mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Sasidhara Kurup)

മാവേലിക്കര ബുദ്ധ Junction ലെ ആൽത്തറയിൽ പുത്രച്ചൻ* മൗനം തുടർന്നു. മാർത്താണ്ഡവർമ്മ യോടുള്ള കൊടിയ പക, ആൽമരങ്ങളും മുൾചെടികളുമായി വളർത്തി എട്ടുവീട്ടിൽ പിള്ളമാരുടെയും, തമ്പി രാമൻ രാമൻ്റെയും, തമ്പിരാമൻ ആതിച്ചൻ്റെയും, മുക്കുവ തുറകളിൽ തള്ളിയ പിള്ളമാരുടെ പെണ്ണുങ്ങളുടെയും ആത്മാക്കൾ രാമയ്യൻ ദളവയുടെ ശവകുടീരത്തിൽ കാവൽ നിന്നു, മുനിസിപ്പാലിറ്റി ക്കു സമീപത്തുള്ള കാവിൽ. 

മാവേലിക്കര കൃഷ്ണൻകുട്ടി സ്മാരകത്തിന്‌ ധനം ശേഖരിക്കുന്നതിനായി Padmasree Dr. K.J. Yesudas ന്റെ കച്ചേരി.

ആസ്ഥാന ഗായകൻ കൂടി ആയ യേശുദാസ് നെ സ്വീകരിക്കാൻ ഹോട്ടൽ ഉടമ നിയോഗിച്ചത് എന്നെയാണ്.

(Dr. Kanam Sankara Pillai & Family ആ Hotel nte Restaurant പലപ്പോഴും സന്ദർശിച്ചിട്ടുണ്ട്. യഥാർത്ഥ തെരിസാപ്പള്ളി ചെമ്പോലയില് ഉള്ള ആന മുദ്ര തൻ്റെ പോക്കറ്റ് ൽ ഉണ്ടെന്നു തോന്നിപ്പിക്കുന്ന മുഖ ഭാവം ! )

യേശുദാസ് സ്നേഹത്തോടെ എന്നോട് കസേരയിൽ ഇരിക്കുവാൻ പറഞ്ഞു. "അങ്ങയെ Willington Island ലെ air port ഞാൻ പരിചയപ്പെട്ടി ട്ടുണ്ട്." അപ്പോഴും യേശുദാസ് പുഞ്ചിരിച്ചു.

'ലോബോ യുടെ കൂടെ' ഞാൻ.

" താങ്കൾ Cherian ** ന്റെ secretary .?. അല്ലേ ?." യേശുദാസ്

അതെ സർ, ഞാൻ വിനയത്തോടെ അറിയിച്ചു.

Where is Mr. Lobo? 

(Lobo, ഫോർട്ട് കൊച്ചികാരൻ, ദാസ് സർ ന്റെ അയൽക്കാരൻ) 

പിന്നെ കണ്ടിട്ടില്ല, സർ. 

അങ്ങ് എന്ത് ഭക്ഷണം കഴിക്കും?

അപ്പോഴും യേശുദാസ് ഒന്നും പറഞ്ഞില്ല, ഭാര്യ യെ നോക്കി.

"ദാസേട്ടൻ ന് Chilli Chicken, Chappathi, എനിക്ക് Vegetable Curry ഉം ചപ്പാത്തിയും" പ്രഭ മാഡം.

എന്താ ആലോചിക്കുന്നത്? എന്നോട് ദാസ് സർ.

സർ, chilli chicken കഴിക്കേണ്ട

"Why?"

അതിൽ ഓയിൽ ഉണ്ടാവും. Chilly, tomato, soyabean sauce പിന്നെ ajinamoto ഒക്കെ ചേരും.

"എന്നോട് ആരും ഇത് പറഞ്ഞുതന്നിട്ടില്ല. Tasty ആണ്‌. പലപ്പോഴും കഴിക്കാറുണ്ട്.  പ്രഭേ, ഇനി മുതൽ chilli chicken വേണ്ട".

അപ്പോൾ എന്താണ് your suggestion? യേശുദാസ് 

"സർ, നാടൻ കോഴി കറി, ഫുൾക്ക, vegetable curry."

Excellent.

കരിക്കിൻ വെള്ളം fridge ൽ ഉണ്ട്, കൊടുത്തയക്കട്ടെ.

ഞാൻ തണുത്ത പാനിയം കുടിക്കില്ല.

കച്ചേരിക്കു  പുറപ്പെട്ടു യേശുദാസ്

താങ്കൾ വരുന്നില്ലേ?

വരും സർ.

 

"ഭൂതാദി സംസേവിത ചരണം

ഭൂത ഭൗതിക പ്രപഞ്ച ഭരണം

വീതരാഗിനം വിനുത യോഗിനം

വിശ്വകാരണം വിഘ്ന വാരണം

 

വാതാപി ഗണപതിം ഭജേഹം"

 

കർണാടക സംഗീതഞ്ജരിൽ , വതാപി ആലപിക്കുന്നവർ ധാരാളം ഉണ്ട്. പക്ഷേ യേശുദാസ് ന്റെ ആലാപനം ഒന്ന് വേറെ തന്നെ.

 

മുകളിലെ മട്ടുപ്പാവിൽ എത്തിയ ഗാനധാര , ദാവീദ് ഏറെ ആസ്വദിച്ചു.

ആത്മഗതമായി " എന്റെ ഒരു സങ്കീർത്തനം പോലും ആരും ഇത്ര മനോഹരമായി പാടിയിട്ടില്ല"

വെട്ടുക്കിളിയും, കാട്ടുതേനും ഭക്ഷിച്ചു മട്ടുപ്പാവിലേക്കു കടന്നു വന്ന സ്നാപക യോഹന്നാനും ദാവീദിന്റെ ആത്മഗതം ശരി വെച്ചു.

"സ്ത്രീകൾ പ്രസവിച്ചവരിൽ യേശുദാസിനോളം മഹാനായ ഗായകൻ ഭൂമിയിൽ ഇല്ല " യോഹന്നാൻ സാക്ഷ്യപ്പെടുത്തി.

രാമയ്യൻനെ പൊതിഞ്ഞ പിള്ളമാരുടെയും തങ്കച്ചി മാരുടെയും തമ്പി രാമൻ രാമൻ്റെ യും, തമ്പി രാമൻ ആത്തിച്ചൻ്റെയും വേരുകൾ അയഞ്ഞു സംഗീതത്തിൽ മുഴുകി. 

രാമയ്യൻ നിദ്രയിൽ ആണ്.

പുത്രച്ചൻ , നൂറ്റാണ്ടുകളുടെ മൗനത്തിൽ നിന്നും ഉണർന്നു.


 * ബുദ്ധൻ

** Sri. C. Cheriyan ( brother of Dr. P.C. Alexander)

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ