മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

ഭാഗം 6

'ഉണ്ണിമായ' 
ഉണ്ണിമായയ്ക്ക് എന്ത് സംഭവിച്ചു കാണുമാവോ?
മനസിൽ ഒരു കനലിട്ടിട്ടാണ് ശ്രീലക്ഷ്മി പോയതെന്ന് ഗോപികയ്ക്കു തോന്നി.
കണ്ടിട്ടില്ലാത്ത ഉണ്ണിമായ ഒരു പ്രഹേളികയായ് മനസിൽ ചുറ്റിക്കറങ്ങുന്നു.

നിമിഷങ്ങൾക്ക് നീളം കൂടുന്നതു പോലെയും, കത്തിയെരിയുന്ന സൂര്യനെപ്പോലെ തന്റെ മനസ് ജ്വലിക്കുന്നതായും അവൾ തോന്നി.
ശ്രീ  ഒന്നു വേഗം വന്നിരുന്നെങ്കിൽ.
കാത്തിരിപ്പിനൊടുവിൽ അവളുടെ മിഴികൾ അടഞ്ഞുതുടങ്ങി. നിദ്രയുടെ കയങ്ങളിലവൾ മുങ്ങി താണു. അവിടേയും  ഒരു സ്വപ്നമായ് ഉണ്ണിമായ  നിറഞ്ഞുനിന്നു.

"ഉണ്ണിമായേ.. "
ദൂരെ നിന്നും ആരോ വിളിയ്ക്കും പോലെ അവൾക്കു തോന്നി.
അതിന്റെ അലയൊലികൾ കാതിൽ മുഴങ്ങുന്നു.

     കോരിച്ചൊരിയുന്ന മഴയുടെ ശബ്ദം കേട്ടുകൊണ്ടാണ് അവൾ ഉറക്കമുണർന്നത്.  ഉണർന്നപ്പോൾ കണ്ടതു ശ്രീലക്ഷ്മിയെ മാത്രമല്ല. മറ്റു കുറച്ചാളുകൾ കൂടി മുറിയിലുണ്ട്. അവൾ ഉദ്വേഗഭരിതയായി ശ്രീലക്ഷ്മിയെ നോക്കി.

"ഗോപൂ, ഇവർ ഉണ്ണിമായയുടെ ബന്ധുക്കളാണ്."
ഗോപിക എല്ലാവരേയും സൂക്ഷിച്ചു നോക്കി. അപരിചിത മുഖങ്ങൾ.

"ഉണ്ണിമായ ..?"
ചോദ്യഭാവത്തിൽ അവൾ ശ്രീലക്ഷ്മിയുടെ മുഖത്തേയ്ക്ക് ഉറ്റുനോക്കി.
"ആ അപകടത്തിൽ ഉണ്ണിമായയ്ക്ക് ചെറിയ പരിക്കുകളേ പറ്റിയുള്ളൂ. പക്ഷേ .. "  
ശ്രീലക്ഷ്മി അർദ്ധോക്തിയിൽ നിർത്തി.
"തലയ്ക്ക് ഏറ്റ ക്ഷതം മൂലം അവളുടെ 25 വർഷത്തെ  ഓർമ്മകൾ എല്ലാം നഷ്ടമായി. പ്രിയപ്പെട്ടവരെ ആരേയും അവൾക്ക് ഓർമ്മയില്ല."
ഒരു ഞെട്ടലോടെയാണവൾ ആ വാർത്ത കേട്ടത്.
മനസിന്റ മണിച്ചെപ്പിൽ കേട്ടു പതിഞ്ഞ കഥയിലെ നായിക.

ശ്രീലക്ഷ്മി
ഒരു ഫോട്ടോ ആൽബവുമായി  ഗോപികയ്ക്കടുത്തെത്തി.
"ഗോപൂ ഇത് ഉണ്ണിമായയുടെ  ആൽബം ആണ്. "
ആൽബം അവൾ ഗോപികയുടെ കയ്യിൽ കൊടുത്തു .

ഗോപിക  പേജുകൾ മറിച്ചു.

കുട്ടിയുടുപ്പിട്ട ഒരു പെൺകുട്ടിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം. കാലപ്പഴക്കത്തിൽ കുറച്ച് മങ്ങലുകൾ വീണിട്ടുണ്ട്.
അവൾ ശ്രീലക്ഷ്മിക്ക് ആ ചിത്രം കാണിച്ചു കൊടുത്തു.
"ശ്രീ ഇത്  ഞാനാണല്ലോ!"
അവൾ അത്ഭുതത്തോടെ പറഞ്ഞു.
മാതാപിതാക്കളോടൊപ്പം അവൾ നിൽക്കുന്ന ചിത്രം.
'തന്റെ അച്ഛനുമമ്മയും ആണോ ഇത്. അവർ എവിടെ ?'
അടുത്ത പേജിൽ
സ്ക്കൂൾ യൂണിഫോമിൽ ഉള്ള ചിത്രം.
" ശ്രീ ..ഇത് നമ്മൾപത്താംക്ലാസിൽ പഠിക്കുമ്പോൾ എടുത്ത ഫോട്ടോ ആണ്. " ഗോപിക ആഹ്ളാദത്തോടെ  പറഞ്ഞു.

അടുത്ത പേജിൽ കണ്ട ദാവണിക്കാരിയുടെ  ഫോട്ടോയിൽ നോക്കി,
ചൂണ്ടുവിരൽ കവിളത്ത് ചേർത്ത് കണ്ണുകൾ മുകളിലേക്കുയർത്തി അവൾ  ആലോചനയിൽ മുഴുകി.
"അയ്യോ ഇത് ഞാനാണല്ലോ, ഞാനെന്നാ ഹാഫ് സാരിയുടുത്തത്, എനിക്ക് ഹാഫ് സാരിയുണ്ടോ ?"
അവൾ  പിറുപിറുത്തു.

അടുത്ത പേജിൽ അവൾ സാരിയുടുത്ത് നിൽക്കുന്ന ഫോട്ടോയാണ്. അതിൽ തന്നെ കുറേ നേരം  സൂക്ഷിച്ചുനോക്കി.
"ഇത് ഞാനല്ലേ ശ്രീ,  ഈ  സാരി ഉടുത്തത്." അവളുടെ മുഖം സന്തോഷത്താൽ വിടർന്നു.

അടുത്ത പേജിൽ ഒരു സുന്ദരനായ ചെറുപ്പക്കാരന്റെ ഫോട്ടോ .
തുടർന്ന് കല്യാണ വേഷത്തിൽ ഉള്ള പല പോസിലുള്ള ചിത്രങ്ങൾ. താലികെട്ടുന്നതും, കൈപിടിച്ച് കൊടുക്കുന്നതും, മണ്ഡപത്തിനു ചുറ്റും വലം വയ്ക്കുന്നതുമായ ചിത്രങ്ങൾ.

'ഈശ്വരാ ഇത് ഞാൻ തന്നെയോ ?' അവൾ ആത്മഗതം ചെയ്തു.

ഭർത്താവിന്റെ ഫോട്ടോയിൽ അവൾ തൊട്ടു നോക്കി.
തുടർന്ന് വന്ന ചിത്രങ്ങളിലെല്ലാം അവരുടെ പ്രണയം തുളുമ്പുന്ന ഭാവങ്ങൾ.
തന്റെ കഴുത്തിൽ താലി കെട്ടിയ ആൾ എവിടെ ?
മുഖമുയർത്തി അവൾ ആ ആൾക്കൂട്ടത്തിൽ തിരഞ്ഞു.

നിറവയറോടെയുള്ള ഗോപികയുടെ ചിത്രങ്ങൾ.
തുടർന്ന് ഒരു കുഞ്ഞിന്റെ ചിത്രം.
കുഞ്ഞിന്റെ നൂലുകെട്ടിന്റെയും, ചോറൂണിന്റെയും ,കുഞ്ഞ് പിച്ചവെച്ചു നടക്കുന്നതു മായ വർണ്ണചിത്രങ്ങൾ. അടുത്ത പേജുകളിൽ
മറ്റൊരു കുഞ്ഞും കൂടി ..
അംബ്രല്ലാഫ്രോക്കിട്ട്, പൂമ്പാറ്റകളെപ്പോലെ പാറിപ്പറക്കുന്ന രണ്ടു സുന്ദരിക്കുട്ടികൾ.
തന്റെ മക്കളാണോ ഇവർ.എങ്കിൽ അവർ എവിടെ ?
അവളുടെ മിഴികൾ അവിടെ കൂടി നിൽക്കുന്നവരുടെ ഇടയിൽ തിരഞ്ഞു, മാലാഖ കുട്ടികളെപ്പോലുള്ള തന്റെ മക്കളെ തേടി.

പേജുകൾ മറിക്കും തോറും തനിക്കു പ്രായം കൂടി വരുന്നതും,തന്റെ മക്കളുടെ വളർച്ചയും അവളുടെ കൺമുന്നിൽ തെളിഞ്ഞു.  മക്കൾ വളർന്ന് സുന്ദരിമാരായി നിൽക്കുന്ന പല പോസിലുള്ള ചിത്രങ്ങൾ. തന്റെ മുഖത്തും, മുടിയിഴകളിലും കാലം ചാർത്തിയ അടയാളങ്ങൾ.
അവൾക്ക് എല്ലാം മനസിലായി തുടങ്ങി. ഈ ഫോട്ടോയിൽ ഉള്ളത് താൻ തന്നെ. തന്റെ ഫോട്ടോ ഉണ്ണിമായയുടെ ആൽബത്തിൽ എങ്ങിനെ വന്നു.
മൗനം വാചാലമായ നിമിഷങ്ങൾ .

"ഉണ്ണിമായേ... " ഒരു വൃദ്ധനായആൾ അവളുടെ അടുത്തെത്തി.അവളുടെ കൈകയിൽ പിടിച്ചു.
"മോളെന്റെ മുഖത്തേയ്ക്ക് ഒന്നു സൂക്ഷിച്ചു നോക്ക്. എന്നെ  ഓർമ്മയുണ്ടോ?"
കുറച്ചു മുൻപു  ഫോട്ടോയിൽ കണ്ട ആൾ. ഇതാണ് തന്റെ അച്ഛൻ.
"അച്ഛാ.. എന്റെ അച്ഛനല്ലേ, എനിക്കൊന്നും ഓർമ്മയില്ല." അവൾ ഒരു പൊട്ടിക്കരച്ചിലോടെ ആ വൃദ്ധന്റെ മാറിലേയ്ക്ക് ചാഞ്ഞു.

"അപകടത്തിൽ എന്റെ മോൾടെ ഓർമ്മ നഷ്ടപ്പെട്ടു. സാരമില്ല, ഇപ്പോൾ എല്ലാം തിരിച്ചു കിട്ടിയല്ലോ. അച്ഛന് സമാധാനമായി. "
അവളുടെ പുറത്തും തലയിലും തലോടി അയാൾ ആശ്വാസത്തോടെ  പറഞ്ഞു. കുട്ടിക്കാലത്ത് അവളെ വിളിച്ചിരുന്ന പേരാണ് ഉണ്ണിമായ. ഇന്നും ആ വിളി തുടരുന്നത് അച്ഛനും ഭർത്താവ് സുരേഷുമാണ്.
" അച്ചാ.. എന്റെ അമ്മയും   മക്കളും എവിടെ ?"
അമ്മയും മക്കളും അവളെ പൊതിഞ്ഞു. കടന്നു വന്നത് അമ്മയും മക്കളുമെന്ന് അവൾ മനസിലാക്കി. അവരുടെ കരച്ചിലുകൾക്കും പരിഭവത്തിനും നടുവിൽ ആനന്ദാശ്രുക്കളോടെ ശ്രീലക്ഷ്മി നിന്നു.

എല്ലാവരോടും യാത്ര പറഞ്ഞ് പോകും മുൻപ് ഒരിക്കൽ കൂടി അവൾ ഗോപികയുടെ മുറിയിലേയ്ക്ക് കയറി ചെന്നു.
സുരേട്ടന്റെ നെഞ്ചിൽ ചാരിയിരുന്ന് അയാൾ പൊളിച്ചു നൽകിയ ഓറഞ്ചല്ലികൾ തിന്നുന്ന ഗോപികയും, അവളെ സ്നേഹത്താൽ പൊതിയുന്ന ഭർത്താവും മക്കളും.

വിസ്മൃതിയിൽ വീണു പോയ
സഹപാഠിക്കു വേണ്ടി എല്ലാ തിരക്കുകളും മാറ്റി വച്ച് ഓർമ്മകളിലേയ്ക്ക്  തിരിച്ചു നടക്കാൻ  സഹായഹസ്തവുമായി വന്ന ശ്രീലക്ഷ്മിയ്ക്ക് മടക്കയാത്രയിൽ    മനസു നിറയെ ആത്മ നിർവൃതിയായിരുന്നു.
ഓർമ്മകളിൽ നീ മാത്രം.
Last 6

'ഉണ്ണിമായ '

അവസാനിച്ചു. 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ