mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
തിരോധാനം 
 
രാവിലെ ഉണരുമ്പോൾ ഋഷി അടുത്തുണ്ടായിരുന്നില്ല. ഞാൻ എണീറ്റ്  താഴേ വന്നു. ചുറ്റും തിരഞ്ഞെങ്കിലും അവനെ കണ്ടില്ല. എന്തെങ്കിലും കഴിക്കാനുള്ളത് തേടി പോയിട്ടുണ്ടാകും എന്ന് കരുതി പ്രഭാതകൃത്യങ്ങൾ കഴിഞ്ഞു കുളത്തിലെ വെള്ളത്തിലേക്ക് കാലിറക്കി ഇരിക്കുമ്പോൾ പിന്നിൽ എന്തോ ഊതുന്ന ഒച്ച കേട്ടു ഞാൻ മുഖം തിരിച്ചു നോക്കി. ഒരു സർപ്പം ഫണം വിരിച്ചു നിൽക്കുന്നു.
"ന്റള്ളാ..... " എന്ന് അലറി വിളിച്ചു കൊണ്ട് ഞാൻ കുളത്തിലേക്ക് എടുത്തു ചാടി. 
വിറച്ചു കൊണ്ട് നോക്കുമ്പോൾ സർപ്പത്തെ കൈയിൽ വച്ചു ഋഷി നിന്ന് പൊട്ടിചിരിക്കുകയാണ്. എനിക്കു ശരിക്കും ദേഷ്യം വന്നു.
"പോടാ... !" 
എന്ന് ആക്രോശിച്ചു കൊണ്ട് ഞാൻ വെള്ളം കൈകൊണ്ടു അവന്റെ മേലേക്ക് തെറിപ്പിച്ചു. ദേഹത്ത് വെള്ളം വീഴാതെ ഒഴിഞ്ഞു മാറി ചെക്കൻ അതിനെ പതിയെ നിലത്തു വച്ചു. സർപ്പം ഇഴഞ്ഞു പോകുന്നത് കണ്ടു ഞാൻ ചാടി കരയിൽ കയറി. അവനെ പിടിക്കാൻ ചെന്നപ്പോൾ ചെക്കൻ ചിരിച്ചു കൊണ്ട് കുതറി മാറി.
"എന്നെ ഓടി തോല്പിക്കാൻ പറ്റുമോന്നു നോക്ക്..."
എന്നെ നോക്കി വെല്ലുവിളിക്കും പോലെ പറഞ്ഞിട്ട് അവൻ തിരിഞ്ഞു ഓടി. വാശിയോടെ ഞാൻ പിന്നാലെ പാഞ്ഞു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു.
"ഋഷി.... വേണ്ട. എന്ക്ക് കയ്യട..." 
മണികൾ കിലുങ്ങുന്ന പോലെ ചെക്കന്റെ ചിരിയാണ് മറുപടി കിട്ടിയത്.
"നീ ബാ നമ്മക്ക് മടങ്ങി പോവ..."
"എന്നെ തൊട്ടാൽ മാത്രേ ഇനിയൊരു തിരിച്ചു പോക്കുള്ളൂ..." 
ഓടുന്നതിനിടയിൽ തിരിഞ്ഞു നോക്കി ചെക്കൻ ഓർമിപ്പിച്ചു. വീണ്ടും ഞാൻ പിന്നാലെ പാഞ്ഞു. ഇടയ്ക്ക്  അവൻ കണ്ണിൽ നിന്നും മറഞ്ഞു.
"ഋഷി....... !"
ഉറക്കെ വിളിച്ചു കൊണ്ട് കാൽ മുട്ടിലേക്ക് കൈ കുത്തി നിന്ന് ഞാൻ കിതച്ചു. അപ്പോൾ അവൻ പോയ ഭാഗത്തു നിന്നും ഓടക്കുഴൽ വിളി കേട്ടു. ആ ദിക്കിലേക്ക് ഞാൻ ഓടി. വീണ്ടും വഴി തെറ്റി ഞാൻ നിന്നു.
പലകുറി  അവന്റെ  പേര് ചൊല്ലി വിളിച്ചു. അപ്പോൾ വീണ്ടും ആ വേണു നാദം കേൾക്കുന്നു. ഓടിയും, ഇടക്ക് അണച്ചു കൊണ്ട് നിന്നും, ചെന്നു ചാടിയതു ഞാൻ ആദ്യം വന്നു കയറിയ കടൽ തീരത്താണ്. അമ്പരപ്പോടെ ഞാൻ ചുറ്റും നോക്കി. ഋഷിയെ എങ്ങും കാണാനില്ല. തിരിഞ്ഞു വനത്തിലേക്ക് നോക്കി ഞാൻ ഉച്ചത്തിൽ അവനെ വിളിച്ചു.  ഒന്നല്ല. രണ്ടല്ല. പലവട്ടം. മറുപടി ഇല്ല. എനിക്കു സങ്കടം വരുന്നുണ്ടായിരുന്നു. അപ്പോൾ പിന്നിൽ ബോട്ടിന്റെ എഞ്ചിൻ മുരളുന്ന ഒച്ച കേട്ടു. ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി. മൂന്നു ബോട്ടുകൾ തീരത്തേക്ക് അടുക്കുകയാണ്.
 
(തുടരും...)
 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ