• MR Points: 0
  • Status: Ready to Claim

സീൻ - 19

എന്റെ ഷോപ്പിൽ നിന്നിരുന്ന സേനബ്  എന്ന വെളുത്ത ഉടലുo നീഗ്രോ തലമുടിയുമുള്ള സെൻസിബാരി തടിച്ചിയുമായി ഞാൻ  നിരന്തരം തല്ലുകൂടുമായിരുന്നു. അവൾക്കു നൂറു റിയാൽ ശമ്പളം വേണം പക്ഷേ ജോലി ചെയ്യില്ല, എപ്പോഴും sandwich തിന്നാൻ സൂപ്പർ മാർകെറ്റിൽ പോയ്‌കൊണ്ടിരിക്കും. 

സഹിക്കാൻ വയ്യാതെ ഞാൻ അവളെ മലയാളത്തിൽ ശാസിക്കുമ്പോൾ, അവൾ മലയാളിയായ അവളുടെ വീട്ടുവേലക്കാരിയിൽ നിന്ന് ഞാൻ പറഞ്ഞ ശാസനാപദങ്ങളുടെ അർത്ഥം മനസ്സിലാക്കി എന്നെ തിരിച്ചു വന്നു പറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ അത് നിർത്തി.

മാത്രമല്ല മാമനെ വിളിച്ചു പലവട്ടം അവൾ കരഞ്ഞു കൊണ്ട് കംപ്ലയിന്റ് പറഞ്ഞു. 

"ഇവൻ ഫയങ്കര പ്രശ്നക്കാരൻ ആണ് ഞാൻ നാളെ മുതൽ ജോലിക്ക് വരില്ല " 

അപ്പോൾ മാമൻ എന്നോട് പറഞ്ഞിരുന്നു 

"നീ നാട്ടിലെ സ്വഭാവം ഇവിടെ എടുക്കണ്ട ഇത് ഒമാനാ അറബി പെണ്ണുങ്ങളു പരാതി കൊടുത്താ നീ ശരിക്കും അറബി ജയിൽ എന്താന്ന് അറിയും.. "

ഒമാൻ പോലീസിനെ കുറിച്ച് ഓർത്ത് ആ നിമിഷം ഞാൻ ഭയന്നു.. 

(നടു റോഡിൽ വെച്ച് കുറ്റവാളികളെ വെടി വെച്ച് കൊല്ലുന്ന സ്കോട്ട്ലന്റുയാർഡിൽ നിന്ന് ട്രെയിനിങ്ങു കിട്ടിയി ടീംസാണ് )

സേനബു തലയിൽ നീലിബ്രിങ്ഹാതി എണ്ണയാണ് തേയ്ക്കുന്നത് എന്നും കടുമാങ്ങാ അച്ചാർ ഒറ്റയ്ക്ക് ഉണ്ടാക്കും എന്നൊക്കെ അറിഞ്ഞപ്പോൾ മലയാളി എന്ന നിലയിൽ എനിക്ക് അവളോട് മതിപ്പ് തോന്നിയിരുന്നു, 

മാത്രമല്ല നിന്റെ ഈ ചൂടാവുന്ന സ്വഭാവം മാറാൻ കല്യാണം കഴിക്കണം എന്നും അവൾ പറഞ്ഞിരുന്നു. അവരുടെ നാട്ടിൽ 20 വയസ്സിൽ കല്യാണം ആവാന്ന്.

(ചൂടൻമാരൊക്കെ പെണ്ണ് കെട്ടാൻ തുടങ്ങിയാൽ പെണ്ണുങ്ങൾക്കൊക്കെ AC യില്ലാതെ ജീവിക്കാൻ പറ്റുമോ എന്നാണ് അപ്പോൾ ഞാൻ ചിന്തിച്ചത്...)

പിൽക്കാലത്ത്‌  വലിയ വായനക്കാരിയായ അവളിൽ നിന്ന് ഞാൻ കുറെ ഇംഗ്ലീഷ് നോവലുകൾ വാങ്ങി വായിക്കുകയും ചെയ്തു. സിഡ്നി ഷെൽഡന്റെ " IF TOMORROW COMES " ആണ് ആദ്യം അവൾ എനിക്ക് വായിക്കാൻ തന്ന ഇംഗ്ലീഷ് novel.

(ഞാൻ ശരിക്കും ആദ്യം വായിക്കുന്ന ഇംഗ്ലീഷ് നോവൽ Pearl S. Buck -ന്റെ " THE GOOD EARTH " ആണ്. പത്തിൽ പഠിക്കുമ്പോൾ മടിയിൽ ഒരു ഡിക്ഷണറിയും വെച്ച് ഒരു മാസത്തെ കഠിനമായ അധ്വാനമായിരുന്നു അത് )

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ