mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Minotaur picasso
(Painting by Picasso)

യവനപുരാണത്തിൽ നിന്നും ആധുനിക മനശാസ്ത്രത്തിലേക്കും, സാമൂഹിക ശാസ്ത്രത്തിലേക്കും, സാഹിത്യത്തിലേക്കും,  തത്വചിന്തയിലേക്കും കടന്നുകയറിയ കഥാപാത്രമാണ് മിനൊട്ടോർ. പുരാണകഥയിലെ മിനോട്ടോർ കാളയുടെ തലയും മനുഷ്യന്റെ ഉടലും ഉള്ള  ഒരു ഭീകര സത്വമാണ്. അത് ഒരു വലിയ, സങ്കീർണമായ  ലേബ്രിന്തിനുള്ളിൽ കഴിയുന്നു.

മിനുട്ടോറിന്‍റെ ഉത്ഭവം വളരെ വിചിത്രമാണ്. ക്രേറ്റിലെ രാജാവായ മിനോയുടെ ഭാര്യയും  ദുർമന്ത്രവാദത്തിന്റെ ദേവതയുമായ പാസിഫെ രാജ്ഞിക്ക്, വളരെ സൗന്ദര്യമുള്ള ഒരു കാളയിൽ ജനിച്ചതാണ് മനുഷ്യത്വവും മൃഗത്വവും കൂടിക്കലർന്ന ഈ വിചിത്രജീവി. വളരെ ശക്തനാണ് മിനൊട്ടോർ.

മനസ്സിന്റെ ദ്വിത്വ ഭാവത്തെയാണ്  മിനൊട്ടോർ പ്രതീകവൽക്കരിക്കുന്നത് എന്ന ചിന്തയ്ക്ക്  വളരെ പ്രചാരം ലഭിച്ചിട്ടുണ്ട്. പകുതി മൃഗവും പകുതി മനുഷ്യനും ആയ ഈ ബിംബം, നിരന്തരം സംഘട്ടനത്തിൽ ഏർപ്പെടുന്ന വൈരുദ്ധ്യങ്ങളായ ചിന്തകളോ ആശയങ്ങളോ ആവാം സൂചിപ്പിക്കുന്നത്. തത്വചിന്തകനായ മാക്സ് വെബർ, നിയന്ത്രണവിധേയമല്ലാത്ത ശാസ്ത്രത്തെ  മിനൊട്ടോറിനോടാണ് ഉപമിച്ചത്. നന്മയിലേക്കും തിന്മയിലേക്കും തിരിയാവുന്ന ശാസ്ത്രം, നിയന്ത്രണവിധേയമായിരിക്കണം എന്നാണ് അദ്ദേഹം പറഞ്ഞുവെച്ചത്.  

മനുഷ്യമനസ്സ് എന്നും സങ്കീർണമാണ്. നിരന്തരമായി ആശയങ്ങളുടെ സംഘട്ടനമാണ് അവിടെ നടക്കുന്നത്.  വേണമോ വേണ്ടയോ, തെറ്റോ ശരിയോ,  എന്നുള്ള ചിന്തകളുടെ പരിണിതഫലമായാണ് സ്വയം പ്രേരിതമായ പ്രവൃത്തികളിൽ മനുഷ്യർ ഏർപ്പെടുന്നത്. 

വളരെയേറെ പ്രത്യേകതകളുള്ള ഒരു വ്യക്തിയായിരുന്നു പ്രശസ്ത ചിത്രകാരനും, ക്യൂബിസത്തിന്റെയും കൊള്ളാഷിന്റെയും  പിതാവുമായ പിക്കാസോ. അദ്ദേഹത്തിന്റ ചിത്രരചനയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്ന ബിംബകല്പനയാണ് മിനോട്ടോർ. ഗൂഢവും, സങ്കീർണവുമായ മാനുഷമാനസവ്യാപാരങ്ങൾ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിഷയമായിരുന്നു. ഈ വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ കലാസൃസ്ടിയാണ് Minotauromachy. (ലേഖനത്തോടൊപ്പമുള്ള ചിത്രം കാണുക.)

സാഹിത്യത്തിന്റെ വിവിധ മേഖലകളിലെ പ്രിയങ്കരനാണ് മീനൊട്ടോർ. കുട്ടികളുടെ കഥകളിലെ നായകന് യുദ്ധം ചെയ്തു തോൽപ്പിക്കുവാനുള്ള  വില്ലനായും, മനശാസ്ത്ര ധാരണകൾ ഒളിപ്പിച്ചു കടത്താനുള്ള  കഥാപാത്രങ്ങളായും, കവിതകളിലെ മെറ്റഫർ ആയും മീനൊട്ടോർ പ്രത്യക്ഷപ്പെടുമ്പോൾ, കമ്പ്യൂട്ടർ ഗെയിമുകളിലെ നിരന്തര സാന്നിധ്യം ഉറപ്പുവരുത്തുന്നു ഈ യവനപുരാണ കഥാപാത്രം.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ