മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

  • MR Points: 0
  • Status: Ready to Claim

boy

ഭാഗം 25 

സീൻ 50 
രാത്രി, തങ്കന്റ്റെ വീട്
പുറത്ത് വെളിച്ചമില്ല
ഹാളിൽ -
ക്രിസ്തുരൂപത്തിൽ അലങ്കരിച്ചിരിക്കുന്ന സീരിയൽ ലൈറ്റിന്റ്റെ വെളിച്ചത്തിൽ കട്ടിലിൽ അർദ്ധനഗ്നയായി തെയ്യാമ്മ എമ്മാനുവേലിന്റ്റെ മാറിൽ ചേർന്നു കിടക്കുന്നു. തന്റ്റെ ലക്ഷ്യ സാധ്യത്തിനെന്നോണം അവൻ അവരെ ഒരു കൈകൊണ്ട് തലോടുന്നുണ്ട് ; ഒപ്പം മറുകൈയിൽ എന്തോ ഒളിപ്പിച്ചതു പോലെയുമാണ്.  

കട്ട് റ്റു


സീൻ 50 ഏ 
രാത്രി, തങ്കന്റ്റെ വീട്
തെയ്യാമ്മയുടെ മുറിയുടെ ജനിലിന്റ്റെ വിടവിലൂടെ  ഓലക്കണയിട്ട് ഇളക്കുന്ന ബഷീർ. അവൻ തലയിൽ മുണ്ടിട്ടുണ്ടെങ്കിലും മുഖം വ്യക്തമാണ്. കാല്പെരുമാറ്റം കേട്ട് താറാക്കൂട്ടങ്ങൾ കരയാൻ തുടങ്ങുന്നു. അവൻ ഓലക്കണിയിട്ട് ഇളക്കി പതിയെ ജനലിൽ തട്ടിക്കൊണ്ട്, 
ബഷീർ : തെയ്യാമ്മേ .... ഞാനാ ബഷീർ....  
രണ്ടുമൂന്നു വട്ടം ജനലിൽ മുട്ടിയിട്ടും , അകത്ത് നിന്നും പ്രതികരണം ഇല്ലാത്തതുകൊണ്ടും, ദൂരെനിന്നും പട്ടിയുടെ കൊരച്ചിൽ അടുത്തു വരുന്നതു കൊണ്ടും ബഷീർ പതിയെ ഇരുട്ടിലേക്ക് പിൻവാങ്ങുന്നു.

കട്ട്


സീൻ 51
പകൽ
സത്യന്റെ വീട്
പുറം ദൃശ്യത്തിൽ മുറ്റത്ത് ലക്ഷ്മിയുടെ ബുള്ളറ്റ് സ്റ്റാൻഡിൽ വെച്ചിരിക്കുന്നത് കാണാം. അകത്ത് ഡൈനിംഗ് റൂമിൽ -
ടേബിളിൽ ഗൃഹനാഥന്റെ കസേരയിൽ സഖാവ് സത്യൻ ഇരിക്കുന്നു. അയാൾക്ക് ഇരുവശങ്ങളിലുമായി അഭിമുഖമിരിക്കുന്ന ലക്ഷ്മിയും എമ്മാനുവേലും.
അവർ തൂശനിലയിൽ വിവിധതരം കറികളോടെ വിളംബിയിരിക്കുന്ന ചോറ് കഴിക്കുകയാണ്. ലക്ഷ്മിക്കരികെ നിൽക്കുന്ന ഭദ്ര ലക്ഷ്മിക്കും എമ്മാനുവേലിനും പുളിശ്ശേരി ഒഴിച്ച് കൊടുക്കുന്നു. സത്യന് അവർ പുളിശ്ശേരി ഒഴിക്കാൻ തുടങ്ങുംബോൾ അവരെ തടഞ്ഞ്,
സത്യൻ : കുറച്ച് തോരൻ മതി.
ഭദ്ര പുളിശ്ശേരിയുടെ പാത്രം മേശയിൽ വെച്ച് തോരന്റെ പാത്രമെടുത്ത് എല്ലാവർക്കും വിളംബി കൊടുക്കുന്നു.
സത്യൻ : ഭദ്രയും കഴിച്ചോളു.
ഭദ്ര : ഞാൻ കഴിച്ചോളാം ഏട്ടാ.
ലക്ഷ്മി : അച്ഛന്റെ പിറന്നാളായിട്ട് ആരേയും വിളിച്ചില്ലാന്ന പരാതിയു ണ്ടാവില്ലല്ലോ.
സത്യൻ : എമ്മാനുവേൽ ഒറ്റക്കല്ലേ.ഇങ്ങനെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒരു സന്തോഷാ.
ഭദ്ര ഒരു പാത്രവുമായി അടുക്കളയിലേക്ക് പോകുന്നു.
എമ്മാനുവേൽ : വിട്ടില്  ഞങ്ങളെല്ലാരും ഒരുമിച്ചിരുന്നേ ആഹാരം കഴിക്കൂ.
സത്യൻ : കുടുംബമായാൽ അങ്ങനെ വേണം.
ദൃശ്യത്തിൽ സത്യൻ പതിവായി ഇരിക്കാറുള്ള വരാന്തയുടെ വശത്ത് നിന്നും ഒരു നാടോടി സ്ത്രീയുടെ ശബ്ദം കേൾക്കുന്നു.
നാടോടി : അമ്മാ പശിക്കിത്. യതാവത് കൊടുങ്കേ.
ശബ്ദം കേട്ട് അടുക്കളയിൽ നിന്നും വരുന്ന ഭദ്രയോട് ,
സത്യൻ : ഭദ്രേ..ആരാന്നു നോക്കിക്കേ.
ഭദ്ര : ഉം.
അവർ വരന്തയിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

കട്ട് റ്റു 


വരാന്തയിൽ -
കറുത്ത , നാൽപ്പത്തിയഞ്ചിനടുത്ത് പ്രായമുള്ള ഒരു നാടോടി സ്ത്രീ രണ്ട് വയസ്സ് തോന്നിക്കുന്ന നല്ല വെളുത്ത ആൺകുഞ്ഞിനെ മടിയിലിരുത്തി തിണ്ണയുടെ പടിയിൽ ഇരിക്കുന്നു.
പുറത്തേക്ക് വന്ന ഭദ്രയെ കണ്ട് ,
നാടോടിസ്ത്രീ : അമ്മാ പശിക്കിത്. യതാവത് കൊടുങ്കേ.
ഭദ്ര നാടോടി സ്ത്രീയേയും സ്നേഹവായ്പ്പോടെ ആൺകുട്ടിയേയും നോക്കി,
ഭദ്ര : കൊണ്ടു വരാം. ഇവിടിരിക്കു.
അവർ തിരിഞ്ഞ് ഡൈനിംഗ് റൂമിലേക്ക് കയറികൊണ്ട് ലക്ഷ്മിയോടും മറ്റിരുവരോടുമെന്നോണം, 
ഭദ്ര : തമിഴ് നാടോടി സ്ത്രീയാ. മടിയിൽ ഒരു നല്ല വെളുത്ത കുഞ്ഞുമുണ്ട്.
ഒരു ഉരുള ചോറു കഴിക്കാനെടുക്കുന്ന എമ്മാനുവേൽ അതു കേട്ട് ഒന്നു സംശയിച്ച് എന്തോ ഓർത്ത്  കഴിക്കുന്നു. 
ലക്ഷ്മി : ഭദ്രേടത്തി നല്ലൊരു ദിവസാല്ലേ. ഒരു പാത്രത്തിൽ ചോറും കറിയും കൊടുത്തേക്കു. നല്ല വിശപ്പുണ്ടാകും .
സത്യൻ : പായസവും കൊടുക്കാൻ മറക്കണ്ട.
ചിരിയോടെ ഭദ്ര അകത്തേക്ക് പോകുന്നു.
ലക്ഷ്മി : അച്ഛന്റെ പിറന്നാള് കൂടാൻ പുതിയ അഥിതികളും.
അവർ ഒരുമിച്ച് ചിരിക്കുന്നു.
സത്യൻ : പിറന്നാളെന്നു പറഞ്ഞാൽ കഴിഞ്ഞു പോയ വർഷങ്ങളെ ഓർമ്മപ്പെടുത്തുന്ന ഒരു മൈൽകുറ്റിയാണ് ഭാര്യ അകാലത്തിൽ മരണപ്പെട്ടതിനുശേഷം ഞാൻ പാർട്ടി നൽകിയ സ്ഥാനമാനങ്ങളിൽ നിന്നെല്ലാം മാറിനിന്നു; ഇവളുടെ വിദ്യാഭ്യാസത്തിനും സംരക്ഷണത്തിനും. അദ്ധ്യപകനായതു കൊണ്ട് ബുദ്ധിമുട്ടുണ്ടായില്ല. അറിവ് പകർന്ന് കൊടുത്ത കുഞ്ഞുങ്ങളുടെ ആദരം ബോണസ്.
ഒരു പാത്രത്തിൽ ചോറും കറിയുമായി വരാന്തയിലേക്ക്  പോകുന്ന ഭദ്രയെ നോക്കിയിട്ട് എമ്മാലുവിനെ അവരെ പോയിന്റു ചെയ്യുന്നതുപോലെ,
സത്യൻ : ഭദ്ര അകന്ന ബന്ധത്തിലുള്ള സഹോദരിയാ. ഭർത്താവ് നഷ്ടപ്പെട്ട അവരെ ക്യാൻസർ ബാധിച്ചപ്പോൾ പ്രായ പൂർത്തിയായ മക്കൾ കയ്യൊഴിഞ്ഞു. കൈവിടാൻ തോന്നിയില്ല.ചികിത്സയുടേയും ഈശ്വരാനുഗ്രഹത്തിന്റേയും ഫലമായി അവർ ഇവിടെ  സുഖമായി ജീവിക്കുന്നു.
ഭദ്ര :ആ കുട്ടി ചോറു തിന്നുകൊണ്ട് വരാന്തയിൽ ഓടികളിക്കുവാ.
വരാന്തയിൽ നിന്ന് കേറി വരുന്ന അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.
സത്യൻ : കളിക്കട്ടെ. തണലല്ലേ...തെരുവിലെ ചൂടില്ലല്ലോ.
എമ്മാനുവേൽ തൂശനിലയിലിട്ട പായസം കഴിച്ച് തീർന്നത് കണ്ട്,
ലക്ഷ്മി : കുറച്ചു കൂടി പായസം.
എമ്മാനുവേൽ : മതി. വയറു ഗുമ്മായി. (സത്യനെ നോക്കി) ഞാനെണീറ്റോട്ടെ.
സത്യൻ : എണീറ്റോളു.
അവൻ ഇല മടക്കിയെടുത്ത് എണീക്കാനായുംബോൾ ,
ഭദ്ര : അവിടെ വെച്ചേക്കു മോനെ.ഒരുമിച്ചെടുത്തോളാം.
അവരെ നോക്കി ശരിയെന്ന വിധം ചിരിച്ച് തലയാട്ടി എമ്മാനുവേൽ എഴുന്നേറ്റ് വാഷ്ബേസിനരികിലേക്ക് നടക്കുന്നു. എമ്മാനുവേലിനെ വാത്സല്യത്തോടെ നോക്കുന്ന അച്ഛനെ ഇടംകണ്ണിട്ട് ലക്ഷ്മി നോക്കുന്നു;പിന്നെ എമ്മാനുവേലിനേയും.

കട്ട് റ്റു


സീൻ 51 ഏ 
പകൽ 
സത്യന്റെ വീട്
വശത്തുള്ള വരാന്തയുടെ ഭാഗം. 
നാടോടി സ്ത്രീ തിണ്ണപടിയിലിരുന്ന് ചോറു വാരി വിഴുങ്ങുകയാണ്. വരാന്തയുടെ തിണ്ണയിൽ ഒരറ്റത്ത് നിന്നും ഓടി വരുന്ന ആൺകുട്ടി അവർക്കരികിലെത്തി,
ആൺകുട്ടി : മാ..മാ..
അവർ ദേഷ്യത്തോടെ ഒരു  ഉരുള ചോറ് അവന്റെ വായിൽ വെച്ച് കൊടുക്കുന്നു.
അത് കഴിച്ച് ചിരിച്ച് കയ്യടിച്ച് അവൻ വരാന്തയുടെ മറ്റേ അറ്റത്തേക്ക് ഓടി ചെന്നു നിൽക്കുന്നത് പുറത്തേക്ക് വന്ന എമ്മാനുവേലിന്റെ മുന്നിലാണ്. അവന്റെ മുന്നിൽ ചിരിയോടെ ഇരുന്ന് അവനെ പിടിച്ച് ഒന്നാകമാനം ശ്രദ്ധിക്കുന്ന  എമ്മാനുവേൽ എന്തോ ആലോചിക്കുന്നു.
കുട്ടി അവനെ കണ്ട് ചിരിച്ച്,
ആൺകുട്ടി : ബാപ്..ബാപ്. (സ്വയം നെഞ്ചിലേക്ക് ചൂണ്ടി)മേ ബാപ്...
സംശയിച്ച്,
എമ്മാനുവേൽ : മേ..ബാപ്..?
അതേയെന്ന വിധം കുട്ടി തലയാട്ടി കൈകൊട്ടി ചിരിക്കുന്നു. എന്തോ ഒരു സംശയം ബലപ്പെട്ട് എഴുന്നേറ്റ് അവനെ കൈപിടിച്ച് വരാന്തയിലൂടെ നടത്തി എമ്മാനുവേൽ നാടോടി സ്ത്രീക്കരികെയെത്തുന്നു.
അവർ കുട്ടിയേയും എമ്മാനുവേലിനേയും കാണുന്നു. കുട്ടിയെ സ്നേഹത്തോടെ തന്റെ അരികിലേച്ച് വിളിച്ച്,
നാടോടി സ്ത്രീ : വാ ..ശാപ്പിടുങ്കോ.
അവർ നീട്ടിയ ഉരുള കഴിച്ച് കുട്ടി പഴയതുപോലെ ഓടുന്നു. നാടോടി സ്ത്രീയെ സംശയത്തിൽ നോക്കി,
എമ്മാനുവേൽ : ഉൻ പേരെന്നാ ?
നിഷ്കളങ്കയെ പോലെ,
നാടോടി : ശാന്തിമണി.
എമ്മാനുവേൽ : ഊരെങ്കേ.
ശാന്തിമണി : കച്ചിനാട്.
എമ്മാനുവേൽ : യേ കൊളന്ത ഉങ്കളത് താനാ.
ശാന്തിമണി : ആമാ.
കയ്യിൽ രണ്ട് ഗ്ലാസ് പായസ്സവുമായി അകത്ത് നിന്നും ലക്ഷ്മി അവർക്കരികിലെത്തി നിന്നു.
ശാന്തിമണിയ്ക്ക് പായസം നീട്ടി,
ലക്ഷ്മി : ദാ.അമ്മ പായസം.
അവർ അതു ചിരിയോടെ വാങ്ങുന്നു.എമ്മാനുവേലിനെ നോക്കി,
ലക്ഷ്മി : ആ കുട്ടിയെന്തിയേ?.
എമ്മാനുവേൽ : ദാ.. അവിടെയുണ്ട്.
കുട്ടി കളിക്കുന്ന ഭാഗത്തേക്ക് അവൻ വിരൽ ചൂണ്ടി പറഞ്ഞു. കുട്ടിയെ കണ്ട്,
ലക്ഷ്മി : കളിയാണല്ലോ.
അവൾ പായസവുമായി കുട്ടിക്കരികിലേക്ക് നടക്കുന്നു. ഒരാലോചനയോടെ മുറ്റത്തേക്ക് ഇറങ്ങുന്ന എമ്മാനുവേൽ മാറ്റാരും കാണാത്ത ഭാഗത്ത് നിന്നും പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നംബർ ഡയൽ ചെയ്യുന്നു.
എമ്മനുവേൽ : ഹലോ

കട്ട് റ്റു


മുറ്റത്ത്  ഒരു ബക്കറ്റിലിരുന്ന വെള്ളം കൊണ്ട് പാത്രവും മുഖവും വായും വൃത്തിയാക്കി പായസം കുടിക്കാനായി തിരികെ വന്ന് പടിയിലിരുന്ന് ശാന്തിമണി പാത്രം തിണ്ണയിൽ വെക്കുന്നു.

കട്ട് റ്റു


വരാന്തയുടെ അറ്റത്ത് കുട്ടി പായസം ആസ്വദിച്ച് കുടിക്കുന്നത് നോക്കി നിൽക്കുന്ന ലക്ഷ്മി. കുട്ടി പായസത്തിന്റെ രുചി കൊണ്ട് തലയാട്ടും ബോൾ,
ലക്ഷ്മി : പായസം ഇഷ്ടായോ?.
അവൻ ചിരിക്കുന്നു.
പൊടുന്നനെ ലക്ഷ്മി തന്റെ  ടോപ്പിന്റെ  പോക്കറ്റിലുണ്ടായിരുന്ന ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് എടുത്ത് നോക്കുന്നു. ഇൻ കമിംഗ് കോളിൽ എസ്.ഐ റോയിയുടെ  പേര് തെളിഞ്ഞു നിൽക്കുന്നു.
കാര്യമെന്തെന്നറിയാതെ ഫോണെടുക്കുന്ന,
ലക്ഷ്മി : ഹലോ സാറേ. 

കട്ട് റ്റു


സീൻ 51 ബി
പകൽ
സത്യന്റ്റെ വീട്ടിലേക്ക് തിരിയുന്ന പ്രധാന നിരത്ത്
സൈറൻ മുഴക്കി വരുന്ന പോലീസ് ജീപ്പിന്റ്റെ മുൻസീറ്റിൽ ഇരുന്ന് സംസാരിക്കുന്ന,
എസ്.ഐ റോയി : എസ്.ഐ .റോയിയാണ് .

ഇന്റ്റർകട്സ്

ലക്ഷ്മി : മനസ്സിലായി സാറേ.
എസ്.ഐ റോയി : ശ്രദ്ധിച്ച് കേൾക്കണം . ഒരു നാടോടി സ്ത്രീ ഒരു കുട്ടിയുമായി നിങ്ങളുടെ വീട്ടിൽ എത്തിയിട്ടുണ്ടോ.
ലക്ഷ്മി : ഉവ്വ് .ഉണ്ട് സാർ.
എസ്.ഐ റോയി : ചൈൽഡ് കിഡ്നാപ്പിംഗ് ലോബിയുടെ ഒരു കണ്ണിയാണെന്ന സംശയമുണ്ട്. കേൾക്കുന്നുണ്ടോ.
അൽപം പരിഭ്രമിച്ച്,
ലക്ഷ്മി : കേൾക്കുന്നുണ്ട് സാർ.
എസ്.ഐ റോയി  : അവരെ ഒരു കാരണവശാലും രക്ഷപെടാൻ അനുവദിക്കരുത്. വീ ആർ ഓൺ ദി വേ.
ലക്ഷ്മി : ശരി സാർ.
ഫോൺ കട്ട് ചെയ്ത് എന്തു ചെയ്യാണമെന്നറിയാതെ ഒരു നിമിഷം പകച്ച് കുട്ടിയുടെ കയ്യിൽ പിടിച്ച് അവൾ നാടോടി സ്ത്രീയുടെ അരികിലേക്ക് നടക്കുന്നു.
അവർക്കരികിലെത്തുംബോൾ പായസം കുടിച്ച് ഇരിക്കുന്ന അവരെ കയ്യും കെട്ടി നോക്കി നിൽക്കുന്ന എമ്മാനുവേലിനേയും കാണുന്നു.
പൊടുന്നനെ പോലീസ് ജീപ്പ് സൈറൻ മുഴക്കി വീടിന്റെ മുറ്റത്ത് വന്നു നിന്നു. അതിൽ നിന്നും റോയിയും സുനിയും ബിജുകുമാറും മഞ്ജു എന്ന വനിതാ പോലീസും ചാടിയിറങ്ങി. പോലിസ് ജീപ്പിന്റെ ശബ്ദം കേട്ട് പായസം താഴെ വെച്ച് ഭയന്ന് ലക്ഷ്മിയിൽ നിന്നും കുട്ടിയെ വലിച്ച് ശാന്തിമണി  രക്ഷപെടാ‍ൻ നോക്കുംബോൾ വനിതാ പോലീസ് വന്ന് അവരെ പിടി മുറുക്കുന്നു. കാര്യമെന്തേന്നറിയാതെ സത്യനും ഭദ്രയും പുറത്തേക്ക് വരുന്നു.
സത്യൻ : എന്താ എന്താ മോളെ.
ലക്ഷ്മി : അച്ഛാ ഈ കുട്ടിയെ ഇവർ തട്ടിക്കൊണ്ടു വന്നതാണെന്നു തോന്നുന്നു.
സത്യൻ : ഈശ്വരാ !
ശാന്തിമണിയുടെ കയ്യിൽ നിന്നും മഞ്ജു കുട്ടിയെ പിടിച്ച് വാങ്ങി സുനിക്ക് കൈമാറി , അവളുടെ കഴുത്തിന് പിടിച്ച് തള്ളി.
മഞ്ജു : നടക്കടി.
അവർ ശാന്തിമണിയേയും കുട്ടിയേയും ജീപ്പിലേക്ക് കൊണ്ടുപോകും ബോൾ എസ്. ഐ റോയി  ലക്ഷ്മിയേയും സത്യനേയും നോക്കി,
എസ്.ഐ റോയി : ചൈൽഡ് കിഡ്നാപ്പിംഗ് മാഫിയ. സർക്കിളിന്റെ നേരിട്ടുള്ള ഡയറക്ഷനാ. 
സംശയത്തിൽ,
ലക്ഷ്മി :ഇവരെ ഇവിടെ സർക്കിളെങ്ങനെ ലൊക്കേറ്റ് ചെയ്തു.
എസ്.ഐ റോയി : അതെനിക്കറിയില്ല.
അയാൾ ജീപ്പിനരികിലേക്ക് പോകുംബോൾ സത്യനും ഭദ്രയും സാവധാനം ഉമ്മറത്തേക്ക് നടക്കുന്നു. ലക്ഷ്മിയും നടക്കാൻ തുടങ്ങുംബോൾ പിന്നിൽ നിൽക്കുന്ന എമ്മാനുവേലിന്റെ ഫോൺ ശബ്ദിക്കുന്നത് അവൾ കേട്ടു.
നംബർ നോക്കി ഫോണേടുത്ത് ലക്ഷ്മിക്ക് എതിർവശത്തേക്ക് തിരിഞ്ഞ്,
എമ്മാനുവേൽ : ഇറ്റ് ഈസ് ഓവർ. ദെ ആർ ടേക്കൺ. വെൽക്കം സർ.
ഫോൺ കട്ട് ചെയ്ത് തിരിഞ്ഞ അവൻ കാണുനത് ദേഷ്യത്തോടും ഉദ്വേഗത്തോടും തന്നെ നോക്കി നിൽക്കുന്ന ലക്ഷ്മിയെയാണ്.
ലക്ഷ്മി : ഹൂ ആർ യു?
അവനെ ബിൽഡപ്പ് ചെയ്യാനെന്നോണം അവൻ ജോലി ചെയ്യുന്ന ചൈൽഡ് ലൈൻ ഓഫീസിലെ തിരക്കും ഫോൺ കോളുകളും ഓഫീസേഴ്സുമായുള്ള ചർച്ചകളും ദൃശ്യവത്ക്കരിക്കപ്പെടുന്നു. 
ലക്ഷ്മി : ടെൽ മീ.ഹൂ ആർ യൂ. ?
അവൻ അവൾക്ക് നേരെ തന്റെ ഐ ഡി കാണിക്കുന്നു. അവൾ അതിലെ ഡെസിഗ്നേഷൻ  വായിച്ച് ചുണ്ടനക്കി അതിശയിക്കുന്നു.
എമ്മാനുവേൽ:  ഫ്രം സി. ഐ .എഫ് . ചൈൽഡ് ലൈൻ ഫൌണ്ടേഷനിലെ ക്രൈം ഇന്റർസെപ്റ്റിംഗ് ഓഫീസർ, എമ്മാനുവേൽ  എബ്രഹാം.
ഒരു വിശദീകരണമെന്നൊണം എമ്മാനുവേൽ മുന്നോട്ട് നടക്കുന്നു;പിന്നാലെ കൗതുകത്തോടെ ലക്ഷ്മിയും. 
എമ്മാനുവേൽ : ഹിന്ദി സംസാരിക്കൻ തുടങ്ങിയ അതും വളരെ ക്യൂട്ടായിട്ടുള്ള ഒരു രണ്ടു വയസ്സുകാരനെ ഒരു തമിഴ് നാടോടി സ്ത്രീയുടെ ഒക്കത്തു കണ്ടാൽ എന്നെപ്പോലെ ഒരാൾക്ക് തോന്നുന്ന സംശയം. അതാണ് അവരെ ഇപ്പോൾ പോലീസ് സ്റ്റേഷനിലെത്തിച്ചിരിക്കുന്നത്.
ലക്ഷ്മി : എമ്മാനുവേലാണ് ഇൻഫോർമേഷൻ കൊടുത്തത് .അല്ലേ ?
എമ്മാനുവേൽ : അതേ. എന്റെ ഊഹം ശരിയാണെങ്കിൽ കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മിസ്സിംഗ്ഗായിട്ടുള്ള അനേകം കുട്ടികളുടെ വിവരങ്ങൾ ഇവരിൽ നിന്നും കിട്ടിയേക്കാം. ഷീ വുഡ്ബീ ദി ലോവസ്റ്റ് റൂട്ട് ഓഫ് ദി ചൈൽഡ് കിഡ്നാപ്പിംങ് ഗ്യാംഗ് ആൻഡ് മേ ലീഡ് ഹെർ റ്റു ബ്രേക് അപ് ദിസ് ഗ്യാംഗ്.
ലക്ഷ്മി : കഴിഞ്ഞ വർഷം കാണാതായ അനുമോനും ഇത്തരം ആൾക്കാരുടെ കൈയ്യിൽ പെട്ടതാകുമോ.
എമ്മാനുവേൽ : ആയിരിക്കാം. അല്ലായിരിക്കാം..ബട്ട് അനുമോന്റെ തിരോധാ നവുമായി ബന്ധപ്പെട്ട നിഗൂഡതകൾ ഈ നാട്ടിൽ തന്നെയുണ്ട് . അതിന്റെ ചുരുൾ അഴിയണം. അഴിക്കണം.
ലക്ഷ്മി : അപ്പോ ഈ നാട്ടിലേക്കുള്ള വരവിന്റെ ഉദ്ദേശ്യം?
എമ്മാനുവേൽ : യെസ്. കഴിഞ്ഞ ഏപ്രിൽ പതിനാല് രാത്രി ഏഴ് മുപ്പതിന് ഞങ്ങളുടെ ഓഫീസിലേക്ക് ഒരു ഫോൺകോൾ വന്നു. 9526427577. ഇതായിരുന്നു. ആ നംബർ.
അതിശയത്തിൽ,
ലക്ഷ്മി : ഇതെന്റെ നംബരാണ്. ഞാനാണ് വിളിച്ചത് .
അവൻ ഒന്നു നിന്ന് അവളെ നോക്കി.
എമ്മാനുവേൽ : അറിയാം. അന്ന് മുതൽ ഞങ്ങൾ ഈ കേസ് ഫോളോ അപ് ചെയ്യുന്നുണ്ടായിരുന്നു. അതിനിടയിലാണ് കുറച്ച് ദിവസങ്ങൾക്ക് മുൻപ് അനുമോന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണ്ണായകമായൊരു ഇൻഫോർമേഷൻ എനിക്കു കിട്ടുന്നത്. ഇൻഫോർമറെ വെളിപ്പെടുത്താൻ സാധ്യമല്ലാത്തതിനാൽ അതിന്റെ നിജസ്ഥിതി അറിയാനാണ് ഞാനിവിടെ ഈ വേഷത്തിൽ. ഇതുവരെ ഞാൻ തിരിച്ചറിഞ്ഞതിൽ ഇൻഫോർമേഷൻ  ശരിയാണെന്നാണ്  എന്റെ നിഗമനം.
ലക്ഷ്മി : ആരായിരിക്കും അനുമോന്റെ തിരോധാനത്തിനു പിന്നിൽ?.
അവനൊന്ന് ചിന്തിക്കുംബോൾ, വരാന്തയിലൂടെ സത്യനും പിന്നിൽ ഭദ്രയും നടന്നു വരുന്നു. അവരെ കണ്ട്,
സത്യൻ : മോളെ ആ തമിഴത്തിയേയും കുഞ്ഞിനേയും പോലീസ് കൊണ്ടു പോയി. ഹോ നമ്മുടെ നടുമുറ്റം തന്നെ അതിനു സാക്ഷിയാകേണ്ടി വന്നല്ലോ.
ഭദ്ര : ആ സ്ത്രീയുടെ കയ്യിൽ ഓമനത്തം നിറഞ്ഞ കുഞ്ഞിനെ കണ്ടപ്പോഴെ എനിക്കു സംശയം തോന്നിയതാ.
സത്യൻ : സംഭവിക്കാനുള്ളത് സംഭവിച്ചു.
അല്പം  ബഹുമാനത്തിൽ സത്യനെ നോക്കി,
എമ്മാനുവേൽ : അച്ഛാ, ഞാനങ്ങോട്ട്... 
സത്യൻ : ഉം.ശരി.
അവൻ എല്ലവരേയും നോക്കി ചിരിച്ച് പതിയെ നടന്നകന്ന് തുടങ്ങുംബോൾ സംശയത്തിൽ ലക്ഷ്മിയെ നോക്കി,
സത്യൻ : എന്നാലും പോലീസ് സ്റ്റേഷനിൽ ഇൻഫോം ചെയ്തതാരാ മോളെ ?
ചിരിയിൽ,
ലക്ഷ്മി : പോലീസ് സ്റ്റേഷനിലല്ലച്ഛാ. ചൈൽഡ് ലൈനിൽ . ദാ ആ നടന്നുപോകുന്നയാൾ തന്നെ. വെൽ നോൺ ബ്ളോഗർ, റൈറ്റർ ആൻഡ്  ആൻ ഓഫീസർ ഓഫ് ചൈൽഡ് ലൈൻ ഫൗൻഡേഷൻ...മിസ്റ്റർ.എമ്മാനുവേൽ എബ്രഹാം.
വിശ്വസിക്കാനകാതെ സത്യനും ഭദ്രയും പരസ്പരം നോക്കിയിട്ട് നടന്നകലുന്ന എമ്മാനുവേലിനെ നോക്കി അതിശയത്തോടെ നിൽക്കുന്നു ;
അഭിമാനത്തോടെ ലക്ഷ്മിയും.

കട്ട്
(തുടരും)

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ