ചിരിപരമ്പര
ഫോക്സർ
- Details
- Written by: V Suresan
- Category: Humour serial
- Hits: 10727
കുശാഗ്ര ബുദ്ധികളായ രണ്ടു സി ഐ ഡി കൾ വീണ്ടും രംഗത്തെത്തിയിരിക്കുന്നു. ഉദ്വേഗജനകമായ സംഭവ പരമ്പരകൾ അനാവരണം ചെയ്യപ്പെടുന്നു. ആരും ഞെട്ടരുത്... പ്ളീസ്.
ഒരു പുതിയ സുഹൃത്ത്
അക്രമിന് ആകെ ഒരു മാറ്റം. കുറ്റാന്വേഷണത്തിന് മുമ്പുണ്ടായിരുന്ന താല്പര്യം ഇപ്പോഴില്ല. കൂടുതല്‍ നേരവും കമ്പ്യൂട്ടറിനു മുന്നില്‍, അല്ലെങ്കില്‍ മൊബൈല്‍ ഫോണില്‍. എന്താ ഇതിനു കാരണം? അക്രമിനു സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് ഉണ്ട്. സി.ഐ.ഡി അക്രം. പണ്ടേ എടുത്തതാണ്.