മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
 
കാടിന്റെ  വരം
 
എനിക്ക് പേരറിയാത്ത എന്തൊക്കെയോ കാട്ടു കിഴങ്ങുകൾ ഋഷി തന്നെയാണ് കൊണ്ട് വന്നത്. അത് തീയിൽ ചുട്ടെടുക്കണം. അതിനുള്ള ശ്രമം ആണ്. ഉണങ്ങിയ തൊണ്ടിൽ നിന്നും ചകിരി അവൻ കുറച്ചെടുത്തു അത് തിരുമി നേർത്തതാക്കി വച്ചിരുന്നു. പിന്നെ ഒരു വശം കൂർത്ത ഉരുളൻ തടിയുടെ കൂർത്ത ഭാഗം മറ്റൊരു തടിയുടെ മുകളിൽ വച്ചു അതിന്റെ മറുവശം ഒരു ചിരട്ട വച്ചു അമർത്തി പിടിച്ചു. 
പിന്നെ കാട്ടുവള്ളി ഉരുളൻ തടിയിൽ ചുറ്റി അരണി കടയുന്ന പോലെ എന്നോട് ചെയ്യാൻ പറഞ്ഞു. ഞാൻ വള്ളിയിൽ പിടിച്ചു വലിച്ചു ഉരുളൻ തടി കറക്കാൻ തുടങ്ങി. അപ്പോൾ ഋഷി ചകിരി ശക്തിയിൽ കറങ്ങുന്ന കൂർത്ത ഭാഗത്തേക്ക് ചേർത്ത് വച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോൾ ചകിരിയിൽ നിന്നും പുകചുരുളുകൾ ഉയരാൻ തുടങ്ങി. എന്റെയും ഋഷിയുടെയും മുഖം ഒരേ സമയം വിടർന്നു. ഋഷി പതിയെ അതിലേക്കു ഊതിപ്പോൾ ചകിരി തീ പിടിച്ചു. ആഹ്ലാദത്തോടെ ഞാൻ അത് നോക്കി ഇരുന്നു. കൂട്ടിയിട്ടിരുന്ന ഉണങ്ങിയ കരിയിലയ്ക്ക് ഇടയിൽ കത്തുന്ന ചകിരി വച്ചു തീ പിടിപ്പിച്ചു. ഉണങ്ങിയ മര കഷ്ണങ്ങൾ ഞാൻ പെറുക്കി കത്തുന്ന കരിയിലയ്ക്ക് മുകളിൽ വച്ചു. നന്നായി തീ പിടിച്ചപ്പോൾ കനലുകൾക്ക് മേലെ വച്ച് ഋഷി കിഴങ്ങുകൾ ചുട്ടെടുക്കാൻ തുടങ്ങി. 

അപ്പോഴേക്കും ഞാൻ മുളങ്കുഴലുകളുമായി പോയി കുടിക്കാനുള്ള വെള്ളം കൊണ്ട് വന്നു. ഇലയ്ക്ക് മീതെ വെന്ത കിഴങ്ങുകൾ ഓരോന്നായി ഋഷി എടുത്തു വച്ചു. ഇത്രയ്ക്ക് സ്വാദിഷ്ടമായ ഒരു വിഭവം എന്റെ ജീവിതത്തിൽ കഴിച്ചിട്ടില്ല എന്നെനിക്കു തോന്നി. അത്ര രുചികരമായിരുന്നു അത്. കഴിച്ചിട്ട് ഞാൻ മരത്തണലിൽ ഋഷിയുടെ മടിയിൽ തല വെച്ചു കിടന്നു. എനിക്കു വേണ്ടി അവൻ  പുല്ലാങ്കുഴൽ വായിച്ചു.
മരത്തിൽ നിന്നും മഞ്ഞ പൂക്കൾ പൊഴിഞ്ഞു ഞങ്ങളുടെ മേലെ വീഴുന്നുണ്ടായിരുന്നു. ആ മധുര ഗാനം കേട്ടു ഞാൻ മയങ്ങി. ഉണരുമ്പോൾ കരിയിലയും ഉണങ്ങിയ മര കഷ്ണങ്ങളും വീണ്ടും വാരിയിട്ട് ഋഷി തീ കൂട്ടുന്നത് കണ്ടു. 
 
കണ്ണ് തിരുമി എണീറ്റ് ഞാൻ ഇനിയും അതെന്തിനാണെന്നു ചോദിച്ചപ്പോൾ കനൽ കെട്ടു പോകാതിരിക്കാൻ എന്ന് അവൻ മറുപടി പറഞ്ഞു. സന്ധ്യയ്ക്ക് ഒരുമിച്ചാണ് കുളിച്ചത്. ഇരു കരയിലേക്കും ഞങ്ങൾ മത്സരിച്ചു നീന്തി. ഞാൻ എത്ര ശ്രമിച്ചിട്ടും ഋഷിയെ തോല്പിക്കാൻ എനിക്ക്  പറ്റിയിരുന്നില്ല. അതിൽ എനിക്ക് പരിഭവം ഒന്നും തോന്നിയില്ല. കാരണം അവൻ ജയിക്കുന്നത് എനിക്കും ഇഷ്ടമായിരുന്നു.
 
(തുടരും...)
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ