mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അന്ന് മീനയുടെ ആദ്യരാത്രിയായിരുന്നു. ആദ്യരാത്രിയായിട്ടും മീനയോടയാൾ ഗൾഫിൽ പോയകാലത്തെ കഷ്ടപ്പാടുകളെക്കുറിച്ചും പിന്നീട് കഠിനാധ്വാനത്തിലൂടെ അയാൾ നേടിയെടുത്ത നേട്ടങ്ങളെക്കുറിച്ചും വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ക്ഷമ നശിച്ച് അവൾ ചോദിച്ചു. 


"നമുക്കുറങ്ങണ്ടേ?"
പിറ്റേന്ന് രാവിലെ കിടക്കയിൽ വിതറിയിരുന്ന മുല്ലപ്പൂക്കളുടെ കൊഴിഞ്ഞുപോകാതിരുന്ന ഇതളുകളെനോക്കി മീന നെടുവീർപ്പിട്ടു.

ഒരു ചെന്നായയുടെ ആസക്തിയും സിംഹിയുടെ വീര്യവും അവൾക്കുണ്ടെന്നു മനസ്സിലാക്കാതെ....
അവളുടെ കണ്ണുകളിൽ കത്തുന്ന വികാരത്തിന്റെ അഗ്നിസ്പുലിംഗങ്ങൾ കാണാതെ
അയാൾ പിന്നീടുള്ള രാത്രികളിലും തന്റെ ഭൂതകാലം അയവിറക്കിക്കിടന്നു.
ദിവസങ്ങളേറെ കഴിഞ്ഞില്ല.പെട്ടെന്നായിരുന്നു സ്പോൺസർ അയാളെ അറബിനാട്ടിലേക്ക് തിരിച്ചുവിളിച്ചത്.
ഏതാനും ശുഷ്കമായ രാത്രികളുടെ ഓർമ്മകൾ അവൾക്ക് സമ്മാനിച്ചുകൊണ്ട് അയാൾ പറന്നു.
പിന്നീടുള്ള അവളുടെ ഏകാന്തരാത്രികളിൽ അവൾ പുസ്തകങ്ങളെ കൂട്ടുപിടിച്ചു...
കഥകളും കവിതകളും നോവലുകളുമെല്ലാം അവൾക്ക് അന്തിക്കൂട്ടിനായെത്തി .

അന്ന് ..മഞ്ഞുപെയ്യുന്ന ഒരു രാത്രി ..

നേരം പാതിരയോടടുത്തിട്ടും മീന ആ പുസ്തകം മുഴുവൻ വായിച്ചുതീർന്നില്ല. ഓരോ അദ്ധ്യായവും തീർത്ത് ഒടുവിൽ ആ ഹൊറർ നോവലിന്റെ ഉദ്വേഗം നിറഞ്ഞ അവസാന ഭാഗത്തെത്തി അവളുടെ വായന.

അന്തിമയങ്ങിയനേരത്ത് നിഴലുകൾ ഇഴചേർന്ന ട്രാൻസിൽവാനിയയിലെ കാർപാത്ത്യൻ മലനിരകളിലൂടെ കുതിരവണ്ടിയോടിച്ചുവരുന്ന ഇരുട്ടിന്റെ രാജാവ് ഡ്രാക്കുളപ്രഭുവിന്റെ രൂപം അവളെയപ്പോൾ പേടിപ്പെടുത്തിയില്ല.

ഡ്രാക്കുളയുടെ തീപാറുന്ന കണ്ണുകളിൽ അവൾ കണ്ടത് ഭീതിയുടെ അഗ്നിജ്വാലകളായിരുന്നില്ല ...കാമത്തിന്റെ കനലുകളായിരുന്നു .ഡ്രാക്കുളയുടെ വിരിമാറിൽ വളർന്നുനിന്ന ചെന്നായ്രോമങ്ങൾ അവളെ പേടിപ്പിക്കുന്നതിനു പകരം ഹരംപിടിപ്പിച്ചു. ആ രോമങ്ങളിലൂടെ ഊളിയിടാനവൾ മോഹിച്ചു .

ഡ്രാക്കുളക്കോട്ടയിൽ വെച്ച് ജോനാതൻ ഹാർക്കറുടെ മുഖത്ത് ചോരത്തുള്ളികൾ പൊടിഞ്ഞപ്പോൾ ഡ്രാക്കുളയുടെ ദ്രംഷ്ടങ്ങൾ വളർന്നുവന്നതും നാവ് രക്തക്കൊതികൊണ്ട് പുറത്തേക്ക് നീണ്ടതും അവൾ ഒരുൾക്കുളിരോടെ വായിച്ചു .

ഡ്രാക്കുള തന്റെ മൂർച്ചയുള്ള പല്ലുകൾകൊണ്ട് ലൂസിയുടെ കഴുത്തിലെ ഞരമ്പുകളെ കടിച്ചുമുറിച്ച് ചുടുചോര വലിച്ചുകുടിച്ചപ്പോൾ മീനയുടെ രക്തധമനികളും വിറകൊണ്ടു .ആ ഡ്രാക്കുളയുടെ നീണ്ടവിരലുകളും ദ്രംഷ്ടങ്ങളും തന്നിലേക്കും ആഴ്ന്നിറങ്ങാൻ മീന ദാഹിച്ചു.

പെട്ടെന്നൊരു ശബ്ദം കേട്ട് മീന പുസ്‌തകമടച്ചുവച്ചു ...

മൂടൽമഞ്ഞിൽക്കുളിച്ച കണ്ണാടിജനലിനപ്പുറത്ത് അവ്യക്തമായ ഒരു മനുഷ്യരൂപം.
അത് ജനലിനപ്പുറത്തെ മഞ്ഞിൻപടർപ്പുകളിൽ അലിഞ്ഞില്ലാതായി.

"ആരാണത് ?" അവൾ ചോദിച്ചു .

പേടിയുടെ നീരാളിക്കൈകൾ അവളെ ചുറ്റാൻ തുടങ്ങി ...
എങ്ങും മരണത്തിന്റെ നിശബ്ദത.
അവൾ കാതോർത്തുകിടന്നു ... ആരോ വീടിന്റെ പിൻവാതിൽ തുറക്കുന്നതുപോലെയൊരു ശബ്ദം ...

"ഞാൻ മാത്രമുള്ള ഈ വീട്ടിൽ വേറെ ആരുവരാൻ ? എനിക്ക് തോന്നിയതാവും."
അവൾ സ്വയം ധൈര്യപ്പെടുത്തി.
അവൾ കട്ടിലിൽ നിന്നെഴുന്നേറ്റ് ടുബുലൈറ്റ് ഓഫ് ചെയ്ത്
നീലനിറത്തിലുള്ള ബെഡ്‌റൂംലൈറ്റിട്ടു . മുറിയിലാകെ അരണ്ട നീലവെളിച്ചം പരന്നു .വീണ്ടും അവൾ കട്ടിലിൽ മലർന്നുകിടന്നുകൊണ്ട് കാതുകൾ കൂർപ്പിച്ചു.

ആ നിശ്ശബ്ദതക്ക് ഭംഗം വരുത്തി ദൂരെയെവിടെയോ കാട്ടുനായ്ക്കൾ ഓരിയിട്ടു...

ആരോ ഒരാൾ ആ മുറിയിലേക്ക് നടന്നടുക്കുന്നതുപോലെയവൾക്കു തോന്നി ...
മുറിയിലാകെ പെട്ടെന്ന് ശവംനാറിപ്പൂവിന്റെ മണം പരന്നു .
ആ മുറിയിലെ നിലവെളിച്ചത്തിൽ ഒരാൾരൂപം അവൾ കിടക്കുന്ന കട്ടിലിനരികത്തേക്കുവന്നു ....
രോമാവൃതമായ അയാളുടെ പാതിശരീരം നഗ്നമായിരുന്നു ..അയാൾ മുഖം കറുത്ത തൂവാലകൊണ്ട് മറച്ചിരുന്നു .. അയാളുടെ കയ്യിൽ നീണ്ടൊരു കത്തിയും.

പിന്നീട് നടന്നതെല്ലാം വളരെ പെട്ടെന്നായിരുന്നു .

അയാൾ നീട്ടിപ്പിടിച്ച കത്തിയുമായി അവളുടെ മേൽക്ക് ചാടിവീണു .അയാൾ ഒരുകൈകൊണ്ട് അവളുടെ മുഖം പൊത്തിപ്പിടിച്ചു .അവൾ സർവശക്തിയുമെടുത്ത് കുതറി മാറാൻ ശ്രമിച്ചു.പക്ഷെ കൈകാലുകൾ അനക്കാനാകുന്നില്ല.
അയാളവളുടെ കഴുത്തിലും കാതിലും തന്റെ കാരിരുമ്പുപോലുള്ള വിരലുകൾകൊണ്ട് തലോടി

"നിങ്ങളാരാണ് ?നിങ്ങൾക്കെന്തുവേണം?"
അവൾ പതറിയ ശബ്ദത്തിൽ ചോദിച്ചു .

അയാൾ മുഖത്തുചുറ്റിയിരുന്ന കറുത്തതൂവാല മാറ്റി .എന്നിട്ടിങ്ങനെ പറഞ്ഞു .
"ഞാൻ കള്ളൻ ...നിന്റെ കാതിലും കഴുത്തിലുമുള്ള സ്വർണ്ണമെവിടെ ?നിന്റെ ആഭരണപ്പെട്ടിയെവിടെ ? തന്നില്ലെങ്കിൽ ഞാൻ കൊന്നുകളയും"
അയാൾ തന്റെ തിളങ്ങുന്ന കത്തി അവളുടെ കഴുത്തിനുനേരെ ചൂണ്ടി .

"ഇവിടെ ആഭരണങ്ങളൊന്നുമില്ല ..പണവുമില്ല."

"നീ കളവുപറയുകയാണ് ... സത്യം പറഞ്ഞില്ലെങ്കിൽ ഞാൻ കൊന്നുകളയും"

അയാൾ അവളുടെ മാറിടത്തോടൊട്ടിക്കിടന്നുകൊണ്ട് കത്തി അവളുടെ കഴുത്തിൽ ചേർത്തുപിടിച്ചു ...
അവൾ പേടിയോടെ അയാളുടെ മുഖത്തു നോക്കി . നീണ്ടുവളഞ്ഞ മൂക്ക് ചുവന്നിരുന്നു .അയാളുടെ കണ്ണുകളിൽ ക്രൂരത നിഴൽവീശിയിരുന്നു .

"ഉം ..പറയൂ " അയാൾ അലറി .

അപ്പോൾ അയാളുടെ ചുടുനിശ്വാസം അവളുടെ മുഖത്തുവീണു .
ആ ശ്വാസത്തിൽ ഏതോ നാടൻലഹരിയുടെ മണംപരന്നു .
അവളുടെ ശരീരത്തിൽനിന്നു അയാളുടെ ഭാരം മാറ്റിയിടാനായി അവൾ പരിശ്രമിച്ചു .

"പ്ലീസ്...ഞാൻ പറഞ്ഞത് സത്യമാണ് .. ഇവിടെ ഒന്നുമില്ല." അവൾ കെഞ്ചി

അവൾ പറഞ്ഞത് വിശ്വസിക്കാതെ അയാൾ അവിടമെല്ലാം തിരഞ്ഞു.
അലമാരയിൽ അടുക്കിവെച്ചിരുന്ന തുണികളും ഷെൽഫിലെ പുസ്തകങ്ങളും മേശവലിപ്പിലെ കടലാസുകളും മാസികകളുമെല്ലാം അയാൾ വാരിവലിച്ചിട്ടു.
ഒന്നും കിട്ടാതായപ്പോൾ അയാളുടെ മുഖം കൂടുതൽ വികൃതമായി...

അയാൾ വീണ്ടും അവളെ കീഴ്‌പ്പെടുത്തി.
അയാൾ തന്റെ ഇരുകൈകളും അവളുടെ കഴുത്തിൽ ചേർത്തുപിടിച്ച് ഉച്ചത്തിൽ അലറി.

."എനിക്ക് കൊണ്ടുപോകാൻ ഇവിടെയൊന്നുമില്ലേ ?"

ഇതുപറയുമ്പോൾ അയാളുടെ കണ്ണുകളിൽ ഏതോഒരു രക്തദാഹിയായ വാമ്പയറിന്റെ മാസ്മരികശക്തി അവൾ കണ്ടു ..ആ കണ്ണുകളുടെ പ്രകാശത്തിൽ സൂര്യനുകീഴിലെ മഞ്ഞുതുള്ളിപോലെ അലിഞ്ഞലിഞ്ഞില്ലാതാകുന്നതുപോലെയവൾക്കു തോന്നി .
അവൾ തന്റെ ഇരുകൈകൾകൊണ്ട് അയാളെ ചുറ്റിവരിഞ്ഞ് അയാളുടെ കാതിൽ ഇങ്ങനെ മന്ത്രിച്ചു.

" സ്വർണ്ണമോ പണമോ ഇവിടെയില്ല .ഇവിടെ ഞാൻ മാത്രമേയുള്ളൂ ..ഞാൻ മാത്രം .."

അവളുടെ നിശ്വാസത്തിന്റെ ചൂട് മുഖത്തു പതിഞ്ഞപ്പോൾ അയാളുടെ കണ്ണുകളിലെ ക്രോധത്തിന്റെ കനലുകളണഞ്ഞു.
അയാളുടെ പരുപരുത്ത കൈവിരലുകൾ അവളുടെ കഴുത്തിലൂടെ പുറകിലേക്ക് നീണ്ടു. അവളുടെ കഴുത്തിലെ ചോരഞരമ്പുകൾ തേടി അയാളുടെ ചുണ്ടുകൾ അലഞ്ഞുനടന്നു .
അയാളുടെ ശരീരഭാരത്തിനടിയിൽ ഞെരിഞ്ഞമർന്നുകൊണ്ട് അർദ്ധസുഷുപ്തിയിൽ അവളിങ്ങനെ പുലമ്പി .

"എന്റെ ഡ്രാക്കുളാ.....

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ