mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

സീൻ - 4

മാമന്റെ അസാന്നിധ്യത്തിലും, മാമൻ വായിച്ച പുസ്തകങ്ങളും, മാമന്റെ മണമുള്ള അദ്ദേഹത്തിന്റെ മുറിയും, പൂട്ടിവെച്ച ഹീറോ സൈക്കിളും, എന്റെ കപീഷ്, മായാവി, ഡിങ്കൻ എന്ന ഹീറോ ലിസ്റ്റിലേയ്ക്ക് സാജമാമനെക്കൂടി ചേർത്തുവെച്ചു.

അഭ്യസ്തവിദ്യനും സംസ്കാര സമ്പന്നനും സംഗീതാഭിരുചിയുമുള്ള ഒരു മാതുലന്റെ സ്വാധീനം അനന്തരവനിൽ  പ്രതിഫലിക്കുന്ന സ്വാഭാവിക പരിണാമം എന്നിലും സംഭവിച്ചു എന്ന് വേണം കരുതാൻ. തന്നെ വിലയിരുത്തുന്നതിൽ വീഴ്ചയും സാജമാമനിലുള്ള  എന്റെ ആരാധനയും കണ്ട്  അച്ഛൻ വരെ പരിഭവം പറഞ്ഞു തുടങ്ങി. "അച്ഛനായ ഞാനല്ല, അമ്മാവനായ സാജനാണ്  ഇവന്റെ വേദവാക്യം "എന്ന്.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ