മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …


(Rajendran Thriveni)

വികസനത്തെപ്പറ്റി, പരിസ്ഥിതി സംരക്ഷകരുടെ കാഴ്ചപ്പാട് സുസ്ഥിര വികസനം എന്നതാണ്. ഇന്നുള്ള പ്രകൃതിവിഭവങ്ങൾ, ഇന്നത്തെ തലമുറയ്ക്കു മാത്രം ഉപയോഗിച്ചു തീർക്കുവാനുള്ളതല്ല. ഭാവി തലമുറകളുടെ ആവശ്യങ്ങളെക്കൂടി കണക്കിലെടുത്ത്, അവർക്കു വേണ്ടത് മിച്ചം വെച്ചുകൊണ്ടാവണം നമ്മുടെ വിഭവസമാഹരണവും ഉപഭോഗവും.

അതിന് നമ്മുടെ വികസനരംഗങ്ങളിൽ, സുസ്ഥിര വികസന നയങ്ങൾ നടപ്പാകണം. കാർഷികനയം, സ്തുവിദ്യാനയം, വ്യവസായ നയം, ഗതാഗതനയം, വാർത്താവിനിമയ നയം, സാമ്പത്തിക നയം, വിദ്യാഭ്യാസ നയം, ഊർജനയം എന്നിവയെല്ലാം സുസ്ഥിര വികസന പാതയിലൂടെ മുന്നേറത്തക്ക വിധത്തിൽ രൂപാന്തരപ്പെടുത്തണം. പ്രകൃതിസൗഹൃദ സാങ്കേതിക വിദ്യയുടെ ഉപയോഗം നടപ്പാക്കണം.

പ്രകൃതിക്ക് ഇന്നത്തെപ്പോലെ നാളെയും നിലനില്ക്കണം, മുന്നേറണം, പരിണമിക്കണം. ആരോഗ്യമുള്ള ജൈവമണ്ഡലത്തെ സൃഷ്ടിക്കണം. പരിസ്ഥിതിയുടെ സംഭാവനകൾ ഭാവിതലമുറകളിലേക്കും കൈമാറ്റം ചെയ്യപ്പെടണം. 

മുതലാളിത്ത വ്യവസ്ഥയുടെ ലാഭേച്ഛയിൽ വേരൂന്നിയ വികസന മാതൃകകളെ തിരസ്കരിക്കാനുള്ള അവബോധം ജനങ്ങളിലുണ്ടാവണം. വികസനത്തിന് ഏകാധിപത്യപരമായ ഊന്നൽ കൊടുക്കരുത്. വികസനം ജനപങ്കാളിത്തത്തോടെയാവണം. പരിസ്ഥിതി പ്രശ്നം ഉന്നയിക്കുന്നവർ  വികസനത്തെ എതിർക്കുന്നവരാണെന്ന ചിന്താഗതി മാറേണ്ടിയിരിക്കുന്നു. കേരളത്തിലെപല വികസന പദ്ധതികളും പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്നവയാണ്. പദ്ധതികൾ വേണ്ടെന്നല്ല, പരിസ്ഥിതി ആഘാത പഠനങ്ങൾ നടത്തി വേണ്ട തിരുത്തലുകൾ വരുത്തി പദ്ധതികൾ നടപ്പാക്കുകയാണു വേണ്ടത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈവശ ഭൂമിയിൽ, മാറ്റങ്ങൾ വരുത്തുമ്പോൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഗണിക്കേണ്ടതുണ്ട്.

വികസനപ്രവർത്തനങ്ങൾ പ്രകൃതിയുടെ നിലനില്പിനും പോഷണത്തിനും വിഘാത-  മാവുന്നതല്ല, എന്നുറപ്പാക്കണം. പശ്ചിമഘട്ടത്തെ തകർത്ത്, അറബിക്കടലു നികത്തി സാദ്ധ്യമാക്കുന്ന വികസനം നമുക്കു വേണ്ട. 

വികസന രംഗത്ത് പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, പാരിസ്ഥിതിക ആഘാതങ്ങൾ ഒഴിവാക്കണം. പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് നിരന്തര പഠന റിപ്പോർട്ടുകൾ, പഞ്ചായത്ത് തലത്തിൽ നിന്നുതന്നെ സമർപ്പിക്കപ്പെടുകയും, അവ വിലയിരുത്തി ഉചിത നടപടികൾ ശുപാർശ ചെയ്യുന്നതിനുള്ള വിദഗ്ധ സമിതി രൂപീകരിക്കപ്പെടുകയും വേണം. 

പരിസ്ഥിതി സംരക്ഷണം സർക്കാരിന്റെ മാത്രം ഉത്തരവാദിത്തം അല്ല. അതിന് വ്യക്തികളും സമൂഹവും സംഘടനകളും പങ്കാളിത്തം വഹിക്കണം.

അവശ്യമായ വികസനപ്രക്രിയ മാറ്റിവെക്കേണ്ടതല്ല. ദാരിദ്ര്യനിർമ്മാർജ്ജനം, വിശന്നു വലയാത്ത ലോകം, ആരോഗ്യമുള്ള ജനത, ഉയർന്ന ജീവിത ഗുണനിലവാരം എന്നിവ വികസനപ്രവർത്തനങ്ങളിലൂടയെ  സാധ്യമാകു. ജനങ്ങൾക്ക് ശുദ്ധവായു, ശുദ്ധജലം, പോഷകഗുണമുള്ള ഭക്ഷണം, മാലിന്യ രഹിത പരിസരം, തൊഴിൽ, അടിസ്ഥാന സൗകര്യങ്ങൾ, വൈവിധ്യങ്ങളുടെ സംരക്ഷണം, സമാധാനം, നീതി, എന്നിവ നേടിയെടുക്കാനുള്ള ശ്രമങ്ങളെ, പരിസ്ഥിതിയുടെ പേരുപറഞ്ഞ്, വിലക്കാനും ശ്രമിക്കരുത്. പരിസ്ഥിതിയെ രാഷ്ട്രീയ ആയുധമാക്കി മാറ്റരുത്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ