലികളിൽ മുഴുകി.


ദേവദത്തൻ നേരേ പോയത് കായലിൽ അരികെ ഉള്ള റിസോർട്ടിലേക്കാണ്. വണ്ടി പാർക്കിംഗ് ഏരിയയിൽ നിർത്തുമ്പോഴേക്കും,

"ചേട്ടാ.."

എന്ന് വിളിച്ചു കൊണ്ട് സെക്യൂരിറ്റി ഓടി വന്നു.

"എന്താ...രാവിലെ തന്നെ? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?" അയ്യാൾ ചോദിച്ചു.

"ഇല്ല... മുത്തു...മനസ്സ് ആകെ അസ്വസ്ഥമാണ്. റിലാക്സ് ചെയ്യാൻ വന്നതാണ്."

ദത്തൻ പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു. റിസപ്ഷനിൽ ഇരിക്കുന്ന പെൺകുട്ടി വേഗം എഴുന്നേറ്റു നിന്നു.

"ദത്തൻ സർ.."

പെട്ടന്ന് തന്നെ റൂം കീ കൊടുത്തു അവൾ. അവളെ നോക്കി ചിരിച്ചു കൊണ്ട് ദത്തൻ റൂമിലേക്ക് നടന്നു.101 റൂം തുറന്നു. വലിയ സൂട്ട് റൂം ആയിരുന്നു.  കർട്ടൻ മാറ്റി, വിൻഡോ ഓപ്പൺ ആക്കി ദേവൻ.കായലിലേക്ക് കാഴ്ച കിട്ടും വിധത്തിൽ ആയിരുന്നു വിൻഡോ.കായലിൽ നിന്നും വീശിയ കാറ്റിൽ അവന്റെ മുടി പാറി അനുസരണയില്ലാത്ത കുട്ടിയെ പോലെ. ദേവൻ പുറത്തേക്ക് നോക്കി നിന്നു. വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി ദത്തൻ.

"സർ..അകത്തേക്ക് വരാമോ?"

ഒരു ട്രേയിൽ ദത്തൻ കഴിക്കുന്ന ബ്രാൻഡ്മദ്യവും,ഗ്ലാസും സോഡയും  ആയി ഒരു ചെറുപ്പകാരൻ അകത്തേക്ക് നോക്കി ചോദിച്ചു.

"എസ് കമിൻ." ദേവദത്തൻ പറഞ്ഞു. കയ്യിൽ കൊണ്ട് വന്ന ട്രേ  ടേബിളിൽ വെച്ചിട്ട് ആ ചെറുപ്പകാരൻ പോയി.

വാതിൽ ലോക് ആക്കി ദേവദത്തൻ ഗ്ലാസ്സിൽ മദ്യം പകർത്തി.ഒരു സിപ് എടുത്തു കൊണ്ട് വീണ്ടും  ജനലഴി  പിടിച്ചുകൊണ്ട് പുറത്തേക്കു നോക്കി നിന്നു.

ഓർമ്മകൾ മനസ്സിൽ നിറഞ്ഞു..പഴയ കുട്ടിക്കാലം നൂൽ പൊട്ടിയ പട്ടമായ്‌ മനസ്സിൽ പാറി....

നീണ്ടു മെലിഞ്ഞ ഒരു പെൺകുട്ടി..നീളമുള്ള ചുരുണ്ട കറുത്ത മുടി ഇരുവശവും പിന്നിയിട്ട്‌, പുരിക കൊടികൾക്കിടയിൽ ഒരു കുഞ്ഞു പൊട്ടും,അതിന് മുകളിൽ ചന്ദനവും, കുങ്കുമവും കലർത്തിയ കുറിയും നീണ്ട വിരലുകളിൽ നഖം വളർത്തി, ഭംഗിയുള്ള നെയിൽ പോളിഷിട്ടും, ഒറ്റനോട്ടത്തിൽ തന്നെ ആരെയും മയക്കുന്ന ചിരിയും,ചിരിക്കുമ്പോൾ ചെറുതായി തെളിഞ്ഞു വരുന്ന നുണക്കുഴികളും, വലിയ കരി മിഴികളും.. കുഞ്ഞ് ചുണ്ടുകളും, മുല്ല മുട്ട് പോലെയുള്ള പല്ലുകളും, കീഴ് ചുണ്ടിന് വലതുവശത്തായി കുഞ്ഞി മറുകും അവളുടെ ഭംഗി കൂട്ടി.ആദ്യമായി സ്കൂളിൽ വെച്ചാണ് അവളെ കാണുന്നത്. എഴാം ക്ലാസ്സിൽ പുതിയ ഒരു കുട്ടി വന്നിട്ടുണ്ട് എന്ത് ഭംഗിയാണ് കാണാൻ എന്ന് ആരോ പറഞ്ഞു എന്നും പറഞ്ഞ് ഗോപു അരികിൽ വന്നപ്പോൾ,അവനെ കണ്ണ് പൊട്ടും വിധത്തിൽ ചീത്ത വിളിച്ചു.എല്ലാവരും അവളെ കുറിച്ച് പറഞ്ഞപ്പോൾ,ദേഷ്യമാണ് തോന്നിയത്.സ്കൂൾ വിട്ട് വരുമ്പോൾ,അവളെ കൊണ്ട് പോകാൻ അച്ഛൻ കാത്തു നിന്നിരുന്നു.അനിയത്തി കുട്ടി ഒന്നാം ക്ലാസ്സിൽ ആയിരുന്നു.അച്ഛന്റെ സ്കൂട്ടറിൽ പുറകിൽ കയറി ഇരിക്കുമ്പോൾ,അവിചാരിതമായി അവള് തിരിഞ്ഞു നോക്കി.നോട്ടം ഹൃദയ അറകൾ തുളച്ച് മിന്നൽ പോലെ കയറി പോയി..ഒറ്റ നോട്ടത്തിൽ തന്നെ അവള് ഹൃദയത്തെ കൊളുത്തി വലിക്കുന്നത് അറിഞ്ഞു.നോട്ടം പെട്ടന്ന് മാറ്റി..എങ്കിലും ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.വീട്ടിലേക്ക് നടക്കുമ്പോഴും ആ നോട്ടം തന്നെ ആയിരുന്നു മനസ്സിൽ..ഇതുവരെ തോന്നാത്ത എന്തോ ഒരു കാന്തിക തരംഗങ്ങൾ ഉള്ളിൽ പതിച്ചത് പോലെ....

പിറ്റേദിവസം അവധി ആയിരുന്നു. രാവിലെ കുളികഴിഞ്ഞ്  അച്ചാച്ചൻ കൂടെ  അമ്പലത്തിലേക്ക് പോകുമ്പോഴാണ് വീണ്ടും അവളെ കാണുന്നത്.അച്ചച്ഛൻ അവളുടെ അച്ഛന്റെ അടുത്തേക്ക് നടന്ന് പോകുന്നത് കണ്ടപ്പോൾ,മിഴിച്ച് നിന്നു. അച്ചച്ചൻ അറിയുമോ? ഇവരെ..അപ്പോഴും അവളുടെ കുസൃതി കണ്ണുകൾ തന്നെ തേടി വരുന്നത് അറിഞ്ഞിരുന്നു.. ചുണ്ടിൽ മായതെ പുഞ്ചിരിയും... നോട്ടം നേരിടാൻ ശക്തി പോരാതെ മുഖം വെട്ടിച്ചു. എന്താന്ന് അറിയുന്നില്ല.. അവളുടെ കണ്ണുകളിൽ നോക്കാൻ ശക്തി ഇല്ലാത്തത് പോലെ...ഒരു വിറയൽ ..അച്ചാച്ചൻ അവരുടെ അരികിലേക്ക് വിളിച്ചപ്പോൾ,അറിയാതെ മുട്ട് വിറച്ചു..

"ഇത് എന്റെ കൊച്ചുമകൻ.. ദേവദത്തൻ.മോളുടെ സ്കൂളിൽ തന്നെയാണ് പഠിക്കുന്നത്.പത്തിൽ."

അച്ചാച്ചൻ പരിചയപെടുത്തി.

"മോനെ ഇത് നമ്മുടെ നാട്ടിലെ കൃഷി ഓഫീസർ ആണ്. സ്ഥലം മാറി വന്നതാണ്." അയ്യാൾ ചിരിയോടെ നോക്കി.

"മോനെ..ഇവരെ ഒന്ന് ശ്രദ്ധിക്കണേ..ഇവിടെ ആരെയും പരിചയമില്ല..അതുകൊണ്ട് ഞാൻ തന്നെ കൊണ്ട് വിടുന്നു. കൂടെ പോകാൻ മോൻ ഉണ്ടെങ്കിൽ ഇവരെ മോന്റെ കൂടെ വിടാം.ചെറിയ മോളെ ആണ് പേടി.."

അയ്യാൾ വളരെ താഴ്മയായി പറഞ്ഞു.

"അതിനെന്താ..സാറേ..മോൻ തിങ്കളാഴ്ച അതുവഴി വരും. സാർ മക്കളെ അവന്റെ കൂടെ വിട്ടാൽ മതി.."

അച്ചാച്ചൻ പറഞ്ഞത് കേട്ട് മനസ്സിൽ വെളിടി വെട്ടി .ഇവളെ നോക്കാൻ തന്നെ പറ്റുന്നില്ല..അപ്പോഴാണ് കൂടെ ഗാർഡിയൻ ആക്കുന്നത്. ഈശ്വരാ..എന്ന വിളി തൊണ്ടയിൽ കുരുങ്ങി.അവള് പുഞ്ചിരിച്ചു കൊണ്ട് നോക്കി.

"മോളുടെ പേര് എന്താ..?" 

അച്ചാച്ചൻ ചോദിച്ചു.

"യാമിക യതിന്ദ്രൻ.."

അവള് അതെ പുഞ്ചിരിയോടെ പറഞ്ഞു.

"ഞങൾ യാമി എന്ന് വിളിക്കും..അനിയത്തി നമിക.ഒന്നിൽ ആണ് പഠിക്കുന്നത്." അയ്യാൾ വീണ്ടും പറഞ്ഞു.

"ഇവന് താഴെ മോൾ ആണ് അവള് ഒന്നിൽ ആണ് പഠിക്കുന്നത്.രണ്ടുപേരും ഒരു ക്ലാസ്സിൽ ആകും." അച്ചാച്ചൻ പറഞ്ഞു.

"വീട്ടിൽ ഇനിയും മൂന്ന് ആൺകുട്ടികൾ ഉണ്ട്.ഇവന്റെ പാപ്പന്മരുടെ മക്കൾ എല്ലാവരും ഒരേ സ്കൂളിൽ തന്നെയാണ്.അതുകൊണ്ട് പേടിക്കണ്ട..മോനെ നമ്മുടെ രാമേട്ടന്റെ വീടിന് അടുത്തുള്ള ദിവാകരൻ ചേട്ടന്റെ ഒഴിഞ്ഞു കിടക്കുന്ന വീടാണ്, സാറിന്റെ..കേട്ടാലോ..തിങ്കളാഴ്ച മുതൽ നീ ഇവരെ കൂടി കൊണ്ട് പോകണം."

അച്ചാച്ചൻ ഉത്തരവ് ഇറക്കി.

ദിവാകരൻ ചേട്ടൻ ഗൾഫിൽ ആണ്.ഗോപുവിന്റെ വീടിന് ഏതാണ്ട് നാല് വീട് അപ്പുറം.എന്നിട്ടും താൻ ഇതുവരെ കണ്ടില്ലല്ലോ..ദത്തൻ മനസ്സിൽ പറഞ്ഞു.വീണ്ടും അവളെ നോക്കി..അപ്പോഴും അവളുടെ കുസൃതി കണ്ണുകൾ അവനിൽ തന്നെയായിരുന്നു.അവളെ നോക്കും തോറും ഒരു പരവേശം ഉള്ളിൽ ഉണ്ടാകുന്നു..എന്താന്നു ഒരു പിടിയും കിട്ടുന്നില്ല.

"ഇനിയും താമസിച്ചാൽ നട അടയ്ക്കും.. അപ്പോ കാണാം സാറേ..നേരം കിട്ടുമ്പോൾ വീട്ടിലേക്ക് വരണം..കുറച്ചു കൃഷിയും കച്ചവടവും നമ്മുകും ഉണ്ട്."

അച്ചാച്ചൻ ചിരിയോടെ പറഞ്ഞു.

"അതിനെന്താ... വരാം.ഇനി ഒരു അഞ്ചു കൊല്ലത്തേക്ക് ഞാൻ ഇവിടെ തന്നെ കാണും."

യതിന്ദ്രൻ സാർ അത് പറഞ്ഞപ്പോൾ,നെഞ്ചു പിടഞ്ഞത് എന്തിനെന്ന് അന്ന് മനസ്സിലായില്ല.അവളെ ഒന്നുകൂടി നോക്കാതെ  തിരിഞ്ഞു നടന്നു.. പിന്നീട് ഓരോ ദിവസവും കാത്തിരിപ്പായിരുന്നു. അവളുടെ നോട്ടം ഹൃദയത്തെ കീഴടക്കിയത് പോലെ... പരസ്പരം മിണ്ടാതെയുള്ള യാത്ര.. അധികം ഒന്നും ഇല്ലെങ്കിലും 15 മിനിറ്റ് ദൂരമുണ്ട് സ്കൂളിലേക്ക്.. പോകുമ്പോഴും വരുമ്പോഴും കിട്ടുന്ന ഇടവേള. ഗോപവും ഗോപികയും. നമിയും, ദേവൂട്ടിയും, പ്രതിയും പ്രവിയും സച്ചിയും.. എല്ലാവരുടെയും മൂത്ത ചേട്ടനായി .. കാവലായി. യാമിയെ കളിയാക്കിയവരെ തല്ലിയും അവരോട് ഉടക്കിയും കഴിഞ്ഞുപോയി കാലം. എന്നാൽ പരസ്പരം മിണ്ടാതെ എങ്ങനെ ഹൃദയത്തിൽ പ്രണയം ഉടലെടുത്തു എന്ന് പറയാൻ വയ്യ. വീട്ടിലേക്ക് നിത്യ സന്ദർശകരായി യാമിയും കുടുംബവും. ഇടയ്ക്ക് അവരുടെ വീട്ടിലും പോകാറുണ്ട്. വീട്ടുകാർ പരസ്പരം അടുത്തു. അധികമാരും ബന്ധുക്കളായി ഇല്ലാത്തതുകൊണ്ടാകാം യതീന്ദ്രൻ സാറിനും ഭാര്യ യമുനയ്ക്കും മുല്ലശ്ശേരി തറവാട്ടിൽ ബന്ധുക്കളെ കിട്ടിയതുപോലെയായി. പത്താം ക്ലാസ് പരീക്ഷക്ക് മുമ്പുള്ള സ്റ്റഡി ഹോളിഡേ വന്നു.സ്കൂളിൽ പോകണ്ട..ഓരോ കള്ളങ്ങൾ പറഞ്ഞ് അവളെ കാണാൻ ശ്രമിച്ചു.തന്നെ കണ്ടില്ലെങ്കിൽ എന്തെങ്കിലും കള്ളം പറഞ്ഞ് അവളും വീട്ടിൽ വരും.പരസ്പരം കാണാതെ ഇരിക്കാൻ പറ്റില്ലെന്ന് മനസ്സുകൾ പറഞ്ഞുവെങ്കിലും പരസ്പരം ഒന്നും പറയാതെ തന്റെ സ്കൂൾ ലൈഫ് കഴിഞ്ഞു. അവളുടെ വലിയ കണ്ണുകളിൽ കണ്ണുനീർ തിളക്കം ഇടയ്ക്ക് കണ്ടുവെങ്കിലും ചോദിക്കാതെ തന്നെയെന്തിനാണ് എന്ന് മനസ്സിലായി. പ്രീഡിഗ്രിക്ക് ചേർന്നു. കുറച്ചു മാറിയാണ് കോളേജ് ബസ്സിൽ പോകണം. യാമി സ്കൂളിൽ പോകുന്നതിനു മുൻപ് ഇറങ്ങണം വീട്ടിൽ നിന്ന്.. പലപ്പോഴും അവളെ കാണാൻ പറ്റാറില്ല. പിന്നീട് അമ്പലത്തിലേക്ക് പോകുമ്പോൾ മാത്രമായി കാണൽ. ഇടയ്ക്ക് വീട്ടിലേക്ക് വരുമ്പോഴും. കാലം കടന്നുപോയി. യാമി പത്താം ക്ലാസിൽ നല്ല മാർക്കോടെ ജയിച്ചു. പ്രിഡിഗ്രി ചേർന്നത് തന്റെ അതേ കോളേജിലായിരുന്നു.  ബികോം  ആയിരുന്നു താനും ഗോപുവും. അത്യാവശ്യം രാഷ്ട്രീയവും മറ്റും കയ്യിൽ ഉണ്ടായിരുന്ന സമയം. കോളേജിൽ സംഘടനകളിൽ സജീവമായിരുന്ന കാലം.  ആവർഷത്തെ ഇലക്ഷൻ സമയം. ചൂട് പിടിച്ച രാഷ്ട്രീയ ചർച്ചകളും മറ്റുമായി നീങ്ങുമ്പോഴാണ്, യാമിയെ സീനിയറായ ആൺകുട്ടി തടഞ്ഞുവെക്കുന്നതും ഇഷ്ടമാണെന്ന് പറയുന്നതും. അന്ന് എന്തൊക്കെയാണ് സംഭവിച്ചത് എന്ന് ഇപ്പോഴും ഓർക്കാൻ കഴിയില്ല.. അവനെ തല്ലി ചതച്ചു. അന്നാണ് ആദ്യമായി ദേഷ്യപ്പെട്ട് സംസാരിച്ചത് യാമി. എന്തിനാണ് അവനെ ഉപദ്രവിച്ചത് എന്നതായിരുന്നു ചോദ്യം. ഉത്തരം കിട്ടാതെ പതറി നിന്നു. അന്ന് ഗോപുവാണ് പറഞ്ഞത് . ഇനിയും അവളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞില്ലെങ്കിൽ, അവളെ നഷ്ടപ്പെടുമെന്ന്. ഇഷ്ടം ഹൃദയത്തിൽ സൂക്ഷിക്കാനുള്ളതല്ലെന്നും, അവളോട് തുറന്നുപറയാനും പറഞ്ഞു ഗോപു. പറയാൻ മനസ്സ് വെമ്പൽ കൊണ്ടുവെങ്കിലും , അറിയുമ്പോൾ അവളുടെ പ്രതികരണം എന്താകുമെന്ന് ഭയന്നു..ഇഷ്ടമല്ല എന്ന് പറഞ്ഞാൽ അത് താങ്ങാനുള്ള ശേഷി മനസ്സിനില്ല എന്നതായിരുന്നു സത്യം. പിന്നെയും ദിവസങ്ങൾ കടന്നു പോയി..കോളേജ് ഇല്ലക്ഷൻ ജയിച്ച റിസൾട്ട് വന്നപ്പോൾ താൻ ജയിച്ചു..പക്ഷേ അന്ന് അടി കൊണ്ടവൻ പ്രതികാരം ചെയ്തു.അന്നത്തെ അടിയിൽ തലയ്ക്കാണ് അടികൊണ്ടത്. സ്റ്റിച്ചിടുകയും ചെയ്തു . ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി. വീട്ടുകാർ എല്ലാവരും വന്നു.പിന്നെ ആകെ ഒരു ബഹളമായിരുന്നു. യാമി വന്നിരുന്നു. അവളുടെ വലിയ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു.. അന്ന് അവളുടെ കണ്ണുകളിൽ നിറഞ്ഞു ഒഴുകിയത് തന്നോടുള്ള പ്രണയമായിരുന്നു എന്ന് അറിയാൻ അധികം സമയം കാത്തിരിക്കേണ്ടി വന്നില്ല.. എല്ലാവരും ഓരോ ആവശ്യങ്ങൾക്കായി പുറത്തേക്ക് പോയപ്പോൾ, യാമി മാത്രമായി അരികിൽ.. അന്ന് അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ, നെറ്റിയിൽ പതിഞ്ഞപ്പോൾ അതുവരെ

പറയാതെ കരുതിവെച്ച പ്രണയം അറിയാതെ ഒഴുകി. പരസ്പരം പറയാതെ കാത്തുവെച്ച പ്രണയം ഒരു ചുംബനത്തിന്റെ അകമ്പടിയോടെ മനസ്സിൽ പെയ്തിറങ്ങുകയായിരുന്നു... പേമാരി പോൽ..

(തുടരും)


ഭാഗം 4

പതിഞ്ഞ ചുണ്ടുകൾ അകന്നു മാറരുതേ എന്ന് മനസ്സു പറഞ്ഞുവെങ്കിലും, യാമി നിവർന്നു. തന്റെ കണ്ണുകളിൽ അത്ഭുതം നിറയുന്നത് അവൾ വിടരുന്ന കണ്ണുകളോടെ നോക്കി നിന്നു. അപ്പോഴും കവിളിണകളെ ചുംബിച്ചുകൊണ്ട്, മിഴിനീർ ഒഴുകി ഇറങ്ങിയിരുന്നു അവളിൽ. ശരീരവും മനസ്സും ഒരുപോലെ ചൂടുപിടിച്ച നിമിഷങ്ങൾ ആയിരുന്നു. അമ്മയും അച്ഛനും അകത്തേക്ക് വന്നപ്പോഴാണ് യാമി അരികിൽ നിന്നും മാറി നിന്നത്. ഒരു ദിവസം ഹോസ്പിറ്റലിൽ കിടന്ന് ഡിസ്ചാർജ് ആയി വീട്ടിൽ വന്നു. ഓരോ ദിവസവും കടന്നു പോയി. പ്രണയം എന്തെന്നു അറിയുകയായിരുന്നു പിന്നീടുള്ള ദിവസങ്ങളിൽ.

യാമിയുടെ പ്രീഡിഗ്രി കഴിഞ്ഞ സമയത്താണ്. വെള്ളിടി പോലെ ആ വാർത്ത അറിഞ്ഞത്.ഗോപു ഓടി കിതച്ചു വന്ന് അത് പറയുമ്പോൾ,ഹൃദയം പൊടിഞ്ഞു പോകുന്നത് അറിയുകയായിരുന്നു. യാമിയുടെ അച്ഛന് സ്ഥലം മാറ്റം കിട്ടി.അവർ തിരിച്ചു പോകുന്നു എന്ന്.ഗോപു റേഷൻ കടയിൽ പോകുമ്പോൾ യാമിയുടെ അമ്മ പറഞ്ഞു..എന്നിട്ടും എന്തെ അവള് വരാതിരുന്നത് എന്ന് സ്വയം ചോദിച്ചു.തകർന്നു പോയ നിമിഷങ്ങൾ ആയിരുന്നു.. ഗോപു പോയപ്പോൾ വാതിൽ അടച്ച് അകത്തു കയറി..ചുടു കണ്ണുനീർ തുള്ളികൾ നിലത്ത് വീണു ചിതറി..ഇനി എന്ത് എന്നറിയാതെ കട്ടിലിൽ കമിഴ്ന്നു കിടന്നു കരഞ്ഞു.. യാമി അവളെ കാണാതെ ഇരിക്കാൻ പറ്റുമോ?അവൾക്ക് തന്നെ വിട്ട് പോകാൻ പറ്റുമോ?ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ പൊങ്ങി ഉയർന്നു... അവളെയും കൊണ്ട് എവിടെയെങ്കിലും നാടുവിട്ടാലോ? എന്ന് വരെ ചിന്തിച്ചു. എല്ലാത്തിനും ഉത്തരമായി യാമിയെ കാണാൻ തന്നെ തീരുമാനിച്ചു.

വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങുമ്പോഴാണ് യാമി നീളൻ വരാന്തയിലൂടെ നടന്നുവരുന്നത് കണ്ടത്.മുകളിലുള്ള തന്റെ റൂമിലേക്ക് ആദ്യമായാണ് അവൾ കയറി വരുന്നത്. കൺമഷി പരന്നു കണ്ണീരുണങ്ങിയ പാടുകൾ കവിളിൽ കാണാമായിരുന്നു. അവളെ കണ്ടു ഒരു നിമിഷം തറച്ചു നിന്നുപോയി. വേദനയുടെ ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു.

വാതിലിൽ ചാരി നിൽക്കുന്ന തന്റെ അരികിലേക്ക് അവള് വന്നു നിന്നു.

"ദേവേട്ടാ......അച്ഛന്.."

വാക്കുകൾ ഇടറി മുറിഞ്ഞു കൊണ്ട് അവള് പറഞ്ഞു.

"ഗോപു...ഇപ്പോ വന്നിരുന്നു.. ഞാനറിഞ്ഞു. യാമിയെ കാണാൻ വരികയായിരുന്നു ഞാൻ.."

നിലത്തേക്ക് നോക്കി അത് പറയുമ്പോൾ, കണ്ണുനീർ നിലത്ത് വീണത് അവൾ കാണാതിരിക്കാൻ പാടുപെട്ടു.

"ദേവേട്ടാ....ഞാൻ എന്ത് വേണം..? പറയുന്നതുപോലെ എന്തും ചെയ്യാം..പക്ഷേ വീട്ടുകാർ അറിഞ്ഞാൽ..എന്ത് സംഭവിക്കും എന്നറിയില്ല. പേടിയാകുന്നു എനിക്ക്."

അതേ അവസ്ഥ തന്നെയായിരുന്നു തനിക്കും. പഠിപ്പ് മുഴുവനായിട്ടില്ല. ഇത്രയും വലിയ തറവാട്ടുകാരായിട്ട് അവർക്ക് അപമാനം ഉണ്ടാക്കിവയ്ക്കുന്നത് എങ്ങനെ ? ചിന്തകൾ കാട് കയറി.

"യാമി നീയില്ലാതെ...എനിക്ക് പറ്റില്ല.."

പറഞ്ഞു തീരും മുമ്പ് അവളെ രണ്ടു കൈകൊണ്ടും ചുറ്റി വരിഞ്ഞു മാറോട് ചേർത്തു പിടിച്ചു.ഒരു നിമിഷം ഞെട്ടിയ പോലെ നിന്നു അവൾ.. പിന്നെ കുതറി മാറി. നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് അവള് പറയുന്നത് കേട്ട് നിന്നു. 

നാളെ കാലത്ത് പോകും.മ റ്റന്നാൾ അച്ഛന് അവിടെ ജോലിക്ക് കയറണം. ഇന്ന് വൈകീട്ട് കാവിൽ വരണം.. ഞാൻ കാത്തു നിൽക്കും.അതും പറഞ്ഞു കൊണ്ട് അവള് താഴേക്ക് ഇറങ്ങി പോകുന്നത് നോക്കി നിന്നു താൻ വൈകീട്ട് കാവിലേക്ക്‌ നടന്നു.

കാവിൽ അധികം ആരും പോകാറില്ല..ഇടവഴി നിറയെ വള്ളിയും പടർപ്പും നിറഞ്ഞു കിടക്കുന്നു...കുറച്ച് ദൂരം ചെന്നപ്പോൾ കണ്ടു, പാല മരത്തിന് താഴെ തല കുനിച്ച്,കാൽമുട്ടിൽ തലവെച്ച് ഇരിക്കുന്ന യാമി. മുടി അഴിഞ്ഞു ചിതറി മുഖം മറച്ചു കൊണ്ടാണ് ഇരിക്കുന്നത്.

യാമി വിളിച്ചു കൊണ്ട് അവളുടെ അരികിൽ ഇരുന്നു. അവള് തല ഉയർത്തി നോക്കി..കണ്ണുകളിൽ കണ്ണുനീർ തുള്ളികൾ സ്ഥാനം പിടിച്ചിരിക്കുന്നു. കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല..അവള് തോളിൽ തല വെച്ച് ഇരുന്നു.

"ദേവേട്ടാ...."

അവളുടെ വിളി ഹൃദയത്തെ കീറി മുറിച്ചു.

"നമ്മുക്ക് ദൂരെ എവിടെ എങ്കിലും പോകാം യാമീ.. നിന്നെ പിരിയാൻ എനിക്ക് പറ്റില്ല.. എനിക്ക് വേണം നിന്നെ "

പറഞ്ഞു കൊണ്ട് അവളെ കെട്ടിപിടിച്ചു..അവള് തിരിച്ചും.കണ്ണുനീർ നെഞ്ചില് വീണ് കുതിർന്നു..അവളുടെ നെറ്റിയിൽ അധരം പതിച്ചപ്പോൾ,അവളുടെ കണ്ണുകൾ കൂബി അടഞ്ഞു.ചുണ്ടുകൾ വിറപൂണ്ടു.നെറ്റിയിൽ നിന്ന് അധരം സ്ഥാനം മാറി അവളുടെ ചുണ്ടുകളെ കവർന്നപ്പോൾ, അവളുടെ ശരീരം വിറച്ചു..വിരലുകൾ ആഴത്തിൽ പുറത്ത് പതിഞ്ഞു..ശ്വാസം വിലങ്ങിയപ്പോൾ, അവളുടെ ചുണ്ടുകളെ സ്വതന്ത്രമാക്കി..

"സോറി..."

അത് പറയുമ്പോൾ,കുറ്റബോധം തോന്നി.

"ദേവേട്ടാ...ലോകത്തിന്റെ ഏതു കോണിൽ പോയാലും ദേവട്ടൻ അല്ലാതെ എന്റെ മനസ്സിൽ ആരും ഉണ്ടാവില്ല.ഞാൻ വരും..ദേവേട്ടാ, എപ്പോഴാണോ ദേവേട്ടൻ എന്നെ കൂടുതൽ ആഗ്രഹിക്കുന്നത് ആ നിമിഷം ഞാൻ വരും.അതുവരെ ദേവേട്ടൻ കാത്തിരിക്കണം.. യാമി ജീവനോടെ ഉണ്ടെങ്കിൽ, ഞാൻ വരും . എന്റെ ഏട്ടന്റെ പെണ്ണാകാൻ.എന്റെ കഴുത്തിൽ ഒരു താലി കെട്ടണം ദേവേട്ടൻ."

അവൾ അതു പറയുമ്പോൾ അവളുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു. വാക്കുകളിൽ അത്രയ്ക്ക് ദൃഢത ഉണ്ടായിരുന്നു.

"യാമി... ഞാൻ കാത്തിരിക്കും. നിന്റെ വരവിനായി. ദേവൻ ഒരു പെണ്ണിന്റെ കഴുത്തിൽ താലികെട്ടുന്നുണ്ടെങ്കിൽ അത് നിന്റേത് മാത്രമായിരിക്കും."

യാമി രണ്ടു കൈ കൊണ്ടും കവിളിൽ അമർത്തിപ്പിടിച്ചു പെരുവിരൽ നിലത്തു ഊന്നി ഒന്ന് പൊങ്ങി ഉയർന്നു.. തന്റെ നെറ്റിയിലും കണ്ണുകളും മാറിമാറി അവൾ ചുംബിച്ചു.

"ഇത് ഞാൻ തിരിച്ചു വരുമ്പോൾ എനിക്ക് തിരികെ നൽകണം..കേട്ടോ.."

അവൾ പുഞ്ചിരിയോടെ പറഞ്ഞു.

കുസൃതിയോടെ അവൾ അതു പറഞ്ഞപ്പോൾ അറിയാതെ ചിരിച്ചു പോയി. "പോകാം ദേവേട്ടാ ഇരുട്ടായി.. നാളെ കാലത്ത് പോകും. ദേവേട്ടനെ കണ്ടിട്ട് വേണം എനിക്ക് പോകാൻ.. വരില്ലേ?"

അവളുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു.

"വരും...നീ പോകുന്നത് കണ്ണിൽ നിന്നും മറയുന്നത് വരെ എനിക്ക് കാണണം."

അവളുടെ കൈയിൽ കൈ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു . കൈകൾ കോർത്തു പിടിച്ചുകൊണ്ടുതന്നെ കാവിൽ നിന്നും പുറത്തേക്ക് നടന്നു.

"യാമി ഒന്ന് നിന്നേ.."

അതും പറഞ്ഞു കൊണ്ട് കഴുത്തിൽ കിടന്ന ഏലസ്സും ചരടും ഊരി ..അവളുടെ കഴുത്തിൽ കെട്ടി.."ഇത് നിന്റെ കഴുത്തിൽ കിടക്കട്ടെ..ഞാൻ എപ്പോഴും അടുത്തുണ്ട് എന്ന് നിനക്ക് തോന്നാൻ..നിന്റെ കഴുത്തിൽ ഇതിന് പകരം ഒരു താലി ചാർത്തുമ്പോൾ, ഇത് ഊരി മാറ്റാം."

അവളിൽ അമ്പരപ്പായിരുന്നു ആ നിമിഷം.

"വീട്ടിൽ കണ്ടാൽ എന്ത് പറയും?" യാമി ചോദിച്ചു.

"ഒരു കാര്യം ചെയ്യു..നീ അത് ഊരി സൂക്ഷിച്ചു വെച്ചോ.."

അവളത് ഊരി ബ്ലൗസിന്റെ ഉള്ളിലേക്ക് ഒളിപ്പിച്ചു.അവളത് ചെയ്യുമ്പോൾ,നാണം കൊണ്ട് അവളുടെ മുഖം ചുവന്നു.ഒരു പുഞ്ചിരിയോടെ അവളെ ചേർത്ത് പിടിച്ച് നടന്നു.റോഡിൽ എത്തും വരെ.അവളെ വീട്ടിലാക്കി..തിരിച്ചു വന്നു.പിറ്റേദിവസം എല്ലാവരും കൂടിയാണ് പോയത് അവളുടെ വീട്ടിൽ... എല്ലാവർക്കും വളരെ സങ്കടമായിരുന്നു. കുടുംബത്തിലെ ആരോ പോകുന്ന അവസ്ഥ തന്നെയായിരുന്നു. നമിയും, ദേവൂട്ടിയും കരച്ചിൽ ആയിരുന്നു. കൂട്ടുകാരിയുടെ വേർപിരിയൽ അവളെയും വേദനിപ്പിച്ചിരുന്നു. അവരുടെ സാധനങ്ങൾ കയറ്റിയ ലോറി മുന്നിലും,കാർ പിന്നിലും പുറപ്പെടുമ്പോൾ, മനസ്സുകൾ തേങ്ങുന്നത് മറ്റാരും കണ്ടില്ല. പ്രിയപ്പെട്ടത് എന്തോ കൈവിട്ട കലും പോലെയായിരുന്നു.. അവിടെത്തന്നെ തറഞ്ഞുനിന്നു.. ചുമലിൽ ഗോപു പിടിച്ചപ്പോൾ ആണ് സ്ഥലകാല ബോധം തിരിച്ചു വന്നത്.കാലം ഒരുപാട് മുന്നോട്ട് പോയി..ഇനിയും അവള് വരാത്തത് എന്തെന്ന് അറിയുന്നില്ല...അവള് പോയ അന്ന് മുതൽ ആഗ്രഹിക്കുന്നു അവളുടെ തിരിച്ചു വരവ്...ഓരോ ദിവസവും പ്രതീക്ഷിക്കും.. ഒരു കത്തോ ഫോൺ കോളോ എന്തെങ്കിലും..ഇതുവരെ ഉണ്ടായില്ല.. അന്വേഷിച്ചു പോകാമെന്ന് വെച്ചാൽ, എവിടെയാണ് എന്താണ് ഒരു വിവരവുമില്ല. പിന്നെ എന്തു ചെയ്യും.. അവളുടെ വാക്കാണ് വിശ്വാസം.വരും...തന്റെ യാമി.

ഗ്ലാസിലെ മദ്യം ഉണ്ടായിരുന്നത് ഒറ്റ വലിക്ക് കുടിച്ചു തീർത്തു. ദേവദത്തൻ.ഓർമ്മകൾ പുറകോട്ട് സഞ്ചരിച്ചപ്പോൾ,നേരം പോയത് അറിഞ്ഞില്ല..ഫോൺ ഓഫ് ആക്കി വെച്ചത് കൊണ്ട് ആരു വിളിച്ചു എന്നും അറിയില്ല. ഇന്ന് ഓവറാണ്.ഇൗ അവസ്ഥയിൽ വീട്ടിലേക്ക് പോകാൻ പറ്റില്ല..ദേവദത്തൻ ഫോൺ ഓൺ ആക്കി, ഗോപുവിനെ വിളിച്ചു.

"എടാ....എനിക്ക്..ഞാൻ ഇന്ന് വരില്ലെന്ന്..നീ വീട്ടിൽ പോയി പറയണം..എന്തെങ്കിലും നുണ പറഞ്ഞോ..അത് നിന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ. ല്ലെ.." നാവു കുഴഞ്ഞു കൊണ്ട് അത്രേം പറഞ്ഞൊപ്പിച്ചു.ദത്തൻ.

"എടാ...നീ ഇന്നും പൂസായി അല്ലേ?ഞാൻ ഇത് നിന്റെ വീട്ടിൽ പറയും.എവിടെയോ കിടക്കുന്ന പെണ്ണിനെ ചൊല്ലി ഒരുത്തൻ കുടിച്ച് ചാകാൻ ഇറങ്ങിയിരിക്കുന്നു. ഇതിന് ഞാൻ കൂട്ട് നിൽക്കില്ല.നിന്റെ സുഹൃത്ത് ഒക്കെ തന്നെയാണ്.പക്ഷേ ഇതിന് ഞാൻ കൂടെ ഇല്ല.എന്നെ വിട്ടേക്ക്. താൻ തന്നെ പറഞ്ഞാല് മതി ."

പറഞ്ഞു കൊണ്ട് ഫോൺ വെച്ചു ഗോപു.

"ഈശ്വരാ.. ഇന്ന് മുല്ലശ്ശേരിക്കാരോട് എന്തു നുണ പറയും? എന്നും എറണാകുളം സൈറ്റിൽ പോയി എന്ന് പറയാൻ പറ്റുമോ പോരാത്തതിന് കാറിലും അല്ല ദത്തൻ പോന്നത്.. ഫോണിനെ ഒരു സ്വൈര്യവും ഉണ്ടാവില്ല ഏഴുമണി കഴിഞ്ഞാൽ.. എല്ലാവരെയും നുണ പറഞ്ഞ് വിശ്വസിപ്പിക്കാം.. പക്ഷേ ഒരു ചീള കടു ഉണ്ട്.. ദേവൂട്ടി. എന്തു നുണ പറഞ്ഞാലും കൈയോടെ അവള് പൊക്കും. എന്തു മന്ത്രവാദമാണ് പെണ്ണിന് എന്നറിയില്ല.. ഇവന്റെ  ഒടുക്കത്തെ പ്രേമം കാരണം ഞാൻ പാപങ്ങൾ വാങ്ങി കൂട്ടുകയാണല്ലോ ഈശ്വരാ.." ഗോപു തനിയെ ഇരുന്ന് പറഞ്ഞു.

ഒന്നുകൂടി വിളിച്ചു നോക്കട്ടെ കാലമാടനെ..ഫോൺ ഓഫാക്കിയോ എന്തോ.. ഗോപു ഫോൺ എടുത്ത് നമ്പർ ഡയൽ ചെയ്തു. സ്വിച്ച് ഓഫ് എന്ന മറുപടിയാണ് കിട്ടിയത്. ഇത് എന്നെ കുരിശിൽ കയറ്റാനുള്ള   പരിപാടി തന്നെയാണ്.പോയി നോക്കാം.ജോലി വേഗം തീർത്തിട്ട്. ഗോപു പെട്ടെന്ന് ജോലികൾ ചെയ്തുതീർക്കാൻ തുടങ്ങി.

ഫോൺ  സ്വിച്ച് ഓഫ് ആക്കി ദേവദത്തൻ.

വീണ്ടും മദ്യഗ്ലാസ് നുരഞ്ഞു പൊങ്ങി. റൂ ബോയ് വന്ന് കഴിക്കാൻ എന്തെങ്കിലും വേണോ എന്ന് ചോദിച്ചു.വേണ്ടെന്ന് ദത്തൻ പറഞ്ഞു..ഇപ്പോ കഴിച്ചാൽ ഒന്നും ഇറങ്ങില്ല. അത് നന്നായി അറിയാം അവന്. മദ്യ കുപ്പി കാലിയായി..ബെഡിൽ കുഴഞ്ഞു വീഴുമ്പോൾ,അവന്റെ കണ്ണുകൾ നിറഞ്ഞു. യാമി ഞാൻ ആഗ്രഹിക്കുന്ന നിമിഷം എൻറെ മുൻപിൽ ഉണ്ടാവുമെന്ന് പറഞ്ഞു പോയതല്ലേ നീ... നിന്നെ ആഗ്രഹിക്കാത്ത ഒരു നിമിഷം പോലുമില്ല..എന്നിട്ടും..നീ...അവന്റെ വാക്കുകൾ ഇടറി പോയി..വിരഹത്തിന്റെ വേദന അവന്റെ ഹൃദയത്തെ കീറിമുറിച്ചു.


"മോളെ നീ കാവശേരി തന്നെ ജോലിക്ക് പോകണം എന്ന് പറയുന്നത് എന്തിനാ..നിനക്ക് ഇവിടെ ട്രൈ ചെയ്തു കൂടെ?"

യമുന ചോദിച്ചു.

"അമ്മേ ചേച്ചി അവിടെ ആരെയോ കണ്ട് വെച്ചിട്ടുണ്ട്..അതാണ് അവിടെ പോകണം എന്ന് പറയുന്നത്."

നമി കണ്ണിറുക്കി കൊണ്ട് പറഞ്ഞു.

"ദേ പെണ്ണേ വലിയ വായിൽ ഓരോന്ന് പറഞ്ഞാല് നിന്റെ തലയ്ക്ക് കിഴുക്ക്‌ തരും ഞാൻ.."

മുടി വിടർത്തി ഇട്ടു കൊണ്ട് യാമി പറഞ്ഞു.

"അമ്മേ..പാലക്കാട് ഫസ്റ്റ് ചോയ്സ് കൊടുത്താൽ എളുപ്പമാണ് ജോലി കിട്ടാൻ.അതാണ്.പിന്നെ എനിക്ക് ഞാൻ പഠിച്ച സ്കൂളിൽ ജോലി കിട്ടണം എന്നത് വലിയ ആഗ്രഹമാണ്.അവിടെ പ്ലസ് ടു പഠിപ്പിക്കുന്നത്, അവിടത്തെ പൂർവ്വ വിദ്യാർത്ഥി ആണെന്ന് പറയുന്നത് ഒരു അഭിമാനം അല്ലേ.."

"പിന്നെ..ഇത്ര ദൂരം പോയി..പഠിപ്പിക്കാൻ വട്ടാണ്‌.എന്തായാലും പോയി വരാൻ പറ്റില്ല.സ്ഥിരമായി നിനക്ക് ജോലി കിട്ടില്ല അവിടെ.."

അമ്മ വീണ്ടും പറഞ്ഞു.

"അമ്മേ..എനിക്ക് ഒരു ലക്ഷ്യമുണ്ട്..അത് സമയം ആകുമ്പോൾ ഞാൻ പറയാം.എന്നെ തടയരുത്.ആദ്യം ഞാൻ പോയി സ്കൂളിൽ സംസാരിക്കട്ടെ..അവിടെ ഹോസ്റ്റൽ കാണും.പിന്നെ മുല്ലശ്ശേരിക്കാർ ഉണ്ടല്ലോ അവിടെ.. പേടിക്കാൻ ഒന്നുമില്ല."

അത് പറയുമ്പോൾ,അവളുടെ കണ്ണുകൾ തിളങ്ങിയത് ആരും കണ്ടില്ല.

"മോളേ.. മുല്ലശ്ശേരിക്കാർ  നമ്മളോട് മന്യമായിട്ടാണ് പെരുമാറിയത്.എന്ന് വെച്ച് ബന്ധുക്കൾ ഒന്നുമില്ല അവർ.നിനക്ക് ഇപ്പോൾ എത്ര വയസ്സായി എന്ന് വല്ല വിചാരവും ഉണ്ടോ? പണ്ടത്തെപ്പോലെ കുട്ടി അല്ല നീ.. ശങ്കരമാമ കൊണ്ടുവന്ന ആലോചന നല്ലതാണെന്ന് അച്ഛൻ പറയുന്നു. അവരോട് കാണാൻ  വരാൻ പറയട്ടെ."

അമ്മ പറഞ്ഞത് കേട്ട് യാമി ഒന്ന് ഞെട്ടി എങ്കിലും പുറമേ കാണിച്ചില്ല.

"ഞാൻ പറഞ്ഞല്ലോ ആദ്യം ജോലി..എന്നിട്ട്.."

ഇനിയും അവിടെ ഇരുന്നാൽ ശരിയാവില്ല എന്ന് കണ്ട് യാമി റൂമിലേക്ക് നടന്നു. അവളുടെ കൈ കഴുത്തിൽ കിടന്ന മാലയുടെ അറ്റത്തെ ഏലസ്സില്‍ പിടിമുറുക്കി...

അത് പുറത്തു എടുത്തു ഒന്നു മുത്തിക്കൊണ്ട് അവള് ഒന്ന് പുഞ്ചിരിച്ചു.. സമയമായി ദേവേട്ടാ.. ഞാൻ വരുന്നു.. ദേവേട്ടന്റെ അരികിലേക്ക്..

(തുടരും)


ഭാഗം 5

യാമി റൂമിൽ  എത്തി അവളുടെ വിരലുകൾ എലസ്സിൽ  മുറുകി.ദേവേട്ടാ എനിക്കിനിയും പിടിച്ചു നിൽക്കാൻ കഴിയില്ല.വരേണ്ട സമയം ആയി.യാമി ദേവൻ്റെ ഓർമകളിൽ ബെഡിൽ കിടന്നു.അവളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞു.ദേവൻ്റെ മുഖം മനസ്സിൽ തെളിഞ്ഞു കിടന്നു. വിളക്ക് വെക്കുന്ന സമയം ആയതു കൊണ്ട് തന്നെ പെട്ടന്ന് എഴുന്നേറ്റിരുന്നു യാമി.താഴെ അച്ഛൻ്റെ സംസാരം കേൾക്കുന്നുണ്ട്.അമ്മ അച്ഛനും ആയി ദേഷ്യപ്പെട്ട് സംസാരിക്കുന്നുണ്ട്.ഇനി അച്ഛനോട് വിവാഹ കാര്യം പറഞ്ഞു തർക്കിക്കുന്നത് കേൾക്കാനും ഉണ്ട്.ഇനിയും ഇരുന്നാൽ ശരിയാകില്ല.യാമി മുഖം അമർത്തി തുടച്ചു കൊണ്ട് മുടി ഒതുക്കി കെട്ടി താഴേക്ക് ഇറങ്ങി.അച്ഛൻ റൂമിൽ ആണ് ഫ്രഷ് ആകാൻ കയറിയതായിരിക്കും. നമി വിളക്ക് വെക്കാനുള്ള ഒരുക്കത്തിൽ ആണ്.

"ചേച്ചി...ഇന്ന് നീ  വിളക്ക് വെക്ക്. എത്ര ദിവസമായി നിൻ്റെ നാമ ജപം കേട്ടിട്ട്..പ്ലീസ്..ചേച്ചി."

വിളക്ക് തുടച്ചു മിനുക്കി കൊണ്ട് പറഞ്ഞു നമി.

"നീ തന്നെ വെച്ചാൽ മതി."

യാമി ദേഷ്യത്തിൽ പറഞ്ഞു നേരത്തെ അമ്മയുടെ ഒപ്പം കൂടി അവള് പറഞ്ഞ ദേഷ്യത്തിൽ പറഞ്ഞതാണ് യാമി.

"ഓ...വല്യ ജാഡയാന്നെങ്കിൽ വേണ്ട.." മുഖം വീർപ്പിച്ചു കൊണ്ട് പറഞ്ഞു നമി.

"മത്സരം ആണെങ്കിൽ രണ്ടുപേരും വയ്ക്കേണ്ട. ഈശ്വരാ കാര്യത്തിൽ വേണ്ട നിങ്ങളുടെ പോർ വിളി." അമ്മയുടെ സ്വരം അടുക്കളയിൽ നിന്നും ഉയർന്നു.

വിലേജ് ഓഫീസർ ആയ യതിന്ദ്രൻ സ്വന്തം അധ്വാനം കൊണ്ട് പണിത ഇരുനില വീടാണ് ചന്ദ്രകമലം. അത്യാവശ്യം സ്ഥലവും ഉണ്ട്. 40 സെൻ്റ് സ്ഥലവും വീടും. രണ്ടു പെൺമക്കൾ ആയതുകൊണ്ട് തന്നെ കുറച്ചു നീക്കിയിരിപ്പുണ്ട്.ഒരു ആൺകുട്ടി ഇല്ലല്ലോ തനിക്ക് ഒരു കൈ സഹായത്തിന്. അമ്മയും അനിയനും നാട്ടിലാണ് തറവാട്ട് വീട്ടിൽ. വിദേശത്ത് ആയിരുന്നു അനിയൻ അവിടുത്തെ ജോലി മതിയാക്കി പോന്നു.കൃഷിയും മറ്റുമായി ഇപ്പോ മുന്നോട്ട് പോകുന്നു.രണ്ട് ആൺ കുട്ടികൾ ആണ് അനിയൻ രാജേന്ദ്രന്  ഭാര്യ സുനന്ദ.രണ്ട് മക്കളും എഞ്ചിനീയറിങ് പഠിക്കുകയാണ് ഒരാള് അവസാനം വർഷവും മറ്റൊരാൾ ആദ്യവർഷവും.അമ്മ വീട് വിട്ട് മാറി നിൽക്കില്ല.അതുകൊണ്ട് ഒഴിവ് ദിവസം കിട്ടിയാൽ നാട്ടിൽ പോകുകയാണ് പതിവ്. യമുനയുടെ വീട്ടിലും രണ്ട് പെൺമക്കളാണ്. യമുനയ്ക്ക് ഒരു അനിയത്തിയാണ് ഗംഗ. ഗംഗയുടെ ഭർത്താവ് വിദേശത്താണ് അതുകൊണ്ടുതന്നെ അമ്മയുടെ സഹായത്തിന് ഗംഗയാണ് നിൽക്കുന്നത്. ഒരാൺകുട്ടിയും ഒരു പെൺകുട്ടിയും ആണ്  ഗംഗക്ക് പഠിക്കുന്ന മക്കൾ.യമുന ഇടയ്ക്ക് പോകാറുണ്ട് വീട്ടിൽ ദൂര കൂടുതൽ ആയതുകൊണ്ട് പോക്ക് ചുരുക്കമാണ്. എം എ ബിഎഡ് കഴിഞ്ഞ് ടെസ്റ്റ് എഴുതുകയാണ് യാമിക.ലിസ്റ്റില് പേരും വന്നിട്ടുണ്ട്. താമസിയാതെ തന്നെ ജോലി കിട്ടും എന്ന് ഉറപ്പാണ്. പഠിക്കാൻ മിടുക്കിയാണ് യാമിക. ടീച്ചർ ആവുക എന്നതാണ് സ്വപ്നം. അതും പ്ലസ്ടുവിന് പഠിപ്പിക്കുന്ന ടീച്ചർ. താഴെ നമിക ബിഎസ്സി ഫിസിക്സ്  ഫ്‌സ്റ്റ്ഇയർ. യാമിയുടെ വിവാഹ ആലോചനയാണ് നടക്കുന്നത്.

യതിന്ദ്രൻ കുളി കഴിഞ്ഞു വരുമ്പോൾ തന്നെ മുഖവും വീർപ്പിച്ചു പിടിച്ച് യമുന ഇരിക്കുന്നുണ്ട്.നമി  ഉമ്മറത്ത് വിളക്ക് വെച്ച് അകത്തേക്ക് വന്നു. യാമി അച്ഛനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സെറ്റിയിൽ ഇരുന്നു. ഭാര്യയുടെ മുഖം ശ്രദ്ധിച്ചുകൊണ്ട് യതിന്ദ്രൻ രണ്ട് പെൺമക്കളെയും മാറി മാറി നോക്കി.സംഗതി ഗൗരവമുള്ളതാണെന്ന് മനസ്സിലായി അയാൾക്ക്.

യാമി അച്ഛനെ നോക്കാതെ ടിവിയിൽ  വാർത്ത വായിക്കുന്നത് ശ്രദ്ധിച്ചു.

"എന്താടോ താൻ ഒന്നും മിണ്ടാത്തത്?" ഭാര്യയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു   അയാൾ.

"ഏട്ടൻ മക്കളുടെ താളത്തിന് നിൽക്കുന്നതുകൊണ്ടാണ് അവർക്ക് ഇത്ര അഹങ്കാരം. പെൺകുട്ടികളാണെന്ന് ഒരു വിചാരം പോലുമില്ല.!! യാമിക്ക് എത്ര വയസ്സായി എന്നറിയാമോ?"

ഭാര്യ പൊട്ടിത്തെറിച്ചു കൊണ്ട് ചോദിച്ചപ്പോൾ, യതിന്ദ്രൻ ഒന്നും മനസ്സിലാകാത്ത രീതിയിൽ അവളെ നോക്കി.

"എനിക്ക് അറിയാം..ഇപ്പോ എന്താ നിൻ്റെ പ്രശ്നം?" ചായ കുടിച്ചു കൊണ്ട് ചോദിച്ചു അയാൾ.

"ശങ്കരമാമ പറഞ്ഞ ആലോചനയുമായി മുന്നോട്ടു പോകാം. എന്നാണ് എൻ്റെ  അഭിപ്രായം. അടുത്തമാസം ഇവൾക്ക് 25 വയസ്സ് തികയും. ഇനിയെന്നാണ്? രണ്ടു പെൺകുട്ടികളും കല്യാണ പ്രായമായവരാണ്. ജോലി കിട്ടുക എന്നതൊക്കെ ഭാഗ്യം പോലെയിരിക്കും. ഗവൺമെൻറ് ജോലി കിട്ടാൻ കാത്തിരുന്നിട്ടല്ലേ? ഏതെങ്കിലും പ്രൈവറ്റ് സ്കൂളിൽ പോയാലും ജോലി കിട്ടില്ലേ? ഗവൺമെൻറ് ജോലി കാത്തിരുന്ന് എന്ന് കിട്ടാനാണ്.? അതുവരെ വിവാഹം വേണ്ടെന്ന് വെക്കാനാണോ തീരുമാനം.?"

ഭാര്യ പറയുന്നതിലും കാര്യമുണ്ടെന്ന് മനസ്സിലായി അയാൾക്ക്.

യാമിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് കയറുന്നുണ്ട്.അച്ഛൻ അവളെ ഒന്ന് നോക്കി കൊണ്ട് എഴുന്നേറ്റു.

"മോളെ യാമി അമ്മ പറയുന്നതിലും കാര്യമുണ്ട്. ഇന്നത്തെ കാലത്ത് ഗവൺമെൻറ് ജോലി കിട്ടുക എന്നത് പ്രയാസം തന്നെയാണ് റാങ്ക് ലിസ്റ്റിൽ പേരുള്ളതുകൊണ്ട് ജോലി എന്തായാലും കിട്ടും. അവർ വന്നിട്ട് കണ്ടിട്ട് പോകട്ടെ. കല്യാണം കഴിഞ്ഞാലും ജോലിക്ക് പോകാമല്ലോ? ചെറുക്കനു  ഗവൺമെൻറ് ജോലിയാണ്. തരക്കേടില്ലാത്ത ചുറ്റുപാടും. രണ്ട് ആൺമക്കളിൽ ഇളയവനാണ്. മൂത്തവൻ വിവാഹം കഴിഞ്ഞ് സെറ്റിലാണ് ദുബായിൽ. ഫാമിലിയും അവിടെത്തന്നെ. അച്ഛൻ മിലിട്ടറിയിൽ ആയിരുന്നു. അമ്മ റിട്ടയേഡ് ടീച്ചറും. എന്തുകൊണ്ടും നമുക്ക് യോജിച്ച ബന്ധമാണ്. ഇങ്ങോട്ട് അന്വേഷിച്ചു വന്നതല്ലേ? നല്ലതാണെന്ന് തോന്നുന്നു എനിക്കും."

അച്ഛനും കൂടി അമ്മയുടെ ഒപ്പം നിന്നപ്പോൾ, തൻ്റെ എതിർപ്പുകൾ വിഫലമാകുമോ എന്ന് തോന്നി അവൾക്ക്.

"ജോലി കിട്ടിയിട്ട് മാത്രേ വിവാഹം കഴിക്കൂ എന്ന് ഞാൻ പറഞ്ഞപ്പോൾ, അച്ഛൻ സമ്മതിച്ചതായിരുന്നല്ലോ? ഇപ്പോൾ ലിസ്റ്റ്റിൽ പേരുമുണ്ട്. എന്തായാലും അധികം താമസിയാതെ ജോലി കിട്ടും. പിന്നെ കാവശ്ശേരിയിൽ ഒരു വർഷം എങ്കിലും ജോലി ചെയ്യണമെന്ന് എൻ്റെ ഒരു ആഗ്രഹമാണ്. ഗവൺമെൻറ് ജോലി എവിടെയാണ് കിട്ടുക എന്ന് അറിയില്ല. ഓപ്ഷൻ പാലക്കാട് തന്നെയാണ് ഞാൻ കൊടുത്തിരിക്കുന്നത്. പ്ലസ് ടു പഠിച്ച സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുക എന്നത് എൻ്റെ സ്വപ്നമാണ്. അച്ഛൻ എതിര് പറയരുത്. എനിക്കൊരു ലക്ഷ്യമുണ്ട്. കാവശ്ശേരിയിൽ പോകുന്നത് വരെ അത് പറയാൻ പറ്റില്ല. അധികം താമസിയാതെ ഞാൻ എല്ലാവരോടും പറയാം. അതുവരെ ഈ വിവാഹാലോചന നിർത്തിവയ്ക്കണം." പരമാവധി താഴ്ന്നുകൊണ്ട് പറഞ്ഞു യാമിക

"അത് അച്ഛാ ചേച്ചിയുടെ ഒരു ആഗ്രഹമല്ലേ.. എനിക്കും ഒന്ന് പോകണമെന്നുണ്ട്. കാവശ്ശേരിയിൽ. മുല്ലശ്ശേരിയിലേക്ക്. ദേവൂട്ടിക്ക് ഓർമ്മയുണ്ടോ എന്തോ.."

നമി കൂട്ടുകാരിയായ ദേവനന്ദയെ ഓർത്തു കൊണ്ട് പറഞ്ഞു.

"ശരി നിൻ്റെ ആഗ്രഹം നടക്കട്ടെ. കാവശ്ശേരി ഇൻറർവ്യൂവിന് നമുക്ക് പോകാം. ഒരു വർഷം മാത്രം അത് കഴിഞ്ഞാൽ  നീ ഞങ്ങൾ പറയുന്നത് അനുസരിക്കണം. സമ്മതമാണെങ്കിൽ നമുക്ക് ഞായറാഴ്ച അവിടെ പോകാം."

അച്ഛൻ പറഞ്ഞപ്പോൾ ആശ്വാസമായി അവൾക്ക്. രണ്ടുദിവസം.. രണ്ട് യുഗം പോലെ ആയിരിക്കും തനിക്ക്.. ദേവേട്ടന്റെ അടുത്തെത്താൻ. അവളുടെ മനസ്സിൽ സന്തോഷം തിര തല്ലി.

"ഇപ്പോ അച്ഛനും മക്കളും ഒന്നായി.. ഞാൻ പുറത്ത്."

യമുന ദേഷ്യത്തിൽ പറഞ്ഞു.

"താൻ ചൂടാകാതെ മക്കളുടെ ആഗ്രഹം അല്ലേ നമ്മുടെ സന്തോഷം. ഒരുവർഷം. അതുകൂടി കഴിയട്ടെ."

ഭർത്താവ് തീരുമാനം പറഞ്ഞപ്പോൾ, അതിനു നേരെ ഒന്നും പറയാൻ കഴിയില്ല എന്ന് മനസ്സിലായി അവർക്ക്.

യാമി  അച്ഛനെ വട്ടം പിടിച്ചു കൊണ്ട് കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞു.

"താങ്ക്സ് അച്ഛാ..." പറഞ്ഞു കൊണ്ട് ഓടി റൂമിലേക്ക്.

"ഈ ചേച്ചിക്ക് എന്ത് പറ്റി?" നമി ആലോചിച്ച് നിന്നു.

"പോയി പഠിക്കാൻ നോക്കടി."

അമ്മ ചൂടായി പറഞ്ഞപ്പോൾ, അവളും റൂമിലേക്ക് പോയി.


ഇതേ സമയം ഹോട്ടലിൽ ദേവന് കാവൽ ആയി ഇരിക്കുകയാണ് ഗോപു.

"എന്നാലും ഇത്ര അടിച്ച് കിണ്ടി ആയ ഇവനെ മുല്ലശ്ശേരിയിലേക്ക് കൊണ്ടുപോയാൽ പച്ചക്ക് കത്തിക്കും തന്നെ അവിടെയുള്ളവർ. ഈ അവസ്ഥയിൽ ഇവനെ തനിച്ചാക്കി പോകാനും കഴിയില്ല. എന്തായാലും വിളിച്ചു പറയാം. താനും എറണാകുളത്തേക്ക് പോയി എന്ന്." ഫോണെടുത്ത് കുറച്ചു മാറിനിന്നു വിളിച്ചു  ഗോപു.

അച്ഛനെയാണ് വിളിച്ചത്. കാര്യം പറഞ്ഞപ്പോൾ, ശരി എന്നു പറഞ്ഞു അങ്കിൾ.

"ഒക്കെ അങ്കിൾ നാളെ ഞങ്ങൾ വരും."

പറഞ്ഞുകൊണ്ട് പെട്ടെന്ന് തന്നെ ഫോൺ വെച്ചു അവൻ.

ഒരു കടമ്പ കഴിഞ്ഞു ഇനി തന്റെ വീട്ടിലേക്ക്. അമ്മയുടെ ചോദ്യമാണ് സഹിക്കാൻ കഴിയാത്തത്.. അതുകൊണ്ട് അച്ഛനെ വിളിച്ച് തന്നെ പറയാം..  അമ്മ സീരിയലിൽ ഒഴുകി കരഞ്ഞു കൊണ്ടിരിക്കുകയായിരിക്കും..മനസ്സിൽ ഓർത്തു കൊണ്ട് വീട്ടിലേക്ക് വിളിച്ചു പറഞ്ഞു ഗോപു. പ്രതീക്ഷിച്ചതു പോലെ അച്ഛൻ തന്നെയാണ് ഫോൺ എടുത്തത്. കാര്യം പറഞ്ഞു ഫോൺ വെച്ചു അവൻ.

കുടിച്ച് ബോധം ഇല്ലാതെ കിടക്കുന്ന കൂടെ പിറന്നില്ലെങ്കിലും കൂടപ്പിറപ്പ് പോലെയായ കൂട്ടുകാരനെ കണ്ടപ്പോൾ, അവൻ്റെ ഉള്ളം വേദനിച്ചു. എവിടെയാണ് എന്താണെന്നറിയാത്ത  ഒരുവളെ ഓർത്താണ് ഇവിടെ ഒരുത്തൻ കുടിച്ചു നശിക്കുന്നത്.. ഓർക്കുമ്പോൾ വേദന തോന്നി അവന്.. ബെഡിൽ വിലങ്ങനെ കിടക്കുന്ന ദേവനെ നേരെ കിടത്തി അവൻ.. അപ്പോഴും അബോധാവസ്ഥയിൽ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ദേവൻ 

ഗോപു താഴെ പോയി ഭക്ഷണം കഴിച്ച് വന്നു. ലൈറ്റ് ഓഫ് ആക്കി കിടന്നു അവനും. അന്നത്തെ രാത്രിയും വിട വാങ്ങി.നേരത്തെ എഴുന്നേറ്റ ദേവന് തല വെടി പൊളിയുന്ന വേദനയുണ്ടായിരുന്നു. അടുത്തുകിടക്കുന്ന ഗോപുവിനെ കണ്ടപ്പോൾ, അൽഭുതം തോന്നി അവന്.

"ഇവൻ ഇന്നലെ ഇവിടെയാണോ കിടന്നത്? അപ്പോൾ മുല്ലശ്ശേരിയിൽ പോയി വിവരം പറഞ്ഞില്ലായിരിക്കുമോ.? ഡാ... എഴുന്നേൽക്കെടാ.."

ഉറക്കെ ഗോപുവിനെ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു ദേവൻ.

വിളി കേട്ട് ഞെട്ടി ഉണർന്നു ഗോപു.

"മനുഷ്യനെ ഉറങ്ങാനും വിടില്ല.."

കണ്ണുതിരുമ്മി കൊണ്ട് ചോദിച്ചു അവൻ.

"ഡാ ഇന്നലെ നീ വീട്ടിലേക്ക് വിളിച്ചു പറഞ്ഞില്ലേ?" ദേവൻ ചോദിച്ചു.

"അതൊക്കെ ഞാൻ പറഞ്ഞു. നിന്റെ കൂടെ ഞാനും ഇപ്പോൾ എറണാകുളത്ത് അല്ലേ?" വീണ്ടും കിടന്നു കൊണ്ട് പറഞ്ഞു ഗോപു.

"ഓ അത് ശരി. അപ്പോൾ കാലത്ത് ഓഫീസിൽ പോകാനുള്ള ചാൻസ് ഇല്ല അല്ലേ? എറണാകുളത്തു നിന്നും തിരിച്ചു വരണ്ടേ?" ഗോപുവിനെ തറപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു ദേവൻ.

"അതെ നേരത്തെ എറണാകുളത്തു നിന്ന് പോന്നാൽ കഷ്ടി മൂന്നു മണിക്കൂറിനുള്ളിൽ പാലക്കാട് എത്തും. അതുകൊണ്ട് നമുക്ക് പെട്ടെന്ന് തന്നെ പുറപ്പെടാം. നിന്നെ ഇവിടെ നിർത്തി പോയാൽ, നീ ഇന്നും കുടിച്ചു ബോധമില്ലാതെ ഇരിക്കും. അലൈൻ ഗ്രൂപ്പുമായുള്ള മീറ്റിംഗ് ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ്. കിട്ടിയാൽ ഗോൾഡൻ ചാൻസാണ്. കൃഷ്ണ ബിൽഡേഴ്സ് എന്ന നമ്മുടെ സ്ഥാപനത്തിന്. അതുകൊണ്ട് പൊന്നുമോൻ ഇനിയും മോങ്ങി ഇരിക്കണ്ട. കുറച്ചുകൂടെ കഴിഞ്ഞാൽ നമുക്ക് ഇറങ്ങാം." ഗോപു പറഞ്ഞു കൊണ്ട് തിരിഞ്ഞു കിടന്നു.

" ഇവനെ എൻ്റെ കൂട്ടുകാരൻ ആക്കാൻ ഏത് നേരത്താന്നോ തോന്നിയത്...ബാധ കൂടിയത് പോലെ കൂടി ഇരിക്കുകയല്ലേ?" ദേവൻ സ്വയം പറഞ്ഞു.

"അതെ.... അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് നീ ഇപ്പോൾ ഈ പരുവത്തിൽ ഇരിക്കുന്നത്. ഇല്ലെങ്കിൽ വല്ല മെന്റൽ ഹോസ്പിറ്റലിലും ആയേനെ ഇപ്പോൾ. മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാ സൗരഭ്യം എന്ന് കേട്ടിട്ടില്ലേ? അതുപോലെയാണ് എൻ്റെ കൂടെ കൂടിയപ്പോൾ നിൻ്റെ അവസ്ഥ."

ഗോപു സ്വയം ചിരിച്ചു കൊണ്ട് പറഞ്ഞു

"ഡാ.. ഒരു ലെമൺ ടീ കൊണ്ടുവരാൻ പറ വല്ലാത്ത തലവേദന."

നെറ്റിയിൽ ഇരു കൈകൊണ്ടും പിടിച്ചുകൊണ്ട് പറഞ്ഞു ദേവൻ.

"എന്തിനാ ലെമൺ ടീ? ഇന്നലെ കഴിച്ചതിന്റെ ബാക്കി ഇരിപ്പുണ്ട്.. ഒരു ലേശം. അത് എടുക്കാം. അതാകുമ്പോൾ പെട്ടെന്ന് തലവേദന മാറും."

പരിഹസിച്ചു കൊണ്ട് പറഞ്ഞു ഗോപു.

"എടാ.. കാലത്ത് തന്നെ എന്റെ വായിലിരിക്കുന്നത് കേൾക്കാതെ."

ദേവൻ ദേഷ്യപ്പെട്ടപ്പോൾ എഴുന്നേറ്റു ഗോപു.ഫോൺ എടുത്തു വിളിച്ചു പറഞ്ഞു.

കുറച്ചു സമയം കഴിഞ്ഞപ്പോൾ ടീ വന്നു.കുടിച്ചപ്പോൾ ചെറിയ ആശ്വാസം തോന്നി അവന്.


നേരത്തെ തന്നെ ഉണർന്നു യാമി.ക്ഷേത്രത്തിൽ പോകണം എന്ന് തോന്നി അവൾക്ക്.നടക്കാനുള്ള ദൂരം മാത്രമേയുള്ളൂ ക്ഷേത്രത്തിലേക്ക്.അതുകൊണ്ട് തന്നെ നമിയെ വിളിച്ചില്ല അവള്.സെറ്റ് സാരി ഉടുത്ത് ഒരുങ്ങി താഴേക്ക് വരുമ്പോൾ അമ്മ അടുക്കളയിൽ കയറുന്നതേ ഉള്ളൂ.സെക്കൻ്റ് സാറ്റർഡേ ആയതു കൊണ്ട് പോകണ്ട അതാണ് അമ്മ എഴുനേൽക്കാൻ വൈകിയത്.

"നീ ക്ഷേത്രത്തിൽ പോകണം എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാനും വന്നേനെ."

തലേ ദിവസത്തെ ദേഷ്യം ഒന്നും അമ്മയ്ക്ക് ഇല്ല ഇപ്പോ എന്ന് മനസ്സിലായി അവൾക്ക്.

"വേണ്ട അമ്മേ ഞാൻ പോയിട്ട് വരാം..നിർമാല്യം തൊഴാൻ ആണ്."

പറഞ്ഞു കൊണ്ട് വേഗത്തിൽ പോകാൻ ഇറങ്ങി യാമി.

"സൂക്ഷിച്ച് പോകണം കേട്ടോ.." അമ്മ പിന്നാലെ വന്ന് ഓർമ്മപ്പെടുത്തി.

" ശരി അമ്മേ.."

പറഞ്ഞു കൊണ്ട് വേഗത്തിൽ നടന്നു അവള്.

(തുടരും)


ഭാഗം 6

യാമി ക്ഷേത്രത്തിലെത്തി. അധികം ആളുകൾ ഇല്ല. അതുകൊണ്ട് തന്നെ ശ്രീകോവിലിനു മുന്നിൽ തൊഴുതു നിന്നു അവൾ. കണ്ണുകൾ അടച്ച് പ്രാർത്ഥിച്ചു. തൻ്റെ ജീവിതാഭിലാഷം പൂർത്തിയാകാൻ പോകുന്നു. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ദേവേട്ടൻ്റെ അരികിലേക്ക്.!! നെറ്റിയിൽ ചന്ദനം തൊട്ടപ്പോൾ, നെറ്റിയിലെ ചന്ദനത്തിൻ്റെ കുളിർമ്മ മനസ്സിലും പടർന്നു അവളുടെ. വഴിപാടുകൾ കഴിച്ച് ഉപ ദൈവങ്ങളെയും തൊഴുതിറങ്ങി യാമി. വീട്ടിൽ എത്തുമ്പോൾ അമ്മ സിറ്റൗട്ടിൽ തന്നെ കാത്തു നിൽക്കുന്നത് കണ്ടു അവള്. അമ്മയ്ക്ക് പുഞ്ചിരി നൽകി കൊണ്ട് ഇല ചീന്തിലെ പ്രസാദം എടുത്ത് അമ്മയുടെ നെറ്റിയിൽ തൊട്ട് കൊടുത്തു.

"വാ...മോളെ."

അമ്മ അവളുടെ കൈയിൽ പിടിച്ച് കൊണ്ട് അകത്തേക്ക് നടന്നു.

പതിവിലും സന്തോഷത്തിൽ ആയിരുന്നു യാമി.നാളെ അവസാനിക്കുന്ന തൻ്റെ കാത്തിരിപ്പ് അതായിരുന്നു അവളുടെ മനസ്സിൽ..ദേവൻ്റെ മുഖം അവളുടെ മനസ്സിൽ ഒളി മങ്ങാതെ തെളിമയിൽ തെളിഞ്ഞു.

"ചേച്ചി...പോയി വന്നോ?"

ചോദിച്ചു കൊണ്ട് സ്റ്റയർ ഇറങ്ങി വന്നു നമി.

"പോയി വന്നു..ദാ കുളിച്ചിട്ട് തൊട്ടാൽ മതി കേട്ടോ..അമ്മേ ഞാൻ സാരി മാറി വരാം."

പറഞ്ഞു കൊണ്ട് യാമി തൻ്റെ റൂമിലേക്ക് നടന്നു.അന്നത്തെ ദിവസം പെട്ടന്ന് കഴിഞ്ഞ് പോകണേ എന്നായിരുന്നു അവളുടെ പ്രാർത്ഥന.. ദേവേട്ടൻ തന്നെ കാണുമ്പോൾ എന്തായിരിക്കും ആ മുഖത്തെ വികാരം? ദേഷ്യം ആയിരിക്കുമോ? അതോ കണ്ണുകളിൽ കത്തി നിൽക്കുന്ന പ്രണയമോ? അതോ...വിരഹത്തിൻ വേദനയോ?

അവളുടെ കവിളിൽ ചുവപ്പ് പടർന്നു..വലതു കരം മാറിൽ ചേർന്ന് കിടക്കുന്ന എല്ലസ്സിൽ  പിടി മുറുക്കി യാമി..മനസ്സ് കൊണ്ട് അന്നേ ദേവൻ്റെ പെണ്ണായി മാറിയിരുന്നു യാമിക ..ആ  ഓർമയിൽ പോലും ശരീരം വിറച്ചു അവളുടെ.സാരി മാറി ചുരിദാർ ഇട്ടു കൊണ്ട് താഴേക്ക് ഇറങ്ങി അവള്.അമ്മയെ അടുക്കളയിൽ സഹായിച്ചു..ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ എടുത്തു വെച്ചു അപ്പോഴേക്കും അച്ഛനും നമിയും കുളി കഴിഞ്ഞ് വന്നിരുന്നു.ഒന്നിച്ചാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്.

"വെളുപ്പിന് പുറപ്പെടാം.എന്നാലേ ഉച്ചയോടെ അവിടെ എത്തൂ.തിരിച്ച് വരും വഴി ഗുരുവായൂർ ക്ഷേത്രത്തിൽ ഒന്ന് കയറിയിട്ട് തിരിച്ചു വരാം."

അച്ഛൻ പറഞ്ഞപ്പോൾ അമ്മയുടെ മുഖം വിടർന്നു..കുറെ ആയി കരുതുന്നു കണ്ണനെ കാണാൻ പോകണം എന്ന്.

"എന്നാ പിന്നെ അമ്മായിയുടെ വീട്ടിൽ നാളെ നിന്നിട്ട് മറ്റന്നാൾ രാവിലെ തിരിച്ചു പോരാം.കുറെ ആയി മാമൻ വയ്യാതെ ഇരിക്കുന്നു.ഗുരുവായൂർ വരുമ്പോൾ വരാം എന്നാണ് പറഞ്ഞിരുന്നത്.ഒരു ദിവസം ലീവ് എടുക്കാം ഏട്ടാ."

അമ്മ അച്ഛനെ നോക്കി കെഞ്ചി പറയുന്നത് കേട്ട് യാമിയും നമിയും പരസ്പരം നോക്കി കണ്ണിറുക്കി.

അമ്മ ഒരുപാട് നിർബന്ധിച്ചപ്പോൾ അച്ഛൻ സമ്മതിച്ചു. അന്ന് പതിവിലും ഉത്സഹത്തിൽ ആയിരുന്നു യാമി.പതിവ് ജോലികൾ എല്ലാം ഒതുക്കി റൂമിൽ പോയി യാമി കൊണ്ടുപോകാനുള്ള ഡ്രസ്സ് എടുത്തു വെക്കാൻ.എന്തായാലും അമ്മായിയുടെ വീട്ടിൽ ഒരു രാത്രി നിൽക്കാം എന്ന് അച്ഛൻ സമ്മതം മൂളി.


ഇതേ സമയം ഓഫീസിൽ എത്തിയിരുന്നു ദേവദത്തൻ. ഓരോ ജോലികളും ചെയ്തു തീർത്തു അവൻ.രണ്ട് മണിക്ക് അല്ലെയിൻ ഗ്രൂപ്പുമായി നടക്കാൻ ഇരിക്കുന്ന മീറ്റിംഗ് ഒന്നുകൂടി മനസ്സിൽ ഓർത്തു വെച്ചു ദേവൻ.ലാപ് ടോപ്പിൽ എന്തൊക്കെയോ മെയിൽ വന്നത് ചെക്ക് ചെയ്തു ദേവൻ. ഗോപു ക്യബിനിലേക്ക് കയറി വന്നു.

"നിൻ്റെ ഫോൺ ഓഫ് ആണ് അല്ലേ? വീട്ടിൽ നിന്ന് അച്ചാച്ചൻ വിളിച്ചു എന്നെ വരദക്ക് വന്ന ആലോചന അവർക്ക് ഇഷ്ട്ടമായി എന്ന്..ഒന്നുകൂടി അന്വേഷിക്കാൻ പറഞ്ഞു.തൃശൂരിൽ ഉള്ള അവരുടെ ചുറ്റുപാട്.അടുത്ത ആഴ്ച്ച അവർ എല്ലാവരും നാട്ടിൽ വരുന്നുണ്ട് എന്ന്.തറവാട്ടിൽ വെച്ച് ഔദ്യോഗികമായ പെണ്ണുകാണൽ നടത്താനാണ് തീരുമാനം. അവിടെ വിളിച്ച് അന്വേഷിക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ അന്വേഷിക്കാൻ പറഞ്ഞിട്ടാണ് വിളിച്ചത്."

ഗോപു പറയുന്നത് മൂളി കേട്ടിരുന്നു ദേവദത്തൻ.

"ആദ്യം മീറ്റിംഗ് കഴിയട്ടെ..എന്നിട്ട് ബാക്കി."

ദേവൻ റിവോൾവിങ് ചെയറിൽ ചാഞ്ഞിരുന്നു കൊണ്ട് പറഞ്ഞു.  

"ശരി..ഞാൻ അക്കൗണ്ട് ഒന്ന് സെറ്റ്ആക്കി വരാം."

പറഞ്ഞു കൊണ്ട്  ക്യബിനിൽ നിന്നും ഇറങ്ങി ഗോപു.

പതിവില്ലാത്ത വിധം കണ്ണുകൾ തുടിക്കുന്നത് അറിഞ്ഞു ദേവൻ.ആരെയോ കാണാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു..യാമീ...ഇനിയും വയ്യ പെണ്ണേ.. ഈ കാത്തിരിപ്പ് !! ദേവൻ്റെ മിഴികളിൽ ഒരു തുള്ളി കണ്ണുനീർ ഉരുണ്ട് കൂടി ചെന്നിയിൽ കൂടി ഒഴുകി താഴേക്ക് പതിച്ചു.

സമയം ആർക്ക് വേണ്ടിയും കാത്തു നിൽക്കാതെ കടന്ന് പോയി.അലെയിൻ ഗ്രൂപ്പ് എംഡി അലീന കൃത്യ സമയത്ത് തന്നെ എത്തി.ബെൻസ് കാർ ഒഴുകി വന്നു നിന്നു കൃഷ്ണ ബിൽഡേഴ്സ് എന്ന സ്ഥാപനത്തിൻ്റെ പാർക്കിങ്ങിൽ.ബ്ലാക്ക് സിൽക്ക് സാരി ഉടുത്തു സുന്ദരിയായ യുവതി ഇറങ്ങി.സ്ലീവ് ലെസ് ബ്ലൗസിൽ അവളുടെ ശരീരത്തിൻ്റെ ഉയർച്ച താഴ്ച്ച്കൾ മുഴച്ചു നിന്നു..ചെമ്പൻ മുടി ഇഴകൾ നെറ്റിയിൽ വീണ്,ചുമലിലേക്ക് ഒഴുകി കിടന്നു..കറുത്ത റെ ബാൻ ഗ്ലാസ്സ് നെറ്റിക്ക് മുകളിൽ കയറ്റി വെച്ച്, നീണ്ട വെളുത്ത കഴുത്തിൽ പറ്റി കിടക്കുന്ന റോസ് ഗോൾഡ് നേർത്ത ചെയിൻ..കയ്യിൽ വില കൂടിയ വാച്ച്..പുഞ്ചിരിച്ചു കൊണ്ട് അലീന ഫിലിപ്പ് കൃഷ്ണ ബിൽഡേഴ്സ് എന്ന സ്ഥാപനത്തിലെക്ക് വലതു കാൽ വെച്ച് കയറി..തൻ്റെ ഓഫീസ് റൂമിലെ കേമറയിൽ അലീന ഫിലിപ്പിൻ്റെ ആഡംബര വരവ് കണ്ട് പുച്ഛത്തോടെ ഇരുന്നു ദേവദത്തൻ.അഹങ്കാരത്തിന് കയ്യും കാലും വെച്ച സാധനം..മനസ്സിൽ പറഞ്ഞു കൊണ്ട് മീറ്റിംഗ് ഹാളിലേക്ക് നടന്നു ദേവൻ.തൻ്റെ ലാപ്പും എടുത്തു കൊണ്ട്.. ഗോപു അപ്പോഴേക്കും എല്ലാം അറേഞ്ച് ചെയ്തു കഴിഞ്ഞിരുന്നു. തൻ്റെ സീറ്റിൽ ഇരുന്നു ദേവൻ.

"മേ ഐ കമിൻ.?"

അലീന അനുവാദം ചോദിച്ചു.

"എസ്...കമിൻ."

ദേവൻ മുഖത്ത് പുഞ്ചിരി വരുത്തി കൊണ്ട്  എഴുനേറ്റു അവൾക്ക് നേരെ കൈ നീട്ടി.അവൻ്റെ കയ്യിൽ വലതു കരം ചേർത്തു അലീന.

"ടെക്ക് യുവർ സീറ്റ്."

അലീന പുഞ്ചിരിച്ചു കൊണ്ട് അവന് എതിർവശത്തിട്ടിരിക്കുന്ന കസേരയിൽ ഇരുന്നു.

തൻ്റെ കമ്പനി ഡീറ്റെയിൽസ് എല്ലാം അവൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ,അവളുടെ കാമ കണ്ണുകൾ തന്നെ കൊത്തി വലിക്കുന്നത് അറിഞ്ഞു ദേവൻ. ദേഷ്യം കൊണ്ട് പലപ്പോഴും സ്വയം നിയന്ത്രിക്കാൻ കഴിയാതെ അവൻ്റെ കാലുകൾ നിലത്ത് അമർത്തി ഞെരിച്ചു കൊണ്ടിരുന്നു.

" സി മിസ്റ്റർ ദത്തൻ ഇത്ര വിശദീകരണത്തിന്റെ ആവശ്യകത ഇല്ല. കൃഷ്ണ ബിൽഡേഴ്സ് ഉം ആയി എഗ്രിമെൻ്റ് സൈൻ ചെയ്യാനാണ് ഞാൻ വന്നത്. എൻ്റെ ബിൽഡിങ്ങിന്റെ കൺസ്ട്രക്ഷൻ ദത്തനെ  ഏൽപ്പിച്ചു കഴിഞ്ഞു ഞാൻ."

കൊഞ്ചി ചിരിച്ചു കൊണ്ട് പറഞ്ഞു അലീന.

"ശരി..ഇനി എല്ലാം സ്റ്റാഫ് സംസാരിക്കും." പറഞ്ഞു കൊണ്ട് ദേവൻ എഴുന്നേറ്റു.

"ഗോപു മരത്തിന് ഡീറ്റെയിൽസ് കൊടുത്ത് എഗ്രിമെൻറ് സൈൻ ചെയ്തോളൂ."

പറഞ്ഞു കൊണ്ട് ദേവദത്തൻഹാളിൽ നിന്നിറങ്ങി. 

അന്നത്തെ പകലും വിടവാങ്ങാൻ ഒരുങ്ങി. ദേവൻ വീട്ടിൽ എത്തി.അതിനിടയ്ക്ക് അച്ചാച്ചൻ പറഞ്ഞ അഡ്രസിൽ അന്വേഷിക്കാൻ ആളെ ഏർപ്പാടാക്കി ദേവൻ. അത്താഴം കഴിഞ്ഞ് വരദയുടെ കല്യാണക്കാര്യം ആയിരുന്നു ചർച്ചാവിഷയം. അന്നത്തെ രാത്രിയും വിടവാങ്ങി.


അതിരാവിലെ തന്നെ യതീന്ദ്രനും കുടുംബവും കാവശ്ശേരിയിലേക്ക് പുറപ്പെട്ടു. യാമികയുടെ ഹൃദയം തുടിച്ചു തൻ്റെ പ്രാണനെ കാണാൻ.!! പാലക്കാട് ബോർഡ് കണ്ടപ്പോഴേ ഹൃദയമിടിപ്പ് കൂടി അവളുടെ. ഇനി അധിക സമയമില്ല ദേവേട്ടാ അരികിലെത്താൻ..

മുല്ലശ്ശേരിയിൽ ഞായറാഴ്ച ആയതുകൊണ്ട് തന്നെ എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. അടുക്കളയിൽ ഊണിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്. ദേവൻ മുകളിലെ തന്റെ റൂമിലാണ്. ലാപ്ടോപ്പിൽ എന്തൊക്കെയോ സെയിൽസ് ഡീറ്റെയിൽസ് നോക്കുകയാണ്. പർച്ചേസിംഗ് കൊട്ടേഷനും എല്ലാം മെയിൽ ചെയ്യാനുണ്ട്. അതെല്ലാം നോക്കുകയായിരുന്നു ദേവൻ. ഒരു വെള്ള ഷിഫ്റ്റ് കാർ മുറ്റത്ത് വന്നു നിന്നു. അച്ചാച്ചൻ പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു. ആൺമക്കളും. കാറിൽ നിന്നിറങ്ങി യതീന്ദ്രനും ഭാര്യ യമുനയും പിന്നിലെ ഡോറ് തുറന്നു യാമികയും നമികയും. യാമിക ആകാംക്ഷയോടെ ചുറ്റും നോക്കി.. പോർച്ചിൽ നിരത്തിയിട്ടിരിക്കുന്ന കാറുകളും വിലകൂടിയ ബൈക്കും ബുള്ളറ്റും.. എല്ലാവരും വീട്ടിൽ ഉണ്ടെന്നു തോന്നുന്നു.. തന്റെ ദേവേട്ടനും.. അവളുടെ മിഴികൾ മട്ടുപ്പാവിലേക്ക് നീണ്ടു.. ഇടനാഴിയുടെ അറ്റത്തെ മുറിയാണ് ദേവേട്ടന്റെ. അവളുടെ ഹൃദയം പെരുമ്പാറ മുഴക്കി.

"അല്ല ആരിത്? അച്ഛനു മനസ്സിലായില്ലേ? നമ്മുടെ യതീന്ദ്രൻ സാർ."

ഗോപീകൃഷ്ണൻ പറഞ്ഞപ്പോഴാണ് അച്ചാച്ചന്റെ മുഖത്തെ സംശയ ഭാവം മാറിയത്.

"അപ്പോൾ എന്നെ മറന്നിട്ടില്ല അല്ലേ?"

ചിരിച്ചുകൊണ്ട് പൂമുഖത്തേക്ക് കയറിക്കൊണ്ടു പറഞ്ഞു യതീന്ദ്രൻ.

"ഒരു വരൂ മക്കളെ എന്താ അവിടെ തന്നെ നിന്നത് വലിയ കുട്ടികളായി കേട്ടോ!!"

അച്ചാച്ചൻ കസേരയിൽ നിന്നും പെട്ടെന്ന് എഴുന്നേറ്റു. അപ്പോഴേക്കും അകത്തുനിന്ന് അച്ഛമ്മയും സുനന്ദയും ഇറങ്ങിവന്നു. മുറ്റത്ത് പൂമുഖത്ത് നിൽക്കുന്ന അപരിചിതരെ ആദ്യം നോക്കി പിന്നീടാണ് അവരുടെ മുഖം മാറിയത്..

"യമുന..."

സുനന്ദ ചിരിച്ചുകൊണ്ട് യമുനയുടെ കയ്യിൽ പിടിച്ചു.

"ഒരു വിവരവും ഉണ്ടായിരുന്നില്ലല്ലോ? നിങ്ങളെ പലപ്പോഴും ഓർക്കാറുണ്ട്. ഫോൺ നമ്പർ പോലും ഇല്ലാതെ എങ്ങനെ അന്വേഷിക്കാനാണ്?"

അച്ഛമ്മ പരിഭവം പോലെ പറഞ്ഞു.

"യാമി മോൾക്ക് ഒരു മാറ്റവും ഇല്ല.. നമീ ആകെ ഉരുണ്ടു."

സുനന്ദ പറഞ്ഞത് കേട്ടപ്പോൾ നമിയുടെ മുഖം മാറി.എന്നാലും ചിരി വരുത്തി അവള്.

"അവരെ അകത്തേക്ക് ഇരുത്തു.."

അച്ചാച്ചൻ പറഞ്ഞത് കേട്ടപ്പോൾ, അച്ഛമ്മ അവരെ കൈപിടിച്ച് അകത്തേക്ക് കയറ്റി.അപ്പോഴേക്കും അടുക്കളയിൽ നിന്നും എല്ലാവരും എത്തി. "ദേവൂ..."

ദേവനന്ദയെ കണ്ടപ്പോൾ നമി വിളിച്ചുകൊണ്ട് ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു.

" ചേച്ചി... യാമി ചേച്ചിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല.."

ദേവു  ഓടി വന്ന് യാമിയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

അവൾ അവരെയും വലിച്ചു കൊണ്ട് അടുക്കളപ്പുറത്തെ വരാന്തയിലേക്ക് ഇറങ്ങി..

"നിനക്ക് ഏറ്റവും ഇഷ്ടമുള്ള കുളപ്പടവിലേക്ക് പോകാം.."

യാമിയും  നമിയും ദേവുവിനൊപ്പം കുളപ്പടവിലേക്ക് നടന്നു.. പടിക്കെട്ടുകൾ ഓരോന്നായി ഇറങ്ങി അവസാനത്തെ പടിയിലെത്തി യാമി.. വെള്ളത്തിൽ കാൽ തൊട്ടപ്പോൾ നട്ടുച്ചയ്ക്കും കുളിരു തോന്നി അവൾക്ക്.. ദേവു എന്തൊക്കെയോ നമിയോട് പറയുന്ന തിരക്കിലായിരുന്നു. യാമിയുടെ ഓർമ്മകൾ പിന്നിലേക്ക് ഊളെയിട്ടു. ആരും കാണാതെ ദേവേട്ടനൊപ്പം തോളോട് തോൾ ചാരിയിരുന്ന പടവുകൾ.!!

"ചേച്ചി ഞങ്ങൾ അങ്ങോട്ട് പോവുകയാണ് ചേച്ചി വരുന്നുണ്ടോ?"

ദേവു ചോദിച്ചപ്പോൾ യാമി ഇല്ലെന്നു തലയാട്ടി.

"വെള്ളം കണ്ടല്ലോ ഇനിയിപ്പോൾ ചേച്ചി വരില്ല.."

നമിയും കളിയാക്കി കൊണ്ട് പറഞ്ഞു.

രണ്ടുപേരും പടവുകൾ കയറി പോകുന്നത് നോക്കി നിന്നു യാമി.

തൻ്റെ പ്രാണൻ  തന്നെ തേടി വന്നതറിയാതെ അപ്പോഴും ലാപ്ടോപ്പിൽ എന്തൊക്കെയോ കുത്തിക്കൊണ്ടിരിക്കുകയായിരുന്നു ദേവദത്തൻ.

വാതിലിൽ ശക്തിയായി ആരോ മുട്ടുന്നത് കേട്ട്  കസേര വലിച്ചിട്ട് എഴുന്നേറ്റു ദേവൻ.

"ഏട്ടാ താഴേക്ക് വരാൻ പറഞ്ഞു അച്ചാച്ചൻ.. അവിടെ ആരൊക്കെയോ വന്നിട്ടുണ്ട്."

സച്ചി പറഞ്ഞുകൊണ്ട് പെട്ടെന്ന് താഴേക്ക് ഇറങ്ങിപ്പോയി.

ദേവൻ ഷർട്ട് എടുത്തിട്ട് താഴേക്ക് ഇറങ്ങി. ഹാളിൽ ഇരിക്കുന്നവരെ കണ്ടപ്പോൾ അവൻ്റെ കാലുകളുടെ ചലനശക്തി നഷ്ടപ്പെട്ടു.

"മോനേ ആരാണെന്ന് മനസ്സിലായോ?"

അച്ചാച്ചൻ ചോദിച്ചപ്പോൾ, ദേവൻ ചിരിക്കാൻ ശ്രമിച്ചു.. താൻ ഇത്ര കാലം തേടി നടന്ന മുഖങ്ങൾ.. പക്ഷേ ഏറെ താൻ കാണാൻ ആഗ്രഹിച്ച ആ മുഖം മാത്രമില്ല..!!! തന്റെ യാമിയുടെ..!!

യതീന്ദ്രൻ സാറും യമുന ആന്റിയും നാമികയും മുന്നിലിരിക്കുന്നത് കണ്ടപ്പോൾ, പെട്ടെന്ന് ദേവന്റെ മുഖം മാറി.. ഒരു നിമിഷം ഗോപു പറഞ്ഞ കാര്യം അവന്റെ മനസ്സിലേക്ക് ഓടിയെത്തി. യാമിയുടെ കല്യാണം ഒക്കെ കഴിഞ്ഞ് കുട്ടികളായി കാണും..!!!

ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി അവന്.

ആരൊക്കെ തന്റെ മുന്നിലുണ്ടോ ആരൊക്കെ കേൾക്കുമെന്നോ എന്നൊന്നും ശ്രദ്ധിക്കാതെ ദേവൻ യതീന്ദ്രൻ സാറിനെ നോക്കി ചോദിച്ചു.

"യാമിക യാമിക എവിടെ?"

അവൻ്റെ ചോദ്യം കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു.

"അത് ശരി നീ അവളെ മറന്നിട്ടില്ല അല്ലേ? മൂന്ന് പേരെയും കണ്ടപ്പോൾ യാമി മോളെ  ഓർത്തു അവൻ."

അച്ഛമ്മ പറഞ്ഞത് കേട്ടപ്പോഴാണ്, തന്റെ ചോദ്യം ആസ്ഥാനത്തായിരുന്നു എന്ന് മനസ്സിലായത് ദേവദത്തന്. എന്നാലും യാമിയെ കുറിച്ച് അറിയാൻ അതിയായി ആഗ്രഹിച്ചു അവൻ.

"ഏട്ടാ ചേച്ചി കുളപ്പടവിൽ ഉണ്ട്.. പണ്ടത്തെപ്പോലെ തന്നെയാണ് ഇപ്പോഴും. കുളം കണ്ടാൽ പിന്നെ എല്ലാം മറക്കും."

ദേവു പറഞ്ഞത് കേട്ടപ്പോൾ അവളെ കെട്ടിപ്പിടിച്ച് ഉമ്മ വയ്ക്കാൻ തോന്നി അവന്.

"ഞാനൊന്ന് കണ്ടിട്ട് വരട്ടെ.."

പറഞ്ഞതും പൂമുഖത്തേക്ക് ഇറങ്ങി ചെരുപ്പ് പോലും ഇടാതെ പടിഞ്ഞാറുവശത്തെ തൊടിയിലേക്ക് ഇറങ്ങി ഓടി ദേവൻ.. കാലിൽ എന്തൊക്കെയോ തട്ടി മുറിഞ്ഞു. അതൊന്നും അറിഞ്ഞില്ല അവൻ.. കുളപ്പടവിലേക്ക് ഇറങ്ങുമ്പോഴേ  കണ്ടു താഴത്തു നിന്ന് രണ്ടാമത്തെ പടിയിലിരുന്ന് കാലുകൾ വെള്ളത്തിലിട്ട് കളിക്കുന്ന യാമിയെ..

" യാ മി.."

എന്ന് വിളിക്കാൻ തുടങ്ങിയെങ്കിലും തൊണ്ടയിൽ കുരുങ്ങി വാക്കുകൾ അവൻ്റെ.

തൊട്ടരികിൽ കാൽ പെരുമാറ്റം കേട്ട് ചിന്തയിൽ നിന്നുണർന്നു യാമി. പിന്നിൽ ദേവനെ കണ്ടതും ചാടി എഴുന്നേറ്റു അവൾ. അവൻറെ കണ്ണുകൾ നിറഞ്ഞൊഴുകി.. ഒന്നും പറയാതെ യാമിയെ കെട്ടിപ്പിടിച്ചു..അവൻ്റെ കൈകൾ അവളുടെ പുറത്തെ ഞെരിച്ചു.. ഒന്നും പറയാതെ തന്നെ അവൻറെ ഹൃദയം പലതും അവളോട് വിളിച്ചു പറയുന്നുണ്ടായിരുന്നു..

"ദേവേട്ടാ..."

വിളിച്ചുകൊണ്ട് അവൻ്റെ മാറിലേക്ക് മുഖം ചേർത്തു അവൾ. അവൻ്റെ നെഞ്ചിലെ രോമക്കൂട്ടിൽ അവളുടെ കണ്ണുനീർ തുള്ളികൾ വീണലിഞ്ഞു.

പെട്ടെന്ന് അവളുടെ മുഖം പിടിച്ചു  ഉയർത്തി ഇരുകൈ കൊണ്ടും..ദേവൻ. അവളുടെ കൺപോളകളിൽ മാറിമാറി അമർത്തി ചുംബിച്ചു.

"നീ വരുമ്പോൾ തിരിച്ചു തരാൻ പറഞ്ഞിരുന്നില്ലേ?"

ചോദിച്ചുകൊണ്ട് അവളുടെ ചുണ്ടുകളിലേക്ക് തന്റെ അധരം ചേർത്തു അവൻ..!!!

(തുടരും)


ഭാഗം 7

Read Full

ദേവൻ്റെ അധരത്തിൻ തണുപ്പിൽ മിഴികൾ കൂമ്പി അടച്ചു നിന്നു യാമി. അവളുടെ കവിളിൽ ഇരു കൈകളും കൊണ്ട് പിടിച്ച് കണ്ണുകളിലേക്ക് നോക്കി ദേവൻ.

"യാമീ..നിന്നെ പോകുന്ന വഴികളിൽ എല്ലാം തിരഞ്ഞു ഞാൻ..എന്തേ നീ ഇത്ര വൈകിയത്? ഇനിയും താമസിച്ചു പോയിരുന്നെങ്കിൽ...എനിക്ക് ശരിക്കും ഭ്രാന്ത് പിടിക്കുമായിരുന്നു.. ഞാൻ ആഗ്രഹിക്കുന്ന നിമിഷം എൻ്റെ അടുത്ത്  എത്താമെന്ന് പറഞ്ഞു പോയിട്ട് ... നിനക്ക് എന്നെ കണ്ടുപിടിക്കാൻ വളരെ എളുപ്പമായിരുന്നിട്ടും....നീ..?"

അവൻ കണ്ണുകളിൽ നിറഞ്ഞ പ്രണയത്തോടെ അവളോട് ചോദിച്ചു. ദേവൻ എത്ര മാത്രം അവളെ കാണാൻ ആഗ്രഹിച്ചിരുന്നു എന്ന് അവൻ്റെ കണ്ണുകൾ അവളോട് വിളിച്ചു പറയുന്നുണ്ടായിരുന്നു.

"ദേവേട്ടാ... എനിക്ക് കണ്ടുപിടിക്കാമായിരുന്നു ഇന്നത്തെ സോഷ്യൽ മീഡിയ ഉപയോഗിച്ച്. പക്ഷേ അങ്ങനെ കണ്ടുപിടിച്ചിരുന്നെങ്കിൽ, ഇന്ന് ഞാൻ ആഗ്രഹിക്കുന്ന പ്രണയം ഈ കണ്ണുകളിൽ ഒരിക്കലും കാണാൻ സാധിക്കുമായിരുന്നില്ല!! ദേവേട്ടനിലുള്ള ഈ ലഹരിക്ക് ഇത്ര മധുരം ഉണ്ടായിരിക്കില്ല!! ഇപ്പോൾ ഒരു അവസരം കിട്ടി.. ഞാൻ വന്നത് കാവശ്ശേരിയിൽ നമ്മൾ പഠിച്ച സ്കൂളിൽ ജോയിൻ ചെയ്യാനാണ്. അടുത്തമാസം ഇൻറർവ്യൂവിന് ഹാജരാകണം. അതിനുമുമ്പ് ദേവേട്ടനെ കാണണമെന്ന് തോന്നി."

യാമി പറഞ്ഞത് കേട്ടപ്പോൾ അത്ഭുതം തോന്നി അവന്.

അപ്പോഴും അവൻ്റെ ഇരു കൈകളും അവളുടെ  കവിളിൽ അമർത്തി പിടിച്ചിട്ടുണ്ടായിരുന്നു.

"അതെയോ? നീ...ഇവിടെ..."

സന്തോഷംകൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു ദേവൻ.

" ഡാ..."

കുളപടവിനു മുകളിൽ നിന്ന് ഗോപു വിളിച്ചപ്പോൾ, ഞെട്ടി പിന്മാറി ദേവനും യാമിയും.

" ഹൊ.. പ്രണയ ജോഡികൾ  ദീർഘകാലത്തിനു ശേഷം കണ്ടുമുട്ടിയതിന്റെ പ്രണയം കൈമാറൽ ആയിരിക്കും..!! എല്ലാ നല്ലതുതന്നെ. എനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ, ഇപ്പോൾ രണ്ടിനെ അടിച്ചു പുറത്താക്കിയേനെ.."  

ചിരിച്ചുകൊണ്ട് പറഞ്ഞു പടികൾ ഇറങ്ങി വരുന്ന ഗോപുവിനെ കണ്ടു ചിരിച്ചു മാറിനിന്നു യാമി.

"എടോ തനിക്ക് ഒരു മാറ്റവും ഇല്ലല്ലോ? ഇപ്പോഴും പഴയതുപോലെതന്നെ."  

യാമിയെ അടി മുടി നോക്കിക്കൊണ്ട് പറഞ്ഞു ഗോപു. ചുരിദാറിന്റെ ഷോൾ പിടിച്ചു നേരെ ഇട്ടു യാമി.

"നിന്നെ ആരാ ഇപ്പോൾ ഇങ്ങോട്ട് കെട്ടിയെടുക്കാൻ വിളിച്ചത്? എന്തിനും ഇടയിൽ കയറി വരും..."

അമർഷത്തോടെ ദേവൻ, ഗോപുവിനെ നോക്കി.

"അതു കൊള്ളാം.. എനിക്കറിയാമായിരുന്നു ഇവിടെ എന്തെങ്കിലും നടക്കുമെന്ന്. അതുകൊണ്ടാണ് ചാടി പുറപ്പെടാൻ നിന്ന ദേവൂട്ടിയെ അവിടെ പിടിച്ചിരുത്തി ഞാൻ ഇങ്ങോട്ട് ഓടി വന്നത്. എനിക്കിത് തന്നെ കിട്ടണം. ഇത് അവർ ആരെങ്കിലും കാണേണ്ടതായിരുന്നു. രക്ഷിക്കാൻ ശ്രമിച്ച എന്നെ വേണം പറയാൻ."

ഗോപു പറഞ്ഞപ്പോൾ അറിയാതെ ചിരിച്ചു പോയി യാമി.

"അല്ല ഞാൻ ഒരു കാര്യം ചോദിക്കട്ടെ ഇവൻ നല്ല മോങ്ങലും കരച്ചിലും ഒക്കെയായിരുന്നു മിനിഞ്ഞാന്ന് രാത്രി. യാമികയ്ക്ക് വല്ല ദിവ്യദൃഷ്ടിയും ഉണ്ടോ? ഇന്ന് തന്നെ ഇങ്ങോട്ടേക്ക് വരാൻ?"

ഗോപു ചിന്താവിഷ്ടനായി നിന്നുകൊണ്ട് ചോദിച്ചു

"എനിക്കറിയാം എന്റെ ദേവേട്ടൻ എന്നെ അതിയായി കാണാൻ ആഗ്രഹിക്കുന്നു എന്ന്.. അതാണ് പെട്ടെന്ന് ഇവിടേക്ക് വരാൻ തോന്നിയത്."

ദേവനെ നോക്കിക്കൊണ്ട് പറഞ്ഞു യാമി.

അവൻ അവളെ നോക്കിക്കാണുകയായിരുന്നു അപ്പോൾ. വെളുത്തു മെലിഞ്ഞ് ഒതുങ്ങിയ ശരീരം.. തന്റെ നെഞ്ചോരം മാത്രമേ ഉയരമുള്ളൂ!! കുറച്ചു നീണ്ടു വളഞ്ഞ മൂക്കിൻ്റെ  അറ്റത്ത് തിളങ്ങുന്ന വൈരക്കൽ മൂക്കുത്തി അവളുടെ മുഖത്തിന്റെ മനോഹാരിത കൂട്ടി. ചുണ്ടിന് മുകളിൽ വലതുവശത്തായി കുഞ്ഞു മറുകും,വലിയ മാൻ മിഴിയിൽ   കരിമഷിയുടെ കറുപ്പും, നെറ്റിയിൽ പാതി മാഞ്ഞ ചന്ദനക്കുറിയും.. പുറത്തെ മറച്ചു കിടക്കുന്ന നീണ്ട മുടിയും, ചന്ദന നിറമുള്ള ചുരിദാറിൽ അവളുടെ സൗന്ദര്യം ഒന്നുകൂടി വർദ്ധിച്ചു നിന്നു.

ദേവനെ നോക്കുകയായിരുന്നു യാമിയും. നീണ്ടു മെലിഞ്ഞ കട്ടി ഇല്ലാത്ത താടി ഇല്ലാത്തവനല്ല ഇപ്പോൾ തന്റെ മുന്നിൽ നിൽക്കുന്നത്. ബ്ലാക്ക് ഷർട്ടിൽ ജിമ്മിൽ പോയി ബിൽഡപ്പ് ചെയ്ത ശരീരം!! നല്ല വെളുത്ത നിറം അല്ലെങ്കിലും മുഖത്ത് നിറഞ്ഞുനിൽക്കുന്ന പൗരഷം. ഷർട്ടിൻ്റെ ബട്ടൻ തുറന്നു കിടക്കുന്നത് കൊണ്ട്  തന്നെ  മുഴച്ചു നിൽക്കുന്ന ആദംസ് ആപ്പിളും, രോമാവൃതമായ നെഞ്ചില്  പറ്റിച്ചേർന്ന് കിടക്കുന്ന രുദ്രാക്ഷമാലയും തെളിഞ്ഞ് കാണാം.

"അല്ല കണ്ണിൽ കണ്ണിൽ നോക്കി നിൽക്കാനാണോ പരിപാടി? അവിടെ എല്ലാവരും അന്വേഷിക്കുന്നു വാ പോകാം."

ഗോപു പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു.

യാമിയുടെ ഇടതു കൈയിൽ തന്റെ വലതു കൈകൊണ്ട് പിടിച്ചു ദേവൻ. ഞെട്ടിയതുപോലെ ഒന്ന് നോക്കി അവൾ.

"പേടിക്കണ്ട എന്തായാലും എല്ലാവരും അറിയേണ്ടതല്ലേ? ഇനിയും കാത്തിരിക്കാൻ വയ്യ പെണ്ണേ.. ഇന്ന് തന്നെ എല്ലാവരോടും പറയും ഞാൻ. അച്ഛമ്മ എനിക്കുവേണ്ടി പെണ്ണ് നോക്കി കഷ്ടപ്പെടുകയാണ്. ഇതാണ് എൻ്റെ പെണ്ണെന്നു പറഞ്ഞ് അവർക്കു മുന്നിലേക്ക് നിർത്തും നിന്നെ ഞാൻ."

സന്തോഷത്തോടെ പറഞ്ഞു ദേവദത്തൻ.

"അയ്യോ ചതിക്കല്ലേ ദേവേട്ടാ.. ഇന്ന് തന്നെ വളരെ കഷ്ടപ്പെട്ടാണ് അച്ഛനെയും അമ്മയെയും ഇവിടേക്ക് കൂട്ടി കൊണ്ടുവന്നത്. ഇപ്പോൾ ഒന്നും പറയണ്ട അടുത്തമാസം സ്കൂളിൽ ജോലിക്ക് കയറിയിട്ട് സാവധാനം പറയാം ഒരുപക്ഷേ അച്ഛൻ സമ്മതിച്ചില്ലെങ്കിൽ, പോയാൽ പിന്നെ ഇവിടേക്ക് ഒരു മടക്കം സാധിക്കില്ല. എല്ലാം സാവധാനം പറഞ്ഞു മനസ്സിലാക്കാം. ഇനി കുറച്ചു ദിവസം ഒന്ന് ക്ഷമിക്ക് ദേവേട്ടാ.."

യാമി പറഞ്ഞത് കേട്ടപ്പോൾ ഗോപു തിരിഞ്ഞു നിന്നു.

"അതെ പ്രണയിച്ചു നടക്കാനാണ് ഭാവമെങ്കിൽ, ഞാൻ കൂട്ടുനിൽക്കില്ല കേട്ടോ.. ഇപ്പോൾ തന്നെ മൂക്കിൽ പല്ലു മുളയ്ക്കാൻ തുടങ്ങി.. നിനക്ക് പെണ്ണിനെ കിട്ടി. ഇതുവരെ കാത്തുനിന്ന ഞാൻ മണ്ടനും. രണ്ടുപേരുംകൂടി എനിക്ക് പെണ്ണിനെ തപ്പി കൊണ്ടുവാ.. എന്നിട്ടു മതി നിങ്ങളുടെ വിവാഹം.."

ഗോപു കൃത്രിമ ഗൗരവം അഭിനയിച്ചു കൊണ്ട് പറഞ്ഞു.

"അതു കൊള്ളാം നിനക്കും കൂടി പെണ്ണിനെ കണ്ടു പിടിച്ചിട്ട് വേണം ഞങ്ങൾക്ക് കെട്ടാൻ അല്ലേ? അമ്മ അന്ന് പറഞ്ഞിരുന്നല്ലോ ആ കേസ് തന്നെ നോക്കി ക്കോ.. ഇനി ഒന്നിനും ഞാൻ എതിര് പറയില്ല."

ദേവൻ പറഞ്ഞു കൊണ്ട് യാമിയെ നോക്കി കണ്ണിറുക്കി കാണിച്ചു.

താഴേക്ക് നോക്കി പടികൾ കയറിയ യാമി അപ്പോഴാണ് ദേവൻ്റെ കാലിൽ നിന്നും ചോര കിനിഞ്ഞിറങ്ങുന്നത് കണ്ടത്.

"ദേവേട്ടാ കാലു മുറിഞ്ഞിരിക്കുന്നല്ലോ?"

പെട്ടെന്ന് കുനിഞ്ഞ് യാമി അവൻ്റെ മുറിവിൽ തൊട്ടു.

"ഏയ് അതൊന്നും സാരമില്ല. ആ തൊട്ടവടി മുള്ള് കൊണ്ടതാ.. ചെരുപ്പിടാതെ ഓടിയിറങ്ങി വന്നപ്പോൾ."

അവളെ  പിടിച്ച് എഴുന്നേൽപ്പിച്ചുകൊണ്ട് പറഞ്ഞു ദേവൻ. കുമ്പിട്ട് നിവർന്ന യാമിയുടെ ചുരിദാർ ടോപ്പിനുള്ളിൽ കിടന്ന മാല പുറത്തേക്ക് കണ്ടു ദേവൻ. അതിനറ്റത്തു കിടന്ന ഏലസ്സ് കണ്ടു ദേവൻ.

"ഇത് നീ കഴുത്തിൽ നിന്നും ഊരി മാറ്റിയിട്ടില്ല അല്ലേ?"

അവൾക്ക് അഭിമുഖം നിന്ന് ആ മാലയുടെ അറ്റത്തെ ഏലസ്സ് പിടിച്ചുയർത്തിക്കൊണ്ട് ചോദിച്ചു ദേവൻ.

"അന്ന് ദേവേട്ടൻ കഴുത്തിൽ കെട്ടി തന്നതല്ലേ? വിശ്വാസം അനുസരിച്ചാണെങ്കിൽ നമ്മൾ ഇത് കെട്ടിയത് കാവിൽ വെച്ചാണ്. മനസ്സറിഞ്ഞ് തന്നെയാണ് അന്ന് ഈ ഏലസ്സ് കെട്ടാൻ തല കുനിച്ച് നിന്നത് യാമി.. അന്ന് തൊട്ട് ഇന്ന് വരെ എൻ്റെ മനസ്സിൽ ദേവേട്ടൻ ചാർത്തിയ താലിയാണ് ഇത്.!! എൻ്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും ഇതിൽ തൊട്ട് കണ്ണിൽ വെച്ചുകൊണ്ടാണ്..."

യാമി അതു പറഞ്ഞപ്പോൾ, രാജ്യം വെട്ടിപ്പിടിച്ച രാജാവിൻ്റെ മുഖമായിരുന്നു ദേവന്.

"ആഹാ അതുകൊള്ളാലോ? എന്തായാലും നന്നായിട്ടുണ്ട് രണ്ടുപേരുടെയും അഭിനയം. മുല്ലശ്ശേരിയിൽ ഉള്ളവർ ഇതെല്ലാം അറിഞ്ഞു കഴിഞ്ഞാൽ എന്താകും എന്ന് ആലോചിക്കുമ്പോൾ തന്നെ എനിക്ക് പേടിയാകുന്നു."

ഗോപു ഇടയ്ക്ക് തിരിഞ്ഞുനോക്കി കൊണ്ട് പറഞ്ഞു.

"നീ കരിനാക്ക് എടുത്ത് വളയ്ക്കാതെ.എൻ്റെ ഇഷ്ടത്തിന് എതിര് നിൽക്കില്ല മുല്ലശ്ശേരിയിലെ ആരും."

ദേവദത്തൻ ഉറപ്പോടെ പറഞ്ഞു.

"എടാ ഇനിയും നിന്ന് ചുറ്റിക്കളിച്ചാൽ, അവിടെനിന്ന് പട തന്നെ ഇളകി വരും. വാടാ പോകാം." പറഞ്ഞുകൊണ്ട് തിടുക്കത്തിൽ പടികൾ കയറി ഗോപു.

പിന്നാലെ ദേവനും യാമിയും.

അവർ തിരികെ വരുമ്പോൾ അവർക്ക് കഴിക്കാനുള്ള ആഹാരം എടുത്ത് വെച്ച് കഴിഞ്ഞിരുന്നു ടേബിളിൽ. ദേവൂട്ടിയുടെ കണ്ണുകളിൽ സംശയ തിളക്കം കണ്ടു ദേവൻ.

"മോനേ നമ്മുടെ സ്കൂളിൽ മോള് ജോലിക്ക് കയറുകയാണ് എന്ന്. നീ ഒരു കാര്യം ചെയ്യ് ആ ലളിത ടീച്ചറുടെ അടുത്തേക്ക് ഒന്ന് കൊണ്ടുപോ മോളെ. മോള് ഒന്നുകൊണ്ടും പേടിക്കേണ്ട നമുക്ക് മാനേജ്മെൻറ് ഉള്ള സ്കൂൾ ആണ്. ഗവൺമെൻറ് അംഗീകാരത്തിൽ ആണെന്ന് മാത്രം. ലളിത ടീച്ചറാണ് ഇപ്പോഴത്തെ ഇൻ ചാർജ്. ഭക്ഷണം കഴിച്ചു കഴിഞ്ഞു നിങ്ങൾ പോയി ഒന്ന് കണ്ടിട്ട് വാ. നിങ്ങളെയും പഠിപ്പിച്ച ടീച്ചർ ആണല്ലോ. യാമിക ഇവിടെ ജോയിൻ ചെയ്യാനാണ് വന്നത് എന്നറിഞ്ഞ ടീച്ചർക്കും സന്തോഷമാകും. ടീച്ചർ പഠിപ്പിച്ച കുട്ടിയാണല്ലോ.."

അച്ചാച്ചൻ പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി അവന്. യാമിയെ കൂട്ടി പുറത്തേക്ക് പോകാനുള്ള അവസരം.

"പിന്നെ സാറേ ഒരു പേടിയും പേടിക്കണ്ട മോള് ഇവിടെ നിന്നോട്ടെ.. മോൾ ഇവിടെ നിൽക്കുന്നത് ഞങ്ങൾക്കൊരു ഭാരമല്ല കേട്ടോ."

അച്ഛമ്മ പറഞ്ഞപ്പോൾ യാമി ഞെട്ടിക്കൊണ്ട് ദേവനെ നോക്കി. അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

"അയ്യോ അതൊന്നും വേണ്ട.. ഇവിടെ ഏതെങ്കിലും വീട് കിട്ടുമെങ്കിൽ അവിടെ നിൽക്കാം അല്ലെങ്കിൽ ടീച്ചർമാർ ആരെങ്കിലും ഉണ്ടാവുമല്ലോ  പെയിങ് ഗസ്റ്റ് ആയി നിൽക്കാം. അല്ലെങ്കിൽ അതൊക്കെ ബുദ്ധിമുട്ടായിരിക്കും." യമുന പറഞ്ഞപ്പോൾ ദേവന്റെ മുഖം മങ്ങി.

ഭക്ഷണം കഴിച്ചു കഴിഞ്ഞു അച്ഛൻ പറഞ്ഞതനുസരിച്ച് യാമി ദേവൻ്റെ കൂടെ പോകാൻ പുറപ്പെട്ടു. കൂടെ ഗോപുവും. യമുന ഭർത്താവിനെ ഒന്ന് ഇരുത്തി നോക്കിയെങ്കിലും കാണാത്ത ഭാവം നടിച്ചു  യതീന്ദ്രൻ.

ഗോപു കോ ഡ്രൈവിംഗ് സീറ്റിലും യാമിക  പിൻസീറ്റിലും കയറി ഇരുന്നു. ദേവൻ വണ്ടി സ്റ്റാർട്ട് ആക്കി. മുല്ലശ്ശേരിയുടെ ഗേറ്റ് കടന്ന് കാർ പുറത്തേക്ക് ഒഴുകി ദേവൻ്റെ കാർ. കുറച്ചു ദൂരം പോയപ്പോൾ ദേവൻ.

"അതെ അങ്ങനെ ഇപ്പോൾ നീ മുന്നിലിരിക്കേണ്ട കേട്ടോ.. പോയി ബാക്കിൽ കയറിയിരിക്കണം മിസ്റ്റർ. മിസ്സിസ് ദേവദത്തൻ ഫ്രണ്ടിലേക്ക് കയറിയിരിക്കൂ.."

ദേവൻ പിന്നിലേക്ക് നോക്കി പറഞ്ഞപ്പോൾ, വായും തുറന്നിരുന്നു പോയി ഗോപു . ചിരിയടക്കാൻ കഴിഞ്ഞില്ല യാമികയ്ക്ക്.

(തുടരും)


ഭാഗം 8

ഗോപു ദേഷ്യത്തിൽ ഇറങ്ങി കോ ഡ്രൈവിംഗ് സീറ്റിൽ നിന്നും.യാമി ഇറങ്ങി മുന്നിലേക്ക് ഇരുന്നപ്പോൾ,അവൻ ബാക്ക് സീറ്റിൽ കയറി ഇരുന്നു.

"ഇപ്പോ ഒക്കെയായി."
കള്ള ചിരിയോടെ പറഞ്ഞു കൊണ്ട് വണ്ടി സ്റ്റാർട്ട് ആക്കി ദേവൻ.

"നീ ചിരിച്ചോ...നിനക്ക് ആഘോഷിക്കാനുള്ള ദിവസമല്ലേ ഇന്ന്!!"

ഗോപു ദേഷ്യഭാവത്തിൽ പറഞ്ഞു.അവൻ്റെ മനസ്സിലും സന്തോഷം തന്നെയായിരുന്നു.തൻ്റെ ഉറ്റസുഹൃത്ത് ദേവൻ്റെ കാത്തിരിപ്പിന് അവസാനം കണ്ട ദിവസം !! അത് ആഘോഷിക്കാൻ ഉള്ളത് തന്നെയാണ് അവനും തനിക്കും.

ഇടയ്ക്ക് യാമിയുടെ  വലത് കൈ തൻ്റെ ഇടതു കൈ കൊണ്ട് പിടിച്ച് നെഞ്ചോട് ചേർത്ത് പിടിച്ചു ദേവൻ.യാമി ഒന്ന് ഞെട്ടി കൊണ്ട് അവനെ നോക്കിയപ്പോൾ,അവളെ നോക്കി ഒറ്റ കണ്ണിറുക്കി കാണിച്ചു അവൻ.

"അതെ...ഞാൻ കണ്ടാൽ കുഴപ്പമില്ല പക്ഷേ ഈ നാട്ടിലെ ചില ഞരമ്പ് രോഗികൾ ഉണ്ട് അവി എന്ന് കേട്ടാൽ അവിഹിതം എന്നാക്കി നാട്ടിൽ കാറ്റിൻ്റെ വേഗതയിൽ പടർത്തുന്നവർ.അതുകൊണ്ട് മുല്ലശ്ശേരി ദേവദത്തൻ നിയന്ത്രണം പാലിക്കുന്നത് നല്ലതാണ്."

സീരിയസ് ആയി ഗോപു പറഞ്ഞപ്പോൾ യാമി പെട്ടന്ന് കൈകൾ വലിച്ച് ശരിക്ക് ഇരുന്നു.

"അതെ നിൻ്റെ ഉപദേശം ഒന്നും എനിക്ക് വേണ്ട കേട്ടോ..പറഞ്ഞു പരത്തുന്നവർ എന്ത് പറഞ്ഞാലും അതിനെ നേരിടാൻ ചങ്കുറപ്പുള്ളവൻ തന്നെയാണ് ഈ മുല്ലശ്ശേരി ദേവദത്തൻ.നിനക്ക് ഇതൊന്നും കാണണ്ട എങ്കിൽ ഇവിടെ ഇറങ്ങി നിൽക്ക്..പോയിട്ട് വരുമ്പോൾ കയറിയാൽ മതി."

ദേവൻ അതെ ഗൗരവത്തിൽ  വാക്കുകൾ കൊണ്ട് തിരിച്ചടിച്ചു.

"ഞാൻ ഉണ്ടായിട്ട് തന്നെയുണ്ട് ഇങ്ങനെ..ഇനി ഞാൻ ഇറങ്ങിയിട്ട് വേണം   ഈ കാറ് നിങ്ങളുടെ  മണിയറയാക്കാൻ അല്ലേ? നടക്കില്ല മോനെ.."

ഗോപു ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ,നാണിച്ചു തല താഴ്ത്തി യാമിക. അവൻ അങ്ങനെ പറയും എന്ന് പ്രതീക്ഷിച്ചില്ല ദേവനും.അവനും ചെറുതായി ലജ്ജ്ജ തോന്നി.ഇരു വശവും പച്ച പട്ട് വിരിച്ച് നിൽക്കുന്ന വയലിലേക്ക് കണ്ണുകൾ പായിച്ച് മിണ്ടാതെ ഇരുന്നു യാമി.

"ഡോ..താൻ അവൻ പറയുന്ന കാര്യം ഒന്നും സീരിയസ് ആയി എടുകണ്ട കേട്ടോ.ഇവൻ ഓരോ മണ്ടത്തരം പറയുന്നതാണ്."

ദേവൻ നിശബ്ദത ഭേദിച്ച് കൊണ്ട് പറഞ്ഞു.

"എനിക്കറിയാം..ദേവേട്ടാ.."

പുഞ്ചിരിയോടെ പറഞ്ഞു അവള്.

"പിന്നെ തൻ്റെ ഫോൺ നമ്പർ ഇതിൽ സേവ് ചെയ്യൂ.."

പറഞ്ഞു കൊണ്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അവളുടെ കയ്യിൽ കൊടുത്തു ദേവൻ.

അവള് ഫോൺ വാങ്ങി. പാസ്സ് വേഡ് ലോക്ക് ഉണ്ടായിരുന്നു ഫോണിൽ.

"ഇതിൻ്റെ ലോക്ക്?"

യാമി അവനെ നോക്കി ചോദിച്ചു.

"ദേവയാമി."

അവളെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു അവൻ.

ആശ്ചര്യം കൊണ്ട് വിടർന്ന കണ്ണുകളാൽ അവനെ നോക്കി അവള്.

"എന്താടോ...ഈ ദേവൻ്റെ പേരിനോട് തൻ്റെ പേര് കൂട്ടി വെച്ചത് ഇഷ്ടപ്പെട്ടില്ല  എന്നുണ്ടോ? അതോ അങ്ങനെ എഴുതി ചേർക്കാൻ സമയമായില്ല എന്ന് തോന്നുന്നുണ്ടോ തനിക്ക്?" അവളെ നോക്കി ചോദിച്ചു അവൻ.

"ഒരിക്കലും ഇല്ല ദേവേട്ടാ...വർഷങ്ങൾക്ക്  മുമ്പ് ഈ രണ്ട് പേരുകൾ ഹൃദയത്തില് എഴുതി ചേർത്തത് നമ്മൾ രണ്ടു പേരും ചേർന്നാണ്. ദേവനുള്ളതാണ് യാമി എന്നും യാമിക്കുള്ളതാണ് ദേവൻ എന്നും.എന്നാലും ലോക്ക് വേഡ് അതായപ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം തോന്നുന്നു മനസ്സിൽ.."

യാമി പറഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു ദേവൻ്റെ.ഫോണിൽ നമ്പർ സേവ് ചെയ്ത് അവന് തിരികെ നൽകി ഫോൺ അവള്.ടീച്ചറുടെ വീടിന് മുന്നിലെ റോഡിൽ വണ്ടി നിർത്തി ഒതുക്കുകൾ കയറി മൂന്ന് പേരും.കാളിംഗ് ബെൽ അടിച്ചു കാത്തു നിന്നു അവർ.ടീച്ചറുടെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന പ്രായമായ ചേച്ചിയാണ് വാതിൽ തുറന്നത്.

"ടീച്ചർ ഉണ്ടോ?" ദേവൻ വിനയത്തോടെ ചോദിച്ചു അവരോട്.

"ഉണ്ട്..കിടക്കുകയാണ്.വിളിക്കാം."

പറഞ്ഞു കൊണ്ട് അവർ അകത്തേക്ക് പോയി.കുറച്ചു സമയം കഴിഞ്ഞപ്പോൾ ടീച്ചർ ഇറങ്ങി വന്നു.പണ്ടത്തേക്കാൽ ഒന്ന് കൂടി തടിച്ചിടുണ്ട്  ടീച്ചർ.മുഖത്ത് എപ്പോഴും തെളിഞ്ഞു കാണുന്ന നിറ പുഞ്ചിരി.

"ആരാ ഇത് ദേവനോ? എന്താ പതിവില്ലാത്ത വരവ്? ഉത്സവം ആയില്ലല്ലോ?" അർത്ഥം വെച്ച് ചിരിച്ച് കൊണ്ട് ചോദിച്ചു ടീച്ചർ.

"അല്ല അതെന്താ ടീച്ചറെ അങ്ങനെ ചോദിച്ചത്? അല്ലാതെ ഞാൻ വരാറില്ല എന്ന് ഉദ്ദേശിച്ചാണ് അല്ലേ?" ദേവനും പുഞ്ചിരിയോടെ തിരിച്ചു ചോദിച്ചു.

"അതെ...അത് തന്നെ അല്ലാതെ താൻ ഈ വഴിക്ക് വരില്ലല്ലോ അതാ ചോദിച്ചത്. ഇരിക്ക്..ഇതാരാ ദേവാ മനസ്സിലായില്ല.." ദേവൻ്റെ തൊട്ട് പിന്നിൽ നിൽക്കുന്ന യാമിയെ നെറ്റി ചുളിച്ചു നോക്കി കൊണ്ട് ചോദിച്ചു ടീച്ചർ.

"ടീച്ചർക്ക് എന്നെ മനസ്സിലായില്ല അല്ലേ? ഞാനാ ടീച്ചറെ യമികാ യതിന്ദ്രൻ." ടീച്ചറുടെ മുന്നിലേക്ക് കയറി നിന്നുകൊണ്ട് പറഞ്ഞു യാമിക.

"കുട്ടിയോ കണ്ടിട്ട് മനസ്സിലായില്ല..കേട്ടോ..പിന്നെ അത്രക്ക് ഓർമ്മ കിട്ടിയില്ല.ഇപ്പോഴാ മുഖം ഓർമ്മ വന്നത്..അച്ഛന് സ്ഥലം മാറ്റം കിട്ടിയപ്പോൾ പോയതല്ലേ പിന്നെ ഒരു വിവരവും ഇല്ലായിരുന്നു.." ടീച്ചർ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

"അതെ...." യാമി പറഞ്ഞു.

"പിന്നെ ഇപ്പോ വന്നതിന് പിന്നിൽ ഒരു ഉദ്ദേശം കൂടിയുണ്ട് ടീച്ചറെ..നമ്മുടെ സ്കൂളിൽ പ്ലസ് ടൂ ടീച്ചർ ആയി അടുത്ത മാസം ജോയിൻ ചെയ്യുകയാണ് യാമിക.റാങ്ക് ലിസ്റ്റ് വന്നിട്ടുണ്ട് മിക്കവാറും  ഇവിടെ തന്നെയാകും കിട്ടുക.എന്തായാലും ടീച്ചർക്ക് അഭിമാനിക്കാം.ടീച്ചർ പഠിപ്പിച്ച കുട്ടി തന്നെ സ്കൂളിൽ ടീച്ചറായി വന്നു എന്ന്."

ദേവൻ പറഞ്ഞത് കേട്ടപ്പോൾ അൽഭുതം കൊണ്ട് കണ്ണുകൾ മിഴിഞ്ഞ് ടീച്ചർ അവളെ നോക്കി.

"അതെയോ....ഇവിടെ ജോയിൻ ചെയ്യാൻ വന്നതാണോ?" ടീച്ചർ ആകാംഷയുടെ മുൾമുനയിൽ ആയി കൊണ്ട് ചോദിച്ചു.

"അതെ അടുത്ത മാസം കയറാൻ ആണ്.ലീവ് എടുക്കുന്ന ടീച്ചർക്ക് പകരം ആറ് മാസത്തേക്ക്.അപ്പോഴക്കും ലിസ്റ്റ് അനുസരിച്ച് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു." യാമി പറഞ്ഞു.

"നല്ല കാര്യം.മോൾക്ക് തമസിക്കാൻ സൗകര്യം ശരിയായില്ല എങ്കിൽ ഇവിടെ നിൽക്കാം.എനിക്കും അതൊരു കൂട്ടാക്കും.ഒറ്റപ്പെടലിൻ്റെ വേദന അത് ഇത്ര ഭീകരത നിറഞ്ഞതാണ് എന്ന് ഓരോ നിമിഷവും അറിഞ്ഞു കൊണ്ടിരിക്കുകയാണ് ടീച്ചർ."

അത് പറയുമ്പോൾ ടീച്ചറുടെ കണ്ണുകൾ നിറയുന്നത് കണ്ടു ദേവനും യാമിയും കണ്ടു. പിന്നെയും കുറെ സമയം സംസാരിച്ച് ഇരുന്നു ചായയും കുടിച്ചാണ് അവർ ഇറങ്ങിയത്.

വഴി നീളെ സംസാരിച്ചു കൊണ്ടിരുന്നു ദേവൻ.വീട്ടിലേക്ക് തിരിയുന്ന വഴി എത്തി യപ്പോൾ ദേവൻ അവളുടെ വലതു കൈയിൽ പിടിച്ചു കൊണ്ട് അവൻ്റെ അധരത്തിൽ  ചേർത്ത് പിടിച്ച് ചുംബിച്ചു.

"ഇനി അടുത്ത മാസം തമ്മിൽ കാണും വരെ എനിക്കും നിനക്കും ഓർത്തിരിക്കാൻ.." പതിയെ അവളുടെ കാതിൽ പറഞ്ഞു അവൻ.

വീട്ടിൽ തിരികെ എത്തി അവർ അപ്പോഴേക്കും അച്ഛനും അമ്മയും പോകാൻ തിടുക്കം കൂട്ടിയിരുന്നു.വിവരം അറിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി.യാത്ര പറയും നേരം കണ്ണുകൾ കൊണ്ട് സംസാരിച്ചു ദേവനും യാമിയും.അടുത്ത മാസം ജോയിൻ ചെയ്യാൻ വരാം എന്ന് പറഞ്ഞ് ഇറങ്ങി അവർ.അവരുടെ കാർ കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു ദേവൻ.

(തുടരും)


ഭാഗം 9

നിറഞ്ഞ മനസ്സോടെയാണ് ദേവദത്തൻ റൂമിലേക്ക് തിരികെ പോന്നത് അപ്പോഴും നടന്നതൊക്കെ വിശ്വസിക്കാൻ മനസ്സ് പാകപ്പെടാത്തത് പോലെ തോന്നി അവന്. അന്ന് വിട പറഞ്ഞു പോകുമ്പോൾ യാമി പറഞ്ഞ വാക്കുകൾ അവൻ ഓർത്തെടുക്കാൻ ശ്രമിച്ചു.

"ദേവേട്ടൻ എന്നെ കാണണമെന്ന് അതിയായി ആഗ്രഹിക്കുമ്പോൾ, ഞാൻ ഉണ്ടാകും ദേവേട്ടനരികിൽ.."

വീണ്ടും വീണ്ടും ആ വാചകം ആരോ ഉറക്കെ വിളിച്ചു പറയുന്നതുപോലെ തോന്നി അവന്. അതെ താൻ യാമിയെ ഏറെ കാണാൻ ആഗ്രഹിച്ച ദിവസങ്ങളാണ് കുറച്ചു മുന്നേ കടന്നുപോയത്. അവളെ കാണാതെ ഒരു നിമിഷം പോലും കഴിയാൻ ആകില്ലെന്ന അവസ്ഥ വരെ എത്തി.!! ഒട്ടും പ്രതീക്ഷിക്കാതെയാണ് യാമിയുടെ വരവ്.!! അതും ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്. കഴിഞ്ഞുപോയത് സ്വപ്നമാണോ എന്നുപോലും കരുതിപ്പോയി ദേവൻ. ലാപ്ടോപ്പിൽ പകുതി തീർത്ത വർക്ക് വീണ്ടും എടുത്തു നോക്കി അവൻ. അല്ല സത്യം തന്നെയാണ്.. വർക്ക് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് സച്ചി വന്നു വിളിച്ചതും താഴേക്ക് പോയത്. യാമിയുടെ ഓരോ വാക്കുകളും വീണ്ടും വീണ്ടും മനസ്സിൽ ഓർത്തെടുത്തു ദേവൻ.

യാത്രയിൽ ഉടനീളം നമി മുല്ലശ്ശേരിക്കാരെ കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നുണ്ട്. അമ്മയും അവരാരും തങ്ങളെ മറന്നിട്ടില്ല എന്നതായിരുന്നു ഏറെ സന്തോഷം. ഒരാള് മാത്രം തന്നെ ഒരിക്കലും മറക്കില്ലെന്ന പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു യാമിക്ക്. തൻ്റെ സ്വന്തം ദേവേട്ടന്. മറ്റാരു മറന്നാലും ദേവേട്ടനു തന്നെ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് വിശ്വാസമുണ്ടായിരുന്നു അവൾക്ക്. ദേവൻ്റെ ഓർമ്മയിൽ കണ്ണുകൾ ചേർത്ത് അടച്ച് പതിയെ ബാക്ക് സീറ്റിലേക്ക് ചാരിയിരുന്നു യാമിക.അവൻ്റെ ഓരോ ചുംബനങ്ങളും തന്നിൽ നിറഞ്ഞു നിന്നു.ദേവൻ്റെ വിലകൂടിയ പെർഫ്യൂമിന്റെ ഗന്ധം തൻ്റെ വസ്ത്രങ്ങളിലും ഉണ്ടെന്ന് തിരിച്ചറിഞ്ഞു യാമി. അമ്മയുടെ മാമൻ്റെ വീട്ടിലെത്തുമ്പോഴേക്കും നേരം വൈകിയിരുന്നു. ഇരുട്ടിന് കനം വെച്ച് തുടങ്ങിയിരുന്നു. അവരെ കാത്ത് ഇരുന്നിരുന്നു മാമനും വീട്ടുക്കാരും. വർഷങ്ങൾക്കുശേഷമാണ് അനന്തരവളുടെ വരവ് അതുകൊണ്ടുതന്നെ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. കുളി കഴിഞ്ഞ് വേഷം മാറി ആഹാരം കഴിച്ചു എല്ലാവരും.അമ്മാവനും അമ്മായിയും ഒരു ജോലിക്കാരിയും മാത്രമായിരുന്നു ആ വലിയ വീട്ടിൽ താമസിക്കുന്നത്.ആഹാരം കഴിഞ്ഞ്,വിശേഷങ്ങൾ ചോദിച്ചറിയുകയും മറ്റുമായി മുതിർന്നവരുടെ സംസാരം നീണ്ടു പോയി. കാലത്തെ മുതലുള്ള യാത്രയായതുകൊണ്ട് തന്നെ യാമിക്കും നമിക്കും ഉറക്കം വന്നു തുടങ്ങിയിരുന്നു. അവരുടെ മുഖം കണ്ടപ്പോൾ തന്നെ അച്ഛന് കാര്യം മനസിലായി.

"യമുന കിടക്കാൻ നോക്കാം. നാളെ നേരത്തെ ക്ഷേത്രത്തിൽ പോയി തൊഴാൻ ഉള്ളതല്ലേ? മാത്രമല്ല യാത്ര ചെയ്തിട്ട് വല്ലാത്ത ക്ഷീണം."

അച്ഛൻ പറഞ്ഞപ്പോൾ അമ്മ അമ്മായിയെ നോക്കി.

"മോളെ ചെല്ല് മുകളിലെ റൂം ഒരുക്കിയിട്ടുണ്ട്. മക്കൾ വരുമ്പോൾ മാത്രമാണ് അവിടെയൊക്കെ ഉപയോഗിക്കുക പതിവ്. ഇപ്പോൾ ഞാനും മാമനും ഒറ്റയ്ക്കായില്ലേ എല്ലാവരും അവരുടെതായ കാര്യങ്ങൾ നോക്കി പോയി. കുറ്റം പറയാൻ കഴിയില്ല മക്കളെ വലിയ വലിയ പഠിപ്പ് ഒക്കെ പഠിപ്പിക്കുമ്പോൾ വയസ്സുകാലത്ത് നമ്മളെ നോക്കാൻ ആരും കാണില്ല. അവർക്ക് നമ്മുടെ നാട്ടിലുള്ള ജോലി ഒന്നും പിടിക്കുകയുമില്ലല്ലോ.. എന്ത് ചെയ്യാനാണ് ഇങ്ങനെ പരസ്പരം മുഖത്തോടു മുഖം നോക്കിയിരിക്കുക തന്നെ."

അമ്മായിയുടെ വാക്കുകളിൽ മക്കൾ അടുത്ത് ഇല്ലാത്തതിന്റെ ദുഃഖം നന്നായി നിഴലിച്ചു കാണുന്നുണ്ടായിരുന്നു.

"പോയി കിടക്കൂ മക്കളെ...മുകളിൽ രണ്ട് മുറികൾ ഉണ്ട്.എല്ലാം വൃത്തിയാക്കി ഇട്ടിടുണ്ട്.പോയി കിടന്നോ.." അമ്മായി മക്കളെ നോക്കി പറഞ്ഞു.

കേൾക്കേണ്ട താമസം രണ്ടുപേരും എഴുനേറ്റു.പിന്നാലെ അച്ഛനും.അമ്മ പിന്നെയും അവിടെ തന്നെ സംസാരിച്ചിരുന്നു. നമി കിടന്നപ്പോൾ തന്നെ ഉറങ്ങി.അവള് ഉറങ്ങുന്നത് കാത്തിരുന്നു യാമി. ദേവന് മെസ്സേജ് അയക്കാൻ വേണ്ടി. പതിയെ ഫോൺ എടുത്തു ദേവൻ്റെ നമ്പറിൽ മെസ്സേജ് അയച്ചു അവള്.ഓൺലൈൻ ദേവൻ ഇല്ലായിരുന്നു.നിരാശയോടെ യാമി ഫോൺ സൈലൻ്റ് ആക്കി എടുത്തു വെച്ചു.

ഈ സമയം മുല്ലശ്ശേരി വീട്ടിൽ ശ്രീകല വിളിച്ച് സംസാരിക്കുകയായിരുന്നു. എല്ലാവരും ഹാളിൽ ഇരിക്കുന്നുണ്ട്.ഫോൺ വെച്ച് അച്ചാച്ചൻ സെറ്റിയിൽ ഇരുന്നു.

"കല പറയുന്നത്  വരദ മോൾക്ക് തൃശ്ശൂരിൽ നിന്നും വന്ന ആലോചനയുടെ കാര്യം പറയാനാണ്. അവർക്ക് താൽപര്യം ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു എന്ന്.ദേവാ നിൻ്റെ ഫോണിൽ അമ്മായി ഡീറ്റെയിൽസ് അയക്കാമെന്ന് പറഞ്ഞിട്ടുണ്ട്. കാര്യമായി അന്വേഷിക്കണം. നമ്മുടെ മോളുടെ ഭാവിയാണ്.അന്വേഷിച്ച് വിവരം പറയാം എന്ന് പറഞ്ഞിട്ടുണ്ട്.എന്നിട്ട് ബാക്കി കാര്യങ്ങൽ അവരോട് പറയാം."

അച്ചാച്ചൻ പറഞ്ഞപ്പോൾ ദേവൻ അന്വേഷിക്കുന്ന കാര്യം ഏറ്റു.

" ഞാൻ നാളെ തന്നെ ഏർപ്പാട് ചെയ്യാം.വേണമെങ്കിൽ നേരിട്ട് പോയി അന്വേഷിക്കാം.തൃശൂർ അല്ലേ അമ്മായി ഡീറ്റെയിൽസ് അയക്കട്ടെ. ഫോൺ റൂമിൽ ആണ്.നോക്കട്ടെ."

പറഞ്ഞു കൊണ്ട് ദേവൻ റൂമിലേക്ക് പോയി.ഫോൺ നോക്കിയപ്പോൾ തന്നെ അമ്മായി അയച്ച അഡ്രസ്സ് വന്ന് കിടക്കുന്നുണ്ട്.കൂടാതെ യാമിയുടെ മെസ്സേജും ആദ്യം യാമിയുടെ മെസ്സേജ് വായിച്ചു. എപ്പോഴാണ് അവിടെ എത്തിയതെന്നും ഗുഡ് നൈറ്റ് ഇമേജും. തിരിച്ചു ഗുഡ് നൈറ്റ്ആൻഡ് സ്വീറ്റ് ഡ്രീംസ് അയച്ചു ദേവൻ പുഞ്ചിരിയോടെ.

അമ്മായി അയച്ചുകൊടുത്ത അഡ്രസ്സ് വായിച്ചു ദേവൻ.

ഡോക്ടർ നിവേദ് കൃഷ്ണ. സൺ ഓഫ് കൃഷ്ണകുമാർ. അയ്യന്തോൾ പി ഓ. തൃശ്ശൂർ. ന്യൂറോ സ്പെഷലിസ്റ്റ് അശ്വിനി ഹോസ്പിറ്റൽ തൃശ്ശൂർ.

"ഡോക്ടർ ആണോ? എന്തായാലും ഡോക്ടറും എഞ്ചിനീയറും ചേരുമോ? എന്തായാലും നോക്കാം."

സ്വയം പറഞ്ഞുകൊണ്ട് ഫോൺ എടുത്തു വെച്ചു ദേവൻ. യാമിയോടൊപ്പം ഉണ്ടായിരുന്ന നിമിഷങ്ങളെ കുറിച്ച് ഓർത്ത് എപ്പോഴോ മയക്കത്തിലേക്ക് വഴുതിവീണു അവൻ.


കിഴക്കുവെള്ള കീറി വരുന്നതിനു മുൻപ് തന്നെ യമുന എഴുന്നേറ്റ് മക്കളെ വിളിച്ചുണർത്തി. ക്ഷേത്രത്തിലേക്ക് പോകാനുള്ളതുകൊണ്ട്. കുറച്ചുകാലങ്ങൾക്ക് ശേഷമാണ് ഗുരുവായൂരപ്പന്റെ നടയിലേക്ക് വീണ്ടും ഒരു പോക്ക്. അതിൻറെ ഉത്സാഹത്തിൽ ആയിരുന്നു യമുന. ഉറക്കച്ചടവോടെ നമി എഴുന്നേറ്റു. അപ്പോഴേക്കും കുളിക്കാൻ കയറിയിരുന്നു യാമി. എല്ലാവരും കുളിച്ചു വസ്ത്രം മാറി. അമ്മാവൻറെ വീട്ടിൽ നിന്ന് അധിക ദൂരമില്ല നടക്കാനുള്ള ദൂരമേ ഉള്ളൂ. അതുകൊണ്ടുതന്നെ നാലുപേരും നടന്നാണ് പോയത്. പവിത്രമായ ഗുരുവായൂരപ്പന്റെ സന്നിധിയിലേക്ക്. ക്ഷേത്രത്തിനോട് അടുക്കുമ്പോൾ തന്നെ പരിസരം ആകെ കർപ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം നിറഞ്ഞു നിന്നിരുന്നു. മനസ്സിന് കുളിർമ പടർത്തുന്ന അന്തരീക്ഷം!!! നിശബ്ദത നിറഞ്ഞ അവിടുത്തെ കാറ്റ് പോലും കൃഷ്ണനാമം ഭജിക്കുന്നത് പോലെ തോന്നി യാമിക്ക്!! ഭഗവാൻ്റെ ചൈതന്യം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷം. നിശബ്ദതയിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷം. കുറച്ച് സമയം അവിടെ ഇരുന്നു അവർ. നിർമാല്യത്തിനുള്ള സമയം ആവുന്നതേയുള്ളൂ. ഭഗവാൻറെ സന്നിധിയിൽ കുറച്ചുസമയം ഇരിക്കാൻ കഴിയുന്നത് വലിയ കാര്യമെന്നാണ് അമ്മ പറയുന്നത്. അതുപോലെ തന്നെയായിരുന്നു യാമിക്കും. ഇഷ്ട്ടദൈവങ്ങളിൽ പ്രിയമുള്ളയാൾ ഭഗവാൻ കൃഷ്ണൻ തന്നെയാണ്!!അതുകൊണ്ടുതന്നെ എത്ര  അവിടെ ഇരുന്നാലും അത്രയും നല്ലതാണ് എന്ന ചിന്തയാണ് അവർക്ക്. അത്യാവശ്യം തിരക്കുണ്ട് നടയിൽ. മുന്നിൽ നിന്ന് തന്നെ തൊഴുതു അവർ. മനസ്സ് നിറഞ്ഞുകൊണ്ട് തന്നെ. വഴിപാടുകൾ എല്ലാം കഴിച്ചാണ് മടങ്ങിയത്. പാൽപ്പായസവും വാങ്ങി. ഗുരുവായൂര് പാൽപ്പായസം വലിയ ഇഷ്ടമാണ് രണ്ടുപേർക്കും. എല്ലാം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്കും സമയം ഒരുപാട് ആയിരുന്നു. ദേവന്റെ മിസ്കോൾ കണ്ടുവെങ്കിലും യാമി തിരിച്ചു വിളിച്ചില്ല. നമി കൂടെയുള്ളതുകൊണ്ട്. ഉച്ചയൂണ് കഴിഞ്ഞു പോയാൽ മതിയെന്ന അമ്മാവൻറെ നിർബന്ധത്തിനു മുന്നിൽ വഴങ്ങേണ്ടിവന്നു അവർക്ക്. ഉച്ച ഭക്ഷണം കഴിഞ്ഞാണ്  യമുനയും കുടുംബവും പുറപ്പെട്ടത്.

ദേവനും അന്ന് നല്ല തിരക്കിൽ തന്നെയായിരുന്നു.തിങ്കളാഴ്ച ആയതു കൊണ്ട് തന്നെ ഓഫീസിൽ ജോലി കൂടുതലായിരുന്നു.ഉച്ചയ്ക്ക് ശേഷം ഗോപുവിനെ കൂട്ടി തൃശ്ശൂർക്ക് പുറപ്പെട്ടു ദേവൻ. നിവേദ്കൃഷ്ണയെ കുറിച്ച് അന്വേഷിക്കാൻ. ഡോക്ടർ ആയതുകൊണ്ട് തന്നെ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല എന്നറിയാമായിരുന്നു അവന്. തൃശ്ശൂരിലെത്തി നേരെ ഹോസ്പിറ്റലിലേക്ക് ആണ് പോയത്. കാന്റീനിൽ നിന്ന് തന്നെ അന്വേഷണം ആദ്യം തുടങ്ങാം എന്ന് വിചാരിച്ചു ദേവൻ. ഭക്ഷണം കഴിക്കാൻ ഇരിക്കുന്നത് പോലെ ഇരുന്നു കൊണ്ട് സപ്ലൈസ്നോടാണ്   ആദ്യം അന്വേഷിച്ചത്. പതിവായി ഭക്ഷണം കഴിക്കാൻ വരുന്ന ഡോക്ടറെ അവർക്ക് അറിയാതിരിക്കില്ലല്ലോ.. അവർക്ക് എല്ലാം വളരെ നല്ല അഭിപ്രായമാണ് ഡോക്ടറെ കുറിച്ച്. ഹോസ്പിറ്റലിലെ സെക്യൂരിറ്റിക്കാരനോട് നിവേദ് ഡോക്ടറെ കുറിച്ച് അന്വേഷിച്ചു ദേവൻ. കുറ്റമായി ആരും ഒന്നും പറഞ്ഞില്ല. ആഴ്ചയിൽ മൂന്ന് ദിവസം മാത്രം ഒപി ഉള്ളതുകൊണ്ട് അന്നത്തെ ദിവസം ഹോസ്പിറ്റലിൽ ഡോക്ടർ ഇല്ലായിരുന്നു. ഡോക്ടറെ കൂടി ഒന്ന് കാണാനുള്ള ദേവന്റെ ആഗ്രഹം അതോടെ അസ്തമിച്ചു. അന്വേഷണം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങി ദേവനും ഗോപുവും.

(തുടരും)


ഭാഗം 10

രാത്രിയോടെ വീട്ടിൽ തിരികെ എത്തി ദേവൻ. ഗോപുവിനെ അവന്റെ വീട്ടിൽ ഇറക്കിയതിനുശേഷമാണ് ദേവൻ തിരികെ മുല്ലശ്ശേരിയിൽ എത്തിയത്. ദേവനെ കാത്തിരിക്കുകയായിരുന്നു എല്ലാവരും. ഫോൺ വിളിച്ച് അച്ചാച്ചനോട് കാര്യം പറഞ്ഞിരുന്നു എങ്കിലും വിശദമായി പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു എല്ലാവരും.

"ഹോസ്പിറ്റലിൽ വളരെ നല്ല അഭിപ്രായമാണ്. ഡോക്ടർക്ക്. പിന്നെ വീടും വരുന്ന വഴി കണ്ടു. റോഡിൽ നിന്നാണ് കണ്ടത്. ഫോട്ടോ എടുത്തിട്ടുണ്ട്. വീടും ചുറ്റുപാടും ഒന്നും കുഴപ്പമില്ല. അന്വേഷിച്ചെടുത്തോളം നല്ല സ്വഭാവവും ആണ്. ഉറപ്പിക്കുന്നതിൽ തെറ്റില്ല."

ഫോണിൽ നിന്ന് ഡോക്ടറുടെ വീട് കാണിച്ചുകൊടുത്തു ദേവൻ.

"അത് അമ്മായിക്ക് അയച്ചു കൊടുക്ക്. വരദ മോൾക്ക് അല്ലേ ഇഷ്ടപ്പെടേണ്ടത്?"

അമ്മ പറഞ്ഞപ്പോൾ ദേവൻ പുഞ്ചിരിച്ചുകൊണ്ട് ഫോട്ടോ അമ്മായിക്ക് സെൻറ് ചെയ്തു കൊടുത്തു.

"എന്തായാലും അവളെ വിളിച്ചു കാര്യം പറയാം. ഈ ബന്ധമാകും വരദമോൾക്ക് ഈശ്വരൻ കരുതി വെച്ചിരിക്കുന്നത്. എന്നാലും ആദ്യം എന്റെ മോന്റെ വിവാഹം നടക്കണമെന്നായിരുന്നു എനിക്ക്.. ഈ മുറ്റത്ത് ഒരുക്കിയ പന്തലിൽ!!"

അച്ഛമ്മ തൻ്റെ നേർക്ക് നോക്കിക്കൊണ്ട് പറഞ്ഞപ്പോൾ, ഇനിയും അവിടെ ഇരിക്കുന്നത് ബുദ്ധിയില്ലെന്ന് തോന്നി അവന്.

"ശരി ഞാൻ പോകട്ടെ നല്ല ക്ഷീണം.."

ദേവൻ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

"കാണും കാണും.. അച്ഛമ്മ കല്യാണക്കാര്യം ആണല്ലോ പറയുന്നത്?"

ചിറ്റയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു ദേവുട്ടി തല അല്പം പൊക്കിക്കൊണ്ട് പറഞ്ഞു.

" നന്ദ വേണ്ട...!!"

അവളെ നോക്കി ദേഷ്യത്തിൽ പറഞ്ഞുകൊണ്ട്, ദേവൻ പടികൾ കയറി മുകളിലേക്ക് പോകാൻ ഒരുങ്ങി.

"നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ?"

പുറകെ എത്തി അമ്മയുടെ ചോദ്യം.

"വേണ്ട!! വൈകിയപ്പോൾ ഞാനും ഗോപുവും കഴിച്ചു.."

കള്ളം പറഞ്ഞു കൊണ്ട് ദേവൻ മുകളിലെ തൻ്റെ മുറിയിലേക്ക് പോയി.

"നീ വെറുതെ അവനെ ദേഷ്യം പിടിപ്പിക്കണ്ട കേട്ടോ.."

അമ്മ ദേവുവിനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.

"ദേഷ്യം വന്നു എന്ന് എനിക്ക് ആ വിളിയിൽ നിന്നും മനസ്സിലായി. അല്ലെങ്കിൽ നന്ദ എന്ന് വിളിക്കില്ല ദേവേട്ടൻ. ഈ ദേവേട്ടന്റെ കല്യാണം എന്നാ ഈശ്വരാ എനിക്കൊന്നു കൂടാൻ പറ്റുക? കല്യാണക്കാര്യം പറഞ്ഞാൽ അപ്പോൾ ദേഷ്യപ്പെടും!! ഇനി ഇങ്ങേരുടെ മനസ്സിൽ ഏതെങ്കിലും ഭൂലോക രംഭ സ്ഥാനം പിടിച്ചിട്ടുണ്ടോ എന്തോ?"

ദേവൂട്ടി എവിടെയോ നോക്കിക്കൊണ്ട് എഴുന്നേറ്റിരുന്നു ചിന്തയോടെ പറഞ്ഞു.

"പിന്നെ  എൻ്റെ മോൻ്റെ മനസ്സിൽ അങ്ങനെയുള്ള ചിന്തകൾ ഒന്നും ഉണ്ടാവില്ല. എൻ്റെ മോളുടെ മനസ്സിൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ, പെട്ടെന്ന് അങ്ങ് മാറ്റി വെച്ചേക്ക്.. പഠിക്കാനൊന്നുമില്ല അവൾക്ക്.. എന്നാൽ നേരത്തും കാലത്തും കോളേജിലേക്ക് പോകുമോ അതുമില്ല!! പോയി കിടന്നു ഉറങ്ങാൻ നോക്കടി."

അമ്മയുടെ ദേഷ്യം കണ്ടപ്പോൾ, അറിയാതെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റുപോയി ദേവൂട്ടി.

സെറ്റിയിൽ ഇരുന്ന് സംസാരിക്കുകയാണ് അച്ഛനും പാപ്പന്മാരും അച്ചാച്ചനും.

"അച്ഛാ, ഞാൻ ഒരു സംശയം ചോദിച്ചോട്ടെ?"

അച്ഛനും പാപ്പനും അടുത്താണ് ഇരിക്കുന്നത് അവർക്കിടയിൽ സ്ഥലം ഇല്ലെങ്കിലും, ഞെരങ്ങി അവരെ തിക്കി കൊണ്ട് നടുക്കിരുന്നു ദേവൂട്ടി അച്ഛനെ നോക്കി ചോദിച്ചു.

"അച്ഛാ ഈ അമ്മയെ അല്ലാതെ വേറെ ഒരാളെയും പെണ്ണ് കാണാൻ പോയിട്ട് കിട്ടിയില്ലേ? ഇത്രയ്ക്ക് ദേഷ്യം ഉള്ള ഒരു സ്ത്രീയെ അച്ഛൻ അല്ലാതെ കല്യാണം കഴിക്കുമോ?"

അവളുടെ സീരിയസോടെയുള്ള ചോദ്യം കേട്ട് ഹാളിൽ ഇരുന്നവരെല്ലാം ഉറക്കെ ചിരിച്ചു.

"എടി...നിന്ന് ഞാൻ.."

പറഞ്ഞുകൊണ്ട് അമ്മ അവൾക്ക് നേരെ കയ്യോങ്ങി കൊണ്ടുവന്നപ്പോൾ ദേവൂട്ടി വേഗം അച്ഛമ്മയുടെ റൂമിലേക്ക് ഓടി വാതിൽ അടച്ചു.

"എന്തിനാ ഏട്ടത്തി അവളെ ഇങ്ങനെ ദേഷ്യപ്പെടുന്നത്? നമ്മുടെ രാജകുമാരി അല്ലേ അവൾ?"

ഗോപികൃഷ്ണൻ എട്ടത്തിയെ നോക്കി ചിരിയോടെ ചോദിച്ചു.

"അതെ മുല്ലശ്ശേരിയിലെ ഏക പെൺ തരി!! നമ്മുടെയെല്ലാം രാജകുമാരി.. അവളുടെ കുസൃതി നിറഞ്ഞ സംസാരവും ചിരിയും ബഹളവും ഇല്ലെങ്കിൽ, ഈ വീട് ഒരു ശംശാന മൂകത പരത്തും."

രവി കൃഷ്ണനും ഏട്ടനെ പിന്താങ്ങി കൊണ്ട് പറഞ്ഞു.

"എല്ലാവരും കൂടി തലേ കയറ്റി വെച്ചിട്ടാണ്  പെണ്ണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത്!! നിങ്ങളുടെ ഭാര്യമാരു തന്നെ അത്യാവശ്യം മോളി കയറ്റുന്നുണ്ട്. ഇനി നിങ്ങൾ കൂടി ആ പാത പിന്തുടർന്നൊ വന്ന് വന്ന് ആരെയും പേടിയില്ലാതെ ആയിരിക്കുന്നൂ അവൾക്ക്. ആകെ ഈ വീട്ടിൽ പേടിയുള്ളത് ദേവനെ മാത്രമാണ്. അതുകൂടി ഇല്ലായിരുന്നെങ്കിൽ,എൻ്റെ കൃഷ്ണ ഗുരുവായൂരപ്പാ.."

പറഞ്ഞു കൊണ്ട് സുനന്ദ തിരിഞ്ഞ് അടുക്കളയിലേക്ക് പോയി. ഏട്ടത്തിയുടെ പിന്നാലെ അനിയത്തിമാരും.

ദേവനെ കാത്തിരുന്നതുകൊണ്ട് ആരും ഭക്ഷണം കഴിച്ചിട്ടില്ലായിരുന്നു. ടേബിളിൽ ആഹാരമെല്ലാം എടുത്തു വച്ചു അവർ. ആണുങ്ങൾ എല്ലാവരും അമ്മയും കഴിക്കാൻ ഇരുന്നു.

"ദേവൂട്ടിക്ക് വേണോ എന്തോ.."

പറഞ്ഞുകൊണ്ട് പാർവതി ദേവൂട്ടിയെ വിളിക്കാനായി പോയി.

"എനിക്ക് വേണ്ട പാറു അമ്മേ.. കുറച്ചു നേരത്തെ അല്ലേ കഴിച്ചത് ഇനി വേണ്ട ഉറക്കം വരുന്നു.."

പറഞ്ഞുകൊണ്ട് പുതപ്പ് തലവഴി ഇട്ടു കിടന്നു അവൾ.

"എന്നാൽ പാറുമ്മ ഒരു ഗ്ലാസ് പാൽ എടുത്തിട്ട് വരാം.. ഒരു നേന്ത്രപ്പഴവും.. പൊന്നു മോളല്ലേ..?"

പാർവതി കുറെ പറഞ്ഞെങ്കിലും ദേവൂട്ടി എഴുന്നേറ്റില്ല. "കിടക്കുകയേ വേണ്ടൂ പെണ്ണിന് ഉറങ്ങാൻ.."

പിറുപിറുത്തുകൊണ്ട് പാർവതി മുറിവിട്ട് ഇറങ്ങിപ്പോയി.

ഈ സമയം തൻ്റെ റൂമിൽ യാമിക്ക് മെസ്സേജ് അയച്ചു കാത്തിരിക്കുകയായിരുന്നു ദേവൻ. ഒത്തിരി യാത്രയുണ്ട് അതുകൊണ്ടുതന്നെ 12 മണി കഴിയും എത്താൻ എന്ന് മെസ്സേജ് ഇട്ടിരുന്നു യാമി. അതിനുശേഷം ഒരു മെസ്സേജും ഇല്ല. ആ സ്വരം ഒന്നു കേൾക്കാൻ അതിയായി ആഗ്രഹിച്ചു ദേവൻ. കുറെ സമയം ഫോണിൽ നോക്കിയിരുന്നു ഉറങ്ങിപ്പോയി ദേവൻ. രാവിലെ ഉണർന്ന് നോക്കിയപ്പോഴാണ് യാമിയുടെ മെസ്സേജ് കിടക്കുന്നത് കണ്ടത്. 12 മണി കഴിഞ്ഞു എത്താൻ എന്നും. ഉച്ചയ്ക്ക് ലൈബ്രറിയിൽ പോകുമ്പോൾ വിളിക്കാം എന്നുമായിരുന്നു മെസ്സേജ്. അവിടേക്ക് വിളിക്കരുത് എന്ന് പ്രത്യേകം പറഞ്ഞതുകൊണ്ട്, ആ സാഹസത്തിന് മുതിർന്നില്ല ദേവൻ. കുളി കഴിഞ്ഞ് ഫ്രഷ് ആയി താഴേക്ക് ഇറങ്ങി അവൻ. പതിവില്ലാത്ത സന്തോഷം എല്ലാവരുടെയും മുഖത്ത് കണ്ടു.

കഴിക്കാൻ അവനെ കാത്തിരിക്കുകയാണ് എല്ലാവരും.

അച്ഛമ്മയാണ് സംസാരത്തിന് തുടക്കമിട്ടത്.

"മോനേ അമ്മായി മറ്റന്നാൾ എത്തും. ബുധനാഴ്ച. ഞായറാഴ്ച ഇവിടെ വെച്ചാണ് വരദ മോളുടെ പെണ്ണുകാണൽ ഔദ്യോഗികമായി നടത്തുന്നത്. ഇന്ന് രാവിലെ തന്നെ അവർ വിളിച്ചു പറഞ്ഞു ഞായറാഴ്ച ഇവിടേക്ക് വരാമെന്ന്."

വെറുതെയല്ല എല്ലാവരുടെയും മുഖത്ത് സന്തോഷം എന്ന് മനസ്സിലായി അവന്.

"അത് ശരി എന്താ വേണ്ടത് എന്ന് വെച്ചാൽ പറഞ്ഞാൽ മതി.. എല്ലാം ഭംഗിയായി നടക്കണം ഒന്നിനും ഒരു കുറവും ഉണ്ടാകരുത്. ഇനി വിളിക്കുമ്പോൾ എത്രയാൾ വരും എന്ന് ചോദിക്കണം. ഫുഡ് കരുതണമല്ലോ?"

ദേവൻ ഗൗരവത്തോടെ പറഞ്ഞു.

"ഈ ശുഷ്കാന്തി സ്വന്തം കാര്യത്തിൽ ഉണ്ടായാൽ എത്ര നന്ന്.."

അറിയാതെയാണെങ്കിലും പെട്ടെന്ന് വീണു പോയി ദേവൂട്ടിയുടെ നാക്കിൽ നിന്നും.

"നിൻ്റെ പല്ല് ഞാൻ അടിച്ചു താഴെ താഴെ ഇടണ്ട എങ്കിൽ, പെട്ടെന്ന് കഴിച്ച് എഴുന്നേറ്റു പോ."

ദേവൻ ദേഷ്യത്തിൽ പറഞ്ഞപ്പോൾ,ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു ദേവൂട്ടി.

"നീ അവളെ കടിച്ചുകീറുകയൊന്നും വേണ്ട.!! കുട്ടി പറഞ്ഞതിലും ഉണ്ട് കാര്യം. നിൻ്റെ കല്യാണം നടന്നു കാണാൻ ഇവിടെ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. ദേവൂട്ടി അടക്കം."

അച്ഛമ്മ മുഖം കറുപ്പിച്ചുകൊണ്ട് പറഞ്ഞപ്പോൾ, എപ്പോഴത്തേതും പോലെ ദേഷ്യപ്പെടാൻ തോന്നിയില്ല ദേവന്.. കാരണം അവൻ്റെ മനസ്സിൽ യാമികയുടെ പുഞ്ചിരിക്കുന്ന മുഖം തെളിഞ്ഞിരുന്നു അപ്പോഴേക്കും.

"അച്ഛമ്മ വിഷമിക്കാതെ.. ഇപ്പോൾ നമ്മുടെ വരദയുടെ കല്യാണം നടക്കട്ടെ!! അത് കഴിഞ്ഞ് എല്ലാവരോടും എനിക്കൊരു ഗുഡ് ന്യൂസ് പറയാനുണ്ട്. അതുവരെ എല്ലാവരും ഒന്ന് ക്ഷമിക്ക്."

നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി എല്ലാവർക്കും നേരെ കൊടുത്തുകൊണ്ട് ദേവൻ തൻ്റെ പ്ലേറ്റിൽ ഇഡ്‌ലി എടുത്തു വെച്ചു.

"ഇപ്പോ എനിക്ക് ഉറപ്പായി....എൻ്റെ ഏട്ടന്റെ മനസ്സിലും ആരോ ഉണ്ട്.. ഒന്ന് പറ ഏട്ടാ ആരാണ് എന്ന്.."

അത്ഭുതം കൊണ്ടു വിടർന്ന മിഴികളോടെ, ദേവൂട്ടി ദേവനെ നോക്കി കൊണ്ട് ചോദിച്ചു.

"ഒന്ന് താഴ്ന്നു തന്നപ്പോൾ തലയിൽ കയറാൻ നോക്കുന്നോ?"

ദേവൻ അവളെ കടുപ്പിച്ച് ഒന്ന് നോക്കി കൊണ്ട് പറഞ്ഞു. പിന്നെ ഒന്നും മിണ്ടാതെ എഴുന്നേറ്റുപോയി ദേവൂട്ടി.

"മനസ്സിൽ തന്നെ വെച്ചോ ഞാൻ കണ്ടുപിടിച്ചോളാം.. വേതാളത്തെ ഒന്ന് കയ്യിൽ കിട്ടട്ടെ.."

ദേഷ്യം കൊണ്ട് ചാടി തുള്ളി പോകുമ്പോൾ, പറഞ്ഞു അവൾ.

കഴിച്ച് കഴിഞ്ഞ് എല്ലാവരും ഓഫീസിലേക്ക് പോയി. ഉച്ചയ്ക്ക് യാമി വിളിക്കാമെന്ന് പറഞ്ഞതിന്റെ സന്തോഷത്തിൽ ആയിരുന്നു ദേവൻ. ഗോപു ഇടയ്ക്ക് അവനെ കളിയാക്കുന്നുണ്ട്. ദേഷ്യപ്പെടുന്ന ദേവൻ ചിരിച്ചുകൊണ്ട് അവൻ പറയുന്നതെല്ലാം കേട്ടിരുന്നു.

"അല്ല ഓഫീസിൽ ഇരുന്ന് വിളിക്കാൻ പ്രൈവസി ഉണ്ടാകില്ല.. അപ്പോൾ നിനക്ക് പുറത്തു പോകേണ്ടിവരും അല്ലേ?"

കുസൃതിയോടെ ചോദിച്ചു ഗോപു.

"എൻ്റെ  ചങ്ക് ബ്രോ നീ ഇവിടെ ഇല്ലേ? ഞാനൊന്നു പുറത്തേക്കു പോയിട്ട് വരാം. തൽക്കാലം നീയൊന്ന് ഹാൻഡിൽ ചെയ്യൂ."

പറഞ്ഞുകൊണ്ട് കാറിന്റെ കീ എടുത്ത് പുറത്തേക്ക് ഇറങ്ങി ദേവൻ.

(തുടരും)

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ