mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Rajendran Thriveni)

ചില മൂലകങ്ങളുടെ ആറ്റങ്ങൾക്ക് സ്വതന്ത്രമായി നിലനിൽക്കാൻ കഴിയില്ല. രണ്ടോ, മൂന്നോ ആറ്റങ്ങൾ കൂടിച്ചേർന്ന് തന്മാത്രകൾ ഉണ്ടാക്കി, അവ സ്ഥിരത കൈവരിക്കുന്നു. അങ്ങനെ ആറ്റങ്ങൾ കൂടിച്ചേർന്നുണ്ടായ യൗഗിക ലായിനിയിലേക്ക്, ക്രിയാശീലത കൂടിയ മറ്റൊരാറ്റം എത്തിച്ചേരുമ്പോൾ; ക്രിയാശീലത കൂടിയ ആറ്റം, കുറഞ്ഞതിനെ പുറത്താക്കി, അതിന്റെ സ്ഥാനത്ത്  നിലയുറപ്പിക്കുന്നു.

ഉദാ: കോപ്പർ സൾഫേറ്റ് + സിങ്ക് -->സിങ്ക് സൾഫേറ്റ് +കോപ്പർ. ഇവിടെ ക്രിയാശീലത കൂടിയ സിങ്ക്, കോപ്പറിനെ പുറത്താക്കി. അപ്പോൾ നീല നിറത്തിലിരുന്ന ലായിനിയുടെ നിറവും നഷ്ടപ്പെട്ടു.

ഈ പ്രവർത്തനം ഒത്തിരി ചിന്തകൾ മനസ്സിലുണർത്തുന്നു. ശക്തന് പുറത്താക്കുന്നതിനുവേണ്ടിയാണോ, അശക്തന്മാർ? ശക്തി കുറഞ്ഞവരെ നിർദ്ധാരണം ചെയ്യുന്നതാണോ പ്രകൃതിനിയമം? കൂടിച്ചേരലുകളും വിഘടിക്കലും പുതിയവ ഉണ്ടാക്കുന്നതുമാണോ, പ്രകൃതി നിയമങ്ങൾ? ഇത്തരം പൊട്ടലും കുടിച്ചേരലുകളുമാണോ പുതിയ ഗുണങ്ങൾ സൃഷ്ടിക്കുന്നത്?

പ്രകൃതി, പുതുമ നിലനിർത്തുന്നതിനല്ലേ ശ്രമിക്കുന്നത്? അസ്ഥിരതയിൽ നിന്ന്, സ്ഥിരതയിലേക്കുള്ള മാറ്റവും പ്രകൃതി നിയമമായിരിക്കില്ലേ?

മനുഷ്യ ചരിത്രത്തിലും ഇത്തരം ഉദാഹരണങ്ങളില്ലേ? കാട്ടിലലഞ്ഞു നടന്ന മനുഷ്യർ കൂടിച്ചേർന്ന്, കുടുംബങ്ങളും സമൂഹങ്ളുമുണ്ടാക്കി. ശക്തന്മാർ, ആ കൂട്ടായ്മകളെ വിഘടിപ്പിച്ച്, നവ സമൂഹങ്ങളുണ്ടാക്കി. അശക്തന്മാർ പുറംതള്ളപ്പെട്ടു. ഈ മാറ്റങ്ങളല്ലേ മതങ്ങളും രാഷ്ട്രീയ സംഘടനകളും ഉണ്ടാകാൻ കാരണം?

ശക്തന്മാർ, രാജാക്കന്മാരും ചക്രവർത്തിമാരുമായി. സാമ്രാജ്യങ്ങൾ വീണ്ടും വിഘടിച്ചു. വലിയ തന്മാത്രകൾ ചുടാക്കുമ്പോൾ വിഘടിക്കുന്നതു പോലെ! ബ്രഹുത്തായ സമൂഹത്തിൽ ചെലുത്തപ്പെടുന്ന ഊർജം, അവയെ പൊട്ടിക്കും. ആദർശങ്ങളുടെയും തത്ത്വങ്ങളുടെയും ഊർജം വലിയ സാമൂഹിക വിഘടനത്തിനു കാരണമാകുന്നു.

ബുദ്ധിശക്തിയുള്ള മനുഷ്യർ, ഇത്തരം പ്രവർത്തനങ്ങളെ നിയന്ത്രിക്കുവാൻ നിയമവ്യവസ്ഥയുണ്ടാക്കി. എല്ലാവരേയും സംരക്ഷിക്കേണ്ടത്, ധാർമികതയായി കരുതി.ശക്തി കുറഞ്ഞവർ സംഘടിച്ച് ശക്തരായിത്തീരാൻ ശ്രമം നടത്തി. സൈനിക സഖ്യങ്ങൾ ഇതിനു തെളിവാണ്. ഇതൊക്കെ ശക്തി കൂട്ടാനും അസ്ഥിരത സൃഷ്ടിക്കാനും പൊട്ടിച്ചിതറിക്കാനും ആയിരുന്നില്ലേ? ഇതേ രീതിയിലല്ലേ കൂട്ടുകുടുംബങ്ങൾ തകർന്നതും, അണുകുടുംബങ്ങളുണ്ടായതും? അണുകുടുംബങ്ങൾ വീണ്ടും കുടിച്ചേർന്ന് ഹൗസിംഗ് കോളനികളും മറ്റു കൂട്ടായ്മകളും, പകൽ വീടുകളും, വൃദ്ധസദനങ്ങളും മറ്റുമായി പരിണമിക്കുന്നത്?

മാറ്റങ്ങളുടെ അവസാനം ഗുണപരവും ആരോഗ്യപരവുമായ വളർച്ചയായിരുന്നെങ്കിൽ! യാന്ത്രിക ശക്തിയും കുടിലബുദ്ധിയുംഅത്യാഗ്രഹവും കൂട്ടുചേരുമ്പോൾ; പ്രഖ്യാപിത താത്പര്യങ്ങളുടെ പശ്ചാത്തലത്തിൽ സ്വാർത്ഥ താല്പര്യങ്ങൾ നേടിയെടുക്കാൻ എല്ലാ നിയമ വ്യവസ്ഥകളേയും നിഷ്ക്രിയമാക്കിക്കൊണ്ട്, ഭ്രാന്തമായി വിളറി പിടിച്ച കുതിരയെപ്പോലെ ഓടുകയാണ് മനുഷ്യർ. 

ഇതെവിടെച്ചെന്നവസാനിക്കും? 

സർവനാശത്തിലോ, ശക്തികരണത്തിലോ?

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ