മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

  • MR Points: 0
  • Status: Ready to Claim

Devadas

Binobi

ദേവദാസ് ( 1989)

ക്രോസ് ബെൽറ്റ് മണിയുടെ സംവിധാനത്തിൽ 1989ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ദേവദാസ്. വേണു നാഗവള്ളി അവതരിപ്പിക്കുന്ന ദേവദാസും, പാർവതി വേഷമിട്ട പാർവതി എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെയും ആണ് ഈ ചിത്രം കടന്നുപോകുന്നത്.

ശരത് ചന്ദ്ര ചതോപിയായുടെ   കഥയ്ക്ക് തോപ്പിൽ ഭാസിയാണ് ഈ ചലച്ചിത്രത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ഈ കഥ പല ഭാഷകളിലും സിനിമയാക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയാണ് ഇത് മലയാളത്തിലും കടന്നുവരുന്നത്.

ദേവദാസിന്റെയും പാർവതിയുടെയും ദുരന്ത പ്രണയകഥയാണ് ഈ ചലച്ചിത്രം. പക്ഷേ അത് എത്രമാത്രം പ്രേക്ഷകനെ ആസ്വാദനത്തിന്റെ തലത്തിലേക്ക് എത്തിക്കാൻ സാധിച്ചു എന്നത് സംശയത്തിന് ഇട നൽകുന്നു. കാരണം ഈ കഥ നടക്കുന്ന കാലഘട്ടം തന്നെ സിനിമയിലൂടെ നാം ദർശിക്കുമ്പോൾ അത് പ്രേക്ഷകന് മനസ്സിലാക്കാൻ സാധിക്കാതെ വരുന്നു.

ദേവദാസിന്റെയും പാർവതിയുടെയും ആഴത്തിലുള്ള പ്രണയം അത് പ്രേക്ഷകന് ഒട്ടും ഉൾക്കൊള്ളാൻ സാധിക്കുന്നതും ഇല്ല. അത് പ്രേക്ഷകനെ സ്പർശിക്കുന്ന വിധത്തിൽ ആയിരുന്നെങ്കിൽ കുറച്ചുകൂടി നന്നാകുമായിരുന്നു.

എവിടെ നിന്നൊക്കെ കടന്നുവരുന്ന കുറെ കഥാപാത്രങ്ങൾ സിനിമയിലൂടെ കടന്നു പോകുന്നു എന്നല്ലാതെ അത് ഒരിക്കലും പ്രേക്ഷകനിലേക്ക് ഇറങ്ങി ചെല്ലുന്നില്ല. ഒരു സംവിധായകന്റെ കയ്യടക്കം ഒരിക്കലും ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നില്ല.

രംഗങ്ങൾക്ക് യോജിച്ച പശ്ചാത്തലമോ, അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ഒന്നും സിനിമയിൽ ഇല്ല.  നല്ലൊരു കഥയുണ്ടായിട്ടും ആകാംക്ഷയിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകാതെ, അടുത്ത സീനിൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് മനസ്സിലാക്കിക്കൊണ്ടുതന്നെ ചിത്രം മുന്നോട്ടു പോകുന്നു. ദേവദാസിന്റെയും പാർവതിയുടെയും ബാല്യകാലം തന്നെ അതിന് ഏറ്റവും നല്ല ഉദാഹരണം. ഏതോ കുന്നിൻ മുകളിലോ, പാർക്കിലോ ചിത്രീകരിച്ച രംഗങ്ങൾ പോലെ അത് തോന്നുമായിരുന്നു.

ആദ്യം പറഞ്ഞതുപോലെ ഒരു ദുരന്ത പ്രണയകഥയാണ് ഈ ചിത്രം. പലയാവർത്തി,പലവിധത്തിൽ ഇത്തരം വിഷയങ്ങൾ മലയാള സിനിമയിൽ വന്നുപോയിട്ടുണ്ട്. പക്ഷേ അത് മനസ്സിനെ സ്പർശിക്കുന്ന വിധത്തിൽ ആണെങ്കിൽ പ്രേക്ഷകൻ തീർച്ചയായും സ്വീകരിക്കും. ഇവിടെ സംഭവിച്ചതും മറ്റൊന്നുമല്ല. കഥയില്ലായ്മ അല്ല ഈ ചിത്രത്തിന്റെ പോരായ്മ. മറിച്ച് ഒരു അടുക്കും ചിട്ടയും ഇല്ലാതെ എന്തൊക്കെയോ തിരശ്ശീലയിൽ വരച്ചിട്ടിരിക്കുന്നു.

സമ്പന്നമായ ഒരു താരനിരയുണ്ട് ഈ ചിത്രത്തിൽ. മധു, ബാലൻ കെ നായർ, വേണു നാഗവള്ളി, ജഗതി ശ്രീകുമാർ, പാർവതി,ബഹദൂർ,കവിയൂർ പൊന്നമ്മ അങ്ങനെ നീണ്ട താരനിര... പക്ഷേ പലപ്പോഴും അവരൊക്കെ ഒരു കാഴ്ചക്കാരന്റെ നിലവാരത്തിലേക്ക് മാറ്റപ്പെടുന്നു. നാടക രംഗങ്ങൾ പോലെ ഇടയ്ക്കൊക്കെ മുറിഞ്ഞുപോകുന്ന സീനുകൾ...

അവസാനം ദേവദാസ് ഒരു ദുരന്ത കഥാപാത്രമായി മാറുമ്പോൾ അത് പ്രേക്ഷകനിൽ ഒരു വേദനയും ഉളവാക്കാൻ സാധിക്കുന്നില്ല.

എന്നിരുന്നാലും ഈ ചിത്രത്തിൽ എടുത്തു പറയേണ്ട കാര്യം ഇതിലെ ഗാനങ്ങളാണ്. കെ രാഘവൻ മാഷ്, പി ഭാസ്കരൻ മാഷ്, മോഹൻ സിതാര എന്നിവരുടെ സംഗീതത്തിൽ പിറന്ന ഒരു പിടി നല്ല ഗാനങ്ങൾ ഉണ്ട് ചിത്രത്തിൽ. അതിൽ എടുത്തു പറയേണ്ട ഒന്നാണ്  "സ്വപ്നമാലിനി തീരത്തുണ്ടൊരു കൊച്ചു കല്യാണമണ്ഡപം..." എന്നു തുടങ്ങുന്ന ഗാനം. ഈ ഗാനം ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. എനിക്ക് തോന്നുന്നു ഈ ഒരൊറ്റ ഗാനം കൊണ്ട് മാത്രമാണ് ഈ ചിത്രം ഓർമ്മിപ്പിക്കപ്പെടുന്നതും.

അവതരണത്തിൽ കുറച്ചുകൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ പറ്റുന്ന ഒരു ചിത്രമായി ദേവദാസ് മാറിയേനെ. ഈ കഥയുടെ പശ്ചാത്തലം എന്താണെന്ന് പോലും മനസ്സിലാക്കാൻ പ്രേക്ഷകന് സാധിക്കുന്നില്ല. ഗ്രാമീണ പശ്ചാത്തലമാണ് കഥയിലെങ്കിലും ഒരു മുറിക്കുള്ളിലെ നാല് ചുമരുകൾക്കുള്ളിൽ പലപ്പോഴും അത് ഒതുങ്ങി പോകുന്നു.

ദേവദാസിൽ എരിയുന്ന പ്രണയത്തിന്റെ നോവ്, അയാളെ കൊണ്ട് ചെന്ന് എത്തിക്കുന്നത് മദ്യപാനത്തിലേക്കാണ്. അവസാനം ഒരു ദുരന്ത നായകനായി അയാൾ മരണത്തിന് കീഴടങ്ങുമ്പോൾ ഈ ചിത്രം പൂർണ്ണമാകുന്നു.

മലയാള സിനിമ ചരിത്രത്തിൽ ഒരു വലിയ വിജയം ആവാൻ ദേവദാസിന് കഴിഞ്ഞില്ലെങ്കിലും, ഒരുപിടി നല്ല ഗാനങ്ങൾ ഉള്ള ഈ ചിത്രം ഒരു ആവർത്തി തീർച്ചയായും കാണാം.

തുടരും

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ