മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ലോകസാഹിത്യത്തിൽ ഇന്ത്യൻ പുരാണ ഇതിഹാസങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്ന കൃതിയാണ് വാത്മീകിയുടെ രാമായണം.

അത്ഭുതരാമായണം, ആനന്ദരാമായണം,ഭൂശുണ്ഡീരാമായണം,മഹാരാമായണം,സംവൃത രാമായണം, ലോമശ രാമായണം,അഗസ്ത്യ രാമായണം, മന്ത്ര രാമായണം, വേദാന്തരാമായണം, ജൈനരാമായണം,മഞ്ജുള രാമായണം,സൗപദ്മ രാമായണം,രാമായണ മഹാമാല, സൗഹാർദ്രരാമായണം, രാമായണ മണിരത്നം,ഗോത്താദി രാമായണം സൗര്യരാമായണം,ചാന്ദ്രരാമായണം, മൈന്ദ രാമായണം, സ്വയംഭൂവ രാമായണം,സുബ്രഹ്മ രാമായണം,ദേവരാമായണം,ശ്രവണരാമായണം, ദുരന്ത രാമായണം, മാപ്പിള രാമായണം,ഹരിത രാമായണം, തുടങ്ങി ഭാരതത്തിനകത്തും പുറത്തുമായി നിരവധി രാമായണങ്ങൾ ഉണ്ടായിട്ടുണ്ട്.ഇവയെല്ലാം രാമനെ നായകനാക്കിക്കൊണ്ടുള്ളതല്ല, ഹനുമാൻ,സീത, രാവണൻ എന്നിങ്ങനെ പല പ്രദേശങ്ങളിലും അവിടത്തെ ചിന്താഗതിക്കനുസരിച്ച് ആഖ്യാനം ചെയ്യപ്പെട്ടിട്ടുള്ളതാണ്.

രാമായണത്തെ അവലംബിച്ച് നിരവധി മഹാകാവ്യങ്ങളും,നാടകങ്ങളും,ഖണ്ഡകാവ്യങ്ങളും,ചമ്പുക്കളും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ സ്വകീയ സാഹിത്യ പ്രസ്ഥനങ്ങളായ കിളിപ്പാട്ട്,തുള്ളൽ,ആട്ടക്കഥ തുടങ്ങിയ സാഹിത്യങ്ങളിൽ മുഖ്യമായ പങ്കും രാമായണത്തെ ഉപജീവിച്ചിരുന്നതായി കാണാം. 

രഘുവംശം,സേതു ബന്ധനം,രാവണവധം,ജാനകീ ഹരണം,രാമചരിതം,രാമായണമഞ്ജരി,ദശാവതാരചരിതം,ഉദാരരാഘവം,മഹാവീരചരിതം, ഉത്തരരാമചരിതം,ഉദാത്തരാഘവം,കുന്ദമാല,ബാലരാമായണം,അനർഘരാഘവം,ഹനുമന്നാടകം, ആശ്ചര്യചൂഢാമണി......ഭാരതത്തിലുണ്ടായ രാമായണ കല്പിത കൃതികൾക്കുദാഹരണമെത്രെ.!  

 

മലയാള സാഹിത്യ ചരിത്രത്തിൽ പാട്ട് സാഹിത്യ കൃതികളിൽ പ്രഥമസ്ഥാനം ചീരാമ കവിയുടെ രാമചരിതത്തിനുണ്ട്.മലയാള ഭാഷാ പാരമ്പര്യത്തിന്റെ സമുന്നതനായ തെളിവിനാധാരമാണ് യുദ്ധകാണ്ഡത്തെ അന്നത്തെ മലയാളഭാഷയിൽ വിവരിക്കുന്ന ഈ കൃതി മലയാള ഭാഷയുടെ ശൈശവദശയെ അടയാളപ്പെടുത്തുന്നു.ഇനി നമുക്ക് കൃതിയുടെ പരാമർശങ്ങളിലേക്ക് പോകാം.

 

രാമചരിതം അഥവ ഇരാമ ചരിതം 

കാലഘട്ടം( എഴുതപ്പെട്ടത്)

 

പതിമൂന്നാം ശതകത്തിലാണ് രാമചരിതം എഴുതപ്പെട്ടതെന്ന് എ.ആർ രാജരാജവർമ്മ അഭിപ്രായപ്പെടുന്നു.(കൊല്ലവർഷം അഞ്ഞൂറ്). പന്ത്രണ്ടാം ശതകത്തിലാണെന്ന് ഉള്ളൂർ എസ് പരമേശ്വരയ്യറും, പന്ത്രണ്ടൊ,പതിമൂന്നൊ ആകാമെന്ന് കെ.എം ജോർജ്ജും,പന്ത്രണ്ടിനും പതിനഞ്ചിനും ഇടയിലാണെന്ന് പ്രൊഫ: എൻ.കൃഷ്ണപ്പിള്ളയും,1300-1450 വരെ ആകാമെന്ന് എരുമേലി പരമേശ്വരൻ പിള്ളയും പ്രസ്താവിക്കുന്നു.

 

രചയിതാവിനെ പറ്റിയും പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിലും കൃതിയുടെ അവസാനഭാഗം.

" അതിതേവനിലമിഴ്ന്ത മനകാമ്പുടൈയ ചീരാമനമ്പി നൊടിയമ്പിനതമിഴ്ക്കവി വല് വോർ"

 

എന്ന പരാമർശത്തിൽ ചീരാമനാണ് രാമചരിതം എഴുതിയതെന്ന് പൊതുവെ വിശ്വസിക്കുന്നു. ശിവരാമനാണ് ചീരാമനെന്ന് കോവുണ്ണി നെടുങ്ങാടിയും,ശ്രീ വീരരാമവർമ്മയാണ് രാമചരിതകാരനെന്ന് പി.ഗോവിന്ദപ്പിള്ളയും, ക്രിസ്തു വർഷം 1195 നും 1208 നും ഇടയിൽ വേണാട് ഭരിച്ചിരുന്ന ശ്രീ വീരരാമവർമ്മയാണ് രാമചരിതം എഴുതപ്പെട്ടതെന്ന് ഉള്ളൂരും, രാമചരിതത്തിന്റെ താളിയോല പകർപ്പുകൾ ഉത്തരകേരളത്തിൽ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുള്ളതിനാലും, വടക്കൻ കേരളത്തിലെ മണിയാണി നായന്മാർക്കിടയിൽ രാമചരിതം പാട്ട് പ്രചാരത്തിലുണ്ടായിരുന്നതിനാലും, ഭാഷ,പദപ്രയോഗ രീതികൾ ഉള്ളതിനാലും വടക്കാണ് രാമചരിതത്തിന്റെ ഉദ്ഭവമെന്ന് പി.വി കൃഷ്ണൻ നായർ അഭിപ്രായപ്പെടുന്നു.

 

ഭാഷാ സവിശേഷതകൾ

 

പോർച്ചുഗീസുകാർക്ക് മുമ്പുള്ള ഭാഷയുടെ പ്രാക്തന രൂപമാണ് രാമചരിതത്തിലുള്ളതെന്ന് മലയാളം ഇംഗ്ലീഷ് നിഘണ്ടുവിന്റെ ( 1872) മുഖവുരയിൽ മലയാളത്തിലെ ആദ്യത്തെ പാട്ട് സാഹിത്യ കൃതികളിൽ പ്രഥമസ്ഥാനം ഇരാമചരിതത്തിനാണെന്നും ഹെർമൻ ഗുണ്ടർട്ട് പണ്ഡിത സമക്ഷം അവതരിപ്പിക്കുന്നു. പിന്നീടങ്ങോട്ട് രാമചരിതത്തിലെ ഭാഷാചർച്ചകൾ തുടരുകയായി.

1814 പാട്ടുകളും 164 പടലങ്ങളുമുള്ള (അദ്ധ്യായങ്ങൾ) വാത്മീകി രാമായണത്തിലെ യുദ്ധ കാണ്ഡത്തെ അവലംബിച്ച് എഴുതിയ കാവ്യമാണ് രാമചരിതം. ഇതിലെ ഭാഷയെ പറ്റിയും പണ്ഡിതന്മാർക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ട്.

 

" ഊനമറ്റെഴുമിരാമചരിതത്തിലൊരുതെല്ലൂ ഴിയിൽ ചെറിയവർക്കറിയുമാറുര ചെയ് വാൻ."

 

എന്നതിൽ അന്ന് പ്രൗഢമായിരുന്ന തമിഴ് സാഹിത്യപാരമ്പര്യത്തിന്റെയും,സംസ്കൃത ഭാഷ പാരമ്പര്യത്തിന്റെയും നിരാകരണമാണ് കവി കാണിക്കുന്നത്.അതുകൊണ്ട് തന്നെ കേരള ഭാഷയുടെ ആദ്യ കിരണങ്ങൾ പാട്ട് പ്രസ്ഥാനങ്ങളിൽ രാമചരിതത്തിനാണ്. ചെന്തമിഴും മലയാളവും കലർന്ന മിശ്രഭാഷയാണ് രാമചരിതത്തിലേതെന്ന് ആറ്റൂർ കൃഷ്ണപ്പിഷാരടി അഭിപ്രായപ്പെടുന്നു. ആർ‌. നാരായണപ്പണിക്കർ,ഡൊ.ഗോദവർമ്മ,ചേലനാട്ട് അച്ചുതമേനോൻ,പ്രൊഫ: ഗോപിനാഥ റാവു, കെ.ജി ശേഷയ്യർ എന്നിവർ ഇതിനെ അനുകൂലിക്കുന്നു. കരിന്തമിഴ് കാലഘട്ടത്തിലായതിനാൽ കരിന്തമിഴാണ് രാമചരിതഭാഷയെന്ന് എ.ആർ രാജരാജവർമ്മയും,ചീരാമകവി രാമചരിതത്തിനായി ഉപജീവിച്ചത് ശക്തിഭദ്രന്റെ ആശ്ചര്യചൂഢാമണിയാണെന്നും,കൂത്തരങ്ങ് സാഹിത്യത്തിന്റെ സ്വാധീനം കൃതിക്കുണ്ടെന്ന് നടുവട്ടം ഗോപാലകൃഷ്ണനും അഭിപ്രായപ്പെടുന്നു. രാമചരിതം കൃതി ഉണ്ടായ കാലഘട്ടത്തിലെ മലയാള പാട്ടിന്റെ മാതൃകയിലാണ് എഴുതിയിട്ടുള്ളതെന്ന് ഉള്ളൂർ എസ് പരമേശ്വരയ്യരും, അതിന് ഉപോത്ബലകമായ പ്രസ്താവനകൾ പ്രൊഫ: പി.വി കൃഷ്ണൻ നായരും വെളിപ്പെടുത്തുന്നു. ലീലാതിലകത്തെ ഒന്നാം ശില്പം ഉദ്ധരിച്ച് കൊണ്ടാണ് ഇളം കുളം കുഞ്ഞൻപിള്ള വാദങ്ങൾ നിരത്തുന്നത്. ലീലാതിലകത്തിലെ "തമിഴ് മണി" എന്ന പ്രയോഗം കേരള ഭാഷയെയാണെന്ന് ഇളംകുളം കുഞ്ഞൻപിള്ള പറയുന്നു. അഗസ്ത്യമുനിയെ പറ്റിയുള്ള കൃതിയിലെ വർണന കേരളഭാഷയെന്ന വാദത്തെ കൂടുതൽ ഉറപ്പിക്കുന്നു. തമിഴ്,മലയാളം,സംസ്കൃതം തുടങ്ങിയ ഭാഷകളിലെ പദങ്ങൾ രാമചരിതത്തിൽ ധാരാളമായി കാണുന്നുണ്ടെന്ന് പി.കെ നാരായണപ്പിള്ള അഭിപ്രായപ്പെടുന്നു. രാമചരിതത്തിലേത് കൃത്രിമ ഭാഷയാണെന്ന് കെ.എം ജോർജ്ജും, ആ കൃത്രിമ ഭാഷ അന്നത്തെ കേരള ഭാഷയാണെന്ന് ഉള്ളൂർ എസ് പരമേശ്വരയ്യരും, ഉള്ളൂരിന്റെ അഭിപ്രായത്തെ പി.വി കൃഷ്ണൻ നായർ അനുകൂലിക്കുന്നു. 

 

തനി മലയാളത്തിന്റെ ചട്ടക്കൂട്ടിൽ വാർന്നു വീണ ക്ലാസിക് മഹാകാവ്യമാണ് രാമചരിതമെന്ന് കെ.എൻ എഴുത്തച്ഛനും,വീരരസപ്രധാനമായ ഭക്തി സാഹിത്യത്തിലെ ആദ്യ കൃതിയാണ് രാമചരിതമെന്ന് പുതുശ്ശേരി രാമചന്ദ്രനും, കേരളത്തിലെ ഭക്തി പ്രസ്ഥാനത്തിലെ ആദ്യത്തെ വേലിയേറ്റം സൂചിപ്പിക്കുന്ന കൃതിയാണ് രാമചരിതമെന്ന് പി.ലീലാവതിയും, ലീലാതിലകത്തിലെ പാട്ടിന്റെ ലക്ഷണം പാലിക്കപ്പെടുന്ന കൃതിയാണ് രാമചരിതമെന്ന് തിരുനെല്ലൂർ കരുണാകരനും അഭിപ്രായപ്പെടുന്നു.

ലീലാതിലകം മണിപ്രവാളവ്യാകരണഗ്രന്ഥത്തിലെ പാട്ടിന്റെ ലക്ഷണം.

 

" ദ്രാവിഡസംഘാതാക്ഷര നിബന്ധം,എതുക

മോന വൃത്തവിശേഷയുക്തം പാട്ട്."

 

'എതുക' എന്നാൽ ദ്വിതീയാക്ഷരപ്രാസവും, മോനയെന്നാൽ പാദാർദ്ധിപ്രാസവുമാണ്. ദ്രമിഡസംഘാദാക്ഷരങ്ങളെന്നാൽ (അ,ആ,ഇ,ഈ,ഉ,ഊ,എ,ഏ,ഐ,ഒ,ഓ,ഔ) പന്ത്രണ്ട് സ്വരങ്ങളും, ( ക,ച,ട,ത,പ,ങ,ഞ,ണ,ന,മ,യ,ര,ല,വ,ശ,ഷ,സ,ഹ,) പതിനെട്ട് വ്യഞ്ജനങ്ങൾ 

 

ചുരുക്കത്തിൽ ചീരാമ കവിയുടെ രാമചരിതം മലയാള സാഹിത്യ ചരിത്രത്തിൽ പാട്ട് സാഹിത്യ പ്രസ്ഥാനത്തിൽ ഭാഷോദയത്തിന്റെ തെളിവുകൾ നിരത്തുന്നു.തിരുനിഴൽ മാലയും, പയ്യന്നൂർ പാട്ടും ഇതേ കാലഘട്ടത്തിലെ പാട്ട് കൃതിയെങ്കിലും, പിൽക്കാല മലയാളത്തിലെ വിവിധ സാഹിത്യ ശാഖകളിലുണ്ടായ രാമായണാവലംബമായ കൃതികളുടെ പട്ടിക പരിശോധിച്ചാൽ രാമചരിതത്തിന്റെ പ്രസക്തി വെളിപ്പെടുന്നു. അയ്യപ്പിള്ള ആശാൻ ( രാമകഥാപാട്ട്), കണ്ണശ്ശരാമായണം (മണിപ്രവാള കൃതി- രാമപണിക്കർ) രാമായണം ചമ്പു ( പുനം നമ്പൂതിരി - മണിപ്രവാള കൃതി), തുഞ്ചത്ത് എഴുത്തച്ഛൻ (ആദ്ധ്യാത്മ രാമായണം - കിളിപ്പാട്ട്) ഇവയിലെല്ലാം വഴിവെട്ടിയത് രാമചരിതകാരനാണെന്നതിൽ തർക്കമില്ല. പിന്നീട് മലയാളത്തിലുണ്ടായ ആട്ടക്കഥ സാഹിത്യം, തുള്ളൽ സാഹിത്യം,മഹാകാവ്യ പ്രസ്ഥാനം, ഖണ്ഡകാവ്യ പ്രസ്ഥാനം,പച്ചമലയാള പ്രസ്ഥാനം,നാടകം, നോവൽ, ചെറുകഥ, തുടങ്ങി ഗദ്യപദ്യ ഭേദമന്യേ എല്ലാ സാഹിത്യ മേഖലകളിലും രാമായണ സ്വാധീനം കാണാനൊക്കും. അതിന്റെ ആദ്യ വഴികാട്ടി എന്ന നിലയിൽ രണ്ടായിരത്തിൽ കുറച്ച് വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന രാമചരിതം മലയാളഭാഷയിലെ ആദ്യത്തെ ഉത്തമ കാവ്യമെത്രെ.! ഭാഷയുടെ സ്വതന്ത്ര ഘട്ടത്തിലെ ഭാഷാമാറ്റങ്ങൾ അദ്ധ്യാത്മരാമായണത്തിൽ പ്രകടമെത്രെ.! 

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ